Wednesday, January 25, 2017

നോട്ടു നിരോധനം ചില ഒളിഞ്ഞു നോട്ടങ്ങൾ 3

നോട്ട് നിരോധനം
ചില ഒളിഞ്ഞു നോട്ടങ്ങൾ
ഇതിലും നായകനും നായികയും രാജനും ചന്ദ്രികയും തന്നെ
ഇവർ അടുത്തൂൺ പറ്റി പിരിഞ്ഞവർ
മക്കൾ രണ്ടു പേര് 
മാസം 15 ലക്ഷം അടുത്തു ശമ്പളം വാങ്ങുന്നവർ
രാജന് നന്നേ വയസായി ..ജോലി ഉള്ള പെണ്ണിനെ നോക്കി കെട്ടിയതാണ്...50 കൊല്ലം മുൻപ്
സാലറി പുള്ളിയെ ഏൽപ്പിക്കണം ..വണ്ടി കൂലി കൊടുക്കും ..
കൂടുതൽ കാശ് കൊടുത്താൽ കൂടുതൽ സ്നേഹിക്കും ..അതായിരുന്നു കണക്കു
പത്തു മുപ്പതു കൊല്ലം കഴിഞ്ഞപ്പോൾ..ചന്ദ്രികക്ക് ഇത്തിരി കടുപ്പം വച്ചു ..കാശും കൊടുക്കില്ല ..മക്കളെ പഠിപ്പിക്കണമല്ലോ ..രാജൻ കാശ് കൊടുക്കില്ല .. ..മക്കളുടെ എഞ്ചിനീയിറങ് പഠിത്തം ചന്ദ്രികയുടെ കണക്കിലായിരുന്നു .../കുടുമ്പ ചെലവ് ..എല്ലാം ചന്ദ്രികയുടെ തലയിലായി ..ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ രാജൻ അത് വാങ്ങി വയിക്കുകയും ചെയ്യും
ചന്ദ്രീ ..എന്റെ കയ്യിലൊന്നുമില്ല കേട്ടോ ..ഇനി പെണ്ണിനെ കെട്ടിക്കാൻ എന്ത് ചെയ്യും ആവോ..
ഇതായിരുന്നു പുള്ളിയുടെ സ്ഥിരം പരിവേദനം
മകൾക് ജോലി കിട്ടി നാല് കൊല്ലം കഴിഞ്ഞാണ് ചന്ദ്രിക റിട്ടയർ ചെയ്തത് ..അതിന്റെ പണം ബാങ്കിൽ വന്ന ഉടനെ അവർ മകളുടെ കല്യാണം ആലോചിക്കാൻ തുടങ്ങി
ആർഭാടമായി വിവാഹം നടന്നു
എറണാകുളം കരയോഗത്തിൽ വച്ചായിരുന്നു കളയണം..ഹാൾ വാടകയും ഭക്ഷണ ചിലവും കൂടി ഒന്നര ലക്ഷം ആയി
രാജൻ അത് ധൈര്യ പൂർവം നൽകി ..
അവക്കട കല്യാണത്തിന് ഞാൻ ഒന്നര ലക്ഷം കൊടുത്തു
എന്ന് എല്ലാവരെയും അറിയിക്കുകയും ചെയ്തു
നാലഞ്ചേക്കര് റബറും..പെ ൻഷനും തെങ്ങും ജാതിയും കാപ്പിയും കുരുമുളകും.. ചെറിയ ബിസിനസും ..
ഒക്കെയുണ്ടെങ്കിലും രാജന് എന്നും ദാരിദ്ര്യമായിരുന്നു
പാൽക്കാരനോ പത്രക്കാരനോ ..ചന്ദ്രിക ഇല്ലാത്തപ്പോൾ വന്നാൽ രാജൻ പണം കൊടുത്ത് വിടും
എന്നാൽ വൈകീട്ട് അത് കൃത്യമായി തിരികെ വാങ്ങിക്കും
കക്ഷിക്ക്‌ നന്നേ ഞെരുക്കമാണല്ലോ പണത്തിനു
അപ്പോഴാണ് ഒരു അർദ്ധ രാത്രിയിൽ നോട്ടു ബാൻ വരുന്നത്
പുള്ളിക്ക് ആകെ ഒരു പരവേശം
ഊണ് വേണ്ട..ഉറക്കമില്ല ..രാത്രിയിൽ എഴുനേറ്റു അങ്ങുമിങ്ങും നടക്കുന്നു
വെള്ളം കുടിക്കുന്നു ..മൂത്രമൊഴിക്കുന്ന..വന്നു കിടക്കുന്നു..
ആകെ കുഴപ്പം തന്നെ
ചന്ദ്രിക ചോദിച്ചു.
എന്ത് പറ്റി ?..ആശുപത്രിയിൽ പോണോ?..ഞാൻ മോനെ വിളിക്കട്ടെ
അപ്പോഴാണ് രാജൻ പറയുന്നത്
ചന്ദ്രേ... പന്ത്രണ്ടു ലക്ഷമാ പഴയ നോട്ടു ഇരിക്കുന്നത് എന്ത് ചെയ്യും നമ്മളിനി ?
ആ ""നമ്മളിനി ""കേട്ട് ചന്ദ്രിക ഒന്ന് അമ്പരന്നു
അത് വരെ നിന്റെ മക്കൾ..നിന്റെ കുടുമ്പം..എന്റെ പെൻഷൻ എന്റെ ഭക്ഷണം
എന്നിങ്ങനെ അവിടെ എല്ലാം രണ്ടായിരുന്നു
മകളുടെ കല്യാണത്തിന് പോലും കൊടുക്കാതെ വച്ചിരുന്ന കുറെ ലക്ഷങ്ങൾ ചന്ദ്രികയുടെയും മകന്റെയും ബാങ്കിലേക്ക് ഇടാൻ പുള്ളി നിർബന്ധിതനായി
കല്യാണം എല്ലാം കഴിഞ്ഞപ്പോൾ പാവം ചന്ദ്രികക്ക് ബാങ്കിൽ ആകെ രണ്ടു ലക്ഷമേ ബാക്കി ഉണ്ടായിരുന്നുള്ളൂ
ആറ് പവന്റെ ഒരു ഒരു നാഗ പട ത്താലി കല്യാണത്തിന് ഇടാൻ വാങ്ങണം എന്ന് മോളും ചന്ദ്രിയും ആശിച്ചിരുന്നു..പൈസ തികഞ്ഞില്ലെങ്കിലോ എന്ന് വിചാരിച്ചു അന്നത് വാങ്ങിയില്ല
ഈയിടെ ഞാൻ ചന്ദ്രികയെ ഭീമയിൽ കണ്ടു

