2011, ജൂലൈ 20, ബുധനാഴ്‌ച

ചാപ്പ കുരിശു




യൌവനത്തിന്റെ സിനിമ..ആധുനികതയുടെ സിനിമ..
ദാക്ഷിന്ന്യമില്ലാത്ത  സിനിമ
യുവ സംവിധായകന്റെ ഈ പുതിയ സിനിമ നമ്മെ പിടിച്ചിരുത്തും..
നമ്മെ നമ്മള്‍ കാണുന്ന മായ ലോകത്ത് നിന്ന് ഒന്ന് പിടിച്ചു ഉലക്കും
നമ്മള്‍ കണ്ണ് തുറന്നു ഒന്ന് ചുറ്റും നോക്കും
ഇതാണല്ലേ യാധാര്ധ്യം എന്നാ മട്ടില്‍


കൊച്ചിയിലെ ഒരു ചെറിയ മുറിയില്‍ ഒരു പായില്‍ ചുരുണ്ട് കൂടി കിടക്കുന്ന അന്‍സാരി.
മൂവായിരം രൂപയാവണം അവന്റെ മാസ ശമ്പളം  ..
ഒരു വെറും പൊറോട്ടയും ചായയും..
അതിനായി അഞ്ചെ അഞ്ചു രൂപയുടെ  ഒരു തുട്ടു കാണും അവന്റെ കയ്യില്‍.
അത്ര ദരിദ്രന്‍
ചായക്കട മുതലാളിക്ക് അവനെ വലിയ പരിഹാസമാണ് .
.ഞാന്‍ അമ്പത് രൂപ തരാം നീ പോയി ബിരിയാണി വാങ്ങി തിന്നെടാ എന്ന് എന്നും കളിയാക്കും
ഒരു സൂപ്പെര്‍ മാര്‍ക്കെറ്റിലെ  ക്ലീനെര്‍ ജോലിക്കാരന്‍
ഭീകരന്‍ അയ ഒരു ഫ്ലോര്‍ മനജേര്‍ ..
ചാലക്കുടിക്കാരന്‍..അയാള്‍ക്ക്‌ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി യുടെ ഇടപാടും ഉണ്ട് കൂടെ
ഒരു പൂ പോലെ സുന്ദരിയായ കൂട്ടുകാരി നബീസ ..

ജീവിതത്തിന്റെ മറു ഭാഗമാണ് അര്‍ജുന്‍
മകന് നഗരത്തില്‍ വലിയ ഒരു കച്ചവടം ഇട്ടു കൊടുത്ത് അവന്റെ വളര്‍ച്ച കണ്ടു രസിക്കുന്ന മാതാ പിതാക്കള്‍
അന്ന പ്രോപെര്ട്ടീസ്..
അവരുടെ കോടികള്‍ മൂല്യമുള്ള പ്രൊജക്റ്റ്‌

അതില്‍ അര്‍ജുനെ സഹായിക്കുന്ന അതി സുന്ദരിയായ സോണിയ ..രെമ്യ നമ്പീശന്‍
അവളുമായി പ്രണയം.കാമം സെക്സ് എല്ലാം..ഉണ്ട് താനും.
എന്തും ഇതും സ്വന്തം ഫോണിന്റെ  വിഡീയോവില്‍    പകര്‍ത്തുന്ന ശീലവും അര്‍ജുനുണ്ട്
അവളുമായുള്ള ഒരു ക്ലിപ്സും അവന്‍ സൂക്ഷിച്ചു വയ്ക്കുന്നു
മറ്റൊരു കോടീശ്വരിയായ റോമയുമായി ഇവന്റെ കല്യാണം തീരുമാനിക്കുകയാണ്
വളരെ വൈകിയാണ് സോണിയ ഇതറിയുന്നത്
അവള്‍ ഇടയുന്നു
തന്റെ കയ്യിലെ വിഡിയോ ക്ലിപ്സ് കാട്ടി അര്‍ജുന്‍ അവളെ വരുതിക്ക് കൊണ്ട് വരാന്‍ ശ്രേമിക്കുന്നു
പിടി വലിക്കിടെ താഴെ വീണു പോയ ഫോണ്‍ അന്‍സാരിക്ക്  കിട്ടുന്നിടത് നിന്ന് സിനിമ തുടങ്ങുന്നു എന്ന് പറയാം
അഭിനയം
കയ്യെത്തും ദൂരത്തു നിന്ന് ഫാസിലിന്റെ മകന്‍ വളര്‍ന്നു.
നന്നായി അഭിനയിച്ചു ഈ ചെറുപ്പകാരന്‍
അഭിനയം പഠിക്കാന്‍ പോയോ എന്നൊരു സംശയം ഉണ്ട്..
അതോ സംവിധായകന്റെ ഗുണമോ
നമുക്ക് നല്ല അഭിനയം തന്നെ കിട്ടി

