2015, ജൂൺ 29, തിങ്കളാഴ്‌ച

നിങ്ങൾ ഒരു മരം നടൂ ഒരു കുരുവി വന്നതിൽ കൂട് കൂട്ടിയേക്കും

മരങ്ങൾ മഴയിൽ മറിഞ്ഞു വീഴുന്നത് എന്ത് കൊണ്ട്
മരങ്ങള മറിഞ്ഞു അഞ്ചു പിഞ്ചു കുഞുങ്ങൾ മരിച്ചത് ഇന്നലെയാണ്.ഇന്നിതാ  കണ്ണൂരിൽ വീണ്ടും മരം കട പുഴുകി വീണിരിക്കുന്നത്
കോതമംഗലത്തെ ജനങ്ങൾ അവിടെ ഉള്ള  മരങ്ങൾ  എല്ലാം വെട്ടി മുറിച്ചു കളയാൻ തീരുമാനിച്ചു
എന്നാൽ അതാണോ പ്രതിവിധി
ഓരോ മരവും ഒരു ആവാസ വ്യവസ്ഥിതിയാണ്
നിങ്ങൾ ഒരു മരം നടൂ
ഒരു കുരുവി വന്നതിൽ കൂട് കൂട്ടിയേക്കും
ഉറപ്പാണ്



ആരോ ചോദിക്കുന്നത് കണ്ടു നമുക്കിത് എങ്ങിനെ തടയാം
വേനൽ അങ്ങ് തീർന്നു മഴ പൊഴിയുമ്പോൾ പഴമക്കാർ മരത്തിന്റെ ചില്ലകൾ മുറിച്ചു ഇടും..
ഇല്ലെങ്കിൽ മഴയുടെ ഭാരം ചില്ലകളിൽ തങ്ങി കൊമ്പോടിഞ്ഞു വീഴും എന്നവർക്ക് അറിയാമായിരുന്നു
അത് തെങ്ങിന്റെ തടത്തിലോ വയലിലോ വളമായി ഇടുക ആയിരുന്നു പതിവ്
ആ പതിവ്  നമ്മൾ വീണ്ടും തുടങ്ങേണ്ടതുണ്ട്
 നല്ല പങ്കു ഇലകളും മരത്തിൽ നിന്നും കോതി നീക്കുക തന്നെ വേണം
ഇല്ലെങ്കിൽ കാറ്റിൽ  ,ഇലയും കൊമ്പും അതിലെ ജലവും..എല്ലാം ഭാരം കൂടി താങ്ങാൻ ആവാതെ മരം
 കട പു ഴങ്ങി മറിഞ്ഞു വീഴും

പൂമരങ്ങൾ നടുന്നതാണ് ഒരു കുഴപ്പം ..അവക്കൊന്നും കൊമ്പുകൾക്ക് ബലമില്ല ..
വഴിയിൽ നടുന്ന മരങ്ങൾ എല്ലാം തന്നെ സാമൂഹ്യ വന വൽക്കരണത്തിന്റെ ഭാഗമായി ചിട്ടയോടെ കുഴിച്ചിടപ്പെട്ടവയാണ് .ആഴത്തിൽ കുഴിയെടുത്തു തന്നെ നാട്ടവയാണ് അവയെല്ലാം .
എന്നാൽ മരം വലുതായാൽ ധാരാളം
 ഇലച്ചാർത്തായാൽ .ഒന്നുകിൽ നടുവേ ഒടിയും ..അല്ലെങ്കിൽ ഊക്കാൻ ഒരു കൊമ്പു ടിയും അല്ലെങ്കിൽ മരം ആകെ വീഴും ..
കാറ്റിൽ മഴയും വെള്ളവും കൂടി മരം ഒരു വശത്തേക്ക് ചെരിയും ..ചെരിഞ്ഞാൽ പിന്നെ ഒരു നല്ല കാറ്റിനു അത് കട പുഴകും .മരുതം കുഴിയിൽ ഒരു വലിയ പേരാൽ ആണ് ഇങ്ങനെ കഴിഞ്ഞ വർഷം ചെരിഞ്ഞത് ..പതുക്കെ വീണത്‌ കൊണ്ട് ആരും മരിച്ചില്ല പേരാലിന് വേരുകൾക്ക് ഒരു കുറവുമില്ലല്ലോ .നല്ല ഉറപ്പുള്ള ആൽത്തറയും ഉണ്ടായിരുന്നു ..എന്നിട്ടും മറിഞ്ഞു 
വേനലിൽ ഇപ്പോൾ കടുത്ത ചൂടും വരൾച്ചയും ആണല്ലോ .മരങ്ങളുടെ വേരുകൾ അപ്പോൾ മുകളിലേക്ക് വരും ..എന്തെങ്കിലും വെള്ളം കിട്ടുമോ എന്നറിയാൻ 
പിന്നെ മഴ വരുമ്പോൾ ആഴത്തിലുള്ള വേരുകൾ കുറവായത് കൊണ്ടും മരങ്ങള പിഴാം


 മനുഷ്യൻ ഈ നിശബ്ദ ജീവിതങ്ങളെ (മരങ്ങളെ ) നിർദ്ദയം കൊന്നൊടുക്കിയപ്പോൾ ആണ് നമ്മൾ പ്രകൃതി സ്നേഹികൾ ഇടപെട്ടു മരങ്ങളെ സംരക്ഷിക്കാം എന്ന് കരുതിയത്‌ .
വന സംരക്ഷണം പൂർണ്ണമായും നടപ്പാക്കുമ്പോൾ കൂടി അടിക്കാട് വെട്ടാൻ നിയമം ഉണ്ട് 
അത് പോലെ പൊതു സ്ഥലത്തുള്ള വൃക്ഷ
ങ്ങള കൊതി ഒതുക്കാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ടാക്കണം 
എറണാകുളത്തൊക്കെ ഒക്കെ ഓട്ടോ റിക്ഷ തൊഴിലാളികൾ റോഡു വക്കത്തെ ഓരോ മരത്തെയും പോന്നു പൊലേ കാത്തു സൂക്ഷിക്കുകയാണ് 
തങ്ങളുടെ മനോഹരമായ നെയിം ബോർഡുകൾ ഈ മരങ്ങൾ മൂലം മറഞ്ഞു പോകുന്നു എന്നാണു കച്ചവടക്കാരുടെ പരാതി .
അങ്ങിനെയാവും കൊതമാങ്ങലത്തെ മരങ്ങളും സംരക്ഷിക്കപ്പെടുന്നതും ..
ഇപ്പോൾ വെട്ടി മാറ്റ പ്പെടുന്നതും

വീടിനു മുകളിലേക്ക് നില്ക്കുന്ന കൊമ്പുകൾ ,വൈദ്യുത കമ്പികൾക്ക്‌ മുകളിലേക്ക്നില്ക്കുന്ന കൊമ്പുകൾ  ഇതെല്ലാം വെട്ടി മാറ്റുക തന്നെ വേണം
അല്ലെങ്കിൽ ഇനിയും ആപത്തു വന്നു ഭവിക്കുക തന്നെ ചെയ്യും 

2015, ജൂൺ 28, ഞായറാഴ്‌ച

അമേരിക്കയിലെ റോഡുകൾ- 2

ഗൂഗിൾ മാപ്പെടുത്ത് വഴി തിട്ടപ്പെടുത്തിയാണ് ഭൂരി ഭാഗം അമേരിക്കക്കാരും യാത്ര ചെയ്യുന്നത് .നിങ്ങൾ ഇടത്തോട്ടു തിരിയൂ വലത്തോട്ടു തിരിയൂ ,നിങ്ങൾ വേറെ വഴിക്ക് തിരഞ്ഞു അല്ലെ..എങ്കിൽ പുതിയ വഴി ഇതാണ്..മുന്നിൽ പോലീസുകാർ ഉണ്ട് ..മുന്നിൽ ഒരു അപകടം നടന്നിട്ടുണ്ട് ..
നല്ല ട്രാഫിക് ബ്ലോക്ക് ആണ്.മൈൽഡ് ട്രാഫിക്ക് ബ്ലോക്ക് ഉണ്ട് ..എന്നൊക്കെ മാപ്പിലെ ആ സുന്ദരി നമ്മളോട് പറഞ്ഞു കൊണ്ടിരിക്കും 