നോട്ടു നിരോധനം ചില ഒളിഞ്ഞു നോട്ടങ്ങൾ ..2

നോട്ടു നിരോധനം
ചില ഒളിഞ്ഞു നോട്ടങ്ങൾ
ഇതിലെ രാജൻ ഒരു ധനികനാണ് ..എന്നല്ല..മഹാ ധനികനാണ് ...ഭാര്യയും ഭർത്താവും തിരക്കുള്ള ..മഹാ തിരക്കുള്ള രണ്ടു ഡോക്ടർ മാർ ..മൂന്നു മാസം മുൻപൊക്കെ തീയതി എടുത്താല് പുള്ളിയെ കാണാൻ സാധിക്കൂ
രാവിലെ വീട്ടിൽ ചെന്നാൽ ഒരു ചെറു പൂരത്തിനുള്ള ആളുണ്ടാവും മുറ്റത്തും..മരച്ചോട്ടിലും ഒക്കെ
നോട്ടു ബാൻ കൊണ്ട് നന്നാ ഞെരുങ്ങിയരിൽ ഒരു വിഭാഗം ഈ അപ്പോത്തിക്കിരിമാർ ആണ് ..രോഗികൾ കൊടുക്ക കാശിനൊന്നും ഇവർ ആദായ നികുതി കൊടുക്കില്ല..ഒരു ദിവസം അൻപതിനായിരം രൂപ വരുമാനം ഉണ്ടെങ്കിൽ കഷ്ടി രണ്ടായിരത്തിനെ നികുതി കൊടുക്കൂ
പുള്ളിയുടെ ക്ലിനിക്കിലെ ജോലിക്കാരിയാണ് ചന്ദ്രിക ..മാസം രാജൻ 10000 രൂപ ശമ്പളം കൊടുക്കും ..കെട്ടിയവന് ഒരു ഓട്ടോ റിക്ഷ ആണ് ..
നോട്ടു ബാൻ വന്ന രണ്ടു മൂന്നു ദിവസം കഴിഞ്ഞു രാജൻ പുള്ളിക്കാരിയെ റൂമിൽ വിളിപ്പിച്ചു
ചന്ദ്രിക കാര്യമൊക്കെ അറിഞ്ഞില്ലേ ...
ഇല്ല ഡോക്ടർ ..എന്ത് പറ്റി
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചു ..കയ്യിലുള്ള നോട്ടൊക്കെ ബാങ്കിൽ കൊണ്ട് പോയി ഏൽപ്പിക്കണം ..ഇല്ലെങ്കിൽ പിന്നെ കത്തിച്ചു കളഞ്ഞാൽ മതി
കെട്ട്യോൻ അങ്ങിനെ എന്തോ പറഞ്ഞ ഒരോർമ്മ ചന്ദ്രികക്ക് വന്നു
രാമായണത്തിൽ പഴനിക്ക് പോകാനായി കൊച്ചിന്റെ തല ഉഴിഞ്ഞു ഒരു അഞ്ഞൂറിന്റെ നോട്ട് വച്ച കാര്യം ഉടനെ ഓർമ്മിക്കുകയും ചെയ്തു തലയ്ക്കു ഉഴിഞ്ഞു വച്ച കാശു മാറ്റി എടുക്കാമോ എന്നൊരു ഭയവും തോന്നി
""എനിക്കിവിടെ കുറച്ചു രൂപ ഉണ്ട്..നിനക്ക് ആദായ നികുതി ഒന്നും അടയ്‌ക്കേണ്ടല്ലോ..കുറച്ചു കാശ് നിന്റെ അക്കൗണ്ടിൽ ഇട്ടു എനിക്ക് എടുത്തു തരണം ""
അങ്ങിനെ ആവട്ടെ ..
തൊഴിലുറപ്പിനു പോകുമ്പോൾ എടുത്ത ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉണ്ട്
പിന്നെ എല്ലാ ദിവസവും ചന്ദ്രികയും ഭർത്താവും 49000 രൂപ വീതം ബാങ്കിൽ പോയി ക്യൂ നിന്ന് തങ്ങളുടെ അക്കൗണ്ടിൽ അടച്ചു കൊണ്ടിരുന്നു
