Wednesday, March 23, 2016

ഉരപ്പുര


വീട്ടിൽ ഉരപ്പുരയില്ല
കിഴക്കുവശത്തെ  ചാച്ച് കെട്ടിൽ ഒരു കുഴി ഉരലും ..
ഒരു ഉയർന്ന  ഉരലും അതെ ഉള്ളൂ
 ആട്ടുകല്ലും അമ്മിക്കല്ലും ..അര കല്ലും
പുറം പണിക്കാർക്ക്  കപ്പയും കഞ്ഞിയും ഒക്കെ വേവിക്കാൻ ഒരടുപ്പും ആണു പിന്നെ ചാച്ചു കെട്ടിലുള്ളത് .പരിച കപ്പയും മഞ്ഞളും കാച്ചിലും എല്ലാം ചാച്ച് കെട്ടിലാണ് കൊണ്ട് വന്നിടുന്നത്
കുഴി ഉരലു നിലത്തു കുഴിച്ചിട്ടിരിക്കും
അതിലാണ് ബേസ് കുത്തല് നടക്കുന്നത്
അതായത് പുഴുങ്ങി ഉണങ്ങിയ നെല്ല് ആദ്യം അതിലിട്ട് കുത്തും
മൂന്നോ നാലോ ഉലക്ക ഒര്മിച്ചു വീഴാവുന്ന നിലയില വലിയ വയാണ് കുഴി ഉരലിനു പതിവ്.
ഉമി കുത്തിക്കളഞ്ഞാൽ   പിന്നെ  തവിട് കളയാനായി വലിയ ഉരലിലേക്ക് ഇടും..ഉലക്കയുടെ മറു ഭാഗത്ത് പൊള്ളയാണ്.അത് കൊണ്ടാണ് ഉമി കളയാൻ കുത്തുന്നത്
വീട്ടില് ഞങ്ങൾ സ്ത്രീകളും ഒന്നോ രണ്ടോ ജോലിക്കരുമേ ഇതിനു പതിവുള്ളൂ
മില്ലുകൾ അവിടെ ഇവിടെ ഒക്കെ ആയി ത്തുടങ്ങിയിരുന്നു
ചക്കിൽ ആട്ടുന്നതും കുറഞ്ഞു .

ഓപ്പേ ..ഓപ്പേ
എന്ന കുഞ്ഞമ്മാവന്റെ ഉറക്കെ വിളി കേട്ടാണ് എല്ലാവരും ഉമ്മറത്തേക്ക് ഓടി ക്കൂടി

ആ കയ്യുള്ള കസേരയിങ്ങേടുത്തെ
എന്ന് പറഞ്ഞു അമ്മാവൻ  ഉമ്മറത്ത് കിടന്ന
കസേരയുടെ അടുത്തു എത്തി
കസേരയിൽ കിടന്ന വല്ല്യോപ്പയുടെ  തോർത്തും  മാതൃഭൂമി പത്രവും എടുത്തു അര മതിലിൽ വച്ച് അമ്മാവന കസേരയെടുത്തു പൊക്കി
എന്താടാ എന്താടാ കാര്യം
അമ്മ യുടെ സ്വരത്തിൽ ഒരു വിറയൽ ഉണ്ട്
നമ്മുടെ നാണിക്കു പേറ്റ് നോവാണ്
ഇത്തിരി കുഴപ്പം ആണ്

നാണി ..കല്യാണം കഴിഞ്ഞു വന്ന സമയത്ത് ഒരു കുന്നു മുടിയും തടിച്ചു കൊഴുത്ത ശരീരവും ആയി മദാലസ ആയിരുന്നു നാണി
കുന്നേൽ ശങ്കരന നായരേ സംബന്ധം  അപരാധമെ അവൾ ചെയ്തുള്ളൂ
എല്ലാ വര്ഷവും പേറു ..രണ്ടു കുട്ടികളുടെ മരണം ..ഇപ്പോൾ നാനി ഒരു പേക്കോലം പോലെ ആണ്
മനക്കലെ നെല്ല് കുത്താണ്  നാണിക്കു പണി
ആറാമത്തെ പേറാണ്
അവളുടെ കെട്ടിയവനൊരു ശേഷിയില്ല
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല ചെയ്യും കൂലി കൊടുത്താൽ വാങ്ങും
മനക്കലെ തിരുമേനിയുടെ ഇഷ്ട്ടക്കാരൻ  ആണ് ..അവിടെ സേവ പറഞ്ഞു നിൽക്കും .വൈകീട്ടത്തെ ശാപ്പാട് വരെ ഇല്ലത്ത് നിന്ന് തരപ്പെടുത്തും
നാനിയും ആഹാരം ഒക്കെ ഇല്ലത്ത് കൊണ്ട് നടത്തും ഇളയതുങ്ങളെ  രണ്ടിനെയും കൂടെ ഇല്ലത്തെക്കു   ക്കൊണ്ട് പോകും