ധാരാളം വാഹനങ്ങൾ നിരന്തരം കടന്നു പോന്നിട്ടും റോഡുകൾ വളരെ വൃത്തിയും വെടിപ്പും ആയി കാണപെട്ടു .ഇതിന്റെ രഹസ്യം എന്താണ് എന്ന് ഞാൻ അന്വേഷിച്ചു..ആരെങ്കിലും റോഡൊക്കെ അടിച്ചു വര്രുന്നുണ്ടോ എന്നാ ചോദ്യത്തിന് മോൾ എനിക്ക് വിചിത്രമായ ഒരു വാഹനം കാണിച്ചു തന്നു .അടിയിൽ ബ്രഷുകൾ പിടിപ്പിച്ച വലിയ വാക്വം ക്ലീനറുകൾ ..അവ റോഡിലെ ചപ്പും ചവറും ഇളക്കി എടുത്തു തന്റെ പെട്ടിക്കുള്ളിൽ ആക്കി മുന്നോട്ടു പോകുന്നു .സ്ട്രീറ്റ് സ്വീപെഴ്സ് എന്നാണു ഇവ അറിയപ്പെടുന്നത് 






ഈത്തരം ചില വണ്ടികൾ നമ്മൾ  വാങ്ങിയാൽ ഇവിടുത്ത റോഡുകളുടെ സ്ഥിതി വളരെ വളരെ മെച്ചപ്പെടും .റോഡുകൾ വൃത്തി ആക്കുന്നതും അറ്റ കുറ്റ പ്പണികൾ നടത്തുന്നതും  സ്വകാര്യ കമ്പനികൾ ആണ് .വൈദ്യുതി ജലം ഇവയുടെ വിതരണവും സ്വകാര്യ കോർപോറെഷനുകൾ ആണ് ചെയ്യുന്നത് .വൈദ്യുതി മുടങ്ങിയാൽ നമുക്ക് ഈ കമ്പനികളെ നഷ്ട്ട പരിഹാരത്തിന് സമീപിക്കാം .അവർ വഴങ്ങി ഇല്ലെങ്കിൽ ഉപ ഭോക്തൃ കോടതികൾ ഉണ്ട് .അവയെ സമീപിക്കാം 
ഇട റോഡുകളും നല്ല വീതി ഉള്ളവയാണ് .വീടുകൾ എല്ലാം ഒരു വശത്ത്‌ ആയിരിക്കും ..വ്യാപാര സ്ഥാപനങ്ങൾ വേറെ ഒരു ഭാഗത്തും അങ്ങിനെ ആണ് നഗരങ്ങൾ രൂപരേഖ ചെയ്തിരിക്കുന്നത് .
 .നൂറും നൂറ്റി മുപ്പത്തി അഞ്ചും മൈൽ സ്പീഡിൽ ആണ് വണ്ടികള പോകുന്നത്.ഓരോ റോഡിലും പോകാവുന്ന സ്പീഡ് എഴുതി വച്ചിട്ടുണ്ട് അത് ലംഘിച്ചാൽ പിഴ ഉറപ്പാണ് .കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞ പോലെ പിഴ വീട്ടിൽ  വന്നു കിട്ടും  .

ഇരുട്ടായാൽ ഇട റോഡുകളിൽ .വെളിച്ചം തീരെ കുറവാണ്.ഇവർ  റോഡിൽ വെളിച്ചം തീരെ ഇഷ്ട്ടപ്പെടുന്നില്ല.റോഡിനു ഇരുവശവും ഉള്ളവർ വെളിച്ചം ആഗ്രഹിക്കുന്നു എങ്കിൽ മാത്രമേ വഴി വിളക്കുകൾ ഇടൂ .സൈക്കിൾ പോകാൻ വേറെ വഴിത്താരകൾ ഉണ്ട് ..കാൽ നടക്കാർക്കു നടക്കാൻ വീതിയുള്ള പാതകൾ ഇരു വശവും ഉണ്ട് .റോഡ്‌ അപകടങ്ങൾ ധാരാളം ഉണ്ട് ..ഏതെങ്കിലും പോലിസ് വാഹനത്തിന്റെ റഡാറിൽ ആകും മിക്ക  റോഡു ഭാഗങ്ങളും .മിക്കവാറും മൂന്നോ നാലോ മിനിട്ടിനുള്ളിൽ ഈ വാഹനങ്ങൾ സ്ഥലത്തെത്തും .
അവിടെ ഉള്ള ഒരു പ്രധാന നിയമം അപകടത്തിൽ പെട്ടവരെ നമ്മൾ മറ്റുള്ളവർ തൊട്ടു കൂടാ എന്നതാണ് .പോലീസും അവരെ സ്പർശിക്കില്ല .ആംബുലൻസു വന്നു അതിലെ ഡോക്റ്റർ ,നേഴ്സ് എന്നിവർ  മാത്രമാണ് അപകടത്തിൽ പെട്ടവരെ എടുത്തു ആശുപതിയിൽ എത്തിക്കൂ .മറിച്ചു ആരെങ്കിലും ചെയ്‌താൽ അത് ശിക്ഷാർഹമാണ്. അഞ്ചു മിനിട്ടിനകം മെഡിക്കൽ  വണ്ടി സ്ഥലത്ത് എത്തും .
വഴിയിൽ ഒരു തടാകം കണ്ടു വണ്ടി നിർത്താൻ ഒന്നും നമുക്ക് പറ്റില്ല .എല്ലാത്തിനും ഒരു സ്ഥലവും സമയവും ഉണ്ട് ദാസാ എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ .
എല്ലാ റോഡുകൾക്കും   പേരുണ്ട്.എല്ലാ നാലും കൂടിയ കവലകളിലും അവയുടെ പെരെഴുതിയിട്ടുണ്ടാവും .
റോഡിൽ പോലിസ് വാഹനങ്ങൾ തീരെ കുറവാണ്. ഒരിക്കൽ വിവേക് എക്സ്പ്രസ്സ്‌ ഹൈവേ യിൽ തെറ്റിച്ചു കയറിയതിനു 500 ഡോളർ പിഴ അടക്കേണ്ടി വന്നു.ഒരു എക്സിറ്റ് എടുക്കാൻ ..അതായത് ഇട റോഡിൽ കയറാൻ ,ചെയ്ത കടും കൈ ആയിരുന്നു അത് .രണ്ടു മിനിട്ടിനകം പൊലിസെത്തി,ടിക്കെട്ടു കൊടുത്തു  .ഇവിടെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക്  കൊടുക്കുന്ന നോട്ടിസിനു ടിക്കെറ്റ് എന്നാണു പറയുന്നത് .വാഹന യാത്രികരുടെ പേടി സ്വപ്നമാണ് ഈ ടിക്കെറ്റ് 
അത് പോലെ പെട്രോളിന് ഗ്യാസ് എന്നാണു പറയുന്നത് .നമ്മൾ തന്നെ ഇറങ്ങി ചെന്ന് ,മീറ്റർ സെറ്റ് ചെയ്തു പണം അടച്ചു പെട്രോൾ അടിച്ചു പോരണം ..നമ്മൾ ചിലപ്പോൾ  ഉച്ചക്ക് ഉണ്ണാൻ ചെലവ് കുറഞ്ഞ ഹോട്ടൽ തേടി പോകില്ലേ 
അത് പോലെ ആണ് ഇവിടെയും .ഓരോ ഗ്യാസ് സ്റെഷനിലും ഗ്യാ സിന്റെ വില വേറെ വേറെയാണ് .പ്രാദേശിക നികുതി ആണ് ഈ വില വ്യത്യാസത്തിനു കാരണം  .ഞങ്ങൾ  ഒരിക്കൽ ഒരു 35 മൈലോളം വിലക്കുറഞ്ഞ പെട്രോൾ കിട്ടാൻ വണ്ടി ഓടിച്ചു .ഞങ്ങൾ സാധാരണ അടിക്കുന്നതിനേക്കാൾ 4 ഡോളർ അധികം വില  കണ്ടപ്പോൾ വണ്ടി പറപ്പിച്ചു പോയി .ടൂറിസ്റ്റ് സ്ഥലങ്ങളിൽ പൊതുവെ ഗ്യാസ് വില കൂടുതൽ ആണ് .ഗാലൻ ആണ് പെട്രോൾ അളക്കുന്ന അളവ് .ഒരു ഗാലൻ ഏതാണ്ട് 3.78541ലിറ്റർ ആണ് .
യേശു ഈ വീടിന്റെ വിളക്ക് ,ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം  എന്നൊക്കെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ .അത് പോലെ 
ഈ വീട്ടിൽ ഉള്ളവർ ഡേവിഡ്‌ മേയറെ അനുകൂലിക്കുന്നു എന്ന രീതിയിലുള്ള ബോർഡുകൾ ചില വീടുകളുടെ മുന്നിൽ കാണാം 
എല്ലാ വീടുകൾക്കും റോഡുണ്ട്‌ ..സിറ്റികൾ മനോഹരമായി ചിട്ടപ്പെടുത്തിയിട്ടും ഉണ്ട് .കൃത്യമായി നമ്പർ ചെയ്ത വീടുകളും തെരുവുകളും മാത്രമേയുള്ളൂ ഇവിടെ .അത് കൊണ്ട് വീട് കണ്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല 
വളരെ സുതാര്യമായ ഒരു നീതി സംവിധാനം ആണിവിടെ ഉള്ളത് 
അതെക്കുറിച്ച് പിന്നീട് എഴുതാം 

