വിനീത്  ശ്രീനിവാസന്‍    ..
മനോഹരമായി അഭിനയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ
ട്രാഫിക്കില്‍ മറ്റു പല ചിത്രങ്ങളിലും  ഈ ചെറുപ്പക്കാരന്‍ സ്വന്തം അഭിനയത്തിന് കൊടുത്ത ശ്രെധയും..
തീവ്രതയും ഉള്‍ക്കരുത്തും
അത് എല്ലായ്പ്പോഴും വിനീതിനെ  നമുക്ക് പ്രീയപെട്ടവന്‍ ആക്കുന്നു
എന്റെ അച്ഛന്‍ ശ്രീനിവാസന്‍ ആണെന്നറിയില്ലെ  
ഞാന്‍ ഒരു മഹാ സംഭവം ആണ് എന്ന് നിങ്ങള്‍ക്കറിയില്ലേ
ഈ ഭാവമൊന്നും നമ്മള്‍ എത്ര ആഴത്തില്‍   നോക്കിയാലും ഇവന്റെ കണ്ണില്‍ കാണില്ല
യാതൊരു ചമയങ്ങളും ചെയ്യാതെ..
ഇതാ ഞാന്‍..ഒരു അഭിനേതാവ്.മാത്രമായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു എന്ന്പറയുന്ന വിനീതിന്റെ  ചങ്കൂറ്റം എനിക്ക് ഇഷ്ടമായി

ഈ സിനിമയിലെ ഏറ്റവും മനോഹര മായ കാഴ്ച നിവേദിതയുടെ അഭിനയമാണ് ..
നബീസയുടെ നൈസര്‍ഗികമായ അഭിനയം
ബാക്കി എല്ലാവരും ഭാവങ്ങള്‍ മുഖത്തു വരുത്താന്‍ വിഷമിക്കുമ്പോള്‍..
ഇവള്‍ സ്വാഭാവികമായും അഭിനയിക്കുന്നു
ഈ സുന്ദരി കുട്ടിയെ നിങ്ങള്‍ ഇനിയും കാണാന്‍ ആഗ്രഹിക്കും
സിനിമ നമ്മള്‍ക്ക് തരുന്ന  ഒരു പുതു സമ്മാനം ഇവളുടെ അഭിനയമാണ്
സോണിയയെ അവതരിപ്പിച്ച രെമ്യ .
.ഒപ്പിച്ചു  മാറി എന്നെ പറയാന്‍ പറ്റൂ.
റോമയും അങ്ങിനെ തന്നെ

തിരക്കഥയുടെ ഒരു ഭംഗി..
കാമെറായുടെ   ഒരു പൂര്‍ണത
അതി മനോഹരമായ എഡിറ്റിംഗ്
മൊത്തം സിനിമയുടെ സംഗതം..ബാക്ക് ഗൌട്ന്‍ മുസിക്കും പാട്ടുകളും..തമ്മില്‍ അങ്ങിനെ ഇഴ ചേര്‍ന്ന് ഇരിക്കുന്നു
ഒരേ ഒരു സ്ടണ്ട് രംഗമേ ഉള്ളൂ  
അമ്മച്ചിയെ..നമ്മുടെ നാട്ടില്‍ പിള്ളേര്‍ കിടന്നു ഇടിക്കുന്ന ഇടി തന്നെ
അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ചും കടിച്ചും
ഒച്ച വച്ചും..മേല് കയറി ഇരുന്നും ..ഉരുണ്ടും ഒക്കെ
ഇതൊന്നു കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന് തോന്നും വിധം..ശ്വാസം നിലപ്പിക്കും
നല്ല രസമായ ചില തമാശകള്‍  ..
ഫ്ലോര്‍ മാനേജരുടെ ചെപ്പക്ക് അടിക്കുന്ന രംഗം
മഞ്ഞ കാറിന്റെ ഒരു പടുതി
രണ്ടും കലക്കി  

