2018, ഫെബ്രുവരി 27, ചൊവ്വാഴ്ച

സീതയും പാർവതിയും

അടുത്തതായി 

ഈ വർഷത്തെ പദ്മശ്രീ ജേതാവും , പ്രസിദ്ധ നർത്തകിയും, മികച്ച അഭിനേത്രിയുമായ ശ്രീമതി സുപ്രിയ വർമ്മയുമായുള്ള അഭിമുഖം ആണ് പ്രക്ഷേപണം ചെയ്യുന്നത് 
 പ്രസിദ്ധ ചാനലിന്റെ ലൈവ് ഷോ ആണ് ..എഡിറ്റോറിയൽ ബോർഡിൽ നിന്നും മൂന്നു പേര് ആണ് അഭിമുഖത്തിന്സീ ഇരിക്കുന്നത്..എഡിറ്റേഴ്‌സ് ചോദിക്കുന്നു എന്ന  രാത്രി ഒൻപത്  മണിയിലെ പ്രസിദ്ധ ചാറ്റ് ഷോ  ആണ്  പരിപാടി .  എഡിറ്റർ സീമന്തിനീയും  പ്രമുഖ ന്യൂസ്  റീഡര്മാരും  അഭിമുഖ പ്രഗത്ഭരുമായ ശ്രീമാൻ തോമസ് ബാബു  രാകേഷ് നാരായൺ എന്നിവരാണ് ചോദ്യങ്ങൾ ചോദിക്കുന്നത് /ലൈവ് ഷോയ്ക്കു വരുന്ന പ്രസിദ്ധർ ..അബ്ഹമുഖത്തിനു ഇവർ കൊടുക്കുന്ന ചില ട്വിസ്റ്റ് ഇതൊക്കെ ആണ് ഷോയുടെ  അവരുടെ സവിശേഷത ..
കറുപ്പിൽ സുവർണ്ണ ജെറിയുള്ള സിൽക്ക് സാരിയാണ് സുപ്രിയയുടെ  വേഷം 
ന്യൂഡ് മേക്ക്പ്പാണ്  ..കാതിൽ വലിയ ജിമിക്കിയും കഴുത്തിൽ ഒരു കറുത്ത കല്ലുമാലയും..കയ്യിൽ   കറുത്ത കല്ല്കൾ പതിച്ച  ഓരോ വളയും ആണ് ആഭരണങ്ങൾ.അൽപ്പം പോലും ആഡംബരം ഇല്ല വേഷത്തിലും ആഭരണ ങ്ങളിലും.നർത്തകികൾക്കു സഹജമായ ആഭരണ ത്തിളക്കം സുപ്രിയ വർമ്മക്കില്ല .അവർ നല്ല വായനക്കാരിയും ആണ് .
മുൻപേ ചോദ്യങ്ങൾ എല്ലാം എഴുതിക്കൊടുത്തിരുന്നു ..മറുപടികൾ  ഏതാണ്ട് നന്നായി പ്രിപ്പയർ   ചെയ്തിരുന്നു 
വിവാഹത്തെ കുറിച്ച് ചോദിക്കില്ല എന്ന് അവർക്കു വാക്കു കൊടുത്തിരുന്നു .എന്നാൽ ഒരു ചോദ്യം ലിസ്റ്റിൽ പെടാതെ   ചോദിക്കും.അതിനു മറുപടി പറയാതിരിക്കാം .പൊതുവെയുള്ള ചോദ്യം ആയിരിക്കും എന്നും മുൻ‌കൂർ പറഞ്ഞിരുന്നു 
അഭിമുഖം തുടങ്ങി 
സംഭാഷണം നന്നായി പുരോഗമിക്കുകയാണ് ..
സീമന്തിനി ആണ് ആ ചോദ്യം ചോദിച്ചത് ..കഴുത്തിൽ മാലയിൽ താലി ധരിച്ചിട്ടുണ്ടല്ലോ  .മാഡം ഒരു  ഫെമിനിസ്റ്റ് ആണല്ലോ ..പിന്നെന്തിനാണ് ഈ പഴയ തിരുശേഷിപ്പ് പോലെ ഈ താലി ധരിച്ചിരിക്കുന്നത് ..
