2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

സ്ത്രീ സുരക്ഷ

സ്വയം സ്ത്രീ ആയിരിക്കെ ഈ സംവാദത്തിൽ പക്ഷം ചേരാതെ പങ്കെടുക്കൻ ആവില്ല
സ്ത്രീയുടെ മേലുള്ള ഈത്തരം കയ്യേറ്റങ്ങൾ ..പരിഷ്കൃത സമൂഹങ്ങളിലും .അപരിഷ്കൃത സമൂഹങ്ങളിലും ഒരേപോലെ തന്നെയുണ്ട് ..പന്ത്രണ്ടു വയസുള്ള ഗർഭിണിയായ ആദിവാസി ബാലികയും..എട്ടു വയസുള്ള ബലാൽസംഗത്തിനിരയായ ..റേപ്പ് ചെയ്യപ്പെട്ടു പിന്നീട് വധിക്കപ്പെട്ട സൗമ്യയും..ജിഷയും
ഇംഗ്ലീഷ് ദിനപത്രങ്ങൾ വായിച്ചാൽ മനസിലാവുന്ന ഭാരതത്തിലെ മാറ്റി പ്രദേശങ്ങളിലെ സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങൾ..പുരുഷന്റെ ദുരയും ആർത്തിയും ..ലൈംഗീക അത്യാസക്തിയും ..എല്ലാം ഭാരതത്തിലെ സ്ത്രീയെ ചവിട്ടി ഞെരുക്കുകയാണ് ..
പാക്കിസ്ഥാനിലൊക്കെ ലിംഗ ബന്ധിയായി അവൾ ഒത്തിരി പാർശ്വവൽക്കരിക്കപ്പെടുന്നുണ്ട്
ജോലിക്കും വിദ്യാഭ്യാത്തിനും പോകാൻ അനുവദിക്കാതെ..സഞ്ചാര സ്വാതത്ര്യം നിഷേധിച്ചും ഒക്കെ താലിബാൻ മുസ്ലിം സ്ത്രീകളെ വല്ലാതെ അപമാനിക്കുന്നു..
സദാചാര കമ്മിറ്റിക്കാർ പലപ്പോഴും സ്ത്രീ സുരക്ഷാ എന്ന നയത്തിൽ കേരളത്തിലെ പോലെ ആധൂനിക സമൂഹത്തിൽ ഇടപെടുന്നതും നമ്മളെ വല്ലാതെ അലോറപ്പെടുത്തുന്നു എന്നാൽ സദാചാര പോലീസിംഗ് എന്നും പറഞ്ഞു അപഹസിക്കുമ്പോഴും ഒന്ന് ഞാൻ പറയാം..എറണാകുളത്തു യൂണിഫോമിൽ ഓട്ടോ റിക്ഷയിൽ മാളിൽ വന്നിറങ്ങിയ പതിമൂന്നു കാരികളെ തിരികെ കേടു പറ്റാതെ വീട്ടിൽ എത്തിച്ചത് ഇവിടെയുള്ള ഓട്ടോക്കാരാണ് .
സമൂഹത്തിനു തങ്ങളുടെ  സ്ത്രീകളുടെ .. കുഞ്ഞുങ്ങളുടെ മേൽ ഒരു കണ്ണ് ..അതുണ്ടാവുന്നത് നല്ലതാണ്..
ഭാരതത്തിൽ.ഒരു പക്ഷെ ലോകത്തു തന്നെ നമ്മൾ കേരളീയ സ്ത്രീയെപ്പോലെ നല്ല വിദ്യാഭ്യാസവും തുല്യ തൊഴിലവസരങ്ങളും സ്വാതന്ത്ര്യവും ഉണ്ടാവില്ല .സ്ത്രീ സുരക്ഷ നിയമങ്ങൾ പൂർണ്ണമായും സ്ത്രീ സംരക്ഷണം മുന്നിൽ കണ്ടു കൊണ്ട് എഴുതപ്പെട്ടതുമാണ് ..എന്നിട്ടും വഴിയിൽ ഇരുളിൽ ജോലി സ്ഥലത്ത്..ബേസിൽ എല്ലാം അവൾ അപമാനിക്കപ്പെടുന്ന..
എന്താവും കാരണം
വിവാഹ കമ്പോളത്തിൽ തൊലിയുടെ നിറവും..മുടിയുടെ നീളവും മടിശീലയുടെ കനവും അവളെ വേര് തിരിക്കുന്നു
ഭർതൃ വീട്ടിൽ അവൾ പലപ്പോഴും അവഹേളിക്കപ്പെടുന്നു..
പുരുഷന്റെ ആക്രമണം..തുറന്നു പറയാതെ ഒതുക്കി പിടിക്കാൻ സമൂഹം ..സ്ത്രീ പുരുഷ ഭേദമെന്യേ ..ബന്ധു മിത്രാദികൾ അടക്കം അവളോട് ആവശ്യപ്പെടുന്നു അതിന്റെ ഫലമായി ഒരു സ്ത്രീയിൽ നിന്നും അടുത്ത സ്ത്രീയിലേക്കു കടക്കാൻ പുരുഷൻ ധൈര്യപ്പെടുകായണ്‌
പൾസർ സുനിയുടെ ആദ്യത്തെ ഇര അല്ല ആ അഭിനേത്രി ..എന്നാൽ അയാളുടെ അവസാനത്തെ ഇര ആണ് അവൾ
ഗോവിന്ദ ചാമി ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങിയാൽ..ഉറക്കത്തിൽ പോലും കേരളത്തിലേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കില്ല
എന്നാൽ നിർഭയകൾക്കു  ഡൽഹി ഇപ്പോഴും സുരക്ഷിതമല്ല തന്നെ
മാനം ..അഭിമാനം..പാതിവ്രത്യം ..അങ്ങിനെ സ്ത്രീയെ കുരുക്കിയിടുന്ന ലിംഗ ബന്ധിയായ സദാചാര സൂക്തങ്ങൾ..പതിതായാണ് പരിത്യക്ത ആകേണ്ടവൾ ആണ്..എന്നെല്ലാമുള്ള ധമ ചിന്തകൾ അവളിൽ ചെറുതിലെ അടിച്ചേൽപ്പിക്കപ്പെടുന്ന തിരിച്ചടിക്കാൻ ശീലിപ്പിക്കുന്നില്ല..
സഹോദരനും സഹോദരിയും തമ്മിൽ അടി കൂടിയാൽ..നീ പെണ്ണല്ലേ..നിനക്ക് ക്ഷമിച്ചു കൂടെ എന്നൊരു ചോദ്യമുണ്ട്.അതിലൂടെ ബാലന് കിട്ടുന്ന സന്ദേശം പെങ്ങളെ ഉപദ്രവിക്കാമെന്നും ..അവൾക്കു കിട്ടുന്ന സന്ദേശം അവളെ ഉപദ്രവിക്കുന്നത് അവൾ സഹിക്കേണ്ടുന്നതാണ് എന്നൊരു സങ്കലപ്പാവുമാണ്
ബേസിൽ കയറുന്ന ചെറു ബാലികകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരെ കാണാറുണ്ട്
ഭദ്രകാളിയെ പ്പോലെ അവരെ എതിർക്കുമ്പോൾ ഞാനൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ഇങ്ങനെ മെഴുകു പ്രതിമകളെപ്പോലെ ആകാൻ ഈ കുഞ്ഞുങ്ങളെ ഇത്ര ചെറുതിലെ ആരാണ് പരിശീലിപ്പിച്ചത് എന്ന്
സ്ത്രീ സുരക്ഷാ നിയമങ്ങൾ വീട്ടിൽ നിന്നെ പഠിപ്പിച്ചു വിടണം..സ്പര്ശനം പോലും കുഞ്ഞുങ്ങൾ സഹിക്കേണ്ടതില്ല എന്നുവരെ ബോധ്യപ്പെടുത്തണം..പ്രതികരിക്കാൻ അവർക്കു ധൈര്യം  നൽകണം ..മുതിർന്ന പെൺ  കുട്ടികൾക്കും ആൺ കുട്ടികൾക്കും ഈത്തരം അതിക്രമങ്ങൾ ചെറുക്കപ്പെടേണ്ടവയാണ് എന്ന് ബോധ്യം ഉണ്ടാക്കണം ,,ചേച്ചിയെ അനുജത്തിയെ നോകെടുന്ന ഉത്തരവാദിത്വം മകനെ പറഞ്ഞു മനസിലാക്കണം..ഇളയ കുട്ടികളെ സംരക്ഷിക്കേണ്ടുന്ന ബാധ്യത മൂത്ത മുതിർന്ന പെൺ കുഞ്ഞുങ്ങൾക്കുണ്ട്
അവരോടു അത് പറഞ്ഞു മനസിലാക്കി കൊടുക്കണം ..
പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ..സ്ത്രീ സുരക്ഷയെക്കുറിച്ചു നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് അവബോധത്തെ നൽകണം ..ചെറുതിലെ നൽകണം
തന്നെ അന്യ പുരുഷൻ സ്പർശിക്കുന്നത് മോശ ഉദ്ദേശം വച്ചാണ് എന്നുള്ള തിരിച്ചറിവ് വരുന്നതിനു മുൻപേ നമ്മൾ കുട്ടികളെ റ്റിയൂഷൻ സ്‌കൂൾ എന്നൊക്കെ പറഞ്ഞു പുറത്തേക്കു വിടുകയാണ്
സഹ വിദ്യാഭ്യാസം നിയമം ആക്കണം


