2019, മാർച്ച് 28, വ്യാഴാഴ്‌ച

ദീപ നിഷാന്ത്

ദീപ നിഷാന്ത്
ആത്യന്തികമായും ഒരു ഇടതു ട്രേഡ് യൂണിയൻ സഹയാത്രിക ആണെന്നാണ് നമ്മുടെ  പൊതു ധാരണ  .ട്രേഡ് യൂണിയനിൽ പ്രവർത്തിക്കുന്നവർ പൊതുവെ നല്ല ഫെമിനിസ്റ്റുകൾ ആവും ..ഉച്ചിയിൽ മുടി കെട്ടി വച്ചിട്ടില്ലെങ്കിലും ,വിചിത്രമായ വേഷ വിധാനങ്ങൾ ഇല്ലെങ്കിലും ,സ്ത്രീകൾക്കിടയിൽ നിരന്തരം പ്രവർത്തിക്കുന്നവരാണ്ഇടതു സ്ത്രീ പ്രവർത്തകർ  .താലിയും ,മാലയും നെറ്റിയിൽ സിന്ദൂരവും, ഒക്കെ ആയി ,സാരിയുടുത്ത് നടക്കുന്നത് കൊണ്ട് ,അവരുടെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ,സമൂഹത്തിൽ അത്ര വെളിവാക്കപ്പെടാറില്ല എന്നെ ഉള്ളൂ .എന്നാൽ
ഭരണ പ്രതിപക്ഷ ഭേദമെന്യേ സ്ത്രീകളുടെ കാര്യങ്ങളിൽ സജീവമായി ,മിക്കപ്പോഴും കർശനമായി ഇടപെടുന്ന പ്രവർത്തകർ ആണ് ഇവർ
ദീപ നിശാന്ത് ,രമ്യ ഹരിദാസിനെ കളിയാക്കിയത് ,അത് കൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു നീക്കമാണ് .ട്രേഡ് യൂണിയൻ  പ്രവർത്തക,എന്ന നിലയിൽ മുഴുവൻ സ്ത്രീകളെയും ഒരേ നിലയിൽ കാണാൻ ദീപക്ക്  കഴിയണം ...കഴിഞ്ഞേ തീരൂ  .ഇല്ലെങ്കിൽ ഫെമിനിസ്റ്റ് എന്ന കുപ്പായം അഴിച്ചു വയ്ക്കണം .രമ്യയും , ദീപയെ പ്പോലെ സ്ത്രീകളുടെ ഇടയിലെ പ്രവർത്തക ആണ് എന്നത് മറക്കുകയും അരുത് .
സിന്ധു ജോയ് ,ജെയ്ക് എന്നിവർ പുതുപ്പിള്ളിയിൽ മത്സരിക്കുമ്പോൾ നമുക്കറിയാം അതൊരു ചാവേർ നീക്കമാണ് എന്ന്  .
കോൺഗ്രസ് ,ആദ്യമായി, ശ്രദ്ധാപൂർവ്വം സ്ഥാനാർഥികളെ നിർത്തിയ ഒരു തിരഞ്ഞെടുപ്പാണിത് .അവർ ഒരു സ്ത്രീയെ,അതും ചെറുപ്പക്കാരിയെ രംഗത്തിറക്കണം എങ്കിൽ ..അത് അത്ഭുതകരമാണ് .അധികാര രാഷ്ട്രീയത്തിൽ കടിച്ചു തൂങ്ങുന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ സ്ത്രീകൾ ..മുളച്ചു പൊന്താൻ അവർ അവസരം കൊടുക്കാറില്ല
മലീമസമായ ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പുതു യുവ നേതാവ്,അതും ഒരു യുവതി ,ഉയർന്നു വരുന്നതിനെ നമ്മൾ സ്വാഗതം ചെയ്യുക ആണ് വേണ്ടത് . .ദളിതരുടെ ഇടയിൽ നിന്നും ഉയർന്നു വരുന്ന അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാൾ ,എന്ന നിലയിൽ  നമ്മൾ കേരളീയർ അവരെ കാണേണ്ടതുണ്ട്.ബിജുവിനെതിരെ മത്സരിക്കാൻ ഒരു ദളിത നേതാവിനെ കിട്ടാൻ കോൺഗ്രസ് നെട്ടോട്ടം ഓടുക ആയിട്ടുരുന്നു എന്നും നമുക്കറിയാം
തിരഞ്ഞെടുപ്പ് ..വ്യക്തികൾ തമ്മിലല്ല ..ആശയങ്ങളും നിലപാടുകളും തമ്മിലാണ് ..കോൺഗ്രസ് ,രാഹുൽ ഗാന്ധിയെ നിർത്തിയാലും ,രമ്യ ഹരിദാസിനെ നിർത്തിയാലും ..മത നിരപേക്ഷ  നിലപാടുകളും,മണ്ഡലത്തിലെ വികസനവും ,സ്ഥാനാർഥികളുടെ കഴിവും ,മികവും ,ആത്മാർഥതയും ഒക്കെ ആവും തിരഞ്ഞെടുപ്പിന്നെ സ്വാധീനിക്കുക .ബിജുവിനേക്കാൾ മികവുള്ള നേതാവാണ് അവരെങ്കിൽ ..അവരെ ജനങ്ങൾ ജയിപ്പിക്കണമെങ്കിൽ ,അവർ നന്നായി പ്രവൃത്തിക്കേണ്ടതുണ്ട്
ഒരു ടെം ,എം എൽ എ ആയിട്ടു ,മണ്ഡലത്തിലെ വികസന പ്രവർത്തങ്ങളിൽ  പ ങ്കാളിയായി ,പിന്നീട്  എംപി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിൽ രമ്യ  ,ബിജുവിനു  കുറേക്കൂടി മെച്ചപ്പെട്ട എതിരാളി ആയിരുന്നേനെ.
അവർ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകയാണ്.ആലത്തുർ മണ്ഡലത്തിൽ ,തീരെ വേരുകൾ ഇല്ല .പണ്ട് ജയലക്ഷ്മിയെ കൊണ്ട് വന്നത് പോലെ ,രാഹുൽ ഗാന്ധി ,വ്യക്തിപരമായി നാമ നിർദ്ദേശം നൽകി മുൻ നിരയിലേക്ക് കൊണ്ട് വന്ന നേതാവാണ് രമ്യ .ഇത്പോലെ രാഹുൽ ഗാന്ധി നാമ നിർദ്ദേശം നൽകി ,മുൻ നിരയിലേക്ക്   കൊണ്ടുവന്ന ജയലക്ഷ്മിക്ക്, കോൺഗ്രസ്  രാഷ്ട്രീയത്തിൽ ,സ്വന്തമായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല എന്നതും ഓർക്കണം
കോഴിക്കോട് ,കോൺഗ്രസ് ,ഇതുവരെ ജയിച്ചിട്ടുള്ള  സ്ഥലമാണ്  .അത് കൊണ്ട് ,രമ്യയെ അവിടെ  നിർത്താൻ കോൺഗ്രസ് മുതിർന്നില്ല .മറ്റൊരു വനിതാ ചാവേർ എന്ന നിലയിൽ, ദളിത് മണ്ഡലം ആയതു കൊണ്ടും അവരെ  ആലത്തൂർ മത്സരിപ്പിക്കാൻ ഇറക്കിയെന്നെ ഉള്ളൂ ,.ബൈജുവിനെതിരെ രമ്യയെ നിർത്തിയതും ,അവർ ജയിച്ചു എം പി ആവും എന്ന് സ്വപ്നത്തിൽ പോലും കോൺഗ്രസ് കരുതിയിട്ടില്ല  .അങ്ങിനെ ജയിക്കാം എന്ന വിശ്വാസമുള്ള ഒരു സീറ്റാണെങ്കിൽ ,മുൻ നിര നേതാക്കന്മാർ അരയും തലയും മുറുക്കി ഇറങ്ങിയേനെ .അങ്ങ് കേന്ദ്രത്തിൽ വരെ പിടിമുറുക്കി ..സീറ്റ്  മേടിച്ചെടുത്തേനേ .
രമ്യക്ക് അനുകൂലമായി മണ്ഡലത്തിൽ ഒരു ഹൈപ്പ് ഉണ്ടാക്കാൻ മാധ്യമങ്ങളും ചാനലുകളും ഒക്കെ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്യുന്നുണ്ട് .മാധ്യമങ്ങളും ചാനലുകളും പറയുന്നത് പോലെ ജനങ്ങൾ  വോട്ട് ചെയ്തിരുന്നെങ്കിൽ ,സ്വരാജ് ,ഇപ്പോൾ എം എൽ എ ആകുമായിരുന്നില്ല ,എന്നത് മറക്കരുത് .ഇടതു പക്ഷം ഇപ്പോൾ കേരളം ഭരിക്കുകയും ചെയ്യുമായിരുന്നില്ല
 .
പി ജെ ജോസഫ് ,നല്ല പാട്ടുകാരൻ ആണ് ..ഇന്നസെന്റ് ,മുകേഷ് ഒക്കെ നല്ല നടന്മാർ ആണ് ..ആലത്തൂർ സിറ്റിംഗ്   എം പി ബിജു  ,രസ തന്ത്രത്തിൽ ഗവേഷണ ബിരുദ ധാരിയാണ് .ലോക സഭയിൽ നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.മണ്ഡലത്തിന്റെ വികസന പ്രവർത്തങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്  ..


