2019, ജനുവരി 28, തിങ്കളാഴ്‌ച

വേനലിൽ ഒരു പുഴ

വേനലിൽ ഒരു  പുഴ 
പാലത്തിന്റെ കമാനങ്ങൾക്കു നടുവിൽ
ചലനം നിലച്ച തീവണ്ടി
ചുവട്ടിൽ
 വേനലിലെ   പുഴ,
മണൽപ്പരപ്പിനു കുറുകെ
ക്ഷീണിതനായ ഒരാട്ടിടയൻ
പിന്നാലെ മുൾ നാമ്പുകൾ കാർന്നു കൊണ്ട്
ചിതറിയ ആട്ടിൻ പറ്റം
ഇളകുന്ന കാശ പുൽത്തുമ്പിന്മേൽ
ഏകാകിയായ ഒരു കറുത്ത പക്ഷി

വരണ്ട നീർച്ചാലിനടുത്ത് ഉഴറുന്ന കണ്ണുകളുമായി
പഹാഡി പെൺകുട്ടി
ചില വഴിക്കപ്പെടാത്ത കറുത്ത പണം പോലെ
 അവളുടെയുള്ളിൽ
ആരും ഏറ്റു വാങ്ങാനില്ലാത്ത
പ്രണയം
അതവളുടെ ഹൃത്തടത്തെ
വിവശമാക്കുന്നു
ചലനങ്ങളെ ഉദാസീനമാക്കുന്നു

സന്ധ്യയുടെ
ചുവന്ന വെളിച്ചം
പിത്തലക്കുടത്തെയും
പാലത്തിന്റെ ലോഹ വളയങ്ങളെയും
തീജ്വാല  പോൽ
തിളക്കുന്നു 

വമ്പിച്ച സന്നാഹത്തോടെ

വിധൂരതയിൽനിന്നു
ഒരു കാറ്റ് പുറപ്പെടുന്നു
അത് മണൽ പ്പരപ്പിന്റെ
സ്വാസ്ഥ്യത്തെ
താറുമാറാക്കി കൊണ്ട്
തീവണ്ടിയുടെ മൗഢ്യത്തെ
കുലുക്കി ഉണർത്തിക്കൊണ്ട്
അവിടെങ്ങും ധാർഷ്ട്യം പൂണ്ടു
വിഹരിക്കയായ്


കാറ്റ് പിൻ  വാങ്ങുകയും
പൊടി പടല മടങ്ങുകയും ചെയ്തതാറേ
തീവണ്ടി ,സുദീര്ഘമായൊരു
കോട്ടവായോടെ മൂരി നിവർന്ന്
ആലസ്യം നിറഞ്ഞ
ലോഹക്കുളമ്പടികളോടെ
വീണ്ടും ചലിച്ചു തുടങ്ങി

അറ്റൻഹി വാനിലെ ചുവപ്പു ചായം
അഴിഞ്ഞു തുടങ്ങി
ഇടയനും ആടുകളും
വരണ്ട കുന്നുകൾക്കപ്പുറം
മെല്ലെ മെല്ലെ
മറഞ്ഞു തുടങ്ങി
പെൺ കുട്ടിയുടെ ചുവന്ന പാവാട
വിദൂരതയിലിഴയുന്ന
ഒരു തിരയായ മാറി
പക്ഷി താണ് ,തളർന്നു
ചക്രവാളതിർത്തിയിലലിഞ്ഞലിഞ്ഞഞ്ഞലിഞ്ഞു 

രാവ്
ഒരു കറുത്ത ശീലയുമായ്
മുടന്തൻ കാലിൽന്മേലിഴഞ്ഞുവന്ന്
രംഗ പടം മാറ്റുകയാണ്
തമസ്സ് ,കൊടും കയ്യും കുത്തി
നീണ്ടു നിവർന്നങ്ങിനെ
ശയിക്കയായ്
ഒടുക്കം
എങ്ങും പടർന്ന് പറന്ന്
കാണാം തൂങ്ങി നിന്നത്
ശോകം മാത്രം
തീവ്ര നൊമ്പരമുണർത്തുന്ന
വ്യാകുലത മാത്രം


