Wednesday, February 16, 2011

make up man


make up man

ഇതൊരു പ്രണയ കഥയാണ്  പ്രധാനമായും.
ഒരു ഇവെന്റ്റ്  മനെജുമെന്റ്റ് സ്ഥാപനം നടത്തി കടം കയറി മുടിഞ്ഞ ബാലുവിനെയും അവനെ കല്യാണം കഴിക്കാനായി വിവാഹത്തിന്റെ തലേന്ന് വീട് വിട്ടിറങ്ങി പോന്ന സൂര്യ എന്ന സുന്ദരിയുടെയും കഥയാണ് ഇത് .

പെണ്ണ് ഇങ്ങു ഇറങ്ങി പോരുമ്പോള്‍ ബാലുവിന്റെ സ്ഥിതി തുലോം കഷ്ട്ടം തന്നെ 
വീട്ടു വാടക കൊടുത്തിട്ട് എട്ടു മസം..കാറിന്റെ സി സി ഒരു താവനയെ അടച്ചിട്ടുള്ളൂ.കാറിന്റെ നമ്പര്‍ പ്ലേറ്റ്  മാറ്റി വച്ചിരികുകയാണ്  ..
ജഗതിയുടെ കൊടും പലിശക്കാരന്റെ കയ്യില്‍ നിന്നും ആറു ലക്ഷം രൂപ കടം വാങ്ങുകയും ചെയ്തു.
അയാള്‍ പുറകെ നടക്കുകയും..ഭീഷണി പെടുത്തുകയും ചെയ്യുന്നു.
എങ്കിലും തീവണ്ടി കയറി ഒളിച്ചോടി പോന്ന കാമുകിയെ അവന്‍ വിവാഹം കഴിക്കുകയാണ്  .
അപ്പോഴും അഞ്ചു രൂപ കയ്യിലില്ല.
സുരാജ അഭിനയിക്കുന്ന പ്രോടക്ഷന്‍  എക്സികൂട്ടിവ് ആയ കിച്ചു ആണ് ഏക ആശ്രയം..
ആദ്യ   രാത്രിയില്‍ താങ്ങാന്‍ അവര്‍ക്ക്  ഇടം കിട്ടുനത് നായിക പിണങ്ങി പോയ മുറിയില്‍ ആണ് ..
അവിടുന്ന് തുടങ്ങുന്നു ആ യുവ ദമ്പതികളുടെ ജീവിതത്തിലെ നാടകീയ വഴി തിരിവുകള്‍ 
അവള്‍ ആ സിനിമയിലെ നായിക ആവുന്നു.
അവന്‍ അവളുടെ ടച് അപ്പും 
അവനും അവളും അനുഭവിക്കുന്ന മാനസിക   സന്ഖര്ഷങ്ങള്‍  ..
താരം ആവുന്നതിന്റെ ത്രില്ലില്‍ അവള്‍ക്കു  അവനെ തള്ളി പറയേണ്ടി വന്നു 
അവര്‍ തമ്മില്‍ പിരിയുന്നു.ആദ്യ ചിത്രം വലിയ വിജയം ആയിട്ടും അവള്‍ക്കു സന്തോഷിക്കാന്‍ ആവുന്നില്ല  .
കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിഷമം   ആയി തീരുന്നു
ഫോകസ്  ചാനെല്‍ അവരുടെ  ആദ്യത്തെ ചിത്രം ..
അതില്‍ ഇവളാണ് നായിക.