37312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ബിജു കഴിഞ്ഞ തവണ വിജയിച്ചത്.ബിജെപി 87803 വോട്ടും നേടി ..രമ്യക്കായി ബിജെപി വോട്ടു മറിച്ചു നൽകിയാൽ ആണ് തിരഞ്ഞെടുപ്പിൽ ഇക്കുറി മാറ്റങ്ങൾ ഉണ്ടാകൂ  ..കേരളത്തിൽ സ്വന്തം നിലപാട് തറ ഉറപ്പിക്കാൻ ആവുന്നത്ര ശ്രമിക്കുന്ന ബിജെപിക്ക് ,ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടിങ് ശതമാനം കൂട്ടുക തന്നെ വേണം .അത്ര ഗ്രൗണ്ട് വർക്ക് അവർ കേരളത്തിൽ ചെയ്തിട്ടുമുണ്ട് .
വടകരയിൽ അല്ലാതെ വേറെ എങ്ങും അവർ കോൺഗ്രസ്  സ്ഥാനാർത്ഥിക്കായി വോട്ടു മറിക്കാൻ ഇടയില്ല.ചിറ്റൂർ ,വടക്കാഞ്ചേരി എന്നീ അസംബ്‌ളി നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ചത്
ആലത്തൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിന് വെറും രണ്ടു സീറ്റാണ് ലഭിച്ചത് .
അത് കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെ നമുക്ക് രാഷ്ട്രീയ പ്രതിയോഗികളെ നേരിടാം
എറണാകുളത്ത് രാജീവ് പറഞ്ഞത് ഓർക്കുമല്ലോ .സ്ഥാനാർഥിയെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ല എന്ന്
അതാവട്ടെ എല്ലാം രാഷ്ട്രീയ കക്ഷികളുടെയും നിലപാട് .











2019, മാർച്ച് 26, ചൊവ്വാഴ്ച

THE DEAL OF SUICIDE

A SPECIAL LABORER OF STEEL MILLS
A BLACK GHOST
A SON OF COAL
A DENIZEN OF HELL
APPOINTED TO FILL THE FURNACE WITH COAL
IN RETURN HE GET
SPECIAL WAGE,SPECIAL FOOD
APPOINTED TO WORK FOR FOUR HOURS A T A STRETCH
ON ,IGNORANT HE

CONSCIOUSLY HE SIGNEDd THE DEAL OF HIS SUICIDE
HE IS THE FOOD OF THE FURNACEO little girl!
On the shoreDon
t build a houseSome rowdy wave must comeOff will go the houseWith all its foundationLater! In its memoryYou will pineThe rest of your life!
O little girl!On the shoreDon
t build a houseSome rowdy wave must comeOff will go the houseWith all its foundationLater! In its memoryYou will pineThe rest of your life!
O little girl!On the shoreDon
t build a houseSome rowdy wave must comeOff will go the houseWith all its foundationLater! In its memoryYou will pineThe rest of your life!


O little girl!On the shoreDon
t build a houseSome rowdy wave must comeOff will go the houseWith all its foundationLater! In its memoryYou will pineThe rest of your life!
O little girl!On the shoreDon
t build a houseSome rowdy wave must comeOff will go the houseWith all its foundationLater! In its memoryYou will pineThe rest of your life!