പത്തു വയസിനും മൂന്നു വയസിനും ഇടക്കുള്ള ബാക്കി നാല് മക്കൾ അങ്ങിനെ അനാഥരായി
പാടത്തും വരമ്പിലും മലയിലും ആയി അലഞ്ഞു നടക്കും
പനിച്ചാൽ പനിച്ച പോലെ
വയറിളകിയാൽ അങ്ങിനെ
ചികിത്സയും ഒന്നുമില്ല
രണ്ടു പിള്ളേർ അങ്ങിനെ നോക്ക് കുറവ് കൊണ്ട് പോയതാണ്
ഊണിന്റെ നേരമാകുമ്പോൾ കൊച്ചുങ്ങൾ ഏതെങ്കിലും വീടിന്റെ അടുക്കള പ്പുരത്തു വരും ..ചോദിക്കില്ല
മിണ്ടാതെ അവിടെ ഇരിക്കും
വീട്ടിലേക്കാണ് വരുന്നത് എങ്കിൽ അമ്മ കുടുകൻ പിഞ്ഞാണം നിറയെ കഞ്ഞിയും കപ്പയും ഒക്കെ എടുത്തു കൊടുക്കും
ആ നാല് വയറും നിറച്ചേ വിടൂ
വിരശൂലയും ഗ്രഹണിയും, വലിയ വയറും, മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ മൂക്കിള യും എണ്ണ തേക്കാതെ ചെമ്പിച്ച മുടിയും ..കീറി പ്പറിഞ്ഞ വസ്ത്രങ്ങളും
ചൈൽഡ് ലൈൻ പ്രവർത്തകർ വന്നു കൊണ്ട് പോകുന്ന രീതിയിൽ അത്രമോശമാണ് ആ പിള്ളേരുടെ ജീവിതം
വൈകീട്ട് നാണി ഇല്ലത്ത് നിന്ന് പകര്ച്ച കൊണ്ട് വരും ..ഇല്ലെങ്കിൽ അന്ന് കുത്തിയ അരിക്ക് കൂലിയായി കിട്ടിയ അരി കഴുകി അടുപ്പിൽ ഇട്ടു വേഗം കഞ്ഞിയാക്കി കൊടുക്കും
വീട്ടിലെ കുളത്തിലാണ് നാണി  പിള്ളേരെ മിക്കപ്പോഴും കുളിപ്പിക്കാൻ കൊണ്ട് വരിക
സോപ്പോന്നും പതിവില്ല..കുളക്കടവിൽ ബാർ  സോപ്പ് വച്ച് ആരെങ്കിലും മറ ന്നിട്ടുണ്ടെ ങ്കിൽ അത് കൊണ്ട് നടത്തും മേൽക്കഴുകലും അലക്കും എല്ലാം.മിക്കവാറും ബാർ സോപ്പ് തേച്ചു തീർന്നാൽ അത് അലക്കു കല്ലിൽ പതിപ്പിച്ചു വയ്ക്കും .അതിലാവും ബാക്കി അലക്കെല്ലാം .
ദാരിദ്ര്യം എന്നതിന്റെ ഒരു മൂർത്ത ഭാവമാണ് മിക്കപ്പോഴും നാണിയും പിള്ളേരും
