Saturday, September 25, 2010

ശിക്കാര്‍ ശിക്കാര്‍


വേട്ടക്കു പോവുക വളരെ സങ്കീര്‍ണമായ മാനസിക വസ്തയോട് കൂടിയാണ്
ഇരുളില്‍ പാതി ഇരിക്കുന്നാ വന്യ മൃഗങ്ങള്‍..അവയുടെ ചലനങ്ങളെ കാതോര്‍ത്ത് കണ്ണുകള്‍ കൂര്‍പ്പിച്ചു കരിയിലകളില്‍ കാലു അമരാതെ..അവന്‍ ചുവടുകള്‍ വിക്കും.
ചിലപ്പോള്‍ വരുമെന്നുറപ്പുള്ള ഒരു കാട്ടു പോത്തിനായി വെള്ളെ കെട്ടിനരികില്‍ മൂന്നോ നാലോ മണിക്കൂര്‍ കാത്തിരിക്കും
അതാണ്‌ വെട്ടക്കാരന്‍ ..ശിക്കാരി
മോഹന്‍ലാല്‍ അഭിനയിച്ച ശിക്കാര്‍ കാണാന്‍ പോകുന്നത് തെളിഞ്ഞ ഒരു മനസോടെയാണ്‌
സംവിധായകന്റെ പ്രൊഫൈല്‍ ഒന്നാംതരം തന്നെ
പരുന്തു ,വാസ്തവം ,അമ്മ കിളിക്കൂട്‌ പോലുള്ള ചിതങ്ങള്‍..സംവിധാനം ചെയ്തിരിക്കുന്നു
തെലുങ്കാന വിപ്ലവത്തിന്റെ ചുവടു പിടിച്ചു എടുത്ത ചിത്രവും
നല്ല തിരക്കഥയും മുറുക്കമുള്ള സംഭാഷണവും ചെറുപ്പക്കാരിയായ നായികയും നായകനും ചെതോഹരങ്ങളായ പ്രണയ രംഗങ്ങളും മനോഹരമായ ലോകഷനുകളും..
ശുദ്ധ ഗ്രാമീണരുടെ മിഴിവാര്‍ന്ന സ്നേഹവും സാഹോദര്യവും
പ്രമേയത്തിന്റെ പുതുമയും നമ്മളെ നന്നായി ആകര്‍ഷിക്കുക തന്നെ ചെയ്യും
ഈറ്റ വെട്ടുന്ന സീസണില്‍ ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന കഥയാണ്‌ ഇത്
അപ്പോള്‍ നാട്ടില്‍ നിന്നും ഈ കാട്ടിലെ ഗ്രാമം നിറയെ ജോലിക്കാരും അവരെ ആശ്രയിച്ചു നടക്കുന്ന ചായകടയും എല്ലാം പുനര്‍ജനിക്കും
അവിടെ ഒരു ലോറി ഓടിക്കുന്നു മോഹന്‍ലാല്‍
ഭാര്യ മരിച്ചു തന്റെ മകള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരച്ചന്‍
മകള്‍ ഗംഗ (അനന്യ ) കോഴിക്കോട് ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു
ആരും കാണാത്ത ആ കാട്ടുമുക്കിലേക്ക് ..
പുലര്‍ പ്രകാശം പോലെ അവളും അവളെ കൈക്കുള്ളില്‍ ഒതുക്കാന്‍ മോഹിക്കുന്ന
കാമുകനായി കൈലാശും എത്തുന്നതോടെ കഥ ആരംഭിക്കുന്നു എന്ന് പറയാം

