Saturday, March 19, 2011

ക്രിസ്ത്യന്‍ ബ്രദേര്‍സ്

ക്രിസ്ത്യന്‍ ബ്രദേര്‍സ്

കര്‍ത്താവേ ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ നമ്മള്‍ ഇത്രയും പ്രതീക്ഷിക്കില്ല  .
തീര്‍ച്ച   
നമ്മള്‍ കാണാത്ത ഹോളിവുഡ് ഉണ്ടോ
മലയാളം ഉണ്ടോ 
ഹിന്ദി ഉണ്ടോ..
ഇനി എന്ത് വേറെ കാണാന്‍ എന്നാ അഹങ്കാരം
അത് തീര്‍ന്നു കിട്ടും

മലയാളത്തിന്റെ മണ്ണില്‍ എങ്ങിനെ ഭംഗിയായി ഒരു ഹോളിവുഡ് സിനിമ സന്നിവേശിപ്പിക്കാം  
എന്ന് സംവിധായകന്‍ നമ്മെ കാണിച്ചു തന്നു 
നാല് എമഗണ്ടന്‍  വില്ലന്മാര്‍ 
അത് പോലെ തന്നെ ഭീമന്മാരായ നായകന്മാരും
നാട്ടില്‍ നൂറു കിലോയില്‍ കുറഞ്ഞ നടന്‍മാര്‍ ഇല്ല എന്നതാണ് സ്ഥിതി എന്ന്  തോന്നും
 നടന്മ്മാരെ കാസറ്റ്‌ ചെയ്ത രീതി കണ്ടാല്‍ 

ബിജു മേനോന്‍ ചുരുങ്ങിയത് നൂറ്റി അഞ്ചു കിലോ  ..
മോഹന്‍ ലാല്‍ വണ്ണം കുറച്ചിട്ടുണ്ട്..എങ്ക്കിലും തൊണ്ണൂറ്റി അഞ്ചില്‍ കൂടും..
ശരത കുമാര്‍ ഒരു നൂറ്റി പത്തു ..പോരാ   
പിന്നെ വില്ലന്മാര്‍ ഓരോരുത്തരും അങ്ങിനെ കുട വയറും 
രാക്ഷസ ആകാരവും ആയി സീനുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് 

കഥ 
നാഥനില്ലാത്ത ഭൂമി സ്വന്തമാക്കി അവിടെ ഒരു ടൂറിസം പാര്‍ക്ക് തുടങ്ങാന്‍ ഉള്ള തമ്പിമാരുടെ പ്ലാന്‍..
വിജയ  രാഘവനും  മക്കളും 
അതില്‍ ഇളയവന്‍ പോലീസെ കമ്മീഷണര്‍ ആണ് താനും ..ഹരി ( ബിജു മേനോന്‍ )

മറു ഭാഗത്ത് സായി കുമാറിന്റെ മനോഹര വേഷം..
അച്ഛന് ചേര്‍ന്ന സായി കുമാറിന്റെ അഭിനയം എന്ന് പറയാതെ വയ്യ 
കൊട്ടാരക്കരയുടെ മകന്‍ എന്നാ ലേബല്‍  ഒരിക്കലും സായ് കുമാറിനെ തുണചിട്ടില്ല  .
നാടകത്തില്‍ നിന്നും വരുന്ന നടന്മാര്‍ തരുന്ന മനോഹരമായ 
ഹൃദായവര്‍ജക മായ അഭിനയം സായ് നമുക്ക് തന്നിട്ടില്ല
എന്നാല്‍ ഈ  ചിത്രം അതിനു ഒരു അപവാദം തന്നെ 
കര്‍ക്കശക്കാരനായ പട്ടാളക്കാരന്‍..റിട്ടയര്‍ ചെയ്ത അങ്ങേരുടെ 
അനിയന്‍ ആണ് വില്ലേജു ഓഫിസര്‍  ..
ജഗതിക്ക് ഇത്തിരി പ്രായം കൂടുതല്‍ ആയി  ചമയിചിരിക്കുന്നു 