ആദ്യ ചിത്രത്തിലെ സംവിധായകന്‍ അപ്പോഴേക്കും ഇവളുമായി അനുരാഗത്തില്‍ ആവുകയും ചെയ്യുന്നു 
സിദ്ദിക്കിന്റെ കൊള്ളാവുന്ന ഒരു അഭിനയം  തന്നെ ഇതില്‍. 
ജനാര്‍ദനന്റെ നിര്‍മാതാവും കലക്കി
ഗസ്റ്റ് റോളില്‍ പ്ര്ത്വിയും ചാക്കോച്ചനും നന്നായി അഭിനയിച്ചു 
എന്നാല്‍ ചന്ദ്ര എന്ന രണ്ടാം നായിക   ഗുണം പോരാ 
തെറ്റിധാരണകള്‍ ബാലുവിന് മാറിയപ്പോള്‍ അവളുടെ മുറിവേറ്റ ഹൃദയം അവനെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു 
അവളുടെ രണ്ടാമത്തെ ചിത്രത്തില്‍ സഹ നായികയുടെ   ടച് അപ്പ ആയി അവന്‍ എത്തുന്നു.
 എങ്കിലും പിന്നെയും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണ മായി 
കോടതി മുറിയിലെ നാടകീയ രംഗന്ള്‍ക്ക്     ശേഷം  ..
ചിത്രം അവസാനിക്കുന്നു 
ജയറാം 
പോരാ എന്ന് തന്നെ പറയേണ്ടി വരും.പ്ര്ത്വിയും ആയുള്ള കോമ്പിനേഷന്‍  രംഗങ്ങളില്‍ ജയറാമിന്റെ സൌന്ദര്യ ക്കുറവു പ്രധാനമാണ് ..
മമ്മൂട്ടി എത്ര നന്നായി ശരീരം ,മുഖം എല്ലാം സൂക്ഷിക്കുന്നു എന്ന് ഇപ്പോഴാണ്‌ മനസിലായത്.
കാരണം പ്ര്ത്വിയും മമ്മൂട്ടിയുമായുള്ള സിനിമയില്‍ നമുക്ക് ഇങ്ങനെ ഒരു പോരായ്മ ശ്രേധയില്‍ പെട്ടതും ഇല്ല.
നന്നായി ശരീരവും മുഖവും നോക്കിയില്ലെങ്കില്‍ 
ബിജു മേനോന്‍ ,സായി കുമാര്‍ എന്നിവരെ പോലെ വളരെ വേഗം 
സഹ നായകന്മാരുടെ റോളിലേക്ക് പോകേണ്ടി വരും എന്നതാണ് ജയറാമിന്  നല്‍കാനുള്ള താക്കീത് 
നായികക്ക് എന്താണ് ഒരു മേന്മ 
കത്തുന്ന സൌന്ദര്യം ഉണ്ടോ.നല്ല അഭിനയ  മുഹൂര്‍ത്തങ്ങള്‍ ഉണ്ടോ 
ഒരേ ഒരു പ്രാവശ്യം അപാരം എന്ന് മനസില്‍ തോന്നുന്ന വിധം ഒരു സീനില്‍ അഭിനയിച്ചുവോ 
ദോഷം പറയരുത്.രണ്ടു പേരും ഇല്ല
എന്നാല്‍ സുരാജിന്റെ കിച്ചു നമ്മളെ മടുപ്പിക്കില്ല ..
നൃത്ത രംഗങ്ങള്‍ ദൈവ സഹായത്താല്‍ വലിയ ആഭാസം  ഒന്നുമല്ല 
സിനിമക്കുള്ളിലെ സിനിമ 