2017, ഫെബ്രുവരി 26, ഞായറാഴ്‌ച

suicide

തനിച്ചാവുക എന്നത് സ്വയം വരിക്കുന്ന തടവല്ല
ആത്മഹത്യ
അത് വ്യക്തി തന്നോട് ചെയ്യുന്ന അതിക്രമം അല്ല
സമൂഹം അവനോടു ചെയ്യുന്ന കൊടുമയാണ്
നമ്മുടെ അവഗണനയും ..വെറുപ്പും .. പരിഹാസവും ..നിർദ്ദയത്വവും 
 സഹിയാഞ്ഞാണ്
ഒരു കുടുമ്പം അങ്ങ് പോയത്
ലജ്ജിക്കാൻ നമുക്കൊന്നുമില്ലേ

MOLESTATION ON CINE ACTRESS

ഒരു ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടു
അവർ പരാതി കൊടുത്തു
വളരെ സന്തോഷമായി
കാരണം സിനിമ മേഖലയിലെ ചില കുറുക്കന്മാർ കാലാകാലങ്ങളായി നടിമാരെ ഇങ്ങനെ കൈകാര്യം ചെയ്തു വരുന്നുണ്ട്
അവരുടെ ഒരു ബലം തന്നെ ഈ സെലിബ്രറ്റിസ് അപമാന ഭാരം ഭയന്ന് ഈ നാണക്കേട് പുറത്തു പറയില്ല എന്നാണു ഏതാണ്ട് പതിനഞ്ചു വര്ഷം ആയിക്കാണും
സുന്ദരിയായ നായികയെ ചിത്രീകരണത്തിനിടയിൽ മുറിയിൽ പൂട്ടിയിട്ടു ബലാൽ സംഗം ചെയ്തു എന്നൊരു വാർത്ത ലീക്കാവുക ഉണ്ടായി
അവർ ഏതാണ്ട് അഭിനയം നിർത്തുകയാണ് പിന്നീട് ഉണ്ടായത്
മറ്റൊരു യുവ നായികയെയും ഇങ്ങനെ ബലാത്സംഗം ചെയ്തതായി ഒന്ന് രണ്ടു കൊല്ലം മുൻപും വാർത്ത വന്നിരുന്നു
ലീക്കാവാതെ ഈത്തരം ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഈ മേഖലയിൽ നടക്കുന്നുണ്ടാവും
നമ്മൾ അറിയുന്നുണ്ടാവില്ല എന്നെ ഉള്ളൂ
ഭാവന ഈയിടെ ചില തുറന്നു പറച്ചിലുകൾ നടത്തിയാലോ.
.അതിന്റെ ഒക്കെ കൂടിയുള്ള ശിക്ഷയും ആവാം ഇത്
അല്ലാതെ മൂന്നു ഡ്രൈവർമാർ കൂടി ഒരു പ്രസിദ്ധ താരത്തെ കയ്യേറ്റം ചെയ്യാം എന്ന് വയ്ക്കാൻ ഇടയില്ല
അതിനു പിന്നിൽ നല്ല പ്ലാനിങ് ഉണ്ടാവും
മിക്കവാറും പണം കൊടുത്ത് ചെയ്യിച്ചതാവും
ആരാവാം അത് എന്നതാണ് അറിയേണ്ടത്
മിക്കവാറും നടി കൂടെ കിടക്കാൻ വിസമ്മതിച്ച ഏതെങ്കിലും വൻ തോക്കുകൾ കാശ് കൊടുത്ത് ചെയ്യിച്ചതാവാനുള്ള സാധ്യതയും വളരെ കൂടുതൽ ആണ്
എന്തായാലും നടിയുടെ സൗന്ദര്യം കണ്ടു പിന്തുടർന്ന് വന്നു ചെയ്തതല്ല ഈ കൃത്യം എന്നത് ഉറപ്പാണ്
ചലച്ചിത്ര രംഗത്തെ വളരെ സ്വാധീനമുള്ള..ദല്ലാളന്മാർ ഇതിനു പിന്നിൽ ഉണ്ടാവും
നിങ്ങൾ കരുതുന്നത് പോലെ ഈ ദല്ലാളന്മാർ മോശക്കാരല്ല
അവർ ചെയ്യുന്നത് മാമാപ്പണി മാത്രമല്ല
മുടങ്ങിയ ചലച്ചിത്ര പ്രോജെക്റ്റുകൾക്കു പണം കൊടുത്ത് സഹായിക്കുന്നവർ..വലിയ നടിമാരെ കൂട്ടി കൊടുക്കുന്നവർ
അസാധ്യമായ ഡേറ്റുകൾ വരെ..ഏതു താരത്തിന്റെയും വാങ്ങി കൊടുക്കുന്നവർ
ഈ ഹയനകൾ എപ്പോഴും ചിരിക്കുന്നവർ ആയിരിക്കും..
എന്നാൽ ചീഞ്ഞ ഇറച്ചി വരെ ഭക്ഷിക്കുകയും ചെയ്യും
ഇരയുടെ പിറകെ മണിക്കൂറുകളോളം പിന്തുടരും
അവർ പെരുമാറിക്കഴിഞ്ഞാൽ പിന്നെ എല്ലും മുടിയുമേ ബാക്കി ഉണ്ടാവൂ
ഈ അഭിനേത്രി എത്ര ബാക്കി ഉണ്ടാവും ഇനി എന്ന് വരും കാലം നമുക്ക് കാണിച്ചു തരും ഓരോ ബലാത്സംഗത്തിലും..
സ്ത്രീയെ നിനക്ക് ലജ്ജിക്കാൻ ഒന്നുമില്ല വാഹനാപകടത്തിൽ ജഗതിക്ക് പരിക്ക് പറ്റിയത് പോലെ..അതിൽ സ്ത്രീയെ നിനക്ക് പങ്കൊന്നുമില്ല
നിന്റെ മനസിന് മുറിവേൽക്കകത്തെ ഇരിക്കുക
സ്വയം പരിത്യക്ത ആയി
പവിത്ര അല്ലാതെ ആയിപ്പോയി എന്ന അധമ ചിന്ത ഒക്കെ കൊണ്ട് പുഴയിൽ ഒഴുക്കൂ
തല ഉയർത്തി ധൈര്യമായി മുന്നോട്ടു പോകൂ
നവയുഗ കേരളം
സ്ത്രീ പുരുഷ ഭേദമെന്യേ നിങ്ങളുടെ കൂടെ ഉണ്ട്