വിവരം കേട്ട ഉടനെ അമ്മ അകത്തു പോയി..പെട്ടി തുറക്കുന്ന ഒച്ച കേട്ട്..കാശെടുക്കാൻ ആകും..അമ്മയും രണ്ടാം മുണ്ട്  ഇട്ടു കൂടെ പുറപ്പെട്ടു .ഈത്തരം അവസരങ്ങളിൽ ആരും ശ്രദ്ധിക്കാതെ കൂടെ പ്പോവുക എന്നതാണ്  ഒരു ശീലം ..ആരെങ്കിലും കണ്ടാല നീ എവിടെ പ്പോകുന്നു അകത്തു കയറി പ്പോ എന്നൊരു ആക്രോശം കേൾക്കാം
ഇതിപ്പോൾ അമ്മക്ക് വളരെ അടുത്തു..എന്നാൽ പിറകിൽ ആയി ..വേഗം നടക്കുകയാണ് ..ആരെങ്കിലും നോക്കിയാല അമ്മയുടെ കൂടെ പ്പോകുന്നു എന്നെ തോന്നൂ
എങ്ങാനും കണ്ടാൽ അമ്മ ഓടിക്കും എന്ന് ആര്ക്കാണ് അറിയാത്തത്
മനക്കലെ ഉരപ്പുര ഇല്ലത്തിനോട് ചേർന്നല്ല
ഇത്തിരി മാറിയാണ്
ചെല്ലുമ്പോൾ നാണി നിലത്തു കിടക്കുന്നുണ്ട്
ഒരു തഴപ്പായിലാണ് കിടക്കുന്നത് .ഒരു കൊച്ചിന്റെ കരച്ചില കേള്ക്കാം..കാർത്ത്യായനി  അമ്മായി ഒരു കുഞ്ഞിനെ കയ്യിൽ എടുത്തു തുണി നനച്ചു വെള്ളം ഇറ്റിച്ചു ചുണ്ടി കൊടുക്കുന്നുണ്ട്
നാണിക്കു ചുറ്റും രക്തം ഒരു വലയം പോലെ പരന്നിട്ടുണ്ട്
വിളറി കൂമ്പാള പോലെ ആയിരിക്കുന്നു
ആണുങ്ങൾ രണ്ടു മൂന്നു പേർ അകത്തു കടന്നു നാണിയെ എടുത്തു പൊക്കി കസേരയിൽ ഇരുത്തി ..തല ഒരു വശത്തേക്ക് ചെരിഞ്ഞു പോകുന്നു ..രക്തം നനഞ്ഞ തുണിയിൽ നിന്നും തുള്ളികൾ അമ്മാവന്റെ തോളിലെ തോർത്തു മുണ്ടിൽ വീഴുന്നുണ്ടായിരുന്നു
കൂടെ പ്പോകുന്നത് ആരാക്കെയാണ് എന്നറിയില്ല..കവലക്ക്‌ ചെന്നാൽ ഗോവിന്ദന്റെ കാര് കിട്ടും ..പിന്നെ ഒരു നാല് മൈൽ പോയാൽ  ഒരു സർക്കാർ ആശുപത്രിയുണ്ട്‌ ..അവിടെ അഡ്മിറ്റ്‌ ചെയ്യാം ..അവിടെയും കൂടിയില്ലെങ്കിൽ പിന്നെ കോട്ടയം മെഡിക്കൽ കോളേജ് ആണ് ശരണം
നാണി പതുക്കെ ഞരങ്ങുന്നുണ്ട് .
അമ്മ അവരുടെ കെട്ടിയവന്റെ കയ്യില എന്തോ തിരുകി വൈക്കുന്നത് കണ്ടു