പിണറായി വിജയന്റെ ജാതി

പിണറായി വിജയന്റെയും ,അച്യുതാനന്ദനെയും ,കൊടിയേരിയുടെയും നമ്മുടെ നാട്ടിലെ പല ഐ എ എസ് ,ഐ പി എസ്, ഉദ്യോഗസ്ഥരുടെയും ജാതി ഞങ്ങൾ കേരളീയർ അറിഞ്ഞത് ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകളിൽ നിന്നാണ് .മുസ്ലിം പ്രീണനം ആണ് പാർട്ടിക്ക് എന്ന് നിങ്ങളിൽ ഒരു കൂട്ടർ പറയുമന്നു . പോളിറ്  ബ്യുറോവിൽ മുഴുവൻ ഹിന്ദുക്കൾ ആണെന്ന് പറയുന്നു  ..എന്താണ് പാർട്ടിയുടെ നിലപാട് ഈ ക്കാര്യ ത്തിൽ എന്ന് പരിശോധിക്കാം .
ലീഗിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു .അതിൽ ഒരു ലീഗ് വളരെക്കാലം ഇടതു മുന്നണിയിൽ തങ്ങളെ ചേർക്കുമെന്ന് കരുതിയിരുന്നു .നടക്കില്ല എന്ന് കണ്ടു വീണ്ടും മാതൃ സംഘടനയിൽ പോയി .എൻ എസ് എസ് നു ഒരു പാർട്ടി ഉണ്ടായിരുന്നു.എൻ ഡി പി .ഈഴവർക്ക് ഒരു സംഘടനയുണ്ട് ,ബിഡിജെഎസ് ..ദളിതർക്കു പല സംഘടനകളുമുണ്ട് ..ഇപ്പോൾ തീവ്ര മുസ്ലിം സംഘടനയായ പീഡിപ്പി ഉണ്ട് .ഇവരാരുമായി ഒരു സമയത്തു പോലും ഒരു തിരഞ്ഞെടുപ്പ് സംഘ്യം ഇടതു പക്ഷം ഉണ്ടാക്കിയിട്ടില്ല .മലപ്പുറം ,ലീഗ് കോട്ടയായി തുടരുന്നതിൽ ഞാനടക്കം ,പലർക്കും വലിയ ബുദ്ധിമുട്ടുണ്ട്.ലീഗിനെന്താ ,ഈഴവനെന്താ തീണ്ടലുണ്ടോ എന്ന് വരെ ഞാൻ ചോദിച്ചിട്ടുണ്ട് .
കോഴിക്കോട് പാർട്ടി കോൺഗ്രസ് ,പക്ഷെ മത സംഘടനകളുമായി യാതൊരു സഖ്യ വും വേണ്ട എന്ന പ്രമേയമാണ്  പാസാക്കിയത് ..മദനിയുടെ പിഡിപിയുമായി പാർട്ടിക്ക് സഖ്യ മുണ്ട് എന്ന് ഏഷ്യാനെറ്റ് നിരന്തരം ടെലികാസ്റ് ചെയ്ത ഒരു തിരഞ്ഞെടുപ്പ് കാലം ഉണ്ടായിരുന്നു .അന്ന് പിഡിപിയുമായി  ഇടതുപക്ഷം ഒരു തിരഞ്ഞെടുപ്പ് നീക്ക് പോക്കും ഉണ്ടാക്കിയിരുന്നില്ല .പൊന്നാനിയിലെ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് മദനി കൺവെൻഷനിൽ വന്നു പ്രസംഗിച്ചു പോയി.അന്ന് മദനിയുടെ അജണ്ട കോൺഗ്രസിനെ തറ പറ്റിക്കുക എന്നതായിരുന്നു .പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഇടതു സഖ്യം    ..ലീഗിന് കുത്തക ഉള്ള സ്ഥലങ്ങളിൽ ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട് ..മറിച്ചും നടന്നിട്ടുണ്ട് .അതൊരു സത്യവുമാണ് .അല്ലാതെ ഇടതു പക്ഷം ഇന്നേ വരെ മുസ്ലിം ,,ഈഴവ, നായർ , സംഘടനകളുമായി ഒരു ഒത്തുതീർപ്പും ഇന്നേവരെ ഉണ്ടാക്കിയിട്ടില്ല .
എല്ലാ അരമനകളിലും ..പോയി വോട്ട് ചോദിക്കും ..മത മേലദ്ധ്യ ക്ഷന്മാരുമായി സംസാരിക്കും .അവരുടെ പിന്തുണ വേണം എന്നറിയിക്കും .അത് സുകുമാരൻ  നായരുമായും , വെള്ളാപ്പിള്ളിയുമായും ,കര്ദിനാളു  മാരുമായും ,ഒക്കെ അവരുടെ വോട്ടുകൾ തേടും .അവരുടെ കൂടെയുള്ളവരുടെ വോട്ടുകൾ നല്കണം എന്നാവശ്യപ്പെടും ..അവരെന്നിട്ട് ഇടയ ലേഖനം അടിച്ചിറക്കും ..ദൈവ വിശ്വാസം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകൾക്ക് വോട്ടു ചെയ്യരുത് എന്ന് .അങ്ങിനെയേ അവർ ചെയ്യൂ എന്നുറപ്പുണ്ടെങ്കിലും അവരെ സമീപിക്കാൻ പാർട്ടി നേതാക്കൾ മടിച്ചിട്ടില്ല .
ലീഗടക്കം എല്ലാം മത സംഘടനകളും ,കോൺഗ്‌സിന്റെ കൂടെയാണ് .ബിജെപിയേക്കാൾ കൂടുതൽ ഹിന്ദുക്കൾ  വോട്ട് ചെയ്യുന്നത്  കോൺഗ്രസിനാണ് ..ബിജെപിയേക്കാൾ ഈഴവർ വോട്ട് ചെയ്യുന്നത് സി പി എമ്മിനാണ്
മലപ്പുറത്തു ,മുസ്ലിം മത വിഭാഗത്തിൽ പെട്ട ,നേതാക്കൾ ഇല്ലാഞ്ഞിട്ടാണോ, എസ എഫ് ഐ യുടെ സോനുവിനെ ,കുഞ്ഞാലിക്കുട്ടിക്കെതിരായി ,മത്സരിക്കാൻ നിർത്തിയത് .ദീനിലുള്ളവർ ആയിരുന്നെങ്കിൽ ഒരു മൂന്നു ശതമാനമെങ്കിലും വോട്ട് കൂടുതൽ കിട്ടുമായിരുന്നു എന്നോർക്കണം .തട്ടമിടാത്ത സൈനബ ആയിരുന്നു അതിനു മുൻപ് പാർട്ടിയുടെ ,ഒരു സ്ഥാനാര്ത്ഥി .മുസ്ലിമുകൾക്ക് ,തട്ടമിടാത്ത ,അന്യ ജാതിക്കാരനെ വിവാഹം കഴിച്ച സ്ത്രീകളോടുള്ള വെറുപ്പ്പ് ഓർത്ത് നോക്കൂ .
ലീഗോ മുസ്ലിമുകളോ ഈഴവരോ ,നായന്മാരോ ,ക്രിസ്ത്യാനികളോ ,എന്ത് കരുതും , എന്ന് ചിന്തിച്ചല്ല സി പി എം പ്രവർത്തിക്കുന്നത് .സ്വന്തം നയങ്ങളും  പരിപാടികളും മുന്നോട്ട് വച്ചാണ്
അബ്ദുള്ള കുട്ടിയെയും ,സിന്ധു ജോർജിനെയും ,സിൽവ രാജിനെയും ഒക്കെ എടുത്ത് താലോലിച്ചു തലയിൽവച്ചത്  കോൺഗ്രസാണ് .വടക്കനെയും ,കെ വി തോമസിനെയും,പി ജെ കുര്യനെയും  ഒക്കെ ..അവരെല്ലാം ക്രിസ്ത്യാനികളും ,ബീഫ് കഴിക്കുന്നവരും ആയിട്ട് കൂടി ,തിരഞ്ഞെടുപ്പ് വിജയത്തിനായി എടുത്തു തലയിൽ വയ്ക്കാൻ ശ്രമിച്ചത് ,ബിജെപിയാണ് ..സ്വന്തം നിലപാട് മത നിരപേക്ഷമാണ് എന്ന് പേരുണ്ടാക്കാൻ അൽഫോൻസ് കണ്ണന്താനത്തെ ഒക്കെ മന്ത്രിയാക്കിയത് നിങ്ങളാണ് .മുസ്ലിം വിരുദ്ധതയും ,ഗാന്ധി കുടുമ്പത്തിന്റെ ,മുസ്ലിം ,ക്രിസ്ത്യൻ വേരുകളും ചികയുന്ന നിങ്ങൾ ,തികഞ്ഞ മുസ്ലിമായ..പാഴ്‌സിയായ ഇറാനിയെ വിവാഹം കഴിച്ചു തനിക്കുണ്ടായ മക്കളെ ആ സമുദായത്തിൽ തന്നെ വളർത്തുന്ന സ്‌മൃതി ഇറാനിയെ കേന്ദ്ര മന്ത്രി ആക്കി .
രാജീവ് ഗാന്ധിയുടെ ,സഞ്ജയ് ഗാന്ധിയുടെ ,'അമ്മ ഇന്ദിര ഗാന്ധി, വിവാഹം കഴിച്ചത് പാഴ്‌സിയെ ആയിരുന്നു.എന്നിട്ടും സഞ്ജയ്  ഗാന്ധിയുടെ മകനെ, നിങ്ങൾ മന്ത്രിയാക്കി .ആർ എസ് എസ് ആവുന്നത്ര സമ്മർദ്ദം ചെലുത്തിയിട്ടും ,മുസ്ലിമുകളെ  വേദനിപ്പിച്ചേക്കും എന്ന് ഭയന്ന് ബാബരി മസ്ജിദ് വിഷയത്തിൽ തീരുമാനമെടുക്കാൻ വൈകിക്കുന്നതും ബിജെപിയാണ്

