Tuesday, July 28, 2015

കന്യാസ്ത്രീ ശിരോവസ്ത്രം ഊരിയാൽ

ആരാണ് കന്യാസ്ത്രീ 
ശിരോവസ്ത്രം ഊരിയാൽ കന്യാസ്ത്രീ അല്ലാതാവും എന്ന് ആരാണ് ആ കൊച്ചിനോട് പറഞ്ഞത് 
ദയാ ഭായിയെ ഓര്മ്മയില്ലേ 
കന്യാസ്ത്രീ ആയി മധ്യപ്രദേശിൽ ഇപ്പോഴും കഴിയുന്ന വനിത 
അവർ തല മൂടുന്നുണ്ടോ 
മഠങ്ങൾ സാധാരണ പിന്തുടരുന്നത് ചിട്ട
അതാതിടങ്ങളിലെ വസ്ത്ര ധാരണ രീതി വേണം അവരുടെ അംഗങ്ങൾക്ക് എന്നാണു
അല്ലെങ്കിൽ ജോലി എടുക്കുന്ന സ്ഥലത്തെ ജനങ്ങൾക്ക്‌ അന്യധാത്വം തോന്നുമത്രേ
ഡി ഗ്രീക്ക് പഠിക്കുമ്പോൾ സിസ്റ്റർ മേഴ്സി എന്ന് വിളിക്കുന്ന ഒരു യുവതി ക്ലാസിൽ ഉണ്ടായിരുന്നു
അരണ്ട കാവി വസ്തങ്ങൾ ..നീണ്ട കയ്യുള്ള ബ്ലൌസ് ,ഒതുക്കി കെട്ടി വച്ച ചുരുണ്ട മുടി ..
മഠം അവരെ പഠിക്കാൻ വിട്ടതാണ് .
ഇപ്പോഴും ധാരാളം കന്യാസ്ത്രികൾ അങ്ങിനെ ശിരോ വസ്ത്രം ധരിക്കാതെ ലോകമെങ്ങും സേവനം ചെയ്യുന്നു
നമ്മുടെ ജനാധിപത്യം മിക്കപ്പോഴും അധിക്ഷേപിക്കപ്പെടുകയാണ്
വിവിധ മത വിഭാഗക്കാർ ഇട ചേർന്ന് കഴിയുന്ന ഭാരതത്തിൽ ഈത്തരം കാഴ്ചകൾ നമ്മൾ പൊതു ഇടങ്ങളിൽ കാണേണ്ടി വരുന്നു
സാധാരണക്കാരന്റെ മാനാപമാനങ്ങൾ ആരും കണക്കിലെടുക്കുന്നില്ല .
അവരുടെ മേൽ നീതിയും ന്യായവും എല്ലാവരും കർക്കശമാക്കുന്നു
സമൂഹത്തിന്റെ നീതി ന്യായങ്ങൾ തങ്ങൾക്കു ബാധകമല്ല എന്ന് വരുത്തി തീർക്കാൻ
ഇവർ വളരെ ശ്രമിക്കുന്നു
കൃപാണം കൊണ്ട് സിക്കുകാർ ഭാരതത്തിലെ വിമാനങ്ങളിൽ സഞ്ചരിക്കുന്നു
ഭാരതീയ സേനകളിൽ ഇവർ താടി വളർത്തി ജോലി ചെയ്യുന്നു
എന്നാൽ അമേരിക്കൻ സൈനീകർ ആകാൻ ഇവർ താടി വടിക്കുന്നു
മറ്റു ലോക വിമാന സർവീസുകളിൽ ഇവർ ആയുധം കയ്യിൽ കരുതുന്നില്ല
പർദ്ദ ധരിച്ചു കൂടാ എന്ന് ഫ്രെഞ്ച് സർക്കാർ നിയമം കൊണ്ട് വന്നു
അത് ഭാരതത്തിൽ ആണെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിച്ചു നോക്കൂ
ഇവര്‍ ആരും എന്ത് വസ്ത്രം ധരിച്ചാലും ഒന്നുമില്ല..എന്നാല്‍ നാളെ ഇവര്‍ നിയമം കൊണ്ടു വരും കന്യസ്ത്രികള്‍ക്ക് ശിരോവസ്ത്രം പരീക്ഷ എഴുതുമ്പോള്‍ിര ആകാം എന്ന്..അത്നമ്മുടെജനാധിപത്യത്തിന് അപമാനകരമാണ്..അപ്പോള്‍ അവര്‍ കൂടുതല്‍ അവകാശങ്ങള്‍ ഉള്ളവര്‍ ആയിത്തീരുന്നു എന്നത് കൊണ്ടാണ്അത്