ചന്ദ്രികയുടെ സഹോദരൻ ഒരു പെയിന്റർ ആണ്.അവന്റെ കണക്കിലും ഒരു അഞ്ചു ലക്ഷം ഇട്ടു..അതെ പോലെ കെട്ടിയവന്റെ അമ്മാവൻ ഒരു ഒറ്റാം തടി പാർട്ടി ഉണ്ട് ..ചുമടാണ്‌ പണി ..പുള്ളിയുടെ കണക്കിലും ഒരു അഞ്ചിട്ട് മാറി ..അങ്ങിനെ 20 ലക്ഷം രൂപ ചന്ദ്രിക വഴി മാറി കൊടുത്തു ..
എല്ലാ പണവും ജോലി കളഞ്ഞു വന്നു ഇവർ രാജന് തിരികെ എടുത്തും കൊടുത്തു
മിനിയാന്ന് ചന്ദ്രിക വിളിച്ചു
ചേച്ചി എനിക്ക് വേറെ എവിടെ എങ്കിലും ഒരു ജോലി ശരിയാക്കി തരണം
എന്ത് പറ്റി ചന്ദ്രികേ ..ഡോക്ടർ വല്ല മോശമായി പെരുമാറിയോ
ചന്ദ്രിക ഒരു ചെറു സുന്ദരിയാണല്ലോ
ഒരു പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി
ഉടനെ തന്നെ അവളുടെ വീട്ടിലേക്കു വച്ച് പിടിച്ചു
വല്ല കടും കയ്യും ചെയ്യുന്നതിന് മുൻപ് അങ്ങെത്തണം എന്നെ വിചാരം ഉണ്ടായിരുന്നുള്ളൂ
ചെന്ന് കയറുമ്പോൾ ചന്ദ്രിക മുൻപിലെ വട്ട കസേരയിൽ ഇരുന്നു കരയുന്നുണ്ട്
നിലം തേച്ചിട്ടില്ല..ഭിത്തിയും..അതെ.ഒറ്റ മുറിയും അടുക്കളയും കക്കൂസും കുളിമുറിയും..പുറത്തേക്കു ജനാലകൾക്കൊന്നും കതകില്ല ..
എന്താ ചന്ദ്രി ..നീ കാര്യം പറ
അയാളെത്ര മഹാനായാലും നിനക്കറിയാമല്ലോ അവന്റെ പരിപ്പ് ഇളക്കി വിടാം..നീ സമാധാനിക്കൂ
കാര്യം പറ..എന്താ ഉണ്ടായേ
ഏങ്ങലടികൾക്കിടയിൽ കാര്യം കുറേശ്ശെ പുറത്തു വന്നു
20 ലക്ഷവും അവർ എടുത്തു തിരികെ കൊടുത്ത്
ഡോക്ടർ വിളിച്ചു ഇന്നലെ പറയുകയാണ്.
ചന്ദ്രികേ ..കഴിഞ്ഞ മാസം നീ രണ്ടായിരം രൂപ കടം വാങ്ങിയില്ല
 അതിനി തിരികെ തരേണ്ട കേട്ടോ
ചന്ദ്രികയുടെ നെഞ്ചു കലങ്ങി പോയി
എന്തായാലും ഒരു 20000 എങ്കിലും കൊടുക്കും എന്നാണു അവരെല്ലാം കരുതിയത്
പത്തു ശതമാനം മുതൽ ഇരുപതു ശതമാനം വരെ ആണത്രേ മാറിക്കൊടുക്കുന്നതിന്റെ നിരക്ക്
ഒട്ടകം സൂചി ക്കുഴയിൽ കൂടി കടക്കുന്നത് പോലെ ദുഷ്‌കരമാണ് ധനികൻ സ്വർഗ്ഗ രാജ്യത്തു എത്തുന്നത്
എന്ന് കരുതി ഞാൻ വിട്ടു പോന്നു
LikeShow more reactions