മൂത്ത മകന്‍..
പുകഞ്ഞ കൊള്ളി പുറത്തു എന്നാ മട്ടില്‍ മോഹന്‍ ലാല്‍ 

രണ്ടാമന്‍ ..ദിലീപ് അഭിനയിക്കുന്ന ജോജി
അവനു ഇല്ലാത്ത ദൈവ വിളിയുമായി റോമില്‍ അച്ഛന്‍ പട്ടം പഠിക്കാന്‍ വിടുന്നു 
അവന്‍ പഠിക്കുന്നത് കേരളത്തിലെ ആഭ്യന്തര മന്ത്രിയുടെ മകളെ പ്രേമികാന്‍ ആണ് 
ആ കുരിശു വന്നു തലയില്‍ കയറുന്നത് കാവ്യ മാധവന്റെ മീനക്ഷിക്കാ

അവള്‍ ഇംഗ്ലണ്ട് ഇല്‍ ആണ്.അത് കൊണ്ട് അവനും അവിടേക്ക് ചേക്കേറുന്നു
പെണ്ണിന്റെ വീടുകാര്‍ വിവരം അറിഞ്ഞു  പെണ്ണിനെ നാട്ടിലേക്ക് കടത്തുന്നു
അവനു അത്യാവശ്യം പൂശു  കൊടുക്കാനും അവര്‍ മടിക്കുന്നില്ല 
നാട്ടില്‍  വന്നിറങ്ങുന്ന മീനാക്ഷിയെ  ആരോ തട്ടി കൊണ്ട് പോവുകയാണ് 

അവരുമായി വില പേശി കുട്ടിയെ രക്ഷിക്കാന്‍ വരുന്ന 
വീര വീര പാണ്ട്യ കട്ടബൊമ്മന്‍ ആണ് മോഹന്‍ ലാല്‍
അത് ഞാന്‍ ഇത്തിരി കട്ടി കൂട്ടി പറഞ്ഞതാണ്
സിനിമയില്‍ ലാല്‍ വരുമ്പോള്‍ ഉള്ള ബാക്ക് ഗ്രൌണ്ട്  മ്യൂസിക്‌ 
ഇവിടെ എഴുതി ഫലിപ്പിക്കാന്‍ ഒക്കില്ലല്ലോ
അതിനു പകരം ഇത്തരി കട്ടി കൂടിയ വിശേഷണം കൊടുത്തതാണ് 
രണ്ടും കയ്യിലും തോക്കും...
കൂടെ രണ്ടു കൂട്ടാളികളും 
ഒരു കോടി പത്തു ലക്ഷം രൂപ പ്രതി ഫലവും 
എന്തായാലും പെണ്ണിനെ അവന്‍ തിരിച്ചു എത്ത്തിച്ചു കൊടുക്കുന്നു 

പിന്നീടുള്ള അതി നാടകീയ രംഗങ്ങള്‍ ആണ് സിനിമയുടെ എസ്സെന്‍സ് 
കാമ്പ് എന്ന് തന്നെ പറയാം 

രണ്ടു പേര്‍ എഴുതി കൂട്ടിച്ചേര്‍ത്ത കഥ പോലെയുണ്ട് തിരക്കഥ 
എടാ ഞാന്‍ പറഞ്ഞ ഭാഗവും കൂടി ചേര്‍ത്തില്ലെങ്കില്‍ സമ്മതിക്കില്ല എന്ന് ഒരു കഥാകാരന്‍ സംവിധായകനോട് പറഞ്ഞ പോലെ  
തിരക്കഥ വേണ്ടത്ര സൂക്ഷ്മതയോടെ ശ്രദ്ധയോടെസിനിമയിലേക്ക് കൂടി ചേര്‍ത്തില്ല എന്നതാണ് ഒരു പോരായ്മ 
ലക്ഷ്മി റായ്‌.കനിഹ ,കാവ്യ മാധവന്‍ ഇവരാണ് നായികമാര്‍ 
ലക്ഷ്മിയുടെ സാരികള്‍ ..അഭിനയം എല്ലാം കൊള്ളാം.
അഭിനയം കാര്യമായി ആര്‍ക്കും ഇതില്‍ ഇല്ല എന്ന് പറയാതെ വയ്യ  
  