ഡൽഹിയിലെ ഒരു മഠത്തിൽ വർഷങ്ങൾ താമസിച്ചു ,ഹൈന്ദവ രീതികൾ പൂർണ്ണമായും സ്വീകരിച്ച അബ്ദുൽ കലാം ആസാദിനെ നിങ്ങൾ പ്രസിഡണ്ടാക്കി .അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എഴുതിയ പുസ്തകം ആ മഠം പ്രസിദ്ധീകരിച്ചു .നമ്മുടെ കേരളത്തിൽ വന്നു ,ആ പുസ്തകം പ്രസാധന വേളയിൽ ,വേദിയിലിരിക്കുന്ന സ്ത്രീകളെ ഇറക്കി വിട്ടത് മറന്നു പോയോ.
ബിജെപി ഒന്നുകിൽ തികഞ്ഞ  സെകുലർ കാഴ്ചപ്പാടുകൾ സ്വീകരിക്കണം.അല്ലെങ്കിൽ ,ആർ എസ് എസ് പറയുന്നത് കേട്ട് നടക്കണം  .ഒന്ന് തുമ്മിയാൽ ,ഷാരുഖ് ഖാനോട് പാക്കിസ്ഥാനിൽ പോയി തുമ്മണം എന്ന് പറയാൻ നിൽക്കരുത് .ശശി കല ടീച്ചറിനോട് ,മദനി സംസാരിക്കുന്നതു പോലെ സംസാരിക്കരുത് എന്ന് പറയാൻ കഴിയണം .
കെ എം മാണിയുടെ വീട്ടിലെ പ്രിയോരു  മാവിന്റെ ചുവട്ടിൽ സഖ്യത്തിനായി കാത്തു കിടക്കരുത് .അവരും ബീഫ് കഴിക്കുന്നവരാണ് .
മുസ്ലിം,ക്രിസ്ത്യൻ , പ്രീണനം ബിജെപിയുടെ രാഷ്ട്രീയ നയമാണ് ..സി പി എമ്മിന്റെയല്ല .
മനുഷ്യ നെയല്ലതെ..അവന്റെ മതത്തെ പാർട്ടി ഇതുവരെ നോക്കിയിട്ടില്ല 

