2019, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

തിരഞ്ഞെടുപ്പ്

വട്ടിയൂർക്കാവ് ജയം..
അത് കോൺഗ്രസ് ,ബിജെപി മുന്നണികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു എന്നത് സത്യമാണ് .എൻ എസ്  എസ്  ,യുഡിഎഫ് നു പരസ്യമായി പിന്തുണ നല്കിയിട്ടും ,ബിജെപിക്ക്  നിയമ സഭയിലേക്ക് ഒരു എം എൽ എ യെ നൽകിയ തിരുവനന്തപുരത്ത് ആയിട്ടും  ..രാഷ്ട്രീയ  ബുദ്ധി ജീവികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു  കൊണ്ട് മൃഗീയമായ ഭൂരിപക്ഷത്തോടെ വി കെ പ്രശാന്ത് ജയിച്ചിരിക്കുന്നു .
സത്യസന്ധമായ,നിഷ്ക്കാമമായ , രാഷ്ട്രീയ പ്രവർത്തനം ..അതാണ് പ്രശാന്തിനെ ഈ തിളക്കമാർന്ന വിജയത്തിന് യോഗ്യനാക്കിയിരിക്കുന്നത് .ആ സഖാവിനു എല്ലാ വിധ ആശംസകളും
പിന്നെ വളരെ ശ്രദ്ധേയമായ ഒരു വിജയം ഷാനിമോൾ ഉസ്മാന്റെതാണ് .ആർക്കും വേണ്ടാത്ത,ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മണ്ഡലങ്ങളിൽ ,വീണ്ടും, വീണ്ടും,വീണ്ടും , മത്സരിച്ച തോൽക്കേണ്ടി വന്ന ഷാനിമോളിന്റെ രാഷ്ട്രീയ ജീവിതം ,പ്രതിപക്ഷ നിരകളെപ്പോലും നോവിച്ചിരുന്നു .ആ ഒരു ദയവ് അവരോട് വോട്ടർമാർ കാണിച്ചു എന്നതാണ് നമ്മൾ കാണേണ്ടത് .ഇത്രയും അപമാനിക്കപ്പെട്ടിട്ടും ,കോൺഗ്രസ് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ഷാനിമോൾക്ക് കഴിഞ്ഞു ..നിശ്ചയ ദാർഢ്യമുള്ള ഒരു വനിതാ നേതാവിന്റെ വിജയമാണിത്
.അവർക്ക് പ്രത്യേക അനുമോദനങ്ങൾ ..
കോന്നിയിൽ കെ സുരേന്ദ്രന്റെ പരാജയം..വട്ടിയൂർക്കാവിലെ തിരിച്ചടി ,മഞ്ചേശ്വരത്ത് മുൻ വോട്ടുകളിൽ നിന്നും പിറകോട്ടു പോന്നത്..ബിജെപി നേതൃത്വം സ്വയം തിരുത്തേണ്ട സമയമായി എന്ന് തന്നെയാണ് ഈ തിരിച്ചടികൾ കാണിക്കുന്നത്.ശ്രീധരൻ  പിള്ളയെയും ,ഗോപാലകൃഷ്ണനെയും ഒക്കെ അട്ടത്തിരുത്തേണ്ട സമയമായി  എന്ന് തന്നെയാണ്