പിന്നെ സുരേഷ് ഗോപിയുടെ കലക്കന്‍ ഒരു പോലീസ് വേഷവും 
നിങ്ങള്‍ ഓര്‍ക്കും
ഷിറ്റില്ലാതെ  ..അമറല്‍ ഇല്ലാതെ ,അമര്‍ഷം ഇല്ലാതെ സുരേഷ് ഗോപിയോ എന്ന്
മനോഹരമായി ചെയ്തു ആ നടന്‍ തന്റെ റോള്‍ എന്ന് പറയാതെ വയ്യ 
സുരേഷ് ഗോപി തന്റെ അരകെട്ടു ..
നമ്മുടെ ലക്ഷ്മി രായുടെയോ കനിഹയുടെയോ അത്ര കുറകേണ്ട
ശരത് കുമാറിന്റെ അത്ര കുറച്ചാല്‍ ആ നടന്‍ രക്ഷപെട്ടു എന്നതാണ് വാസ്തവം 
ദേവന്റെ ആഭ്യന്തര മന്ത്രിയും നന്നായി 
കൂടെ സലിം കുമാറിന്റെ പി എസും
ശരത് കുമാറിന്റെ അഭിനയം കുഴപ്പമില്ല.
എന്നാല്‍ ദൈവമേ പുള്ളിയുടെ ഭാഷ 
സഹിക്കില്ലോമനെ  സഹിക്കികില്ല 
എന്ന മട്ടില്‍ പാടേണ്ടി വരും പോലെ മോശം 

  
സുരേഷ് കൃഷ്ണയുടെ  വില്ലന്‍ കൊള്ളാം എന്ന് തന്നെ പറയണം 
മറ്റു ഏതു നായകന്മാരെക്കാളും  നല്ല ശരീരവും അഭിനയവും ആ നടനുണ്ട്‌ എന്ന് പറയാതെ വയ്യ
കയ്യില്‍ കാശുണ്ടെങ്കില്‍ ഒരു സിനിമ സ്വയം നിര്‍മിച്ച ആണെങ്കിലും 
അതില്‍ നായകന്‍ ആയി സുരേഷ് ഒന്ന് ശ്രേമിച്ചു നോകവുന്നതാണ് 
  
മോഹന്‍ ലാല്‍ പോലീസിന്റെ പിടിയില്‍  ആകുന്നതും മറ്റും ഉഗ്രന്‍ രംഗങ്ങള്‍ തന്നെ 
ഒരു നിമിഷം നമുക്ക് ബോര്‍ അടികില്ല തന്നെ 
രസകരമായ തമാശകളും ഉണ്ട് 
ക്യാമറ എന്തെങ്കിലും ചെയ്തു എങ്കില്‍ അതില്‍ കവിതയോ മേന്മയോ ഒന്നും ഇല്ല 
എന്ന് വച്ചാല്‍ ക്യാമറ കൊണ്ട് കവിത രചിച്ചു എന്നൊന്നും പറയാന്‍ ഒക്കത്തില്ല എന്ന് സാരം 
വെറുതെ കഥ പറഞ്ഞു 
കൂടുതല്‍ ഒന്നുമില്ല 