2019, മാർച്ച് 18, തിങ്കളാഴ്‌ച

JUNE FILM REVIEW


ഈയിടെ കണ്ട രണ്ടു മൂന്നു  ചിത്രങ്ങൾ വല്ലാതെ നിരാശപ്പെടുത്തി. ..അവയ്ക്കു മീഡിയ നൽകിയ ഹൈപ്പ് കണ്ടു, കാണാൻ പോയതാണ് .ശിക്ഷ ആയിപ്പോയിരുന്നു ആ സിനിമകൾ .സത്യത്തിൽ സിനിമ കാണാൻ പോകാൻ ഭയമായി അതോടെ  
ആ ഭയവുമായാണ്  ജൂൺ  കാണാൻ പോകുന്നത് .
മിക്കവാറും പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ ..കഥ വലിയ കാര്യമൊന്നുമല്ല ..എന്നാൽ അത് സന്നിവേശിപ്പിച്ചിരിക്കുന്നു രീതി മനോഹരമെന്നേ പറഞ്ഞു കൂടൂ .കോളേജ് കാലത്തിനു മാത്രം സ്വത സിദ്ധമായ ,  നിഷ്ക്കളങ്കമായ സ്നേഹവും, വഴക്കും ,പിണക്കവും ,പ്രണയവും, പിരിയലും .എല്ലാം മനസ്സിൽ തട്ടുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു .
അഭിനയിക്കുന്ന ചെറുപ്പക്കാരുടെ ഭംഗിയും ,സംഭാഷണവും, തമാശകളും എല്ലാം ഹൃദയഹാരിയാണത്‌.സുഭദ്രമായ തിരക്കഥയാണ് ഈ ചിത്രത്തിൻറെ ശക്തി .നല്ല പാട്ടുകൾ.നല്ല ക്യാമ്പസ് ..താടി വച്ച് കൊടുത്ത് ചെറിയ പിള്ളേരെ പ്രായമുള്ളവരാക്കാനും മറിച്ചും ഉള്ള ശ്രമങ്ങൾ അത്ര ഭംഗിയായില്ല .,നായകൻ ഒരു അമുൽ ബേബിയാണ് .നായിക അത്ര നന്നായില്ല.എന്നാൽ ആ കുറവ് നമുക്ക് അനുഭവപ്പെടാതേ ഇരിക്കാൻ കാരണം ..സംഭാഷണങ്ങളുടെയും പ്രമേയത്തിന്റെ അവതരണ രീതിയാണ് .
ഇത്തിരി കൂടെ നീളമുള്ള ..ഇത്തിരി കൂടെ സുന്ദരിയായ.ഇത്തിരി കൂടി അഭിനയിക്കാൻ അറിയാമായിരുന്ന ഒരു നായിക ആയിരുന്നെങ്കിൽ എന്നൊരു മോഹം തോന്നാതിരുന്നില്ല ..കൂട്ടുകാരികളേക്കാൾ കാണാൻ മോശമായ നായിക നമുക്കൊരു ബുദ്ധിമുട്ടുണ്ടാക്കും 
കഥയ്ക്ക് ഒരു വിദേശ ചുവയുണ്ട് ..ചില കൊറിയൻ സിനിമകളുടെ ഒരു കൊള്ളാവുന്ന സമന്വയം എന്ന് പറയാം
സംഗീതം സിനിമയ്ക്കൊപ്പം നീങ്ങുന്നുണ്ട് . എഡിറ്റിങ്‌ , സിനിമയുടെ വേഗത നിർണ്ണയിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതാണ് പ്രധാനം 
സംവിധായകൻ നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട് .സിനിമോട്ടോഗ്രാഫർ..നമ്മെ മുഷിപ്പിക്കുന്നില്ല ..കഥ ഭംഗിയായി മുന്നോട്ടു കൊണ്ട് പോകാൻ കക്ഷിക്കായിട്ടുണ്ട് .
.നായികമാരെ കുടിപ്പിച്ചു കിടത്താൻ വിജയ ബാബുവിന് ഇഷ്ട്ടമാണ് എന്ന് തോന്നുന്നു .'നീന 'സിനിമയിലും നായിക വെള്ളമടിച്ചു കിടന്നു ബഹളമുണ്ടാക്കുന്നുണ്ട് .ബാക്കി മിക്ക സിനിമകളിലും ..ആവശ്യത്തിൽ കൂടുതൽ മദ്യപാനം വിജയ്ബാബുവിന്റെ സിനിമകളിൽ ഉണ്ടെന്നു തോന്നുന്നു .'ആടി'ലെ പ്പോലെ അതി ഭാവുകത്വം ഉള്ള കഥാപാത്രമായി ഇതിൽ അഭിനയിക്കാൻ ശ്രമിച്ചില്ല എന്നതിന് അദ്ദേഹത്തോട് നമ്മൾ നന്ദി പറയേണ്ടതുണ്ട് 
 അദ്ദേഹത്തിന്റെ മെച്ചപ്പെട്ട ഒരു സിനിമയാണ് ഇതെന്ന് പറയാം .
കഥയിലെ അതി ഭാവുകത്വം അങ്ങ് മാറ്റി നിർത്തിയാൽ ..ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ ഈ സിനിമ നമുക്ക്ഇഷ്ടപ്പെടും ..ഇതിൽ കാസ്റ്റ് ചെയ്യപ്പെട്ടവരിൽ ചിലരെ എങ്കിലും വീണ്ടും  കാണാൻ മോഹമുണ്ട് .
നമുക്ക് നോക്കാം എങ്ങിനെയാണ് അവർ രൂപപ്പെട്ടു വരുന്നത് എന്ന് 
കാണാൻ പോയാൽ ,
കാശു മുതലാവും 
പത്തിൽ എട്ടു കൊടുക്കാം




Directed byAhammed Khabeer
Produced byVijay Babu
Written byLibin Varghese
Ahammed Khabeer
Jeevan Baby Mathew
StarringRajisha Vijayan
Joju George
Aswathi Menon
Music byIfthi
CinematographyJithin Stanislaus
Edited byLijo Paul

2019, മാർച്ച് 17, ഞായറാഴ്‌ച

9 ..FILM REVIEW

9 കണ്ടു
ഹൊറർ ത്രില്ലെർ എന്ന് പറയാം
ഞങ്ങൾ സ്ത്രീകൾക്ക് കണ്ടിരിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള മൂവിയാണ്
ഈ ചിത്രത്തിൻറെ നല്ല വശങ്ങൾ പറയാം ആദ്യം
നല്ല തിരക്കഥ 
നല്ല കഥ
പിരിമുറുക്കം അവസാനം വരെ സൂക്ഷിക്കാൻ കഴിഞ്ഞ ചിത്രീകരണ രീതി
രണ്ടാമത്തെ ചിത്രം ആയിട്ട് കൂടി അവധാനതയോടെ സിനിമയെ മുന്നോട്ടു കൊണ്ട് പോയ നല്ല സംവിധായകൻ
രാജുവിന്റെ കലക്കൻ അഭിനയം
എഡിറ്റിങ്ങിലെ മിഴിവ്
ഗാനം എന്ന് പറയാൻ ഒന്നും അങ്ങിനെ കേട്ടില്ല..ഒരു ഹിന്ദി ഈരടികൾ അല്ലാതെ .അത് നന്നായി തോന്നി
ഇതെല്ലാമാണ്‌ നല്ല വശങ്ങൾ
നമ്മേ ബുദ്ധിമുട്ടിലാക്കുന്ന ചിലതുമുണ്ട് ഇതിൽ
അതിൽ പ്രധാനം
രാജു..സ്വയം ആവർത്തിക്കുകയാണ് എന്നതാണ്
he is repeating himself
എന്ന് ഇംഗ്ലീഷിൽ പറയാം
മെമ്മറീസ് എന്ന മൂവിയിൽ പൊലീസുകാരനായി മറവിയിൽ ആയിപ്പോയ കൊലപാതകി ആയി നമ്മൾ രാജുവിനെ കണ്ടു .
പോട്ടെ എന്ന് വച്ചു
പിന്നീട് എസ്രാ വന്നു
അതിൽ ഏറ്റവും വലിയ ട്വിസ്റ്റ് ,വില്ലൻ പെണ്ണല്ല ,,രാജുവാണ് എന്നതായിരുന്നു
അതും നമ്മൾ സഹിച്ചു
മൂന്നാമത് ഇതാ 9
വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ
get down my boy ,get down
സയൻസ് ഫിക്ഷൻ ,ആസ്ട്രോ ഫിസിസ്റ് ..കോമെറ്റ് ,ലോകം അവസാനിക്കുന്നു .ഒൻപതു ദിവസം മകനെ രക്ഷിക്കാൻ ..അന്യ ഗൃഹ ജീവി ...അങ്ങിനെ എന്തെല്ലാം എന്തെല്ലാം ആയിരുന്നു പരസ്യത്തിൽ
അമ്പും വില്ലും മലപ്പുറം കത്തിയും ..
വന്നു വന്നു പാവനാഴി ശവമായി
എന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്
നായിക നടി ..അത്ര പോരാ എന്നാണ് എന്റെ ഒരിത്
ഭാവാഭിനയം പഠിക്കാൻ കൊച്ചു പോളിടെക്നിക്കിൽ പോയിട്ടില്ല എന്ന് തോന്നുന്നു
മമ്ത കുറച്ചേയുള്ളൂ .ഉള്ളത് ഗംഭീരമാക്കി .
ഒരു ചെറു പയ്യനാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് ..അവനത്ര ഗുണമായില്ല എന്ന് തന്നെ പറയേണ്ടി വരുന്നു
ഹിമാലയത്തിന്റെ അന്യാദൃശ്യമായ സൗന്ദര്യം ഒപ്പിയെടുക്കാൻ കാമറ ശ്രദ്ധിച്ചു എന്ന് തോന്നിയില്ല
ഇംഗ്ലീഷ് സിനിമയുടെ കഥയിൽ നിന്നും ആശയം സ്വീകരിക്കാൻ ശീലിച്ചാൽ മാത്രം പോരാ .അവരുടെ ടെക്നിക്കൽ പെർഫെക്ഷൻ ..അത് കൂടി ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ കഴിയണം .ഹിമാലയത്തിൽ പോയിട്ട് ..ഒരു നല്ല ക്ലിപ് പോലും ആ മഹാ പർവ്വതത്തിന്റേതായി നമ്മുടെ മനസിൽ തങ്ങി നിൽക്കുന്നില്ല എന്നതാണ് ദുഖകരം
ലോജിക്കില്ലാതെ ആരും കഥ പറയരുത്
കാണുന്നവർ എന്ത് മണ്ടത്തരവും വിശ്വസിക്കും എന്നും കരുതരുത് .
പത്തിൽ ആറു കൊടുക്കാം
Director: Januse Mohammed Majeed
Music director: Shaan Rahman
Editor: Shameer Muhammed
Produced by‎: ‎Supriya Menon; ‎