നോട്ടു നിരോധനം ..ചില ഒളിഞ്ഞു നോട്ടങ്ങൾ

നോട്ടു നിരോധനം ..ചില ഒളിഞ്ഞു നോട്ടങ്ങൾ
നോട്ടു നിരോധനം
ചില ഒളിഞ്ഞു നോട്ടങ്ങൾ
രാജനും ചന്ദ്രികയും ..ദമ്പതികൾ
രണ്ടു . വയസ്സും അഞ്ചു വയസ്സും രണ്ടു കുട്ടികൾ 
ഭർത്താവ് സ്റ്റേറ്റ് ബാങ്കിൽ..ഭാര്യ സർക്കാർ അദ്ധ്യാപിക
കൊച്ചുങ്ങളെയും കൊണ്ട് വീട്ടിൽ ചെന്നപ്പോൾ ചന്ദ്രികയുടെ അമ്മക്ക് വലിയ പരാതി
എന്റെ മോളെ എന്റെ കയ്യിലൊരു ചില്ലിക്കാശ് പോലുമില്ല..
നിനക്കെന്താ എനിക്കൊരു പതിനായിരം രൂപ എങ്കിലും തന്നാൽ.
.നീ പ്ലസ് ടൂ അദ്ധ്യാപിക അല്ലെ.
.'അമ്മ എന്ത് കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് എന്ന് നിനക്കറിയാമോ?
ചന്ദ്രികയുടെ കണ്ണ് നിറഞ്ഞു പോയി
നന്നാ കഷ്ടപ്പെട്ടാണ് ആ 'അമ്മ മക്കളെ രണ്ടു പേരെയും വളർത്തിയത് ..ചേട്ടൻ ഗൾഫിൽ ആണ്..ചേട്ടത്തിയും ..അവരും അധ്യാപകരാണ്
രാജൻ വീട് വച്ചങ്ങു മാറിയതേയുള്ളൂ..മുഴുവൻ പണിയും കഴിഞ്ഞു കയറാൻ സാധിച്ചില്ല .കയറിക്കൂടി ഓരോരോ പണികൾ ആയി നടത്തുകയാണ്.അത് കൊണ്ട് നന്നേ ഞെരുക്കമാണ്
എങ്കിലും 'അമ്മ അങ്ങിനെ പറഞ്ഞപ്പോൾ ചന്ദ്രിയുടെ കണ്ണ് നിറഞ്ഞു പോയി..പിറ്റേ ദിവസം കയ്യിലുണ്ടായിരുന്ന രണ്ടു വളകളിൽ ഒന്ന് ബാങ്കിൽ പണയം വച്ച് ചന്ദ്രിക അമ്മക്ക് പതിനായിരം രൂപ കൊണ്ട് കൊടുത്ത് .....അന്ന് അർദ്ധ രാത്രിയിൽ നോട്ടു ബാൻ വന്നു
'അമ്മ രാവിലെ വിളിച്ചു പതം പറയാൻ തുടങ്ങി
എന്റെ ചന്ദ്രു മോളെ ഇനി ഞാൻ എന്ത് ചെയ്യൂടി ..എന്റെ കാശ് പോയല്ലോടീ
രാജൻ ഫോൺ വാങ്ങി അമ്മെ സമാധാനിപ്പിച്ചു ...
അമ്മെ ഞാൻ ബാങ്കിലല്ലേ ..അമ്മയുടെ രൂപ ഞാൻ മാറ്റി പുതിയ നോട്ടാക്കി തരാം
'അമ്മ വിഷമിക്കാതെ
അപ്പുറത്തു ഒരു നിമിഷം നിശബ്ദത
പിന്നെ 'അമ്മ പറഞ്ഞു
രാജൻ മോനെ രൂപ എൺപതിനായിരം ഉണ്ടെടാ
അതാ എനിക്കൊരു ആധി