തമിള്‍ നാട്ടില്‍ നിന്നും തലൈവാസല്‍ വിജയ്‌ (റാവുത്തര്‍ ) മോഹന്‍ ലാലിനോട് വളരെ മോശമായ വിവരങ്ങള്‍ ആണ് അറിയിച്ചിട്ട് മടങ്ങിയത് ..
അവരുടെ കൂട്ടുകാര്‍ ഓരോന്നായി കൊല്ലപെടുകയാണ്
ആര്‍ക്കും സംശയം ഇല്ലാത്ത രീതിയില്‍
ഇനി ബാക്കി ഇവര്‍ രണ്ടു പേരും മാത്രമാണ്
അയാള്‍ തിരികെ പോയി അധികം താമസിയാതെ ആ കുടുമ്പവും മരിച്ച വിവരം അറിയുന്നു
ഭയം വേട്ട ആടുന്ന മനസുമായി സ്ഥലം വിടാന്‍ ഒരുങ്ങുന്ന നായകന് അതിനാവുന്നില്ല
എവിടെയോ എഴുതിയ മരണമെന്ന കറുത്ത വിധിയെ ചെറുക്കാന്‍ അവന്റെ ദുര്‍ബലമായ ശ്രമം
തെലുങ്കാന വിപ്ലവ സമയത്ത് ആന്ധ്രാ പോലീസില്‍ ജോലി നോക്കി ഇരുന്ന നായകന്
ജോലിയുടെ ഭാഗമായി ഒരു ഡോക്ടര്‍ ആയ വിപ്ലവ നേതാവിനെ ചതിച്ചു കൂട്ടി കൊണ്ട് വരേണ്ടി വരുന്നു
അതി മനോഹരമായി അഭിനയിച്ച ആ വിപ്ലവ നേതാവിനെ അവതരിപ്പിച്ച സമുദ്രക്കനിയെ നമ്മള്‍ മറക്കില്ല തന്നെ
സുബ്രമണ്യപുരത്തിലെ വില്ലന്‍ ആണ് നമുക്ക് പ്രിയങ്കരനായ നക്സല്‍ നേതാവ് അബ്ദുള്ള ആയി മാറിയത്
നാടോടികള്‍ എന്ന തമിള്‍ സിനിമ സംവിധാനം ചെയ്തു പ്രശസ്തനായ ആ നടന്‍ അയത്ന ലളിതമായി
അബ്ദുല്ലയെ അന്ശ്വരനാക്കുക തന്നെ ചെയ്തു
അബ്ദുള്ളയുടെ ഭാര്യയായി അഭിനയിക്കുന്ന ലക്ഷ്മി ഗോപാല സ്വാമിയും നന്നായി അഭിനയിച്ചു
കാട്ടില്‍ തനിയെ സഞ്ചരിക്കുമ്പോള്‍ താഴ്വര യില്‍ അലയടിക്കുന്ന ആ ഗാനം ബലരാമന്റെ നെഞ്ചു കിടുക്കുന്നു
അത് ആ തെലുങ്ക്‌ വിപ്ലവ കാരി അന്ന് ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ ഇവരെ പാടി കേള്‍പ്പിച്ചതാണ്
ശത്രുവിനെതേടി കാട്ടില്‍ കയറുന്നു അവനു കാണാന്‍ ആവുന്നത് കെട്ടി ഇടപെട്ട മകളെയാണ്
തീക്ഷ്ണമായ ഒരു ഏറ്റു മുട്ടലിലൂടെ അവന്‍ ശത്രുവിനെ കീഴ്പ്പെടുത്തുന്നു
മകളെ രക്ഷിക്കുന്നു
അനന്യയുടെ ഗംഗ വളരെ ധീരമായാണ് അഭിനയിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ
അവസാന രംഗങ്ങളില്‍ അഭിനയിച്ച വിപ്ലകാരിയെയും നമുക്ക് ഇഷ്ട്ടപെടും
അവന്റെ ചടുലമായ ചലനങ്ങള്‍ ....