സുനിയെ അറസ്റ്റു ചെയ്യുന്നത് കണ്ടുപലരുടെയും ഹൃദയം അങ്ങ് വിഷമിച്ചു പോയത്രേ
മനുഷ്യാവകാശ ലംഘനം എന്ന് പറഞ്ഞാൽ ഇങ്ങിനെയും ഉണ്ടോ
പഞ്ചാബി ഹവ്സ് സിനിമയിൽ കൊച്ചിൻ ഹനീഫയുടെ ആ പ്രസിദ്ധ ഡയലോഗ് ഓർമ്മയില്ലേ
"നമ്മൾ ചെല്ലുന്നു
ബോട്ട് ചോദിക്കുന്നു
തരുന്നു
നമ്മൾ തിരികെ പോരുന്നു "
എന്ന് പറഞ്ഞ പോലെ പൾസറും സംഘവും കൃത്യമായി എഴുതി വച്ച തിരക്കഥയുമായാണ് വന്നത്
കാര്യമുണ്ടായില്ല
സര്ദാര്ജിയുടെ വീട്ടിൽ എത്തിയപ്പോൾ കഥ എത്ര മാറി
അത് തന്നെ ഇവിടെയും സംഭവിച്ചു
"എന്നെ കൊണ്ടു ചെയ്യിച്ചതാണ് "എന്ന് സുനിയാശാൻ കിടന്നു ഒച്ച വൈക്കുന്നുണ്ടായിരുന്നു അത്രേ
അത്രയും നന്ന്
ഇനി യോഗമുണ്ടെങ്കിൽ അതാരാണ് എന്നും നമുക്കറിയാം
ഇല്ലെങ്കിൽ തിങ്കളാഴ്ച കാമെറക്കു മുന്നിൽ മുഖം ഉയർത്തി സുനി പറയും
"ഞാൻ അവളോടുള്ള ആസക്തി കൊണ്ട് ചെയ്തതാണ്
ഞാനാണ് കൂട്ടാളികളെ വിളിച്ചത്
എല്ലാം എന്റെ തെറ്റ് "
എന്ന് പറഞ്ഞു കൂടായ്കയും ഇല
മുത്തൂറ്റ്‌ വധ കേസിൽ നമ്മൾ അങ്ങിനെ പരസ്യമായ ഒരു കുറ്റ സമ്മതം മാധ്യമങ്ങൾക്കു മുന്നിൽ പ്രതി നടത്തുന്നത് കണ്ടതാണ്
പറഞ്ഞുറപ്പിച്ച പണം വീട്ടിൽ എത്താൻ അങ്ങിനെ ചെയ്യുക കൂടി വേണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടാകും അന്നങ്ങിനെ പ്രതി ചെയ്തത്
അത് പോലെ ഇവിടെയും സംഭവിച്ചു കൂടായ്ക ഇല്ല
പി ജെ കുര്യൻ ഇപ്പോഴും ഒരു വലിയ പദവിയിൽ ഇരിക്കുമ്പോൾ.
.ഭാവനയുടെ കേസിലെ പ്രധാന പ്രതിയെ നമുക്ക് കാണാൻ ആവുമോ എന്ന് സംശയമാണ്
എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തരിക്കാം

LAW ACADEMY ..ISSUES ISSUES N ISSUES



മുൻ വിദ്യാർഥികൾ എല്ലാം കേമന്മാർ..കെങ്കേമന്മാർ..
മുഖ്യമന്ത്രിയുടെ ഓഫീസിൽ വേണ്ടപ്പെട്ട ആൾ//
സ്വന്തം ഓഫീസിൽ വേണ്ടപ്പെട്ട ആൾ
സിപിഐ ക്കു വേണ്ടപെട്ടതു ,,കൈരളി ചാനലിൽ കുക്കറി ക്ലാസ് നടത്തുന്നു ..
നാരായണൻ നായർ മഹാനാണ് ...പ്രിൻസിപ്പാൾ സുന്ദരിയാണ്
ഇതെല്ലാം കണ്ടാൽ പിണറായി വിജയനോ ..രവീന്ദ്രനാഥോ..
ശരിയല്ലാത്ത ഒരു തീരുമാനം എടുക്കുമെന്നാണോ നിങ്ങൾ കരുതുന്നത്
സിണ്ടിക്കേറ്റിന്റെ അന്വേഷണ റിപ്പോർട്ട് കോളേജിന് അനുകൂലമല്ലെങ്കിൽ
ലക്ഷ്മി നായർ വിവരം അറിയും
അത് കൊണ്ടാണ് ഒന്നും കമ്മിറ്റ് ചെയ്യാതെ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നൊരു നിലപാട് മന്ത്രി സ്വീകരിച്ചത്
ഒരു ഹർജി കൊടുത്താൽ അൺ കണ്ടിഷണൽ ആയി സ്റ്റേ പോലും കിട്ടാത്ത രീതിയിൽ ആവും ഈ മന്ത്രിസഭ കോളേജിനെതിരെ നടപടികൾ എടുക്കുക എന്നാണ് ഞാൻ കരുതുന്നത്
പെൺകുട്ടികളുടെ കുളിമുറിക്കു മുന്നിലെ ഇടനാഴിയിൽ സിസി ടി വി ക്യാമറ വച്ച് ..അത് മൊബൈലിൽ കണക്റ്റ് ചെയ്തു മറ്റുള്ളവരെ കാണിച്ചു കൊടുത്ത ഒരു പ്രിൻസിപ്പൽ
ലക്ഷ്മി നായരായാലും സരിത നായരായാലും ...താഴെ ഇറങ്ങേണ്ടി വരും ...
വന്നില്ലെങ്കിൽ ..അവരെ നിലയ്ക്ക് നിർത്താൻ പൊതു സമൂഹം ഇടപെടേണ്ടി വരും
ഇത് കേരളം ആണ്
രാജസ്ഥാനോ ആന്ധ്രപ്രദേശോ അല്ല



