Sunday, January 3, 2010

ഇവിടം സ്വര്‍ഗമാണ്


കുറെ കാലം കൂടിയിട്ടു മോഹന്‍ ലാലിന്റെ ഒരു നല്ല ചിത്രം കണ്ടു.. വളരെ പരസ്യവും പണവും ചിലവാക്കിയെടുത്ത പല ചിത്രങ്ങളും പ്രേക്ഷകരെ വല്ലാത്ത നിരാശയില്‍ ആക്കിയപ്പോള്‍ ഈ ലാല്‍ ചിതം നമ്മെ വളരെ വളരെ സന്തോഷിപ്പിക്കും
ബുറോക്രസിയുടെ കറുത്ത മുഖങ്ങള്‍.
കൈക്കൂലിയുടെ ഭംഗിയുള്ള നേര്‍ ചിത്രങ്ങള്‍..
കള്ളന്മാരുടെ മനോഹരമായ് കള്ള കഥകള്‍
രാഷ്ട്രീയക്കാര്‍,മണല്‍ മാഫിയ,ഭൂ മാഫിയ എന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ ഇടത്തരക്കാര്‍ അതൊന്നും അത്ര മുഖ വിലക്ക് എടുക്കില്ലല്ലോ.. കഷ്ട്ടി അഞ്ചു സെന്റിന്റെ മുതലാളിമ്മാര്‍ ആണ് നമ്മളെല്ലാം..

ഭൂ മാഫിയ ഒരു സാധാരണക്കാരനെ കഴുത്തില്‍ പിടി മുറുക്കുന്ന ഭീകര കാഴ്ച നമ്മളെ വല്ലാതെ അസ്വസ്തര്‍ ആക്കും
കേരളത്തില്‍ ഇത് സംഭവിക്കുക തന്നെ ചെയ്യും ..
സംഭവിക്കുന്നും ഉണ്ട് ജീവിതത്തിന്റെ ഒരു നേര്‍ കാഴ്ച
മൂന്നെക്കരില്‍ ഒരു ചെറിയ കൃഷി തോട്ടം
അതില്‍ നാനാ പച്ചക്കറികള്‍..
പത്തു നൂറ്റന്പതു പശുക്കള്‍..
അപ്പന്‍ അമ്മ ചെറിയമ്മ കുറച്ചു പണിക്കാര്‍ എല്ലാമായി മനോഹരമായ ഒരു സ്വര്‍ഗം
അതാണ്‌ മോഹന്‍ ലാല്‍ നടത്തുന്ന ജെര്‍മിയാസ് എന്ന പേരിട്ട ഫാം
പത്താം ക്ലാസ് കഴിഞ്ഞു മറ്റു ജോലികള്‍ക്കൊന്നും പോകാതെ കടം കേറി ലേലത്തില്‍ വിറ്റു പോയ അപ്പന്റെ കൃഷിയിടം വീണ്ടും തിരിച്ചു പിടിച്ചു അതില്‍ സ്വന്തം ജീവിതവും അധ്വാനവും,സ്വപനങ്ങളും ചേര്‍ത്തു കെട്ടി ഉയര്‍ത്തിയ ആ കൃഷിയിടം

അത് ആ കൃഷിക്കാരന് ഒരു ജീവിതോപാധി മാത്രം ആയിരുന്നില്ല അവന്റെ തന്നെ ജീവിതം ആയിരുന്നു..
ഫാമിന്റെ ഭംഗി കണ്ടു ആഗ്രഹം തോന്നിയ ഒരു വലിയ പണക്കാരനോട് ആ സ്ഥലം കൊടുക്കാം എന്ന് പറഞ്ഞു
75 ലക്ഷം രൂപ മുന്പേര്‍ വാങ്ങി ലാലിനെ ആ ഫാം വില്പ്പിക്കാന്‍ ആയി ലാലു അലക്സ്‌ ഇന്റെ ചാണ്ടി നടത്തുന്ന ഹീന കര്‍മങ്ങള്‍ ആണ് ഈ കഥ
കഥയിലെ ചില തിളങ്ങുന്ന രംഗങ്ങള്‍

