Thursday, February 1, 2018

AADI..MOVIE REVIEW

കണ്ടിട്ട് നന്നായി ഇഷ്ടപെട്ട സിനിമയാണ് ആദി .പ്രണവ് മോഹൻ ലാൽ നന്നായി അഭിനയിച്ചിരിക്കുന്നു ..സിനിമ അങ്ങ് തുടങ്ങിയിട്ടാണ് ചെന്ന് കയറിയത്.പെട്ടന്ന് തന്നെ ഇന്റർവെൽ  ആയി .ഞങ്ങൾ  ഒത്തിരി മിസ് ആക്കിയോ എന്ന് സംശയിച്ചു .സത്യത്തിൽ ഞങ്ങൾ മിസ് ആക്കിയതല്ല..ഇന്റെർവൽ വരെ സമയം പോയത് അറിഞ്ഞില്ല..എന്നതാണ്  വാസ്തവം .മുഴുവൻ സമയ എന്റെർറ്റൈനെർ എന്ന് നിസംശയം പറയാവുന്ന ഒരു സിനിമ 
ഒരു കുടുംബ കഥയെ  ത്രില്ലറുമായി ഇണക്കി പറഞ്ഞതാണ് ഇതിന്റെ ഒരു വലിയ പ്ലസ് പോയിന്റ് ..ദൃശ്യത്തിലെ പോലെ തന്നെ..അച്ഛനും അമ്മയുമായി ഇണക്കിയാണ് കഥ മുഴുവൻ സമയവും മുന്നോട്ടു പോകുന്നത്..
പ്രണവ്..കാണാൻ ദുൽഖറിനോളം പോരാ.അഭിനയവും മുഖത്തെ ഭാവങ്ങളും ..വലിയ ക്ലാസിക്  ഒന്നുമല്ല .മേക്കപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതൊരു പോരായ്മായാണ് .എന്നാൽ ചലനങ്ങളിലെ ചടുലതയും..യുവ സഹജമായ പ്രസരിപ്പും..അയത്നമായ   അഭിനയ രീതിയും..കൊണ്ട്അ അയാൾ നമ്മുടെ മനസ് കവരുന്നു .അഭിനയിക്കുകയാണ്  എന്നൊരു ഫീൽ നമുക്കുണ്ടാവുന്നില്ല..ആക്ഷൻ രംഗങ്ങളിലെ മികവും ആകർഷകമാണ് ..എല്ലാം കൊണ്ട്..നല്ല ഭാവിയുണ്ട് ഈ അഭിനേതാവിനു എന്ന് നിസംശയം പറയാം .
ഉടനീളം അവന്റെ കണ്ണുകളിൽ കാണുന്ന നിസ്സംഗത..ഒന്നുകിൽ അത് അഭിനയത്തിലെ കഴിവ് കുറവാകാം.അല്ലെങ്കിൽ തനിക്കു ചുറ്റും നടക്കുന്നതിൽ ഒന്നും ത്രിൽഡ് ആവാത്ത ധനിക യുവാവിന്റെ നിസംഗത ആവാം ..നമുക്കൊരു താക്കീതാണ് 
അവൻ ആഗ്രഹിക്കുന്നു എങ്കിൽ..വലിയൊരു വാഗ്ദാനം ആണീ പയ്യൻ..പ്രൊഫെഷണൽ സമീപനം സിനിമയോട് സ്വീകരിക്കുമെങ്കിൽ ..എങ്കിൽ മാത്രം ..വർഷത്തിൽ പന്ത്രണ്ടു പടം ഒന്നും ചെയ്യേണ്ട..ഒന്നോ രണ്ടെണ്ണം മതിയാവും..അതിൽ മനസ് കൊടുത്തു ചെയ്താൽ.നമുക്ക് പ്രതീക്ഷിക്കാൻ വകയുണ്ട് പ്രണവിൽ എന്ന് നിസംശയം പറയാം 
കഥ ..ആശയം..വിദേശിയാണ് ..എങ്കിലും ഭാഷയിലേക്ക് നന്നായി അഡാപ്റ്റ് ചെയ്തിട്ടുണ്ട് ..
അഭിനയം..ലെന അത്ര നന്നായില്ല..സിദ്ധിഖ് പക്ഷെ നന്നായി ചെയ്തു ..വില്ലന്മാരിൽ സിജു വിത്സൺ കലക്കിയെന്നു തന്നെ പറയണം ..അത്ര കയ്യടക്കം ഉണ്ട് ..അഭിനയത്തിൽ ..നമ്മുടെ സ്ഥിരം വില്ലന്മാരിൽ ഒരാൾ ആയി മാറുകയാണോ സിജു എന്നൊരു ഭയം തോന്നുന്നു ..
നാരായണ റെഡ്ഢി മതി യെ മതി ..അടുത്ത ചിത്രത്തിൽ പൊക്കമുള്ള വേറെ ഏതെങ്കിലും വില്ലൻ വരട്ടെ 
കഥയിൽ പ്രണയമില്ല ..നായികമാർക്ക് പ്രാധാന്യവുമില്ല 
രഞ്ജിനി ഹരിദാസിന്റെ പോലെ മലയാളം ഇട്ടു ചവയ്ക്കുന്ന ആധൂനിക പിള്ളേരുടെയും റെഡ്ഢിയുടെയും കൂട്ടരുടെയും മലയാളം മടുപ്പിക്കുന്നു .
പണ്ട് ആരോ  ചോദിച്ചത് പോലെ 
നല്ല മലയാളം പറയുന്ന ആരുമില്ലേ ഈ സിനിമയിൽ കൂവേ 
.അനുശ്രീ കൊള്ളാം..അദിതി രവി പോരാ ..
സ്റ്റണ്ടും ചേസിംഗും എല്ലാം സൂപ്പർ എന്ന് തന്നെ പറയാം ..പുലി മുരുകനിലെ റ്റീം  തന്നെയാണെന്ന് തോന്നുന്നു ..
കഥ പറയുന്നതിൽ ജിത്തു ജോസഫിന് ഒരു അസാമാന്യ   സിദ്ധി  ഉണ്ട് 
അഭിനന്ദിക്കാതെ  വയ്യ 
എഡിറ്റിങ്..അതിന്റെ മാന്ത്രികത ..അസാധ്യം തന്നെ .അയൂബ് ഖാൻ നന്നായി തന്നെ ചെയ്തു ..
ഗാനങ്ങൾ..ഒന്നും കാതുകളിൽ തടഞ്ഞില്ല..ആദി ആദ്യം പാടിയ ആ ഇംഗ്ലീഷ് ഒഴികെ ..അത് നന്നാവുകയും ചെയ്തു (ജിപ്സി വുമൺ ).പാടിയതും പ്രണവ് തന്നെയാണ് ..
തടിയില്ല.മെയ് വ ഴക്കമുണ്ട്..സിനിമയ്ക്ക് വേണ്ടി നല്ല കായികശേഷി ഉപയോഗിച്ചു ,ചലനങ്ങൾക്ക് മിഴിവുണ്ട് ..ഈ നടനു  ഭാവിയുമുണ്ട് 

നല്ല തിരക്കഥ ..നല്ല സംവിധാനം ..കൊള്ളാവുന്ന കാമറ ..
മൊത്തത്തൽ സമയം പോയതറിഞ്ഞില്ല 
കാശ് മുതലാവും 
പത്തിൽ ഒൻപതും കൊടുക്കാം 

Directed byJeethu Joseph
Produced byAntony Perumbavoor
Written byJeethu Joseph
StarringPranav Mohanlal
Music byAnil Johnson
CinematographySatheesh Kurup
Edited byAyoob Khan
Production
company

Sunday, January 21, 2018

Praveen Thogadiya

തൊഗാഡിയയെ ആർക്കാണ് ഭയം ?
എന്തിനാണ് അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുന്നത് ?
ആരാണ് അതിന് പിന്നിൽ ?
എന്ത് കൊണ്ട് രാജസ്ഥാൻ സർക്കാർ അതിനു ശ്രമിക്കുന്നു ?
ആർ എസ് എസ്  ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു എന്നത് പരസ്യമായ ഒരു രഹസ്യമാണ് ..
തൊഗാഡിയയുടെ പ്രസ്താവനകൾ അത് കൊണ്ട് തന്നെ പ്രകോപനപരമാണ് ..രാമ ജന്മ ഭൂമി മാത്രമല്ല ആർ എസ് എസ് നെ പ്രകോപിപ്പിച്ചത് എന്നതാണ് വാസ്തവം .ബിജെപിയുടെ സർക്കാർ പ്രകടമായും ചില ബിസിനസ് സ്ഥാപനങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു എന്നത് ഭാരതത്തിലെ പ്രബലമായ മറ്റു ചില വ്യവസ്ഥാപിത വ്യവസായ സ്ഥാപനങ്ങളെ വെറുപ്പിച്ചിട്ടുണ്ട് ..നോട്ടു നിരോധനം പോലുള്ള നടപടികൾ ആർ എസ് എസ് ന്റെ ഏറ്റവും പ്രബലമായ ശക്തി ശ്രോതസ്സുകൾ ആയ ഉയർന്ന ജാതി കച്ചവട സ്ഥാപനങ്ങളെയും ധനികരെയും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു
ബാങ്കിങ് മേഖലയെ ഒരിക്കലും ആശ്രയിക്കാത്ത അവരെ മോഡി വെള്ളം കുടിപ്പിച്ചു കളഞ്ഞു
കൂടാതെ അഴിമതിയും ആർ എസ എസ നേതൃത്വത്തെ അങ്കലാപ്പാപ്പിൽ ആക്കി.അവർ തങ്ങളുടെ എയ്സ്  പ്ലെയേഴ്‌സിനെ തന്നെ അധികാര സ്ഥാപനങ്ങളിൽ നിയമിക്കാൻ ശ്രദ്ധിച്ചു.എന്നാൽ അവരെ എല്ലാം തന്നെ വളരെ പെട്ടന്ന് അഴിമതിക്കാർ ആക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു ..
അഴിമതിയെ ചെറുക്കാൻ ആയി ആർ എസ എസ്സും സർക്കാരും ചെയ്യുന്ന എല്ലാ നടപടികളും ഗുണത്തിന് പകരം ദോഷം ആണുണ്ടാക്കിയത് ...
 അൽഫോൻസ് കണ്ണംതാനത്തെ പ്പോലെ കറകളഞ്ഞ സർവിസ് ചരിത്രമുള്ള ധാരാളം സഹ മന്ത്രിമാരെ നിയമിക്കാനും മോഡി സർക്കാർ ശ്രമിച്ചു
എന്നിട്ടും സ്വകാര്യ മേഖലയ്ക്ക് രാജ്യത്തെ പണയപ്പെടുത്താതിരിക്കാൻ മന്ത്രിസഭയ്ക്ക് ആയില്ല ..അങ്ങിനെ സർക്കാർ തങ്ങളുടെ അധീനതയിലുള്ള കൊള്ളാവുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ തങ്ങൾക്കു വേണ്ടപ്പെട്ടവർക്ക് വീതം വച്ച് കൊടുക്കുമ്പോൾ..
കൊതിക്കെറുവ് മൂലം ചിലർ  വല്ലാതെ അസ്വസ്ഥരും ആകുന്നുണ്ട് ..അവർക്കും സ്വാധീനം കുറവല്ലല്ലോ ..
പണമുള്ളവന് എന്നും കാര്യക്കാരൻ തന്നെയാണ് ..
ഇവിടെയാണ് തൊഗാഡിയയുടെ വധശ്രമം പ്രസക്തമാകുന്നത് ..വി എച് പി യുടെ വർക്കിങ് പ്രസിഡന്റിന് വധ ശ്രമം നേരിടേണ്ടി വന്നു എന്നതിനർത്ഥം ..ആർഎസ് എസ് നെ നേരിടാൻ കേന്ദ്ര ഭരണ നേതൃത്വം ശ്രമിക്കുന്നു എന്നതാണ്
ഇത് ആർഎസ്എസ് നല്ല ഒരു താക്കീതാണ്
സൂക്ഷിച്ചു സംസാരിക്കൂ
ഇല്ലെങ്കിൽ തൊഗാഡിയയെ പ്പോലെ വയലിൽ ബോധമില്ലാതെ കിടക്കും
എന്നൊരു താക്കീത്
കൊല്ലാതെ വിട്ടതും..തങ്ങളുടെ യജമാനന്മാരോട് പോയി കാര്യങ്ങൾ പറയാനായി ആയിരിക്കണം
വാളെടുത്തവൻ വാളാൽ എന്നാണല്ലോ ആപ്ത വാക്യം 