മോഹന്‍ ലാലിന്റെ ബലരാമന്‍ നമ്മള്‍ മറക്കില്ലാത്ത കഥാ പാത്രങ്ങളില്‍ ഒന്നാണ്
തിരക്കഥയും നന്നായി എഴുതിയിരിക്കുന്നു
സുരാജും ജഗതിയും ലാലു അലെക്സും എല്ലാം കൊള്ളാവുന്ന അഭിനയം തന്നെ നമുക്ക് നല്‍കി..കലാഭവന്‍ മണിയുടെ തടി അല്‍പ്പം കുറഞ്ഞിട്ടുണ്ട് എന്ന് തോന്നി
തെലുങ്കാന വിപ്ലവത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാതെ ചെയ്ത ഈ സിനിമ അത് കൊണ്ട് തന്നെ നമുക്ക് അരുചി ഉണ്ടാക്കും
നാല്‍പ്പതു വര്ഷം മുന്‍പ് നടന്ന ആ വിപ്ലവത്തെ വല്ലാതെ വളച്ചൊടിച്ചു കളഞ്ഞു സംവിധായകന്‍
പൂര്‍ണമായും ജനങ്ങളോട് ഇഴുകി ചേര്‍ന്ന ഒരു പ്രസ്ഥാനത്തെ അതിലെ വിപ്ലവ കാരികളെ അധോ ലോക നായകരെ പോലെ രക്ത ദാഹികള്‍ ആയി ചിത്രീകരിച്ചത് വികലവും ക്ഷമിക്കാന്‍ പറ്റാത്തതും ആയി പോയി എന്ന് പറയാതെ വയ്യമോഹന്‍ ലാല്‍ നന്നായി തന്നെ അഭിനയിച്ചു.
മഹാനായ ആ കലാകരന് അഭിനയം വെറും കുട്ടി കളി പോലെ യാണ് എന്ന് തോന്നിയിട്ടുണ്ട്
എന്നാല്‍ സ്വന്തം ശരീരം ഭംഗിയാക്കി വയ്ക്കാനും കൂടി ശ്രേമിച്ചാല്‍ വളരെ നന്നായിരുന്നേനെ
മൊത്തത്തില്‍ തെറ്റില്ലാത്ത ഒരു ലാല്‍ ചിത്രം.
അരോചകമായ തെലുങ്ക്‌ സംഭാഷണങ്ങള്‍
വിവര്‍ത്തനം ഇല്ലാതെ പാടുന്ന ഗാനങ്ങള്‍
ഇവയെല്ലാം നമ്മെ നിരാശ പെടുത്തും
വിപ്ലവകാരിയുടെ അവസാനത്തെ അത്താഴത്തെ കുറിച്ച് പാടുന്ന ആ കവിത
എന്തിനാ പത്മകുമാര്‍ ഇത്ര പാട് പെട്ട് തെലുങ്കില്‍ തന്നെ പിന്നെയും പിന്നെയും കേള്‍പ്പിച്ചത്
അടുത്ത ചിത്രം തെലുങ്കില്‍ ചെയ്യാന്‍ ആണോ പരിപാടി
ഇനി ഇപ്പോള്‍ വിപ്ലവ കാരികളെ കുറിച്ച് ഒരു ചിത്രം ചെയ്യണം എങ്കില്‍
നമ്മുടെ വര്‍ഗീസില്ലയിരുന്നോ ഇവിടെ
മാരകമായി മര്‍ദിച്ചു കണ്ണുകള്‍ കുത്തി പൊട്ടിച്ചു പിന്നെപോലീസ് വെടി വച്ച് കൊന്ന നക്സല്‍ വര്‍ഗീസ്‌..
ആ കഥയും ആവാമായിരുന്നു
എന്തിനീ തെലുങ്ക്‌
അത് പോട്ടെ
ഗാനങ്ങള്‍ നന്നായിട്ട്ടുണ്ട്
ചിത്ര സംയോജനവും കാമറയും ഒന്നാം തരം എന്ന് പറയാതെ വയ്യ
പരുന്തിനേക്കാള്‍ മെച്ചം തന്നെ