ലോ അക്കാഡമിയുടെ അഫിലിയേഷൻ രേഖകൾ കാണാനില്ല എന്ന് കേട്ടിരുന്നു
ഇപ്പോൾ സർവകലാശാല വെബ് സൈറ്റിൽ ലോ അക്കാദമി സർക്കാർ കോളേജ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു
കോളേജിലെ ഒരു വനിതാ പ്രൊഫെസ്സർ കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ
ഒരു വനിതാ പ്രൊഫെസ്സർ പറഞ്ഞത് തീരെ പക്വത ഇല്ലാത്ത പ്രകൃതകാരിയാണ് ലക്ഷ്മി നായർ.അവർ അഞ്ചു കൊല്ലം മുൻപ് പ്രിൻസിപ്പൽ ആയി ചാർജെടുത്തപ്പോൾ കോളേജിന്റെ ഭാവി എന്താവും എന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു എന്നാണു
അഞ്ചു കൊല്ലം കൊണ്ട്
ഇതാ
അഫിലിയേറ്റഡ് കോളേജ് എന്ന പദവിയും പോയി .
കുടുമ്പ കോളേജ് എന്ന സ്ഥാനം പോയി
.നാരായണനായർക്കും പാർട്ടിക്കും അപമാനവും വരുത്തി വച്ചു
സ്ത്രീ എന്ന നിലയിൽ ഇനി ബാക്കി ഒന്നും കേൾക്കാനില്ലാത്ത വിധം അപവാദങ്ങളും കേട്ടു
 ക്രിമിനൽ കേസുകളിൽ ജാമ്യമില്ല പ്രതിയായി
പ്രിൻസിപ്പൽ സ്ഥാനം രാജി വയ്ക്കാൻ ഇനിയും വളരെ സങ്കോചം കാണിക്കുന്നു ശ്രീമതി
പണ്ടത്തെ ഒരു കഥ കേട്ടിട്ടുണ്ടോ
നാട്ടിൽ പ്രസിദ്ധനായ ഒരു പിശുക്കൻ ഉണ്ടായിരുന്നു പിശുക്കൻ ആയതു കൊണ്ട് തന്നെ ധനികനും ആയിരുന്നു കക്ഷി
കൊല്ലാകൊല്ലം കേട്ടേണ്ടുന്ന കരം പുള്ളി അടയ്ക്കില്ല
രാജാവ് സാമ ദാന മൊക്കെ നോക്കി
പണം ചിലവാക്കുന്നതോർത്താൽ പിശുക്കേട്ടനു നെഞ്ചു വേദനിക്കും
അവസാനം രാജാവ് പുള്ളിയെ കൊട്ടാരത്തിൽ വിളിപ്പിച്ചു
കരം കുടിശ്ശിക ഇത്രയുണ്ട്..അടയ്ക്കണം എന്നാവശ്യപ്പെട്ടു
പറ്റില്ല എന്നായി പിശുക്കേട്ടൻ
എന്നാൽ ശിക്ഷിക്കാം എന്നായി
നമ്മുടെ ലക്ഷ്മി നായരേ പ്പോലെ പിശുക്കേട്ടൻ സർക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നു
അത് കൊണ്ട് ഒരു കോംപ്രമൈസ് ഫോർമുലയിൽ എത്തി ചേർന്നു
ഒന്നുകിൽ പുളി കുറുക്കി കലക്കിയത് ഒരു കുടം കുടിക്കണം
അല്ലെങ്കിൽ 100 അടി കൊള്ളണം
അല്ലെങ്കിൽ കരം കെട്ടണം
പിശുക്കേട്ടൻ സമ്മതിച്ചു ..
മുക്കാലിയിൽ പിടിച്ചു കെട്ടി ..ചാട്ട കൊണ്ട് തുറന്ന ചന്തിയിൽ അടി തുടങ്ങി
ഒന്ന് രണ്ടു മൂന്നു നാല് അഞ്ചു
അങ്ങിനെ പത്തായപ്പോഴേക്കും പിശുക്കേട്ടൻ കരഞ്ഞു തുടങ്ങി
ഇരുപത്തഅഞ്ചാമത്തെ അടി വീണപ്പോൾ പിശുക്കന്റെ എല്ലാ നിയന്ത്രണവും വിട്ടു
ഇനി വേണ്ടാ എന്നൊരലർച്ച കേട്ട്
നിർത്തൂ എന്ന് രാജാവ് ചെറു ചിരിയോടെ ആവശ്യപ്പെട്ടു
ഞാൻ പുളി കുടിച്ചോളാം എന്നായി പിശുക്കേട്ടൻ
 ഒരു പിത്തള കുടം നിറയെ കുറുക്കെ കലക്കിയ വാളം പുളി വന്നു ..
പിശുക്കൻ അടി കൊണ്ട് പൊളിഞ്ഞ ആസനം തടവി പുലി കോരികയിൽ കോരി കുടിക്കാൻ തുടങ്ങി
അരക്കുടം കുടിച്ചപ്പോൾ ..സംഗതി ആകെ മാറി
കുടലിനകം വരെ പുളി രസം
എടുത്ത വായിലെ ഛർദ്ദിൽ തുടങ്ങി ..പുളി കുടിക്കേണ്ട ..ചില നവ ഗർഭിണികൾ അരി വേവുന്ന മണം കേട്ടാൽ ചർദിച്ചു കൊണ്ട് ഓടും ..അത് പോലെ പുലിയുടെ കുടം കണ്ടാൽ പിശുക്കേട്ടൻ ഓക്കാനിക്കുന്ന രീതിയായി
അദ്ദേഹം മനസിലാക്കി
ഇത് കുടിക്കുന്നത് അസാധ്യമാണ്
തോൽവി സമ്മതിച്ചു കക്ഷി കരം കെട്ടി സ്ഥലം വിട്ടു
അത് പോലെ ലക്ഷ്മി നായരും
അടീം കൊണ്ട് ..പുളീം കുടിച്ചു...
പിന്നെ കരോം കെട്ടി
എന്ന പോലെ ആയി കാര്യങ്ങൾ
ഉടമസ്ഥവകാശവും പോയി
മാനവും പോയി
കേസും ആയി
പന്ത്രണ്ടേക്കർ ഭൂമിയുടെ കാര്യം
അതിനി റെവന്യൂ മിനിസ്റ്റർ ..വിദ്യഭ്യാസ മന്ത്രി..മുഖ്യമന്ത്രി ..എല്ലാവരും കൂടി ഒന്ന് രണ്ടു പ്രാവശ്യം ഇരിക്കുമ്പോഴേക്കും ഒരു നിലയിൽ എത്തും
കോൺഗ്രസ്
കെ മുരളീധരൻ അവസാനം നിരാഹാരം ഇരിക്കാൻ തീരുമാനിച്ചു
സ്ഥലം എമ്മെല്ലേ അല്ലെ
വി മുരളീധരൻ ഇത്രയും ദിവസം കിടന്ന സ്ഥിതിക്ക്
മൂന്നു ദിവസം എങ്കിലും കിടക്കേണ്ട ..അതല്ലേ അതിന്റെ ഒരു ശരി
ബിജെപിക്കിതെന്തു പറ്റി
 എങ്കിലും നായരല്ലേ
പുനരവിടെ നടപ്പതും സ്വാശ്രയമല്ലേ
പത്തു ചില്ലിക്കാശ് തടയുവാൻ സാദ്ധ്യമല്ലേ
ഇങ്ങിനെയൊക്കെ ചെയ്യാമോ ?
എസ എഫ് ഐ
പണ്ട് പ്രീ ഡിഗ്രി ബോർഡ് സമരം കൊടുമ്പിരി കൊണ്ടപ്പോൾ
അത് ഒരു നാല്പത്തഞ്ചു ദിവസം കഴിഞ്ഞാണ് എന്ന് തോന്നുന്നു
സി പി എം ആ സമരം ഏറ്റെടുക്കുകയുണ്ടായി
പിന്നെ ഇപ്പോഴാണ് വളരെ വേണ്ടപ്പെട്ട ഒരു മാനേജുമെന്റ് ആയിട്ട് പോലും
പാർട്ടി എസ എഫ് ഐ യുടെ ഒരു സമര മുഖത്തു വന്നു കൊടി കയ്യിൽ വാങ്ങുന്നത്
ജൈയ്ക്
അഭിനന്ദനങ്ങൾ



സമരം കഴിഞ്ഞു ..ഒത്തുതീർപ്പായി ..എന്നാൽ ലോ അക്കാദമിയെ വെറുതെ വിടാൻ പലർക്കും ആവുന്നില്ല
ലക്ഷ്മി നായരേ പിരിച്ചു വിടാൻ അധികാരം മാനേജ്‌മെന്റിനാണ് ..അവരതുപയോഗിച്ചു അവരെ മാറ്റി നിർത്തി
അവർ 2022 ഇൽ റിട്ടയർ ചെയ്യും .അഞ്ചു കൊല്ലം കാലാവധി കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ മാസമേ അവർ സർവീസിൽ ഉണ്ടാവൂ
സ്വകാര്യ സ്റ്റെപാനങ്ങളിലെ പോലെ രാജി വലിച്ചെറിയാൻ ഇവിടെ സാധ്യമല്ല .
27 കൊല്ലം സർവീസ് കഴിഞ്ഞ അവർക്കു സ്വമേധയാ പെന്ഷന് അപേക്ഷിക്കാൻ ഉള്ള സർവീസും ഉണ്ട് 
രാജി പോലും വയ്ക്കുന്നത് സർക്കാർ സർവീസിൽ എളുപ്പമല്ല..കാരണം അതിനുള്ള കടമ്പകൾ ഏറെയാണ്.
അവരെ പറഞ്ഞു വിട്ടത് പോരാതെ ആയി എന്ന വാദം ഭോഷ്ക്കാണ്
നേരത്തെ തന്നെ ലക്ഷ്മി നായരേ മാറ്റുന്നത് ഒഴിച്ചുള്ള എല്ലാ ഡിമാന്റുകളും മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നു
പിന്നീട് അതിനും മാനേജുമെന്റ് തയ്യാറായി
ഇനി വി മുരളിധരനും സംഘവും സമരം നടത്തുന്നു എങ്കിൽ അതിനു വേറെ കാരണങ്ങൾ കാണിക്കേണ്ടി വരും
അതിൽ ലോ അക്കാദമിയിലെ വിദ്യാർഥികൾ സമരം ചെയ്യേണ്ടതാണ്..
റവന്യൂ ഭൂമി വിട്ടു കൊടുത്തതിൽ ക്രമ ക്കേടുകൾ//അഫിലിയേഷൻ രേഖകൾ ഇല്ലാത്തത്..നോട്ട് വെളുപ്പിക്കൽ ...
ക്രിമിനൽ കേസുകൾ ..ഇതിനെല്ലാം സമരം വേണമെങ്കിൽ ആവാം..എന്നാൽ അത് ക്ലാസ് കളഞ്ഞു വേണ്ടതില്ല
നിരാഹാരം കിടന്നും വേണ്ടതില്ല
ഈ സമരം വിജയിച്ചത് വി മുരളീധരൻ നിരാഹാരം കിടന്നിട്ടു കൂടിയാണ്.
എന്നാൽ ഇനി നിരാഹാരം കിടന്നാൽ..ഉള്ള വില പോകും
ബിജെപിക്ക് ഈ സമരത്തിൽ കിട്ടിയ രാഷ്ട്രീയ മൈലേജ് പോവുകയാവും ഫലം
കാരണം ഇനി ഡിമാന്റുകൾ ഒന്നും ബാക്കിയില്ല നേടാൻ
രാജിയും റിട്ടയർ മെന്റും ..ലീവിൽ പോക്കും ...എല്ലാം ഫലത്തിൽ ഒന്നുതന്നെയാണ്
മാനേജുമെന്റ് നിയമിച്ചു സർക്കാർ ശമ്പളം കൊടുക്കുന്നവർ ആണ് ഈ അധ്യാപകർ
അത് കൊണ്ട് തന്നെ അവർ യൂണിവേഴ്സിറ്റി ആക്റ്റിനും ..കെ എസ എസ ആർ നും കെ ഇ ആർ നും കീഴ്പ്പെട്ടാണ് പ്രവർത്തിക്കുന്നത്
എഴുതി ഉണ്ടാക്കിയ കരാർ കൃത്യമായി നടപ്പാക്കാൻ മാനേജുമെന്റിനു കഴിയുമോ..ലക്ഷ്മി മാം പോയി സ്റ്റേ വാങ്ങുമോ
ഇതെല്ലാമാണ് ഇനി നമ്മൾ കാത്തിരിക്കേണ്ട ജാഗരൂകരാകേണ്ടുന്ന കാര്യങ്ങൾ
കളിക്കാനറിയുന്ന മാനേജുമെന്റാണ്
അവർ എങ്ങിനെ ആകും ബാക്കി സമരം ചെയ്യുന്ന സംഘടനകളെ കൈകാര്യം ചെയ്യുക എന്നത് കാണേണ്ടുന്ന കാഴ്ചയുമാണ്
വാൽ കഷ്ണം
പോത്തും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി
എന്ന പോലെ ആയി വി മുരളീധരന്റെ കാര്യം
ലോ അക്കാദമി വിഷയത്തിൽ പന്ന്യൻ രവീന്ദ്രൻ ചാനലിൽ കിടന്നു വെള്ളവും കുടിക്കുന്നത് കണ്ടു .സി പി ഐ യൂടെ നല്ല നേതാക്കളിൽ ഒരാൾ ആണ് പന്ന്യൻ .. റൊമാന്റിക് സ്വപനങ്ങൾ കൈ മോശം വരാത്ത നേതാവ്
അത് കൊണ്ടാവണം ചാനലുകാർ പുള്ളിയെ വിളിച്ചത് ..കാനം ഒക്കെ ഹാർഡ് കോർ പൊളിറ്റിക്സിന്റെ ആൾക്കാർ ആണല്ലോ
എന്താണ് സിപിഐ ഇങ്ങനെ അവർക്കു ചേരാത്ത വിധം തല തിരിഞ്ഞ നിലപാടുകൾ എടുക്കുന്നത് എന്ന് മനസിലാവുന്നില്ല
മുൻ കൂട്ടി ചർച്ച ചെയ്തു തീരുമാനം എടുത്തു അതിൽ നില ഉറപ്പിക്കേണ്ടതിനു പകരം..അങ്ങോട്ടും ഇങ്ങോട്ടും ചായുന്നതു സത്യത്തിൽ ആ കക്ഷിക്ക്‌ ഭൂഷണം അല്ല