ഗാനങ്ങള്‍   
എന്തുവാ ഇതിലെ    പാട്ടുകള്‍ 
അമ്മച്ചിയെ
ഇംഗ്ലീഷ് ആണോ
അല്ല..എന്നാല്‍ മലയാളമാണോ 
അത്മല്ല 
ചില വാക്കുകള്‍ എടുത്തിട്ട് അങ്ങോട്ടും ഇങ്ങോട്ടും തട്ടി നിരത്തി 
അതില്‍ സംഗീതം കൊടുത്തിരിക്കുന്നു
എന്നാല്‍ കേള്‍ക്കാന്‍ ഒരു സുഖം ഒക്കെ ഉണ്ട് കേട്ടോ 

ക്ലൈമാക്സ്   
നമുക്ക് മനസ്സില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ട്വിസ്റ്റും 
തിരിയലും  മാറിയാലും എല്ലാം ഉണ്ടീ കഥയില്‍
എല്ലാം കൊണ്ട് സങ്കീര്‍ണമാണ്  ഈ കഥയുടെ അന്ത്യം 
നമുക്ക് അത് ഇഷ്ട്ടമാവും 
പൊന്‍ നൂല് പോലെ ഒരു പ്രണയം 
ഇതിനെല്ലാം ഇടയില്‍ വിരിയുന്ന കാഴ്ചയും കാണാം 
സിറാജിന്റെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ബോറന്‍ വേഷം 
ജോഷി ആ നടനോട് ചെയ്ത കൊടും ചതി ആയി പോയി ഈ വേഷം എന്ന് പറയാതെ വയ്യ 
ഇങ്ങനെ കുറെ സഹിക്കാന്‍ വയ്യാത്ത കാര്യങ്ങള്‍
നാല്പ്പത്തഞ്ചിനും അന്പത്തഞ്ചിനും ഇടയ്ക്കു പ്രായമുള്ള നായകന്മാര്‍, വില്ലന്മാര്‍ 
ഗാനങ്ങള്‍

സംഘട്ടന രംഗങ്ങള്‍ എല്ലാം കെങ്കേമം എന്നെ പറഞ്ഞു കൂടൂ
വിശ്വാസ്യത തോന്നും
കാരണം ഇടിക്കുന്ന നായകന്മാരും വില്ലന്മാരും എല്ലാം ഓരോ ഊക്കന്മാര്‍ തന്നെ ആണല്ലോ
മെലിഞ്ഞു ഉണങ്ങിയ നായകന്‍ അതി ഭീമന്മാര്‍ ആയ വില്ലന്മാരെ ആകാശത്തേക്ക് പരപ്പിക്കുന്നില്ല എന്നതാണ് ഗുണം
എന്നാല്‍ മൊത്തം സിനിമ തരകേടില്ല
തട്ട് പൊളിപ്പന്‍ എന്ന് തന്നെ പറയാം
മഹാ നായകന്മാര്‍ മഹാ വില്ലന്മാര്‍..എല്ലാവരുമായി ചേര്‍ന്ന് ഒരു സൂപ്പെര്‍ ചിത്രം തന്നെ

Direction: Joshi
Cast: Mohan Lal, Lekshmi Rai, Suresh Gopi, Dileep, Sharath Kumar, Sai Kumar, Biju Menon, Kaniha, Lekshmi Gopalaswamy, Vijaya Raghavan, Suresh Krishna, Salim Kumar, Suraaj Venjaramoodu, Jagathy Sreekumar and Kavya Madhavan
Story, Screen play and dialogue: Sibi-Udayan
Music: Deepak Dev
     

Saturday, March 12, 2011

നാടകമേ ഉലകം

നാടകമേ ഉലകം 
വിജി തമ്പിയുടെ പടം അല്ലെ
വല്ല ഇംഗ്ലീഷ് സിനിമയുടെയും നേര്‍ പകര്‍പ്പ് ആകും 
 ആവും ബോര്‍ അടിക്കില്ല എന്ന് പറഞ്ഞു കയറിയതാണ് 
അതും ഒബെരോണ്‍ മാളില്‍..
സഹിക്കാന്‍ വയ്യാത്ത ടിക്കെറ്റു കാശും
കൂടെ വിരുന്നുകാരും 