കണ്ടിരിക്കാന്‍ നല്ല രസം തന്നെ
സംവിധ്യകാനും നിര്‍മാതാവും നായികയുടെ മുറിയില്‍ രാത്രി കയറി ഇറങ്ങുന്ന സീനുകള്‍  ആരെയും രസിപ്പിക്കും 
ചെറിയ ഒരു റോളില്‍ കല്‍പ്പന ,കണ്ടപ്പോള്‍ കഷ്ട്ടം തോന്നി..
ഇങ്ങനെ പോയാല്‍ ഗുണ്ട് മണിയാകും..പറയാതെ വയ്യ 
നായികയുടെ അളവെടുക്കാന്‍  വന്നു അടി മേടിക്കുന്ന ബിജുവും കൊള്ളാം 
തിരക്കഥയും സംഭാഷണവും  പുലര്‍ത്തിയ മേന്മ
 സംവിധാനത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ്   ഒരു പോരായ്മ 
സംവിധായകന്‍ തന്റെ കഴിവും കലയും സംഗീതവും സാഹിത്യവും അറിവും ബുദ്ധിയും ശേഷിയും.
എല്ലാം തിരക്കഥയില്‍ അലിയിച്ചു ചേര്‍ക്കുമ്പോള്‍ ആണ് മനോഹരമായ ഒരു ചലച്ചിത്രം ഉണ്ടാവുന്നത് .
ഇതെല്ലാം കൂടുമ്പോള്‍ നമ്മള്‍ പറയും സര്‍ഗ ശേഷിയുള്ള കലകാരന്‍ എന്ന്  
അങ്ങിനെ ഒരു ശേഷിയോ ശേമുഷിയോ സംവിധായകന്റെ കയ്യില്‍ നിന്ന് ചിത്ര ത്തിലേക്ക് സംയോജിപ്പിച്ച് കാണാന്‍ ആയില്ല 
തിരക്കഥ വച്ച് ഒരു ചിത്രം ചെയ്തു എന്നതിനും  അപ്പുറം
സംവിധായകന് ഇതില്‍ റോളൊന്നും 
ഇല്ലധാരാളം വായിക്കുകയോ ഒത്തിരി ചിത്രങ്ങള്‍ കാണുകയോ ചെയ്യാതെ ആവാം
 ഈ ചിത്രം സംവിധാനം ചെയ്യാന്‍ പുറപ്പെട്ടത്‌ എന്നാണ് എന്റെ സംശയം 
ഒരു ശരാശരി ചിത്രം
മടുപ്പില്ലാതെ കണ്ടിരിക്കാം.
ചിത്രം നമ്മളെ മോശക്കാരന്‍ ആക്കില്ല.
മനുഷ്യ സ്നേഹത്തില്‍ ഉള്ള വിശ്വസം നഷ്ട്ട്പെടുതില്ല 
ഒരു മനോഹര ചലച്ചിത്ര കാവ്യം എന്നൊന്നും കരുതല്ലേ
കവിതയൊന്നും ഇല്ല.
ഒരു നാടന്‍ കഥ.
ബോറന്‍ ഭാഷയില്‍ എഴുതിയിരിക്കുന്നു
കൊടുത്ത കാശു മുതലാകും..
സംശയം വേണ്ട 
പത്തില്‍ ആറു കൊടുക്കാം  Directed byShafi
Produced byRejaputhra Renjith
Written bySachi-Sethu
StarringJayaram
Sheela
Music byVidyasagar
StudioRejaputhra Films
Distributed byRejaputhra Films