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ആത്തോലും ചില പെണ്ണുങ്ങളും മാത്രമായി അവിടെ
ആത്തോലിനാകെ  നീരസമാണ് .ഇനി പുണ്യാഹം തളിക്കണം ..ഇല്ലത്തും ഉരപ്പുരയിലും ..രക്തം വീണു ഉണ്ടായതെല്ലാം കഴുകി വെടുപ്പാക്കണം
അവർ എന്തൊക്കെയോ പിറു പിറുത്തു അകത്തേക്ക് പോയി
അപ്പോഴാണ്‌ അമ്മ ചുറ്റും നോക്കിയത് കൂവലത്തിൽ വന്നിരിക്കുന്ന ഒരു ഹിത്ര ശലഭത്തെ പിടിക്കാൻ അനങ്ങാതെ മുന്നോട്ടു നീങ്ങുക ആയിരുന്നു .
കൊച്ചെ ""
ഞെട്ടി പ്പോയി
നീയിവിടെ എന്തെടുക്കാ "
അമ്മേടെ കൂടെ വന്നു ""
അമ്മ ഞെട്ടി ത്തറിക്കുന്നതു കണ്ടു കൊചെന്തോക്കെ കണ്ടു കാണുമോ ആവോ എന്നൊരു ആധി മുഖത്തു തെളിയുന്നു
 തല്ലുന്നത് പതിവല്ല
വേഗം വന്നു കൈക്ക് പിടിച്ചു വീട്ടിലേക്കു വേഗം നടന്നു
വൈകീട്ടയപ്പോഴേക്കും വിവരം കിട്ടി
നാണി  പോയി
വയറ്റിൽ ഒരു കൊച്ചു കൂടി ഉണ്ടായിരുന്നു
അതിനെ കിട്ടി .ഒരു ആൺ കുട്ടി
വയറ്റിൽ ഇരട്ട കുഞ്ഞുങ്ങൾ ആണെന്ന് ആരും അറിഞ്ഞില്ല
അങ്ങ് ചെല്ലുമ്പോഴേ പൾസ്  ഒക്കെ വളരെ വീക്ക് ആയിരുന്നുവത്രേ
രണ്ടാമത്തെ കുഞ്ഞിനെ കൊടിലു  കൊണ്ട് വലിച്ചെടുത്തു എന്നാണ് കേട്ടത്
ആ കുഞ്ഞുങ്ങള വളർന്നത്‌ വലുതായതും എല്ലാം വേറെ കഥയാണ്
ഉര പ്പുര എന്നത് ഒരു ദുരന്തമാണ് എന്ന്
സ്ത്രീയുടെ പട്ടട ആണെന്ന് ഒക്കെ തോന്നിയത് പിന്നീടാണ്
പിന്നെയും വളരെ ക്കഴിഞ്ഞു
ഇഷ്ട്ടിക ക്കളങ്ങളിൽ കട്ട കമത്തുന്ന സ്ത്രീകളെ കണ്ടപ്പോൾ
പൊരി വെയിലത്ത് ചട്ടിയിൽ കല്ലുമായി നില കയറുന്ന ചുമട്ടു തൊഴിലാളി സ്ത്രീകളെ കണ്ടപ്പോൾ
ഒരു കുഞ്ഞിനെ ചുമലിൽ വലിച്ചു കെട്ടി നഗരത്തിൽ പിച്ച തെണ്ടുന്ന അന്യ സംസ്ഥാന ത്തൊഴിലാളികളെ കണ്ടപ്പോൾ
നഗര കുല വധുക്കളുടെ കണ്ണീരു വീണു ചുവന്ന കണ്ണുകൾ കണ്ടപ്പോൾ
അമ്ദ്യപനായ ഭാര്താവിനോട് അരി വാങ്ങാൻ 100 രൂപ ചോദിക്കുന്ന ജോലി ഇല്ലാത്ത വീട്ടമ്മയെ കണ്ടപ്പോൾ
ഒക്കെ ഈ ഉരപ്പുരയാണ് ഓര്മ്മ വന്നത്
നീറി നീറി വെന്തു പൊരിഞ്ഞു അലിഞ്ഞു ശവത്തിലും താഴെ ആയി ജീവിക്കുന്ന അനേകം ആധുനിക  സ്ത്രീകളുടെ നരകം
മറ്റൊരു സ്ഥലം ..മറ്റൊരു പുര
ഊട്ടി ക്കുടിക്കുന്ന സമൂഹവും കുടുമ്പവും..എല്ലാം പഴയത് പോലെ തന്നെ