ഒന്ന് പകച്ച പോലെ തോന്നി എങ്കിലും അവർ വീണ്ടും സമനില വീണ്ടെടുത്തു 
വളരെ പെർ പങ്കെടുത്ത ഒരു ചടങ്ങിൽ  വളരെ സ്നേഹത്തോടെ തമ്പുരാൻ എന്റെ കഴുത്തിൽ അണിഞ്ഞതാണ് ഈ താലി 
ആ സ്നേഹത്തെ  ഇപ്പോഴും ബഹുമാനിക്കുന്നു 
ഞങ്ങൾ  ഇപ്പോഴുമാ ദാമ്പത്യത്തിൽ തന്നെയാണല്ലോ (we are  still  into that  weddlock  )
അവരുടെ ഭർത്താവ് വർമ്മാജി സ്റ്റുഡിയോവിൽ ഉണ്ട്..ആറര അടി പൊക്കവും സൗമ്യമായ തിളങ്ങുന്ന കണ്ണുകളും..എന്തോ മറന്നുവെന്നു തോന്നിക്കുന്ന ,നീണ്ട പീലികൾ ഉള്ള, സ്വപ്നം  മയങ്ങുന്ന കണ്ണുകളും ..അൽപ്പം  നീട്ടി വളർത്തിയ കറുത്ത സമൃദ്ധമായ  മുടിയും..നീണ്ട കൈ  കാലുകളും..നന്നാ വെളുത്ത ശരീരവും .അശ്രദ്ധമായി എന്നാൽ വളരെ ശ്രദ്ധയോടെ അണിഞ്ഞോരുങ്ങിയ സുമുഖനായ ഒരു മധ്യവയസ്കൻ ..മധ്യവയസ് എന്നൊന്നും പറഞ്ഞു കൂടാ ..നല്ലൊരു മോഡലും..സ്പോർട്സ് പ്രേമിയും..ചില തിരഞ്ഞെടുക്കപ്പെട്ട മലയാളം ഹിന്ദി ഹോളിവുഡ്  സിനിമകളിൽ വരെ  അഭിനയിച്ചിട്ടും ഉള്ള വർമ്മ ഭാര്യയെ പ്പോലെ തന്നെ പ്രശസ്തനാണ് .ചില അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡൽ ആണ് .കൊച്ചിയിലെ സാംസ്കാരിക സദസ്സിന്റെ കുലീന മുഖമാണ് ഈ സുന്ദരൻ എന്ന്‌  തന്നെ പറയാം ..അധികം സംസാരിക്കില്ല..അധികം സിനിമകളിൽ അഭിനയിക്കില്ല ..അധികം പരസ്യ ചിത്രങ്ങൾ ചെയ്യില്ല..ഒരു തിരക്കുമില്ല..സാവകാശമാണ് സംസാരവും പ്രവർത്തിയും .
വ്യസ്ത്യസഥനായ ഒരു മനുഷ്യൻ ...കൊച്ചിയിലെ ഒരു കോവിലകത്തെ ഇപ്പോഴത്തെ തമ്പുരാനുമാണ് .
നീ  എന്ത് ഫെമിനിസവും സംസാരിച്ചോളൂ .പക്ഷെ നമ്മുടെ സംസ്കാരത്തെ അപമാനിക്കുന്ന രീതിയിൽ ഒന്നും പറയരുത്
എന്നൊരു മുന്നറിയിപ്പ് തമ്പുരാൻ നേരത്തെ കൊടുത്തിരുന്നു ..ലൈവ് ഷോ ആയതു കൊണ്ട് സുപ്രിയക്ക് അൽപ്പം ഭയം ഉണ്ടായിരുന്നു .അതാണ് തമ്പുരാൻ കൂടെ വന്നത് ..മാറി ഒരിടത്തിരുന്നു ഷൂട്ടിങ് കണ്ടു നിശബ്ദൻ ആയി ഇരിക്കുകയാണ് തമ്പുരാൻ 
 താലിയെ ക്കുറിച്ചുള്ള ചോദ്യത്തിന് ഭാര്യ കൊടുത്ത മറുപടി പുള്ളിയ്ക്കു നന്നാ  ബോധിച്ചു  
 പതുക്കെ കൈ  വിരൽ ഒന്നുയർത്തി ..സുപ്രിയയുടെ മുഖത്തു സ്നേഹത്തിന്റെ,,ഒരു ചെറു ചിരി വന്നൊന്ന് മാഞ്ഞു പോയി 
ചാനൽ സംഘത്തിനും സന്തോഷമായി..ഈത്തരം ചില മുഖഭാവങ്ങളും ചേഷ്ടകളും ലൈവ് ഷൈക്ക് നേട്ടമാണ് ..സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന മറുപടികളും പൊതുവെ പുരുഷന്മാരായ റിപ്പോർട്ടർമാർക്ക്   ഇഷ്ടമാണ് .തങ്ങളെ ബഹുമാനിക്കാത്ത ഭാര്യമാരോട് കണ്ടോ ഇങ്ങിനെ ഉള്ള കുല സ്ത്രീകളും ഉണ്ട് നാട്ടിൽ എന്ന് കാണിച്ചു കൊടുക്കാൻ ഉള്ള ഒരവസരം കൂടിയാണല്ലോ ഇത് .പുരുഷ റിപോർട്ടർമാർക്കു മറുപടി ബോധിച്ചു രുന്നു വ്യക്തമാണ് .