..എന്നാല്‍ നിയമങ്ങള്‍ അവര്‍ക്കായി തിരുത്തപ്പെട്ടു കൂടാ..അവര്‍ നമ്മെക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ ഉള്ളവര്‍ ആയിക്കൂടാ..എന്നതുംപ്രധാനമാണ്

സംഘടിത മതങ്ങള്‍..അവ പലപ്പോഴും ഇങ്ങനെ നമ്മുടെ സെകുലര്‍ സമൂഹത്തെ തങ്ങളുടെ വരുതിക്ക് കൊണ്ട് വരുന്നത് കാണാറുണ്ട്..സിക്കുകാരുടെ വാളും തലപ്പാവും...അങ്ങിനെ ഒന്നാണ്.നമ്മുടെ സൈന്യത്തില്‍ സിക്ക് ബറ്റാലിയന്‍ ഉണ്ട്.അവരില്‍ ഒരാള്‍ ആണ്ഇന്ദിര ഗാന്ധിയെ വെടി വച്ച് കൊന്നത്..അന്ന്മുതല്‍ നമ്മുടെ സര്‍ക്കാരുകള്‍ വോട്ടിനു വേണ്ടി   നിയമങ്ങള്‍ മത വിഭാഗഗങ്ങള്‍ക്കായി മാറ്റുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്..ലോകത്ത് ഒരുഹിന്ദു രാഷ്ട്രമെ ഉള്ളൂ..നേപ്പാള്‍..അനേകം മുസ്ലിം രാഷ്ട്രങ്ങള്‍ ഉണ്ട്.അവയുടെ ഒന്നും നിയമങ്ങള്‍ അന്യ മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല.മെക്കയുടെ മുകളില്‍ ക്കൂടി ഒരുവിമാനം പറക്കാന്‍ സൗദി സര്‍ക്കാര്‍ അനുവദിക്കുന്നില്ല..ചുരുങ്ങിയത് 800 മൈല്‍ അകലെ വച്ച് തന്നെ അന്യ മതസ്ഥര്‍ക്ക് മെക്കയിലേക്കുള്ള വഴി നിരോധിച്ചിട്ടുണ്ട്..നമുക്കൊന്നും ഒരു വിരോധവുമില്ല..അവരുടെ രാജ്യം..അവരുടെ നിയമം.ഇവിടെ ലീഗ് മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതിനു നമ്മള്‍ ഉണ്ടാക്കിയ പുകില്‍ എന്താണ് ?ഭരണ ഘടന ലംഖനം നടത്തിയ പോലെയാണ് ബഹളം ഉണ്ടായത്...കന്യാസ്ത്രി ശിരോവസ്ത്രം ഊരാന്‍ വിസമ്മതിച്ചു..അവര്‍ പരീക്ഷയും എഴുതിയില്ല..ആ നടപടി ഭാരതത്തിന്റെ മത നിരപേക്ഷ നിലപാടിന് വിരുദ്ധമാണ് എന്ന കാഴ്ചപ്പാടാണ് ഞാന്‍ എതിര്‍ത്തത്.മോഡിആയാലും കുഞ്ഞാലിക്കുട്ടി ആയാലും പോപ്‌ആയാലും ഭാരതീയ നിയമങ്ങള്‍ അവര്‍ അനുസരിക്കണം...അവര്‍ ഈരാജ്യത്തെ പൌരന്മാര്‍ ആയിരിക്കും വരെ