Tuesday, March 8, 2016

editorial


പാക്കിസ്ഥാനിൽ നടന്ന ശിശു ഹത്യയുടെ രാഷ്ട്രീയം എന്താണ്
പാക്കിസ്ഥാനി ജനത തീവ്രവാദം  കൊണ്ട് നേരിടുന്ന ഭീഷണികൾ
 അനേകമാണ്
വ്യാപകവുമാണ്
സാധാരണ പാക്കിസ്ഥാനി പൌരന്റെ  ജീവിതം അവിടെ അപകടത്തിൽ ആണ്
പാക്കിസ്ഥാനി സ്ത്രീകളുടെ ജീവിതം തീര്ത്തും മൃഗങ്ങളുടെ പോലെ ആണ്
അവരുടെ  കഴുത്തിൽ കയറിട്ടിട്ടില്ല എന്ന് മാത്രം

 മലാലയുടെ ചെറു ബുക്ക്‌നമ്മുടെ പകിസ്തെൻ ക്കുറിച്ചുള്ള ധാരണകൾ  പാടെ മാറ്റി മറിച്ചു
താലിബാൻ അവിടെ പെണ്‍ പള്ളിക്കൂടങ്ങൾ വ്യാപകമായി അടച്ചു പൂട്ടി
മുസ്ലിം സ്ത്രീകളെ വെറും ലൈംഗീക ഉപകരണങ്ങൾ  മാത്രമാക്കാൻ നിരന്തരം അക്രമങ്ങൾ അഴിച്ചു വിട്ടു
താലിബാൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും മുസ്ലിമുകൾ പോലും പലായനം ചെയ്തു തുടങ്ങി
ടെഹ്‌റിക്ക് -  ഐ -താലിബാൻ പാകിസ്ഥാൻ (TTP) എന്നാണു പാകിസ്താനിലെ താലിബാൻ അറിയപ്പെടുന്നത്
അത് കുറച്ചു ഗ്രൂപ്പുകൾ ചേര്ന്ന ഒരു സംഘടനയാണ്
 2007 ലാണ് TTP രൂപം കൊണ്ടത്‌
ഇവരുടെ പ്രത്യേകത ഇവര ചർച്ചകൾക്ക്ത യ്യാറല്ല എന്നതാണ്.ചർച്ചകൾ നടക്കുമ്പോഴും ഇവര ആക്രമണ ങ്ങൾ തുടർന്ന് കൊണ്ടിരിക്കും
സ്കൂളിൽ പോകുന്ന പെണ്‍ കുട്ടികളുടെ മുഖത്തു ആസിഡ് ഒഴിക്കുക
എന്താണ് ഈ തീവ്രവാദികളുടെ ലക്‌ഷ്യം ?
പാക്കിസ്ഥാനിൽ ഇപ്പോൾ ഉള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ  താഴെ ഇറക്കുക  .
 പകരം ആ രാജ്യത്തെ പൂർണ്ണമായും ,  മത ബന്ധിയായ ഒരു തീവ്ര മുസ്ലിം മത പക്ഷ രാജ്യം(a purist Islamic regime) ആക്കുക എന്നതൊക്കെയാണ്
അഫ്ഗാൻ താലിബാൻ ഈ ആക്രമത്തെ അപലപിച്ചിട്ടുണ്ട് .എങ്കിലും പാക്കിസ്താ സർക്കാരിന് ഈ സംഭവത്തിൽ കൈ കഴുകാൻ ആവില്ല
കാലങ്ങളായി അവർ ആക്രമത്തെ പ്രോത്സാഹിപ്പിച്ചു വളവും വെള്ളവും നൽകി
വളര്ന്നു വന്ന സത്വം അവരെ ത്തന്നെ തിരിഞ്ഞു ഭക്ഷിക്കുന്ന ഭീതിദമായ കാഴ്ചയാണ് ലോകം ഇപ്പോൾ കാണുന്നത്
പാകിസ്ഥാൻതീവ്ര വാദത്തെ  ഭാരതത്തിനെതിരെ ഉള്ള ഒരു  ആയുധമാക്കി ഇത് വരെ ഉപയോഗിച്ചു
പാകിസ്ഥാൻ രൂപം കൊണ്ടപ്പോൾ ജിന്ന സ്വപനം കണ്ടത് മുസ്ലിമുകൾക്കു  ഒരു രാജ്യം ആയിരുന്നു
മുസ്ലിമുകൾക്കു മാത്രം ഉള്ള ഒരു രാജ്യം ആയിരുന്നില്ല ആ സ്വപ്നം  .എന്നാൽ പിന്നീട് വന്ന ഭരണാധികാരികൾ  ആ സ്വപനം തകർത്തു  .അവർമുസ്ലിം ശരിയത്ത് നടപ്പാക്കി ബഹു ഭർതൃതത്വം   മരണ ശിക്ഷ കിട്ടുന്ന കുറ്റം ആക്കി .ഈയിടെ ഇറാനിൽ ഒരു പെണ് കുട്ടിയെ ആ രാഷ്ട്രം തൂക്കി കൊന്നില്ലേ
 മാന ഭംഗ പ്പെട്ടാൽ  ആ യുവതിയെ ചാരിത്ര്യ ഭംഗ ത്തിനു കൊല്ലുക  എന്നത് ശരിയത്തിന്റെ ഭാഗമാണ്
അതും പാകിസ്താനിൽ നടപ്പാക്കി.മോഷണത്തിന് അംഗങ്ങൾ മുറിച്ചു മാറ്റുന്ന ശിക്ഷ  അവിടെ നിയമത്തിന്റെ ഭാഗമാണ്.