അവർക്കു ഒരു സമരം നടത്തുമ്പോൾ കിട്ടുന്ന മൈലേജ് കൊണ്ട് പാർട്ടി വളർത്തണം.ഏ വൈ എഫ് നു അണികളെ ഉണ്ടാകണം
ഇതെല്ലാം സി പി ഐ കൂടെ കൊണ്ട് നടക്കുന്ന കോളേജിനെ നശിപ്പിച്ചു കൊണ്ടാകരുതു
ന്യായമായ സെറ്റിൽ മെന്റ് അല്ലെങ്കിൽ ഈ പറയുന്ന നിലപാട് ശരിയെന്നു കരുതാമായിരുന്നു
നാരയണൻ നായർ സ്വന്തം പ്രസ്ഥാനത്തോട് കൂടി ആലോചിച്ചിട്ടാവുമല്ലോ ഒത്തു തീർപ്പു ചർച്ചക്ക് തയ്യാർ ആയതു
മുരളീധരന്മാരുടെ രാഷ്ട്രീയം വേറെയാണ്
അതവരുടെ സ്വധർമ്മം ആണ്
സിപിഐക്കും സിപിഎമ്മിനും താത്പര്യമുള്ള ഒരു കോളേജിലെ അക്കാദമിക് അന്തരീക്ഷം തകർക്കുക എന്നത് അവർക്കു വലിയ രാഷ്ട്രീയ സ്വീകാര്യത നേടിക്കൊടുക്കുന്ന ഒന്നാണ്
അത്തരം നിലപാടുകൾ ആണ് ഇടതു പാർട്ടികൾ പ്രതിപക്ഷത്തു ഇരുന്നപ്പോൾ ചെയ്തിരുന്നതും
ഈത്തരം സമരങ്ങൾ അവർക്കു രാഷ്ട്രീയമായി ശരിയുമാണ്
എന്നാൽ സിപി ഐ യുടെ പ്രവൃത്തി അത് ഒരു തരം വൃത്തികെട്ട ...
നാലാം തരം രാഷ്ട്രീയമായി പ്പോയി
വെറും രണ്ടു ദിവസമേ സിപിഎം സമരത്തിൽ ഇടപെട്ടുള്ളൂ ..ന്യായമായ ഒത്തുതീർപ്പു എന്ന് ചാനലുകാർ പോലും സമ്മതിക്കുന്ന നിലപാടും ആണ് പാർട്ടി എടുത്തത്
ഏതോ പിള്ളയെന്നു പറഞ്ഞതിന് പിണറായിയെ മാധ്യമനാഗിൽ വിമർശിക്കുന്നത് കേട്ടാൽ അങ്ങേരു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജീവ ത്യാഗം ചെയ്ത ആളാണെന്ന് തോന്നും.സ്വദേശാഭിമാനി രാമ കൃഷണ പിള്ളയെ ..ശ്രീമാൻ ഐ സി എസ മണിയെ അല്ലാതെ ആ കാല ഘട്ടത്തിൽ എത്ര നേതാക്കന്മാരെ ഇന്നത്തെ കേരളം ഓർക്കുന്നുണ്ട് ?
കേരളത്തിന്റെ സ്വതന്ത്ര്യ സമര ച രിത്രം നമ്മുടെ സിലബസിൽ ഉണ്ടോ എന്ന് പോലും സംശയമാണ്
1947 ഇൽ സിപിയെ വധിക്കാൻ ശ്രമം നടക്കുന്നത് ..
അതിനും മുൻപാണ് സ്ഥലം കണ്ടു കെട്ടിയതും ശ്രീമാൻ പിള്ള അത് വേണ്ട എന്ന് പറഞ്ഞു തിരികെ വാങ്ങാതിരുന്നതും
പല പ്രാവശ്യം കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രം പല കാര്യങ്ങൾക്കായി റെഫർ ചെയ്യേണ്ടി വന്നപ്പോഴൊന്നും ഇദ്ദേഹത്തിന്റെ പേര് കാണാൻ കഴിഞ്ഞിട്ടുമില്ല ...
നമ്മൾ പറയുന്നത് സിപിഐ യെ ക്കുറിച്ചാണല്ലോ
അപ്പൊ ഇനി അവർക്കെന്താണ് വേണ്ടത്
സി അച്യുത മേനോന്റെ കാലത്തു ..കെ കരുണാകരൻ ആണ് 38 കൊല്ലത്തേക്ക് ആ ഭൂമി അവർക്കു പതിച്ചു കൊടുത്തത് ..കെ മുരളീധരൻ പ്രായശ്ചിത്തം എന്നോണം നിരാഹാരം കിടക്കുന്നുണ്ട്
അതെ പ്രായശ്ചിത്തം ആണോ സിപി ഐ യും ചെയ്യുന്നത് ആവോ

ഭർത്താവിനോടൊത്തു മരിക്കുകയും വേണം ..പുത്രനോടൊത്തു രസിക്കുകയും വേണം എന്ന ധർമ്മ പത്നീ സങ്കടം ആണ് സി പി ഐ ഇന്ന് നേരിടുന്ന അസ്തിത്വ ദുഃഖം