സീമന്തിനിയുടെ മുഖത്തെ ഭാവം എന്താണ് എന്ന് വ്യക്തമല്ല ..ഈ സ്ത്രീ റിപ്പോർട്ടർ വേറെ ഒരു മട്ടാണ്    ചു രുണ്ട  മുടി ചപ്രശ കിടക്കും .ഇരുണ്ട നിറമാണ് ..മുടി ചീകില്ല , സാറ് ഉടുക്കുന്നതും കുറവാണ് .മേക്കപ്പിടാൻ പുള്ളിക്കാരിയോട്   പറയുന്നത് മരത്തിൽ കയറി കൈ വിടാൻ പോകുന്ന പോലെ വിഫലമാണ് 
ഇത്തരം റുട്ടീൻ സ്റ്റഫ് കേട്ടാൽ പുള്ളിക്കാരിയ്ക്കു വായിൽ ഒരു കയ്പ്പ് വരും .എന്നാലത് പുറമെ കാണില്ല 
അഭിമുഖം തീരുകയാണ് 
അതാവണം വെടി  പൊട്ടും പോലെ അവസാനത്ത ചോദ്യം വന്നു സുപ്രിയ മേനോന്റെ നെഞ്ചിൽ  തറച്ചത് 
അവസാനത്തെ ചോദ്യം സീമന്തിനിയുടെ വകയാണ് 
"അടുത്ത ജന്മം ഉണ്ടെങ്കിൽ ഇദ്ദേഹം തന്നെ ആവണം ഭർത്താവ് എന്നാണോ ആഗ്രഹിക്കുന്നത് "?
പ്രതീക്ഷിക്കാത്ത ചോദ്യം ഉണ്ടാവും എന്ന് പറഞ്ഞത് ഇതാണ്  
വളരെ കോളിളക്കം ഉണ്ടാക്കിയ ഒരു പ്രണയ കഥയിലെ നായികയും നായകനും ആണിവർ.സുപ്രിയയെ വേറെ ഒരാൾക്ക് വിവാഹം കഴിച്ചു കൊടുത്തതാണ്.ആ പന്തലിൽ , ചെന്ന് പരസ്യമായി ആ ചെറുക്കൻ  കെട്ടിയ താലി അഴിച്ചു കൊടുത്ത തമ്പുരാന്റെ താലി കഴുത്തിൽ സ്വീകരിച്ചു തല ഉയർത്തി പിടിച്ചു ഇറങ്ങി പോന്ന വീര വനിതയാണ് ഇവർ .യഥാർഥ മാതൃകാ ദമ്പതികൾ..ശിവ പാർവതി മാരെ  പോലെ അങ്ങോട്ടും ഇങ്ങോട്ടും ലയിച്ച ദമ്പതികൾ ..ഏതാണ്ട്ആ മുഴുവൻ സമയവും മീഡിയ ലൈറ്റിൽ നിൽക്കുന്നവരാണ്ർ രണ്ടു പേരും .പരസ്യവുമായ വേദികളിൽ എല്ലാം തൊട്ടെടുക്കാവുന്നതു പോലെ തെളിഞ്ഞതാണ്  അവരുടെ സ്നേഹം .മിക്കപ്പോഴും കൈ പിടിച്ചു കൊണ്ടാവും അവർ പരിപാടികൾക്ക് വരുന്നത് തന്നെ 
അത് കൊണ്ട് തന്നെ സ്റ്റോക് മറുപടിയാണ് പറയുക എന്നൊരു പ്രതീക്ഷ ..പാടെ തകിടം മറിഞ്ഞു 
ഇനിയൊരു അമ്പതു ജന്മം ഉണ്ടായാലും തമ്പുരാൻ ആണ് എന്റെ ..കൃഷ്ണൻ ..ശിവൻ...വിഷ്ണു ..എന്നൊക്കെയുള്ള സ്ഥിരം ജാർഗൺ  ആണ് പ്രതീക്ഷിച്ചത് 
ചോദ്യം കേട്ട്ഒ രു നിമിഷം അവർ ഒന്ന് പകച്ചു ..പുരികങ്ങൾ ഒന്ന് പിടഞ്ഞു ഉയർന്നു 
പിന്നെ ആലോചിക്കാതെ മറുപടി നാവുരുവിട്ടു 
ഇല്ല അടുത്ത ജന്മം തമ്പുരാൻ വേണ്ട എന്റെ ഭർത്താവായി ..ഈ ജന്മം വലിയ കുഴപ്പം കൂടാതെ അങ്ങ് പോയി ഇതുവരെ.
ഒറ്റക്കാലിൽ തപസു ചെയ്തു ശിവനെ വരിച്ച പാർവതി അതിൽ  ദുഖിച്ചിട്ടുണ്ടാവില്ല എന്നാണോ നിങ്ങൾ കരുതുന്നത് 
സതിയെ വരിച്ചപ്പോഴേ ഭാര്യ പറഞ്ഞാൽ അനുസരിക്കില്ല എന്നറിഞ്ഞു ദാമ്പത്യം മടുത്ത ശിവൻ എത്ര ശ്രമിച്ചതാണ് പാർവതിയെ ഒഴിവാക്കാൻ... പക്ഷെ .നടന്നില്ല.പിന്നെ നിങ്ങൾക്കറിയാമല്ലോ അവർ തമ്മിൽ നടന്ന പ്രസിദ്ധ കലഹങ്ങൾ ?