മോഹന്‍ലാല്‍ , കൈലാഷ് , സമുന്ദ്ര ക്കനി, തലൈവാസല്‍ വിജയ്‌ , അനന്യ , മൈഥിലി , സ്നേഹ , കലാഭവന്‍ മണി , ലാലു അലക്സ്‌
തിരക്കഥ S Sureshbabu
സംവിധാനം M Padmakumar
സംഗീതം M Jayachandran
നിര്‍മാതാവ് ഷാജി രാജഗോപാല്‍

8

Tuesday, September 21, 2010

എല്‍സമ്മ എന്നാ ആണ്‍ കുട്ടി
 എല്‍സമ്മ എന്നാ ആണ്‍ കുട്ടി

ഒരു കുടിയേറ്റ ഗ്രാമത്തിലെ അപ്പന്‍ നഷ്ട്ടപെട്ട ഒരു പെണ്‍ കുട്ടി
അവളുടെ നിതാന്തമായ പോരാട്ടങ്ങളുടെ കഥയാണ് ഇത്
മിഴിവോടെ വരച്ച ചിതമാണ് ഇതിലെ പ്രധാന കഥാ പാത്രം,എല്‍സമ്മ
ഗ്രാമത്തിലെ ചേര്‍ന്ന് കിടക്കുന്ന രണ്ടു കുടുമ്പങ്ങളുടെ കഥ കൂടിയാണിത്.
ബാലന്‍ പിള്ള സിറ്റി..
അതിലെ ചായക്കട നടത്തുന്ന ജനാര്‍ദനന്‍,
അവിടുത്തെ കൊള്ളാവുന്ന ഒരു ധനികന്‍ പാപ്പന്‍,നെടുമുടി വേണു,
എല്ലാ തരികിടയും കയ്യിലുള്ള ജഗതിയുടെ മെമ്പര്‍ സുഗുണന്‍
നാല് പെണ്‍ മക്കളും കുടുംഭാരവും ആയി പള്ളികളില്‍ കയറി ഇറങ്ങി നടക്കുന്ന ലളിതയുടെ അമ്മച്ചി
പത്താം ക്ലാസ് തൊട്ടു പശുവിനെ വളര്‍ത്തിയും പാല് വിറ്റും ജീവിക്കുന്ന ചാക്കോച്ചന്റെ ഉണ്ണി കൃഷ്ണന്‍
പടിക്ക്കാന്‍ മഹാ മടിച്ചിയായ ഒരു മുഖക്കുരുക്കാരി അനിയത്തി
അല്‍പ്പം കറുത്തു പോയതിന്റെ ദുഖത്തില്‍ നടക്കുന്ന പിന്നത്തെ അനുജത്തി
ഒരു പഠിപ്പിസ്റ്റായ പിന്നോരുവള്‍..അങ്ങിനെ മൂന്നു മറ്റു പെണ്‍ കുട്ടികള്‍
ഗ്രാമത്തില്‍ ഒരു ഒന്നാം തരം വില്ലനുമുണ്ട്
വ്യാജ കള്ളു വിറ്റു ഉപ ജീവനം നടത്തുന്ന വിജയ രാഘവന്‍ ..കുഴുപ്പിള്ളി.
പുള്ളിയുടെ തെമ്മാടിത്തങ്ങള്‍ക്കു കൂട്ട് നില്‍ക്കാന്‍ സുഗുണനും
സുരാജിന്റെ ദാല്ലാളിനെയും നമുക്കങ്ങു പിടിക്കും

