Sunday, December 25, 2011

അമ്മായിഅമ്മ

സന്തോഷ മാത്രം തരുന്ന  തമാശകൾക്കും ഇടയിൽ

വല്ലാതെ മഥിച്ച സംഭവങ്ങളും  ഉണ്ടായിട്ടുണ്ട്

എനിക്ക് വേണ്ടപെട്ട ഒരു കുട്ടി..
അവള്‍ ഒരു വീട്ടില്‍ ഹോം നേഴ്സ് ആയി ജോലിക്ക് ചെന്നു 


പട്ടണത്തിനു നടുവിലെ ഒരു ഹൌസിംഗ് കോളനി  ..
നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശം..
ഒരു മകന്‍ മാത്രം അമ്മക്ക്.

അയാള്‍  പൊതു മേഖല സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍..
ഭാര്യക്ക്  ജോലി ഇല്ല..
മൂത്ത മകള്‍ വക്കീല്‍
 രണ്ടാമത്തെ മകള്‍ പ്ലസ് ടൂ വിനു 
എന്റെ കൂട്ടുകാരിയെ നമുക്ക് ചന്ദ്രിക  എന്ന് വിളിക്കാം..

അവള്‍ ചെന്നപ്പോള്‍ വീട്ടമ്മ അവളെ വീടിനു പിറകിലേക്ക് കൊണ്ട് പോയി 
അവിടെ അടുക്കള  തിണ്ണയില്‍ ബോധമില്ലാതെ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു 
വീടിനു വെളിയില്‍ ആണ് ആ വരാന്ത . കൊച്ചിയിലെ കൊതുകു കടിയും  കൊണ്ട് മൂന്നു ദിവസമായി അവര്‍  കിടക്കുകയാണ് അവിടെ 

ആദ്യമായി  അവരെ അകത്തെ മുറിയില്‍ ആക്കണം ..
ഒരു ചാക്കില്‍ ആണ് ഇവര്‍ കിടക്കുന്നത് 
അതില്‍ മലവും മൂത്രവും എല്ലാം ഉണ്ട് ..

ചന്ദ്രികവേഷം  പോലും  മാറാതെ   അവരെ അവിടെ കിടന്ന വേറെ ഒരു ചാക്കിലേക്കു മാറ്റി കിടത്തി
 മലവും മൂത്രവും  ഈച്ചയും  ആർക്കുന്ന  ചാക്കെടുത്തു മുറ്റത്തേക്കു ഇട്ടു 
കത്തിച്ചു കളയാം എന്ന് കരുതി 
അപ്പോഴേക്കും വീട്ടമ്മ വന്നു ..

അമ്മയെ നല്ല ചാക്കിലേക്കു കിടത്തിയത്‌ അവര്‍ക്ക് ഇഷ്ട്ടമായില്ല
""എന്തിനാണ് ആ  നല്ല ചാക്ക് കൂടി  ചീത്ത  ആക്കിയത് ?
അതിട്ടാണ് രാത്രിയിൽ  ഇവരെ പുതപ്പിച്ചിരുന്നത്
ഇനി ഇതിനെ നമുക്ക്  മുകളിലേക്ക്  കൊണ്ട് പോകാം ?""


അമ്മയുടെ മകൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയാണ്..സഹായിക്കാന്‍ സാധിക്കില്ല..
ചന്ദ്രിയും മരു മകളും വേണം അവരെ മുകളില്‍ കൊണ്ട് പോകാന്‍ 
വീടിനകത്തു കൂടി ഗോവണി ഉണ്ട്
അതിലെ കൊണ്ട് പോകാന്‍ സാധിക്കില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു
പുറത്തു ഒരു പിരിയാന്‍ ഗോവണിയുണ്ട് ..
അത് വഴി രണ്ടു പേരും കൂടി സ്ത്രീയെ മുകളിലേക്ക് വലിച്ചു കയറ്റുകയാണ് 
ചന്ദ്രി മുകളിലും വീട്ടമ്മ താഴെയും ..
ബോധമില്ലാത്ത സ്ത്രീയെ രണ്ടു പേരും കൂടി ചാക്കിൽ വലിച്ചു  ഗോവണിക്ക് അടുത്തു എത്തിച്ചു ..പിന്നെ മുകളിലേക്ക് കയറ്റണം.കുറച്ചു വലിച്ചു  കയറ്റി കഴിഞ്ഞപ്പോൾ
മരുമകൾ അമ്മയെ അങ്ങ് വിട്ടു കളഞ്ഞു   ..
അവര്‍ ചുരുണ്ട്  കൂടി താഴേക്ക്‌ വീണു 
ചന്ദ്രി ഞെട്ടി പ്പോയി ..
""നിങ്ങള്‍ എന്താ ഈ ചെയ്തത് ""??
ഇവര്‍ പണ്ട് എന്നോട് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നറിയാമോ..
അവരെ ഇതൊന്നും ചെയ്‌താല്‍ പോര എന്നായിരുന്നു അവരുടെ കൂസലില്ലാത്ത മറുപടി 

വീണ്ടും വലിച്ചു പൊക്കി മുറിയില്‍ എത്തിച്ചു 
അഞ്ചു കൊല്ലമെങ്കിലും   ആയിട്ട് ഉണ്ടാവും ആ മുറി അടിച്ചിട്ട് ..കഴുകിയിട്ടോ..തുടച്ചിട്ടോ 
തറയും ഭിത്തിയും എല്ലാം കറുത്തു വൃത്തി കേടായി ..കരിപോലെ ചെളി  പിടിച്ചു ..അടച്ചിട്ട ജനാലകൾ ..അതിലും നിറയെ പൊടിയും അഴുക്കും 
കട്ടിലില്‍ ഒരു വിരിപ്പുണ്ട്..അതൊരു കീറ ത്തുണി മാത്രം..
ഇത് പോലെ അഞ്ചു കൊല്ലം ആയിട്ടുണ്ടാവും കഴുകിയിട്ട് 
രാവിലെ പതിനൊന്നു  മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ജോലി ചെയ്തപ്പോള്‍  അമ്മയെ തുടപ്പിച്ചു .കഴുകിച്ചു
അവർ ഒരു കറുത്ത അമ്മയല്ല
ചന്ദന നിറമുള്ള  ഒരു വൃദ്ധ ..പതുക്കെ മിടിക്കുന്ന ഹൃദയം..ഇപ്പൾ നിന്ന്  പോയേക്കും  എന്നാ മട്ടിൽ പതുക്കെ പതുക്കെ മിടിക്കുന്നുണ്ട്‌
ജീവന്റെ ഏക ലക്ഷണം  അത് മാത്രമാണ്
.നല്ല വിരിപ്പൊക്കെ ഇട്ടു..കട്ടിലിൽ അവരെ കിടത്തി 
മുറി അടിച്ചു വാരി തുടച്ചു 
എല്ലാം കഴിഞ്ഞു താഴെ വന്നു ചന്ദ്രി   അല്‍പ്പം ഭക്ഷണം ചോദിച്ചു ..അമ്മക്ക് കൊടുക്കാന്‍ 
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കാന്‍ ചോദിച്ചപ്പോള്‍ വീട്ടമ്മ ഇടഞ്ഞു 
തരാന്‍ പറ്റില്ല എന്നായി ..
രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ അമ്മയോട് താണു കേണു പറഞ്ഞു..
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കമ്മേ മുത്തശിക്ക് 
നെറ്റിയില്‍ ആഴമുള്ള ഒരു മുറിവുണ്ട് 
അതില്‍ മരുന്ന് പുരട്ടണം  ..
ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണ് ..
ഡോക്റ്ററെ വിളിക്കണം 
രണ്ടിനും വീട്ടമ്മ തയ്യാറല്ല 
അവള്‍ അവള്‍ക്കു കൊടുത്ത ചായ കുടിക്കാതെ അമ്മക്ക് വായില്‍ ഇറ്റിച്ചു കൊടുത്തിട്ട് പോന്നു 

പിന്നെ പുറത്തു വന്നു എന്നെ വിളിച്ചു..
എന്താ ചെയ്യേണ്ടത്
ഈ അമ്മയെ കൊല്ലാനാണ് അവരുടെ ഉദ്ദേശം..
നമുക്ക് എന്ത് ചെയ്യാന്‍  ആവും 
പോലീസില്‍ ജോലി ഉള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉണ്ട് ബന്ധുവായി 
അവനെ വിളിച്ചു വിവരം പറഞ്ഞു

അവന്‍ ഒരു നമ്പര്‍ തന്നു..
ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ വിളിച്ചു പറയേണ്ട ഒരു നമ്പര്‍ ആണ്
ഞാൻ അത്  ചന്ദ്രികക്ക്  കൊടുത്തു
പോലീസ് ചെന്നു വേണ്ടത് ചെയ്തോളും എന്ന് സമാധാനിപ്പിച്ചു 
അവൾ  വിളിച്ചു കാര്യങ്ങള്‍ പോലീസിൽ എല്ലാം പറഞ്ഞു 

വേറെ ഒന്നും ചെയ്യേണ്ട..
മകന്‍ ജോലി ചെയ്യുന്ന പൊതു മേഖല സ്ഥാപനത്തില്‍ 
ഒന്നാന്തരം   ആശുപത്രി ഉണ്ട്..ചികിത്സ ഫ്രീ ആണ് 
അവിടെ അവരെ ആക്കിയാല്‍ മതി
കേട്ട പോലീസുകാരന്‍ എല്ലാം സമ്മതിച്ചു 

ഇനിയിപ്പോള്‍ എന്തിനു വിഷമിക്കണം..
വിവരം പോലിസിനെ അറിയിച്ചല്ലോ 
നമ്മുടെ ചുമതലകള്‍ കഴിഞ്ഞല്ലോ 

ഒരാഴ്ച കഴിഞ്ഞു പോലീസില്‍ നിന്നും വിളി ..
 വീട്ടമ്മയുടെ വിളി 
പരാതി പിന്‍ വലിക്കണം..
ചന്ദ്രിയുടെ വിലാസം ഒന്നും അവര്‍ക്കറിയില്ല..