മുന്തിരി വള്ളി തളിർക്കുമ്പോൾ

മുന്തിരി വള്ളി തളിർക്കുമ്പോൾ
അത്ര നന്നായില്ല
മീനയുടെ തടി... മോഹൻ ലാലിന്റെ തടി ..രണ്ടും വളരെ കൂടുതൽ തന്നെ.... ഷോ ബിസിനെസ്സിൽ ഉള്ളവർ ശരീരം ചെത്തി ചേർപ്പിച്ചു വയ്ക്കണം ..
അതാണ് അതിന്റെ ശരി..ഗായകരെപ്പോലെ ശാരീരം അല്ലല്ലോ ..ശരീരം ..ആണല്ലോ മുഖ്യം
മോശമായി രചിച്ച തിരക്കഥ 
കാറ്റിൽ പെട്ട കപ്പൽ പോലെ ലക്ഷ്യ,മില്ലാതെ പോകുന്ന കഥാ ഗതി
പല കഥകൾ ചേർത്തു വച്ച് വായിക്കുന്ന പോലെ ആഖ്യാന രീതി..അതിനൊരു കൃത്രിമ സ്വഭാവമാണ് കണ്ടിരി രിക്കാൻ ഒരു സുഖമില്ല..
കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാനം..മാത്രമേ ഗുണമുള്ളൂ
മോഹൻ ലാൽ ഉണ്ടയാലോ മീന ഉണ്ടായാലോ സിനിമ നന്നാവില്ല
അതിനു നല്ല തിരക്കഥ വേണം..സംവിധായകന് തങ്ങൾ ചയ്യാൻ ഉദ്ദേശിക്കുന്നത് എന്താണ് എന്ന വ്യക്തമായ അവബോധം ഉണ്ടാവണം
ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും കാണാനും കേൾക്കാനും നല്ലതായിരിക്കണം
ആശാ ശരത്തായിരുന്നു മീനയ്ക്ക് പകരം എങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നുന്നു
വെള്ളി മൂങ്ങയുടെ സംവിധായകനിൽ നിന്നും അൽപ്പം കൂടുതൽ പ്രതീക്ഷിച്ചുവോ നമ്മൾ ?
ഇന്റെർവെലിന് ശേഷം കഥ കുറച്ചു നന്നായിട്ടുണ്ട്
ദൃശ്യങ്ങൾ കൊണ്ട് സംവിധാകയനെ കഥ പറയാൻ സഹായിക്കുന്ന ഉത്തമ സഹായി ആണ് കാമറ മാൻ..പ്രമോദ്..അതിനു ശ്രമിച്ചതായി കാണുന്നില്ല
പത്തിൽ പഠിക്കുന്ന കുട്ടികൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് ഒന്നാംതരം ചെറു സിനിമകൾ ചെയ്യുന്ന ഇക്കാലത്തു പ്രമോദിന് മാദ്ധ്യത്തോടു കുറച്ചു കൂടി നീതി പുലർത്തമായിരുന്നു
ഒരിക്കലും ഒരു സർക്കാർ ഓഫിസിൽ കയറിയിട്ടില്ല സംവിധാകയാണ് എന്നുറപ്പാണ്
പഞ്ചായത്ത് സെക്രട്ടറിയെ പരസ്യമായി പഞ്ചാര അടിക്കുന്ന ഒരു സ്ത്രീ ക്ലർക്കും മുനിസിപ്പൽ കോമൺ സർവീസിൽ ഉണ്ടാവുകയില്ല
സംവിധായകന് എല്ലാവരെയും നല്ലവരാക്കണം
നായകനെ..നായികയെ..അനൂപ് മേനോനെ..ഭാര്യയെ..
മകളെ ...ഒക്കെ വെള്ള വാരി പൂശി അങ്ങ് നന്നാക്കുകയാണ്
മനോഹരമായ ചില നർമ്മ മുഹൂർത്തങ്ങൾ ഉണ്ട് ഈ സിനിമയിൽ ..എന്നതാണ് സമാധാനം
പത്തിൽ ആറു മാർക്ക് കൊടുക്കാം
Produced by Sophia Paul
Screenplay by M. Sindhuraj
by V. J. James
Starring Mohanlal
Meena
Music by Bijibal (Songs and score)
M. Jayachandran (Songs)
Cinematography Pramod K. Pillai