2015, ജൂൺ 14, ഞായറാഴ്‌ച

ആരാണീ ഫെമിനിസ്റ്റ്

ആരാണീ ഫെമിനിസ്റ്റ് 
അവൾക്കെന്താ കൊമ്പുണ്ടോ 
എന്താണ് നിങ്ങൾക്കവളെ കാണുമ്പോൾ ഒരു വെറുപ്പ്‌ 
ഒരു പരിഹാസം 
ഒരു നിന്ദ
മാര്ക്സിസം സ്ത്രീയുടെ ഫെമിനിസ്റ്റ് വാദങ്ങളെ അന്ഗീകരിക്കുന്നു
ലിന്ഗ സമത്ത്വവും സ്ഥിതി സമത്ത്വവും അത് സ്ത്രീക്ക് നല്കുന്നു
ഭരണ ഘടന പുരുഷനായി പ്രത്യേകം ഒന്നും നൽകേണ്ടതില്ല
തുല്യ അവസരങ്ങൾ
തുല്യ നീതി
സ്ത്രീ എന്ന നിലയിൽ പ്രത്യേക പരിരക്ഷ
ഗര്ഭ കാലത്തും കുട്ടികളെ മുല ഊട്ടുന്നതും ആയ സമയത്ത് സര്ക്കാർ വക സംരക്ഷണം
ഇതെല്ലാം സോഷ്യലിസം ഉറപ്പാക്കിയിരുന്നു
എന്നാൽ മുതലാളിത്ത സംവിധാനത്തിൽ സ്ത്രീയുടെ സമത്വം
പുരുഷ മേധാവിത്തം നില നില്ക്കുന്ന ആ സമൂഹത്തിൽ
വല്ലാതെ പ്രതിസന്ധികളെ നേരിടുന്നു
മുതലാളിത്ത സംവിധാനത്തിൽ സ്ത്രീ ഒരു ചരക്കു മാത്രമാണ്
ചരക്കു ആകാൻ കൊള്ളാത്ത സ്ത്രീകൾക്ക്
അവിടെ യാതൊരു വിലയും ഇല്ല തന്നെ
ഫെമിനിസം ആത്തരം സ്ത്രീകൾ ക്കായി ഒരു സംഹിത ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം കാണാൻ ഭംഗി ഇല്ലാത്ത വരും
പിൻ തള്ള പെട്ട് പോയവരും
ബുദ്ധി വികാസം കുറഞ്ഞവരും
വൃദ്ധരും
രോഗികളും
ഗര്ഭിണി കളും.
കുട്ടികളെ വളർത്തുന്നവരും
ഭർത്താവു ഇലത്തതും
ആയ സ്ത്രീകളെ
ഫെമിന്സിട്ടുസമൂഹം ശ്രേധിക്കുന്നില്ല
അവര്ക്കായി ഒരു പാക്കേജു ഫെമിനിസം നല്കുന്നില്ല
ഫെമിനിസം സ്വവര്‍ഗ രതിയില്‍ എത്തി നില്‍ക്കുന്നോ , ഫെമിനിസം തെറ്റായ കല്പനകളില്‍ അഭിരമിക്കുന്നുവോ......സ്വവര്ഗ്ഗ രതിയും ഫെമിന്സവും ആയി ഒരു ബന്ധവും ഇല്ല..
ഫെമിനിസം പറയുന്നത്
ദാമ്പത്യം ഊരാ ക്കുരുക്കായാൽ.അതിൽ നിന്നും പുറത്തു പോരാൻ അവൾക്കു ആകണം എന്ന് മാത്രമാണ് 
ഇഷ്ട്ടമില്ലത്ത പുരുഷനെ ചുമക്കാൻ അവൾക്ക് ബാധ്യത ഉണ്ടാകരുത്
രതി എ ല്ലായ്പ്പോഴും ആത്മ നിഷ്ട്ടമാണ്
സ്വവർഗ്ഗ രതിയായാലും അല്ലെങ്കിലും
ഫെമിനിസം പുരുഷനെ പോലെ തന്നെ സ്ത്രീക്കും
താല്പര്യം ഇല്ലാത്ത ഇണയെ നിരാകരിക്കാൻ ഉള്ള അധികാരം ആവശ്യപെടുന്നു 
പുരുഷനോട് തുല്യത വശ്യപെടുന്നു
അവൾ അതും അതിൽ കൂടുതലും അർഹിക്കുന്നു താനും
സ്വന്തം സത്വം വിളംബരം ചെയ്യാൻ മടി ഇല്ലാത്ത സത്രീ കളെ ഫെമിസ്നിട്ടുകൾ എന്ന് മുദ്ര കുത്തുന്നത് ഭാരതം പോലെ അമേരിക്ക പോലെ പുരുഷ മേധാവിത്തം നിലനില്ക്കുന്ന സമൂഹങ്ങളിലെ ഒരു പതിവാണ് .
മേധ പടെക്കറും
സുഗത കുമാരിയും
ആശ പൂര്ണ്ണ ദേ വിയും
കാപ്റ്റൻ ലക്ഷിമിയും
ഝൻസി റാണി വരെയും നല്ല ഫെമിന്സിട്ടുകൾ ആയിരുന്നു'
ഭർത്താ വിനെ നിരാകരിച്ചു തീയിൽ ചാടിയ സീത മുതൽ..
പര പുരൂഷനെ സഹിക്കാൻ കഴിയില്ല എന്നതു കൊണ്ട് ഉടന്തടി ചാടിയ റാണി പദ്മിനി അടക്കം
സ്വന്തം തീരുമാനങ്ങൾ അത് അന്ന് നില നില്ക്കുന്ന സമൂഹ നീതികൾക്ക് എതിരെ ആണെങ്കിൽ പോലും നിസംശയം നടപ്പാക്കാൻ മുതിര്ന്ന നല്ല ഫെമിനിസ്റ്റുകൾ ആണ്
മനസ്സിൽ ഉള്ള ത് തുറന്നു പറയാനും
തനിക്കു ശെരി എന്ന് തോന്നുന്നത് ചെയ്യാനും ധൈര്യം ഉള്ള ധാരാളം സ്ത്രീ കളെ നിങ്ങൾ ചുറ്റും കാണുന്നുണ്ട് 
അവരിൽ പലരും സമൂഹം വൈക്കുന്ന ചുറ്റു മതിലുകളെ ഭേദിക്കുന്നവർ ആണ് താനും ..
സാരി ഉടുകെണ്ടുന്ന ചടങ്ങിൽ നിറമുള്ള മേൽ കുപ്പായവും 
ജീന്സും ഇടുന്നു
വിവാഹം കഴിക്കാതെ പുരുഷനോടൊപ്പം അന്തി ഉറങ്ങുന്നു 
സെക്സിനെ കുറിച്ച് തുറന്നു പറയുന്നു ..
സംസാരിക്കുന്നു
ഒച്ച വൈക്കേണ്ടപ്പോൾ ഒച്ച വയ്ക്കുന്നു
ഇതെല്ലം സ്ത്രീ ചെയ്‌താൽ അവൾ ഫെമിസ്നിസ്ട്ടുംപുരുഷൻ ചെയ്‌താൽ അത് സ്വാഭാവികതയും ആകുന്നു എന്ന ഭ്രമ കല്പ്പന മാറ്റണം
ജനിച്ചപ്പോൾ സ്ത്രീയും പുരുഷനും നഗ്നർ ആയി ആണ് ജനിച്ചത്‌
തികചും നസൈര്ഗികമായ സെക്സിനെ ഒരേ പോലെ ആസ്വദിക്കാൻ സ്ത്രീക്കും പുരുഷനും അവകാശവും ഉണ്ട് ..
ഫെമിന്സം നിങ്ങൾ പുരുഷന്മാർ ക്ക് നല്കുന്നത് തികച്ചും തന്റെടിയായ ഒരു സ്ത്രീ കൂട്ടുകാരിയെയാണ്‌
അവൾ ഗര്ഭിണി അയാൽ..എങ്ങിനെ തന്റെ ആ കുഞ്ഞിനെ നോക്കണമെന്ന് അവൾക്കു അറിയാം
പുരുഷന്റെ വീട്ടു പടിക്കൽ കുടിലും കെട്ടി ഡി എൻ എ ടെസ്റ്റ്‌ എന്നും പറഞ്ഞു അവൾ പിറകെ വരില്ല
എന്നാൽ അവൻ നല്ലവൻ അല്ലെങ്കിൽ പഴയ നായർ സ്ത്രീയെ പോലെ സംബന്ധക്കാരന് മുന്നില് മുറിയുടെ വാതിൽ കൊട്ടി അടക്കാനും അവൾ മടി കാണിക്കുന്നില്ല......................
ഇഷ്ട്ടമില്ലത്ത പുരുഷന്റെ കൂടെ ഉറങ്ങുന്ന വേശ്യ അല്ല അവൾ