സ്റെഷനില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോൾ 

മൂന്നാം ദിവസം ആണ് പോലീസുകാര്‍ അവിടെ ചെല്ലുന്നത് 
അപ്പോഴേക്കും സ്ത്രീയ അവര്‍ ദഹിപ്പിച്ചു  കഴിഞ്ഞിരുന്നു 

അവര്‍ക്ക് കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത് കുറച്ചു  വൈകിയാണ്
പരാതിയില്‍ നെറ്റിയിലെ മുറിവ് വീണു ഉണ്ടായതാണോ എന്ന് സംശയം ഉണ്ട് എന്നും പറഞ്ഞിരുന്നല്ലോ ..ആ കേസ്  എങ്ങിനെ ആയോ എന്നറിയില്ല 

വലിയ വീഴ്ച പറ്റി എന്ന്മാത്രമേ എനിക്ക് പറയാനുള്ളൂ
വളരെ  വളരെ അവശ ആയ ഒരു വൃദ്ധയെ,   കൊടും  ദുഷ്ട്ട സ്ത്രീയുടെ  ദയവിനായി  വിട്ടു കൊടുത്തു  ,കൊല്ലാൻ   കൂട്ടുനിന്ന  മഹാപാപി
ആ ചിന്ത ഇന്നും എന്നെ നോവിക്കുന്നു


ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'


ആന്റണിയെ അങ്ങയെ നമിക്കുന്നു 
സെമിനാരികളിലെ
 ആക്രമങ്ങള്‍ 
തോന്നിയവസങ്ങള്‍..
ലൈംഗീക പീഡനങ്ങള്‍
സാമ്പത്തിക ക്രമ കേടുകള്‍ 
അച്ചന്മാരുടെ ,
മെത്രാന്മാരുടെ ..
അധാര്‍മിക ജീവിത രീതികള്‍ 
ഇതിനെതിരെ ഒരു തുറന്നെഴുത്ത് ..
അതായിരുന്നു ആറാം തിരു മുറിവ് 

എങ്ങിനെ കന്യക ഗര്‍ഭിണി ആയി എന്ന്   ഇന്ന് നമുക്ക് അറിയാം 
അന്ന് ആന്റണി അത് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പൊള്ളി പോയി 

നമ്മള്‍ പ്രബുദ്ധ കേരളം ലജ്ജികേണ്ട കാര്യമാണ് ആ നാടകം കേരളത്തില്‍ നിരോധിച്ചു എന്നത് 
പിന്നീട് ശക്തരായ  മത മേലധികാരികള്‍ ആന്റണിയെ വല്ലാതെ പീഡിപ്പിച്ചു 
വിദേശത്തു ജയിലില്‍ അടക്കാന്‍ ശ്രേമിച്ചു ..

പിന്നീട് കാലം   കഴിഞ്ഞപ്പോള്‍  അഭയ കൊല കേസുമായി  ബന്ധപെട്ടു 
സെമിനാരികളിലെ നില നില്‍ക്കുന്ന അരാജകത്ത്വങ്ങള്‍ പുറത്തു വരിക തന്നെ ചെയ്തു 
ആന്റണി എഴുതിയതെല്ലാം സത്യം..
കറ കളഞ്ഞ സത്യം എന്ന് അങ്ങിനെ കാലം തെളിയിച്ചു 
കലാ കേരളം ആന്റണിയോടു  മാപ്പ് പറയേണ്ടതുണ്ട് 

മഹാനായ ആ പ്രക്ഷോഭകാരിയുടെ     മരണത്തില്‍ ആദരാഞ്ജലികള്‍ 

Tuesday, December 20, 2011

ഓഫീസിലെ തമാശകള്‍

ഓഫീസിലെ തമാശകള്‍  
പല തരമാണ് 
ഒരിക്കല്‍ തെക്കന്‍ പ്രദേശത്തു നിന്നും ഒരു ചെറുപ്പക്കാരന്‍ ഓഫീസില്‍ ജോലിക്കെത്തി 
വേറെ വകുപ്പില്‍ നിന്നും മാറി വന്നതാണ് 
ജോലി അത് കൊണ്ട് തീരെ അറിയില്ല
ചോദിച്ചും  പഠിച്ചും  ഒക്കെ പുള്ളി അങ്ങിനെ മുന്നേറുകയാണ് 
ആയിടെ മേലാപ്പീസില്‍ നിന്നും ഒരു തീട്ടൂരം വന്നു 
ഒരു എന്ക്വയറി  ഓഫീസര്‍ വേണം എല്ലാ ഓഫീസിലും എന്ന് 
നിരന്തരം സംശയങ്ങളുമായി പൊതു ജനങ്ങള്‍ വന്നു കയറുന്ന ഞങളുടെ ഓഫീസില്‍ അത് വളരെ പ്രധാനപെട്ട ഒരു ജോലിയും ആണ് 
സര്‍ക്കാരിനു പാവങ്ങള്‍ക്കായി പല വിധ പരിപാടികളും കാണുമല്ലോ..
അതെല്ലാം വിശദീകരിച്ചു കൊടുക്കണമല്ലോ 
ഉച്ചക്ക് ഊണിനിരുന്നപ്പോള്‍ ആരാവും ആ ജോലിക്ക് നിയമിക്കപെടുക എന്നായി..
മേശപ്പുറത്തു ആളുടെ പേരും എന്ക്വയറി  ഓഫീസര്‍ എന്ന ബോര്‍ഡും ഉണ്ടാവും..
അതൊരു ഗമ യാണല്ലോ
എന്നാല്‍ സ്വന്തം ജോലി ചെയ്യാന്‍ നേരം ഉണ്ടാവില്ല എന്നത് കൊണ്ട് ആരും അത്ര താല്‍പ്പര്യം എടുത്തില്ല 
തെക്കന്ജി അങ്ങിനെ വിടുമോ
നമ്മുടെ  നുണക്കുഴി ചേട്ടനെ  കൂട്ട് പിടിച്ചു 
ഇഞ്ചി സാര്‍  (നുണക്കുഴിയെ ഞങ്ങള്‍ അങ്ങിനെയാണ്  വിളിക്കുന്നത്‌ ) ഓഫിസറെ  ചെന്ന് കണ്ടു പറഞ്ഞു..
ഇവിടെ സ്റ്റാഫ്  ഒന്നും എന്നോട് സഹകരിക്കുന്നില്ല 
എന്നെ ഒറ്റപെടുത്തുന്നു
അത് കൊണ്ട് ഇവനെ ഒരു ജോലി സ്നേഹം  ഉള്ളൂ .അത് കൊണ്ട്  ഈ ജോലി അവനു കൊടുക്കണം 

ഓഫിസര്‍ പ്രായമായ ഒരു മനുഷ്യന്‍ ആണ് ..തെക്കനെ വിളിപ്പിച്ചു ..
തെക്കാ (വിളിച്ചത്  പേര് പറഞ്ഞാണ് ..ദോഷം പറയരുതല്ലോ ).. നിനക്ക് വകുപ്പും നിയമവും ഒക്കെ അറിയാമോ ..ആള്‍ക്കാര്‍ വന്നു ചോദിച്ചാല്‍  സമാധാനം  പറയേണ്ടേ ..നമുക്ക് സീനിയര്‍ ആയ ആരെയെങ്കിലും  വയ്ക്കാം 
ആ സൂപ്രണ്ട് ചെയ്തോളും ഇതൊക്കെ ..അത് പോരെ ..

പിന്നെ സംഭവിച്ചത് അത്ഭുതമാണ് 
തെക്കന്‍ജിയെ തന്നെ പുതിയ പോസ്റ്റില്‍ വച്ചു ഓഫീസ് ഓര്‍ഡര്‍ ഇറങ്ങി .
പേരിന്റെ പിന്നില്‍ വാലുള്ള (നായര്‍) നെയിം ബോര്‍ഡും വച്ച് പുള്ളി  ഗമയില്‍ ഇരിപ്പായി 

പിന്നെ സാറിന്റെ കാബിനില്‍ ചെന്നപ്പോള്‍ ഞാന്‍ ചോദിച്ചു
" ഈ ചുക്കും ചുണ്ണാമ്പും അറിയാത്ത ഇങ്ങേരെ ഇതിലിട്ടാല്‍ എന്താ ചെയ്യുക.."

"അത് ഉമേ  മുനിസിപ്പല്‍ ചെയര്‍മാന്‍ വിളിച്ചു പറഞ്ഞു ഇന്നലെ..
ഇങ്ങേര്‍ക്കു  ഇതില്‍ തന്നെ കൊടുക്കണം എന്ന് 
പിന്നെ എന്താ ചെയ്യുക.."

നമ്മുടെ തെക്കന്‍ ഇടതു സഹയാത്രികന്‍ ആണ് ..
അങ്ങ് തെക്കത്തെ,..ഒരു ജില്ലയിലെ 
അവിടുത്തെ പാര്‍ടി ഓഫീസില്‍ പോയി അവിടുന്ന് വിളിപ്പി ച്ചു ..ഇവിടെ പറയിച്ചു ..അങ്ങിനെ അങ്ങിനെ അങ്ങിനെ ..ഞങ്ങളുടെ ഓഫിസറും  ഇടതന്‍  തന്നെ ..വേണ്ടപ്പെട്ട  അച്ചായന്‍  വന്നു  കൈക്ക്  പിടിച്ചാല്‍  പറ്റില്ല  എന്ന് പറയാന്‍  കഴിയുമോ 

ഞങ്ങളുടെ സൂപ്രണ്ട് നല്ല വിവരം ഉള്ള മനുഷ്യന്‍ ആണ് .അതും തെക്കന്‍ ദേശത്തു  നിന്നും  വന്ന  ആള്‍  തന്നെ 
അങ്ങേരെ മാറ്റി ഈ തേങ്ങത്തലയനെ ആക്കിയല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാവര്ക്കു ദേഷ്യം വന്നു .എങ്കിലും ആറു ഒന്നും പറഞ്ഞില്ല ..സ്വന്തം ജോലി കൂടാതെ ചെയ്യേണ്ടുന്ന അഡീഷണല്‍  വര്‍ക്ക് ആണല്ലോ ..ആരെങ്കിലും സഹകരിച്ചു ചെയ്യുന്നെങ്കില്‍  ചെയ്യട്ടെ ..എന്നായിരുന്നു എല്ലാവര്‍ക്കും