Womens Day

സ്ത്രീ ആയതു കൊണ്ടുള്ള വിവേചനങ്ങൾ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു സ്ത്രീയാണ് ഞാൻ .
അത് കൊണ്ട് തന്നെ ഭയമില്ലാതെ തന്നെ വളർന്നു വലുതായി .
കോളേജിലാണ് ആദ്യത്തെ അഭിപ്രായം കേട്ടത് .അവൾക്ക് ഒരെല്ലു കൂടുതൽ ഉണ്ട് ..
പിന്നീട് ബസിൽ .സ്ത്രീകളുടെ വിഷയത്തിൽ സീറ്റ് വിഷയത്തിൽ ,ബസ് സ്റ്റോപ്പിൽ നിർത്താത്തതിന്, സ്ത്രീകളെ ആരെങ്കിലും അപമാനിക്കുന്നത് കണ്ടാൽ ,ചെറിയ പെൺകുട്ടികളെ അധമന്മാർ ഉപദ്രവിക്കുന്നത് കണ്ടാൽ ,ജോലി സ്ഥലത്ത് മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു ബാഡ് മാർക്ക് മേടിക്കുമ്പോൾ ഒക്കെ ആ കൂടുതലുള്ള എല്ലിന്റെ ബുദ്ധിമുട്ട് ഞാനറിഞ്ഞു .
കണ്ടിട്ടും കാണാത്ത മട്ടിൽ പോകാമായിരുന്നു ഒത്തിരി കാര്യങ്ങൾ തലയിൽ എടുത്തു വച്ച് ,വളരെ വളരെ ബുദ്ധിമുട്ടുകൾ ഞാൻ എന്റെ കുടുമ്പത്തിനും, മക്കൾക്കും ഒക്കെ നൽകിയിട്ടുണ്ട്
.
എന്നിട്ടും ഒന്ന് ഞാൻ പറയാം..സ്ത്രീ ആയിരിക്കുക എന്നത് മനോഹരമായ ഒരനുഭവമാണ് ..ചുറ്റുമുള്ളവർ എല്ലാവരാലും .സ്നേഹിക്കപ്പെടാനും,ആദരിക്കപ്പെടാനും ഒക്കെ ഉള്ള ഭാഗ്യം ലഭിച്ച എനിക്ക് , അടുത്തൊരു ജന്മം ഉണ്ടെങ്കിൽ ..ഇതേ ടീമിൽ തന്നെ ജനിക്കണം എന്നുണ്ട് .
ഇതേ പോലെ ഒരെല്ലു കൂടുതൽ ആയി ..നിഷേധിയായി ,തന്റേടിയായി ,മറ്റൊരു ജന്മം .
എല്ലാ വനിതകളും എന്നെക്കാൾ വളരെവ വളരെ സ്പെഷ്യൽ ആയ ആൾക്കാർ ആണ്അവരുടെ നിസ്വാർത്ഥതയും ,ദയവും ,അലിവും ,തന്നെ അപമാനിക്കുക കൂടി ആണ് മക്കളും കുടുമ്പവും എന്നറിഞ്ഞിട്ടു പോലും ,യാതൊരു പരിഭവവും ഇല്ലാതെ ആ കുടുമ്പത്തെ സ്നേഹത്തോടെ പരിചരിക്കുന്ന രീതിയും ..എല്ലാം സ്ത്രീകളെ ,ബഹുമാനിക്കാൻ,അവരുടെ മുന്നിൽ കുമ്പിടാൻ എന്നെ തോന്നിപ്പിച്ചിട്ടുണ്ട് . .
എല്ലാ ദിവസവും പതിനെട്ടു മണിക്കൂർ വരെ ,നീണ്ട 45 ,50 വർഷങ്ങൾ ജോലി ചെയ്ത് ,
പിന്നെ കുടുമ്പത്താൽ അപഹസിക്കപ്പെടാനും പരിത്യക്തരാക്കപ്പെടാനും ഒക്കെ ഉള്ള ദുര്യോഗം സംഭവിച്ച ഭൂമിയിലെ എല്ലാ സ്ത്രീകൾക്കുമായി ഈ വനിതാ ദിനം ഞാൻ സമർപ്പിക്കുന്നു
ശുഭ ദിനാശംസകൾ
wW

mamatha banerji


  •  മമത ബാനർജി
  • യെ കുറിച് , വളരെ സൗമ്യമായി ,ആലങ്കാരികമായി ഒരു നിരീക്ഷണം നടത്തിയതിനു കിട്ടിയ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി .അതിൽ പ്രധാനം എനിക്കവരോട് സ്ത്രീ സഹജമായ കുശുമ്പാണ് എന്നതാണ് .എനിക്ക് അസൂയ തോന്നിയ സ്ത്രീകൾ പലരുമുണ്ട് .അത് ശാന്ത ശീലരായ ആലോചിച്ചു മാത്രം മറുപടി പറയുന്ന ,സമ ചിത്തതയുള്ള സ്ത്രീകളോടാണ് .
    രാഷ്ട്രീയ നിരീക്ഷക എന്ന നിലയിൽ ആദ്യമായി ഒരു സ്ത്രീ രാഷ്ട്രീയ നേതാവ് എന്നെ അത്ഭുതപ്പെടുത്തിയത് ,വളരെ വളരെ വര്ഷങ്ങൾക്കു മുൻപാണ്.ഒരു ഉച്ചകോടിയിൽ കുഞ്ഞിനെ പരസ്യമായി മുലയൂട്ടുന്ന അന്നത്തെ കാനഡ പ്രസിഡന്റ് ആണെന്നാണോർമ്മ .സ്ത്രീകളായ നേതാക്കന്മാരെ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങിയത് അന്ന് മുതൽക്കാണു 
    ഭാരത രാഷ്ട്രീയത്തിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ഗൗരി അമ്മയെയാണ് 