സംവിധായകന് സ്വന്തം ജോലി അറിയാം
ബിഗ്‌ ബി ,ഡാഡി കൂള്‍ ഇവയുടെ കാമെറാ ചെയ്ത സമിറിന്റെ ആദ്യത്തെ സംവിധാന രംഗത്തെ കാല്‍ വായ്പ്പാണ്  ഇത്
നൂതനമായ സിനിമ സങ്കേതങ്ങളും
തീരെ ചെറുപ്പക്കാരായ ക്രൂവും   .
നല്ല സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണം എന്നാ അവരുടെ  മോഹവും..
എനിക്ക് നിങ്ങളോട് ഒരു കഥ പറയാന്‍ ഉണ്ട്
നിങ്ങള്‍ അത് കേള്‍ക്കണം..എന്ന് പറയുന്ന ഈ ടീമിന്റെ ധീരതയും
അപാരം തന്നെ
അതെ ഇതൊരു ഒന്നാംതരം ചിത്രമാണ്
ട്രാഫിക്ക് പോലെ
കാണേണ്ടത് തന്നെ
പത്തില്‍ ഒന്‍പതും  കൊടുക്കാം


Movie : Chappa Kurishu

Story , Direction – Sameer Thahir
Produced By – Listin Stephen
Cast – Fahad Fazil, Roma,vineeth sreenivasan,Remya Nambeesan,
Nivedhita
Screen play - Unni R , Sameer Thahir
Cinematography - Jomon T John
Music - Rex Vijayan
Media design – Papaya