ലോക സഭ തിരഞ്ഞെടുപ്പിലെ വിജയം,രാഹുൽ ഗാന്ധിയെ ചാരി നിന്ന് നേടിയതാണ് എന്ന് കോൺഗ്രസ് സ്വയം വിമർശനപരമായി കാണേണ്ടതുണ്ട്.'ഉറങ്ങാൻ കള്ള് വേറെ കൂടിക്കണം 'എന്നൊരു ചൊല്ലുണ്ട്‌ .അത് പോലെ..അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ ജയിക്കണം എങ്കിൽ ..കോൺഗ്രസ് ,ഹോംവർക് വേറെ ചെയ്യേണ്ടി വരും .
എറണാകുളത്തെ പരാജയം..സ്വയം കൃതാനർത്ഥം  ആണ് എന്നതാണ് എൽ ഡി എഫ് കാണേണ്ടത്.ഉറപ്പുള്ള വോട്ടുകൾ പോലും ചെയ്യിക്കാൻ..പാർട്ടി പ്രവർത്തകർക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.കുറച്ചു കൂടി ആത്മാർഥമായി പ്രവർത്തിചിരുന്നു എങ്കിൽ ,തോല്പിക്കാമായിരുന്ന ഒരു പ്രതിയോഗി ആയിരുന്നു വിനോദ് എന്നതാണ് സത്യം.മനു അത്ര മണ്ഡലത്തിൽ പരിചിതനും അല്ല.അനിൽ കുമാറിനെപ്പോലെ കുറേക്കൂടി പ്രവർത്തകരുടെ ഇടയിൽ വേരുകൾ ഉള്ള ആരെയെങ്കിലും നിർത്തിയിരുന്നു എങ്കിൽ വിധി മറിച്ചായേനെ എന്നതാണ് സത്യം.
 കോന്നിയിൽ ,അടൂർ പ്രകാശ്  ഒരു മാന്ത്രിക ദണ്ഡേടുത്ത് വീശി , ജിനേഷ് കുമാറിനെ ജയിപ്പിച്ചു എന്ന് കരുതേണ്ട.കെ സുരേന്ദ്രൻ ശക്തനായ പ്രതിയോഗി തന്നെ ആയിരുന്നു.എന്നാൽ ശബരിമല വിഷയത്തിൽ ബിജെപി നിലപാടുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് സുരേന്ദ്രന്റെ ,കോന്നിയിലെ പരാജയം സൂചിപ്പിക്കുന്നത്.മഞ്ചേശ്വരത്ത് നിർത്തിയിരുന്നു എങ്കിൽ ,സുരേന്ദ്രൻ ജയിക്കുമായിരുന്നു എന്നതാണ്
യാഥാർഥ്യം
.
അരൂരിലെ ബിജെപി സാന്നിധ്യം യാദൃശ്ചികമല്ല .പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ചില വാർഡുകളിൽ ബിജെപി ജയിക്കുന്നത് നമ്മൾ കണ്ടതാണ് .കുറച്ചു കൂടി പോപ്പുലർ ആയ മറ്റാരെയെങ്കിലും നിർത്തിയിരുന്നു എങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നുന്നു .മിക്കപ്പോഴും സ്ഥാനാർഥികളുടെ തിളക്കം അസാധ്യമായ വിജയങ്ങൾ  ലഭിക്കുന്നത് നമ്മൾ മുൻപ് കണ്ടിട്ടുണ്ട് .