വിദേശിയുടെ പകര്‍പ്പ് അആനെങ്കില്‍ ഒരു ഭങ്ങി എല്ലാം ഉണ്ടായേനെ
നല്ല ഒരു കഥ തന്നെ 
ഒരു ഗ്രാമത്തിലെ സഹകരണ ബാങ്കിലെ മനജേര്‍ ആയ ഒമാനകുട്ടന്‍ (മുകേഷ്)
അയാളുടെ കഥയാണ്‌ ഈ സിനിമ
അവനെ വിലക്ക് വാങ്ങിയതാണ് അമ്മായി അപ്പന്‍ ..ജഗതി
കോടീശ്വരന്‍  ആറു പിശുക്കന്‍   
അച്ഛന്‍ ബാബു നമ്പൂതിരിയുടെ  സഖാവ് 
പെങ്ങള്‍ സോനം നായരുടെ ഒരു നല്ല കഥാ പാത്രം 
അനിയന്‍ നിവേദ്യം വിനു മോഹന്‍ 
അവന്‍ തടിച്ചു തടിച്ചു ഗുണ്ട് മണി ആവുന്ന ലക്ഷണം ആണ് 
അവന്‍ ജോലി ചെയ്യുന്നത് സഹകരന്‍ ബാങ്ക് നശിച്ചു പോയിട്ട് കര പിടിക്കാന്‍  കാത്തിരിക്കുന്ന ജനാര്‍ദ്ദനന്റെ    ബ്ലേട്‌  കമ്പനിയില്‍ പിരിവുകാരന്‍ ആയി ജോലി ചെയ്യുന്നു 
നായിക ശരണ്യ 
പൂ പോലെ സുന്ദരി 
അവളുടെ അമ്മ പാല്‍ കച്ചവടം ചെയ്യുന്ന ബിന്ദു പണിക്കര്‍
അവര്‍ കഷ്ട്ട കാലത്തിനു ബാങ്കില്‍ നിന്നും കടം എടുത്തു ഒരു പശുവിനെ വാങ്ങി
അടവ് മുടക്കി 
മുകേഷു ചെന്ന് പശുവിനെ അഴിച്ചു കൊണ്ട് പോന്നു 
എല്ലാ കൊല്ലവും ബാങ്കിന്റെ വാര്‍ഷികത്തിന് ഓമന കുട്ടന്‍ ഒരു നാടകം അവതരിപ്പിക്കും
ഇക്കുറി നാടകത്തിനു നായിയ ഇല്ലതിര്‍ക്കുവാന്
അപ്പോഴാണ്‌ നൃത്തം അറിയാവുന്ന ശരണ്യ    പശുവിനോടെ  ഒത്തു കിട്ടുന്നത് 
കടം തീര്‍ക്കാന്‍ കാലവധി തരാം
 പകരം നാടകത്തില്‍ അഭിനയിച്ചാല്‍ മതി എന്നാ നിബന്ധനയില്‍ മുകേഷ് പശുവിനെ തിരികെ കൊടുക്കുന്നുജഗതിയെ വില്ലനാക്കി എഴുതിയ നാടകം
നമ്മുടെ സുരാജു അവതരിപ്പിക്കുന്ന ഒരു  യുവ സംവിധായകന്‍ കാണുന്നു
അവനെ കൊണ്ട് സിനിമ   സംവിധാനം ചെയ്യിക്കാന്‍ തയ്യാറാവുന്നു
   പവന്‍ എന്ന് പേരില്‍ വരുന്ന സുരാജിന്റെ യുവ   സംവിധായകന്‍
അപാരം തന്നെ
ഒന്നാംതരം അഭിനയം തന്നെ 
ഈ നെട്ടൂരാനോടാണോട  നിന്റെ കളി 
എന്ന സംഭാഷണം ജഗദീഷിനെ കൊണ്ട് സുരാജ് പറയിപ്പിക്കുന്ന ഒരു രംഗം  ഉണ്ട് 
രണ്ടു പേരും നമ്മളെ ചിരിപ്പിച്ചു കൊല്ലും 
സലിം കുമാറും..
എങ്ങിനെ ചെന്നാലും പുള്ളിക്ക് ഭാര്യയുടെ തല്ലു ഉറപ്പാണ് 
ഹാസ്യ രംഗങ്ങള്‍ പൊതുവേ വളരെ നന്നായി എന്ന് തന്നെ പറയാം ..
ഓര്‍ത്തോര്‍ത്തു ചിരിക്കാനും ഉണ്ട് 
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്ന് രണ്ടു നല്ല  ഗാനങ്ങളും 