2011, ജൂലൈ 16, ശനിയാഴ്‌ച

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍


ഭക്ഷണത്തിന്റെ രുചി.നല്ല പാചകക്കാര്‍ക്കു ലോകത്തെങ്ങും ഒരു സ്വഭാവമാണ് 
അവര്‍ക്ക് മനസിലാവുന്ന ഒരു ഭാഷ പോലും ഭക്ഷണത്തിന്റെ ആണ് 
അങ്ങിനെ നന്നായി പാചകം ചെയ്യുന്ന ഒറ്റ പെട്ട് പോയ രണ്ടു മനുഷ്യാല്‍മക്കളുടെ വൈകി ഉദിച്ച പ്രണയത്തിന്റെ കഥയാണ് ഈ സിനിമ 
കാളി ദാസന്‍ എന്നാ ലാല്‍ ഒരു പുരാവസ്തു ഗവേഷകന്‍ ആണ് 
താനിയ കഴിയുന്നു,പുള്ളിയുടെ പാചകക്കാരന്‍ നമ്മുടെ ബാബുരാജ്..സ്ഥിരം വില്ലന്‍ ആയ ബാബു തന്റെ തെറിച്ച മസിലുകള്‍ ഒതുക്കി അല്‍പ്പം സ്ത്രൈണത ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിച്ച രീതി ..
മനോഹരം തന്നെ 
കാളിദാസന്‍ പെണ്ണ് കാണാന്‍ ചെല്ലുന്ന വീട്ടിലെ പാചകക്കാരന്‍ ആയിരുന്നു ബാബു.അവന്റെ കൊട്ടാരക്കര രീതിയിലുള്ള ഉണ്ണിയപ്പം തിന്നു ..
ആരാണ് ഉണ്ടാക്കിയത് എന്നറിഞ്ഞു അകത്തു പോയി..
കൂടെ പോരുന്നോ എന്ന് ചോദിച്ചു ചാടിച്ചു കൊണ്ട് പോരുന്ന  രസകരമായ കാഴ്ച ഈ ചിത്രത്തിന്‍റെ ഹൈ ലൈഹ്ട്സ്    ആണ് 
ശേതയുടെ മായ ഒരു ഡബ്ബിംഗ്  ആര്‍ടിസ്റ്റ്  ആണ്..
ചൊവ്വ ദോഷം കൊണ്ട് സമയത്ത് കല്യാണം നടന്നില്ല.
പിന്നെ പ്രേമിച്ച ഒരുവന്‍ ജാതകം ചേരാഞ്ഞു ഇട്ടിട്ടു പോവുകയും ചെയ്തു
സ്വയം സുന്ദരി ആവാന്‍ ഒന്നും താല്പര്യമില്ലാത്ത ഒരു ഒരു അലക്ഷ്യ സ്വഭാവക്കാരി.
ഡബ്ബിംഗ് തിയെട്ടരിനടുത്തുള്ള ഹോട്ടെലിലേക്ക്    ദോശ വിളിച്ചു പറഞ്ഞത് തെറ്റായി നമ്മുടെ കാളിദാസന്റെ ഫോണില്‍ ആണ് വന്നത്
ദേഷ്യം വന്നു അവനെ മര പട്ടി എന്നും അവളെ കരിങ്കാലി  എന്നും അന്യോന്യം  വിളിച്ചു വഴക്കായി
മനു ഒരു സോറിയും  അയച്ചു അവള്‍ ഇങ്ങോട്ട് വിളിച്ചു മാപ്പും പറഞ്ഞു.
എങ്കിലും ആ കടയിലെ ദോശയും ഗാര്‍ലിക് ചട്ടിണിയും കാളിദാസന് വളരെ ഇഷ്ട്ടമായി 
കടയില്‍ നിന്നെ വില്ച്ചു നന്ദി പറഞ്ഞു.അങ്ങിനെ സംസാരിച്ചു അവര്‍ കൂട്ടാവുകയാണ് 
എന്നാല്‍ കാണേണ്ടി വരും എന്നാ സ്ഥിതി വന്നപ്പോള്‍ രണ്ടു പേരും തങ്ങളുടെ ജൂനിയര്‍ മാരെ വിടുന്നു
കാളിദാസനും മായയും ആണെന്ന് പറഞ്ഞു ചുരുങ്ങിയത്  പതിനഞ്ചു വയസു കുറവുള്ള രണ്ടു പേര്‍ ആണ് പരസ്പരം കാണുന്നത് 
.അവര്‍ രണ്ടു പേരും പൂത്ത പ്രണയത്തില്‍ ആകുന്നു  
മുതിര്‍ന്നവര്‍ രണ്ടു പേരും കടുത്ത നൈരാശ്യാത്തിലും..
കഥയും തിരക്കഥയും മനോഹരം..സൂക്ഷ്മതയോടെ എഴുതപെട്ടത്‌ 
സംഗീതം..ചുണ്ടില്‍ തത്തി കളിക്കുന്നതും ഹൃദയ ഹരിയും 
സംഭാഷങ്ങള്‍ നര്‍മം നിറഞ്ഞതും ആഭാസം അല്‍പ്പം പോലും ഇല്ലാത്തത്..
പലതും നമ്മള്‍ ഓര്‍ത്തോര്‍ത്തു  ചിരിക്കുന്ന തരത്തില്‍ രസകരം
മനു മൈധിലിയെയും എടുത്തു കൊണ്ട് റോഡില്‍ കൂടി പോകുന്ന ഒരു രംഗമുണ്ട്..ഓടയില്‍ വീണ അവളെ ചുമക്കുന്ന അവന്റെ ത്യാഗം ആരും സമ്മതിച്ചു പോകും
കാലിനല്‍പ്പം  മുറിവേയുളൂ..എന്നിട്ടും ഒപെരേഷന്‍  വേണോ ഞാന്‍ ഒപ്പ്ടീടു തരണോ എന്നൊക്കെയുള്ള ചോദ്യം..നമുക്ക് ഇഷ്ട്ടപെടും 
അത് പോലെ അര്‍ച്ചന കവിയുമായുള്ള ആദ്യത്തെ കൂടി കാഴ്ചയും രസകരം തന്നെ 
വടി പോലെ ഇരിക്കുന്ന മൂപ്പന്‍ ഒരു രസകരമായ കാഴ്ച തന്നെ 
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മൂപ്പനെ കൊണ്ട് പോകുന്ന രീതി..അതിലെ ഒരുത്തന്റെ നെഞ്ചില്‍ ലാല്‍ കൊടുക്കുന്ന ഒരു ചവിട്ടു
അത്ര തന്മയത്വത്തോടെ തന്നെ 
അഭിനയം 
 ലാലിന്റെ അസാധ്യ അഭിനയം  ..അതാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവുംവലിയ ആകര്‍ഷണം 
ലാല്‍  അഭിനയിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം 
അഭിനയം കൊണ്ട് മാത്രം ആ മൂഡു നമ്മളില്‍ സന്നിവേശിപ്പിക്കാന്‍  ലാലിന് കഴിഞ്ഞു 