ഇ തില്‍ മതമില്ല..സുപ്രീം കോടതിയുടെ ഉത്തരവ് ആണ്.അല്ലാതെ സര്‍ക്കാര്‍ ഉത്തരവല്ല..ഇതിനോട് ബന്ധപെട്ടു ഈക്കാര്യങ്ങള്‍ വിശദീകരിച്ചു കുട്ടികള്‍ക്ക് സര്‍ക്കുലരും അയച്ചിരുന്നു..സ്വകാര്യ കോളേജ് ലോബി അത്ര ശക്തമാണ്..സിസ്റ്റര്‍..ഒന്ന് പോയി നോക്കാം എന്ന്പറഞ്ഞാണത്രേമഠത്തില്‍ നിന്നും പോന്നത്..സംഭവം ഈസ്വകാര്യ മാനേജുമെന്റുകളുടെ അഭ്യാസമാണ്..എടുത്തു വീശിയാല്‍ ആളിക്കത്തുന്ന കൊടുംകാറ്റാണല്ലോ കന്യസ്ത്രിയുടെ ശിരോ വസ്ത്രം..കാറ്റ് പിടിക്കുന്നെങ്കില്‍..അടുത്ത കൊല്ലം ഇങ്ങനെ പരീക്ഷ വേണ്ടഎന്ന് വച്ചാല്‍നന്നായില്ലേ..ഈ വര്ഷം തന്നെ വീണ്ടും പരീക്ഷ റദ്ദാക്കിയാല്‍ കൂടുതല്‍ നന്നായില്ലേ.അല്ലാതെ കൃത്യമായി കന്യാസ്ത്രി പരീക്ഷ എഴുതാന്‍ വരുന്നു..ശിരോവസ്ത്രം ഊരാന്‍ പറയുന്നു..ഊരുന്നില്ല..മനോരമ വരുന്നു ..ചാനലുകള്‍ വരുന്നു..അഭിമുഖ സംഭാഷണം പ്രസിദ്ധീകരിക്കുന്നു..ഇതെല്ലാം യാദൃശ്ചികം എന്ന് നമ്മള്‍ കരുതണോ..അല്ലെ അല്ല..മനജുമെന്റുകള്‍ നല്ലഹോംവര്‍ക്ക് ചെയ്തിട്ടുണ്ട് ഈ ക്കാര്യത്തില്‍

ന്യൂന പക്ഷ സംരക്ഷണം എന്നാൽ അവർക്ക് തല ഉയർത്തി ,മനുഷ്യനായി ,ഭാരതീയ പൌരനായി ..ഒരു രീതിയിലുള്ള വിവേചനങ്ങളോ അധിക്ഷേപങ്ങളോ ഇല്ലാതെ തുല്യ അധികാരത്തോടെ ,ജീവിക്കാൻ ഉള്ള അധികാരം ,അവകാശം , ഇവ ഉറപ്പിക്കലാണ് .മറ്റൊന്നുമല്ല തന്നെ

Saturday, July 25, 2015

ശ്രീശാന്ത്‌

ഇന്ത്യന്‍  ക്രിക്കറ്റ്  ടീമില്‍  എനിക്കേറെ  പ്രീയപ്പെട്ടവന്‍ ശ്രീശാന്ത്‌  ആയിരുന്നു
മലയാളി  എന്നത്  കൊണ്ടല്ല ..
നാട്ടുകാരന്‍ ആയതു  കൊണ്ടുമല്ല ..
എന്നെ പ്പോലെ  ഒരു സര്‍ക്കാര്‍  ജീവനക്കാരിയുടെ  മകന്‍ ആയതു കൊണ്ടുമല്ല
തനിയെ ,മകനെ വളര്‍ത്തി  ,ഉയര്‍ന്ന നിലയില്‍  എത്തിക്കാന്‍
അതി കഠിനമായി അദ്ധ്വാനിച്ച അമ്മയുടെ ഏക  മകന്‍  ആയതു കൊണ്ടുമല്ല
ഒരു വാടക വീട്ടില്‍  എന്നെ പ്പോലെ അനേകം കൊല്ലം വീടുകള്‍ മാറി മാറി നടന്ന  ഒരമ്മയുടെ  മകന്‍ ആയതു കൊണ്ടുമല്ല
അതെല്ലാം അവനെ എനിക്ക് സ്വന്തം മകനെ പ്പോലെ സ്നേഹിക്കാന്‍  പ്രേരിപ്പിച്ച ഘടകങ്ങള്‍  തന്നെയാണ്