ഞാൻ ആദ്യമേ പറഞ്ഞു സമത്വവും പരിരക്ഷയും രണ്ടാണ് എന്ന് 
സ്ത്രീ പുരുഷ സമത്വം ഒരു യാഥാർധ്യമാണ് എന്നാ രീതിയിൽ ചിന്തിക്കരുത് 
അതങ്ങിനെയല്ല 

സൗദി അറേബിയയിൽ വരെ സ്ത്രീക്ക് വോട്ടവകാശം കിട്ടിയിട്ടില്ല 
അവൾക്കു പള്ളിയിൽ കയറാനോ വാഹനം ഓടിക്കാനോ അവകാശമില്ല
തനിയെ പുറത്തു പോകാനോ പർദാഹ് ഇടാതെ സഞ്ചരിക്കാനോ അധികാരമില്ല 
അവൾ എത്ര പ്രസവിക്കണം എന്ന് അവളുടെ ഭർത്താവാണ് തീരുമാനിക്കുന്നത്‌ 
അവൾക്കു ജോലിക്ക് പോകാൻ അവകാശവുമില്ല 
ഉത്തര ഭാരതത്തിലെ ഉൾ ഗ്രാമങ്ങളിൽ ഇപ്പോഴും സ്ത്രീ വെറും ഒരു ഉപകരണം മാത്രമാണ് 
അവൾക്കു വിദ്യഭ്യാസം നൽകുന്നില്ല 
അവൾക്കു സ്വന്തമായി ജോലിയില്ല 
14 വയസിൽ വിവാഹിത 45 വയസു വരെ തുടര്ച്ചയായ പ്രസവം 
അപ്പോഴേക്കും അവൾ ഒരു വൃദ്ധ ആയി ക്കഴിഞ്ഞു 
50 വയസിൽ അവൾ മരിക്കുന്നു 
ആ സ്ത്രീകളെയാണ് നമ്മൾ കാണേണ്ടത് 
അല്ലാതെ സ്വിറ്റ് സർ ലാൻഡിൽ നിന്നും യൂറോപ്പിൽ നിന്നും വന്നു വളർച്ചയുടെ ലാസാഗു പഠിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിനെയല്ല മണി മാതൃക ആക്കേണ്ടത് 
പുരുഷന് പരിരക്ഷ വേണമോ എടുത്തു കൊള്ളൂ 
കാരണം അതിനു അവനു ആരോടും ചോദിക്കേണ്ട ചരിത്രം അവൻ ആണല്ലോ എഴുതുന്നത്‌ (HIS --STORY )
ലോകം അവൻ ആണല്ലോ ഭരിക്കുന്നത്‌ 
പുരുഷനെ മോശമാക്കുന്ന ഒന്നും എന്റെ പോസ്റ്റിൽ ഇല്ല അത് ഫെമിനിസം എന്നാ സിദ്ധാന്തത്തെ ക്കുറിച്ചാണ് പറയുന്നത് 
അത് നേരിടുന്ന വെല്ലുവിളികളെ ക്കുറിച്ചാണ് 
സ്ത്രീ പുരുഷ മത്സരം എന്നതൊരു അജണ്ട അല്ല നമ്മുടെ 
ഫേസ് ബുക്കിലെ ഫെമിനിസ്റ്റ് കളെ ക്കുറിച്ച്മല്ല ഞാൻ എഴുതിയത്


ഗർഭ ധാരണം ,പ്രസവം.. മുലയൂട്ടൽ ..കുഞ്ഞിന്റെ സംരക്ഷണം ഇതെല്ലാം സ്ത്രീ പരിരക്ഷ ആവശ്യപെടുന്ന മേഖ ലകൾ ആണ്.പ്രസവം കഴിഞ്ഞ സ്ത്രീക്ക് മൂന്നു മണിക്കൂർ കൂടുമ്പോൾ എങ്കിലും കുഞ്ഞിനെ മുല ഊട്ടെണ്ടതുണ്ട് .പ്രസവം വളരെ രക്തം പോകുന്ന ഒരു പ്രക്രിയ ആയതു കൊണ്ട് അതിനു ശേഷം അവൾക്കു ശരീരം സാധാരണ നിലയിൽ ആകുന്നതു വരെയും പരിരക്ഷ ആവശ്യമുണ്ട് പണ്ട് കുടുംബാസൂത്രണ മാർഗങ്ങൾ നിലവിൽ ഇല്ലാതിരുന്നപ്പോൾ സ്ത്രീ 16 മുതൽ 18 വരെ ഒക്കെ പ്രാവശ്യം പ്രസവിച്ചിരുന്നു ..സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും സ്ത്രീകൾ മാറ്റി നിർത്തപെട്ടതും ഇത് കൊണ്ടാണ്.അല്ലാതെ അവർ ഗുണം കുറഞ്ഞ വ്യക്തികൾ ആയതു കൊണ്ടല്ല .
ആധുനിക സ്ത്രീയും ഈത്തരം സന്ദർഭങ്ങളിൽ പ്രത്യേക ആനുകൂല്യം ആവശ്യപ്പെടുന്നു 
യൂറോപ്പിൽ ഒക്കെ സ്ത്രീകൾ പ്രസവിക്കാൻ തയ്യാർ അല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ
തുല്യ നീതി, തുല്യ അവകാശങ്ങൾ ,ലിംഗ സമത്വം ഇവ ഒക്കെ ആവശ്യപ്പെടുമ്പോൾ തന്നെ സ്ത്രീ തനതായ ശാരീരിക സവിശേഷതകൾ കൊണ്ട് പരിരക്ഷയും അർഹിക്കുന്നു .നിർഭയ ഒക്കെ കൊല ചെയ്യപ്പെട്ടത് ഈ പരിരക്ഷയുടെ കുറവ് കൊണ്ട് തന്നെയാണ് 
സ്ത്രീ ശരീരം വളരെ വിലയുള്ള കമ്പോള ചരക്കും ..എന്നാൽ പൊതു വിപണിയിൽ അങ്ങിനെ ലഭികത്തതും ആണ്..അത് കൊണ്ട് തന്നെ ആധുനിക സമൂഹം ഈ അമൂല്യ വസ്തുക്കളെ വളരെ കാര്യമയി തന്നെ സംരക്ഷിക്കേണ്ടതുണ്ട്