രതി നിര്‍വേദത്തിലെ  അംഗ സമൃധിയുള്ള
 കുസൃതി കണ്ണുള്ള സുന്ദരിയില്‍ നിന്നും 
വിരസമായ കണ്ണുകളും അരണ്ട മുഖവും ഉള്ള മായയിലെക്കുള്ള ശ്വേതയുടെ കൂടു മാറ്റം എന്നെ അല്ഭുതപെടുത്തി കളഞ്ഞു 
റോക്ക് ന്‍ റോള്‍  എന്നാ സിനിമയിലെ പൂര്‍ണ ആധുനിക യുവതി,
ഒരു പാതിരാ കൊല പതകത്തിലെ  മുഷിഞ്ഞ ഗ്രാമീണ വൃദ്ധ 
ശ്വേതയുടെ അഭിനയ  റേഞ്ച്  അപാരം തന്നെ 
അവളുടെ   അഭിനയം വളരെ തന്മയത്വത്തോടു കൂടി തന്നെ 
ഈ പ്രഗല്‍ഭരുടെ ഇടയില്‍ മറ്റു കഥാപാത്രങ്ങള്‍ക് ശോഭിക്കാന്‍ അവസരം കിട്ടിയില്ല എന്നതാണ് വാസ്തവം 
അസിഫ് അലിയുടെ ഏഴയലത്ത്  നില്‍ക്കാന്‍ മൈധിലിക്ക് ആയില്ല എന്നതും വാസ്തവം 
അസിഫിന്റെ പ്രണയ രംഗങ്ങള്‍ നല്ല രസമായി തോന്നി 



നല്ല എഡിറ്റിങ്ങും,ഫോട്ടോഗ്രാഫിയും  എന്നെ പറഞ്ഞു കൂടൂ 
ഒരു പ്രണയ  കഥയുടെ  പൂര്‍ണത  നമുക്ക് നന്നായി  അനുഭവപ്പെടും  
മുഷിയില്ല 
മൂന്നു ദിവസം കൊണ്ട് ഉണ്ടാക്കുന്ന കേക്ക് രണ്ടു പേരും കൂടി ഫോണില്‍ ഉണ്ടാക്കുന്ന റൊമാന്റിക് ആയ രംഗങ്ങളും  ഉണ്ട് 
മൊത്തത്തില്‍ സിനിമയെ പൂര്‍ണമായും ഒരു പുതിയ വീക്ഷണ കോണില്‍ നിന്നും അവതരിപ്പിച്ചിരിക്കുന്നു 
മൊത്തത്തില്‍ നമുക്ക് നല്ല തൃപ്പ്തി തോന്നും  ഈ ചിത്രം കണ്ടാല്‍ 
പത്തില്‍ എട്ടു കൊടുത്താല്‍ kuzhappamilla




2011, ജൂലൈ 13, ബുധനാഴ്‌ച

ട്രെയിന്‍,ത്രീ കിങ്ങ്സ്,രതി നിര്‍വേദം

ട്രെയിന്‍,ത്രീ കിങ്ങ്സ്,രതി നിര്‍വേദം

ഈയിടെ കണ്ട മൂന്നു ചിത്രങ്ങള്‍..
തനിയെ ഒരു ടോപിക് ഇടാന്‍ മാത്രം മേന്മ മൂന്നു ചിത്രങ്ങള്‍ക്കും  ഇല്ല എന്നതാണ് വാസ്തവം 

ട്രെയിന്‍ ..