ഗ്രാമത്തിലെ പത്ര എജെന്റാണ് എല്‍സമ്മ
കുടിയേറ്റ മലയോര ഗ്രാമത്തിലെ സ്വ ലെ യും അവള്‍ തന്നെ
അവളുടെ ധൈര്യവും ബലവും അത് തന്നെ..അവള്‍ കൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രത്തില്‍ വരും
സാമൂഹിക തിന്മകളെ സധൈര്യം നേരിടാന്‍ അവള്‍ക്കുള്ള ധൈര്യം ഈ സ്വ ലെ പദവിയാണ്‌
അതി രാവിലെ എഴുനേറ്റു പത്രവുമായി നീങ്ങുന്ന അവള്‍ക്കു സഹായം ഉണ്ണിയാണ്..പാലുണ്ണി.
അവന്റെ വഴിയിലെ പത്രം അവനിടും..
അവളുടെ വഴിയിലെ പാല് അവളും കൊടുക്കും
പാപ്പന്റെ അടുക്കള പണിയും ,ഷീറ്റ് അടിക്കലും എലസമ്മയാണ് ചെയ്യുന്നേ.
പാപ്പന്റെ മകനും കുടുമ്പവും ദുബായില്‍ ആണ്.
അമ്മ മരിച്ചതോടെ മക്കളെ ഇവിടെ ആക്കി
മകന്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നു
ഇന്ദ്രജിത്തിന്റെ മകനും പെരറിഞ്ഞു കൂടാത്ത പെങ്ങളും..
പയ്യന്‍സിന്റെ കുറെ തെറിച്ച കൂട്ടുകാരും ,
എല്ലാം ചേര്‍ന്ന് ഗ്രാമത്തിലെ അന്തരീക്ഷം കലുഷമാക്കുന്നു
പിന്നീടുള്ള സംഭവ ബഹുലമായ കഥ വളരെ മനോഹരമായി തന്നെ ലാല്‍ ജോസ് പറഞ്ഞിരിക്കുന്നു
നല്ല കാമറ,
ദൃശ്യങ്ങളുടെ ചാരുത പറഞ്ഞറിയിക്കാന്‍ പറ്റില്ല
ഒന്നാം തരം തിരക്കഥയും
കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്നവരെ തന്നെ കണ്ടെത്തി അഭിനയിപ്പിചിരിക്കുന്നു
ഒരിക്കല്‍ പോലും ഇവര്‍ സിനിമ നടന്മാരോ നടിമാരോ ആണ് എന്ന് നമുക്ക് തോന്നില്ല.
അത്ര സ്വാഭാവികമാണ് മേക്കപ്പും വസ്ത്ര ധാരണ രീതിയും സംഭാഷണവും എല്ലാം തന്നെ
പാട്ടുകളും നന്നായിട്ടുണ്ട് .
ഗാന രംഗങ്ങളിലും നായികയും നായകനും സാധാരണ വസ്ത്രങ്ങളില്‍ ആണ് എന്നത് വളരെ ആശ്വാസകരം തന്നെ
അതെ മൊത്തത്തില്‍ നമ്മെ നിരാശ പെടുത്താത്ത ഒരു ലാല്‍ ജോസ് ചിത്രം എന്ന് പറയാം

എന്നാല്‍ ആന്‍ വേണ്ടത്ര ഹോം വോര്‍ക്ക് ചെയ്തോ ഈ കഥാ പാത്രത്തിനു വേണ്ടി എന്നൊരു സംശയം എനിക്കുണ്ട്
മഞ്ഞു വാര്യരുടെ ആദ്യത്തെ സിനിമ സല്ലാപം കണ്ടിരുന്നെങ്കില്‍ നന്നായേനെ
അതില്‍ അവസാന രംഗത്ത് അവള്‍ മരിക്കാന്‍ റെയില്‍ പാലത്തില്‍ പോവുന്ന രംഗമുണ്ട്
കല്ലിച്ച അവളുടെ മുഖം,മരവിച്ച ശരീരം കണ്ണിലെ ശൂന്യത ..

ഏതെങ്കിലും സംവിധായകന്‍ പറഞ്ഞു കൊടുത്തിട്ടല്ല അതെന്നു നമുക്ക് നിസംശയം അറിയാം
..അനേകം വര്‍ഷങ്ങള്‍ക്കു ശേഷവും നെഞ്ചില്‍ കൊള്ളിയാന്‍ മിന്നുന്ന പോലെയാണ് എനിക്ക് തോന്നുന്നത് ആ രംഗം ഓര്‍ക്കുമ്പോള്‍
അത്രയൊന്നും വേണ്ട..
എന്നാല്‍ എം ജി ശ്രീകുമാര്‍ സ്റാര്‍ സിങ്ങറില്‍ പറയുന്ന പോലെ

അല്‍പ്പം കൂടി ഭാവം കലര്‍ത്തി അഭിനയിക്കാമായിരുന്നു ആന്‍ നിനക്ക്
എങ്കില്‍ ഞങള്‍ നിന്നെ സ്നേഹത്തോടെ നെഞ്ചില്‍ ചെര്‍ക്കുമായിരുന്നല്ലോ