അങ്ങിനെ പിറ്റേ ദിവസം വന്നു 

ഞങള്‍ ഒക്കെ ഈ പത്തു മണി എന്ന് പറഞ്ഞാല്‍ പത്തെ കാലിനു ഓഫീസില്‍  എത്തുന്ന കൃത്യ നിഷ്ട്ടക്കാര്‍ ആണ് 
എന്ന് വച്ചാല്‍ ബസിന്റെ ടയര്‍ പഞ്ചര്‍ ആയാല്‍ ഞങള്‍ ലേറ്റ് ആവും 
വഴിയില്‍  റെയില്‍വെ  ഗെറ്റ്  അടച്ചാല്‍  അന്നത്തെ ദിവസം പോക്കാണ് ..അന്ന് കഷ്ട്ടകാലത്തിനു ഗേറ്റില്‍  വണ്ടി കുറച്ചു കൂടുതല്‍ നേരം  ബ്ലോക്കായി .വൈകി 
അങ്ങിനെ നാല് കാലും പറിച്ചു ഓഫിസിലേക്കു പറന്നു വരികയാണ്‌ ഞാന്‍ 

വൈകിയാല്‍ ആരും ഒന്നും പറയില്ല..
എന്നാല്‍ പൊതു ജനങ്ങള്‍ വരുന്ന ഓഫീസില്‍ വൈകിയാല്‍ ഉണ്ടാവുന്ന മാനക്കേട്‌ പ്രധാനമാണ് 

വന്നപ്പോഴേ ഒരു പന്തികേട്‌ ഫീല്‍ ചെയ്തു 
തെക്കന്‍ കുഞ്ഞിന്റെ മേശക്കു ചുറ്റും ഒരു ആള്‍ കൂട്ടം 
ഓഫീസില്‍ ആരും എന്നെ കണ്ട മട്ടു നടിക്കുന്നില്ല 
എല്ലാവരും കുനിഞ്ഞിരുന്നു  ജോലിയോട് ജോലി 

വല്ല ചീത്ത വര്‍ത്തമാനവും ഉണ്ടോ ആവോ..
ആര്‍ക്കെങ്കിലും ട്രാന്‍സ്ഫര്‍ ആയോ
എന്നെ ക്കണ്ടാല്‍ അങ്ങിനെ ആരും  മുഖം കുനിച്ചു ഇരിക്കുക പതിവില്ല ..ഒരു കുടുമ്പം പോലെയാണ് എല്ലാവരും കഴിയുന്നത്‌ 
വേഗം കൂജയുടെ അടുത്തു പോയി ഒരു ഗ്ലാസ് വെള്ളം വിഴുങ്ങി സീറ്റില്‍ എത്തി ബാഗ്‌ വച്ച് കസേരയില്‍ ഇരുന്നു

ആരോ വന്നു മുന്നില്‍..
മുഖം ഉയര്‍ത്താന്‍ നേരം കിട്ടുന്നതിനു മുന്‍പ് തന്നെ ഇരിക്കാന്‍ പറഞ്ഞു
ആള്‍ ഇരിക്കുന്നില്ല
മേശവലിപ്പില്‍ നിന്നും പേനയെടുത്ത് തല ഉയര്‍ത്തിയപ്പോള്‍ തെക്കന്‍സ് 

മുന്നില്‍ 
മുഖം വല്ലാതെ വിളറി ഇരിക്കുന്നു 

എന്ത് പറ്റി..
ഇങ്ങേരു ചോദിക്കുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല 
ഒരു അപേക്ഷയുമായി വന്നിരിക്കുകയാണ് ഒരു ചേട്ടന്‍ ..

മൂന്നാമത്തെ കാബിനില്‍ സൂപ്രണ്ട് ഉണ്ട്..അങ്ങേരെ കണ്ടാല്‍ മതി 
ശരിയാക്കി തരും 

അയാള്‍ പോയി..
ഉടനെ അടുത്ത അപേക്ഷ 
അത്  ഒരു ഉത്തരവിന്റെ ട്രൂ  കോപി കിട്ടാന്‍ ആണ്

അതിന്റെ രീതി പറഞ്ഞു കൊടുത്തു അതിന്റെ വകുപ്പിലേക്ക് വിട്ടു 
അങ്ങിനെ അങ്ങിനെ പല അപേക്ഷകള്‍ 
ഒരു അപേക്ഷയും  അതിന്റെ ആളുമായി തെക്കന്‍ വരും..
ഞാന്‍ തെക്കനെയും അയാളെയും കാര്യം പറഞ്ഞു മനസിലാക്കും..
കടലാസിന്റെ  മറു ഭാഗത്ത്‌ ചെയ്യേണ്ടത് വിശദമായി എഴുതി കൊടുക്കും 

തെക്കന്‍ എല്ലാം കേട്ട് ശ്രേധയോടെ പഠിക്കും ..കുറിപ്പ് എടുക്കും 
 ആളുകള്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും   ഉച്ചയാവാറായി 
വീണ്ടും ഞാനും എന്റെ വകുപ്പും ആയി 

ഉടനെ തെക്കന്‍ ഒരു പ്രഖ്യാപനം 
"ഹോ എന്തൊരു തിരക്കായി പോയി 
ഇനി ഒരു ചായ കുടിച്ചിട്ട് വരട്ടെ "
പല്ലിറുമ്മി  കൊണ്ട് ഞാന്‍ സമ്മതിച്ചു 

പിന്നെ എനിക്കും അനങ്ങാന്‍  കഴിയാത്തെ തിരക്കായി.
.ഉച്ചക്ക് ഉണ്ണാന്‍ ഇരുന്നപ്പോള്‍ ആണ് പിന്നെ ഒന്ന് ഫ്രീ ആയതു 
അപ്പോള്‍ കേള്‍ക്കാത്ത ചീത്ത ബാക്കി ഇല്ല 

ആര് വന്നു എന്ത് സംശയം ചോദിച്ചാലും ആരും ഒന്നും മിണ്ടില്ല..
നേരെ തെക്കനെ ചൂണ്ടി കാണിക്കും
""അവിടെ  എന്‍ക്വയറിയില്‍  ചോദിക്കൂ  ""
തെക്കന് വകുപ്പിന്റെ  ചുക്കും  ചുണ്ണാമ്പും  അറിയില്ല താനും 
തെക്കനും ബാക്കി മിക്കവരും ഒന്‍പതരക്കേ ഓഫീസില്‍ വരും..
ഞാന്‍ ആണ് പത്തിന് ഓടി എത്തുന്ന ഏക വ്യക്തി 
ഇവര്‍ എല്ലാവരും സംഘടിതമായി തെക്കന് പണി കൊടുത്ത കാരണം
 തെക്കന്‍ അങ്ങിനെ വിയര്‍ത്തു കുളിക്കുകയായിരുന്നു 

അപ്പോഴാണ്‌ എന്റെ അവതാരം 
ഞാന്‍ നാട്ടുകാരി ..
മിക്കവര്‍ക്കും എന്നെ അറിയാം..
 ആരെങ്കിലും മുന്നില്‍ വന്നാല്‍ മറ്റുള്ളവര്‍ കാണിക്കുന്ന പോലെ ,അങ്ങോട്ട്‌ കയ്യ് ചൂണ്ടാന്‍ എനിക്ക് സാധിക്കുകയും ഇല്ല .കാരണം എന്റെ വീടിനടുത്തുള്ള  ഓഫീസാണ് ..
ഇതിനുള്ളില്‍  മൂന്നു പ്രാവശ്യം ഞാന്‍ വരുന്ന ബസു എത്തിയോ എന്ന്  പുള്ളി ടെറസില്‍ പോയി നോക്കിയിട്ട് വന്നു കഴിഞ്ഞിരുന്നു.അതെല്ലാം പിന്നീടാണ്  ഞാന്‍ അറിഞ്ഞത്  

ഒരു ദിവസം ചുരുങ്ങിയത് നാല്‍പ്പതു അന്വേഷണങ്ങള്‍ വരുന്ന ഓഫീസില്‍ ഇങ്ങേരു എന്ത് ചെയ്യാന്‍
പത്തു കൊല്ലം അതെ ജോലി ചെയ്യുന്ന  ഞങ്ങള്‍ക്ക് പോലും ഇവരെ ഓരോരുത്തരെയും മര്യാദക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാറില്ല
എന്നാല്‍ പരസ്പരം ഉള്ള സഹകരണം  മൂലം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങുന്നതാണ് പതിവ് 

വൈകുന്നേരം ആണുങ്ങള്‍ എല്ലാവരും ചായ കുടിച്ചു വരുമ്പോള്‍ ഞങള്‍ പെണ്ണുങ്ങള്‍ക്ക്‌ എന്തെങ്കിലും മേടിച്ചു കൊണ്ട്  വരും 
ഞങള്‍ രണ്ടു പേരെ ഉള്ളൂ ..രണ്ടു പരിപ്പ് വട ..കുറച്ചു കപ്പലണ്ടി അങ്ങിനെ എന്തെങ്കിലും 

അന്ന് നമ്മുടെ തെക്കന്‍സ് ചായ കുടിച്ചു വന്നപ്പോള്‍ ഒരു പാക്കറ്റ് കപ്പലണ്ടി മിട്ടായി കൊണ്ട് തന്നിട്ട് ഒരു ചിരി 
""ഉമ ..എനിക്കൊരു ഉപകാരം ചെയ്തു തരണം"" 
""എന്താണാവോ ""
ശബ്ദം താഴ്ത്തി തെക്കന്‍ പറഞ്ഞു 
"ആരും അറിയരുത് ""
സാറിനോട് പറഞ്ഞു ഈ സാധനം എന്റെ തലയില്‍ നിന്നും ഒന്ന് എടുത്തു മാറ്റി ത്തരണം 

ഞാന്‍ കപ്പലണ്ടി മിട്ടായി ഒന്ന് നോക്കി 
എന്നിട്ട് എന്റെ മറുപടിക്കായി ആകംക്ഷയോടെ നോക്കി നില്‍ക്കുന്ന തെക്കന്‍സിനെ നോക്കി 

ഒളികണ്ണാല്‍ എന്നെ നോക്കി ഇരിക്കുന്ന സ്റ്റാഫിനെ നോക്കി 
നാളെ ബസ്സിറങ്ങി ഓടുമ്പോള്‍ ഇവര്‍ എന്നെ കൊഴുവെറിഞ്ഞു വീഴിക്കാന്‍ സാധ്യത ഉണ്ട് എന്നറിയാമെങ്കിലും 

ഞാന്‍ പറഞ്ഞത് ഇങ്ങിനെയാണ് 
""ഞാന്‍ സംസാരിച്ചു നോക്കാം ""