മമ്മൂട്ടിയുടെ ഒന്നാംതരം അഭിനയം.
മറക്കാന്‍ പറ്റാത്ത ജീവിത പ്രതി സന്ധികളില്‍ അകപെട്ട മനുഷ്യരുടെ നേര്‍ ചിത്രങ്ങള്‍
ബോംബെ തീവണ്ടികളില്‍ നടക്കുന്ന ഒരു സ്പോടന പരമ്പരകള്‍..അത് അന്വേഷിച്ചു കണ്ടു പിടിക്കുന്ന മമ്മൂട്ടി ..എന്നാല്‍ ആ ഉള്‍ക്കാഴ്ചയെഅവഹേളിക്കുന്ന മേലധികാരികള്‍ സഹ പ്രവര്‍ത്തകര്‍
സ്പോടനത്തില്‍ മരിക്കുന്ന കുറച്ചു പേര്‍..അവരെ കാത്തിരിക്കുന്നവര്‍ 
ജയരാജിന്റെ ഈ ചിത്രം നമ്മളില്‍ തീര്‍ത്തുംമനുഷ്യ ഭാവങ്ങള്‍ തന്നെയാണ് ഉണര്‍ത്തുക
ആസുര ഭാവങ്ങളോ വികൃത ഭാവങ്ങളോ അല്ല

മുത്തച്ചനെ കാത്തിരിക്കുന്ന ചെറു മകന്‍ 
അവന്റെ അടുത്ത് ചെല്ലാന്‍ തിടുക്കപെടുന്ന മറവി രോഗം ബാധിച്ചു വൃദ്ധ സദനത്തില്‍ അക്കെപെട്ട വൃദ്ധന്‍
അയാളുടെ നിസാഹായത.
കുഞ്ഞിന്റെ മുത്തച്ചനോടുള്ള സ്നേഹ വായ്പ്പു.
കാത്തിരുപ്പ്..
മനസ്സില്‍ തറഞ്ഞു കയറുന്ന കഥാ സന്ദര്‍ഭങ്ങള്‍ തന്നെ 

ഹജ്ജിനു പോകാന്‍ ഉപ്പാക്ക് കിട്ടേണ്ട  പെന്‍ഷന്‍..
അത് കിട്ടാന്‍ കൈക്കൂലി കൊടുക്കില്ല എന്ന് ശഠിക്കുന്ന ധീരയായ മുസ്ലിം യുവതി 
ഉപ്പ പോരാടിയ അഴിമതിക്ക് വിധേയയായി കൈക്കൂലി കൊടുത്തു കിട്ടുന്നാ പണം കൊണ്ട് ഉപ്പ ഹജ്ജിനു പോകേണ്ട എന്ന് കരുതുന്ന ആ യുവതിയും നമ്മുടെ മനം കവരും

ആധുനികതയുടെ നേര്‍ പകര്‍പ്പായി ജയ സൂര്യയും ഐഞ്ചാല്‍    സൈബര്‍വാള്‍   എന്ന പെണ്‍കുട്ടിയും ചേര്‍ന്ന് വിടര്‍ത്തുന്ന മനോഹരമായ ഒരു കൂട്ടുകെട്ടിന്റെ കഥ കൂടിയാണ്.ആത്മഹത്യയുടെ അവസാനത്തെ ചവിട്ടു പടിയില്‍ നിന്ന് അവള്‍ തിരിച്ചു വരുന്ന കാഴ്ച മറക്കില്ല 
ജയ സൂര്യയുടെ കഥാപാത്രം..അവന്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്‌..ട്രാക്ക് പാടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു  ..ബൈക് കടം വാങ്ങി ചെത്തി നടക്കുന്ന  അവനെ നമ്മള്‍ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ കണ്ടിട്ടുണ്ട്  

തീവ്രവാദികളും..അവരെ തേടിയുള്ള അലച്ചിലും എല്ലാം വല്ലാതെ ഇഴഞ്ഞു നീണ്ടു പോയി 
ജയരാജിന്റെ നല്ല ചിത്രങ്ങളില്‍ ഒന്നാവുമായിരുന്നു ഇത്
കഥാപാത്രങ്ങളുടെ സംഭാഷണ ശൈലി ശ്രേധിച്ചിരുന്നു എങ്കില്‍ 
കഥ കുറെ കൂടി ഒതുക്കത്തോടെ പറഞ്ഞിരുന്നു  എങ്കില്‍
കുറെ കൂടി ഫാസ്റ്റ് ആയി ചിത്രീകരിച്ചു എങ്കില്‍
അന്ത്യം നല്ലതായിരുന്നു എങ്കില്‍ 
ഈ ത്തരം ചിത്രങ്ങള്‍ ഇനി എടുക്കില്ല ജയരാജ്‌ എന്ന് കരുതട്ടെ
അതും മമ്മൂട്ടിയുടെ കഥാപാത്രം ഹേമന്ത് കര്കാരെയുമായി കൂട്ടിയാണ് ചിത്രീകരിച്ചത് എന്നത് നല്ലതും ആയില്ല.ഭാരതം കണ്ട ഏറ്റവും മഹാനായ ആ പോലീസു ഓഫീസറോട്  ചെയ്ത അനീതിയായി പോയി ഇത്