ചന്ദന വനം

ചന്ദന വനം
ഒരു പരീക്ഷ എഴുതാനായിരുന്നു ബാന്ഗ്ലൂരിൽ എത്തിയത്‌.ഡിസംബറിലെ കുളിരിൽ നഗരം പൊതുവെ വിറങ്ങലിച്ചു നിന്നു എന്ന് തന്നെ പറയാം
ബോംബയിൽ പോകാഞ്ഞിട്ടാണ് എന്ന് തോന്നുന്നു..ബാംഗ്ലൂർ  വൃത്തി ഹീനമായി തോന്നി ..
മഞ്ഞു  ..പൊടി ..തണുപ്പ് ..
മെട്രോ ,,വലിയ ഗതാഗത കുരുക്ക്
നിറച്ചു വാഹനങ്ങൾ ..അവയുടെ പുക ..ഹോൺ ..
നഗരത്തിനു മര്യാദ തീരെയുമില്ല
പരസ്യമായി 10 രൂപ കൈക്കൂലി വാങ്ങുന്ന ട്രാഫിക് പോലീസുകാരൻ
മുഖത്തു നോക്കി ബാക്കി  തരാൻ ഇല്ലെന്നു പറയുന്ന സർക്കാർബസിലെ  കണ്ടക്റ്റർ
മിനിമം ഇരുപതു രൂപ ആയിരിക്കെ ..മിനിമം മുപ്പതു രൂപയാണെന്നു മുഖത്ത് നോക്കി പറയുന്ന ഓട്ടോക്കാരൻ
കൊച്ചിയിൽ ചൂട് കൂടുതൽ ആയതു കൊണ്ട് ബാഗ്ലൂർ ഒരു ,മനോഹര അനുഭവം ആവും  എന്ന് കരുതിയ ബുദ്ധിമോശം
പരീക്ഷ  എഴുതാൻ പോകുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം
ആകെ പൊളിച്ചിട്ടിരിക്കുന്ന  റ്റുംകൂർ റെയിൽവേ സ്റ്റേഷൻ
ചെറിയ ലോഡ്ജിനു പിറകിലെ കോളനിയിൽ നിന്നുമെപ്പോഴും കേൾക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും നിരന്തമായ വഴക്കുകൾ ..കുട്ടികളുടെ നിലവിളികൾ