എങ്കിലും
ഞാനവനെ സ്നേഹിച്ചത്
 ക്രിക്കെറ്റിനു അവന്‍ നല്‍കിയ സ്വയം സമര്‍പ്പണം കണ്ടാണ്‌
ഓരോ കളിയും മരണം പോലെ വാശിയായി കണ്ട
അവന്റെ ജയോത്സാഹത്തെയാണ്
ഓരോ വിജയവും ഹര്‍ഷോന്മാദത്തില്‍ എത്തിക്കുന്ന
അവന്റെ മനോ നിലയെയാണ്
എതിരാളിയെ ക്രൂര്‍ഥനായി  ആക്രമിക്കുന്ന മത്സര
വിജയ കാംക്ഷിയായ കളിക്കാരനെയാണ്
അതെ
വിജയിക്കുമ്പോള്‍  പൊട്ടിച്ചിരിക്കാത്തവന്‍
തോല്‍ക്കുമ്പോള്‍  പൊട്ടി ത്തെറിക്കാത്തവന്‍
അവന്‍ 50 കൊല്ലം  ക്രീസില്‍  വാണാലും ..എന്നിലെ സ്ത്രീ  പറയും
വെറും  പിണ്ണാക്ക് മാടന്‍ എന്ന്

ശ്രീശാന്ത്‌  പോയതോടെ  ഞാന്‍ ക്രിക്കറ്റ്  കളി കാണല്‍ നിര്‍ത്തി
ഇനി വീണ്ടും  കണ്ടു  തുടങ്ങണം

മഹാരാഷ്ട്രയില്‍  കളിച്ചാല്‍  ഡല്‍ഹിയില്‍  കേസെടുക്കുന്ന ..
ഭാരതീയ  ജഡീഷ്യറി ക്ക് നമോവാകം
ശുഭ ദിനം