തീവ്രവാദ ബന്ധിയായ ചിത്രങ്ങള്‍ ധാരാളം ഇറങ്ങുന്ന ഈ കാലത്ത്..
കുറെ   കൂടി ഹോം വര്‍ക്ക്‌ ചെയ്തു ഇറക്കാമായിരുന്നു ഈ ചിത്രം 

Story/Screenplay/direction: Jayaraj
Camera:Seenu Murukkumpuzha & Tanu Balak
Music: Srinivaas
Lyrics: Rafeeq Ahmed & Jayaraj
Editor: Vivek Harshan
Banner: Harvest Dreams Films & Entertainments Pvt.Ltd.

ത്രീ കിങ്ങ്സ് 
ഒരു നല്ല എന്റര്‍ടയ്നാര്‍      ..എന്നതിനും അപ്പുറം ഒന്നും നമുക്ക് തരാത്ത
ഉത്സവ പറമ്പില്‍ പോയാല്‍ നമ്മള്‍ പൊരി മേടിച്ചു നുണഞ്ഞു നടക്കും പോലെ   
ചുമ്മാ കണ്ടു ഇറങ്ങി പോരാവുന്ന ഒരു സ്ഥിരം മസാല ചിത്രം
നല്ല നല്ല തമാശകള്‍..കണ്ടാല്‍ ചിരിക്കാന്‍ വകയുണ്ട്
ഒരേ ദിവസം ജനിക്കുന്ന മൂന്നു കുട്ടികള്‍..
അവന്മാര്‍ വലിയ തല്ലു കൊള്ളികളും അന്യോന്യം പാരയുമാണ് ..അവരെയും അവരുടെ സ്വത്ത് തട്ടി എടുക്കാന്‍ ശ്രേമിക്കുന്ന പഴയ ഒരു കാര്യസ്തന്റെയും കഥയാണ് ഈ ചിത്രം

കോവിലകത്തെ സന്തതികള്‍ ആയതു കൊണ്ട് കിങ്ങ്സ് എന്ന് പേരിട്ടു എന്നെ ഉള്ളൂ .
ജയ സൂര്യ ,ഇന്ദ്ര ജിത്തു ,ചാക്കോച്ചന്‍..
അവരുടെ ഇണകള്‍ ആയി ആന്‍ മേരിയും  ,സംവൃതയും ,സന്ധ്യയും.
പെട്ടന്ന് പണം ഉണ്ടാക്കണം മൂന്നു പേര്‍ക്കും.
അതിനായി അവള്‍ കളിക്കുന്ന കളികളും..
അതില്‍ വിജയിക്കുന്നതും ആണ് ഇതിവൃത്തം.
ഇല്ല ഒരു വാക്ക് കഥയെ ക്കുറിച്ച് ഞാന്‍ പറയില്ല..
പോയി കണ്ടാല്‍ മതി
ബോര്‍ അടിക്കില്ല ഉറപ്പു.
എന്നാല്‍ എന്തേലും നിങ്ങള്ക്ക് കിട്ടും എന്നും കരുതി പോകരുത്

ഏതോ ഇംഗ്ലീഷ് സിനിമയുടെ പദാനുപദ മോഷണം തന്നെ 
എങ്കിലും തെറ്റില്ല 
മണ്ടികള്‍  അയ പെണ്‍ പിള്ളേരെ കൊണ്ട് ഇവര്‍ പെടുന്ന പാട്..
സിറാജ് വെഞ്ഞരം മൂട് ,കലിക ശശി..ഇവരുടെ കഥാപാത്രങ്ങളും കൊള്ളാം
മൊത്തത്തില്‍ ഒരു തട്ട് പൊളിപ്പന്‍ ചിത്രം 
മുഴു നീള തമാശ  
Director:V K Prakash
Producer:V K Prakash,Vachan Shetty
Cast:Jayasurya,Kunchako Boban,Indrajith,Ann Augustine,Samvrutha Sunil,സന്ധ്യ