പ്രതി നായകനെപോലും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു പോകും കാണികള്‍..
ആ രീതിയില്‍ ജോര്‍ ആയാണ് ലാലു ഇതില്‍ അഭിനയിച്ചിരിക്കുന്നത്
ഒരു ടൌണ്‍ ടിപ്പു വരും..
കോളേജു ബാറും,ഹോട്ടലുകളും വിദേശ സഞ്ചാരികളും വരും.
കോടനാട് ഒരു നഗരം ആകും എന്നെല്ലാം ഉള്ള ചാണ്ടിയുടെയും കൂട്ടരുടെയും കള്ള പ്രചാരനഗളില്‍ വീണു
ലാലിനെതിരെ തിരിയുന്ന നാടിന്‍ പുറത്തുകാര്‍
എന്നും ഇപ്പോഴും കൂടെ ഉണ്ടായിരുന്നവര്‍..
പാര്ര്ടിയും,അയല്‍വക്കവും നാട്ടുകാരും എല്ലാം അവനെതിരെ മറു ഭാഗം ചേരുകയാണ് ..
ആകെ സഹായിക്കാന്‍ ഉള്ളത് സുനിത എന്ന വക്കീലാണ്.. അവളുടെ സാര്‍ഥകമായ ഇടപെടല്‍ ആണ് മത്തയിക്കുട്ടിയെ സഹായിക്കുന്നത്

അവന്‍ കീഴടങ്ങുന്നു. മറ്റൊരു നിരവാഹവും ഇല്ല തന്നെ . പിന്നെ കഥ നാടകീയവും..ഉദ്വേഗം നിഅറഞ്ഞതും ആവുകയാണ്
കാട്ടു പുലി വളരെ സമര്‍ത്ഥമായി കുടുക്കപെടുന്നു 50 കള്ള പട്ടയനഗല്‍ ..എല്ലാം വളരെ ഭംഗിയായിമത്തായിക്ക് തീറു നടത്തി കൊടുക്കുന്നു ചാണ്ടി

സാക്ഷികള്‍ പോലും ഉയര്‍ന്ന ജോലി വഹിക്കുന്നവര്‍
ഹോട്ടലില്‍ വന്നു തീറു നടത്തുന്ന ഉദ്യോഗസ്ഥന്‍

ജഗതിയുടെ കൊള്ളാവുന്ന ഒരു വേഷം
കള്ളം പ്രമാണങ്ങള്‍..ചമയ്ക്കാന്‍ വിരുതന്‍ ആയ പുള്ളിയുടെ നിയമ വിരുദ്ധമായ ഗുഹ നമ്മളെ അത്ഭുതപ്പെടുത്തും

എന്നാ സ്റ്റൈല്‍ പ്രതി നായകന്‍
ആ കെട്ടി പിടിത്തവും,സ്നേഹവും ഹീന സ്വഭാവവും ..അനന്യം തന്നെ .. ലാലു അലക്സ്‌ ഇത്ര നന്നായി അഭിനയിച്ച ഒരു ചിത്രം ഈയിടെ എങ്ങും കണ്ടിട്ടില്ല