സീതയുടെ കാര്യം ഓർത്തു നോക്കൂ ..വനവാസത്തിനിടയിൽ രാമനെ ക്കുറിച്ചു ചില കഥകൾ കേട്ട് കൊട്ടാരത്തിൽ വന്ന സീത മിക്കവാറും രാമനെ അടി കൊടുത്താവും തിരികെ പോയത് .സീതയെ ഭയന്നാണ്  രാമൻ രണ്ടാമത് കല്യാണം  കഴിക്കാഞ്ഞത്  എന്നാണു തോന്നുന്നത്.അതൊക്കെ കൊണ്ട് പൊന്നു രാകേഷേ 
..ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ..
ശ്വാസം എടുക്കാതെ ഇത്രയും പറഞ്ഞു അവർ പെട്ടന്ന് നിർത്തി 
സ്റ്റുഡിയോ നിശബ്ദമായി 
പറഞ്ഞത്ശരിയായില്ല എന്നവർക്ക് തോന്നി..മുഖത്തെ പാകപ്പിൽ നിന്നും അത് വ്യക്തമാണ്  
നമുക്കതു എഡിറ്റ് ചെയ്യാൻ  പറ്റില്ലേ ?
ഇല്ല മാഡം 
ഇത് ലൈവാണ്  
എന്ന് പറഞ്ഞത് സീമന്തിനിയാണ് 
ഒരേ ഒരു സ്പിൽ സെക്കൻഡ് .. സ്റ്റോക്കായി കരുതിയ പുഞ്ചിരി മുഖത്ത് വിരിയിച്  അവർ നോർമൽ ആയി 
പുതിയ തലമുറയിലെ ചെറുപ്പക്കാർക്കായി എന്ത് സന്ദേശമാണ് മാഡത്തിന്  നൽകാൻ ഉള്ളത് ?
അഭിമുഖം അവസാനിക്കുകയാണ് 
കുടുംബം ..അതാണ് ഭാരതീയതയുടെ മൂല്യ ബോധത്തിന്റെ ആണിക്കല്ല് 
അതിനെ ബഹുമാനിക്കാൻ നമ്മൾ സ്വയം ശീലിക്കണം.മക്കളെ അതിനായി പ്രേരിപ്പിക്കുകയും വേണം..പരിശീലിപ്പിക്കുകയും ചെയ്യണം 
അവർ ലിപ്സ്റ്റിക്കിട്ട ചുണ്ടു കൾ അധികം തുറക്കാതെ ചെറു പുഞ്ചിരി മുഖത്ത് നിർത്താൻ ശ്രമിച്ചു കൊണ്ട് ...പറഞ്ഞു കൊണ്ടിരുന്നു 
എപ്പോഴോ സ്റ്റുഡിയോവലെ വിളക്കുകൾ അണയുകയാണ് 
തമ്പുരാന്റെ മുഖത്തെ വലിഞ്ഞു മുറുകിയ പേശികളെ ഓർത്ത് അവർ പതുക്കെ പുറത്തേയ്ക്കു നടന്നു 
നടപ്പിന്റെ താളം തെറ്റാതെ ..ശീലിച്ചത് പോലെ ..

2018, ഫെബ്രുവരി 24, ശനിയാഴ്‌ച

ആദിവാസികളെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കും

ആദിവാസികളെ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കും
ലോകമെമ്പാടും ഉള്ള ആദിവാസി ഗോത്രങ്ങൾ യൂറോപ്യന്മാരുടെ കുടിയേറ്റത്തിൽ നാടും വീടും മഷ്ട്ടപെട്ടു കുടിയിടകളിൽ നിന്നും പുരഖ്ത്താക്കപ്പെട്ടു..മിക്കപ്പോഴും തീയിട്ടും വെടി വച്ചും ഒരുമിച്ചു കൂട്ടി കൂട്ട കൊലപാതകം നടത്തിയും ഒക്കെ നശിപ്പിക്കപ്പെട്ടവർ ആണ്
വളരെ അധികം പേരെ അടിമകൾ ആക്കുകയും ചെയ്തു.യൂറോപ്പും അമേരിക്കയും തങ്ങളുടെ ഈ ആദിമ ഗോത്ര വംശങ്ങളെ സംരക്ഷിക്കാൻ തനതായ നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ട് '
സെറ്റിൽമെന്റുകൾ ആണതിൽ   പ്രധാനം..റിസേർവ് ചെയ്ത സ്ഥലങ്ങൾ ഇവർക്കായി നൽകപ്പെട്ടിരിക്കുന്നു.അവിടെ അവർക്ക് താമസ സൗകര്യവും ജീവിക്കാൻ ഉള്ള പണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു..ഭൂമി ആരുടേയും സ്വത്തല്ല ..പൊതുവാണ്‌ ..