പിന്നെ സിനിമ ആയി
നിര്‍മാണം ആയി
എല്ലാക്കി പുല്ലാക്കി ഇല്ലാണ്ടാക്കി
എന്ന് പറഞ്ഞ പോലെ
നാട്ടിലും  വീട്ടിലും നാട് നീളെയും കടംവാങ്ങി
അമ്മായി അപ്പന്റെ ബാങ്കില്‍ ഇട്ട കാശു തിരിമറിയും നടത്തി സിനിമ പൂര്‍ത്തി ആക്കുന്നു 
അതിനിടയില്‍ ഉള്ള അതി നാടകീയ സംഭവങ്ങള്‍ 
സിദ്ധിക്കിന്റെ സിനിമ നിമാതാവ് സീമയുടെ സ്വന്തം വേഷത്തില്‍ ഉള്ള അഭിനയം
ബിന്ദു പണിക്കരുടെ സ്വാഭാവികമായ അഭിനയം
ശരണ്യയുടെ നൈസ്ര്‍ഗികത 
എല്ലാം നമുക്ക് നന്നായി രസിക്കും
സോനം നായര്‍   കെട്ടിയവനിട്ടു കൊടുക്കുന്ന ഇടി ആണ് ഇടി 
എന്റമ്മോ 
പാവം സലിം കുമാര്‍ 
പൊതുവേ തെറ്റില്ലാതെ കണ്ടിരിക്കാം 
നല്ല ക്ലൈമാക്സും  ആണ് 
കൊള്ളാവുന്ന ഒരു നായകനെ വച്ച് എടുത്തിരുന്ണേല്‍ ഈ ചിത്രം വളരെ നല്ല വിജയം ആകുമായിരുന്നു എന്ന് പറയാതെ വയ്യ 
മുകേഷ് ഒക്കെ നായകനായി ഒരു ചിത്രം ചെയ്തു വിജയിപ്പിക്കണം എങ്കില്‍ 
കഥ മാത്രം നന്നായാല്‍ പോരാ 
സ്വന്തം അഭിനയം മെച്ചപെടുത്താന്‍ ഒന്നും മുകേഷ് ചെയ്യുന്നില്ല 
നമുക്കറിയാം എന്താവും ആ നടന്‍ ചെയ്യാന്‍ പോകുന്നത് എന്ന് 
മടുപ്പിക്കുന്നു എന്നതാണ് വാസ്തവം 
പൊതുവേ ഗ്രാമീണ പശ്ചാത്തലത്തില്‍ ചെയ്ത ഭംഗിയുള്ള ഒരു ലോ ബജെറ്റ്   ചിത്രം
Producers-Raveendran M.K. and Suresh M.K.
  Banner -- Suryakanthi Creations 

 Editing --Manoj. 
 Lyrics --Kaithapram,
 Music --Direction done by Johnson. 
 Story--Sajan Cholayil and Saseendran Vadakara.
Mukesh, Vinu Mohan, Sharnya Mohan, Sarayu, Jagathy Sreekumar, Jagadeesh, Suraaj Venjharamoodu 
Siddique, Salim Kumar, Janardanan, 
KPAC Lalitha, Bindu Panicker, Chalipala, Dharmajan, Indrans,
Babu Namboothiri include the cast of this movie.