കുറച്ചു ദിവസം താമസിക്കേണ്ടി വന്നപ്പോൾ തന്നെ നമ്മിലെ മലയാളിയെ ഉണർത്തിയ പല കാര്യങ്ങളും കണ്ടു
മൈക്കിന്റെ ദുരുപയോഗം ആണ് ഒന്നാമത്തെ കാര്യം രാവിലെ ബാങ്ക് വിളി നമുക്കെല്ലാവർക്കും അറിയാമല്ലോ
ഇത് 12  പ്രാവശ്യം വരെ ബാങ്ക് വിളിക്കുന്ന ഒരത്ഭുത പള്ളി
ബാങ്ക് വിളി കഴിഞ്ഞാൽ പിന്നെ മത പഠനവും..ചോദ്യോത്തരങ്ങളും പിറകെ വരും എല്ലാം ഫുൾ വോള്യത്തിൽ ആണ്
ഭയങ്കര അലർച്ചയും ബഹളവും വേറെ ഒരിടത്തു നിന്നും
ഏതാണ് 200 പേര് ഒരുമിച്ചു അലറുകയാണ്
പകൽ മുഴുവനും നിർത്താതെ അലർച്ച തന്നെ അലർച്ച
ക്രിക്കറ്റ് മാച്ചാവും എന്നാണു കരുതിയത്
എന്തായാലും ഒരു പരാതി കൊടുക്കാം എന്ന് കരുതി
ഇമെയിൽ അഡ്രസ് തപ്പിയപ്പോൾ തുംകൂർ എസ്പിയുടെ ഈമെയിൽ ഐഡി കിട്ടി
ഇവർ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ ശബ്ദം ഉപയോഗിക്കുന്നു എന്ന് തോന്നുന്നു
ശ്രദ്ധിച്ചാൽ നന്നായിരുന്നു എന്നൊരു ചെറു കുറിപ്പ് അയച്ചു
പിറ്റേന്ന് തന്നെ
ബാങ്ക് വിളിയുടെ ശബ്ദം കുറഞ്ഞു
മറ്റേതു എന്തോ ലേലം വിളി ആയിരുന്നു
അവിടെ അലർച്ചയും  നിന്നു
വൈകീട്ട് മല്ലേശ്വരത്തേക്കു പോരാൻ ബസ് കയറിയപ്പോഴാണ് മറ്റൊരു അടി കിട്ടിയത്
നൂറു രൂപ കൊടുത്തു ..71 രൂപയാണ് ടിക്കറ്റിനു ..ചെറുപ്പക്കാരൻ കണ്ടക്റ്റർ
ഇരുപത്തൊന്നു രൂപ കൂടി കൊടുക്കാമോ എന്ന് ചോദിച്ചു
അതും കൊടുത്തും
അവിടെ എത്തിയപ്പോഴേക്കും നന്നായി ഇരുട്ടി
ഇറങ്ങാൻ സമയം ബാക്കി ചോദിച്ചപ്പോൾ അയാൾ മൂന്നു രൂപ എടുത്തു തന്നു
എനിക്കറിയാവുന്ന ഇംഗ്ളീഷിൽ എല്ലാം ഞാൻ അയാളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചു
പിന്നെ ഒരു ആറു രൂപ കൂടി തന്നു
ഉടക്കാൻ ഒന്നും നിന്നില്ല
ഇത് ചീറ്റിങ് ആണ് എന്ന് പറഞ്ഞു  ഇറങ്ങി പൊന്നു
നാവു ചൊറിയുന്നതു പോലെ ഒരു അസ്കിത
എന്തുമാവട്ടെ
കൊടുത്തു ഒരു പെറ്റിഷൻ
 കർണാടകം റോഡ് ട്രാൻസ്പോർട്ടിന്
മറുപടി ഉടനെ വന്നു
വേണ്ട നടപടി എടുക്കാം എന്ന് പറഞ്ഞു
മതീലോ
മുഗമ്പു ഖുഷ് ഹുവാ
അങ്ങിനെ ആകെ രസക്കേട്