Tuesday, January 16, 2018

ഹരിശ്രീ കവിത മത്സരം ..വിഷയം മണ്ണ്

ഹരിശ്രീ കവിത മത്സരം ..വിഷയം
മണ്ണ്
മണ്ണെന്നാൽ ..
ഭൂമിയാണ് ..
ഭൂമിയോളം പോന്ന കക്ഷമയാണ് 
ഉർവരതയാണ്
അധ്വാനം ആണ്
പൊന്നാണ്
പെണ്ണാണ്
ഞാനും നീയും നമ്മളും ആത്യന്തികമായി മടങ്ങുന്ന
ആ   ശ്മശാനമാണ്
മരണമാണ്
പൊക്കിൾ ക്കൊടി പറിച്ചെറിഞ്ഞ ഗർഭാശയ ബാക്കിയാണ്
വിത്തും വളവും കൃഷിയും
പൂവും ഫലവും മണ്ണേ
നീ തന്നെയാണ്

ഇക്കുറി കവിത വിഷയം മണ്ണാണ്

നിരന്തരം  അപമാനിക്കപ്പെടുന്ന
ചൂഷണം ചെയ്യപ്പെടുന്ന വിഷവൽക്കരിക്കപ്പെടുന്നു
കയ്യടക്കപ്പെടുന്ന മണ്ണിനു വേണ്ടി മനുഷ്യൻ
യുദ്ധങ്ങൾ ചെയ്യുന്നു
കൊല്ലും കൊലവിളിയും ചതിയും ..നടത്തുന്നു
ഭൂമി കൊലക്കളമാകുന്നു
അതെ അമ്മന്നൂര് കലാപ ഭൂമിയാണ്
ഇന്നിന്റെ ആ തീക്ഷ്ണ വിഷയം
അതാണ് മണ്ണ്
ജനുവരി 15 മുതൽ 25 വരെയാണ് കവിതകൾ അയക്കേണ്ടുന്നത്
അയക്കേണ്ടുന്ന വിലാസം

harisreegroup@yahoo.in

ഈ ഐഡിയിൽ അയക്കുക 


Wednesday, January 10, 2018

MASTER PIECE..FILM REVIEW

മാസ്റ്റർപീസ് ..മമ്മൂട്ടി ചിത്രം കണ്ടു ..
കുറേക്കാലം കൂടി കണ്ടിരിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിരിക്കുന്നു ..
ഇതൊരു സസ്പെൻസ് ത്രില്ലെർ ആണ് ..നമ്മെ പിടിച്ചിരുത്തുന്ന സിനിമ..ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റ് അത്ര ഫൂൾ പ്രൂഫ് ആണ്..നന്നായി ചെയ്തത് ..അതിന്റെ ബലം ആണ് ഈ ചിത്രത്തിൻറെ വിജയത്തിന്റെ ഒരു ആണിക്കല്ല് എന്ന് തന്നെ പറയാം ..
കോളേജ് കാമ്പസിൽ നടക്കുന്ന ഒരു കൊലപാതകം ആണ് കഥയുടെ ബീജം ..ഉദ്വേഗവും ആകാംക്ഷയും കൊണ്ട് നമ്മെ കഥാന്ത്യം വരെ പിടിച്ചു നിർത്തി സംവിധായകൻ ...
ഇനി ഇതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പറയാം.മമ്മൂട്ടി ഫാൻസ്‌ വിഷമിക്കരുത് ..
മമ്മൂട്ടി സ്‌ക്രീനിൽ വരുമ്പോൾ എല്ലാം ബാക് ഗ്രൗണ്ട് മ്യൂസിക് ഇട്ടൊരു കളിയുണ്ട് സംവിധായകന് .ആ മഹാനായ നടനെ രാഷ്ട്രവും ജനങ്ങളും പേർത്തും പേർത്തും ആദരിച്ചിട്ടുണ്ട് .നിങ്ങൾ സംവിധായകർ ഒരു അഭിനേതാവ് സ്‌ക്രീനിൽ വരുമ്പോൾ കാണിക്കേണ്ടുന്ന സാധാരണ ചടങ്ങുകൾ മതി..
മമ്മൂട്ടിക്ക് ഇതിൽ വലിയ ആനന്ദം കിട്ടുന്നുണ്ട് ഈത്തരം അലങ്കാര പ്രകടനങ്ങളിൽ എങ്കിൽ .ഒന്ന് പറയാം..സാധാരണ ആരാധകരിൽ നിന്നും താങ്കൾ അകന്നു പോവുകയാണ് എന്ന് മറക്കേണ്ട ..ഫാൻസ്‌ മിക്കപ്പോഴും അന്ധമായി സ്നേഹിക്കും..ആ ആന്ധ്യം സ്വന്തം സിനിമകളിൽ പകർത്തി പ്രേക്ഷകരെ ശിക്ഷിക്കരുത് .

ഒരു നല്ല സിനിമ നന്നായി കാണാൻ ഉള്ള അവകാശം ഞങ്ങൾക്കുണ്ട്.നിങ്ങൾ മെഗാ സ്റ്റാർ ആയിരിക്കുന്നത് സിനിമയിലെ സ്‌ക്രീനിനല്ല..ജനങളുടെ മനസിലാണ്.അവിടെ ഇനിയും അങ്ങിനെ ഇരിക്കണം എങ്കിൽ..സ്വാഭാവികമായി സിനിമയിൽ അഭിനയിച്ചു പുറത്തു പോകാൻ നിങ്ങള്ക്ക് കഴിയണം..ഊതി  വീർപ്പിച്ച അതിരഥ ബിംബങ്ങൾ കാണാൻ അല്ല ഞങ്ങൾ തിയേറ്ററിൽ എത്തുന്നത് .
ഒരു കഥാപാത്രത്തെ എങ്ങിനെ തങ്ങൾ തന്റെ പ്രകടനം കൊണ്ട് അവിസ്മരണീയം ആക്കും എന്നറിയാനുള്ള ആകാംക്ഷയാണ് ഞങ്ങൾക്കുള്ളത്   ..പിറകിൽ പാണ്ടി മേളവുമായി കഥാപാത്രമായി രംഗത്തു വരല്ലേ ..ബാക് ഗ്രൗണ്ട്‌  മ്യൂസിക് വേറെ എന്തെങ്കിലും ..എന്തിനെങ്കിലും ..ആവട്ടെ

മമ്മൂട്ടിയെ ലേഡി പോലീസ് ഓഫിസർ റാസ്കൽ എന്ന് വിളിക്കുമ്പോൾ..അദ്ദേഹം പറയേണ്ടുന്ന ഡയലോഗ് മാറ്റി
ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നാക്കി മാറ്റിയിരിക്കുന്നു ..ലിപ് മൂവ്മെന്റിൽ അറിയാം അതല്ല അവിടെ ഉണ്ടായിരുന്ന സംഭാഷണം എന്ന്
"i respect women " എന്ന് മൂന്നോ നാലോ പ്രാവശ്യം അദ്ദേഹം ഈ സിനിമയിൽ പറയുന്നുണ്ട് ..എല്ലാ പ്രാവശ്യവും നമുക്കറിയാം വേറെ എന്തോ സംഭാഷണം ആണ് അവിടെ ഉണ്ടായിരുന്നത് എന്ന്.നാലാമത്തെ പ്രാവശ്യം "i respect women "എന്ന് കേട്ടപ്പോൾ പലരും ഉറക്കെ ചിരിച്ചു പോയി ..
ഏത്തമിടീക്കാറുണ്ടല്ലോ നമ്മൾ പിള്ളേരെ പണ്ട് കാലത്ത്..പിന്നെ പിന്നെ അത് ഇമ്പോസിഷൻ ആയി .അത് പോലെ ഉണ്ട് ഈ വാചകം ആവർത്തിക്കുന്നത് .എന്തായാലും ഈ ശിക്ഷ ഏറ്റു വാങ്ങൽ..കുമ്പസാരം..അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെ വയ്യ .