ഇടതു സഖ്യം..വീണ്ടും റെയിലിൽ ആയി.കോൺഗ്രസ് [പിറകോട്ടു പോയി ,ബിജെപി ക്കു ആശ്വസിക്കാൻ വകയില്ല ..എന്നൊക്കെയാണ്  ഈ ഉപ തിരഞ്ഞെടുപ്പുകളുടെ ആത്യന്തികമായ ബാക്കി പത്രം
കേരളത്തെ സംബന്ധിച്ചിടത്തോളം..തിരഞ്ഞെടുപ്പുകൾ എപ്പോഴും സുതാര്യമാണ്.ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണ് .അത് കൊണ്ട് തന്നെ ..വിജയികൾ ,വിജയികൾ തന്നെയാണ്   .
അവർക്ക്  ..അനുമോദനങ്ങൾ 

2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

vayojana dinam

മുത്തശ്ശി  വലിയ സുന്ദരി ആയിരുന്നു. വലിയ കണ്ണുകൾ .അൽപ്പം തടിച്ച ശരീരം. മുറുക്കി ചുവന്ന ചുണ്ടുകൾ കനത്ത നീണ്ട ചുരുണ്ട മുടി ,പിറകിൽ നിറഞ്ഞു കിടക്കും.ചന്ദനം തോൽക്കുന്ന നിറം.പല വട്ടം പ്രസവിച്ചിട്ടും ചാടി വൃത്തി കേടാവാത്ത അടി വയർ..ചുണ്ടിൽ ഒരു ചെറു ചിരി ..കണ്ണിൽ ഒരു തിളക്കം ..തിരുവാതിരകളിക്ക് തിരുപ്പറക്കുമ്പോൾ ക്ഷീണമില്ലാതെ കുനിഞ്ഞു ആവർത്തിച്ചു ചാടുന്ന ആരോഗ്യം
ആരും കൊതിച്ചു പോകുന്ന മനോഹരി.നല്ല അറിവ് .
വീട്ടിലെ പഴയ അൽപ്പം ഇരുണ്ട മുറിയിലാണ് കിടപ്പ് .മക്കളായി,മച്ചേരു മക്കളായി.അവർക്കും മക്കളായി .എണ്പതു വയസായി .   അപ്പോഴാണ്അപ്പോഴാണ് മുത്തശ്ശിക്ക് ഒരു വയറു വേദന വന്നത്,,ഹോമിയോ ഡോക്റ്റർ വന്നു നോക്കി.വയറ്റിൽ ഒരു മുഴയാണ്.മരുന്ന് കൊടുത്ത് ചുരുക്കാം എന്ന് അങ്ങേരി പറഞ്ഞെങ്കിലും..കൂടുതലായും ഡോക്ടര്മാരുള്ള വീട്ടിലെ ആരും സമ്മതിച്ചില്ല .
ഒരു ചെറു മകൻ ജോലി ചെയ്യുന്ന ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ കൊണ്ട് പോയി അഡ്മിറ്റാക്കി .മുഴ നീക്കി ,പിന്നെ ബയോപ്സിക്ക് അയച്ചു കൊടുത്തു . ഇരുപതു ദിവസത്തോളസം അവിടെ കഴിഞ്ഞു .തിരികെ വീട്ടിൽ എത്തിയത് മുതൽ മുത്തശ്ശിയുടെ പ്രകൃതം ആകെ മാറി.മുറുക്കില്ല,കിടക്കുമ്പോൾ കുടിക്കുന്ന പാല് വേണ്ട.നെയ്യിട്ട കഞ്ഞി വേണ്ട..ആഹാരം തീരെ കുറംഞ്ഞു .സംസാരം ഇല്ലേ ഇല്ല.ടിവി കാണാൻ പോലും വരുന്നില്ല.
എല്ലാവര്ക്കും ആകെ വിഷമം ആയി.ചെറു മകന്റെ ഭാര്യ വലിയ തറവാട്ടിലെ കുട്ടിയാണ്.പഠിച്ചത് മുഴുവനും തന്നെ ഊട്ടിയിലും,അമേരിക്കയിലും .വലിയ സുന്ദരിയാണ്.ജീൻസും കയ്യില്ലാത്ത ടോപ്പും..ഒക്കെ ആയി ആധൂനിക മട്ടിലാണ് അവരുടെ ജീവിതം.എന്നാൽ ജീവിത മൂല്യങ്ങൾ നന്നായി വിലമതിക്കുന്ന ഒരു കുട്ടിയാണ് അവൾ എന്നും എല്ലാവര്ക്കും അറിയാം. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട് മുത്തശ്ശിക്ക് എന്ന് എല്ലാവര്ക്കും മനസിലായി.അവളോട് ചോദിക്കാൻ ആർക്കും മനസ് വരുന്നില്ല.അവസാനം വീട്ടുകാരൊക്കെ കൂടി അവളുടെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.