ലോ അക്കാദമി സമരം ഒത്തു തീർന്നു
പോത്തിന്റെ കടിയും തീർന്നു
കാക്കേടെ വിശപ്പും മാറി

JOMONTE SUVISHESHANGAL FILM REVIEW

ജോമോന്റെ സുവിശേഷങ്ങൾ കണ്ടു
കൊള്ളാവുന്ന ഒരു സിനിമ
നല്ല കയ്യടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു നല്ല തമാശകൾ
ഗാനങ്ങൾ വലിയ ഗുണമില്ല
കഥ..സത്യൻ അന്തിക്കാട് ഈ കഥ നമ്മോടു പല വട്ടം പറഞ്ഞിട്ടുണ്ട് 
എങ്കിലും വീണ്ടും വീണ്ടും പറഞ്ഞാലും നമുക്കു സത്യം കഥ പറഞ്ഞാൽ ഇഷ്ടമാവും
വലിയ ബാനർ ഇല്ല
സെറ്റിടുന്നില്ല
വിദേശത്തു പോയി ഗാന രംഗങ്ങൾ ചിത്രീകരിക്കുന്നില്ല
നിർമ്മാതാവിന് മുടക്കുന്ന കാശ് തിരികെ കിട്ടും ..
നായികമാർ കടുത്ത സുന്ദരികൾ ആയിരിക്കില്ല
ഇക്കുറി തൃശൂർ ആണ് ആസ്ഥാനം ..
മുക്‌ഷിന്റെ വിൻസെന്റ് നടന്റെ അഭിനയ ജീവിതത്തിലെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ്
മുകേഷിനോടും ഉർവശിയോടും തിലകനോടും ഒക്കെ കൂടെ അഭിനയിച്ചു സ്‌ക്രീൻ പ്രസൻസ് ഉണ്ടാക്കുക സാധാരണ അഭിനേതാക്കൾക്ക് അതീവ ശ്രമകരമാണ്
സത്യത്തിൽ ദുൾഖർ ആ പരീക്ഷ പാസായി എന്ന് തന്നെ പറയാം
രണ്ടു നായികമാരും നന്നായി അഭിനയിച്ചു ..പ്രേമത്തിലെ നായിക കൂടുതൽ സുന്ദരി ആയതു പോലെ തോന്നി
മേക്കപ്പ് ഇടാതെ മുകേഷിനെ കണ്ടു ...
നല്ല മുറുക്കമുള്ള തിരക്കഥ ..ഫൂൾ പ്രൂഫ് ആയി തയ്യാറാക്കിയത്
പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്ന വികാര തീവ്രമായ മുഹൂർത്തങ്ങൾ
ഹൃദ്യമായ നർമ്മം
എന്നാൽ കാമറ അത്ര ഗുണമായില്ല..പ്രത്യേകിച്ചും ഗാന രംഗങ്ങളിൽ
മനസ് തുറന്നു സന്തോഷിക്കാനും ചിരിക്കാനും വേണമെങ്കിൽ അൽപ്പം കരയാനും ഉള്ള കോപ്പൊക്കെ ഈ സിനിമയിൽ ഉണ്ട്
പത്തിൽ എട്ടു കൊടുക്കാം
ഇതിന്റെ അസിസ്റ്റന്റ് ഡിറക്ടര്മാര് ആരായാലും..അവർക്കു ഭാവിയിൽ നല്ല സ്കോപ്പ് ഉണ്ട്
കാരണം സത്യൻ അന്തിക്കാടിന്റെ മാത്രമല്ല..തീർത്തും ചെറുപ്പമായ മറ്റാരോ കൂടി ഈ സിനിമയിൽ കൈവച്ചിട്ടുണ്ട്
Directed by Sathyan Anthikad
Produced by Sethu Mannarkkadu
Written by Iqbal Kuttippuram
Starring Dulquer Salmaan
Mukesh
Anupama Parameswaran
Aishwarya Rajesh
Jacob Gregory
Innocent
Irshad
Muthumani
Music by Vidyasagar
Cinematography S. Kumar

MUNTHIRI VALLI THALIRKKUMPOL FILM REVIEW

മുന്തിരി വള്ളി തളിർക്കുമ്പോൾ
അത്ര നന്നായില്ല
മീനയുടെ തടി... മോഹൻ ലാലിന്റെ തടി ..രണ്ടും വളരെ കൂടുതൽ തന്നെ.... ഷോ ബിസിനെസ്സിൽ ഉള്ളവർ ശരീരം ചെത്തി ചേർപ്പിച്ചു വയ്ക്കണം ..
അതാണ് അതിന്റെ ശരി..ഗായകരെപ്പോലെ ശാരീരം അല്ലല്ലോ ..ശരീരം ..ആണല്ലോ മുഖ്യം
മോശമായി രചിച്ച തിരക്കഥ 
കാറ്റിൽ പെട്ട കപ്പൽ പോലെ ലക്ഷ്യ,മില്ലാതെ പോകുന്ന കഥാ ഗതി
പല കഥകൾ ചേർത്തു വച്ച് വായിക്കുന്ന പോലെ ആഖ്യാന രീതി..അതിനൊരു കൃത്രിമ സ്വഭാവമാണ് കണ്ടിരി രിക്കാൻ ഒരു സുഖമില്ല..
കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാനം..മാത്രമേ ഗുണമുള്ളൂ
മോഹൻ ലാൽ ഉണ്ടയാലോ മീന ഉണ്ടായാലോ സിനിമ നന്നാവില്ല
അതിനു നല്ല തിരക്കഥ വേണം..സംവിധായകന് തങ്ങൾ ചയ്യാൻ ഉദ്ദേശിക്കുന്നത് എന്താണ് എന്ന വ്യക്തമായ അവബോധം ഉണ്ടാവണം
ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും കാണാനും കേൾക്കാനും നല്ലതായിരിക്കണം
ആശാ ശരത്തായിരുന്നു മീനയ്ക്ക് പകരം എങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നുന്നു
വെള്ളി മൂങ്ങയുടെ സംവിധായകനിൽ നിന്നും അൽപ്പം കൂടുതൽ പ്രതീക്ഷിച്ചുവോ നമ്മൾ ?
ഇന്റെർവെലിന് ശേഷം കഥ കുറച്ചു നന്നായിട്ടുണ്ട്
ദൃശ്യങ്ങൾ കൊണ്ട് സംവിധാകയനെ കഥ പറയാൻ സഹായിക്കുന്ന ഉത്തമ സഹായി ആണ് കാമറ മാൻ..പ്രമോദ്..അതിനു ശ്രമിച്ചതായി കാണുന്നില്ല
പത്തിൽ പഠിക്കുന്ന കുട്ടികൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് ഒന്നാംതരം ചെറു സിനിമകൾ ചെയ്യുന്ന ഇക്കാലത്തു പ്രമോദിന് മാദ്ധ്യത്തോടു കുറച്ചു കൂടി നീതി പുലർത്തമായിരുന്നു
ഒരിക്കലും ഒരു സർക്കാർ ഓഫിസിൽ കയറിയിട്ടില്ല സംവിധാകയാണ് എന്നുറപ്പാണ്
പഞ്ചായത്ത് സെക്രട്ടറിയെ പരസ്യമായി പഞ്ചാര അടിക്കുന്ന ഒരു സ്ത്രീ ക്ലർക്കും മുനിസിപ്പൽ കോമൺ സർവീസിൽ ഉണ്ടാവുകയില്ല
സംവിധായകന് എല്ലാവരെയും നല്ലവരാക്കണം
നായകനെ..നായികയെ..അനൂപ് മേനോനെ..ഭാര്യയെ..
മകളെ ...ഒക്കെ വെള്ള വാരി പൂശി അങ്ങ് നന്നാക്കുകയാണ്
മനോഹരമായ ചില നർമ്മ മുഹൂർത്തങ്ങൾ ഉണ്ട് ഈ സിനിമയിൽ ..എന്നതാണ് സമാധാനം
പത്തിൽ ആറു മാർക്ക് കൊടുക്കാം
Produced by Sophia Paul
Screenplay by M. Sindhuraj
Starring Mohanlal
Meena
Music by Bijibal (Songs and score)
M. Jayachandran (Songs)
Cinematography Pramod K. Pillai