രതി നിര്‍വേദം


ജയഭാരതിയുടെ അരകെട്ടിലെ സ്വര്‍ണ അരഞ്ഞാണം..വര്‍ഷങ്ങള്‍ക്കു ശേഷവും അന്നത് കണ്ട മധ്യ വയസ്കരുടെ നെഞ്ചില്‍ മിന്നം മിനുങ്ങുകള്‍ പായിക്കുന്നുണ്ടാവും  
 ജയ ഭാരതിയുടെ സാന്രമായ അഭിനയ ശൈലിയും..
വിനയ ചന്ദ്രന്റെ നുണക്കുഴി വഴിയുന്ന മുഖവും
നിഷ്ക്കളങ്കമായ ചിരിയും..
പ്രണയവും രതിയും
പദ്മ രാജന്റെ സംവിധാനവും
എല്ലാം നമ്മളെ പിടിച്ചു ഉലക്കും

ഇനി പുതിയ രതി

ശ്വേതയുടെ ശരീരം ..അതി മനോഹരം എനെ പറയേണ്ടു..കൃത്യമായി ജിമ്മില്‍ പോയി മനോഹരമായി സ്വന്തം ശരീരം സൂക്ഷിച്ചിരിക്കുന്നു 
അഭിനയവും ഒന്നാം തരാം
പുതുമുഖ നടനും കുഴപ്പമില്ല.
അമ്മയും ചിറ്റയും അളിയനും,സര്‍പ്പക്കാവും,
മണിയന്‍ പിള്ള രാജുവിന്റെ അമ്മാവന്‍ പോലും ഒന്നാംതരം 
എങ്കിലും ചിത്രം നമുക്ക് മൊത്തത്തില്‍ ഒരു സുഖകരമല്ലാത്ത ഫീല്‍ ആണ് നല്‍കുന്നത് 
കണ്ടതില്‍ സന്തോഷമോ..
മനസ്സില്‍ തങ്ങി നില്‍ക്കുന്ന സീന്കളോ     ഒന്നുമില്ലാതെ 
മുഷിഞ്ഞ ചുവരില്‍
ആരോ അരണ്ട നിറത്തില്‍ കോറിയിട്ട  ചിത്രം പോലെ
അനാകര്‍ഷം 
രതിയോടു  ,അവളെക്കാള്‍ വളരെ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരന് തോന്നുന്ന ആകര്‍ഷണമാണ് കഥ ..
അതിന്റെ പരിണത ഫലങ്ങളും 
പഴയ ചിത്രം കാണാതിരുന്നു എങ്കില്‍ കുറെ കൂടി നന്നായേനെ എന്ന് തോന്നുന്നു 
സര്‍പ്പകാവു അശുദ്ധമാക്കാന്‍ പാടില്ല എന്നാ അന്ധ വിശ്വാസം 
ആദ്യ ചിത്രത്തില്‍ ആദ്യമേ തന്നെ സംവിധായകന്‍ നമുക്ക് തന്നിരുന്നു താനും..
ഇത് അങ്ങിനെ ഒരു സൂചന പോലും ഇതില്‍ ഇല്ല തന്നെ 
പിന്നെ സംവിധാനം..മോശമില്ല.
എന്നല്ലാതെ ഒന്നാംതരം എന്ന് പറയാന്‍ കഴിയില്ല  
പിന്നെ ആളുകള്‍ പറയുന്നത് കേട്ട് ഇതൊരു മസാല ചിത്രം എന്ന് കരുതി തിയെറ്ററിലേക്ക് ചെല്ലരുത്‌
ശുദ്ധമായി നിര്‍മിച്ച ഒരു ഒന്നാം തരാം ആര്‍ട്ട് ഫിലിം ആണിത്  
Director
T K Rajeev Kumar
Music
M Jayachandran
Cast
Swetha Menon, Sreejith Vijay