സ്ത്രീ പരിരക്ഷയും തുല്യതയും ചോദിക്കുന്നത് പുരുഷനോടല്ല 
അവനും അവളും ഉൾപ്പെടുന്ന സമൂഹത്തോടാണ് 
അവളെ ചവിട്ടി തേക്കുന്ന വ്യവസ്ഥിതിയോടാണ് 

ഭരണ കൂടത്തോടാണ് 
പുരുഷൻ നേരിടുന്ന പ്രശ്നങ്ങൾ സങ്കീർണ്ണ മാണ്
പട്ടിണി ദാരിദ്ര്യം ,പ്രകൃതി കോപങ്ങൾ 
കുറഞ്ഞ വേതനം ,കൂടുതൽ ജോലി സമയം ..വിലക്കയറ്റം 
ജാതീയ അസമത്വങ്ങൾ ..തൊഴിൽ ഇല്ലായ്മ്മ 
യുദ്ധം ..മതാന്ധത അങ്ങിനെ അങിനെ പലതും പലതും 
അതെല്ലാം സ്ത്രീയുടെയും മുന്നിലുള്ള പ്രശ്നങ്ങൾ തന്നെയാണ് 
എന്നാൽ അതിനും അപ്പുറം സ്ത്രീക്ക് തനതായ വേറെ കുറെ ബുദ്ധിമുട്ടുകൾ കൂടി ഉണ്ട് 
അതിൽ പ്രധാനം അവളുടെ ഗർഭ പത്രമാണ് 
ബലാൽസംഗം ചെയ്യപ്പെട്ടാലും അവൾ ഗർഭിണി ആകുന്നു 
ജോലി സ്ഥലത്തും സമൂഹത്തിലും ,യാത്രയിലും , ജാതീയ ഉച്ച നീച്ചത്വങ്ങൾക്ക് പുറമേ സ്ത്രീ എന്നാ നിലയിലും അവൾ വേട്ട ആടപ്പെടുന്നു 
പുരുഷന് ആധുനിക ജീവിതം ഒരു സുഖ ശയ്യ ആണന്നു ഞാൻ പറയുന്നില്ല 
എന്നാൽ അവൻ അനുഭവിക്കുന്നതെല്ലാം സ്ത്രീ അനുഭവിക്കണം
കൂടെ മറ്റു ഒത്തിരി അസമത്വങ്ങളും

2015, ജൂൺ 13, ശനിയാഴ്‌ച

സ്ത്രീകൾ പുരുഷനെ പ്പോലെ ആകാൻ ശ്രമിക്കുന്നത്



സ്ത്രീകൾ പുരുഷനെ പ്പോലെ ആകാൻ ശ്രമിക്കുന്നത് എപ്പോഴാണ്
പലപ്പോഴും നമ്മൾ ചിലരെ കളിയാക്കും
അവൾക്കു പുരുഷന്റെ ഹുങ്കാണ്
അവളുടെ അഹങ്കാരം കണ്ടോ
അവൾ വസ്ത്രം ധരിക്കുന്നത് കണ്ടോ
ജീനസ് ഇടുന്നല്ലോ അവൾ
കുട്ടി ഉടുപ്പാണല്ലോ മുകളിൽ ഇടുന്നത്
അവളുടെ നടപ്പ് കണ്ടോ
തല പൊക്കി പ്പിടിച്ചു
ആണുങ്ങളെ പ്പോലെ ആവാൻ നോക്കുകയാണ് അവളിപ്പോൾ
എന്നെല്ലാം എന്നെല്ലാം
പുരുഷൻ  അവളെ സപ്പോർട്ട് ചെയ്യാൻ ഇല്ലാതെ വരുമ്പോഴാണ്
പലപ്പോഴും സ്ത്രീ പുരുഷനെ പ്പോലെ തന്നെ പരുഷമായും നേർക്ക്  നേരെയും ലജ്ജയില്ലാതെയും കൂസലില്ലാതെയും സംസാരിക്കുക പതിവ്
മാത്രമല്ല
പുരുഷനാകാൻ ശ്രമിക്കുന്നു എന്നതൊരു തീര്ത്തും ആപേക്ഷിക പ്രസ്താവനയും ആണ്
രാത്രിയിൽ കാറിൽ പോലും മകനെ തനിയെ ഹൈ വേ ഡ്രൈവിനയക്കാൻ എനിക്ക് ഭയമാണ്
എന്നാൽ സ്ത്രീകളും പുരുഷന്മാരും അത് ധാരാളമായി ചെയ്യുന്നു
ഇരുട്ടിൽ  ഇറങ്ങി നടന്നാൽ  സ്ത്രീക്ക് സംഭവിക്കാവുന്ന എല്ലാ വിധ ആപത്തുകളും പുരുഷനും ഇന്നെത്തെ  ക്കാലത്ത്സംഭവിക്കാം
ബലാൽ സംഗവും തട്ടി കൊണ്ട് പോകലും കവർച്ചയും അക്രമവും ,ചിലപ്പോൾ കൊല ചെയ്യപ്പെടുക വരെ ചെയ്യാം
ഇന്നെക്കാലം നമ്മൾ   മാതാ പിതാക്കൾ ചെയ്യുന്നത്
സ്ത്രീ പുരുഷ ഭിന്നത ഇല്ലാതെ ,രണ്ടു കൂട്ടരെയും ..ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ,രണ്ടു കൂട്ടരുടെയും കർമങ്ങൾ പഠിപ്പിച്ചു വിടുകയാണ്.
മോനെയും അടുക്കള പ്പണിയും ,പാചകവും തുണി അലക്കും വീട് വൃത്തിയാക്കലും വൃദ്ധ ജനങ്ങളെ പരിചരിക്കാനും നമ്മൾ പഠിപ്പിക്കുന്നു
മോളെയും വൈദ്യതി ഭവനിൽ പോയി ബില്ലടക്കാനും ,വില്ലേജിൽ പോയി കരമടക്കാനും ,ഇരു ചക്ര നാല് ചക്ര വാഹനങ്ങൾ ഓടിക്കാനും ,വീട്ടിലേക്കുള്ള പല ചരക്കു സാധനങ്ങൾ  വാങ്ങാനും
അച്ഛനെയും അമ്മയെയും ആശുപത്രിയിൽ  എത്തിക്കാനും എല്ലാം നമ്മൾ പഠിപ്പിക്കുന്നു
മത്സര പരീക്ഷകളിൽ രണ്ടു കൂട്ടരും ഒരു പോലെ തല പുണ്ണാക്കി പഠിച്ചു വിജയങ്ങൾ കൊയ്യുന്നു
വിവാഹിതകൾ ജോലി സ്ഥലത്തെ കടുത്ത കിട മത്സരങ്ങളെ ,വെല്ലുവിളിയായി   എടുത്തു നേരിടുന്നു
പ്രസവം, മുല ഊട്ടൽ തുടങ്ങിയ സ്ത്രീയുടെ ജൈവീക ധർമങ്ങൾ ,തീര്ത്തും ആരോഗ്യപരമായ രീതിയിൽ  ഒപ്പം തന്നെ ചെയ്യുന്നു
ഇതിനിടയിൽ ആരെങ്കിലും ,എപ്പോഴെങ്കിലുംഒക്കെ കരുതുന്നുണ്ടാകും
ഇവൾ പുരുഷൻ ആകാൻ ശ്രമിക്കുക ആണോ എന്ന മട്ടിൽ
അല്ല ,
അവൾ ,അവൾ ആയി തന്നെയാണ് കഴിയുന്നത്‌
അവൾ പെരുമാറുന്നത് പുരുഷന്മാർ പണ്ട് പെരുമാറിയിരുന്നത് പോലെ  ആണ്
പലപ്പോഴും അഗ്രസ്സീവ് ,കമാണ്ടിംഗ് ,ഡിഗ്നിഫൈഡ് ,സെൽഫ് കോണ്ഫിഡന്റ്റ് ,ഒക്കെ ആയി ആവും അവൾ  പെരുമാറുക .
സ്വന്തം ജോലിയിൽ കാണിക്കേണ്ടുന്ന കര്യപ്രാപ്ത്തിയുടെ ഭാഗമാണ് അത് എന്ന് മറക്കരുത്
ആത്തരം മേലുദ്യോഗസ്ഥ ക്കളെ ക്കുറിച്ച്  കീഴ് ജീവനക്കാർ പറയുന്ന ഒരു പ്രധാന പരാതി  ആണ് ആ സ്ത്രീകൾ പുരുഷന്മാരെ പ്പോലെ ആകാൻ ശ്രമിക്കുന്നു എന്നത്