സ്വയം ഭരണാവകാശം
ഈ സെറ്റിൽ മന്റുകൾ സ്വയം ഭരണവകാശം ഉള്ളവയാണ് ..ഓരോ ഗോത്രത്തിനും അവരുടെ കാര്യങ്ങൾ സ്വയം തീരുമാനിക്കാം ..ഇവിടെ ഇപ്പോൾ സ്ത്രീകളെ അറസ്റ് ചെയ്യാൻ സ്ത്രീ പോലീസ് ഓഫിസർ വരണം എന്നുണ്ടല്ലോ.അത് പോലെ ഈ സെറ്റിൽ മെന്റുകളിലെ പോലീസുകാർ ഇവരിൽ നിന്നും ഉള്ളവർ തന്നെ ആയിരിക്കും ,
ഇവർ തന്നെ ആയിരിക്കും കോടതികളിലെ ജഡ്ജിമാരും ..ഇവർക്കായി പ്രത്യേകം കോടതികൾ ഉണ്ട് ..ഇവരുടെ കേസുകളിൽ പൊതുവെ അമേരിക്കയിലെ സിവിൽ കോടതികൾ ഇടപെടാറില്ല ..
അമേരിക്കൻ സർക്കാരിന് കീഴിൽ അതിനു കീഴ്പെട്ടു സ്വയം ഭരണാവകാശം ഉള്ള ഭരണ കേന്ദ്രങ്ങൾ ആണ് ഈ സെറ്റിൽ മെന്റുകൾ
അവരുടെ ഇടയിലെ തറക്കങ്ങളും കേസുകളും ഇവരുടെ കോടതി തന്നെ പരിഹരിക്കുന്നു.
ഇവരിൽ നിന്നും ചെറുപ്പക്കാരെ ഗോത്ര സ്വയം ഭരണത്തിനായി പ്രത്യേകം പരിശീലനം നൽകി നല്കാൻ സർക്കാർ ശ്രദ്ധിക്കുന്നു ഗോത്ര ത്തനിമ നില നിർത്താൻ കുഞ്ഞുങ്ങളുടെ ദത്തവകാശം പോലും ട്രെബിനു പുറത്തുള്ളവരുമായി നൽകുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു
അമേരിക്കയിൽ പൊതുവെ അനാഥാലയങ്ങൾ എന്നൊരു പതിവ് ഇല്ല തന്നെ.അച്ഛനും അമ്മയും മരിച്ചാൽ അല്ലെങ്കിൽ കുട്ടികൾ ഏതെങ്കിലും രീതിയിൽ കുടുമ്പത്തിൽ താമസിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ കുറച്ചു ദിവസത്തേക്ക് സർക്കാർ മന്ദിരങ്ങളിൽ താമസിപ്പിച്ചു പിന്നെ തയ്യാർ ഉള്ള ഏതെങ്കിലും കുടുമ്പങ്ങൾക്കു ദത്തു നൽകുകയാണ് പതിവ് ഈ ഗോത്ര വംശജരിൽ ഗോത്രത്തിനു പുറത്തുള്ളവർക്ക് കുഞ്ഞുങ്ങളെ അങ്ങിനെ വളർത്താൻ പോലും നൽകാറില്ല ..
സെറ്റിൽ മെന്റുകൾ ലാഭത്തിൽ നടത്താൻ  ഇവർക്ക് ഇ ഭൂമിയിൽ കൃഷി ചെയ്യുകയോ കച്ചവടം നടത്താൻ അനുമതി നൽകുകയോ ഒക്കെ ആവാം
കാസിനോകൾക്കു വിലക്കുള്ള പല അമേരിക്കൻ സംസ്ഥാങ്ങളിളും ഉണ്ട് ..നമ്മുടെ ഭൂ മാഫിയ പോലെ അവിടെ കാസിനോകൾ വലിയ മാഫിയകൾ ആണ് ..ഈ സെറ്റിൽ മെന്റുകളുടെ മറാപിടിച്ചു ഇവരെ ടൈറ്റിൽ ഹെഡ്ഡ് കളാക്കി ഇവർ കാസിനോകൾ വരെ തുടങ്ങുന്നു.അതിനുള്ള അധികാരം വരെ ഈ സെറ്റിലെമെന്റുകൾക്കുണ്ട് ..
നാഷണൽ പാർക്കുകളിലും ഇവർ സമാധാനമായി കഴിയുന്നു.ഇവർക്ക് സർക്കാർ സ്വയം ജീവിക്കാൻ ഉള്ള അലവൻസുകളും നൽകുന്നുണ്ട്.ഇവരുടെ കുട്ടികളുടെ വിദ്യഭ്യാസം ഗോത്ര ഭരണവും സ്‌റ്റേറ്റും ചേർന്ന് ശ്രദ്ധയോടെ ചെയ്യുന്നു.ഇവരിൽ നിന്നും വാക്കേലന്മാരും ജഡ്ജിമാരും ഉണ്ടാവണം എന്നത് ഇവർ ശ്രദ്ധിച്ചു കുട്ടികളെ തിരഞ്ഞെടുത്തു പഠിപ്പിച്ചു ഉണ്ടാക്കി എടുക്കുന്നു.തങ്ങളുടെ ഭാഷയും സംസ്കാരവും നില നിർത്താൻ സർക്കാർ ഇവരെ സഹായിക്കുന്നു.ഓരോ സെറ്റിൽമെന്റുകളും സ്വയം തീരുമാനിക്ക് ആരായിരിക്കണം സ്വന്തം ഭരണാധികാരികൾ എന്ന്.ഭരണ ഘടന പ്രകാരം ഇവരും സർക്കാരുമായി ഒരു കരാർ ഉണ്ട് ..