സംഗീതം അതിന്റെ ശബ്ദ കോലാഹലം കൊണ്ട് അലോസരമായി അനുഭവപ്പെട്ടു ..എന്തിനാണ് ഇത്രയും ഒച്ചയും ബഹളവും..സോഫ്റ്റ്‍ റാ പ്പിന്റെ മഹിമ ..സംഗീത സംവിധായകർ മറന്നു പോയോ

കലക്കൻ സ്റ്റണ്ട് ആണ് ഇതിന്റെ മറ്റൊരു പ്ലസ് പോയിന്റ് ..സംഘട്ടന രംഗങ്ങൾ നമ്മെ ശ്വാസം നിർത്തിക്കുന്ന തരത്തിൽ നന്നായി ചെയ്തിരിക്കുന്നു...എഡിറ്റിങ്ങും മനോഹരമായി
വിചാരിച്ചിരിക്കാത്ത ട്വിസ്റ്റ് ആണ് അവസാനം എന്ന് പറയാതെ വയ്യ ..ചില ലൂസ് പോയ്ന്റ്സ് ഉണ്ടെങ്കിലും ..വിശ്വസനീയമായി തന്നെ കഥ പറഞ്ഞിരിക്കുന്നു ..
മമ്മൂട്ടി സുന്ദരനായിരിക്കുന്നു ..ചലനങ്ങൾ ചടുലവും ആകർഷകവും ആണ് ..കിങ്ങിലെ മമ്മൂട്ടിയെ ഓർമ്മപ്പെടുത്തി പല രംഗങ്ങളിലും ..
ഉണ്ണി മുകുന്ദൻ ..
സ്വന്തം ശരീരം നന്നായി സൂക്ഷിച്ചിരിക്കുന്നു.ഡയലോഗ് ഡെലിവറി പക്ഷെ അത്ര നന്നായില്ല
സണ്ണി ലിയോണെ പ്പോലെ ഒരു സുന്ദരിയായ പൂനം ബജ്വയുടെ  സ്മിത   ടീച്ചർ .ചൈനീസ് കൊറിയൻ സിനിമകളിലെപ്പോലെ   അവരുടെ രണ്ടു പേരുടെയും മുതുകിലെ   ടാറ്റൂ .കുറച്ചു അധികപ്പറ്റായി തോന്നി
റോമാക്കാർ തങ്ങളുടെ ക്രിമിനലുകളെ ..തടവുപുള്ളികളെ ഒക്കെ ടാറ്റൂ ചെയ്യിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.അമേരിക്കയിൽ മൊത്തം ജന സംഖ്യയുടെ ഏതാണ്ട് 40 % വും ടാറ്റൂ ചെയ്തിട്ടുള്ളവരാണ് ..എങ്കിലും നമ്മുടെ നടിയുടെ മുതുകിൽ അത് കണ്ടപ്പോൾ ഒരു വല്ലായ്മ്മ തോന്നി ..

കടുകട്ടി കോളേജ് കുട്ടികൾ എന്നെ പറയേണ്ടൂ..ഇത് പോലെ ഉള്ള കോളേജ് കുട്ടികൾ നമുക്കുണ്ടായാൽ പിന്നെ പോയി ചത്താൽ മതി.അത്ര ഭീകര മുഖഭാവങ്ങളും ചലനങ്ങളും ...ഭീകരത ..അതാണവരുടെ സ്ഥായിയായ ഭാവം..കുട്ടിത്തം എന്നൊന്നേയില്ല ..നിഷ്ക്കളങ്കത ഒട്ടുമേയില്ല ..

മഹിമ നമ്പ്യാരുടെ ..വേദിക ..അത്ര ഗുണമായില്ല ..ഷാജോൺ കലക്കി ..ഒരു രംഗമേയുള്ളൂ എങ്കിലും രഞ്ജി പണിക്കർ നന്നായി ചെയ്തു ..എന്നാൽ കാപ്റ്റൻ രാജുവിനെ ..ഈ സിനിമ കൊന്നു കൊല  വിളിച്ചു എന്ന് തന്നെ പറയേണ്ടി വരുന്നു

ഗോകുൽ ..സുരേഷ് ഗോപിയുടെ മകൻ ..നിരാശപ്പെടുത്തി ..ഭാവാഭിനയവുമില്ല..കാണാൻ ഭംഗിയുമില്ല ...സിനിമയിൽ മൂന്നേറാൻ  ഈക്കണക്കിന് ബുദ്ധിമുട്ടാണ്
..മുകേഷ് .പതിവ് പോലെ ഒപ്പിച്ചു മാറി .
സന്തോഷ് പണ്ഡിറ്റ് ..ഉപ്പു മാങ്ങ പോലെ ഒരു മുഖം.അഭിനയവും കമ്മി
പൂനം ബാജ്വയുടെ എ സിപിയുടെ അഭിനയത്തെ തീരെ മോശം  എന്നാണു തോന്നിയത് ..ഐ പി എസ് കാരുടെ നടപ്പിന്റെ ഗാംഭീര്യത്തെ ..മാദകത്വം കൊണ്ട് അവഹേളിച്ച പോലെ തോന്നി
ഇങ്ങിനെയൊക്കെ പറയാമോ
എന്ന് നമ്മൾ ചോദിച്ചു പോകും അവരുടെ ഡയലോഗ് പ്രെസെന്റേഷൻ രീതി കേട്ടാൽ

ക്യാമറക്കു സ്വന്തമായി ഒരു വഴിയുണ്ടെന്നു..മനസുണ്ടെന്ന്  തോന്നും ഇതിൽ.നന്നായിട്ടുണ്ട്

മൊത്തത്തിൽ
 കാശ് മുതലാവുന്ന..ബോർ അടിക്കാത്ത നല്ല ഒരു മമ്മൂട്ടി ചിത്രം
പത്തിൽ ഏഴു കൊടുക്കാം


Directed by Ajai Vasudev
Produced by C. H. Muhammed
Written by Uday Krishna
Starring
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Poonam Bajwa
Gokul Suresh
Maqbool Salmaan
Music by Deepak Dev
Cinematography Vinod Illampally
Edited by Johnkutty

Monday, January 8, 2018

akg


വിടി ബൽറാമിനെ കുറ്റം പറയേണ്ട
അച്ഛൻ കള്ളൻ ആണെങ്കിൽ മക്കൾക്ക് കളവു ചെയ്യാൻ ഒരു ന്യായം ഉണ്ടാകും
കാരണം ആ വീട്ടിൽ അടുപ്പു പുകയുന്നത് കട്ടിട്ടാണല്ലോ
ബൽറാമിന്റെ കുടുംബം
അത് കോൺഗ്രസ് ആണല്ലൊ
അവിടെ ബാല പീഡനവും..വ്യഭിചാരവും കൂട്ടിക്കൊടുപ്പും നടത്തുന്നവർ മഹാ നേതാക്കൾ ആണ്
സാദാ നേതാക്കൾ അല്ല
അവർക്കപ്പുറം നേതാക്കന്മാർ കേരളത്തിൽ ഇല്ല എന്നാണു അവസ്ഥ
അപ്പോൾ പിന്നെ എം എൽ എ യ്ക്ക് ഇങ്ങിനെ ഒക്കെ തോന്നാം ..എഴുതാം..അത് തറവാടിന്റെ കുഴപ്പമാണ്

എന്നാൽ ഒന്ന് ഞാൻ പറയാം..
ഈ ഫേസ് ബുക്ക് പോസ്റ്റ് ശ്രീമാൻ ബൽറാം ഇട്ടതാണ് എന്നെനിക്കു തോന്നുന്നില്ല
മിക്കവാറും പേർസണൽ സ്റ്റാഫിലെ ഏതെങ്കിലും വിദ്വാൻ ചെയ്തതും ആവാം
സുഡാപ്പികൾ കമ്മികൾ എന്നൊക്കെ പൊതുവെ താഴെക്കിടയിലുള്ള രാഷ്ട്രീയ പ്രവർത്തകർ മാത്രമേ എഴുതാറുള്ളു എന്നത് കൊണ്ടാണ് അങ്ങിനെ ഒരു സംശയം തോന്നുന്നത്
അത്രയ്ക്ക് തരം താണ് ആ   ചെറുപ്പക്കാരൻ എഴുതുമെന്ന് കരുതാൻ എനിക്കാവുന്നില്ല