ലോക രാഷ്ട്രീയത്തിൽ എറ്റവും ഇഷ്ട്ടപ്പെട്ട ഒരു  നേതാവ് ഹിലരി ക്ലിന്റൻ ആണ്
ബില്ലിനെ വിവാഹം കഴിക്കുമ്പോൾ തന്നെ ഹിലരി അറിയപ്പെടുന്ന ഒരു ക്രിമിനൽ വക്കീൽ ആയിരുന്നു
ബിൽ അക്കാലത്ത് അറിയപ്പെട്ടിരുന്നത് ഹിലാരിയുടെ ഭർത്താവ് എന്നായിരുന്നു
പിന്നീട് ഭർത്താവിന്റെ  അവർ മനോഹരമായി ചിട്ടപ്പെടുത്തി ,അയാളുടെ കരീയർ വളർത്തി.
സ്വ ഭർത്താവിനെ ലോകത്തെ ഏറ്റവും കൊതിക്കുന്ന നിലയിൽ എത്തിച്ചു
മോണിക്ക വിഷയത്തിൽ ഒരു കുലുക്കവും കൂടാതെ നിശബ്ദയായി അവർ ഭർത്താവിനോടൊപ്പം നിന്നു
പിന്നീട് ഒബാമ ക്ക് പ്രെസിഡൻഷ്യൽ  തിര ഞ്ഞെടുപ്പിൽ ഏറ്റവും ഭീഷണി ആയ എതിരാളിയും ഹിലരി ആയിരുന്നു
 അവർ ഒബാമ സർകാരിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പോസ്റ്റിൽ എത്തിച്ചേരുകയും ചെയ്തു
പരമ്പരാഗതമായി സ്ത്രീയും പുരുഷനും ചെയ്യേണ്ടുന്ന ജോലികൾ സമർഥമായി ചെയ്തു വിജയിച്ച അനേകം അനേകം ദശ ലക്ഷം സ്‌ത്രീകൾ ഹിലാരിയെ പ്പോലെ ലോകത്തുണ്ട്.
അതിരാവിലെ എഴുനേറ്റു ഔക്കൽ പ്പണിയും അലക്കും ചെയ്തു..കുളിച്ചു 25 കിലോമീറ്റർ അകലത്തിൽ ജോലിക്ക് പോയി തിരികെ വന്നു മക്കളെ ഊട്ടുന്ന ..കുടുമ്പം പോറ്റുന്ന ഒത്തിരി അമ്മമാർ നമുക്ക് ചുറ്റും ഉണ്ട്
അവരെ ക്കുറിച്ച് കുത്തുവാക്കുകൾ പറയുക അല്ല നമ്മൾ  വേണ്ടത്
മൂന്നോ നാലോ പേർ ചേർന്നു ചെയ്യേണ്ടുന്ന ജോലികൾ തനിയെ ചെയ്തു ,ജീവിതം സമർഥമായി മുന്നോട്ടു കൊണ്ട് പോകുന്ന അവരെ അഭിനന്ദിക്കുകയാണ്   വേണ്ടത്
ലോകം അവരെ ക്കുറിച്ച് പറയുന്നത് എന്ത് എന്നവർ ശ്രേധിക്കുന്നതെയില്ല എന്നതാണ് വാസ്തവം

വളരെ സമർഥരായ പുരുഷ മേലുദ്യോഗസ്തരെക്കുറിച്ചും ഇത് തന്നെയാണ് നമ്മുടെ കാഴ്ചപ്പാട്
പിറകിൽ  നിന്ന് കൊണ്ട് നമ്മൾ അവരെ പഴിച്ചു കൊണ്ടേ ഇരിക്കും
ഇവർ  വീട്ടിൽ  വെറും എലികൾ ആണ്
ഭാര്യ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും ,പെടുക്കാൻ പറഞ്ഞാൽ പെടുക്കും
നമുക്കറിഞ്ഞു കൂടെ ഇവനൊക്കെ മണ്ണുണ്ണികൾ ആണ് എന്ന രീതിയിൽ

സ്ത്രീകൾ പുരുഷനെ പ്പോലെ ആകാൻ ശ്രമിക്കുന്നത്..
നല്ലതാണ്..
അത് കൊണ്ട് സമൂഹത്തിനു പ്രയോജനം ലഭിക്കുമെങ്കിൽ
ശുഭ ദിനം പ്രിയരേ

2015, ജൂൺ 10, ബുധനാഴ്‌ച

നിവിൻ പോളി ...ഇളം കാറ്റ് വീശുന്നത് പോലെ ഒരു നടൻ

നിവിൻ പോളി ...ഇളം കാറ്റ് വീശുന്നത് പോലെ ഒരു നടൻ




കുറച്ചു കാലമായി നമ്മൾ നിവിനെ കാണുന്നു .
മലർവാടി ആർട്സ് ക്ലബ് (2010)  വിനീത്  ശ്രീനിവാസൻ
തട്ടത്തിൻ മറയത്തു  (2012)വിനീത് ശ്രീനിവാസൻ  
നേരം (2013), അൽഫോൻസ് പുത്തെരൻ  
ഓം ശാന്തി ഓശാന  (2014), ജൂഡ് ആന്റണി ജോസഫ്‌ 
1983(2014),അബ്രിദ് ഷൈൻ ,ഫാഷൻ ഫോട്ടോഗ്രാഫർ 

ബംഗ്ലൂർ ഡെയ്സ്  (2014),അഞ്ജലി മേനോൻ 
ഒരു വടക്കൻ സെൽഫി  (2015) തിരക്കഥ വിനീത് ശ്രീനിവാസൻ ,സംവിധാനം ജി .പ്രീജിത് 
പ്രേമം  (2015).അൽഫോൻസ് പുത്തെരൻ  
ഇവയെല്ലാം ഹിറ്റ്‌ ആയ ചിത്രങ്ങൾ ആണ്.കണ്ടാൽ  നമ്മൾ മറന്നു പോകാത്ത ചിത്രങ്ങൾ..അഭിനയം കൊണ്ട് കഥാപാത്രത്തിന് നിവിൻ  നല്കുന്ന ചാരുത അനന്യം തന്നെ ആണ്  