ഇവരെ ശിക്ഷിക്കാനോ ജയിലിൽ അടക്കാനോ ഫെഡറൽ സർക്കാരിന് കഴിയില്ല
സെറ്റിൽ മെന്റിനു അനുവദിച്ച ഭൂമിയിൽ അവർക്കല്ലാതെ വേറെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..
അറബികളെ മുൻ നിർത്തി ദുബായിൽ സ്ഥലം വാങ്ങുന്ന പോലെ..ചിലർ കുള അട്ടകളെ പ്പോലെ ഇവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുണ്ട്
എങ്കിലും ഭരണ കൂടത്തിന്റെ മർദന ഉപകരണങ്ങൾ ആയ പോലീസും കോടതിയും ഇവരുടെ കാര്യത്തിൽ ഇടപെടുന്നേയില്ല
ഇവരുടെ സ്ഥലത്തു പ്രവേശിക്കാൻ നമ്മൾ ഇവരുടെ അനുമതി നേടേണ്ടതുണ്ട്..സ്റേറ് പോലീസിനും ഇവരുടെ വീടുകളിൽ ചെന്ന് അധികാരം കാണിക്കാൻ ആവുകയില്ല
ശക്തമായ നിലപാടുകൾ ഉള്ള ഇ ഇടതു സർക്കാരിന് ..കേരളത്തിൽ എങ്കിലും ഈ ആദിവാസികളെ അവരുടെ ഗോത്ര ത്തനിമയെ ..ഒക്കെ നില നിർത്താൻ കഴിഞ്ഞേക്കും..
അവരെ അറസ്റ് ചെയ്യാൻ ഒരു ട്രൈബൽ തന്നെ വരണം എന്നൊരു നിയമം  കൊണ്ട് വരാൻ കഴിഞ്ഞേക്കും.അവർക്കായി ഭൂമി അടയാളപ്പെടുത്തി അതിൽ അവർക്കായി പഞ്ചായത്തുകൾ തുടങ്ങാൻ കഴിഞ്ഞേക്കും..അവർക്കെതിരെയുള്ള കേസുകൾ അവർ അടങ്ങിയ ജഡ്ജിങ് പാനൽ വേണം വിചാരണ നടത്താൻ എന്ന് നിയമം കൊണ്ട് വരാൻ കഴിഞ്ഞേക്കും .ട്രൈബൽ ആയ വക്കീലന്മാരുടെ  ചെറു ഗ്രൂപ്പുകൾക്ക് ഇവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ ആയി രൂപീകരിക്കാൻ ആയേക്കും ..
ആദിവാസി ഭൂ സംരക്ഷണ സമിതി അല്ല വേണ്ടത്.സ്വയം ഭരണ ആദിവാസി ഗോത്ര ഭരണ സമിതികൾ ആണ് നമുക്ക് വേണ്ടത് .
അവരുടെ കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുത്ത്  വിദ്യാഭ്യസം നൽകി ദേശീയ ധാരയിലേക്ക് കൊണ്ട് വരാൻ കഴിയണം ..
ഇനി ഒരു ആദിവാസിയെയും തല്ലി  കൊല്ലാമെന്നു  മുന്നോക്കക്കാർക്കു തോന്നാൻ ഇടവരരുത് .അവരുടെ കേസുകളിൽ ട്രൈബൽ ആളുകളുടെ സാന്നിധ്യം നിയമം മൂലം ഉറപ്പാക്കണം
രണ്ടു മണിക്കൂർ കുന്നു കയറിയും..ഒരു മണിക്കൂർ കുന്നിറങ്ങിയും പഠിക്കാൻ പോകാൻ കഴിയാത്ത ആദിവാസികളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഒരു സംവിധാനം ഉണ്ടാക്കണം..അവൻ ജനിക്കുമ്പോഴേ..അതിനായി സർക്കാർ ഒരു ഫണ്ട് ഉണ്ടാക്കണം ..അവനെ ഒന്നാം ക്ലാസിൽ ചേർത്താൽ 5000 രൂപ കിട്ടണം..അവനെ അഞ്ചാം ക്ലാസിൽ ചേർത്താൽ 10000 രൂപ കിട്ടണം
അവൻ പത്തിലേക്ക് ജയിച്ചാൽ അവനു 25000 രൂപ കൊടുക്കണം .എങ്കിൽ ഇ കുട്ടികൾ എല്ലാം പഠിക്കാൻ പോകും
ജയാ ലളിതയുടെ പെൺ തൊട്ടിൽ പദ്ധതി എത്ര വലിയ വിജയം ആയിരുന്നു എന്നോർത്തു നോക്കൂ .ഏതെങ്കിലും ബാങ്കുകൾക്ക് ..ഇൻഷുറൻസ് കമ്പനികൾക്ക് ചെയ്യാവുന്നതേ ഉള്ളൂ ഇതെല്ലം