ദോഷം പറയരുത് കേട്ടോ
അത് ചാക്കോച്ചനും അങ്ങിനെ തന്നെ
സംഭാഷണം പറയുന്നതിനപ്പുറം സ്വന്തമായി എന്തേലും ചെയ്തു തന്റെ കഥാ പാത്രത്തെ ഒരു പ്രത്യേക തലത്തിലേക്ക് ഉയര്‍ത്തിയെക്കാം
എന്ന അഹംഭാവം ഇന്നേ വരെ ചാക്കോച്ചന്‍ വച്ച് പുലര്‍ത്തിയിട്ടില്ല
പാത്ര സൃഷ്ട്ടിയുടെ മിഴിവില്‍ ഈ നടന്‍ എന്നും അങ്ങ് ഒപ്പിച്ചു മാറി പോകും ..ഇവിടെയും അങ്ങിനെ തന്നെ
ഒരു കുറ്റം പറയാനില്ല.എന്നാലോ ഒരു ഗുണം പറയാനും ഇല്ല
കണ്ണ് നനയിക്കുന്ന ചില മനോഹര രംഗങ്ങള്‍ ലാല്‍ ജോസ് നമുക്ക് തരുന്നുണ്ട് ഈ ചിത്രത്തില്‍..
എഡിറ്റിങ്ങും അപാരം തന്നെ
എല്ലാവരും തന്നെ വളരെ ഭംഗിയായി അഭിനയിചിരുക്കുന്നു എന്നതും എടുത്തു പറയേണ്ടുന്ന ഒരു സവിശേഷതയാണ്.
സമ്പത്തിനും ജീവിത വിജയങ്ങള്‍ക്കും അപ്പുറം നാം ഉയര്‍ത്തി പിടിക്കേണ്ടുന്ന ചില ജീവിത മൂല്യങ്ങള്‍..
അതിനെ മിഴിവോടെ കാട്ടി തന്നു സംവിധായകന്‍ നമുക്ക്

kunchacko Bobban, Indrajeet, Anne, Nedumudi Venu, Jagathy Sreekumar, Suraj Venjaramood, Vijaya Raghavan, Bijukuttan, Janardhanan, KPAC Lalitha, Sree Devi Unni and
Music: Rajamani
Camera: Vijay Ulakanath
Story/ Dialogue/ Screenplay: Sindhu Rraj
Producer: M. Ranjith
Director: Lal Jose