മുസ്ലിം രാഷ്ട്രം എന്നാ നിലയിൽ പാക്കിസ്ഥാനി ഹിന്ദുക്കളുടെ ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്‌

 ഹിന്ദു ക്കൾക്കു പാക്കിസ്ഥാനിൽ സർക്കാർ ജോലികളിൽ  ഓഫീസർ പദവിക്ക് വിലക്കുണ്ട്
ഹിന്ദു പെണ്‍ കുട്ടികളെ പ്രായ പൂരത്തി ആയി ക്കഴിഞ്ഞാൽ മുസ്ലിം യുവാക്കൾ തട്ടി ക്കൊണ്ട് പോയി മത പരിവർത്തനം ചെയ്യിച്ചു വിവാഹം കഴിക്കുന്നു എന്നെല്ലാം പത്ര റിപ്പോർട്ടുകൾ ധാരാളം വരുന്നുണ്ട്
മറ്റേതൊരു ഭാരതീയനെയും പോലെ ഹിന്ദുക്കൾ\   മാത്രമേ അവിടെ ഈത്തരം പീഡനങ്ങൾക്ക്‌  വിധേയർ ആകുന്നുള്ളൂ എന്നായിരുന്നു  നമ്മുടെ ഒക്കെ ധാരണ
142 പേരെ കൊന്നു ജിഹാദികൾ ആ ധാരണ  പാടെ മാറ്റി മറിച്ചു
""പരസ്പരം ഉള്ള വെറുപ്പ്‌ തീര്ക്കാൻ ഓരോരുത്തരും ആക്രമം അഴിച്ചു വിടുന്നു
സംഘടിതമായ ആത്തരം അക്രമം  ചെയ്യുന്നതിന്ചരിത്രം മതം എന്നൊക്കെ പറഞ്ഞു അവർക്കുധാരാളം ന്യായമായ കാരണങ്ങളും  ഉണ്ടാവും -എന്നാൽ ശത്രുക്കളുടെ എണ്ണം  പെരുകുകയും ചെയ്യും  .ഇക്ബാൽ അഹമ്മദ് എന്നൊരു   രാഷ്ട്രീയ ലേഖകൻ,1999 ഇൽ  എഴുതി
പിന്നീടാണ് അമേരിക്കയിലെ ആക്രമണം ഉണ്ടായത്
ഇതിൽ ഏറ്റവും പരിതാപകരമായ വസ്തുത ഇവരെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാൻ സർക്കാർ തന്നെയാണ് എന്നതാണ് .പാകിസ്ഥാൻ  മിലിട്ടറി ഇന്റെലിജെൻസ്‌ ആണ് ഈ മുസ്ലിം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് പാകിസ്താനിലെ എല്ലാവർക്കും അറിയുന്ന കാര്യമാണ്

കൂട്ടിൽ  നിന്നും  പുറത്തു വന്ന ഈ മഹാ ഭൂതത്തെ ആരടക്കും
അവരുടെ പുരാതന ശത്രുക്കള ആയ ഭാരതമൊ
ഇറാക്കിനെ ആക്രമിച്ച പോലെ അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചു കീഴ്പ്പെടുത്തുമോ
ഒരിക്കൽ പാകിസ്ഥാനിലെ പെഷവാറിൽ ധാരാളം ജൂതർ ഉണ്ടായിരുന്നു
അവരോന്നോഴിയാതെ അവിടം വിട്ടു
ഹിന്ദുക്കൾ പലായനം ചെയ്യാൻ എന്തെങ്കിലും നിവൃത്തി ഉള്ളവർ അവിടം വിട്ടു
മലാലെയെ പ്പോലെ സ്വതന്ത്ര ചിന്തയുള്ളവരും ആ രാജ്യം വിടുന്നു
ജാനാധിപത്യ വിശ്വാസികളും അന്യ മതസ്ഥരും രാജ്യം വിടുമ്പോൾ അല്ലങ്കിൽ ജയിലിൽ അടക്കപെടുമ്പോൾ
അല്ലെങ്കിൽ ആക്രമിക്കപ്പെടുമ്പോൾ
സ്വ സമുദായത്തിലെ തന്നെ പകുതി വരുന്ന സ്ത്രീകളെ ,ശാരീരികമായും ,മാനസികമായുംക്രൂരമായും  പീഡിപ്പിക്കുമ്പോൾ
സ്കൂളുകളിൽ കുട്ടികളെ തന്നെ ക്രൂരമായി വെടി  വച്ച് കൊല്ലുമ്പോൾ
നമുക്കീ രാജ്യത്തെ രാജ്യം എന്ന് വിളിക്കാമോ
പകരം എന്താണ് വിളിക്കേണ്ടത് അല്ലെ