Sunday, July 19, 2015

സി പി എം മത നിരപേക്ഷ പാര്‍ട്ടി അല്ല ..മറിച്ചു മത നിരാസ പാര്‍ട്ടിയാണ്നമ്മള്‍ മത നിരപേക്ഷ പാര്‍ട്ടി അല്ല ..മറിച്ചു മത നിരാസ പാര്‍ട്ടിയാണ്
ഇടതു പക്ഷം ,പ്രത്യേകിച്ചും സി പി എം മത നിരപെക്ഷം ആവണം എന്ന് എല്ലാവരും പറയുന്നുണ്ട്
എന്തിനാണതു ?
ഇടതു മുന്നണിയില്‍ ലീഗും എന്‍ ഡി പിയും നായന്മാരും ഈഴവരും കിടന്നു പുളച്ചു മറിയുക ആണ് എന്ന് തോന്നുമല്ലോ ഈ പറച്ചില്‍ കേട്ടാല്‍ 
സത്യം പറ
ബി ജെ പ്പിക്കും ലീഗിനും ഒക്കെ അടുത്തു വരുമ്പോള്‍ വല്ല നാറ്റവും ഉണ്ടോ ..
അവരെ അകറ്റി നിര്‍ത്താന്‍ .
.കേരളത്തില്‍ എന്നെങ്കിലും ഒരു തീവ്ര വാദ പ്രവര്‍ത്തനം ബിജെപ്പിയോ ലീഗോ നടത്തുന്നുണ്ടോ ...
അവരിലെ പുരോഗമനാശയക്കാരെ പാര്‍ടി പൂര്‍ണ്ണമായും നിരാകരിച്ചു .
ലീഗ് വേണമെങ്കില്‍ ബി ജെ പിയുമായി സഖ്യം വച്ചേക്കും ..
എങ്കിലും നമ്മളെ അടുപ്പിക്കില്ല ..
എന്ത് കൊണ്ടാണത് .
.ലീഗിനെ , ബി ജെ പിയെ സ്നേഹിക്കുന്ന ബഹുജന സാമന്യത്തിനെ നമ്മള്‍ അപഹസികുന്നു ..
അവരുടെ നേതാക്കന്മാരെ ആക്ഷേപിക്കുന്നു.
മത നിരപേക്ഷത എന്നാല്‍ എന്താണ് ?
എല്ലാ മതങ്ങളെയും ചിന്താ ഗതികളെയും നമ്മില്‍ നിന്നും ബഹുകാതം അകറ്റി നിര്‍ത്തല്‍ അല്ല
അത് മത നിരാസം ആണ്
ആ മത നിരാസത്തെ പിന്തുടര്‍ന്നത്‌ കൊണ്ടാണ് അരുവിക്കരയില്‍ നമ്മള്‍ തോറ്റതു ?
ലീഗിനെയും ബിജെപ്പിയെയും നമ്മില്‍ നിന്നും അകറ്റാന്‍ മാത്രം അവര്‍ക്ക് എന്ത് അസ്പ്രുശ്യത ആണുള്ളത്
ഹൈന്ദവതക്കോ ....ഭാരതത്തിന്റെ അഖണ്ഡതക്കോ നിരക്കാത്ത എന്ത് പ്രവര്‍ത്തിയാണ് ഈ രണ്ടു ദേശീയ പാര്‍ട്ടികളും ഇത് വരെ ചെയ്തിട്ടുള്ളത് ..
അവയെ നമ്മില്‍ നിന്നും അകറ്റി നിര്‍ത്താന്‍ എന്ത് ന്യായമാണ് നമുക്കുള്ളത് ..
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും വാള്‍ എടുക്കാത്ത ലീഗിനെയും ,
ഞങ്ങള്‍ക്ക് ഭാരതത്തിന്റെ താല്പര്യം ആണ് മുഖ്യം ..എന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന ബി ജെ പ്പിയെയും എന്തിനു അവിശ്വസിക്കണം ..
ഇടതു പിന്‍ബലം ..ഈ കക്ഷികളെ ,അവരുടെ നേതാകന്മാരെ കൂടുതല്‍ സെകുലര്‍ ആക്കുമെന്നതാണ് സത്യം
അവരെ കൂടുതല്‍ സെകുലാര്‍ ആക്കാന്‍ നമുക്ക് കഴിഞ്ഞേക്കും
പള്ളീലച്ഛന്റെ കയ്യും മുത്തി ..മെത്രാ ച്ചന്റെ കാലും കഴുകി, ..തങ്ങളുടെ കൂടെ ഇഫ്ത്താറും കൂടി ,നടക്കാന്‍ നമുക്കൊരു വൈമുഖ്യവും ഇല്ല ..
അവരോടു വോട്ടു ചോദിക്കാനും വിഷമം ഇല്ല ..
അവരുമായി സഖ്യം ആയാല്‍ ഉടനെ നമ്മുടെ പാതിവൃത്യം പോകും എന്നാണോ. ...
ഭൂരിപക്ഷ വര്‍ഗീയത ആപത്ക്കരം ആണ് എന്നതിന് നമുക്ക് തെളിവ് ഒന്നുമില്ല
ന്യൂന പക്ഷ വര്‍ഗീയത ആപത്കരം എന്നതിനും നമുക്ക് തളിവ് ഒന്നുമില്ല 