Tuesday, February 1, 2011

arjunan saakhi film review


 arjunan saakhi

രഞ്ജിത്ത്   ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ വളരെ ഇഷ്ട്ടപെട്ട ഒരു സിനിമയാണ്


വളരെ നന്നായി   സംവിധാനം ചെയ്ത ചിത്രം തന്നെ


അത് കൊണ്ട് അര്‍ജുനനന്‍ കാണാന്‍ പോയപ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു.


അത് തെറ്റിയതും ഇല്ല


എറണാകുള ജില്ല കലക്റ്റര്‍ ഫിറോസ്‌ മൂപ്പന്‍  കൊല്ലപെട്ടിട്ടു ഒരു വര്ഷം ആകുന്നു.


ജഡം മംഗലാപുരത്തു നിന്നുമാണ് ലഭിച്ചത്.


ഒരു തുമ്പും  തെളിവും കിട്ടാതെ ആ മരണം അയാള്‍ മറവിയില്‍ മുങ്ങി പോയി


മൂവാറ്റുപുഴ ആര്‍ ഡി ഓ സന്തോഷിന്റെയും


MPEDA മേധാവി ആയിരുന്ന സുകുമാരന്‍ IAS ന്റെയും മരണം


ഈ വിധം ആരും ഒന്നും കണ്ടു പിടിക്കാതെ ത്ഞ്ഞു മാഞ്ഞു പോവുകയാണ് ഉണ്ടായത് എന്നും ഓര്‍ക്കണം


.ബംഗ്ലൂരെ ഒരു ഹോട്ടലില്‍ നിന്നും താഴേക്ക്‌ വലിചെറിയപെട്ട  രീതിയില്‍ ആണ് സുകുമാരന്റെ ശവം കാണപെട്ടത്‌


അങ്ങിനെ തേഞ്ഞു പോയ ഒരു കേസ് ആവുമായിരുന്നു ഇതും.


അഞ്ജലി  എന്നാ പത്ര പ്രവര്തകക്ക് ലഭിക്കുന്ന ഒരു കത്തോടെയാണ് സിനിമ തുടങ്ങുന്നത്


ഫിറോസ്‌ മൂപനെ കൊന്നത് ആരാണ് എന്ന് എനിക്കറിയാം.അത് പറഞ്ഞാല്‍ എനിക്ക് സംരക്ഷണം ലഭിക്കുമോ


എന്ന് ചോദിച്ചു അര്‍ജുനന്‍ എന്നൊരാള്‍ മാതൃഭൂമിക്ക് അയക്കുന്ന കത്ത്


ഫിറോസ്‌ മൂപന്റെ മരണം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത് അഞ്ജലി ആയതു കൊണ്ട് കത്ത് അവളുടെ ഡെസ്ക്കില്‍ എത്തുകയാണ്


അവള്‍ അത് വായനകാരുടെ പംക്തിയില്‍ പ്രസിദ്ധീകരിക്കുകയാണ്


പിന്നെ കുടത്തിലെ ഭൂതം പുറത്ത്തു ചാടുന്ന കാഴ്ചയാണ് പിന്നെ നമ്മള്‍ കാണുന്നത്


.അവളുടെ വീട് അടിച്ചു തര്‍ക്കുന്ന നില വരെ എത്തി കാര്യങ്ങള്‍


അവര്‍ക്ക്..ഫിറോസിന്റെ കൊലയാളികള്‍ക്ക് അര്‍ജുനനെ വേണം.


നഗരത്തിലെ ഒരു ഹോട്ടലില്‍ രാവിലെ പത്തു മണിക്ക് അവനെ എത്തിക്കുക അല്ലെങ്കില്‍ നിന്റെ അമ്മയെയും അനിയനെയും ഞങ്ങള്‍ കൊല്ലും എന്നതായിരുന്നു അവള്‍ക്കു ലഭിച്ച അവസാനത്തെ സന്ദേശം


അവള്‍ ഒരു വേട്ട മൃഗം എന്നാ പോലെ ഹോട്ടെലില്‍ മേശക്കരികില്‍ കാത്തിരിക്കുകയാണ്.


ആ കസേരയില്‍ വന്നിരിക്കുന്നത് ഒരു യുവ ആര്‍ക്കിടെക്റ്റ് ആയ റോയ് ആണ് (പ്ര്ത്വി രാജ് )


ഒരു കോഫീ കഴിച്ചു അഞ്ജലിയോടു ഒരു വാക്ക് എന്തോ പറഞ്ഞു അവന്‍ സ്ഥലം വിടുന്നു


അന്ന് രാത്രി അര്‍ജുനന്റെ ഫ്ലാറ്റ് കുത്തി തുറന്നു പരിശോധിക്കുന്നു


ആരോ അവന്റെ തലയ്ക്കു അടിക്കുന്നു.


അപ്പോഴേക്കും ചാനെലുകള്‍ ഇതൊരു വിഷയം ആക്കി കഴിഞ്ഞിരുന്നു.


അവരുടെ അടുത്ത ഇര.