Sunday, September 19, 2010

PRANCHIYETTAN AND THE SAINT


 PRANCHIYETTAN AND THE SAINT


രഞ്ജിത്തിന്റെ സിനിമകള്‍..
എന്നെ വല്ലാതെ ആകര്ഷിച്ചവയാണ് നന്ദനവും തിരക്കഥയും
രണ്ടും തീമിനോടുള്ള വിട്ടു വീഴ്ച ഇല്ലാത്ത ആര്‍ജവം കൊണ്ട് നമുക്ക് വല്ലാതെ ഇഷ്ട്ടപെടുകയും ചെയ്തു
പ്രാചി ഏട്ടന്‍ അത് പോലെ തന്നെ
നമ്മെ പിടിച്ചിരുത്തുന്ന ഒരു മനോഹര ചിത്രമാണ്
രാജ മാണിക്യം കഴിഞ്ഞു ഇത്ര ഹൃദ്യമായ ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിട്ടില്ല തന്നെ
ധനികനായ ഒരു അരി വ്യാപാരി.മൂഒന്നോ നാലോ തല മുറയായി കോടീശ്വരന്മാര്‍
ധനവും സ്വാധീനവും എല്ലാം ആര്‍ജിച്ചു കഴിഞ്ഞാല്‍
പിന്നെ ധനികര്‍ക്ക് എന്താ വേണ്ടത്
സമൂഹത്തിന്റെ അംഗീകാരം
അവര്‍ കേമന്മാര്‍ ആണെന്ന പ്രശംസ
ആ ബലഹീനത..
അതാണ്‌ പ്രാഞ്ചി ഏട്ടന്റെ കഥ
പ്രാഞ്ചിക്ക് അല്‍പ്പം പേരെടുക്കണം
മരിച്ചു കഴിഞ്ഞാല്‍ കല്ലറയില്‍ പത്മ ശ്രീ ഫ്രാന്‍സിസ് എന്ന് പേരെഴുതി വയ്ക്കണം
അങ്ങിനെ അങ്ങിനെ ശുദ്ധ മനസനായ ആ കച്ചവടക്കാരന്‍ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍
ഒന്നര കോടി രൂപ അങ്ങ് എണ്ണി കൊടുത്തു ..
ഒരു പത്മ പുരസ്കാരം ലഭിക്കാന്‍ ആയി
ബന്ധത്തില്‍ പെട്ട ഒരു പ്രധാന അദ്ധ്യാപകന്‍ പെന്‍ഷന്‍ പറ്റുകയാണ്.
അത് കൊണ്ട് ആ കൊല്ലം എല്ലാവരും പത്താം തരാം ജയിചിട്ടാവണം എന്ന് പ്രാഞ്ചിക്കും ആ അധ്യാപകനും നിര്‍ബന്ധം
അതിനു തടസം ഒരേ ഒരു കുട്ടിയാണ്
അവനെ വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിക്കാന്‍ പ്രാഞ്ചി എല്ക്കുകയാണ്
വഴിയെ പോയ വയ്യാവേലി എടുത്തു രണ്ടാം മുണ്ടാക്കി ചുറ്റുന്ന മണ്ടത്തരം
പിന്നീട് നടക്കുന്ന അതി രസകരമായ നാടകീയ മുഹൂര്‍ത്തങ്ങള്‍
അതാണ്‌ കഥയുടെ വഴിത്തിരിവ്
പയ്യനോ
ഒരു അസ്സല്‍ കാ‍ന്താരി തന്നെ
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് നമ്മുടെ പണ്ടിത ശ്രേഷ്ട്ടന്‍ ജഗതിഗുരുവിന്റെ വരവ്
മാഷുടെ പുളി ഇപ്പോള്‍ ഇറക്കിയിട്ട്‌ വരാം എന്ന് പറഞ്ഞു അവന്‍ എഴുനേറ്റു പോകുന്ന ഒരു പോക്കുണ്ട്
ഒരിക്കലും ചിരിക്കാത്ത ആ കുഞ്ഞിന്റെ പിന്നില്‍ തീ പോലെ വേവുന്ന ദുഃഖങ്ങള്‍ ഉണ്ട് എന്നറിയുമ്പോള്‍ പ്രാഞ്ചി ഒത്തിരി വൈകിപോയിരുന്നു
ക്ലബ്ബിന്റെ പ്രസിടെന്റാകാന്‍ കളിക്കുന്ന കളികള്‍..
നീ കരവക്കാരിയുടെ ഇതു മുലയിലാണ് പിടിച്ചേ എന്നാ ജോസിന്റെ ചോദ്യത്തില്‍ കാണാതെ പഠിച്ച പ്രസംഗം മുഴുവനും മറക്കുന്ന പ്രാഞ്ചി..
ഒരു രസമുള്ള കാഴ്ച തന്നെ
മൊത്തത്തില്‍ ജീവിതത്തില്‍ പരാജങ്ങള്‍ മാത്രം