നമുക്കരുമായി സഖ്യം വേണ്ടതില്ല..എന്നാല്‍ മത വിശ്വാസികളെ പരിഹസിച്ചും അവരുടെ നേതാക്കന്മാരെ പരിഹസിച്ചും..അവരെ നമ്മുടെ മുന്നണികളില്‍നിന്ന് ഇറക്കി വിട്ടും..നമ്മള്‍ സ്വയം ഒരു എലീറ്റ് ക്ലാസ് ആവുകയാണ്...ആ ദന്ത ഗോപുര നിവാസം നിര്‍ത്തണം...നമുക്ക്മേനി നടിക്കാം നാമൊരു മതനിരപേക്ഷ സംഘടന ആണെന്ന്..എന്നാല്‍ അത്കൊണ്ടോന്നും നമ്മള്‍ സംരക്ഷിക്കാം ശ്രമിക്കുന്ന ന്യൂന പക്ഷത്തിനോ നമുക്കോ ഒരുഗുണവുംഇല്ല
മതനിരപെക്ഷത വലിയ പരീക്ഷണങ്ങള്‍ ലോകം മുഴുവന്‍ കഠിനമായ പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍...ഒരുതിരുത്തല്‍ ശക്തിയായി തീരാന്‍ നമുക്ക് കഴിയണം..തിളച്ച നെയ്യില്‍ കയ്യ് മുക്കി പരിശുദ്ധി തെളിയിച്ചു കൂടെ ചേര്‍ക്കാതെ..സ്നേഹത്തോടെ..സാഹോദര്യത്തോടെ നമുക്ക് എല്ലാ ജന വിഭാഗങ്ങളെയും കൂടെചേര്‍ക്കാന്‍ കഴിയണം..""ഒക്കെ ഒരുവെറും ഭ്രാന്തന്റെ സ്വപ്നം"""

ലീഗിറെ ഒരു വിഭാഗം നമ്മുടെ കൂടെ ഉണ്ടായിരുന്നു..എവിടെപ്പോയി അവര്‍???ഇന്നലെവരെ..കൂടെ ഉണ്ടായിരുന്നു കേരള കോണ്‍ഗ്രെസുകള്‍..പേരിനു പിന്നില്‍ ജാതി വച്ചിട്ടില്ല എന്ന്മാത്രമേ ഉള്ളൂ..എന്ന് ആര്‍ക്കാണ് അറിയാത്തത്...ഇനി നമ്മുടെ കൂടെ ചിലപ്പോള്‍ സഞ്ചരിചെക്കാവുന്ന ആര്‍.ബാലകൃഷ്ണ പിള്ള ആരെ പ്രതിനിധാനം ചെയ്യുന്നു..എന്ന്ആര്‍ക്കാണ് അറിയാത്തത്...ആരെയും....ജാതി മത അവര്‍ണ്ണ സവര്‍ണ്ണ..കീഴാള..മേലാള പേര് പറഞ്ഞു..ഇടതു സഖ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ശരിയല്ല എന്നാണ്എന്റെ വാദം..അവര്‍ ഒരു ജാതിയെ പിന്‍ താങ്ങുന്നു എന്നത് ഒരു കുറവല്ല..അവര്‍അവരുടെ പ്രകടന പത്രികയില്‍..അന്യ ജാതി മതസ്ഥരെ ആക്ഷേപിക്കുകയോ..മോശപ്പെടുത്തുകയോ..ചെയ്യുന്നുണ്ടോ,,..എന്നതാവണം നമ്മുടെ ശ്രദ്ധ.പതിയെണ്ടുന്ന കാര്യം


സ്വാതന്ത്ര്യത്തിനു ശേഷം ഈ വര്‍ഷമത്രയും ഈ രണ്ടു കൂട്ടരും നമ്മുടെ ഇടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു .
ഭാരതത്തിന്‌ ,,കേരളത്തിനു എന്ത് ദോഷം വന്നു ? 
മുസല്‍മാനു ,ഹിന്ദു വിനു, ക്രിസ്ത്യാനിക്ക് ,..
അവരായി ത്തന്നെ നമ്മിലേക്ക്‌ വരാന്‍ തക്ക വണ്ണം 
നമ്മള്‍ നമ്മുടെ ഹൃദയം വലുതാക്കുകയാണ് വേണ്ടത് ..
അല്ലാതെ നീ വരുമ്പോള്‍ നാറുന്നു ..പോയി കുളിച്ചു 
മത നിരപേക്ഷതയുടെ പുത്തനുടുപ്പു ഇട്ടു വാ എന്ന് പറയുക അല്ല വേണ്ടത്Saturday, July 4, 2015