10
നാട്ടിലെ ആളുകളുടെ കൂടെ നിന്ന് പഠിക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഈ കുട്ടികളെ വഴി തിരിച്ചു വിടണം..ഒരു വര്ഷം ഒരു ഊരിൽ ജനിക്കുന്നത് ആയിരം കുട്ടികൾ ആണെങ്കിൽ..താഴെ നാട്ടിൽ 5000 കുടുമ്പങ്ങൾ ഇവരെ ഏറ്റെടുത്തു പഠിപ്പിക്കാനായി തയ്യാർ ഉണ്ടാവും
ബോധപൂർവ്വമായ സർക്കാർ ഇടപെടൽ ഈ കുഞ്ഞുങ്ങളുടെ വിദ്യഭ്യാസത്തിനായി ഉണ്ടാവണം
ഒരു പത്തു കൊല്ലം കൊണ്ട് നമുക്ക് ഈക്കാര്യത്തിൽ ശക്തമായ മുന്നേറ്റം നടത്താൻ കഴിയും എന്നുറപ്പാണ്
ഇനി ഒരു ആദിവാസിയും പട്ടിയെപ്പോലെ തല്ലു കൊണ്ട് ചാവാൻ ഇട വരരുത്
പട്ടിണി കൊണ്ട് കക്കാൻ ഇട വരരുത്
ഭ്രാന്തുള്ള ഒരു ദളിതനും ഗുഹയിൽ കഴിയാൻ ഇടയാവരുത്

 മനുഷ്യനെ മൃഗങ്ങളിൽ നിന്നും മാറ്റുന്നത് ചില സവിശേഷ ഗുണങ്ങൾ ആണ് സഹ ജീവി സ്നേഹം അതിലൊന്നാണ്.അതില്ലെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ ഒരു വ്യത്യാസവും ഇല്ല ..
കൂടെ ഉള്ളവനെ തല്ലാം കൊല്ലാം  എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്
ആരാണ് നിങ്ങളുടെ അമ്മമാർ
അവരി തിന് സമാധാനം പറയണം






2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

AADI..MOVIE REVIEW

കണ്ടിട്ട് നന്നായി ഇഷ്ടപെട്ട സിനിമയാണ് ആദി .പ്രണവ് മോഹൻ ലാൽ നന്നായി അഭിനയിച്ചിരിക്കുന്നു ..സിനിമ അങ്ങ് തുടങ്ങിയിട്ടാണ് ചെന്ന് കയറിയത്.പെട്ടന്ന് തന്നെ ഇന്റർവെൽ  ആയി .ഞങ്ങൾ  ഒത്തിരി മിസ് ആക്കിയോ എന്ന് സംശയിച്ചു .സത്യത്തിൽ ഞങ്ങൾ മിസ് ആക്കിയതല്ല..ഇന്റെർവൽ വരെ സമയം പോയത് അറിഞ്ഞില്ല..എന്നതാണ്  വാസ്തവം .മുഴുവൻ സമയ എന്റെർറ്റൈനെർ എന്ന് നിസംശയം പറയാവുന്ന ഒരു സിനിമ 
ഒരു കുടുംബ കഥയെ  ത്രില്ലറുമായി ഇണക്കി പറഞ്ഞതാണ് ഇതിന്റെ ഒരു വലിയ പ്ലസ് പോയിന്റ് ..ദൃശ്യത്തിലെ പോലെ തന്നെ..അച്ഛനും അമ്മയുമായി ഇണക്കിയാണ് കഥ മുഴുവൻ സമയവും മുന്നോട്ടു പോകുന്നത്..
പ്രണവ്..കാണാൻ ദുൽഖറിനോളം പോരാ.അഭിനയവും മുഖത്തെ ഭാവങ്ങളും ..വലിയ ക്ലാസിക്  ഒന്നുമല്ല .മേക്കപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതൊരു പോരായ്മായാണ് .എന്നാൽ ചലനങ്ങളിലെ ചടുലതയും..യുവ സഹജമായ പ്രസരിപ്പും..അയത്നമായ   അഭിനയ രീതിയും..കൊണ്ട്അ അയാൾ നമ്മുടെ മനസ് കവരുന്നു .അഭിനയിക്കുകയാണ്  എന്നൊരു ഫീൽ നമുക്കുണ്ടാവുന്നില്ല..ആക്ഷൻ രംഗങ്ങളിലെ മികവും ആകർഷകമാണ് ..എല്ലാം കൊണ്ട്..നല്ല ഭാവിയുണ്ട് ഈ അഭിനേതാവിനു എന്ന് നിസംശയം പറയാം .