""ഉമ പറഞ്ഞാല്‍ സാറ് കേള്‍ക്കാതിരിക്കില്ലല്ലോ"" 
തെക്കന്സിന്റെ സ്വരം പൊങ്ങുന്നില്ല .അല്ലെങ്കില്‍  പുള്ളി പറയുന്നത്  താഴത്തെ നിലയിലെ  പല ചരക്ക് കച്ചവടക്കാരനു  പോലും കേള്‍ക്കാം 

ഒരു സഖാവ് പറഞ്ഞാല്‍ മറ്റൊരു സഖാവ് തള്ളി കളയുക പതിവില്ലല്ലോ .ഓഫീസറുടെ രണ്ടു സെക്ഷന്‍  ക്ലാര്‍ക്ക്മാരില്‍ ഒരാള്‍ ആണ്  ഞാന്‍ ..മറ്റേതു നമ്മുടെ തെക്കന്‍ ജിയും 
പിന്നെ ഒരു ഫയലുമായി  അകത്തു ചെന്നപ്പോള്‍  ഞാന്‍ പറഞ്ഞു 
""നമ്മുടെ തെക്കന്  എന്ക്വയറി  പണി പറ്റുന്നില്ല  ..മാറ്റി  സൂപ്രണ്ടിന്  തന്നെ  കൊടുക്കണം  എന്നാണു പറയുന്നത്"" ..
സാര്‍  തല ഉയര്‍ത്തുന്നില്ല ..
""സാറിനോട് വന്നു പറയാന്‍ ഉള്ള ഭയവും ചമ്മലും  കൊണ്ടാണ് ""..
ഉടനെ  റിട്ടയര്‍ ചെയ്യേണ്ടുന്ന ഒരു വൃദ്ധനാണ്  സര്‍ .മുഖമുയര്‍ത്തുമ്പോള്‍ ഒരു അമര്‍ത്തി  വച്ച ചിരിയുടെ  മിന്നലാട്ടം  കണ്ടു 
""ഇതല്ലേ ഉമേ  അയാളോട് ഞാന്‍ അന്ന്  പറഞ്ഞത് 
എന്തെങ്കിലും ആവട്ടെ 
ആ ബാലനെ ഇങ്ങു  വിളിക്കൂ ""
ബാലന്‍ ആണ് എസ്റ്റാബ്ലിഷ്മെന്റ്റ്  സീറ്റ് നോക്കുന്നത് ..ഈത്തരം കാര്യങ്ങള്‍ പുള്ളിയുടെ സീറ്റില്‍  വരും ..

അങ്ങിനെ സൂപ്രണ്ട് എന്ക്വയറി  ഓഫിസര്‍  ആയി 
തെക്കന്‍സിന്റെ വീര കഥകള്‍ വേറെയും ഉണ്ട് പലതും
പിന്നാലെ  വരും 


Monday, December 19, 2011

"ഭാര്യയുടെ അസുഖം എങ്ങിനെ ഉണ്ട് ..."


ഒരു രാജന്‍ കഥ 2
ഒരു ഓഫീസില്‍ ജോലിക്ക് ചെന്നപ്പോള്‍ അവിടെ സുമുഖനായ ഒരു കഷണ്ടിക്കാരന്‍.. പേര് വേണ്ട പറയുന്നില്ല നല്ല വട്ട മുഖം. .ഭംഗിയുള്ള ചിരി.. നുണക്കുഴിയും എന്നാല്‍ അങ്ങേരെ കൊണ്ടുള്ള ശല്ല്യം പറയാന്‍ സാധിക്കില്ല ഞങ്ങള്‍ മൂന്നു നാല് ഗുമസ്ഥന്മാര്‍ ആണ് പുള്ളിയുടെ ഇരകള്‍.. മേലാപ്പീസിലേക്ക് അയക്കേണ്ടുന്ന സ്ഥിതി വിവര കണക്കുകള്‍.. പുള്ളി ഞങ്ങളോട് ചോദിക്കുന്ന രീതി കണ്ടാല്‍.. ഇങ്ങേരെ നമുക്ക് പിച്ചി ചീന്തി കൊല്ലാന്‍ തോന്നും.. ശല്യം എന്നാല്‍ ഇതാണ് എന്ന് അറിഞ്ഞു.. ഞങ്ങള്‍ കൊടുക്കേണ്ടതാണ്..അത് എടുത്തു കൂട്ടി എഴുതി കൊടുക്കേണ്ടേ.. പല ഫയലുകളില്‍ കിടക്കുന്ന വിവരങ്ങള്‍.. ചുരുങ്ങിയത് മുന്നൂറു ഫയലുകള്‍ തപ്പിയാല്‍ ആണ് ആവശ്യമുള്ള വിവരങ്ങള്‍ കിട്ടൂ.. ചുരുങ്ങിയത് മൂന്നു ദിവസം എടുക്കും അത് ശേഖരിക്കാന്‍.. ഇങ്ങേര്‍ക്ക് അതറിയാം.. എന്നാല്‍ കടലാസ് വന്നാല്‍ അപ്പോള്‍ മുതല്‍ സ്വന്തം കസേരയില്‍ ഇരിക്കാതെ ഞങള്‍ ഓരോരുത്തരെ സമീപിച്ചു ബഹളമാണ് ആ ഡേറ്റ ഇന്ന് കൊടുത്തില്ലെങ്കില്‍ കുഴപ്പമാണ്.. പിന്നെ എന്നെയവും എല്ലാവരും കുറ്റം പറയുക.. നിങ്ങളുടെ പേര് ഞാന്‍ റിപ്പോര്‍ട്ടു ചെയ്യും പിന്നെ എന്നെ പറയരുത്..
ഓഫീസര്‍ മെമ്മോ തരും അങ്ങിനെ ഭീഷണി
കൂടാതെ അകത്ത് ചെന്ന് കുറ്റം പറച്ചിലും. . നേരില്‍ കാണുമ്പോള്‍ നുണക്കുഴി കാട്ടി ചിരിയും
മത്തക്കണ്ണ്‍ ഉരുട്ടി വിരട്ടും. .
പോരാത്തതിന് അനുനയം, വഴക്ക്.. അയാളെ കൊണ്ട് എല്ലാവരും പൊറുതി മുട്ടി ഒരു ദിവസം ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു "ഇങ്ങേരു നമ്മളോട് ഇതാണ് കാണിക്കുന്ന സ്വഭാവം.. അപ്പോള്‍ വീട്ടില്‍ എന്താവും രീതി എന്ന് ഊഹിച്ചു നോക്കിക്കേ..
അവരെങ്ങിനെ ഇങ്ങേരെ സഹിക്കുന്നു ആവോ.
ഇ.ങ്ങേ.രുടെ ഭാര്യക്ക്‌ ഒന്നുകില്‍ ചെന്നി കുത്ത് കാണും അല്ലേല്‍ അള്‍സര്‍ .. ഉറപ്പാ" എല്ലാവരും ചിരിച്ചു ആരും അത് കാര്യമായി എടുത്തില്ല ആ സമയത്ത് തന്നെ അങ്ങേരു ചോറ് പത്രവുമായി ഞങ്ങളുടെ അടുത്തേക്ക് ഊണ് കഴിക്കാന്‍ വ ന്നു "വൈഫിന്റെ അസുഖം എങ്ങിനെ ഉണ്ട് ..." ഞാന്‍ സ്വാഭാവിക മട്ടില്‍ ചോദിച്ചു ചോദ്യം കേട്ടാല്‍ അങ്ങേരുടെ ഭാര്യയുടെ അസുഖം ഞങ്ങള്‍ ഇന്നലെ കൂടി പറഞ്ഞു വച്ചതാണ് എന്ന് തോന്നുമായിരുന്നു ചുമ്മാ ഒരു തട്ട് തട്ടിയതാണ് പുള്ളിക്ക് അത് മനസിലായില്ല ഉമേ ഒന്നും പറയേണ്ട ഇന്നലെ അവളെ ആശുപത്രിയില്‍ കൊണ്ട് പോയിട്ട് വരികയാണ് കേട്ടോ അവള്‍ സ്കൂളില്‍ തല കറങ്ങി വീണു.. ഇടയ്ക്കു അവള്‍ക്കു ഒരു തല വേദന വരും.. പിന്നെ കണ്ണ് തുറക്കാന്‍ ഒക്കില്ല.. എഴുനേല്‍ക്കാനും സാധിക്കില്ല എഴുനെറ്റാല്‍ താഴെ വീഴും
ഭയങ്കര വോമിറ്റിംഗ് ആണ്
മോളുണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ തലവേദന
ഇനി ചെയ്യാത്ത ചികിത്സയില്ല " വല്ലാത്ത ഒരു നിശബ്ദത എല്ലാവരിലും പടര്‍ന്നു ആയുര്‍വേദം നോക്കാമായിരുന്നില്ലേ കോട്ടക്കല്‍ ഒന്ന് കാണിച്ചു നോക്കിക്കേ
കണ്ണ് ഒന്ന്ചെക്ക്ചെയ്യൂ
ഫലം. .കിട്ടാതിരിക്കില്ല

എന്റെഉമ്മാക്ക് ഇങിനെവന്നപ്പോള്‍ ........................
ഹെഡോഫിസിലെ സിന്ധുവിനും ഇങ്ങിനെ തന്നെയാണ്
അങ്ങിനെ അങ്ങിനെസംഭാഷണം നീണ്ടു ഭാര്യമാരുടെ ചെന്നി കുത്തിന്റെ കാര്യം മനസിലായല്ലോ അള്‍സര്‍ ഉണ്ടോ ടീച്ചര്‍ക്ക് എന്ന് കൂടി ചോദിയ്ക്കാന്‍ എനിക്ക് മനസ് വന്നില്ല എങ്ങാനും നേരായാലോ

Wednesday, November 9, 2011

മരണം ..