ലോകം തങ്ങളുടെ  കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നമുക്ക് പ്രതീക്ഷിക്കാം

Saturday, March 5, 2016

മലപ്പുറത്ത് നിന്നും ആരും ഇല്ലേ

അങ്ങിനെ കേരള കോൺഗ്രെസ് പിളർന്നു 
ജോസഫ് ഇല്ലാതെ ഒരു ജോസഫ്‌ ഗ്രൂപ്പ് 
അവരുടെ കൂടെ ബാലകൃഷ്ണ പിള്ള, ഗണേഷ് 
ചില മെത്രാന്മാർ 
ഇനിയിപ്പോ മലപ്പുറത്ത് നിന്നും ആരും
ഇല്ലേ സഖാക്കളേ നമ്മുടെ കൂടെ കൂടാൻ

ട്രാഫിക് ഡ്യൂട്ടി ചെയ്യാത്ത ഏതു പോലീസുകാരാണ് ഇന്ന് കേരളത്തിൽ ഉള്ളത്

കേരളത്തിലെ പോലിസ് സേന ഇതെങ്ങോട്ട് പോവുകയാണ്
ആയിരം രൂപ ഡി ജി പ്പി സമ്മാനം കൊടുത്തു ചൂടാറുന്നതിനു മുൻപേ
ജാമ്യമില്ല വ്യവസ്ഥയിൽ അറസ്റ്റു ചെയ്യാൻ ഈസ്റ്റ് പോലിസ് സ്റ്റെഷനിലേ പോലീസുകാർ തയ്യാറായിരിക്കുന്നു
പബ്ലിക് പ്രൊസിക്യൂട്ടറുടെ അഹങ്കാരം അടക്കാൻ കഴിഞ്ഞില്ല പോലീസുകാർക്ക്
അത് കഴിവ് കേടു 
എന്നാൽ വഴിയിൽ നിൽക്കുന്ന പോലീസുകാരന്റെ വിയർപ്പിനെ
അവന്റെ നേരിനെ ,നെറിയെ
സത്യസന്ധതയെ
ഇങ്ങനെ അപമാനിക്കാമോ 


കേരളത്തിലെ ഏറ്റവും ധനികർ തൃശ്ശൂർ നിന്നാണ്
യൂസഫലി ,ലീല കൃഷ്ണൻ നായർ ,ആലൂക്കാസ് ,ആലപ്പാട്ട് ...അങ്ങിനെ അങ്ങിനെ
സാംസ്കാരിക തലസ്ഥാനവും അവിടം തന്നെ
ഒരു വനിതയെ തന്റെ വില പിടിച്ച കാർ കൈകാണിച്ചു നിർത്തി എന്നതിന് കാറിനകത്തിട്ടു പൂട്ടിയ
മത്തു പിടിച്ച സമ്പന്നതയുടെ ധാര്ഷ്ട്യവും ഈ നഗരം നമുക്ക് കാണിച്ചു തന്നു
ഇന്നിപ്പോൾ ആളെ നോക്കി വേണ്ടേ വണ്ടിക്ക് കൈ കാണിക്കാൻ
എന്നൊരു പാവം കോൺസ്റ്റബിളിനോട്
അട്ടഹസിക്കുന്ന അധികാര പ്രമത്തതയും
തൃശിവപേരൂരേ നിനക്ക് സ്വന്തം
നിസ്സാമിനെ മൂലക്കിരുത്തിയ,നിലക്ക് നിർത്തിയ
തൃശൂർ പോലീസിന്റെ കഴിവ് എവിടെ പ്പോയി ?
മേലുദ്യോഗസ്തന്മാരും അധികാരക്കസേരയിൽ ഇരിക്കുന്നവരും പറഞ്ഞാൽ നിങ്ങൾ സ്വന്തം കൂട്ടുകാരനെ ഒറ്റി ക്കൊടുക്കുമോ
ട്രാഫിക് ഡ്യൂട്ടി ചെയ്യാത്ത ഏതു പോലീസുകാരാണ് ഇന്ന് കേരളത്തിൽ ഉള്ളത്