    സമകാലീന രാഷ്ട്രീയത്തിൽ ജയലളിതയേയും .അവർ ഇടതിനൊപ്പം നിന്നിട്ടുണ്ട്..വലതിനൊപ്പം നിന്നിട്ടുണ്ട്.
    അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട് .എന്നാൽ അവരോട് ആദരവ് തോന്നാൻ വേറെ ചില കാര്യങ്ങൾ ഉണ്ട് .സ്നേഹിക്കുന്ന പുരുഷന്റെ ശവ മഞ്ചത്തിൽ നിന്നും ചവിട്ടി പുറത്താക്കിയിട്ട് ,കുലുങ്ങാതെ,മണിക്കൂറുകൾ അവർ ആ ശവ മഞ്ചത്തിന്റെ പിന്നാലെ നടന്നു .അധികാരത്തിൽ വന്നപ്പോൾ അവർ തമിഴ നാടിന്റെ ഭാഗധേയം മാറ്റിയെടുത്തു .ഒരു രൂപക്ക് അരി ,എല്ലാം പഞ്ചായത്തുകളിലും പിള്ള ത്തൊട്ടിൽ ,പെൺ കുഞ്ഞു ജനിച്ചാൽ അയ്യായിരം രൂപ അവരുടെ പേരിൽ ബാങ്കിൽ ഇടുന്ന സ്‌കീം അങ്ങിനെ അങ്ങിനെ..എല്ലാ വീടുകളിലും ടിവി വരെ അവർ എത്തിച്ചു /മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ അതി പ്രഗത്ഭരായ കേരള ടീമിന് അവരെ ഒരിക്കൽ പോലും മറികടക്കാൻ ആയിട്ടില്ല .ആദായ നികുതി വകുപ്പ് വീട് റെയിഡ് ചെയ്തു കഴുത്തിൽ കിടന്ന കമ്മൽ വരെ ഊരി വാങ്ങിയപ്പോൾ ,ഇനി ആഭരണം ഇടുന്നില്ല എന്ന് വച്ച് അവർ.മരിക്കുന്നതു വരെ അവർ ഒരു ആഭരണവും ഇട്ടിരുന്നില്ല .
    ഡി എംകെ അംഗങ്ങൾ ഇവരെ നിയമ സഭയിൽ വസ്ത്രാക്ഷേപം ചെയ്തിട്ട് കൂടി ,ജയിലിട്ട് ഇവരുടെ കക്കൂസിൽ പോലും സിസി ടിവി കാമറ വച്ച് അപമാനിച്ചിട്ടു കൂടി ,പിന്നീട് അധികാരത്തിൽ വന്നപ്പോൾ ഇവർ ഡി എം കെയെ യുടെ നേതാക്കളോട് വൈര നിര്യാതന ബുദ്ധിയോടെ പെരുമാറിയില്ല .കോൺഗ്രസിന്റെ ഭാഗമായിരുന്നിട്ടു കൂടി കടുത്ത അഴിമതി നടത്തി ആ നേതാക്കളെല്ലാം തിഹാറിൽ കിടന്നു നരകിച്ചു എന്നത് ചരിത്രത്തിന്റെ നിയോഗം .
    ഒരു തമിഴൻ പോലും ഇപ്പോൾ കേരളത്തിൽ തൊഴിൽ അന്വേഷിച്ചു വരുന്നില്ല എന്നോർക്കണം .അത് അതി പ്രഗത്ഭയായ അവരുടെ ഭരണ മികവാണ്.

  • ഇനി മമതയിലേക്കു വരാം .അധികാരം കിട്ടാൻ വേണ്ടി അവർ ബിജെപിയുടെ പാളയത്തിൽ പോയി മന്ത്രി ആയിരുന്നിട്ടുണ്ട്.
    ബംഗാൾ മുഖ്യ മന്ത്രി ആയിട്ട് അവർ ബംഗാളിലെ സ്ത്രീകൾക്കായി എന്ത് ചെയ്തു .മൊത്തം ബംഗാളിനായി എന്ത് ചെയ്തു.കോൺഗ്രസിൽ മന്ത്രിയായി ഇരുന്നു..ചാടി പ്പോയി ബിജെപി യുടെ കൂടെ ചേർന്ന്.അവിടെ വീണ്ടും മന്ത്രിയായി.വീണ്ടും കോൺഗ്രസിൽ മന്ത്രി ആയി .വീണ്ടും ബിജെപിയിൽ മന്ത്രി ആയി.ടെഹെല്ക വിവാദത്തിന്റെ പേര് പറഞ്ഞു മോഡി കാമ്പിൽ നിന്നും പുറത്തു വന്നു."ആയ രാം ഗയ രാം "ആയ ഒരു നാലാം കിട നേതാവാണ് അവർ.
    റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ ബംഗാളിന് കുറച്ചു വണ്ടികൾ അനുവദിച്ചു എന്നല്ലാതെ ബംഗാളിന്റെ സമഗ്ര വികസനത്തിനായി അവർ ഒന്നും ചെയ്തിട്ടില്ല..ഇന്നേവരെ .മറിച്ചു ആര് അധികാരത്തിൽ വന്നാലും അവർ മന്ത്രി ആയിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു.സ്ത്രീ ശാക്തീകരണത്തിനായി അവർ ചെയ്ത ഒരേ ഒരു കാര്യം അന്ന് വലിയ വിവാദം ഉണ്ടാക്കിയിരുന്നു .സ്ത്രീകൾക്കെതിരെ യുള്ള ബലാൽ സംഗങ്ങൾ അവസാനിപ്പിക്കാൻ അവർ പെൺ കുട്ടികളും ആൺ കുട്ടികളും തുറന്നു ഇടപഴകാൻ ആഹ്വാനം ചെയ്തു .ഒരു പൊതു ചന്ത പോലെ..തുറന്ന കൊടുക്കൽ വാങ്ങലുകൾ..എന്നാണ് അവരുടെ വാക്കുകളുടെ "" മലയാള പരിഭാഷ 
    She said that "Earlier if men and women would hold hands, they would get caught by parents and reprimanded but now everything is so open. It’s like an open market with open options.
    ശാരദ കേസിലെ പ്രതി ഇവരുടെ ഒരു ചിത്രം വാങ്ങിയത് ഒന്നരക്കോടി രൂപയ്ക്കാണ്. അന്വേഷിച്ചാൽ പലതും പുറത്തു വരും എന്ന ഭയമാണ് അവരെ ഇത്ര കടുത്ത ചെറുത്തു നിൽപ്പിനു പ്രേരിപ്പിച്ചത് എന്നതാണ് വാസ്തവം 