നെഞ്ചോട്‌ ചേർത്തു  (ആൽബം യുവ് )എന്ന ഗാനം  ആണ് ഈ യുവ നടനെ ഇത്ര പോപുലർ ആക്കിയതെന്നു നമുക്ക് നിസംശയം പറയാം.കൂടെ നസ്രിയ ആയിരുന്നു ഈ ഗാന രംഗത്ത് അഭിനയിച്ചത് ..സംവിധായകൻ അൽഫോൻസ് പുത്തെരൻ .
വെറും ഒരു ചോക്ലേറ്റ് നായകൻ അല്ല താൻ എന്ന് നിവിൻ നിസംശയം തെളിയിച്ച ഒരു കഥാപാത്രമാണ് `ഡാ തടിയ`യിലെ ഒന്നാം തരാം വില്ലൻ .മുഖത്തെ പേശികളിൽ അഭിനയം യാതൊരു ബുദ്ധിമുട്ടും  കൂടാതെ പ്രതിഫലിപ്പിക്കാൻ നിവിന് വളരെ എളുപ്പം കഴിയുന്നു 
പല ഒന്നാം ക്ലാസ് നടന്മാരും റോളുകളിൽ കിടന്നങ്ങ് വിയര്ക്കുന്നത് നമ്മൾ കാണാറില്ലേ 
അവരുടെ അഭിനയം കൊട്ടയിലും കൊള്ളില്ല വട്ടിയിലും കൊള്ളില്ല എന്ന മട്ടിൽ  ആവും പലപ്പോഴും  .കാണുന്ന നമുക്കങ്ങു ശ്വാസം മുട്ടിപ്പൊകും .പ്രസവിക്കാൻ  ഇത്ര വിഷമം ഇല്ല എന്ന് തോന്നും ചില നടന്മാർ  കഥാപാത്രങ്ങളിൽ കിടന്നു പരുങ്ങുന്നതും വിതുമ്പുന്നതും കിതക്കുന്നതും കാണുമ്പോൾ .
അപ്പോഴാണ്‌ ശുദ്ധ വായു പോലെ അല്പ്പം തണുപ്പും കുളിരും കാറ്റും കൊണ്ട് നിവിൻ  വന്നത്.
ഈയിടെ കണ്ട മൂന്നു ചിത്രങ്ങൾ .ഒരു വടക്കൻ സെൽഫി  ,ഇവിടെ ,പ്രേമം ..ഈ മൂന്നു ചിത്രങ്ങൾ ആണ് ഈ കുറിപ്പ് എഴുതാൻ സംഗതിയായത്‌.ഒരു നല്ല പെർ ഫോമൻസ് പോര ഒരു നടനെ അളക്കാൻ ..അനേകം സിനിമകളിലെ കയ്യടക്കം ഉള്ള ,നിരന്തര പ്രകടനമാണ് നിവിനെ മഹാനായ ഒരു ചലച്ചിത്രകാരൻ ആക്കുന്നത് .


ഒരുപദേശം   

അഭിനയം തലയ്ക്കു പിടിച്ചു മഹാന്റെ റോളുകളിൽ മാത്രമേ അഭിനയിക്കൂ എന്നു ശഠിക്കാതെയിരുന്നാൽ നന്ന്  ..വയറു മൂലം കുനിയാൻ കഴിയാതെ വന്നപ്പോൾ വൃദ്ധയായ   അഭിനേത്രിയെ മേശപ്പുറത്തു കയറി നിർത്തി ,കാലു തൊട്ടു തൊഴുന്നതു ചെയ്യാതിരുന്നാലും നിവിനെ നിനക്ക് നല്ലത് 
നന്നായി മദ്യപിച്ചും ശരീരം മുഴുവൻ തുളുമ്പുന്ന മാംസവുമായി ,കണ്ണിനു ചുറ്റും കൊളസ്ട്രോൾ വലയങ്ങലുമായി ..വയറു ഉള്ളിലേക്ക് വലിച്ചും കോട്ടിട്ടു കുമ്പ മറച്ചും അഭിനയിക്കാതിരുന്നാലും നിവിനെ നിന്നെ ഞങ്ങൾ സ്തുതിക്കും 

തമാശക്കും അപ്പുറം ഈ യുവ നടനെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം 
  









2015, ജൂൺ 9, ചൊവ്വാഴ്ച

അമേരിക്കയിലെ റോഡുകൾ

വിശാലമായ റോഡുകൾ ആണ് അമേരിക്കയുടെ ഒരു സവിശേഷത .റോഡുകൾ അങ്ങോട്ടും ഇനോട്ടും ഒരേ വഴിയിൽ  അല്ല.എന്ന് പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള റോഡുകൾ മിക്കപ്പോഴും നമ്മൾ കാണുക തന്നെ ഇല്ല.എന്നാൽ വലിയ് നഗരങ്ങളിൽ നമുക്ക് ഇങ്ങോട്ട് വരുന്ന റോഡുകൾ  കാണാൻ കഴിഞ്ഞേക്കും
എല്ലാ റോഡുകളിലും നാലും കൂടിയ കവലകളിലും ഇടക്കിടക്കു ഒരു കൈപ്പത്തിയുടെ ചിഹ്നം കാണാം .റോഡു ക്രോസ് ചെയ്യേണ്ടുന്നവർ ആ സിഗ്നലിൽ കയ്യ് അമർത്തണം


അപ്പോൾ റോഡിലെ സിഗ്നനലിൽ പെഡ സ്റ്റ്രിയൻ ക്രോസിംഗ് തെളിയും
പൊതുവെ വണ്ടികളുടെ വേഗത ഏതാണ്ട് 90-100 മൈൽ ആണ്.നമ്മുട 130 ഒക്കെ കിലോമീടർ സ്പീഡിൽ ആണ് ഇവിടെ വാഹനങ്ങൾ  ഓടിക്കുന്നത് .സിഗ്നൽ ഇല്ലാതെ ക്രോസ് ചെയ്‌താൽ ആര്ക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല
ഇൻഷൂറൻസും  ലഭിക്കില്ല .അത് കൊണ്ട് എല്ലാവരും നല്ല കരുതലിൽ ആണ് റോഡു കുറുകെ കടക്കുന്നത്‌
റോഡരികിൽ പ്രകടനങ്ങൾ തീരെയും കുറവാണ്.ഒന്നോ രണ്ടോ ജാഥകൾ കണ്ടു
കുടി ഒഴിക്കപ്പെട്ട ഒരു ചൈനീസ് വംശജരുടെ പ്രകടനം ആയിരുന്നു ഒന്ന്
ഒരു വഴി പ്രസംഗവും കേട്ടു
ക്രിസ്തു മത പ്രവർത്തകർ അടുത്തടുത്തുള്ള കുറെ കവലകളിൽ വന്നിറങ്ങി ഓരോരുത്തർ ആയി പ്രസംഗിക്കുന്നു
വിഷയം പഴയത് തന്നെ
ലോകം അവസാനിക്കാറായി
നമ്മൾ എല്ലാവരും വളരെ സൂക്ഷിക്കണം
ദൈവത്തിൽ വിശ്വസിക്കണം എന്നൊക്കെ
 നടന്നത് തന്നെ
ഒരു അഗ്നി പർവതം   പൊട്ടി ലാവ ഒഴുകി വരുന്നത് നേരെ നിന്ന് ഫോണിൽ സെൽഫി  പിടിക്കുന്ന അമേരിക്കക്കാർ ഉണ്ടോ പാവം പാതിരിയെ ശ്രദ്ധിക്കുന്നു. ?
കൊച്ചിക്ക്‌ പോകാൻ വലത്തോട്ടു തിരിയും
കോട്ടയത്തിനു പോകാൻ ഇടത്തോട്ടുതിരിയും 
വൈറ്റില ചെന്നിട്ടു ഇടത്തോട്ടു ചോറ്റാനിക്കരക്ക് 
വലത്തോട്ടു ചേർത്തലക്ക് എന്നൊക്കെയല്ലേ സിഗ്നൽ കാണുക ...
ഇവിടെ അങിനെ അല്ല 
എക്സിറ്റ് 32 
എക്സിറ്റ് 47 
എന്നോക്കെയാണ് റോഡിൽ എഴുതിയിരിക്കുന്നത് അവിടെ നിന്നും ഇടത്തോട്ടോ വലത്തോട്ടോ തിരിയാം 
റോഡിനു മുകളിൽ എല്ലാം എഴുതി വച്ചിട്ടുണ്ടാവും
ആരോടും ചോദിക്കാൻ ഒന്നും സാധിക്കില്ല