കുട്ടികള്‍ മരണത്തെ കാണുന്നത് വളരെ വിഭിന്നമായ രീതിയില്‍ ആണ് 
എനിക്ക് നാല് വയസുള്ളപ്പോള്‍ ആണ് അച്ഛന്‍ മരിക്കുന്നത് 
ഒരു വലിയ വഴ ഇലയില്‍ നിലത്തു..കിടത്തിയിരിക്കുന്നു 
അമ്മയുടെ കണ്ണിലെ ചുവപ്പും..
വേട്ട ആടപെട്ട മൃഗത്തിന്റെ പോലെയു ള്ള നിസ്സഹായതയും
 ഭയവും 
എനിക്കന്നു മനസിലായില്ല 
എല്ലായ്പോഴും ജോലി എടുത്തു മാത്രം  നടക്കുന്ന അമ്മ ഒരു മൂലയില്‍ ഇരിക്കുന്നതും ആദ്യമായാണ്  കാണുന്നത്   
അലമുറകളോ  കരച്ചിലോ..ഒന്നുമില്ല..
എല്ലാവരും ദുഃഖം തന്നിലേക്ക് കടിച്ചിറക്കുന്ന അവസ്ഥ 
എന്നെ വീടിന്നു പിറകില്‍ കൊണ്ട് പോയി മൂത്ത ചേട്ടന്‍ ചെവിയില്‍ പറഞ്ഞു..
"അച്ഛന്‍ മരിച്ചു പോയി..
ഇനി അച്ഛനെ കത്തിക്കും..
നീ ഭയക്കരുത്.. 
അച്ഛന് നോവില്ല 
അച്ഛന്‍ പോയാലും നിനക്ക് ഞാനുണ്ടാവും"
എപ്പോഴും എന്നെ കൊണ്ട് നടക്കുന്ന തങ്കച്ചിയുടെ  അടുത്തേക്കാണ്  കുതറി ഓടിയത്  
കത്തിച്ചാല്‍ നോവില്ലേ എന്നതായിരുന്നു ഭയം 
കുളത്തില്‍ ഒരു സ്വര്‍ണ മത്സ്യം വന്നിട്ടുണ്ട്..
കൊച്ചു കണ്ടോ എന്ന് ചോദിച്ചു തങ്കച്ചി എന്നെ കുളത്തിനരികില്‍ കൊണ്ട് പോയി..
പിന്നെ അവിടുന്നു പാടത്തും 
ആമ്പല്‍ പറിക്കാനും ..മലയിലും പാടത്തും 
ഒത്തിരി നേരം ചുറ്റി തിരിഞ്ഞു 
..ഞാന്‍ ആ കാര്യം മറന്നു പോയി..
തിരികെ വരുമ്പോള്‍ വല്ലാത്ത  ഒരു മണം..ഉണ്ടായിരുന്നു.അന്തരീക്ഷത്തില്‍   
പുളിയുടെ അരികില്‍ നിന്നും പുകയും ഉയരുന്നു ,,
അച്ഛന്‍ മരിച്ചു..
കത്തിച്ചു എന്ന് മനസിലായി..
നോവില്ല എന്ന് ചേട്ടന്‍ പറഞ്ഞല്ലോ..
നൊന്തു കാണില്ല എന്ന് സമാധാനിച്ചു..
എന്നാല്‍ അപ്പോഴും മനസ് സംശയിച്ചു..
നൊന്തു കാണില്ലേ 
നൊന്തു കാണില്ലേ 
വര്‍ഷങ്ങളോളം മനസിനെ കാര്‍ന്നു തിന്ന ഒരു ഭയമായിരുന്നു അത് ..
ആദ്യത്തെ മരണം ..


  

Saturday, October 22, 2011

സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍

സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍ 

ബസിലെ തിക്കിലും തിരക്കിലുംദീര്‍ഖ ദൂരം യാത്ര ചെയ്യേണ്ടി  വരുന്ന സ്ത്രീകളുടെ കഥകള്‍ നിങ്ങള്‍ക്കെല്ലാം അറിയാം
ചില ബസ് കാല അനുഭവങ്ങള്‍

പലതും സഭ്യതയുടെ അതിര് ലങ്ഘിക്കുന്നവയാണ്,..
സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍ 
എങ്കിലും ക്ഷെമിക്കുക

ചേച്ചി കോളേജില്‍  നിന്നും ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ കോളേജില്‍
എത്തുന്നത്.
ഗ്രാമത്തിലെ അടുത്ത സ്കൂളില്‍ നിന്നും പട്ടണത്തിലേക്ക് ബസില്‍ പോകുന്നത് ഓര്‍ക്കുമ്പോള്‍ വലിയ ഭയമാണ് തോന്നിയത്
ഒന്നാമത് ഓടുന്ന ബസില്‍ വീഴില്ലേ എന ഭയം..രണ്ടാമത് ബസില്‍ കയറുന്നതിനു മുന്‍പ് ബസു വിടുമോ എന്നാ ഭയം..

ഇറങ്ങുമ്പോള്‍ അതിനു മുന്നേ വണ്ടി മുന്നോട്ടു   എടുക്കുമോ എന്നാ ഭയം..
ബസിനകത്തു പോക്കടടിക്കുമോ എന്നാ ഭയം..
ആണുങ്ങള്‍ തോണ്ടുമോ അപമാനിക്കുമോ എന്ന ഭയം..
അങ്ങിനെ പല തരാം  ഭയങ്ങളുടെ ഒരു കൂടാണ് ഞങ്ങള്‍ സ്ത്രീകളുടെ മനസ്

ഒരു ദിവസം  അമ്പലത്തില്‍ പോകാന്‍ ബസില്‍ കയറിയപ്പോള്‍ ,
ചേച്ചി ,ഒരു മധ്യ  വയസ്കനെ കാണിച്ചു തന്നു
"അയാളെ ഓര്‍ത്ത്‌ വച്ചോ.,.
മഹാ നീചന്‍ ആണ് അയാള്‍
പെണ്ണുങ്ങളുടെ ബാക്ക് ഓപ്പണ്‍ ബ്ലൌസിന്റെ ഹൂക് ഊരും"
 ഞാന്‍ ഭയത്തോടെ അയാളെ നോക്കി.

അധികം ഉയരമില്ലാത്ത തടിച്ച വെളുത്ത ഒരു മധ്യ വയസ്കന്‍
അയാളെ   നോക്കുമ്പോള്‍ ഡ്രാക്കുള സിനമ കാണുന്ന പോലെ ശരീരത്തില്‍ ഒരു പെരുപ്പ്‌ കയറി ഇറങ്ങി  പോയി
കോളേജില്‍ പോയപ്പോള്‍  അയാളെ പിന്നെ കണ്ടതേയില്ല.

ഞങള്‍ ആദ്യത്തെ ഷിഫ്റ്റില്‍ ആണ്.അത് കൊണ്ട് ഏഴേ കാലിന്റെ ബസിനു പോകും.
.നഗരത്തിലേക്കുള്ള വാര്‍ക്ക പണിക്കാരും വീട്ടു ജോലിക്കാരും
 പിന്നെ ചില കമ്പനി   ജോലിക്കാരും ആണ് അത്ര രാവിലെ ഉണ്ടാവുക,,
ഞങള്‍ ഒരു സ്റ്റോപ്പില്‍ നിന്ന് കയറാന്‍ ഒരേ കോളെജിലേക്ക് അഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നു താനും.


ഒരു ദിവസം കഷ്ട്ട കാലത്തിനു എനിക്ക് ആദ്യത്തെ ബസ് കിട്ടിയില്ല.
രണ്ടാമത്തെ ബസ് അര മണിക്കൂറ് കഴിയും..
പരിചയമില്ലാത്ത  ബസ്   ..
ജോലിക്കാര്‍..
പിന്നെ യാത്രക്കാരെയും പരിചയമില്ല.
കൂട്ടുകാരികള്‍ ആരുമില്ല
അത് കൊണ്ട് നല്ല ഭയം ഉണ്ടായിരുന്നു


വണ്ടി വന്നു കയറി ..
മുന്നിലേക്ക്‌ മാത്രമേ ഞാന്‍ പോകൂ.
പുറകിലേക്ക് നീങ്ങരുത്  എന്ന് കര്‍ശനമായി പറഞ്ഞിടുണ്ട് ചേച്ചി
ബസിലെ എല്ലാ സാമൂഹ്യ  വിരുദ്ധ കാര്യങ്ങളും സംഭവിക്കുന്നത്‌ ഈ മധ്യ ഭാഗത്താണ്

ഇ ബസില്‍ മുന്നോട്ട് നീങ്ങാന്‍ ഒരു രേക്ഷയുമില്ല..
നഗരത്തിലേക്ക് പോകുന്ന ജോലിക്കാരികള്‍ ആണ് മുന്‍ വശം നിറയെ..
എല്ലാവരും ഒരു വിധം നല്ല ശരീര ഭാരമുള്ളവര്‍..
അവരുടെ മതില് പോലത്തെ കനത്ത ശരീരം ഭേദിച്ച് എനിക്ക് ഒരിഞ്ചു മുന്നോട്ടു നീങ്ങാന്‍ ആവുന്നില്ല
അങ്ങിനെ ഞാന്‍ പുറകോട്ടു നീങ്ങുകയാണ്.

പിന്നെയുള്ള സ്റൊപ്പുകളില്‍ നിന്ന് കയറുന്നവരുടെ തിരക്ക് അനുസരിച്ച്
ഞാന്‍ വീണ്ടും പിറകോട്ടു നീങ്ങി കൊണ്ടിരുന്നു
പ്രഗല്‍ഭര്‍ ആയ എന്റെ ചേച്ചിമാര്‍ തോളും ശരീരവും വിദഘ്ദമായി  വെട്ടിച്ചു  എന്നെ പിറകോട്ടു അയക്കാന്‍ ശ്രേമിക്കുന്നതും കണ്ടു
ആവുന്നത്ര  ശ്രേമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
.വരുന്നത് വരട്ടെ എന്നാ മട്ടില്‍ ഞാന്‍ അവിടെ ഒതുങ്ങി നിന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു അലര്‍ച്ച..
"എടാ പട്ടീ നിന്നെ ഞാന്‍ കൊല്ലുമെടാ"
അതി സുന്ദരിയായ ഒരു മധ്യ വസ്ക്ക ആകെ വിറക്കുകയാണ്..
പിറകില്‍ ഒരാള്‍ മുഖം വിളറി പിറകിലേക്ക് പോകാന്‍ ശ്രേമിക്കുന്നു
നമ്മുടെ ഹൂക്ക് ചേട്ടന്‍

സുന്ദരിയായ ചേച്ചിയുടെ മൂന്നു ഹൂക് വിടര്‍ത്തി കഴിഞ്ഞു അതിനിടയില്‍
മോളെ ഇതൊന്നിട്ടു താ..
ചേച്ചി എന്നോട് ആവശ്യപെട്ടു.

അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി ചാടുന്നുണ്ടായിരുന്നു
ഞാന്‍ ഉടനെ ഹൂക്ക് ഇട്ടു കൊടുത്തു
പിന്നെ ഹൂക് ചേട്ടന്റെ
അച്ഛന്‍ അമ്മ മുത്തച്ചന്‍ മുതു മുത്തച്ചന്‍ എല്ലാവരെയും ചേര്‍ത്ത് അവര്‍ പലതു പറഞ്ഞു..
നെഞ്ചില്‍ പൂ മാല ഇടുന്നത് പോലെ അയാള്‍ അതെല്ലാം കേട്ട് നില്‍ക്കുന്നും ഉണ്ടായിരുന്നു

ഞാന്‍ എന്തായാലും സാരി എടുത്തു പുതച്ചു എന്തിനും തയ്യാറായി ഇരുന്നു
ഒരു കുഴപ്പവും ഉണ്ടായില്ല
പിന്നെ മൂന്നു ദിവസം ഇതിന്റെ വിശദാംശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ചിരി തന്നെയായിരുന്നു ഞങളുടെ ജോലി
അയാളെ കാട്ടി കൊടുക്കാം എന്ന് എല്ലാവര്‍ക്കും ഞാന്‍ വാക്ക് കൊടുക്കുകയും ചെയ്തു

കുറെ കഴിഞ്ഞു ഒരു ദിവസം അയാള്‍ ഞങ്ങളുടെ വണ്ടിയില്‍ കയറി
എന്നും അയാള്‍ കയറിയിട്ടുണ്ടോ എന്ന് ഒരു നോട്ടം എനിക്ക് പതിവുണ്ട്
അന്ന് അതാ അയാള്‍ സുന്ദരന്‍ ആയി അങ്ങിനെ വിരാജിക്കുന്നു
ഞാന്‍ കൂട്ടുകാരികളെ ഓരോരുത്തരെ ആയി വിളിച്ചു..
ആ വെളുപ്പില്‍ നീല വരയുള്ള ഷര്‍ട്ടിട്ട കഷണ്ടി ..
അയാളാണ്
 അയാളാണ്

പിരി പിറുക്കലുകള്‍ തുടര്‍ന്നു
അടക്കിയ ചിരിയും തിരിഞ്ഞു നോട്ടവും..
ബഹളം തന്നെ
അയാള്‍ വിളറി വെളുക്കുന്നത്‌  കണ്ടു .


പെട്ടന്നാണ് കൂട്ടുകാരികളില്‍ ഒരാള്‍ കരയുന്നത് കണ്ടത്
ബസ് ഇറങ്ങിയിട്ടും അവള്‍ കരച്ചിലോടു കരച്ചില്‍
ആര് ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നില്‍ക്കുന്നില്ല.
പിന്നെ ഞങള്‍ നാല് പേരും കൂടി ഇവളെ അടിച്ചു എന്നാ മട്ടില്‍   കാര്യം പറയിപ്പിച്ചു

നമ്മുടെ ഹൂക് ചേട്ടന്‍ വേറെ ആരുമല്ല ഇവളുടെ സ്വന്തം തന്തപ്പടി  തന്നെ


അയ്യോ അയ്യോ അയ്യോ
പിന്നെ എന്താണ് ആ വീട്ടില്‍ നടന്നിരിക്കാവുന്ന ഭൂകമ്പം  എന്ന് ഓര്‍ക്കാമല്ലോ..
ആ കുടുമ്പം നാട്ടില്‍ നിന്നും കമ്പനി താമസ സ്ഥലത്തേക്ക് താമസം മാറ്റി നാണകേടില്‍  നിന്നും രെക്ഷപെട്ടു..
കൊച്ചു പിന്നെ കോളേജില്‍ വന്നിട്ടില്ല.
അവളെ വേറെ കോളേജില്‍ ആകേണ്ടി വന്നു
.പിന്നെ അങ്ങേര്‍ക്കു ബസില്‍ കയറാന്‍ ഉള്ള സാഹചര്യം അവര്‍ ഇല്ലാതാക്കി.മാനം രേക്ഷിച്ചു 


Wednesday, October 5, 2011

sneha veedu ..film reviewസത്യന്‍ അന്തികാടിന്റെ 51 മത് സിനിമ..
മോഹല്‍ ലാലുമായി ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ചെയ്യുന്ന സിനിമ..
അങ്ങിനെ പല സവിശേഷതകളും ഈ സിനിമാക്കുണ്ട് 
ഷീലയുടെ അമ്മു കുട്ടിയമ്മ 
അവരുടെ മകന്‍ അജയന്‍ 
അവരുടെ സഹോദരന്റെ  മകള്‍ പദ്മ പ്രിയ ഇവരെ ചുറ്റി പറ്റിയാണ് കഥ കറങ്ങുന്നത് 
അമ്മയുടെയും എന്റെയും ഇടയില്‍ ഒരു പെണ്ണ് അവള്‍ എന്റെ അമ്മയെ അമ്മ എന്ന് വിളിക്കും 
എന്റെ കാര്യത്തില്‍ ഇടപെടും അത് കൊണ്ട് കല്യാണം വേണ്ട എന്നും പറഞ്ഞു
പഞ്ചാരി മേളവും കൊട്ടി
,ബിജു മേനോന്റെ കൂടെ അല്‍പ്പം കള്ളും കുടിച്ചു സന്തോഷമായി കഴിഞ്ഞു കൂടുന്ന അജയന്റെ തലയിലേക്ക് ഇടിത്തീ പോലെ ഒരു മകന്‍ വന്നു ചേരുകയാണ് 
ഗ്രാമത്തില്‍ എന്ത് രഹസ്യം..
എനിക്കൊരു പെണ്ണും ഇല്ലാ..
ആരോടും ഒരു ബന്ധവും എനിക്കില്ലായിരുന്നു എന്നെല്ലാം പറഞ്ഞിട്ടും
 അമ്മയും മുറ പെണ്ണും   പോലും വിശ്വസിക്കുന്നില്ല  .
അപ്പോള്‍ പിന്നെ നാട്ടുകാരുടെ കാര്യം പറയേണ്ടല്ലോ 
അവനു വട്ടു   പിടിച്ച പോലെ ആയി സ്ഥിതി 
അമ്മ ആണെങ്കില്‍ അവനെ ചെറു മകന്‍ ആയി അങ്ങ് എടുക്കുകയും ചെയ്തു ..
അജയന്‍ ശരിക്കും കുടുങ്ങി എന്നതാണ് വാസ്തവം 

സരള ചിത്തയായ അമ്മു കുട്ടി അമ്മക്ക് കാര്‍ത്തിക്  എന്ന ആ പയ്യനെ  അങ്ങ് ബോധിച്ചു..
അജയന് കൂട്ടുകാരോട് തന്റെ പഴയ കാല ചെയ്തികളെ ക്കുറിച്ച് വലിയ പുളുവടി ഉണ്ടായിരുന്നു 
ചെന്നയില്‍   കഴിഞ്ഞ കാലം സുവര്‍ണ കാലഘട്ടം ആയിരുന്നു 
സുന്ദരികള്‍ ആയ തമിള്‍ പെന്‍ കോടികള്‍ വന്നു ഇവന്റെ ഗ്ലാമര്‍   കണ്ടു ക്യൂ നില്‍ക്കുക ആയിരുന്നു ,,എന്നെല്ലാം ഉള്ള ഭീകര വര്‍ണനകള്‍ 

ചിത്ര ശലഭം പോലെ..പൂക്കളില്‍ പരാഗണം നടത്തും... പറന്നു പോകും 
എന്ന മട്ടില്‍ കുറെ കളിചിടുണ്ട് എന്ന് പൊങ്ങച്ചം  കാച്ചുക അവനു വലിയ സന്തോഷമായിരുന്നു 
ഇപ്പോള്‍ അതെല്ലാം തിരികെ അവനു തന്നെ പാരയായി 
ചെന്നയില്‍ ആയതു കൊണ്ട് അതിനുള്ള സാധ്യതയും കൂടുതല്‍ തന്നെ

 
കാര്‍ത്തിക്കിനെ കളയാന്‍ എന്തെല്ലാം ചെയ്താലും അതെല്ലാം വിഫലമായി തീരുകയാണ് 
ആരാണ് അവന്‍..
എങ്ങിനെ അവന്‍ അജയന്‍ അറിയാതെ അവന്റെ മകന്‍ ആയി ?
കാണികളും അജയനും കുടുമ്പവും ഒരു നിസ്സഹായരായി തീരുമ്പോള്‍..
ഇതള്‍ വിരിയുന്ന കഥ നമ്മളെ വല്ലാതെ ആകര്‍ഷിക്കും 

ബിജു മേനോന്‍ ഇതിലെ രസമുള്ള ഒരു കഥ പത്രമാണ്‌ 
തടി ഗണ്യമായി കുറച്ചു  ..അതിന്റെ വൃത്തി കാണുമ്പൊള്‍ ഉണ്ട് 
സബ് ഇന്‍സ്പെക്ടര്‍  ആയ അവന്‍ വിവാഹം ചെയ്തിരിക്കുന്നത് അജയന്റെ വീടിനടുത്തുള്ള ഒരു ക്രിസ്ത്യാനി  കൊച്ചിനെയാണ് 
അതില്‍ രണ്ടു മക്കള്‍.