എ കെ ജിയുടെ ആത്മകഥ യുവ നേതാവ് ഒന്ന് വായിക്കണം
കൂടാതെ സുശീല ഗോപാലൻ എ കെ ജിയെ കുറിച്ചെഴുതിയ ഒരു പുസ്തകം ഉണ്ട്
അതും ഒന്ന് വായിക്കണം
16 വയസു തുടങ്ങി പ്രണയിക്കുന്ന പുരുഷനെ അവർ കല്യാണം  കഴിക്കുന്നത് 23 വയസിൽ ആണ്.നിഷ്ക്കരുണം അവരുടെ പ്രണയത്തെ തള്ളി കളയുകയാണ് എ കെ ജി ചെയ്തിരുന്നത്
1905 ആണ് അദ്ദേഹം ജനിച്ചത് ..1927 ഇൽ ആണ് സുശീല ഗോപാലന്റെ  ജനനം അതായത് ഏതാണ്ട് 22 വയസ്സിന്റെ പ്രായ വ്യത്യാസം ..ഇത് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു ..എന്നാൽ യാതൊരു കാരണ വശാലും വേറെ ആരെയും കല്യാ ണം കഴിക്കില്ല എന്നകടുത്ത  പിടി വാശിയിൽ അവർ ഉറച്ചു നിന്നു .വലിയ തറവാടികൾ ആണ് സുശീല ഗോപാലന്റെ  കുടുമ്പം .സാമം ദാനം ഭേദം ദണ്ഡം എല്ലാം കഴിഞ്ഞിട്ടും അവർ തന്റെ നിലപാടിൽ ഉറച്ചു നിന്നു
..വീട്ടുകാരുടെ ഒത്തിരി പീഡനങ്ങളും സഹിച്ചു .. ഒടുവിൽ പാർട്ടി നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിച്ചത് ..
എകെജി ..ഒളിവിൽ പീഡിപ്പിച്ചു എന്നൊക്കെ ചുമ്മാ പറയാൻ ഒരു ഉത്തരവാദിത്തമുള്ള കോൺഗ്രസ് യുവ നേതാവ് ധൈര്യപ്പെട്ടു എന്നത് ആശ്ചര്യപ്പെടുത്തുന്ന  കാര്യമാണ്
എ കെ ജിയുടെ പുസ്തകം ഇപ്പോൾ കിട്ടുമോ എന്നറിയില്ല..എന്നാൽ സുശീല ഗോപാലന്റെ പുസ്തകം കലാ കൗമുദിയിൽ ഖണ്ഡശ്ശ വന്നിരുന്നു എന്നാണോർമ്മ ..അന്വേഷിച്ചാൽ കിട്ടും.
സിവിക് ചന്ദ്രൻ അത് വായിച്ചിട്ടില്ല എന്ന് മനസിലായി
 തമിഴ് നാട് പാർട്ടി നേതാവും പിബി അംഗവും ആയ സഖാവ് വരദരാജൻ ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന് തിരക്കാമായിരുന്നു
സത്യത്തിൽ പാർട്ടിക്കാർക്ക് പേടിയും ഭയവും പാർട്ടിയെയാണ് ..അല്ലാതെ മാധ്യമ വിചാരണയൊന്നുമല്ല
ഏതു കമ്മിറ്റിയിൽ ഉള്ള നേതാവാണെങ്കിലും ..തെറ്റ് ചെയ്‌താൽ ...എത്ര വലിയവൻ ആണെങ്കിലും ..വിമർശിച്ചു അലക്കി  വെളുപ്പിച്ചു എടുത്തു അഴയിൽ  ഉണങ്ങാൻ ഇടും ഏതു കൊല കൊമ്പനെ ആയാലും ഒരു വിട്ടു വീഴ്ചയുമില്ല
അതാണ് പാർട്ടിക്കാർ ആരെങ്കിലും തെറ്റ്  ചെയ്‌താൽ ഉടനെ പത്ര സമ്മേളനം വിളിക്കാൻ മറ്റു നേതാക്കൾ  തയ്യാർ ആകാത്തത്

സൈബർ സഖാക്കൾ സിവിക് ചന്ദ്രനെ വലിയ തോതിൽ സംഘടിതമായി റിപ്പോർട്ട് ചെയ്തു കാണും ..അല്ലാതെ ഹൈജാക് ചെയ്യാനൊന്നും അവർക്കു കഴിയില്ലല്ലോ .അത് കൊണ്ട് ഫേസ് ബുക്ക് ബ്ളോക് ചെയ്തിട്ടുണ്ടാവും
രണ്ടു ദിവസം കഴിയുമ്പോൾ ഫേസ് ബുക്ക് അത് റിവ്യൂ ചെയ്തു തിരികെ കൊടുത്തോളും

വാൽ  ക്കഷ്ണം
എ കെ ജി കൊണ്ട തല്ലിൽ നിന്നും ഒരെണ്ണം പോലീസിന്റെ കയ്യിൽ നിന്നും ഈ എയർ കണ്ടീഷൻ നേതാവ് മേടിച്ചിരുന്നെകിൽ ഇത്രയും തന്തയ്ക്കു പിറക്കായ്ക എഴുതില്ലായിരുന്നു


Sunday, December 31, 2017

new year greetings 2018

പുതു വര്ഷം ..
അത് പ്രത്യാശയുടെ ഒരു തിരി നാളമാണ്
പുതു സ്വപ്നങ്ങളുടെ ഒരു ഉത്സവമാണ്
നാളെയുടെ നന്മയാണ്
ഭാവി കരുതി വയ്ക്കുന്ന
നോവുകളുടെ
സന്തോഷങ്ങളുടെ
സ്വപ്നങ്ങളുടെ
ഒരു മന്ത്രിക ചെപ്പാണ്

ചങ്ങാതി

നിനക്കായി
ആ ചെപ്പിൽ നിന്നും..
നിർത്താതെ ..
സ്നേഹത്തിന്റെ ..
സന്തോഷത്തിന്റെ ..
ശ്രേയസ്സിന്റെ
ഐശ്വര്യത്തിന്റെ
മുത്തുകളും
പവിഴങ്ങളും
രത്നങ്ങളും
പ്രകൃതി വാരിക്കോരി ചൊരിയട്ടെ
ശുഭ പുതു വർഷ കാമനകൾ

മായാനദി film review

മായാനദി
ഈയിടെ ഇറങ്ങിയ സിനിമകളിൽ നമ്മെ അങ്ങിനെ കൊല്ലാതെ കൊല്ലുന്ന  പ്രണയ കഥ മായനദിയിലേതാണ് .ആധൂനിക യുവത്വത്തിന്റെ പ്രണയം..സെക്സ് ..ജീവിത കാഴ്ചപ്പാടുകൾ..ഇവയെക്കുറിച്ചെല്ലാം വളരെ സുധീരമായി മാറി ചിന്തിച്ചിട്ടുള്ള  സംവിധായകൻ ആണ് ആഷിക് അബു ..നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ ആണ് ഈത്തരത്തിൽ നമുക്ക് സെക്സിനെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തിൽ നിന്നും ഒരു വ്യസ്ത്യസ്ത കാഴ്ചപ്പാട് തരുന്നത് ..ബലാത്സംഗം ചെയ്യപ്പെടുന്ന പെൺ  കുട്ടിയെ തന്നോട് ചേർത്ത് അവളെ പരിണയിക്കുന്ന കാമുകൻ ..അതൊരു പുതു ചിന്തയായിരുന്നു ..അതുവരെയും  നായിക പിന്നീട്  ആറ്റിലോ കടലിലോ ..തീവണ്ടിക്കു മുന്നിൽ ചാടിയോ  ഒക്കെയായി ജീവിതം തീർക്കുകയാവും ചെയ്യുക.വീണ്ടും പദ്മരാജൻ തന്നെയാണ് തൂവാന തുമ്പികൾ കൊണ്ട് വന്നത് ..

നായകൻറെ ലിംഗം അറുത്ത് പ്രതികാരം ചെയ്യുന്ന ആഷിക് സിനിമ  ...സത്യത്തിൽ മലയാളി സ്ത്രീയുടെ അഹങ്കാരം ആയിരുന്നു.തെറ്റ് ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ സ്ത്രീക്ക് അധികാരം നൽകിയ ആ സിനിമ..പിന്നീട് നിത്യ ജീവിതത്തിലും കേരളീയ വനിതയെ നന്നായി സ്വാധീനിച്ചു പിന്നീടുള്ള ന്യൂസ്   കൊണ്ട്  നമ്മൾ  അറിഞ്ഞു 
അത് കൊണ്ട് തന്നെ നമുക്കീ സംവിധാകയനോട് നന്ദി ഉണ്ടാവേണ്ടതുണ്ട് ..
ഈ സംവിധായകന്റെ  സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഒരു ചെറിയ ആകാംക്ഷ ഉണ്ടായിരുന്നു .
ആഷിക് നമ്മളെ നിരാശപ്പെടുത്തിയും ഇല്ല 
മായ നദി ..നമ്മോടു പറയുന്നത് ഒരു പ്രണയ കഥ മാത്രമല്ല ഒരു ഒന്നാന്തരം   സസ്പെൻസ് ത്രില്ലെർ കൂടിയാണ് ..
 ആധൂനിക യുവതി യുവാക്കളുടെ തുറന്നു ഇടപെടലിന്റെ കഥയാണ്  ഈ സിനിമ നമ്മളോട് പറയുന്നത് 
അച്ഛനില്ലാത്ത ഒരു മകളും അവളെ പറ്റിച്ചു മുങ്ങിയ കാമുകനും ..ഒരു വശത്ത് ..കള്ളനോട്ടിന്റെ കറുത്ത വ്യാപാരവും ..പോലീസും റെയ്‌ഡും ഏറ്റു മുട്ടലും കൊലപാതകവും ... മറുഭാഗത്തും ആയി നമ്മൾ രണ്ടു പാരലൽ സിനിമകൾ ആണ് കാണുന്നത് ..
ക്രൈം ബ്രാഞ്ചിലെ പോലീസ് ഓഫീസറെ കൊന്നാണ് നായകൻ നാട്ടിലെത്തുന്നത്.കയ്യിൽ കാശുള്ളത് കൊണ്ട് അവൻ കൊച്ചിയിലെത്തി പഴയ കാമുകിയെ വീണ്ടും പ്രണയിക്കാൻ ശ്രമിക്കുകയാണ്.അവൾ ക്കവനോട് വലിയ വിരോധമൊന്നുമില്ല.എന്നാൽ വളർന്നു വരുന്ന ഒരു പുതുമുഖ നായികയാണ് അവൾ .അവനുമായി വീണ്ടും കമ്മിറ്റഡ് ആവാൻ അവൾ ഒരുക്കമല്ല..അവളെയും കൂട്ടി ദുബായിലേക്ക് പോകണം എന്നാണ് അവന്റെ മോഹം ..
ഇതിനിടയിൽ അനേകം നാടകീയ മുഹൂർത്തങ്ങൾ..അതാണ് സിനിമയുടെ കഥാ തന്തു ..
കുറച്ചു ഇഴയുന്നുണ്ട് ചിലയിടത്തു 
എങ്കിലും കഥ ഒരു വിധം നന്നായി പറഞ്ഞു .
ഞെട്ടിക്കുന്ന  ക്ളൈമാക്‌സും ഈ കഥയുടെ പ്ലസ് പോയിന്റ് ആണ് 