FUKRI ..CINEMA

ഫുക്രി കണ്ടു
വളരെ ഇഷ്ട്ടമായി
സിദ്ധിഖിന്റെ സംവിധാനത്തിന്റെ ഒരു ഭംഗി അപാരം തന്നെ
കഥ നടക്കില്ലാത്തതു തന്നെ
എന്നാൽ അത് ചെയ്തതിന്റെ ഒരു സൗന്ദര്യം ..പറയാൻ വാക്കുകളില്ല 
ലാലിന്റെ കഥാപാത്ര ചിത്രീകരണം നന്നായില്ല..ലോജിക്കൽ അല്ല എന്ന് തന്നെ പറയാം.
.എന്നാൽ നടൻ സിദ്ധിഖിന്റെ ജ്വലിക്കുന്ന ഒരു പെർഫോമൻസ് ആണിവിടെ കണ്ടത്
ജയാ സൂര്യ പഴ പടി ..
നമ്മളെ കൊണ്ടു മോശം എന്ന് പറയിപ്പിക്കാതെ അങ്ങ് ഒപ്പിച്ചു മാറി
നായികയുടെ രണ്ടു കൂട്ടുകാരികളും നായികയായ പ്രയാഗ മാർട്ടിനേക്കാൾ സുന്ദരികളും..നന്നായി അഭിനയിക്കാൻ കഴിയുന്നവരും ആണ്..
പണ്ട് പുതിയമുഖം എന്ന സിനിമയിലെ തീം സോങ് യൂറ്റിയൂബിൽ ഒരു പയ്യൻ തൊണ്ട പൊട്ടി ഉറക്കെ പാടിയത് കണ്ടിരുന്നോ..ഇതിൽ ജയാ സൂര്യ അങ്ങിനെ ഒരു പാട്ടു പാടുന്നുണ്ട് ..ഒരു മുസ്ലിം സോങ് .ഗായകൻ പാട്ടു അങ്ങിനെ വലിച്ചു നീട്ടുന്ന നീട്ടു സഹിക്കാൻ വയ്യ
എന്നോടാ കളി ?
ഞാൻ കണ്ണടച്ചിരുന്നു
എല്ലാ പാട്ടുകളും ഒരു വിധം അന്യായമായി ബോർ ആണ്
നല്ല ലിറിക്സ് ..മ്യൂസിക് ചെയ്തു കൊന്നു കളയുന്ന ദയനീയമായ കാഴ്ചയാണ് ..കാണേണ്ടി വന്നത്
എന്നാൽ ഹാസ്യം അതിന്റെ എല്ലാ ഭംഗിയോടും കൂടി നമ്മെ പൊട്ടി ചിരിപ്പിക്കാൻ ഇതിൽ ഉടനീളം ഉണ്ട് താനും
പണ്ട് അയൽവക്കത്തെ മുസ്ലിം വീടുകളിൽ കളിക്കാൻ പൊയ്ക്കോട്ടേ എന്ന് ചോദിക്കുമ്പോൾ ..അവിടെ വല്ല കുഴപ്പവും ഉണ്ടാക്കിയാൽ അവർ സുന്നത്ത് ചെയ്തു വിടും കേട്ടോ എന്നോട് ഭീഷണി പതിവുണ്ട്
അത് പോലെ ഉപ്പൂപ്പായുടെ അടുത്ത് പോകുമ്പോൾ സുന്നത്തു ചെയ്യിക്കുമോ എന്നൊരു ഭയം ജയാ സൂര്യക്കുണ്ട്
ഹൃദയം തുറന്നു ചിരിക്കാൻ ഉള്ള ഒത്തിരി നല്ല തമാശകൾ ഈ സിനിമ നമുക്ക് തരുന്നുണ്ട്
ഹിന്ദു മുസ്ലിം മത മൈത്രി വലിയ പരീക്ഷണങ്ങൾ നേരിടുന്ന ഇക്കാലത്ത് ഈ ചലച്ചിത്രം നൽകുന്ന സന്ദേശം മത സൗഹാർദത്തിന്റെ ഒരു പുതു ഗാഥാ തന്നെയാണ്
അമ്പലവും പള്ളിയും പൊളിച്ചു പണിയാൻ തീരുമാനമെടുക്കുമ്പോൾ ..പള്ളി പണി തുടങ്ങാതെ അമ്പലം പണിയില്ല എന്ന് തീരുമാനിക്കുന്ന അമ്പലം ഭാരവാഹികൾ ആത്തരത്തിൽപെട്ട ഒന്നാണ്
സിറ്റുവേഷൻ കോമെഡി ..അതും നല്ല നടന്മാരെ വച്ച് തന്നെ ചെയ്തിരിക്കുന്നു .പൊതുവെ അഭിനേതാക്കൾ മത്സരിച്ചു അഭിനയിച്ച ഒരു നല്ല ചിത്രം ആണിത്
നീലത്താമരയുടെ കാമറ മാൻ വിജയ ഉലഗനാഥിന്റെ കയ്യടക്കവും സൂക്ഷ്മതയും നമ്മൾ തിരിച്ചറിയും ..ഇതിലും
പത്തിൽ എട്ടും കൊടുക്കാവുന്ന നല്ലൊരു സിനിമ തന്നെ
Directed by Siddique
Produced by Siddique
Vaishak Rajan
Jenso Jose
Written by Siddique
Starring Jayasurya
Bhagath Manuel
Lal
Siddique
Music by Dr. M. Sudeep Elayidom
Viswajith
Cinematography Vijay Ulaganath
Edited by K. R. Gourishankar

ESRA..MOVIE

എസ്രാ കണ്ടു
കൊള്ളാവുന്ന ഹൊറർ പടം
കൃത്യമായും വൃത്തിയായും ചെയ്തിരിക്കുന്നു
മുഖത്തൊരു മണ്ടൻ ചിരി പതിവുണ്ട് പൃഥ്‌വി രാജിന്
അതിതിൽ ഇല്ല 
നന്നായി ചെയ്തിരിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും ഹോളിവുഡിൽ ആണെങ്കിൽ ഓസ്‌കാറിന്‌ നോമിനെഷൻ കിട്ടിയേനെ
അത്ര എഫർട് എടുത്തു അത്ര നന്നായി ചെയ്തിരിക്കുന്നു
ഇതിലെ നായിക ഒരു ക്‌ളാസിക് സുന്ദരിയല്ല
എന്നാൽ സിൽക്ക് സ്മിതക്ക് ശേഷം ഇത്ര ആരാധന തോന്നിയ ശരീര അളവുകൾ ഉള്ള മറ്റൊരു അഭിനേത്രി പ്രിയ ആനന്ദാണ്.അത്ര മനോഹരമാണ് ശരീരം ..ഭാനു പ്രിയയെ മറന്നിട്ടല്ല
നമ്മുടെ സിനിമ ലോകം ഈ അഭിനേത്രിയെ എങ്ങിനെ ഉപയോഗിക്കും ഭാവിയിൽ എന്ന് കാണേണ്ടിയിരിക്കുന്നു
നല്ല എഡിറ്റിങ്
നല്ല കാമറ
മോശം പാട്ടുകൾ
ഇഷ്ട്ടമാവുന്ന പ്രണയ രംഗങ്ങൾ
ഹൊറർ ചിത്രം നൽകുന്നു ഭയവും പിരി മുറുക്കവും ..
കണ്ടു തന്നെ തീരണം
പുതുമുഖമാണെങ്കിലും ..സംവിധായകന് ജോലി അറിയാം
ബാലെ നർത്തകികൾ ശരീരം ചലിപ്പിക്കുന്നത് ജ്യോമട്രിക്കൽ പ്രൊപോർഷനിലാണ്
ചലനങ്ങൾ കുറ്റമറ്റതും പൂർണ്ണവും ആയിരിക്കും..വിരലുകൾ ചലിക്കുന്നത് പോലും..അത്ര മികവോടെ ആകും ..ഇവിടെയും നമുക്കാ കയ്യടക്കവും തനിമയും പൂർണ്ണതയും കാണാം
ഹൊറർ കാണാൻ ഇഷ്ടമുള്ളവർക്ക് ഇത് നല്ല അവസരമായിരിക്കും
പൃത്വി രാജ് ഈ പടം 17 പ്രാവശ്യം കണ്ടു എന്നെഴുതി കണ്ടു ..
ഇത് വരെ ചെയ്ത എല്ലാ തെറ്റിനും ഉള്ള പ്രായശ്ചിത്തം ആയിട്ടുണ്ട് അത്
ഒരു പ്രാവശ്യം അല്ലാതെ രണ്ടാമത് ഇത് കാണാൻ ബുദ്ധിമുട്ടാവും..ഒരു വിധപ്പെട്ടവർക്കു
കഥ പറയുമ്പോൾ ..നമ്മൾ പ്രതീക്ഷിക്കുന്നത് കൂടുതലും വിഷ്വൽസ് ആണ്
ഇവിടെ കുറച്ചു കൂടുതൽ നറേഷൻ വന്നില്ലേ എന്നൊരു സംശയം
ആനയെ മേടിക്കാൻ കാശുണ്ട്
എന്നാൽ തോട്ടി മേടിക്കാൻ കാശില്ല എന്ന് പറഞ്ഞ പോലെ ആണ് ചില കാര്യങ്ങൾ
ആരൊക്കെ വിഗ് വച്ചിട്ടുണ്ടോ ..അതൊക്കെ ഗുണമില്ല തന്നെ
വിഗ്ഗ് നന്നായില്ല എങ്കിലും റാബി നന്നായി അഭിനയിച്ചു
ജൂതരുടെ കഥയാണ് ഇത്
അന്നും ഇന്നും സ്വന്തം രക്തം ശുദ്ധമായി ഇരിക്കാൻ വളരെ വളരെ ശ്രദ്ധിക്കുന്ന
സങ്കീർണ്ണമായ മത ആരാധന രീതികൾ ഉള്ളവരാണ് ജൂതന്മാർ
അവയെ കുറിച്ചൊക്കെ ഒരു ധാരണ കിട്ടും ഇ സിനിമ കണ്ടാൽ.
ലോകം ഭരിക്കാൻ ഉള്ള ജനത ഞങ്ങളാണ്
എന്ന ജൂത ചിന്ത..ആഗ്രഹം..
അത് ജൂതന് മന്ത്രവും ആവേശവും ആണ്
ഇന്നിന്റെ യാഥാർഥ്യവും
അമേരിക്കൻ ബിസിനസിന്റെ 80 %ജൂതരുടെ കൈയിലാണ് എന്നൊരു പഠനം ഒരിക്കൽ വായിച്ചിരുന്നു
അവർ ഒരു ശക്തിയായി വളരുന്നു കഴിഞ്ഞു
900ചതുരശ്ര കിലോമീറ്റർ ആയിരുന്നു രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ഇസ്രായേലിനു സഖ്യ കക്ഷികൾ അനുവദിച്ചു കൊടുത്തത്
ആ രാജ്യം ഇപ്പോൾ എത്ര വളർന്നു കഴിഞ്ഞു
സിനിമ കൊള്ളാം.
.പത്തിൽ ഏഴു കൊടുത്താൽ കുഴപ്പമില്ല എന്ന് തോന്നുന്നു
Directed by Jay KK
Produced by
A.V Anoop
Mukesh R. Mehta
C. V. Sarathy
Written by
Manu Gopal
Jay K
Screenplay by Jay K
Story by Jay K
Starring
Prithviraj Sukumaran
Priya Anand
Music by
Rahul Raj
Sushin Shyam[1]
Cinematography Sujith Vaassudev
Edited by Vivek Harshan
LikeShow more reactions