നഗരം വിട്ടു പോകാനുള്ള കൊലയാളികളുടെ അന്ത്യ ശാസനം റോയ് തള്ളി കളയുകയാണ്.


ഒന്നോ  രണ്ടോ വധ ശ്രമങ്ങളെ അവന്‍ അതി ജീവിക്കുന്നു.


ഫിറോസിന്റെ അച്ഛനെ അവര്‍ കൊല ചെയ്യുന്നു


പോലീസിനോ മറ്റാര്‍ക്കുമോ തന്നെ രക്ഷിക്കാന്‍ ആവില്ല എന്ന് മനസിലാകിയ


റോയി  സ്വയം ചില ശ്രമങ്ങള്‍ നടത്തുകയാണ്


തന്നെ കൊല ചെയ്യാന്‍ ശ്രേമിക്കുന്നവരിലൂടെ ആരാണ് അവര്‍ എന്ന് കണ്ടു പിടിക്കാന്‍


അവന്‍ നടത്തുന്ന അതി സാഹസികമായ ശ്രമം  


ഏതു ഇംഗ്ലീഷ് സിനിമയെയും വെല്ലുന്ന മനോഹരമായ ഒരു പദ്ധതി


ചെറുപ്പക്കാരനായ ഈ സംവിധായകന്‍ ഇനിയും നമ്മുടെ കൂടെ  ഉണ്ടാവും  


അത്ര ഭംഗിയായാണ് ഈ കഥ പറഞ്ഞു തീര്‍ത്തിരിക്കുന്നത്


കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് മുതല്‍ എല്ലാ കാര്യത്തിലും വളരെ ശ്രദ്ധയും അവധാനതയും..


ചടുലവും വേഗവുമാര്‍ന്ന ആഖ്യാന ശൈലി


ഒന്നാംതരം തിരക്കഥ


നായികയുടെ ചപ്ര തല മുടി പോലും നമുക്ക് ഇഷ്ട്ടമാകും


ശരീരം മുഴുവന്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഒരു ഗുണ്ട് മണി ആയി നടന്ന നൂലുണ്ടയുടെ മനോഹരമായ ശരീരം ഈ സിനിമയുടെ ഒരു അത്ഭുതം തന്നെയാണ്


പ്രണയം ഇല്ല.


തുണി ഉരിഞ്ഞ നൃത്തങ്ങള്‍ ഇല്ല.


അതി ഭാവുകത്വം നിറഞ്ഞ നായകന്‍ ഇല്ല.


സംഖട്ടന  രംഗങ്ങള്‍ പോലും വളരെ സ്വാഭാവികം.


എന്നാല്‍ വാടക  കൊലയാളികളുടെ ക്രൂരമായ ചെയ്തികള്‍ നമ്മെ പേടിപ്പിക്കും


വില്ലന്മാരും നന്നായി  അഭിനയിച്ചു എന്ന് പറയാതെ വയ്യ


റോയി പ്രധാന വില്ലനിലേക്ക് എത്തുന്ന രീതിയും മനോഹരം എന്നെ പറഞ്ഞു കൂടൂ


പൊതുവേ നമുക്ക് ഇഷ്ട്ടമാവുന്ന എഡിറ്റിംഗ് കാമറ എല്ലാം


കൊച്ചി കായലിന്റെ ഭംഗി നന്നായി ഒപ്പി  എടുക്കാന്‍ കാമറ  മറന്നില്ല എന്നതും സമ്മതിക്കാതെ വയ്യ


മൊത്തത്തില്‍ കൊള്ളാവുന്ന  ഒരു സിനിമ


കൊടുത്ത കാശു മുതലാകും


ഒരു നിമിഷം പോലും നമുക്ക് മടുക്കില്ല എന്നത് പ്രധാനമാണ്


Cast & Crew


Director:   Ranjit Shankar


Producer:  Sundararajan


Music Director:  Biji Bal

..