ഇന്നസെന്റിന്റെ കരിങ്കണ്ണന്‍  മാപ്പിള നന്നായിട്ടുണ്ട് 
കാര്‍ത്തിക്  ആയി വരുന്ന കുട്ടിയും..
അവന്‍ സുന്ദരന്‍ അല്ല..
എന്നാല്‍ നമ്മുടെ ഹൃദയം കവരുന്ന ഒരു സൌമ്യത അവനുണ്ട് 
അഭിനയവും വളരെ സരളവും നമ്മുടെ ഹൃദയവര്‍ജകവും തന്നെ 
കാട്ടിലെ കൃഷി സ്ഥലത്തെ തമിള്‍ സഹായിയുടെ ചിരിയും അഭിനയവും നന്നായി   
ഫോട്ടോക്ക്  വേണ്ടി അവന്‍   പോസ് ചെയ്യുന്ന രീതി  അപാരം തന്നെ 

കാര്‍ത്തിക്കിന്റെ  അമ്മയും നന്നായി അഭിനയിച്ചു
ലാലും നന്നായി അഭിനയിച്ചു എന്നതാണ് വാസ്തവം 
ചേതോഹരമായ അഭിനയം ..എന്നെ പറഞ്ഞു കൂടൂ

മോഹല്‍ ലാലിന്റെ അഭിനയ ജീവിതത്തിലെ മനോഹരായി ചെയ്ത ഒരു കഥാപത്രം  എന്ന് തന്നെ നമുക്ക് പറയാം..
ഊതി വീര്‍പ്പിച്ച അതിമാനുഷിക ഭാവങ്ങള്‍ ഇല്ല..
കണ്ണില്‍ പൊട്ടി തെറിക്കുന്ന ഇടികള്‍ ഇല്ല 
അശ്ലീലം  നിറഞ്ഞ സംഭാഷണങ്ങള്‍  ഇല്ല 
വളിപ്പ് തമാശകള്‍  ഇല്ല 
ലാലിനെ നമുക്ക് ഇഷ്ട്ടപെടും..
പദ്മ പ്രിയ  അങ്ങ് ഒപ്പിച്ചു മാറി എന്നെ പറയാന്‍ സാധിക്കൂ 
 എന്നാല്‍ അവരുടെ നായ..
മിടുക്കന്‍ തന്നെ 
നാടകത്തില്‍ അഭിനയികാമോ എന ചോദ്യത്തിന് നായ മുഖം തിരിക്കുന്ന ഒരു തിരിക്കല്‍ ഉണ്ട്..
ക്ലാസിക് അഭിനയം തന്നെ 
ഇവനെ നമ്മള്‍ ഇനിയും കാണും
ആക്രമിക്കാന്‍ വരുന്ന ഗുണ്ടകളെ കാര്‍ത്തിക്ക് നേരിടുന്ന നാടന്‍ രീതി ഓര്‍ക്കുമ്പോള്‍ ചിരി വന്നു പോകും..
ഈ ചെക്കന് ഭ്രാന്താട  ,,
ഇങ്ങനെ തല്ലല്ലെട എനൊക്കെ ഗുണ്ടകള്‍ പറയുന്നുണ്ട് 

നല്ല കഥ ,നല്ല തിര ക്കഥ 
രസമായ പാട്ടുകള്‍ ..
നല്ല ഗ്രാമദൃശ്യങ്ങള്‍ 
ഷീലയുടെ സൌന്ദര്യം ഇപ്പോഴും  അപാരം തന്നെ 
അമ്മയും മകനും തമ്മില്‍ ഉള്ള ബന്ധം മനോഹാരം ആയി ചിത്രീകരിചിരിക്കുന്നു 


ഒരു സത്യന്‍അന്തികാട് ചിത്രം തന്നെ 
എന്നാല്‍അവസാനം അങ്ങിനെ ആണോ വേണ്ടി ഇരുന്നത് 
അടുത്ത ബന്ധങ്ങളില്‍ വേണ്ടത് സുതാര്യതയും സത്യവും ആണ്..
ദീര്‍ഖ കാല ബന്ധങ്ങളില്‍ നാം പ്രതീക്ഷിക്കുന്നതും അതെല്ലേ..
ഇവിടെ സത്യം ..തിരസ്ക്കരിക്കപെടുന്നു 
അതിനെക്കാള്‍ മികച്ചത് നുണ ആണ് എന്നത് കൊണ്ട് 
എങ്കിലും നല്ല സംവിധാനവും നല്ല ദൃശ്യ സന്നിവേശവും 
എല്ലാം കൊണ്ട് നമ്മളെ പിടിച്ചിരുത്തുന്നു ഈ സിനിമ 


Starring: Mohan Lal, Sheela, Padmapriya, Biju Menon, Innocent, Mamukkoya, Ashokan, K. P. A. C. Lalitha
Directed By: Sathyan Anthikad
Music: ഇളയരാജ

produced by Antony Perumbavoor under the banner of Aashirvad Cinemas.

Friday, August 5, 2011

ഓണം

ഓണം
അത് ഒരു ആഘോഷം മാത്രമല്ല..
വര്‍ണങ്ങളുടെ ഒരു മേളനം കൂടി ആണ്
ചാര നിരത്തില്‍ ഉള്ള പൂച്ച പൂവ്
തൂവെള്ള തുമ്പ പൂവ്
ചുവന്ന ചെത്തി പൂവ്
കുള കുല ആയി അശോക ചെത്തി..
മഞ്ഞയും ചുവപ്പും ഒരു കുലയില്‍ തന്നെ സമ്മേളിക്കും
കൊങ്ങിണി പൂക്കള്‍ 
നല്ല മഞ്ഞ കോളാമ്പി പൂക്കള്‍
എല്ലാം തലേന്നേ പറിച്ചു വയ്ക്കും..
പൂക്കൂട  ഉണ്ടാക്കുന്നവര്‍ ഓണത്തിന് മുമ്പെ തന്നെ
കുഞ്ഞു 
പൂക്കൂട കള്‍ കൊണ്ടു തരും..

നാലു തരം പൂവുകള്‍ അതില്‍ ഇടാം
രാവിലെ പ്രാതല്‍ എന്ന് പറഞ്ഞു എന്തെങ്കിലും വാരി കഴിച്ചു അങ്ങ് ഇറങ്ങുകയാണ്
പൂക്കൂട   എവിടെയും നുഴഞ്ഞു കയറാന്‍ ഉള്ള ഒരു ലൈസന്‍സ് ആണല്ലോ
കപ്പ പാടത്തു ധാരാളം പൂച്ച പൂക്കള്‍ ഉണ്ടാവും
കപ്പയുടെ ചുവട്ടില്‍ മണ്ണ് മാന്തി
കിഴങ്ങ് ഇളക്കി എടുത്തു.തോട്ടില്‍ കഴുകി
അതാണ്‌ ശാപ്പാട്
പിന്നെ കീര്‍ി പഴം ഞാറ പഴം,
കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം സമൃദ്ധി ആയി ഉണ്ടാവുന്ന മുള്ളിന്‍ പഴം
പടക്കം പൊട്ടിക്കാന്‍ പടക്ക ചെടി
കുല കുല ആയി പൂക്കള്‍    ഉണ്ടാവുന്ന ആ ചെടി കുറ്റി കാട്ടിലും പാറ പുറത്തു ഒക്കെ ആണ് കാണുക
അതിന്റെ മൊട്ടു പറിച്ചു പടക്കം പൊട്ടിച്ചും
ഗ്രാമം മുഴുവന്‍ അലഞ്ഞു നടക്കും
അതിനിടയില്‍ കാണുന്ന പൂക്കളെല്ലാം കൂടയില്‍ ആവും
പിന്നെ മടക്ക യാത്ര ആണ്
ചെറു തോടുകളില്‍ പിടയുന്ന പരല്‍ മീനുകള്‍
അമ്മയുടെ കച്ചമുണ്ടില്‍ അവയെ കോരിയെടുക്കാന്‍ ഉള്ള ശ്രേമം ആണ്
ആയുസ് അറ്റവര്‍ അപ്പോള്‍ തന്നെ ഞങ്ങളുടെ വലയില്‍ വീഴും
അതിനെ ചെറു വിരലുകളാല്‍ പരിശോധിച്ച് ..
മറിച്ചും തിരിച്ചും നോക്കിപിന്നെ വീണ്ടും വെള്ളം നിറഞ്ഞ പാടത്തേക്കു എറിഞ്ഞു കളഞ്ഞു
ഗ്രാമത്തിലെ ഒരു കൊച്ചു വെള്ള ചാട്ടം ഉണ്ട് ..
അവിടെ അതിന്റെ സൌന്ദര്യം അല്ല നോക്കുന്നെ
കൊച്ചു കുഴികളില്‍ ഏതെങ്കിലും പാവം മീന്‍ വീണു കിടപുണ്ടാവും..
അതിനെ എടുത്തു കരക്കിട്ട് 
ചിലപ്പോള്‍ വയറു വീര്‍ത്തിടുന്ടെങ്കില്‍ 
 അത് കീറി നോക്കി മുട്ടയുണ്ടോ എന്ന് പരിശോധിച്ചും   


അങ്ങിനെ ചിരിച്ചും കളിച്ചും 
ഒരു തിരക്കും ഇല്ലാതെ

മഴയെങ്കില്‍ അതങ്ങ് നനഞ്ഞും   

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം അടിച്ച് തെറിപ്പിച്ചു
ആകെ നനഞു കുളിച്ചു
ഉച്ചക്ക് ഊണ് കഴിക്കാന്‍ വരാതെ..
വൈകീട്ട് ചായക്ക്‌ എത്താതെ
ഒരു പതിനാലു കാരി വീട്ടില്‍ തിരിച്ചെത്തുകയാണ്


പിന്നെ വിചാരണ ആണ് 

വൈകീട്ട് മേല്‍ കഴുകി നാമം ചൊല്ലണം ..
അത് നിര്‍ബന്ധമാണ്‌  
പക്ഷെ
 മുറ്റത്ത് നിന്നും അകത്തേക്ക്ഇതു വരെ കയറാന്‍  ഒത്തിട്ടില്ല ..
അങ്ങിനെ പമ്മി നില്‍ക്കുകയാണ് 
അമ്മ
 അപ്പോഴാണ്‌ അടുകളയില്നിന്നും പുറത്തു വന്നത്
എന്നെ ആകെ ഒന്നു നോക്കി
മുടി
 കെട്ടി വൈക്കൂ പെണ്ണെ

ഭദ്രകാളി...
അമ്മ
 ഒന്ന് മുരണ്ടു

ദൈവമേ..പോക്ക് തന്നെ.. 

മുതിര്ന്നവരുടെ ഒരു ഭീകര ലോകത്തില്എന്റെ ഏക അത്താണി അമ്മയാണ്.. ഏറ്റവും വലിയ ശത്രു നേരെ മൂത്തചേച്ചിയും.. ..