വായിച്ചാലും പഠിച്ചാലും പരീക്ഷ എഴുതിയാലും ഒന്നും നമുക്കൊരു സന്തോഷമില്ലല്ലോ
രാത്രി രണ്ടു മണി  വരെ പഠനം
പിന്നെ രാവിലെ അഞ്ചു മണിക്ക് എഴുനേറ്റു പഠനം
ഉച്ച കഴിഞ്ഞു പരീക്ഷ  എഴുതുമ്പോൾ കയ്യ്  വഴുതിപ്പോകും  .രാവിലെ മൂന്നു മണിക്കൂർ  എഴുതിയതിന്റെ കൈ വേദന മാറിയിട്ടില്ല എന്നോർക്കണം
പച്ചരി ചോറും രസവും ..പോരാഞ്ഞിട്ടു  ലോകത്തെങ്ങും കണ്ടിട്ടില്ലാത്ത പച്ച വെള്ള സാമ്പാറും
അങ്ങിനെ ആകെ ബോറായിരിക്കുമ്പോഴാണ് മല്ലേശ്വരത്തിനു പോകുന്നത്
ചേച്ചിയുടെ മകൻ വിജയൻ അവിടെ ജോലി ചെയ്യുന്നു
കേന്ദ്ര വന വകുപ്പിലാണ് അവനു  ജോലി
നഗരത്തിലെ ഒരു ചെറു വനത്തിലാണ് അവന്റെ ഓഫിസ്
അവന്റെ ക്വർട്ടറിൽ താമസിച്ചു അവന്റെ ഓഫീസും ചുറ്റും എല്ലാം ഒക്കെ നടന്നൊന്നു കണ്ടു
ചില മരങ്ങൾ ചുറ്റും കമ്പി വേലി കെട്ടി നിർത്തിയിരിക്കുന്നു ..
എട്ടിലും ഒമ്പതിലും ഒക്കെ പഠിക്കുന്ന ചില പിള്ളേരെ കണ്ടിട്ടില്ലേ ..ശരീരത്തിൽ ഒരു ഔൺസ് മാംസം കാണില്ല .അത് പോലെ മെലിഞ്ഞു നീണ്ട ചാവാലി മരങ്ങൾ
അവ ചന്ദന മരങ്ങൾ ആണ്
ഇവരുടെ കാമ്പസ് അറിയപ്പെടുന്നത് ചന്ദന വനം എന്നാണു
നിറയെ ചന്ദന മരങ്ങൾ അവിടെ ഉണ്ടായിരുന്നു..ചന്ദന മാഫിയക്കാരുടെ ശല്യം കാരണം അവയെല്ലാം വെട്ടി വിറ്റു.ബാക്കി ഉള്ള മരങ്ങളെ അങ്ങിനെ കമ്പി വേലി കെട്ടി നിർത്തിയിരിക്കുകയാണ്
അവിടെ മനുഷ്യ നിർമ്മിതമായ ഒരു തടാകം കണ്ടു
സാങ്കി തടാകം
അതിനു ചുറ്റും നടപ്പാത കെട്ടിയിരിക്കുന്നു ...


ചുറ്റും വനം..നഗരത്തിന്റെ തിരക്ക് എല്ലാം നമ്മൾ മറക്കും ഈ തടാക തീരത്ത് എത്തിയാൽ..വൈകീട്ട് ആകുമ്പോഴേക്കും ആളുകളെ മുട്ടിയിട്ടു നടക്കാൻ ബുദ്ധിമുട്ടു എന്ന സ്ഥിതി..രാവിലെയും ധാരാളം നടപ്പുകാർ ഉണ്ടിവിടെ ...ഒരു പാർക്കും ഒരുക്കിയിട്ടുണ്ട് . എക്സർസൈസ് ചെയ്യാൻ ഉള്ള സംവിധാനങ്ങൾ എല്ലാം മൂന്നു നാല് സ്ഥലത്തുണ്ട്
ബാംഗ്ലൂർ നഗരത്തിന്റെ ഒരു ശുദ്ധവായു സംവിധാനം ആണിത്

ധാരാളം മരങ്ങൾ ..ധാരാളം പക്ഷികൾ..കുരങ്ങുകൾ ..
ക്വർട്ടറിനടുത്ത മരങ്ങളിൽ  കടവാതിലുകൾ പകൽ മുഴുവൻ തൂങ്ങി കിടക്കും
രാവിൽ അവയുടെ മുരളലുകൾഒരു ചെറിയ കാഴ്ച ബംഗ്ളാവും ഉണ്ടിവിടെ..ഒരു പക്ഷെ നമ്മൾ സാധാരണ കാണാത്ത അത്ര വലുതായ ഒരു ആൽമരം ആണ് മറ്റൊരു സവിശേഷത 


നന്നായി കായ്ച്ചു നിൽക്കുന്ന ഒരു രുദ്രാക്ഷ മരം കണ്ടു.എന്തുമാവട്ടെ എന്ന് .കരുതി ഒരു കായ പറിച്ചു കൊണ്ട് പൊന്നു 


നാഗരാധികാരികൾ ബോധപൂർവ്വം നഗരത്തെ സംരക്ഷിക്കാം ശ്രമിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ തടാകവും..അനുബന്ധ നടപ്പാതയും..വ്യായാമം ചെയ്യാനുള്ള ഇടങ്ങളും..കണ്ടിട്ട് കൊതിയായി പോയി..മറൈൻ ഡ്രൈവിൽ എന്നാണു അങ്ങിനെ ഒരു വ്യായാമ സ്ഥലമാണ് ഉണ്ടാവുക..
എന്നാണു നഗരത്തിൽ നല്ല ഒരു തടാകം കെട്ടുക 
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം അല്ലെ