എന്നാൽ ടോവിനോയെ വേണ്ട വിധം ഉപയോഗിക്കാൻ ആഷിക്കിന് കഴിഞ്ഞോ എന്നത് സംശയമാണ് .നൈസര്ഗികതയാണ് പൊതുവെ ടോവിനോയുടെ ഒരു പ്രത്യേകത .ഇവിടെ പലപ്പോഴും നായക കഥാപാത്രത്തോട് അത്ര നീതി പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ് .ഒരു രംഗം തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്യിച്ചു പലപ്പോഴും സംവിധായകർ അഭിനേതാക്കളുടെ പരിപ്പിളക്കാറുണ്ട് .ഇവിടെയും അങ്ങിനെ എന്തെങ്കിലും ആവും കാര്യം എന്ന് തോന്നുന്നു .അല്ലെങ്കിൽ അഭിനേതാവിനു ഭാവാഭിനയം അത്രയ്ക്കേ ഉള്ളൂ എന്ന് കരുതിയാലും കുഴപ്പമില്ല .
ചുരുക്കി പറഞ്ഞാൽ നായക കഥാപാത്രം നമ്മുടെ പ്രതീക്ഷക്കത്രക്കു അങ്ങു ഉയർന്നില്ല എന്ന് സിനിമയുടെ ഭാഷയിൽ നമുക്ക് വ്യാഖ്യാനിക്കാം 
എന്നാൽ നായിക ..ഐശ്വര്യ ലക്ഷ്മി ..അടി പൊളി തന്നെ  ..അത്ര നൈസര്ഗികമായാണ് വളരെ സങ്കീർണ്ണമായ ഭാവ ചേഷ്ടകൾ അവളുടെ മുഖത്തു വന്നു പോകുന്നത് .മുഖത്തു തണുത്ത വെള്ളം പോലെ നമുക്കൊരു കുളിർമ്മ തോന്നും 
സാധാരണ ആഷിക് അബുവിന്റെ സിനിമകളുടെ ശക്തി ഭദ്രമായ ഒരു തിരക്കഥയാണ് ..ഇവിടെ പലപ്പോഴും തിരക്കഥ കയ്യിൽ നിന്നും വഴുതി പോകുന്നത് പോലെ തോന്നുണ്ട്..
എഡിറ്റിങ് അത്ര നന്നായി തോന്നിയില്ല ..ടോവിനോ പോലീസ് ഓഫീസറെ കൊല്ലുന്ന  രംഗം   തീരെ വ്യക്തതയില്ലാതെ ചിത്രീകരിക്കുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്തു എന്നാണു പോളിടെക്നിക്കിൽ പോകാത്ത എനിക്ക് തോന്നിയത് ..അങ്ങിനെ ആയിക്കോളണം എന്നില്ല കേട്ടോ 
പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടെന്നും ഇല്ലെന്നും പറയാം ..

ക്യാമറയ്ക്കു ..അതിന്റെ സ്വധർമ്മം അല്ലാതെ മറ്റൊന്നും ചെയ്യാനില്ല .വെറും ക്യാമറാമാൻ  സിനിമോട്ടോഗ്രാഫർ എന്ന കലാകാരൻ ആകുന്നത് സിനിമയെ ദൃശ്യമാധ്യമം എന്നതിനും അപ്പുറം  ഒരു കലയാക്കി മാറ്റുമ്പോഴാണ്  .ഇവിടെ സംവിധായകൻ പറഞ്ഞത് പോലേ ചെയ്യാനല്ലാതെ മറ്റൊന്നും ചെയ്യാൻ ജയേഷ് മോഹനായില്ല ..ലോക സിനിമയിലെയും മലയാള സിനിമയിലെയും പല പ്രഗത്ഭ സംവിധായകരും  നല്ല ക്യാമെറമാന്മാർ ആയാണ് തങ്ങളുടെ കരിയർ തുടങ്ങിയത് എന്ന് മറക്കരുത് 
മൊത്തത്തിൽ നല്ല ചിത്രം ആണ്..പക്ഷെ പലവട്ടം പറഞ്ഞ പ്രമേയമാണ് 
പത്തിൽ ഏഴു കൊടുക്കാം Directed byAashiq Abu
Produced byAashiq Abu
Santhosh T. Kuruvila
Written bySyam Pushkaran
Dileesh Nair
StarringTovino Thomas
Aishwarya Lekshmi
Music byRex Vijayan
CinematographyJayesh Mohan
Edited bySaiju Sreedharan
Production

Saturday, December 30, 2017

ആട് 2 film review

ആട്  2
ആട് ഒന്ന് കണ്ടതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് രണ്ടും കൂടി കണ്ടു .നല്ലൊരു  എന്റെർറ്റൈനെർ എന്നേ പറയാനുള്ളൂ .
വലിയ സംഭവമാണീ സിനിമ എന്ന് കരുതി കാണാൻ പോകേണ്ട.മനസ് തുറന്നു ചിരിക്കാം..അത്രയേ ഉള്ളൂ ..കാർട്ടൂൺ കഥാപാത്രങ്ങൾ..കാർട്ടൂൺ  കഥ പോലെ അതിശയോക്തി പരമായ ചിത്ര സന്നിവേശം ..തറ കോമഡി ..
ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ് എഴുതിയ ആൾ ഇത്ര മോശമായ ഒരു തിരക്കഥ എഴുതും  എന്ന് കരുതാൻ കഴിയില്ല..ഉദര നിമിത്തം ബഹു കൃത  വേഷം എന്നാണല്ലോ .
എങ്കിലും മമ്മൂട്ടി കിങ്ങിൽ  പറഞ്ഞ പോലെ
സെൻസ് വേണം..സെൻസിബിലിറ്റി വേണം
സംവിധായകർക്ക് എന്ന് വെറുതെ മോഹിച്ചു പോകുന്നു ..വെറുതെ മോഹിക്കാം എന്ന് മാത്രമേ ഉള്ളൂ ..എങ്കിൽ കൂടി
ഈ ചിത്രത്തിൻറെ കൂടുതൽ ആഭാസകരമായ ഒരു മൂന്നാം പതിപ്പും ഉണ്ടാവും..ഇക്കുറി ആഭാസ നൃത്തം ചെയുന്ന അഭിനേതാക്കൾക്ക് ചലനങ്ങൾ മാത്രമേ മോശമുള്ളൂ ..തുണി ഉണ്ട് അത്യാവശ്യം..മൂന്നാം സിനിമയിൽ അവർ ബിക്കിനിയിട്ടു തന്നെ നൃത്തം ചെയ്യും  എന്നൊരു ഭയം ഇല്ലാതില്ല..
 ഒരു സാധാരണ സ്ത്രീയെ ദേഷ്യം പിടിപ്പിക്കുന്ന എലിമെന്റുകൾ ഉണ്ടെങ്കിലും..ഇതിനെ ജനപ്രിയമാക്കുന്നതു വേറെ ചിലതൊക്കെയാണ്.
തറ വേലകൾക്കും അപ്പുറം ...
ചില നല്ല തമാശകൾ..
സ്റ്റൈലൻ വില്ലന്മാർ ..
കലക്കൻ സ്റ്റണ്ട് സീനുകൾ ..
വലിയ തെറ്റില്ലാത്ത പാട്ടുകൾ ..
കഥയ്ക്ക് ഹരം  പകരുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് ..ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയ്ന്റ്സ് ആണ് ..
ജയസൂര്യയുടെ കഥാപാത്രത്തെ മഹത്വവൽക്കരിക്കാൻ ശ്രമം ഉണ്ടെങ്കിലും..നമുക്കത് സഹിക്കാം..എന്നുള്ളതാണ് വാസ്തവം .
സിറ്റുവേഷൻ കോമഡി യുടെ ചില നല്ല ഉദാഹരണങ്ങളും ഉണ്ട് .ഒന്നാമത്തെ ആടിൽ കഴുത്തിലേ സ്വർണ മാലയും കൂടി ഊരിയെടുത്ത് ഇറങ്ങിപ്പോയ ഭാര്യ നാല് കുട്ടികളുമായി ചാള വിൽക്കുന്ന രംഗം ശരിക്കും ബോധിച്ചു ..കൂടെ തേപ്പു കട എന്നൊരു ബോർഡും വച്ചിരിക്കുന്നു ..ഇതിലൊക്കെയാണ് നമുക്ക് മിഥുനോട് ഒരു സ്നേഹം തോന്നുന്നത് ..

ഒരു സംവിധായകൻ എന്ന നിലയിൽ എങ്ങിനെ അറിയപ്പെടാനാണ് മിഥുന് താല്പര്യം എന്നറിയില്ല . ..പ്രിയ ദര്ശനും ..സത്യജിത്‌റേയും അരവിന്ദനും സംവിധായകരാണ് ..ഇവർക്കും മൂന്നും തമ്മിൽ എന്താണ് സാമ്യം എന്നൊരു ചോദ്യം വന്നേക്കാം .. മൂന്നു പേരും ഗൗരവമുള്ള സിനിമ ചെയ്താലും ..നേർത്ത നർമ്മത്തിന്റെ ഒരു നൂലുണ്ടാവും അവരുടെ സിനിമകളിൽ .സത്യജിത് റേ ഒന്നും ആവേണ്ട ..ആ ബോയിങ് ബോയിങ് ഒരു 25 പ്രാവശ്യം കാണൂ ..കുമ്മാട്ടി..തമ്പ് .. എസ്തപ്പാൻ ..ചിദംബരം ഇതും കണ്ടു നോക്കൂ .ജോൺ അബ്രഹാമിന്റെ അഗ്രഹാരത്തിലേ കഴുതയും ചെറിയച്ഛന്റെ ക്രൂര കൃത്യങ്ങളും പറ്റുമെങ്കിൽ കാണൂ  .
മൂന്നു മണ്ടന്മാർക്ക്സം വരം കിട്ടുന്ന ഒരു സിനിമ ..കുട്ടികളുടെ വേണ്ടിയുള്ളത്ആണ് ..സത്യജിത് റേ  ചെയ്തിട്ടുണ്ട് ..Goopy Gyne Bagha Byne ..മൂന്നു സിനിമകൾ  ആണ് ..സീക്വൽ ആയിട്ട് ചെയ്തതാണ് .മൂന്നാമത്തെ ആട് എടുക്കുന്നതിനു മുൻപ് ഇത് കാണണം .വളരെ ഗുണം ചെയ്യും .
നർമ്മം  എന്ന് പറഞ്ഞു കൊണ്ട്ഇങ്ങനെ തലക്കിട്ടു കൂടം കൊണ്ടടിക്കല്ലേ മാഷേ
സംവിധായകൻ എന്ന നിലയിൽ നിങ്ങളിൽ പ്രതീക്ഷ ഉള്ളത് കൊണ്ട് പറയുകയാണ് എന്ന് കരുതിയാൽ മതി..ചെറുപ്പം ആണല്ലോ ..ഇനിയും സമയം ഉണ്ട്
കാർട്ടൂൺ  കാണുന്നത് നിർത്തിയെ മതിയാവൂ
കാരിക്കേച്ചറുകൾ വലിയ അധികപ്പറ്റാണീ സിനിമയിൽ
പിന്നെ ലോകം നന്നാക്കാനോ ബുദ്ധി അറിവ് ഇവ വികസിക്കാനോ ഒന്നും  അല്ലല്ലോ നമ്മൾ തിയേറ്ററിൽ പോകുന്നത് .മനസ് ഒന്ന് അഴയാൻ  ആണല്ലോ .അതിനീ  സിനിമ സഹായിക്കും
പത്തിൽ ആറു  കൊടുക്കാംDirected byMidhun Manuel Thomas
Produced byVijay Babu
Written byMidhun Manuel Thomas
StarringJayasurya
Dharmajan Bolgatty
Saiju Kurup
Vineeth Mohan
Bhagath Manuel
Vijay Babu
Music byShaan Rahman
CinematographyVishnu Narayan
Edited byLijo Paul