ശ്രീനിവാസന്റെ പ്രബലന്‍ വക്കീല്‍.. മണിയന്‍ പിള്ള രാജുവിന്റെ അമികാസ് കൂറി വക്കീല്‍
തിലകന്റെ ജെര്‍മിയാസ്..
കവിയൂര്‍ പൊന്നമ്മയുടെ അമ്മച്ചി..
പോങ്ങച്ചകാരിയാ കുഞ്ഞമ്മ..സുകുമാരി,
ശങ്കറിന്റെ സുധീര്‍
ആദ്യമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെറെ മീശ ഇല്ലാത്ത ഒരു ചിത്രം..
ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത് മുതല്‍ എനിക്ക് ചുള്ളിക്കടിനോട് ഭയങ്കര ദേഷ്യമായി തുടങ്ങി ആയിരുന്നു..
പോക്ക് വെയില്‍ കണ്ടപ്പോള്‍ മുതല്‍ ആണ്.
ഉദര നിമിത്തം ബഹു കൃത വേഷം എന്നാണല്ലോ.
എന്നാല്‍ ഒരു ചിത്രത്തില്‍ എങ്കിലും നാന്നായി അഭിനയിക്കുമോ..അത് മില്ലാ. .
ഇതിപ്പോള്‍ മീശ എടുത്ത്തപ്പോള്‍ ഒരു ഭംഗിയും ഉണ്ട്..
ആദ്യമായി നന്നായി അഭിനയിച്ചും കാണുന്നു
നായികമാര്‍ ..
മൂന്ന് പേരും നന്നായി..
എന്നാല്‍ ലക്ഷ്മി ഗോപാല സ്വാമി അത്ര ശരി ആയില്ല..
ലക്ഷ്മി റായി നന്നായി
പ്രിയങ്കയും കൊള്ളാം.. നമ്മള്‍ ഒരു അഭിനയം നന്നായി എന്ന് പറയുന്നത്..സംഭാഷണം പറയുന്നതിനും അപ്പുറം..അതില്‍ സ്വന്തം ഭാവവും,മനോ ധര്‍മവും എല്ലാം കൂട്ടി ചേര്‍ക്കുമ്പോള്‍ ആണല്ലോ പ്രിയങ്കയില്‍ അത് കാണാന്‍ കഴിഞ്ഞില്ല
ഇന്നോസിന്റിനു കാര്യംമായി ഒന്നും ചെയ്യാനില്ല


ലാലിന്റെ മാത്യുസ് വളരെ കാലത്തിനു ശേഷം ലാലിന്റെ ഒരു ഒന്നാം തരാം തകര്‍പ്പന്‍ അഭിനയം.. എല്ലാവരും വെറുക്കുമ്പോള്‍,തനിചാക്കുംപോള്‍,അപ്പന്‍ ജയിലില്‍ ആകും എന്ന നില വരുമ്പോള്‍

അപ്പോള്‍ എല്ലാം ലാലിന്റെ കണ്ണില്‍ നമ്മള്‍ ആ വിഹ്വലത നന്നായി തെളിഞ്ഞു കണ്ടു

വേട്ട ആടപെടുന്ന മൃഗത്തിന്റെ നിസഹായത
നായാട്ടു കാരുടെ ആര്‍പ്പു വിളികള്‍..
അവര്‍ ഉണ്ടാക്കുന്ന കാട്ടു തീ
അത് വളയുംപോള്‍ കാട്ടു മൃഗങ്ങളുടെ കണ്ണില്‍ ചലനങ്ങളില്‍ കാണുന്ന ഭാവങ്ങള്‍..
ഭയം വെപുധ
എല്ലാം ആദ്യമായി നമ്മള്‍ ലാലില്‍ കണ്ടു
ദേശിയ പുരസ്കാരം നേടിയ ലാലിന്റെ അഭിനയം പോലും ഇത്ര മനോഹരം ആയിട്ടില്ല


നന്നായി എഴുതിയ തിരക്കഥ.. രസകരവും ഹൃദ്യവും ആയ സംഭാഷണങ്ങള്‍ ..
നല്ല നര്‍മം
അല്‍പ്പം കളിയാക്കി പറയുന്ന ഈ കഥ രീതി നമുക്ക് നന്നായി പിടിക്കും

ഒരു സന്ദേശം ഉള്ള സിനിമ
നല്ല എഡിറ്റിംഗ്
ദൈവ സഹായത്താല്‍ പാട്ടുകള്‍ ഇല്ലാ

കാര്‍ഷിക വൃത്തിയെ കുറിച്ച് അല്‍പ്പം അറിയാന്‍ കഴിഞ്ഞു മൊത്തത്തില്‍ ഈ വര്ഷം കണ്ട ഏറ്റവും മികച്ച സിനിമ എന്ന് നിസംശയം പറയാം
ശുഭ പര്യാവസായി ആണ് എന്ന മേന്മ കൂടി ഉണ്ട്
Director: Roshan Andrews Producer: Antony Perumbavoor Music Director: Mohan Sithara