എബി ""എന്ന സിനിമ

എബി ""എന്ന സിനിമ കണ്ടു
വിനീത് ശ്രീനിവാസന്റെ മനോഹരമായ അഭിനയം
ജാഡ ഇല്ലാത്ത ഗ്രാമത്തിന്റെ ലാളിത്യമുള്ള ഷോട്ടുകൾ
നല്ല പാട്ടുകൾ
തീം പോസിറ്റീവ് ആണ്.നന്മ നിറഞ്ഞതു
കുട്ടികളെ സ്‌കൂളിൽ നിന്നും കൊണ്ട് പോയി കാണിക്കാവുന്ന വേണമെങ്കിൽ ഒരു സയൻസ് ഫിക്ഷൻ എന്ന ഗണത്തിൽ പെടുത്താവുന്ന കഥ.... നിറം കുറഞ്ഞ.നമ്മുടെ ചുറ്റും ഒക്കെ കാണുന്ന മട്ടിലുള്ള ഒരു സാധാരണ നായിക.അവളെ കാസ്റ് ചെയ്തിരിക്കുന്ന രീതി പോലും മനോഹരം എന്നെ പറഞ്ഞു കൂടൂ
നിസംശയം പോയി കാണാവുന്ന..കാണേണ്ടുന്ന..മക്കളെ കാണിക്കേണ്ടുന്ന ഒരു ചിത്രം ആണിത്
പറക്കാൻ കൊതിക്കുന്ന എബി എന്ന നിർദ്ധന ബാലന്റെ സങ്കടം നിറഞ്ഞ കഥ... കണ്ടു കഴിയുമ്പോൾ നമുക്ക് മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും .നല്ല നർമ്മ മുഹൂർത്തങ്ങളും സിനിമയിൽ ഉണ്ട് ..
അമേരിക്കൻ ടെലിവിഷനിൽ വളരെ പോപ്പുലർ ആയ ഒരു ടെലി സീരിയൽ ഇപ്പോൾ കാണിക്കുന്നുണ്ട്
സ്കോര്പിയോൺ (തേള്)..അതിന്റെ മൂന്നാം ഘട്ടം(സീസൺ) ആണ് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത് ...
നാല് അതി ബുദ്ധിമാന്മാരായ ചെറുപ്പക്കാരുടെ കഥ പറയുന്നു ..ശാസ്ത്രബോധവും കൂർമ്മ ബുദ്ധിയും പുതു ഉപകരണങ്ങൾ നിർമ്മിക്കാനുള്ള സിദ്ധിയും ആണിവരുടെ സവിശേഷത .വാൾട്ടർ ഒബ്രിയാൻ എന്ന ചെറുപ്പക്കാരന്റെ നടന്ന കഥയാണ് ഇത് ..അവർ നാല് പേരാണ്.വാൾട്ടർ,ടോബി .ഹാപ്പി ..ഡോഡോ ..
അവരുടെ കൂടെ സാധാരണ ബുദ്ധിയുള്ള ഒരു യുവതിയുണ്ട് ..പേജ് .അവർ ഒരു ഹോട്ടലിൽ വെയിട്രെസ്സ്‌ ആയി ജോലി നോക്കുകയായിരുന്നു .അപ്പോഴാണ് വാൾട്ടർ അവളേ പരിചയപ്പെടുന്നത് .അവളുടെ മന്ദ ബുദ്ധിയായ മകൻ കൂടെ ഉണ്ട്.റാൽഫ് ..ഏതാണ്ട് പത്തു വയസ് ..വോൾട്ടർ അവളോട് പറയുന്നുണ്ടന്നു..നിന്റെ മകൻ ഒരു ജീനിയസ് ആണ്.അവൻ സംസാരിക്കാത്തതു..അവൻ ചിന്തിക്കുന്നത് കൊണ്ടാണ്.സ്വപ്നം കാണുന്നത് കൊണ്ടാണ് .നമ്മുടെ സിനിമയിൽ ചെല്ലുന്ന കാലൊടിഞ്ഞു ആശുപത്രിയിൽ കൊണ്ട് ചെല്ലുമ്പോൾ ഡോക്ടർ വാൾട്ടറിന്റെ വാക്കുകൾ അതെ പടി ആവർത്തിക്കുകയാണ് .ഒരു കാര്യവുമില്ലാതെ ഡോക്ടർ എന്തിനാണ് അങ്ങിനെ പറഞ്ഞത് എന്ന് നമ്മൾ ചിന്തിച്ചു പോകും ..
ഈ സിനിമ ആ സീരിയലിന്റെ ആശയം കടം കൊണ്ടതാണ് എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട് ..
ആശയം കടം എടുത്തത് എന്ന് ഒരു ചെറു സമർപ്പണം സിനിമ തുടങ്ങുന്നതിനു മുൻപ് വച്ചാൽ എന്നെ പ്പോലുള്ളവർക്കു ഇങ്ങനെ എഴുതാതെ കഴിക്കാം
സംവിധായകൻ തന്റെ കഥയോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്..ഒരു ആശയത്തെ കേരളത്തിലേക്ക് എങ്ങിനെ ഹൃദ്യമായി പറിച്ചു നടാം എന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നു
ഇനി നാട്ടിലെ കൊള്ളാവുന്ന ചെറുപ്പക്കാരുടെ നല്ല കഥകൾ എടുത്തു സംവിധാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .
കഥകളും കൊണ്ട് ചെറുപ്പകകർ സംവിധായകരുടെ വീടുകളിൽ കയറി ഇറങ്ങി നടക്കുമ്പോൾ..ഇങ്ങനെ സ്വകീയമല്ലാത്ത തീമുകൾ എടുത്തു ചെയ്യേണ്ടുന്ന കാര്യം..ബുദ്ധിമാനായ ഒരു സംവിധായകന് ഇല്ല തന്നെ
പത്തിൽ ഏഴു കൊടുത്താൽ കുഴപ്പമില്ല
സംവിധാനം..ശ്രീകാന്ത് മുരളി
വിനീത ശ്രീനിവാസൻ ,സുരാജ് വെഞ്ഞാറമ്മൂട്
മറീന മൈക്കിൾ ..അജു വർഗീസ് ..സുധീർ കരമന
കഥ ..സന്തോഷ് ഏച്ചിക്കാനം
ഫോട്ടോഗ്രാഫി ..സുധീർ സുരേന്ദ്രൻ
എഡിറ്റിങ് ..ഇ എസ് സൂരജ്

Show more react