   

Friday, December 29, 2017

വിമാനം movie review

വിമാനം 
കണ്ടിട്ട് ഇഷ്ടമായ ഒരു സിനിമയാണ് വിമാനം.
നന്നായി പറഞ്ഞു പോയ കഥ.വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞതിൽ കൂടുതലില്ല..
എന്നാൽ മനോഹരമായ ഒരു പ്രണയം അതിന്റെ കൂടെ എഴുതി ചേർത്തിട്ടിട്ടുണ്ട് ..
അൽപ്പം കേൾവികുറവുള്ള  ഒരു ചെറുപ്പക്കാരന്റെ തീവ്രമായ പാഷൻ..അത് വിജയിക്കുന്നതിന്റെ കഥയാണ്.
നായിക ദുർഗാ കൃഷ്ണ അത്ര സുന്ദരി എന്ന് പറഞ്ഞു കൂടാ.മൂക്ക് തീരെ ഗുണമില്ല..എന്നാൽ ആ കുട്ടിയുടെ കണ്ണുകൾ അതീവ മനോഹരങ്ങൾ ആണ്.ഒരു വിധം നന്നായി അഭിനയിക്കുകയും ചെയ്തു 
പൃഥ്‌വി രാജ് ഒരു വിധം നന്നായി തന്നെ അഭിനയിച്ചു എന്ന് പറയാം..പൊതുവെ ഇഷ്ട്ടപ്പെട്ട നടീ  നടന്മാരുടെ എല്ലാ ചിത്രങ്ങളും അഭിമുഖ സംഭാഷണങ്ങളും കാണുന്ന സ്വഭാവം ആണെന്റേത് ..അങ്ങിനെ രാജു എന്തെല്ലാം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടോ..അതെല്ലാം ഞാൻ കണ്ടിട്ടുണ്ട്.അതിൽ എനിക്ക് വളരെ പ്രസക്തം ആയി തോന്നിയ ഒരു പ്രസ്താവന ഏതാണ്ടിങ്ങനെയാണ് 
 "മമ്മൂട്ടിയും മോഹൻ ലാലും ഒക്കെ അവരുടെ വയസിനു ചേർന്ന കഥാപാത്രങ്ങളെ വേണം സ്വീകരിക്കാൻ.ഞാൻ ഇപ്പോൾ ക്ലാസ്സ് മേറ്റിലെ പ്പോലെ  ഒരു കോളേജ് കുമാരൻ ആയി അഭിനയിച്ചാൽ ശരിയാവില്ല.അങ്ങിനെ ചെയ്യുകയും ഇല്ല "
എന്നിട്ട് മീശ വടിച്ചു കളഞ്ഞ പതിനേഴുകാരനായി അഭിനയിക്കുകയും ചെയ്തു .അത് ശരിയായില്ല..പകരം ഒരു ചെറുപ്പക്കാരനെ വച്ചാൽ മതിയായിരുന്നു ..ഇതിപ്പോൾ പതിനേഴു കാരനായും 55 കാരനായും സ്വയം അഭിനയിച്ചിരിക്കുന്നു.അത് കാണികൾക്ക് അരോചകം ആണ് എന്ന് പറയാതെ വയ്യ 

കഥ തിരക്കഥ സംഭാഷണം എല്ലാം ചെയ്തിരിക്കുന്നത് പ്രദീപ് എം നായർ ആണ് .അദ്ദേഹത്തിന്റെ ആദ്യ ചിത്രം ആണെന്ന് തോന്നുന്നു ..നല്ല കയ്യടക്കത്തോടെ സംവിധാനം ചെയ്തിട്ടുണ്ട് 

ഗൗരവമായിട്ടു കഥ പറയുമ്പോൾ പുട്ടിനു തേങ്ങാ ഇടുന്നതു പോലെ കുറെ പാട്ടുകൾ തിരുകി കയറ്റുന്നത് കഷ്ടമാണ് ..അതും ബാക് ഗ്രൗണ്ട് മ്യൂസിൿമായി ഒത്തു പോകാത്ത ഗാന സംവിധാനം ..നല്ല പാട്ടുകൾ വേണം എങ്കിൽ..ആദ്യം അവ നന്നായി കൊറിയോഗ്രാഫ് ചെയ്തു കഥയിൽ കാണികൾക്കു വിഷമം ഉണ്ടാക്കാത്ത രീതിയിൽ ലയിപ്പിക്കണം.
ദൈവമേ ഇപ്പോൾ പാട്ടു തുടങ്ങുമല്ലോ 
എന്ന് കാണികളിൽ ഒരു ഭീതി ഉണ്ടാകരുത് 
രണ്ടു പ്രാവശ്യം നമ്മൾ ഈ കഥയിൽ ആകാശത്തേക്ക്  പറത്തി വിടുന്ന വിളക്കുകൾ കണ്ടു ..ആ കാഴ്ച നന്നായി.മംഗോളിയരുടെ ഒരു പുരാതന ആചാര രീതിയാണിത് . വർഷത്തിൽ ഒരു ദിവസം..തങ്ങളുടെ ആഗ്രഹം  എന്താണെന്ന് മനസിൽ വിചാരിച്ചു കൊണ്ട് ആൾക്കാർ ഇത് പോലെ വിളക്കുകൾ കത്തിച്ച ആകാശത്തേക്ക് പറത്തി വിടും..ആ ദിവസം പുഴയുടെയും കടലിന്റെയും ഒക്കെ തീരത്ത്  കച്ചവടക്കാർ ഈത്തരം വിളക്കുകൾ വിൽക്കാൻ കൊണ്ട് വയ്ക്കും.കാർത്തിക വിളക്ക് പോലെ  ദൃശ്യ ഭംഗിയുള്ള ചടങ്ങാണിത് .ആകാശത്ത് ആയിരമായിരം വിളക്കുകൾ അങ്ങിനെ ഒഴുകി നടക്കും ..കഥയിലേക്ക് ഇത് സന്നിവേശിപ്പിച്ച രീതി കൊള്ളാം 
എന്തൊക്കെയോ കൂടി പറയാൻ ഉണ്ടായിരുന്നോ ഈ കഥയിൽ എന്നൊരു സംശയം നമുക്ക് തോന്നാം ..ചിലയിടത്ത് ചില ചേരായ്കകൾ 


കുട്ടികൾക്ക് കാണിക്കാൻ കൊള്ളാവുന്ന ഒരു സന്ദേശ കഥയാണ് ഇത് ..ദൃഢ നിശ്ചയം..ഏതു വൈതരണികളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്ത്തരാക്കും എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു 

അനാർക്കലി മരക്കാരുടെ ഗൗരി കൊള്ളാം ..നല്ല അഭിനയ രീതിയും ശാരീരിക ചലനങ്ങളും ആ കുട്ടിക്കുണ്ട് ..
അലൻസിയർ ഒരു നല്ല സ്വഭാവ നടൻ ആണ്.അനായാസമായ അഭിനയ മികവ്  കൊണ്ട് അദ്ദേഹം നമ്മെ തിലകനെ ഓർമ്മിപ്പിച്ചു ..

കാമറ അതി മനോഹരമായിട്ടുണ്ട്.അങ്ങോട്ട് പറക്കുന്ന വിമാനം..അപ്പോൾ ചേക്കേറാൻ ഇങ്ങോട്ടു പറക്കുന്ന പക്ഷികൾ ..ആ രംഗം ഒക്കെ മറക്കാൻ കഴിയില്ല..പ്രകൃതി ദൃശങ്ങൾ അതീവ ചേതോഹരമായി കാമറ ഒപ്പിയെടുത്തിരിക്കുന്നു .. ഈ   സിനിമയുടെ മികവിന് പിന്നിലെ ഒരു നല്ല പങ്ക്  ഷെഹ്നാദ് ജലാൽ എന്ന സിനിമോട്ടോഗ്രാഫറുടേതാണ് എന്ന് പറയാതെ വയ്യ.സിനിമയിലേക്ക് ഒരു കണ്ണുണ്ട് ഇയാൾക്ക് 

ഗോപി സുന്ദറിന്റെ സംഗീതം  കൊള്ളാം.എന്നാൽ ബാക് ഗ്രൗണ്ട് മ്യൂസിക്   വലിയ കോലാഹലം ആണുണ്ടാക്കുന്നത് ..
തിരക്കഥ ഏതാണ്ട് ഭദ്രമാണ് ..മുറുക്കവും ..അനായാസതയും ഉണ്ട് കഥ പറഞ്ഞു പോകുന്ന രീതിക്ക് 
എന്ന് നിന്റെ മൊയ്‌തീൻ "കഴിഞ്ഞു ..വിമാനം "ആയി.ഇനിയും നിരാശ കാമുകന്റെ വേഷമിട്ട്  