അപ്പോഴാണ്‌ ഒരു ചിത്രകാരി അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്
പത്മ ശ്രീ
പ്രിയാ മണിയുടെ ആ കഥാപാത്രം
കുറെ ക്കാലത്തിനു ശേഷം
മലയാള സിനിമ കണ്ട യാധാര്ത്യ ബോധമുള്ള ഒരു സ്ത്രീ കഥാപാത്രമാണ്
സ്വന്തം ശരി തെറ്റുകളെ കുറിച്ച് നല്ല ബോധമുള്ള അവള്‍ നമുക്ക് ഒരു വേറിട്ട അനുഭവമാണ്
ചടുലവും അയത്നവുമായ അവളുടെ നീക്കങ്ങള്‍
ചേതോഹരം എന്നെ പറഞ്ഞു കൂടൂ
മമ്മൂട്ടി രംഗത്തുന്ടെങ്കില്‍ നമ്മുടെ കണ്ണ് വേറെ ഒരാളിലേക്കു പോകാന്‍ വലിയ ബുദ്ധിമുട്ടാണ്
എന്നാല്‍ മമ്മൂട്ടിയെ നിഷ്പ്രഭമാക്കും വിധം ഉജ്ജ്വലമാണ് അവളുടെ ചലനങ്ങളും അഭിനയവും എല്ലാം തന്നെ
എന്നാല്‍ അവളും അവനെ തനിയെ വിട്ടു മദിരാശിക്കു പോവുകയാണ്
അവിടെ അവള്‍ക്കു ഒരു ഫ്ലാറ്റ് ഉണ്ട് .അത് കൂടെ താമസിച്ച ഒരുത്തനുമായി ചേര്‍ന്ന് വാങ്ങിയതാണ്
അവനെ കൊണ്ടുള്ള ശല്യം കാരണം ഇവള്‍ വിട്ടു പോന്നതാണ്,കുറെ കാലം ഒരുമിച്ചു താമസിച്ചിട്ട്
പ്രാഞ്ചി അവള്‍ക്കായി വാങ്ങിയ അവളുടെ തറവാടിന്റെ കടം അങ്ങിനെയേ അവള്‍ക്കു വീട്ടാന്‍ സാധിക്കൂ
അവളോട്‌ തന്റെ ഹൃദയം തുറക്കാന്‍ അവനു ആകുന്നുമില്ല
പൂര്‍വികരുടെ കല്ലറകളില്‍ മുഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു പള്ളിയില്‍ കയറിയ പ്രാഞ്ചിക്ക് പുണ്യവാളന്‍ പ്രത്യക്ഷപെടുന്ന അത്ഭുതമാണ് പിന്നീട് സംഭവിക്കുന്നത്‌
വേദനിക്കുന്ന ഒരു കോടീശ്വരന്റെ കദന കഥ പുണ്യാളന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു
ഉചിതമായ നിര്‍ദേശങ്ങളും ആശിര്‍വാദങ്ങളും നല്‍കുന്നു
ശുഭ പര്യാവാസി ആയ ഒരു നല്ല കഥ
ദൈവം വന്നു നേരിട്ട് ഇടപെടുന്ന രീതി രഞ്ജിത്തിന്റെ ഇത് രണ്ടാമതാണ്‌
നന്ദനത്തില്‍ കൃഷ്ണന്റെ ഇടപെടലും നമ്മള്‍ കണ്ടു
എന്നാല്‍ വളരെ രസകരവും നല്ല ദൃശ്യ വിരുന്നും ഒരുക്കുന്നു ഈ സിനിമ
മുറുക്കവും ഒതുക്കവും ഉള്ള തിരക്കഥ ,സംഭാഷണങ്ങള്‍
നല്ല തമാശകള്‍
സാധാരണ ക്കാരോട് സംവദിക്കുന്ന സംഭാഷണം
മമ്മൂട്ടി ഇന്നസെന്റ് പ്രിയാ മണി എന്നിവരുടെ നല്ല അഭിനയം ..
പയ്യന്‍സ് പോലും നന്നായി അഭിനയിച്ചിരിക്കുന്നു
ഗാനങ്ങള്‍ ഒന്നും ഓര്‍മയില്‍ ഇല്ല ..
പുതു മുഖം അരി വെപ്പുകാരന്‍ ഉഗ്രന്‍
കാമറാ ഒന്നാം തരാം
രംഗ വിന്യാസവും മമ്മൂട്ടിയുടെയും പ്രിയാ മണിയുടെയും വസ്തങ്ങളും നന്നായി ..
എഡിറ്റിംഗ് ചേതോഹരം തന്നെ
ചിത്രം ഓണത്തിനു എത്തിയില്ലല്ലോ എന്നാ ഒരു സങ്കടം ഉണ്ട് എന്ന് മാത്രം
മമ്മൂട്ടി , പ്രിയാമണി , ഇന്നോസിന്റ്റ്

രഞ്ജിത്

ഔസേപ്പച്ചന്‍

മേട്രോമാടിനീ