അവിടെ എന്താണ് മുത്തശിക്ക്‌ സങ്കടം വരാൻ തക്കവണ്ണം ഉണ്ടായത് എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടത്.അവരെന്തായാലും മകളെ വിളിച്ചു ചോദിച്ചു .
അവ;ൾ ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല. ജോലിക്കാരി കന്നഡക്കാരിയാണ്‌ .അവരൊന്നും പറയാൻ ഇടയില്ല. പറയാൻ ഇടയില്ല.മക്കൾ രണ്ടു പേരും ചെറിയ കുട്ടികൾ ആണ്.രണ്ടും ഒന്നും വയസു മാത്രമാണ് പ്രായം.
പക്ഷെ ചെറു മകൾ ഒരു കാര്യം പറഞ്ഞു.ആശുപത്രിയിൽ നിന്നും വന്നിട്ട് മുത്തശ്ശി അധികം സംസാരിക്കാറില്ല.ഇനി മരുന്നിന്റെ കുഴപ്പമാണോ.അതോ  മുറിവ് വേദനിച്ചിട്ടാണോ..
അമ്മൂമ്മയുടെ വലിയ കൂട്ടുകാരിയാണ് തെക്കേതിലെ ഭാനു ഇളയമ്മ.അറ്റ കൈയ്യായി ,മൂത്ത മകൻ അവരെ വിളിക്കാൻ പോയി.അവരുടെ മുത്തശ്ശി എല്ലാ കാര്യവും തുറന്നു പറയും .
ഇലയാളമ്മ വന്നു ..കുറേവ നേരം മുത്തശ്ശിയുടെ സംസാരിച്ചിരുന്നു .
നിനക്കെന്താ ഇപ്പോഴൊരു ഉഴാറില്ലത്തെ ?അകത്തെങ്ങാനും ബല്ല വേദനയുണ്ടോ.ഭക്ഷണം ഒക്കെ കഴിക്കുന്നത് കുറവാണ് എന്ന് കേട്ടല്ലോ.
കുറച്ചു നേരം അവരൊന്നും പറഞ്ഞില്ല.
പിന്നെ സംസാരിക്കുമ്പോൾ അവരുടെ സ്വരം ഇടറിയിരുന്നു.
അവിടെ നല്ല തെളിച്ചമുള്ള കണ്ണാടിയാണ്
എവിടെ
ബാംഗ്ലൂരിലെ ഫ്‌ളാറ്റിൽ
അതിൽ എന്ന് മുഴുവനും കണ്ടു ഞാൻ ..ആകെ ബുദ്ധിമുട്ടായിപ്പോയി
മുഖമാകെ ചുളിഞ്ഞിരിക്കുന്നു.കയ്യിലെ കാലിലെ ഒക്കെ മാംസ പേശികൾ അയഞ്ഞു തൂങ്ങി കിടക്കുന്നു.കണ്ണുകൾ കുഴിയിൽ പോയിരിക്കുന്നു.കയ്യിലാകെ ചെതുമ്പൽ പോലെ തൊലി മാറിയിരിക്കുന്നു..ഞാൻ ഞെട്ടിപ്പോയി
 ഭാനു.ഞാനിത്ര വൃത്തി കേട്ട് പോയല്ലോ എന്നോർത്തിട്ടു സഹിക്കുന്നില്ല.
ഭാനു ഇളയമ്മ ചേച്ചിയെ കുറെയൊക്കെ സമാധാനിപ്പിച്ചു .
എങ്കിലും മുത്തശ്ശിയുടെ മുഖം തെളിഞ്ഞില്ല.
മാറിയ സ്വന്തം  രൂപത്തെ അവർക്കങ്ങു താങ്ങാൻ സാധിക്കുന്നില്ല

ഈ വയോജന ദിനത്തിൽ
 കുഴിഞ്ഞു ,പീള കെട്ടിയ,തിമിരം ബാധിച്ച  കണ്ണുകൾ . .
മുടി കൊഴിഞ്ഞ,കഷണ്ടിയായ തല ,
നടുവ് കുനിഞ്ഞു താണു  പോയ ഉടൽ,  ,
മാസപേശികൾ,തൂങ്ങിയ കൈ കാലുകൾ,
കേൾവി ശേഷി കുറഞ്ഞ ചെവികൾ ,
മൂക്കത്തു ശുണ്ഠിയും .
സദാ പരാതികളും,
മക്കൾക്ക് സ്നേഹമില്ല എന്ന സങ്കടവും,
ചെറുതും വലുതുമായ ദീനങ്ങളും..ഒക്കെയുള്ള
നിങ്ങളെ
 ഞങ്ങൾ
 സ്നേഹിക്കുന്നു
നെഞ്ചോട് ചേർക്കുന്നു .