നിങ്ങൾ എന്തിനാണ് അരുവിക്കരക്കാരെ ആക്ഷേപിക്കുന്നത്

ജനത്തിന്റെ മനസിനൊന്നും ഒരു കുഴപ്പവുമില്ല 
പാർട്ടി ജയിക്കുന്ന മണ്ഡലം ആയിരുന്നില്ല അത് .
ബി ജെ പ്പിക്കു നല്ല മേല്ക്കൈ ഉണ്ട് താനും 
പാർട്ടി നന്നായി പരിശ്രമിച്ചു
അതിനു പ്രയോജനം ഉണ്ടായി
കൂടുതൽ പേർ പാര്ട്ടിക്കു വോട്ടു ചെയ്തു .
നിങ്ങൾ എന്തിനാണ് അരുവിക്കരക്കാരെ ആക്ഷേപിക്കുന്നത്
അവര്ക്ക് രാഷ്ട്രീയം ഉണ്ട്
അതവർ കൃത്യമായി നമ്മളോട് പറഞ്ഞു
എന്താണ് അത് അംഗീകരിക്കാൻ നമുക്ക് വിഷമം
ബി ജെ പ്പിയും കോണ്‍ഗ്രസ്സും സി പി എമ്മിന്റെ അത്ര തന്നെ പഴക്കമുള്ള രാഷ്ട്രീയ സംഘടനകൾ ആണ്
അവരാണ് ശരി എന്ന് കരുതുന്ന ഒരു പൊതു സമൂഹം ഇവിടെ ഉണ്ട്
അവർ സെകുലാർ ആകണം എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അധികാരം ആണുള്ളത്
ഗാന്ധിജി കരുതി താൻ മുസ്ലിം ജനതയെ സ്നേഹിക്കുക ആണെന്ന്
എന്നാൽ അവര്ക്ക് ജിന്ന ആയിരുന്നു രക്ഷകൻ
ഇപ്പോൾ കോണ്‍ഗ്രസ്സും ഇടതു പക്ഷവും കരുതുന്നു അവരാണ് മുസ്ലിമുകളുടെ രക്ഷകൻ എന്ന്.
അവർ ലീഗിനെ തങ്ങളുടെ അഭയം ആയി ക്കാണുന്നു
കോണ്‍ഗ്രെസ് നായന്മാരെ തങ്ങളുടെ വോട്ട ബാങ്ക് ആയി കാണുന്നു
ഈഴവരെ കൂടെ നിർത്തുന്നു ...
ജന സമൂഹങ്ങല്ക്ക് തങ്ങളുടേതായ മേധാ ശക്തികൾ ,ചിന്താ രീതികൾ ..തീരുമാനങ്ങൾ ഉണ്ടെന്നു
കാലാ കാലങ്ങളായി നമ്മൾ കാണുന്നു
എന്നിട്ടും നമ്മൾ അവരോട് പറയുന്നു മുസ്ലിമുകളെ നിങ്ങൾ കോണ്‍ഗ്രെസിനു വോട്ടു ചെയ്യൂ
നായന്മാരെ നിങ്ങൾ ഇടതു പക്ഷത്തിനു വോട്ടു ചെയ്യൂ എന്നൊക്കെ
അവർ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല
തങ്ങളുടെ മത സമൂഹത്തെ സംരക്ഷിക്കുന്നവരെ അവർ വോട്ടു ചെയ്തു വിജയിപ്പിക്കും
മത സമൂഹങ്ങൾ എന്നതിനും അപ്പുറം ഭാരത ചരിത്രത്തിൽ അപൂർവ്വമായെ വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ


എന്തിനു അതിനു വര്ഗീയത എന്നൊരു വിരുദ്ധ ചിന്താഗതി
നായന്മാർ എൻ എസ് എസ് നെ സ്നേഹിക്കുന്നു എങ്കിൽ എന്താണ് തെറ്റ് 
കത്തോലിക്കർ മാണി കോണ്‍ഗ്രസിനെ സ്നേഹിക്കുന്നു എങ്കിൽ എന്താണ് തെറ്റ് 
ഒരേ പള്ളിയിൽ ഒരുമിച്ചു പോകുന്നവരല്ലേ അവർ 
ലീഗുകാരെ മുസ്ലിമുകൾ സപ്പോര്ട്ട് ചെയ്യുന്നു എങ്കിൽ എന്താണ് കുഴപ്പം 
അവർ ഒരേ തൂവൽ പക്ഷികൾ .നേതാകന്മാരും അണികളും ഒരു പോലെ അഞ്ചു നേരം നിസ് ക്കരിക്കുന്നവർ 
അവർ ഒരുമിച്ചു നിൽക്കും 
ഈ മത സമൂഹങ്ങളെ അതെ പോലെ നില നിറുത്തി അവരുമായി സന്ധി ചെയ്യാനുള്ള സാമർത്ഥ്യം കോണ്‍ഗ്രെസ് കാണിച്ചു 
സ്വന്തം മത വിശ്വാസങ്ങളും ആരാധന ക്രമങ്ങളും മൂലം അവർ രണ്ടാം തരാം പോരന്മാർ ആണെന്ന് അവരെ കോണ്‍ഗ്രെസ് കണക്കാക്കിയില്ല 
പാര്ട്ടിയുടെ വീഴ്ച അവിടെയാണ് തുടങ്ങുന്നത് 
ഞങ്ങൾ നിരീശ്വര വാദികൾ ആണ് ലോകാന് ഞങ്ങളുടെ അമ്മ 
ഭാരതവും കേരളവും ഒന്നുമല്ല ഞങ്ങളെ അലട്ടുന്നത് 
അര്ജെന്റിനയും ചിലിയും ചൈനയും അമേരിക്കയും ഗ്യാസയും ആണെന്ന് പാർട്ടി സാധാരണക്കാരോട് പറഞ്ഞു 
പാര്ട്ടി ഭരിക്കുമ്പോൾ ചെയ്ത നല്ല കാര്യങ്ങൾ അതെ പടി പിന്തുടരുക മാത്രമേ വലതു പക്ഷ സർക്കാരുകൾക്ക് വേണ്ടി വന്നുള്ളൂ 
അവരിലും ജന പിന്തുണയും നന്മയും ഉള്ള നല്ല നേതാക്കന്മാർ ഉണ്ട് 
അത് മനസിലാക്കാൻ നമ്മളുടെ അണികൾക്ക്‌ സാധിച്ചു 
അതെ 
പാര്ട്ടിക്കു മത സമൂഹങ്ങളോട്ള്ള അയിത്തം മാറ്റിയെ മതിയാവൂ 
ഇന്നത്തെ റോട്ടെൻ (അഴുകിയ ) ഭരണം തുടരുന്നത് എന്ത് കൊണ്ടാണ് 
നമുക്ക് കൂടി ച്ചേ രാവുന്ന സ്വഭാവ ശുദ്ധിയുള്ള ഒരു രാഷ്ടീയ വിഭാഗങ്ങളും മറുഭാഗത്ത് ഇല്ലത്രെ 
അവർ ഇങ്ങോട്ട് വരാൻ താല്പര്യം കാനിച്ചപ്പോഴൊക്കെ നമ്മൾ അവരെ കളിയാക്കി വിട്ടു 
അവർക്കൊന്നും ശുദ്ധി പോരാ മത നിരപെക്ഷത പോരാ 
നമ്മൾ അവര്ക്ക് പാർട്ടി അംഗത്വം അല്ലല്ലോ കൊടുക്കുന്നത് 

ഇനിയും വൈകിയിട്ടില്ല എന്നതാണ് സത്യം 
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് നമ്മിൽ നിന്നും അകന്നു പോയ ജനങ്ങളെ തിരികെ കൊണ്ട് വരാൻ ഉള്ള തന്ത്രങ്ങൾ പാർട്ടി നടപ്പാക്കുക തന്നെ വേണം 
ഇല്ലെങ്കിൽ അരുവിക്കര വീണ്ടും വീണ്ടും ആവർത്തിക്കും