ഉടനീളം അവന്റെ കണ്ണുകളിൽ കാണുന്ന നിസ്സംഗത..ഒന്നുകിൽ അത് അഭിനയത്തിലെ കഴിവ് കുറവാകാം.അല്ലെങ്കിൽ തനിക്കു ചുറ്റും നടക്കുന്നതിൽ ഒന്നും ത്രിൽഡ് ആവാത്ത ധനിക യുവാവിന്റെ നിസംഗത ആവാം ..നമുക്കൊരു താക്കീതാണ് 
അവൻ ആഗ്രഹിക്കുന്നു എങ്കിൽ..വലിയൊരു വാഗ്ദാനം ആണീ പയ്യൻ..പ്രൊഫെഷണൽ സമീപനം സിനിമയോട് സ്വീകരിക്കുമെങ്കിൽ ..എങ്കിൽ മാത്രം ..വർഷത്തിൽ പന്ത്രണ്ടു പടം ഒന്നും ചെയ്യേണ്ട..ഒന്നോ രണ്ടെണ്ണം മതിയാവും..അതിൽ മനസ് കൊടുത്തു ചെയ്താൽ.നമുക്ക് പ്രതീക്ഷിക്കാൻ വകയുണ്ട് പ്രണവിൽ എന്ന് നിസംശയം പറയാം 
കഥ ..ആശയം..വിദേശിയാണ് ..എങ്കിലും ഭാഷയിലേക്ക് നന്നായി അഡാപ്റ്റ് ചെയ്തിട്ടുണ്ട് ..
അഭിനയം..ലെന അത്ര നന്നായില്ല..സിദ്ധിഖ് പക്ഷെ നന്നായി ചെയ്തു ..വില്ലന്മാരിൽ സിജു വിത്സൺ കലക്കിയെന്നു തന്നെ പറയണം ..അത്ര കയ്യടക്കം ഉണ്ട് ..അഭിനയത്തിൽ ..നമ്മുടെ സ്ഥിരം വില്ലന്മാരിൽ ഒരാൾ ആയി മാറുകയാണോ സിജു എന്നൊരു ഭയം തോന്നുന്നു ..
നാരായണ റെഡ്ഢി മതി യെ മതി ..അടുത്ത ചിത്രത്തിൽ പൊക്കമുള്ള വേറെ ഏതെങ്കിലും വില്ലൻ വരട്ടെ 
കഥയിൽ പ്രണയമില്ല ..നായികമാർക്ക് പ്രാധാന്യവുമില്ല 
രഞ്ജിനി ഹരിദാസിന്റെ പോലെ മലയാളം ഇട്ടു ചവയ്ക്കുന്ന ആധൂനിക പിള്ളേരുടെയും റെഡ്ഢിയുടെയും കൂട്ടരുടെയും മലയാളം മടുപ്പിക്കുന്നു .
പണ്ട് ആരോ  ചോദിച്ചത് പോലെ 
നല്ല മലയാളം പറയുന്ന ആരുമില്ലേ ഈ സിനിമയിൽ കൂവേ 
.അനുശ്രീ കൊള്ളാം..അദിതി രവി പോരാ ..
സ്റ്റണ്ടും ചേസിംഗും എല്ലാം സൂപ്പർ എന്ന് തന്നെ പറയാം ..പുലി മുരുകനിലെ റ്റീം  തന്നെയാണെന്ന് തോന്നുന്നു ..
കഥ പറയുന്നതിൽ ജിത്തു ജോസഫിന് ഒരു അസാമാന്യ   സിദ്ധി  ഉണ്ട് 
അഭിനന്ദിക്കാതെ  വയ്യ 
എഡിറ്റിങ്..അതിന്റെ മാന്ത്രികത ..അസാധ്യം തന്നെ .അയൂബ് ഖാൻ നന്നായി തന്നെ ചെയ്തു ..
ഗാനങ്ങൾ..ഒന്നും കാതുകളിൽ തടഞ്ഞില്ല..ആദി ആദ്യം പാടിയ ആ ഇംഗ്ലീഷ് ഒഴികെ ..അത് നന്നാവുകയും ചെയ്തു (ജിപ്സി വുമൺ ).പാടിയതും പ്രണവ് തന്നെയാണ് ..
തടിയില്ല.മെയ് വ ഴക്കമുണ്ട്..സിനിമയ്ക്ക് വേണ്ടി നല്ല കായികശേഷി ഉപയോഗിച്ചു ,ചലനങ്ങൾക്ക് മിഴിവുണ്ട് ..ഈ നടനു  ഭാവിയുമുണ്ട് 

നല്ല തിരക്കഥ ..നല്ല സംവിധാനം ..കൊള്ളാവുന്ന കാമറ ..
മൊത്തത്തൽ സമയം പോയതറിഞ്ഞില്ല 
കാശ് മുതലാവും 
പത്തിൽ ഒൻപതും കൊടുക്കാം 









Directed byJeethu Joseph
Produced byAntony Perumbavoor
Written byJeethu Joseph
StarringPranav Mohanlal
Music byAnil Johnson
CinematographySatheesh Kurup
Edited byAyoob Khan
Production
company