കുശുംബിന്റെ പര്യായം
 മുടി കെട്ടുന്നത്പണ്ടേ എനിക്ക് അത്ര ഇഷ്ട്ടമല്ല..
എന്നല്ല..
അത് ആവശ്യമാണ്‌ എന്ന് ഒരു തോന്നലും ഇല്ല 
എന്നാല്‍ മറ്റുള്ളവര്ക്ക് മുടി അഴിച്ചിട്ടു എന്നെകണ്ടു കൂടാ.
മുടി കെട്ടി വൈകൂ,മുടി കെട്ടി വൈകൂ..
എന്ന് എല്ലാവരും എന്നെ കാണുമ്പോള്‍ പറയും..
മുടി കെട്ടില്‍ താനേ ചെന്നു..
രാവിലെ കെട്ടിയ റിബ്ബണ്‍ എപ്പോഴോഅഴിച്ചിരുന്നു..
പിന്നെ അതെവിടെയോ പോയി എന്ന്തോന്നുന്നു
ചൂടു കൂടിയപ്പോള്‍ ഒരു വാഴ വള്ളി കൊണ്ടുകെട്ടിയതാണ്‌. എന്നാല്‍ അത് താഴേക്ക് ഊര്ന്നുപോന്നിരിക്കുന്നു.
വാഴ വള്ളി വലിചിട്ടതുംമുടി ഊര്‍ന്നു വിടര്‍ന്നു എന്തോ താഴെ വീണു.
നീണ്ട ഇറയത്തു കൂട്ട ചിരി മുടിയില്‍ നിന്നും ഒരു പരല്‍ മീന്‍ താഴേക്ക്ചാടുന്നു.
അത് നിലത്തു കിടന്നു ഒന്നു പിടഞ്ഞു
"ഇവള്‍ മുല്ല പൂവിനു പകരം ഇപ്പോള്‍ പരല്‍ മീന്‍ ചൂടാന്‍ തുടങ്ങി അല്ലെഅത് കുഞ്ഞേട്ടന്റെ കളിയാക്കള്‍ 
 ദുഷ്ട്ടന്‍ ജോണ്‍ അവന്റെ പണിയാണ്.. വെള്ള ചാട്ടത്തില്‍ കളിച്ചുനടന്നപ്പോള്‍ 
അവന്‍ എപ്പോള്‍ അത് തലയില്‍ ഇട്ടു ആവോ 
അമ്മയുടെ ദേഷ്യം തെര്‍മോ  മീറ്റരില്‍ എന്ന പോലെ കൂടുകയാണ്. 
"ഇനി  മുടി ഒന്നു മണത്തു നോക്കെടി ഉളുമ്പ് നാറ്റം ആവും
എന്റെ കൂടെകിടെകേണ്ട ഇന്നു."
അമ്മ.
ആദ്യത്തെ ശിക്ഷ 
"എടാ ഇവള്‍ എവിടെ ആയിരുന്നു ഇതുവരെ എന്ന് ചോദി കെട"
അതെന്താ അമ്മ ചോദിച്ചാല്‍ പറയില്ല..
ഏട്ടനെ കൊണ്ട് ചോദിപ്പിക്കണോ? 
പാപ്പ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് 
അത് ഇപ്പോള്‍..അന്ന് അങ്ങിനെയല്ല തോന്നുക 
"അത് ശെരി അപ്പോള്‍ നേതാവ് വന്നോ?".
എവിടെ ആയിരുന്നു ഇത് വരെ "?
കുറെ കൊച്ചു പിള്ളേര്‍..
അവരിലെ മൂത്ത ആള്‍ ..
അതുകൊണ്ട് എന്നെ വിളിക്കുന്ന പേരാണ്നേതാവ് ..
പൂ പറിക്കാന്‍ പോയി" 
"എപ്പോള്‍?" 
"9 മണിക്ക്" 
"ഇപ്പോള്‍ എത്ര മണി അയി"?
ആറു മണി " 
രാവിലെ എന്താ കഴിച്ചേ"?
"പൂട്ടും പയറും"

പിന്നെ? 
""കപ്പ" 
"എവിടുന്നു" ???????
മറുപടി എന്ത് പറഞ്ഞാലും കുഴപ്പമാണ്.
മനിക്കതുകാരുടെ കപ്പ പാടത്തു നിന്ന്മോഷ്ടിച്ച് എന്നാല്‍ കുഴപ്പം തന്നെ 
അവര്‍ പുതു പണക്കാര്‍..
നമ്മളോഅമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍കിരിയാത്ത്
സ്ഥാനി തറവാട്ടുകാര്‍ 
"ആരെയും ഒന്നിയം ആശ്രയികരുത്""
അന്യന്റെ വഹ കക്കരുത്" . 
അങ്ങോട്ട്‌ കൊടുക്കുക അല്ലാതെ ആരില്‍നിന്നും ഒന്നും ഇങ്ങോട്ട് വാങ്ങരുത്.." 
"നുണ പറയരുത് "
ഇതെല്ലം വീടിലെ പത്തു കല്പനകള്‍ ആണ്
ഒപ്പയോടു നുണ പറയില്ല
നേര് പറഞ്ഞാല്‍ ശിക്ഷ ഇല്ല എന്നാണുവീടിലെ നീതി
പാപ്പയോട്‌ ആരും നുണ പറയാറും ഇല്ല
അത്ര സാത്വികന്‍ ആണ് 
"ആരുടെ കപ്പ തോട്ടത്തില്‍ കയറി"? 
"പൂച്ച പൂ പറിക്കാന്‍"ഒന്ന് മാറ്റി പിടിച്ചു നോക്കി ..രേക്ഷയില്ല 
"ആരുടെ" 
"മനിക്കത് കാരുടെ " 
അവരുടെ കപ്പ പറിച്ചോ നീ 
ഇല്ല ..മാന്തിയതെയുള്ളൂ ..
എന്ന് വച്ചാല്‍ കപ്പ അങ്ങിനെ തന്നെ നില്‍ക്കും.ചുവട്ടിലെ കിഴങ്ങ് മുഴുവന്‍ ഞങള്‍ ഇസ്ക്കും 
അയാളില്ലയിരുന്നോടി അവിടെ ..ആ പട്ടാളക്കാരന്‍  
"അയാള്‍ ഒരു പട്ടാളക്കാരന്‍ ..കയ്യില്‍തോക്കും ആയാണ് നടക്കുന്നെ
 അറിയില്ലെടി നിനക്ക് പോത്തെ "
"എടീ നമ്മുടെ കപ്പ തോട്ടത്തില്‍ കയറി തോക്കുകാരന്‍ കപ്പ പിഴുതാല്‍ നിനക്ക് ഇഷ്ട്ടമാവുമോ ?
"ഇല്ല
നമ്മുടെ വാഴ കുല അയാള്‍ വെട്ടിഎടുത്താല്‍ നീ സമ്മതിച്ചു കൊടുകുമോ
ഇല്ല...
എന്‍റെ സ്വന്തം വാഴ ഉണ്ട്തോട്ടത്തില്‍
അതിലെങ്ങാന്‍ തൊട്ടാല്‍ തോക്ക് കാരന്‍ വിവരം അറിയും
അയാളെന്താ പൊന്നാണോ വിളയിക്കുന്നെ 
ആരെങ്കിലും കപ്പ തോട്ടത്തി കയറിയാല്‍അയാള്‍ എന്ത് ചീത്തയാണ്‌ പറയുന്നേ
വടി കൊണ്ടു തല്ലാന്‍ വരും..
ഓടിക്കും
അതെല്ലാമാണ്‌ അയാളുടെ തോട്ടത്തില്‍കയറാന്‍ ഇത്ര ഹരം
"കൊച്ചിമ്പ കുട്ടി "
സ്നേഹത്തോടെ പപ്പാ വിളിക്കുന്നു 
"നമുക്ക് വേദനിക്കുന്ന പോലെതന്നെയാണ് അവര്‍ക്കും
"വിശന്നാല്‍ ഇവിടെ വന്നു ഊണ്കഴികണം " 
"അല്ലാതെ കപ്പ കക്കരുത്.." 
"ഉവ്വ "
അത്രയുമേ മറുപടി പറഞ്ഞുള്ളൂ
കക്കില്ല ഇനി കക്കില്ല
മനസ്സില്‍ ഉറപ്പികുകയും ചെയ്തു
"നമ്മുടെ വാഴ കുല അയാള്‍ വെട്ടിയാല്‍എന്താവും സ്ഥിതി"? 
"അത് പോലാവും"
"ചെയ്തത് തെറ്റ് തന്നെ അല്ലെ"? 
"അതെ"
തെറ്റ് തന്നെ... തെറ്റ് തന്നെ
നൂറു പ്രാവശ്യം തന്നോടു തന്നെആവര്‍ത്തിച്ചു
"ഇനി ഇങ്ങനെ ഒക്കെ ചെയ്യുമോ"? 
"ഇല്ല പാപ്പേ ..ഉറപ്പു "
 കാര്‍ത്തി ചേച്ചി തേങ്ങ പൊതിക്കാന്‍ആളെ വേണം എന്ന് പറഞ്ഞു ഇവിടെവന്നിരുന്നു
കാര്‍ത്തി ചേച്ചി തോക്ക് ചേട്ടന്റെ ഭാര്യ ആണ് 
നീ നാളെ പോയി നിന്റെകിന്കരന്മാരുമായി ഒരു നൂറു തേങ്ങപൊതിച്ച്‌ കൊടുക്കണം 
അയാള്ക്ക് നടുവ് പാടില്ല ..
അതോണ്ടാ
ഉവ്വ
വിനയത്തോടെ തലയാട്ടി 
പകരത്തിനു പകരം 

അവരുടെ കപ്പ മോഷ്ട്ടിച്ചു എങ്കില്‍ പകരം അവര്‍ക്ക് തേങ്ങ പൊതിച്ച്‌ കൊടുക്കണം ..
ബൈബിളിലെ സോളോമോന്‍ രാജാവ് മാറി നില്ക്കും 
പാപ്പയുടെ നീതി ബോധത്തില്‍ 

ജോണ്‍കഴുവേറി
എടാ  തേങ്ങ നീ പൊതിക്കും
ഇല്ലെങ്കില്‍ എന്റെ പേരു ഇന്ദു എന്നല്ല....
മനസ്സില്‍ കുറിച്ചു 
"ശെരി എന്നാ പോയി പോയി കുളിക്കൂ..
ഇരുട്ട്  വീണു "
ഇനിയും ഒത്തിരി കടമ്പകള്‍ ഉണ്ട്
എന്നാല്‍ കുളം
അതെന്റെ ഏറ്റവും പ്രീയപ്പെട്ട സ്ഥലമാണ്
അത് നാളെ