റോസ് മേരി
മാധവിക്കുട്ടി ,
"എന്റെ  കവിത റാണിയെന്ന പൂച്ചെണ്ട് ഇതാ ഞാൻ എറിഞ്ഞു കൊടുക്കുന്നു" എന്ന് പറഞ്ഞു ആദരിച്ച കവി
മനോഹരമായ കവിതകളിലൂടെ ,ദിവസവും മുട്ട ഇടുന്ന കോഴിയെ പ്പോലെ, അനേകം കവിതകൾ അവരുടേതായിട്ടില്ല എന്നാൽ എഴുതിയവയിൽ എല്ലാം ..ഇതിൽ  ഞാനുണ്ട്..എന്നിലെ കവിയുണ്ട്..എന്ന് നമുക്ക് മനസിലാക്കിച്ചു തന്ന കവി, അതാണ് റോസ് മേരി.
ഈ കവിത ഒരു വിലാപമാണ്.
തീവണ്ടി ഒരു പുഴയുടെ മേലുള്ള പാലത്തിൽ  നിർത്തി ഇട്ടിരിക്കുകയാണ്
ഒരു പുഴയുടെ നീർത്തടം താഴെയുണ്ട്
എന്നാൽ അത് വരണ്ടിരിക്കുന്നു
അവിടെ  ആടുകൾ മേയുകയാണ് 
നഗരങ്ങളെ..സംസ്കാരങ്ങളെ,രാജ്യങ്ങളെ,മരുഭൂമിയാക്കിയ ചരിത്രമാണ് ആടുകൾക്കുള്ളത് .
കടന്നു പോകുന്ന വഴിയിൽ ഒന്നും ബാക്കി വയ്ക്കാത്ത ആടുകളുടെ സാന്നിധ്യം വരണ്ട പുഴയുടെ സ്ഥിതിയുമായി  ചേർത്തു വായിക്കുമ്പോൾ നമ്മിലുണരുന്നത് നിസ്സഹായത
പുഴ ,ജീവൽ ദായിനിയാണ്‌ 
ഐശര്യവും സമ്പത്തും പച്ചപ്പും ആണ്ണ്‌.
കുളിർമ്മയും സന്തോഷവും ആണ് 
അതെല്ലാം നഷ്ട്ടപ്പെട്ട പെണ്ണും..പുഴയും ഇരുളുന്ന രാവും..ഭീതിപ്പെടുത്തുന്ന ഈ ചിത്രം നമ്മിലുണർത്തുന്ന ഭാവം
നാശത്തിന്റെയാണ്
പരിസ്ഥിതിയെ കുറിച്ച് ഇന്നത്തെ തലമുറ വളരെ അറിവുള്ളവരാണ്.
ആറര കിലോമീറ്റർ നീളമുണ്ടായിരുന്ന വരട്ടാർ ,എന്ന പുഴയെ,ഇരു കരയിലെ ആളുകൾ  കൂടി വിഴുങ്ങി ഭൂമിയാക്കിയിരുന്നു ..കഴിഞ്ഞ വര്ഷം ബൃഹത്തായ ജനകീയ പങ്കാളിത്തത്തോടെ ,പുഴയിൽ അടിഞ്ഞു കൂടിയിരുന്ന മണ്ണ് നീക്കി പുനരുജ്‌വീപ്പിച്ച വാർത്ത വായിക്കുകയുണ്ടായി

കവി കണ്ട പുഴയെയും ആരെങ്കിലും ഇങ്ങനെ വീണ്ടെടുക്കട്ടെ എന്നാശംസിച്ചു കൊണ്ട്

ശുഭ ദിനാശംസകൾ













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