കോടാലി ക്കയ്യുകളാണ്
കോടാലി മാത്രമല്ല
വന നശീകരണത്തിനു കാരണക്കാർ

മിക്കവാറും രാജ്യ ദ്രോഹ കുറ്റത്തിന് ജയിലിൽ പോകാൻ ഇടയുണ്ട്

മിക്കവാറും രാജ്യ ദ്രോഹ കുറ്റത്തിന് ഞാൻ ജയിലിൽ പോകാൻ ഇടയുണ്ട്
കാരണം പലതാണ്
ഒരിടക്ക് ക്രിക്കറ്റ് കളി കാണുമായിരുന്നു ഞാൻ
ആ സമയത്ത് എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ടാമത്തെ ടീം പാകിസ്താൻ ആയിരുന്നു
ദേശ ഭക്തരെ നിങ്ങൾ ക്ഷേമിക്കണം
ഒന്നാമതായി എനിക്കിഷ്ട്ടം ഓസ്ട്രേലിയയെ ആയിരുന്നു
കാശ് മേടിച്ചു കളി തോറ്റു കൊടുക്കുന്ന ഭാരതത്തെ.
.മോഡിയുടെ ഭാഷയിൽ പറഞ്ഞാൽ ഹിന്ദുസ്ഥാൻ ടീമിനെ എനിക്ക് ഇഷ്ട്ടമെ അല്ലായിരുന്നു
ആകെ .ഇഷ്ട്ടമുള്ളത് ..കപിൽ ദേവിനെ ആയിരുന്നു .
ഇമ്രാൻ ഖാൻ വസിം അക്രം ഇവരെയും വലിയ ഇഷ്ടമായിരുന്നു
അന്ന് പലരും ഞാൻ ദേശ സ്നേഹം ഇല്ലാത്തവൾ ആണ് എന്ന് ആരോപിച്ചിരുന്നു
അഫ്ഗാൻ അധിനിവേശ സമയത്തും പിന്നീടും
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സ്ത്രീകൾ അനുഭവിക്കുന്ന താലിബാൻ ക്രൂരതകൾ വല്ലാതെ അലട്ടിയിരുന്നു
പാക്കിസ്ഥാനിലെ ഒരു സ്കൂളിൽ തീവ്രവാദികൾ നൂറു കണക്കിന് കുട്ടികളെ വെടി വച്ച് കൊന്നപ്പോൾ വലിയ സങ്കടം തോന്നിയിരുന്നു
ഭർത്താക്കന്മാർ അടിച്ചും ഇടിച്ചും കൊന്ന മുസ്ലിം ഭാര്യമാരെ കുറിച്ച് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ വായിച്ചു മനസ് നൊന്തിരുന്നു
അടച്ചു പൂട്ടപ്പെട്ട പാക്കിസ്ഥാനിലെ ഗേൾസ്‌ സ്കൂളുകളെ കുറിച്ച്
പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ ഉള്ള അവകാശം ലഭിക്കാത്ത അവിടുത്തെ പെൺ കുട്ടികളെ ക്കുറിച്ച് വ്യാകുലപ്പെട്ടിരുന്നു
അഫ്ഗാനിലെ അടച്ചു പൂട്ടപ്പെട്ട വനിതകളുടെ ആശു പത്രിയിൽ ചികിത്സ തേടി എത്തി റോഡിൽ പ്രസവിച്ചു വീണു രക്തം വാര്ന്നു കിടക്കുന്ന യുവ മാതാവിനെ ക്കുറിച്ച് വായിച്ചു കണ്ണ് നിറഞ്ഞിരുന്നു
ട്രേഡ് യൂനിയൻ പ്രവർത്തനത്തിനിടയിൽ അനേകം അനേകം പ്രാവശ്യം കയ്യ് ആകാശത്തേക്ക് ഉയർത്തി
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സർക്കാരിന്റെ അതിക്രമങ്ങളെ ക്കുറിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു
മിക്കവാറും ഞാൻ അകത്തു പോകുന്ന ലക്ഷണമാണ്