ഒരു കാൽ നടയാത്രക്കാരനെ കാണണമെങ്കിൽ നമ്മൾ വല്ല പാർക്കിംഗ് ഏരിയ യിൽ ചെല്ലണം .
ഷോപ്പിംഗ്‌,മാളിൽ ,അല്ലെങ്കിൽ പാർക്ക്‌ ചെയ്തിട്ട് ഓഫീസിലേക്ക് ഒക്കെ നടക്കുന്നതെ ഇവിടെ നടപ്പുള്ളൂ
അല്ലെങ്കിൽ പട്ടിയെയും കൊണ്ടുള്ള പ്രഭാത സായാഹ്ന സവാരിക്കാരേയുള്ളൂ
ചുമ്മാ നടക്കുന്നവരില്ല
പബ്ലിക് ട്രാൻസ്പോർട്ടും തീരെ കുറവാണു.
എക്സ്പ്രസ്സ്‌ ഹൈവേകൾ  വേറെയും ഉണ്ട് ..ഒരു റോഡിൽ തന്നെ ഒരു ഭാഗം മഞ്ഞ സെൻസറുകൾ ഇട്ടു തിരിച്ചിരിക്കുന്നു

ഈ മഞ്ഞ ഭാഗം പ്രത്യേകം ഫീസ്‌ ഉള്ളതാണ് .അവിടെ വണ്ടി ഓടിക്കാൻ വേറെ ഫീസ്‌ കൊടുക്കണം .ഈ വഴിയിൽ കയറുന്നതിനു മുൻപ് ഒരു ചെറിയ സമ ചതുര പെട്ടി(ഫാസ്റ്റ് ട്രാക്ക് ) ഇവർ  കാറിൽ മിററിന് മുകളിൽ ഒട്ടിച്ചു വൈക്കും .വണ്ടി ഈ റോഡിൽ കയറിയാൽ സെൻസർ സിഗ്നൽ പ്രകാരം ഇവരുടെ ബാങ്ക് അകൌന്റിൽ നിന്നും ഒരു തുക പിൻവലിക്കും .ഞങ്ങൾ മൂന്നു പ്ര ഉണ്ടായത് കൊണ്ട് യാത്ര സൌജന്യം ആയിരുന്നു .രണ്ടു പേർ  യാത്രക്കാർ ഉണ്ടെങ്കിലും പണം കൊടുക്കേണ്ട.ഒരാൾ  മാത്രം ആണ് യാത്ര ചെയ്യുന്നത് എങ്കിൽ  പണം പോകും .നമ്മൾ റോഡിൽ കൂടി പോകുമ്പോൾ സൈഡ് കൊടുക്കാൻ എങ്ങാൻ അബദ്ധത്തിൽ ഈ വഴിയിൽ  കയറിയാൽ 500 ഡോളർ ആണ് പിഴ .ഓരോ ട്രാഫിക് നിയമ ലംഘനത്തിനും കൊടുക്കേണ്ട പിഴ എത്ര ആണ് എന്ന് റോഡരികിൽ തന്നെ എഴുതി വച്ചിട്ടുണ്ട് .നമുക്കൊരു സംശയം വേണ്ട..അതങ്ങ് അടച്ചാൽ മതി .
ഇല്ലെങ്കിൽ നോട്ടീസ് വരും..പിന്നെയും നോട്ടീസ് വരും.പിന്നെ ലൈസന്സ് കട്ട് ചെയ്യും.എന്നിട്ടും അടച്ചില്ലെങ്കിൽ നമ്മൾ ജോലി  ചെയ്യന്ന സ്ഥാപനത്തിൽ നിന്നും ഗാര്നീഷി ഓർഡർ പ്രകാരം ശമ്പളത്തിൽ നിന്ന് പിടിക്കും
അറ്റ  കൈക്ക് റോഡുപയോഗിക്കാൻ ഉള്ള അവകാശം നിഷേധിക്കും ഡ്രൈവറുടെ ലൈസൻസിൽ  പോയിന്റ്‌ ആയാണ് കുറ്റങ്ങൾ എണ്ണ പ്പെടുക .
അങ്ങിനെ 32 പോയിന്റ്‌ ഒക്കെ ആയാൽ പിന്നെ അവര്ക്ക് റോഡു പയോഗിക്കാൻ ഉള്ള അനുമതി ഇല്ലാതെ ആവും.വാഹനം ഓടിക്കാൻ കഴിയില്ല .മിക്കവാറും അത്രക്കൊന്നും പോകാൻ നിൽക്കില്ല .വണ്ടി ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാര്യ ഉപേക്ഷിക്കും,ജോലി പോലും എന്നൊക്കെ പറഞ്ഞു ഇവർ  തടി തപ്പും

കൈക്കൂലി തീരെ കുറവുള്ള ഒരു രാജ്യമാണ് ഇവിടെ എന്ന് പറയാതെ വയ്യ .പൊതുവെ നിയമ ലംഘനങ്ങൾ കുറവാണ് .എന്നാൽ ഒരു വാഹനാപകടം ഉണ്ടായാൽ അതിന്റെ ആഘാതം വളരെ വലുത് തന്നെ ആവും.വണ്ടികൾ  നിരത്തിലൂടെ ഓടുന്നത് അത്ര വേഗത്തിലാണ്
നമ്മുടെ നാട്ടിലെപ്പോലെയല്ല ..ബൈക്കുകൾ ഇവിടെ തീരെ തീരെ കുറവാണ്
ഒരു മാസത്തെ താമസത്തിനിടയിൽ ഞങ്ങൾ ധാരാളം സഞ്ചരിച്ചു എന്നാൽ കൂടി വന്നാൽ  ഒരു 10 ബൈക്കുകാരെ ആവും ആകെ കണ്ടിട്ടുണ്ടാവുക .അതിങ്ങനെ   ബൈക്ക് എങ്ങിനെ ഉള്ളതാണ്..ഇവന്മാർ  ഹാർലെ ഡേവിസണ്‍   ആണോ ഓടിക്കുന്നത് എന്നൊക്കെ അറിയാനുള്ള ആഗ്രഹം കൊണ്ട് നോക്കിയിരുന്നു കണ്ടു പിടിച്ചതാണ്.ഇവിടെ .ആരും ബൈക്കുപയോഗിക്കാൻ താല്പര്യം കാണിക്കുന്നില്ല .റോഡിൽ ഉള്ളതും ഒരു തരം  ഉണക്ക ബൈക്കുകൾ
യു വി റെ കൂടുതൽ ഉള്ളത് കൊണ്ട് ഇവിടങ്ങളിലെ  വെയിൽ  കൊള്ളുന്നത്‌  ആരോഗ്യത്തിനു നല്ലതല്ല.ഒപ്പം തണുപ്പിൽ  ബൈക്കിൽ യാത്ര ചെയ്താൽ നമ്മൾ തണുത്തു മരവിച്ചു വടി പോലെ ആയി പ്പൊകും .അത് കൊണ്ടോക്കെയാകും ബൈക്ക് യാത്രക്കാർ തീരെ കുറവ് .അവരുടെ ജീവിതം വളരെ അപകടം പിടിച്ചതും ആണ് .
ഇനിയും ഒത്തിരി വിസ്തരിക്കാനുണ്ട് ..അത് പിന്നീട്