    സുപ്രീം കോടതി ഇവർക്കെതിരെ ഒരു ഉത്തരവ് ഇട്ടിരുന്നു .നോമിനേഷൻ പത്രിക കൊടുക്കാൻ നേരിട്ട് സ്ഥാനാർഥികൾ ചെല്ലേണ്ടതില്ല .പകരം ഇ മെയിലിൽ ഡോക്യൂമെന്റസ് അയച്ചു കൊടുത്താൽ മതിയെന്ന്.നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ചെല്ലുന്നവരെ കൊന്നൊടുക്കുകയാണ് തൃണമൂൽ കോൺഗ്രസുകാർ ചെയ്തിരുന്നത് .സഹികെട്ടാണ് അവർ കോടതിയെ സമീപിച്ചത് .ആയിരക്കണക്കിന് സിപിഎം പാർട്ടി പ്രവർത്തകരെ അവർ കൊന്നൊടുക്കി.പാർട്ടി ഓഫീസുകൾ തീവച്ചു.ഇതൊക്കെ ഇപ്പോഴും തുടരുകയുമാണ് .
    ഇപ്പോഴത്തെ വിവാദങ്ങൾ എല്ലാം മമതയുടെ ജീവിത ചക്രത്തിലെ ഏറ്റവും സമാധാന പൂർവ്വമായുള്ള ഇടപെടൽ ആണ്.അമിത് ഷായെയും മോദിയെയും തങ്ങളുടെ അണികളെക്കൊണ്ട് ആക്രമിക്കാതിരിപ്പിക്കാൻ എങ്കിലും അവർ ശ്രമിച്ചല്ലൊ 

  • എന്ത് കൊണ്ട് അവർ ഒരു കറുത്ത സാന്നിദ്ധ്യം എന്ന് ഞാൻ വിശേഷിപ്പിച്ചു എന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ .

2019, മാർച്ച് 6, ബുധനാഴ്‌ച

jayahandran mokeri

ജയചന്ദ്രൻ മൊകേരി
പല കാര്യങ്ങൾ കൊണ്ട് പ്രശസ്തനായ ഒരു സാദാ മനുഷ്യനാണ് ജയചന്ദ്രൻ .മാലി ദ്വീപിൽ അകാരണമായി ,കുറ്റാരോപിതനായ ജയിലിൽ അടക്കപ്പെട്ടു  കുറേക്കാലം അവരുടെ തടവറയിലെ നരക യാതനകൾ അനുഭവിച്ചു ,പുഴുവിനെ പ്പോലെ  കൃമിയായി കണക്കാപ്പെട്ടു ,കേരളീയരുടെ കൂട്ടായ ശ്രമം കൊണ്ട് പിന്നീട് ജയിൽ വിമോചിതനായി പുറത്തു വന്ന അദ്ദേഹം തന്റെ മാലി ദ്വീപിലെ  അനുഭവങ്ങളെ കുറിച്ച് ഒരു പുസ്തകം എഴുതി .വളരെ വളരെ കാലം കൂടി ഒരു പുസ്തകം വായിച്ചു ഞാൻ പൊട്ടിക്കരഞ്ഞ ..അദ്ദേഹത്തിന്റെ ''തക്കീജ്ജ ' എന്ന ആ പുസ്തകം വായിച്ചിട്ടാണ്  .അതോടെ എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരനും ആയിത്തീർന്നു അദ്ദേഹത്തിന്റെ  ഈ പുസ്തകത്തിനു തത്വമസിയുടെ അവാർഡ് ലഭിച്ചു.പിന്നീട് കേരള സാഹിത്യ അക്കാദമി അവാർഡും കൃത ഹസ്തനായ ഈ കഥാകാരന് ലഭിച്ചു .ഈ പുസ്തകം ഇവിടെ മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല ..ശരിയായി അവതരിപ്പിച്ചാൽ സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെയും പുലിറ്റ്സർ പോലുള്ള വിദേശിയാ  സമ്മാനങ്ങളും കിട്ടാൻ അര്ഹതയുള്ളതാണ് എന്ന് നിസംശയം പറയാം
ഹരിശ്രീ വാർഷീകാഘോഷങ്ങളുടെ ഭാഗമായി പ്രശസ്തരെ അഭിമുഖത്തിനു വിളിക്കുന്നതാണ് ഹരിശ്രീയുടെ രീതി.കഴിഞ്ഞ വര്ഷം സാഹിത്യ അക്കാദമി ജേതാവായ ശ്രീമാൻ ടി ജി വിജയ കുമാർ ആയിരുന്നു നമ്മുടെ ബഹുമാന്യ അതിഥി .ഇക്കുറി നമ്മോടൊപ്പം വരുന്നത് ശ്രീമാൻ ജയചന്ദ്രൻ മൊകേരിയാണ്
നമുക്കദ്ദേഹത്തെ സ്വാഗതം ചെയ്യാം
അദ്ദേഹത്തോട് ചോദിക്കാൻ ഉള്ള ചോദ്യങ്ങൾ ആദ്യമേ ഇവിടെ എഴുതി തന്നാൽ അദ്ദേഹത്തിന് മറുപടി എഴുതി തയ്യാറാക്കാൻ സമയം കിട്ടും .
അത് കൊണ്ട് നിങ്ങൾ ഓരോരുത്തരം അദ്ദേഹത്തോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇതിനു താഴെ എഴുതുമല്ലോ
ശ്രീമതി വി ജി ഉമാദേവിയും ശ്രീമാൻ മുരളീധരൻ വലിയവീട്ടിലും  ആയി രിക്കും അവതാരകർ .രാഷ്ട്രീയം ഒഴിവാക്കുമല്ലോ.അത് ഹരിശ്രീയുടെ രീതിയല്ല എന്നറിയാമല്ലോ
അപ്പോൾ ചോദ്യങ്ങൾ ഒന്നൊന്നായി ഇങ്ങു പോരട്ടെ.എട്ടാം തീയതി വൈകീട്ട്  അഞ്ചു മണി മുതൽ എട്ടു മണിവരെയാണ് അഭിമുഖത്തിനുള്ള സമയം.അപ്പോൾ വരാൻ പറ്റാത്തവർ ചോദ്യങ്ങൾ മുൻപേ എഴുതി നൽകിയാൽ മതി
അഭിവാദ്യങ്ങൾ..
ശുഭ ദിനം