രാജുവേ 
നീ വരല്ലേ വരല്ലേ വരല്ലേ 

പത്തിൽ ഏഴു കൊടുക്കാം 
കാശ് മുതലാവും 

Directed byPradeep M. Nair
Produced byListin Stephen
Written byPradeep M. Nair
StarringPrithviraj Sukumaran
Durga Krishna
Alencier Ley Lopez
Liya Anu Varghese
Music byGopi Sundar
CinematographyShehnad Jalal
Edited byBaiju Kurup

Thursday, December 28, 2017

വാട്സ് ആപ്വാട്സ് ആപ് 
കാശില്ലാത്തവനും ഫോണുള്ള കാലം 
കണ്ണില്ലാത്തവനും ഫോണുള്ള കാലം 
ഫോണുള്ള ചേട്ടന്മാർക്കെല്ലാം തന്നെ 
ഇന്റര്നെറ്റുള്ളൊരു നല്ല കാലം 
ഫോണിൽ വാട്സ് ആപ്പുള്ളൊരു കാലത്തോളം 
ആരെ വിളിക്കാനും കാശ് വേണ്ട 
പതിനെട്ടാം പടി കേറും സ്വാമിമാർക്കും 
ഹജ്ജിനു പോകുന്ന ഹാജിമാർക്കും 
നീയല്ലോ ഉത്തമ ആപ്ത മിത്രം
കൊള്ള നിരക്കുകൾ കടലിലായി 
വീട്ടിലെ ഫോണുകൾ നിശബ്ദമായി 
പത്തു മിനിട്ടങ്ങു കത്തി വച്ചാൽ
അൻപത് രൂപയ്ക്കു ബില്ല് മില്ല
പർവ്വതങ്ങളെ , സമുദ്രസ്ഥലികളെ , 
ഭൂഖണ്ഡങ്ങളെ ...ധ്രുവ സമീപങ്ങളെ 
തമ്മിലൊക്കെയും ചേർത്തു വിളക്കുമീ 
വാട്ടീസാപ്പേ നിനക്ക് നമസ്ക്കാരം
whats ap
Whats is whats ap 
It is whats ap after all
Connecting the continents
Connecting the oceans
Connecting the mountain ranges 
Connecting the deep woods
You always keep us near
You are cheap 
You are easy 
You are everywhere
Mobile monsters closed their sharp paws 
Slashed their rates 
only because of you
You connect the Sabarimala pilgrims..
Hajjiyans and fishermen in the deep seas
Oh whats ap 
We revel you

ക്രിസ്തുമസ് ..

ക്രിസ്തുമസ് ..
തണുപ്പിന്റെ ആഘോഷമാണ്
സ്നേഹത്തിന്റെയും...
സഹനത്തിന്റെയും..
സമാധാനത്തിന്റെയും ...
വിട്ടു വീഴ്ചയുടെയും ആഘോഷമാണ്
അത് അടിമത്വത്തിന്റെയും .
.ദാരിദ്ര്യത്തിന്റെയും ..
അപമാനത്തിന്റെയും ..
ഒറ്റപ്പെടലിന്റെയും
പലായനത്തിന്റെയും .
.ഭരണകൂട അടിച്ചമർത്തലിന്റെയും ....
സ്മരണ കൂടിയാണ് 

some cinimas

കുറച്ചേറെ സിനിമകൾ ഈ അടുത്ത ദിവസങ്ങളിൽ കണ്ടു തീർത്തു 

വെളിപാടിന്റെ പുസ്തകം ..
തീം വൈസ് വളരെ ഇഷ്ട്ടമായി.എന്നാൽ അതിലെ മോഹൻലാലിനെയും അനുപ്‌മേനോനെയും ഇഷ്ടമേ ആയില്ല.രണ്ടു പേരും തടിച്ചു വീർത്തിരിക്കുന്നു.എന്നാൽ കോളേജ് കാമ്പസ് കഥയുടെ സൗന്ദര്യവും മുഴുവൻ അതിലുണ്ട്
സൺ‌ഡേ ഈസ് എ ഹോളിഡേ ..
സിനിമക്കുള്ളിലെ സിനിമ ..അതെന്തനായിരുന്നു.ആ കഥ നേരെ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ എന്ന് തോന്നി .വെളിപാടിന്റെ പുസ്തകത്തിലും ഉണ്ട് സിനിമക്കകത്തു വേറെ ഒരു സിനിമ
തൊണ്ടി മുതലും ദൃക്‌സാക്ഷിയും ..
മനോഹരമായ ഒരനുഭവം ആയിരുന്നു ..സുരാജിന്റെ അതി മനോഹരമായ അഭിനയം.. അതാണതിന്റെ വലിയ പ്ലസ് പോയിന്റ് .അൽപ്പം പോലും ചമയങ്ങൾ ഇല്ലാതെ കഥ ഭംഗിയായി പറഞ്ഞു സംവിധായകൻ നമ്മളെ രസിപ്പിച്ചു
പുള്ളിക്കാരൻ സ്റ്റാര്..
പകുതി കണ്ടു സലാം പറഞ്ഞു പിരിഞ്ഞു
കെയർ ഓഫ് സൈറ ബാനു ..
നല്ല തീമും നല്ല അഭിനയവും കൊണ്ട് ആകർഷിച്ച ചിത്രമാണ്.എങ്കിലും തിരക്കഥ അത്ര പോരാ ..നായകൻ ആയാലും നായിക ആയാലും ആദർശ പ്രസംഗം നടത്തിയാൽ നമുക്ക് വായിൽ ഒരു അരുചി നിൽക്കും
ടിയാൻ ..
നല്ല സിനിമയാണ്.എന്നാൽ പകുതിയും ഹിന്ദി സംഭാഷണം..അതിന്റെ മലയാളം സബ് ഹെഡിങ് ഇല്ലാതെ ചേച്ചിയൊക്കെ കഷ്ട്ടപെട്ടു.ആ സിനിമ പരാജയപ്പെട്ടു കാണും.കാരണം ഈ ഹിന്ദി സംഭാഷണം ആണ്.ഇന്ദ്രജിത്തിന്റെ അവിസ്മരണീയമായ പെർഫോമൻസ് ആണതിൽ .അരുൺ ഗോപിയും കലക്കി
ടിവിയിൽ ആക്കുമ്പോൾ ങ്കിലും സബ് ടൈറ്റിൽസ് ഇടണം
എന്തിനാണ് ആ പേരിട്ടത് സിനിമക്ക് എന്നൊരു പിടിയും കിട്ടുന്നില്ല
ഞണ്ടുകളുടെ നാട്ടിൽ .ഒരിടവേള .
വീണ്ടും തിരക്കഥ..പോരാ എന്ന് തന്നെ പറയേണ്ടി വരുന്നു..ശാന്തി കൃഷ്ണക്കൊന്നും ഒരു നല്ല അഭിനയ മുഹൂർത്തം നൽകാൻ ആയില്ല സംവിധായകന്
നിവിൻ പോളിയ്ക്ക് സായ് കുമാറിന്റെ അവസ്ഥയാകും വരുന്നത്.അങ്ങിനെയാണ് തടി കൂടുന്നത്

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്
വീട്ടിൽ വൈദ്യുതി വന്നത് വലിയ ചരിത്രമാണ് .
ഒരു അഞ്ഞൂറ് ഏക്കർ വരുന്ന നെൽ വയലാണ്
 വീടിനു മുന്നിൽ ..
കോട്ടയം എറണാകുളം റെയിൽ പാത പോകുന്നത് ഞങ്ങളുടെ പറമ്പിനു കുറുകെയും ആണ് ..വയലിൽ കൂടി വൈദ്യുതി എത്തിക്കണം എങ്കിൽ അക്കരയുള്ളവരുടെ വീട്ടിൽ നിന്നും പാടത്തിനു കുറുകെ കമ്പി വലിക്കണം ..പത്തു പോസ്റ്റെങ്കിലും വേണം ..എട്ടോ പത്തോ നിലമുടമസ്ഥരുടെ സമ്മത പത്രം വേണം ..വേനലിൽ പാടം വെറുതെ ഇടുമ്പോഴേ കമ്പി വലിയ്ക്കാൻ കഴിയൂ
റയിൽവെയോട് പോസ്റ്റ് ഇടാൻ ചോദിക്കാൻ കഴിയില്ല.കാരണം അവർ ലൈനിനു മുകളിലൂടെ വൈദ്യുത ലൈൻ വലിക്കാൻ സമ്മതിക്കില്ല.നിയമം ഇല്ലത്രെ
ഇളയ ചേട്ടൻ അശ്രാന്ത പരിശ്രമങ്ങൾ ആണ് കറന്റ് കിട്ടാൻ  ന ടത്തിയത്..പട്ടണത്തിൽ നിന്നും ഒരു സുന്ദരിയെ കല്യാണം കഴിച്ചു കൊണ്ട് വന്നു വീട്ടിലെ ഇരുട്ട് മുറിയിൽ ആക്കിയിരിക്കുകയാണ് .
ചേച്ചിയുടെ വരവിനു മുന്നോടിയായി വീട്ടിൽ ചേട്ടൻ ഒരു കക്കൂസ് ഉണ്ടാക്കി .പണ്ടൊക്കെ സ്വച്ഛ ഭാരത്‌ നടന്നിരുന്നത് മലയിലെ കല്ല് വെട്ടാൻ കുഴിയിലായിരുന്നു
വീട്ടിൽ ഓരോരുത്തർക്കും വേറെ വേറെ കല്ലു  വെട്ടാൻ കുഴിയാണ് സ്വച്ഛ ഭാരതിനുണ്ടായിരുന്നത്  .റബർ ഇല്ലാതിരുന്ന ആക്കാലത്ത് മലയിൽ കാശു മാവുകൾ ധാരാളം ഉണ്ടായിരുന്നു.ആൺ കുട്ടികൾ കാശു മാവിന്റെ താണ കൊമ്പുകളിലും സ്വച്ഛ ഭാരതം സാധിച്ചിരുന്നു ..
ചേട്ടൻ അതെല്ലാം വേണ്ട എന്ന് വച്ച് മുകളിലെ പറമ്പിൽ ഒരു ചെറു കക്കൂസ് കെട്ടി.വെള്ളം കൊണ്ട് പോകണംഎന്നേയുള്ളൂ ..വീട്ടിലെ കുഴി കക്കൂസുകൾ അങ്ങിനെ അപ്രത്യക്ഷമായി
പിന്നെയാണ് വൈദ്യുതിയിലേക്കു ചേട്ടൻ ശ്രദ്ധ തിരിക്കുന്നത് ..ഓരോ വയൽ ഉടമകളെയും പോയി കണ്ടു കാലു പിടിച്ചു ചേട്ടൻ സമ്മതിപ്പിച്ചു ..ഒപ്പിട്ടു വാങ്ങി..അങ്ങിനെ എന്റെ വിവാഹത്തിന്  രണ്ടു മൂന്നു ദിവസം മുൻപ് വീട്ടിൽ  പ്രകാശമായി  .
വീട്ടിൽ കറന്റു വന്ന ഉടനെ തന്നെ ഇടതു വശത്തും വലതു വശത്തും ഉള്ള എല്ലാവര്ക്കും വീട്ടിൽ നിന്നും കറന്റ് വലിക്കണം ..12 പോസ്റ്റിന്റെ കാശ് ചേട്ടൻ കെട്ടി വച്ചിട്ടാണ് ഞങ്ങൾക്കു കറന്റ് കിട്ടിയത് .അന്ന് ഈ വീട്ടുകാരോടൊക്കെ പോയി സംസാരിച്ചതാണ് ചെലവ് ഷെയർ ചെയ്യാൻ .അന്നാർക്കും കറന്റ് വേണ്ടായിരുന്നു ..എന്നാലല്ലേ..അത് നടക്കും എന്നൊരു വിചാരം പോലും അവർക്കുണ്ടായിരുന്നില്ല .എന്നാൽ ചേട്ടൻ വലിയ പരിശ്രമ ശാലിയാണ് .നന്നായി പാട് പെട്ട്..ചരട് വലികൾ ഒക്കെ നടത്തി ..കാര്യം സാധിച്ചെടുത്തു .
പുള്ളി  ആള് ജഗ ജില്ലിയാണ്.മനുഷ്യരുടെ മുഖത്തു നോക്കി
പറ്റില്ല ..
സാധിക്കില്ല..
ചെയ്യില്ല ..
എന്നൊക്കെ പറയാൻ ഒരു മടിയും ഇല്ല.
അയൽക്കാർക്കൊക്കെ കറന്റ് വേണം ..ചേട്ടൻ അറുത്തു മുറിച്ചു ..സാധിക്കില്ല എന്ന് പറഞ്ഞു വിട്ടു
 അന്ന് മുതൽ ഇന്ന് വരെ മൂത്ത ചേട്ടനാണ് വീട്ടിലെ കാരണവർ.വല്ല്യോപ്പയുടെ വാക്കിനെ ആരും നിന്ദിക്കില്ല ..എന്നല്ല..എതിർത്തു പറയുക പോലുമില്ല ..പുള്ളി താമസിക്കുന്നത് ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ് ..അയൽക്കാർ ഓരോരുത്തരായി ചെന്ന് വല്ല്യോപ്പയെ കണ്ടു ..പുള്ളി പക്കാ ഗാന്ധിയൻ ..പച്ച വെള്ളം കടിച്ചു ചവച്ചു കുടിക്കുന്നത്ര സാധു
ഞാനവനോട് പറയാം ..നിങ്ങൾ അപേക്ഷ  കൊടുത്തോളൂ ..
എന്ന് പറഞ്ഞ പുള്ളി എല്ലാവരെയും തിരിച്ചയച്ചു.ഒരു മാസത്തിനകം..അവരെല്ലാം കറന്റ് എടുത്തു.എല്ലാവര്ക്കും ചേട്ടൻ സമ്മത പത്രം ഒപ്പിട്ടു കൊടുക്കുകയും ചെയ്തു   ..പറമ്പിലെ മാവ്  പ്ലാവ്,തെങ്ങിന്റെ മടൽ .. ഇതിന്റെയൊക്കെ തലയും കൊമ്പും ഒക്കെ മുറിക്കേണ്ടിയും വന്നു ..പറമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും കമ്പി  വലിക്കുകയാണല്ലോ ചെയ്യുന്നത്
ഇപ്പോഴും നല്ല കാറ്റ് വന്നാൽ പാടത്ത് ലൈൻ പൊട്ടും..വെള്ളത്തിൽ വീഴും ..ആകെ മിനക്കെടാണ്
എങ്കിലും അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

Wednesday, December 13, 2017

Punyalan Private Ltd

പുണ്യാളന്റെ രണ്ടാം ഭാഗം കണ്ടു
സത്യത്തിൽ ഒന്നാം ഭാഗത്തിൽ ഓർമ്മയിൽ നിൽക്കുന്നത് ചില രംഗങ്ങൾ മാത്രമായിരുന്നു
പിണ്ഡ മിടാൻ നിൽക്കുന്ന ആന ..തുത്തുരു തുത്തുരു എന്ന് പാടുന്ന ഡ്രൈവർ
തേക്കിൻകാട് മൈതാനിയിൽ സ്വപനം കണ്ടു കിടക്കുന്ന രണ്ടു ചെറുപ്പക്കാർ
ബാക്കി കഥയൊന്നും അത്ര ഓർമ്മയിലില്ല
എന്നാൽ ടിജി രവിയുടെ ജ്വലിയ്ക്കുന്ന കഥാപാത്രം ..തീർത്തും നീതിമാൻ..വൃദ്ധൻ ..എങ്കിലും ഉള്ളിലെ സത്യസന്ധതയുടെ ഒരു ആൾ രൂപം ..കഥാപാത്രമാണോ .. രവിയാശാൻ ആണോ ആ ഇമ്പാക്ട് മനസ്സിൽ ഉണ്ടാക്കിയത് എന്നറിയില്ല .
ജയസൂര്യയെ ഒന്നും അതിലോർക്കാൻ ഒന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു
അതെന്റെ പിഴ
രണ്ടാം ഭാഗം കാണാൻ പോകുമ്പോൾ ഞാൻ ടി ജി രവിയെ അതിൽ പ്രതീക്ഷിച്ചിരുന്നു
കണ്ടില്ല
ആ കഥാപാത്രത്തെ എടുത്തു വലുതാക്കി ..സ്വയം ജുബ്ബായിടീച് ജയ സൂര്യ അഭിനയിച്ചു തീർത്തു ...കഥയും കഥാപാത്രങ്ങളും ആണ് വലുത്.ആര് അതിൽ അഭിനയിക്കുന്നു എന്നതല്ല
ചില സിനിമകളിൽ അസാധ്യമായ അഭിനയം കാഴ്ച വച്ച ഒരു മാസ്റ്റർ അഭിനേതാവാണ് ജയസൂര്യ
ഈ ചിത്രത്തിൽ തരക്കേടില്ലാതെ ചെയ്തു പോവുകയും ചെയ്തു
ആട് "കണ്ടപ്പോഴും..ഈ ചിത്രങ്ങൾ കണ്ടപ്പോഴും..ഒക്കെ ഒരു കാര്യം ഓർമ്മ വന്നു
കണ്ണുകൾ കൊണ്ട് അഭിനയിക്കുന്നത് എങ്ങിനെ ആണ് എന്നഭ്യസിക്കണം
മോഹിനി ആട്ടമോ കഥകളിയെ അഭ്യസിച്ചാൽ മതി ..കണ്ണുകൾ കൊണ്ട് വികാരങ്ങൾ വരുത്താൻ കഴിയും..എന്നാൽ കണ്ണുരുട്ടൽ ..അത് നിർത്തിയേ മതിയാവൂ
ഒരു തരം ശിവാജി ഗണേശൻ..എം എൻ നമ്പ്യാർ ..അഭിനയ രീതി മലയാളത്തിനു യോജിക്കില്ല
എന്നൊക്കെ ...കാശുള്ള നടന്മാർ സ്വന്തം പ്രൊഡക്ഷൻ നടത്തി അല്ലെങ്കിൽ ..ഏതെങ്കിലും പാവം പ്രൊഡ്യൂസറെ കുരുതി കൊടുത്ത് സ്വന്തം കഥാപാത്രങ്ങളെ ..അമാനുഷരും..സത്യസന്ധരും..പ്രഗത്ഭരും ..മിടുക്കരും ഒക്കെ ആക്കി ചിത്രീകരിയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ ..അവരൊക്കെ എട്ടു നിലയിൽ പൊട്ടിയിട്ടുണ്ട്
മമ്മൂട്ടിയുടെ... മോഹൻ ലാലിന്റെ ഒക്കെ ഒരു പത്തു ചിത്രങ്ങൾ വീതം നിങ്ങളുടെ ഓർമ്മയിൽ വന്നു കാണും എന്നെനിക്കറിയാം
സ്വയം നിർമ്മിച്ച്.. സ്വയം വിതരണം.. ചെയ്യുന്ന സിനിമ ആകുമ്പോൾ ..സത്യത്തിൽ നിങ്ങൾ ശ്രീനിവാസനെ ആണ് പിന്തുടരേണ്ടത് ..
ശ്രീനിവാസന്റെ ഏറ്റവും കോമിക്കും..ഏറ്റവും വെറുപ്പുളവാക്കുന്നതും ഏറ്റവും വൃത്തികെട്ട മേക്കപ്പും ഉള്ള സിനിമകൾ എല്ലാം തന്നെ അദ്ദേഹം തന്നെ തിരക്കഥ എഴുതിയവ ആയിരുന്നു ..അതിലെല്ലാം ഏതു കഥാപാത്രങ്ങളെയും അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു
വടക്കു നോക്കി യന്ത്രം ..തലയിണമന്ത്രം ഒക്കെ ഓർത്ത് നോക്കൂ
കോട്ടയം കുഞ്ഞച്ചനിലെ ..കുണ്ടിയിൽ ഗുണ്ടു മായി നടക്കുന്ന ആളെ ക്ഓർമ്മയില്ലേ
തേന്മാവിൻ കൊമ്പത്തെ ആ കറുത്ത ആദിവാസിയെ മറന്നോ
ഞങ്ങൾ കാഴ്ചക്കാർക്ക് ..മമ്മൂട്ടിയോ മോഹൻ ലാലോ ജയസൂര്യയോ ഒന്നും വേണമെന്നില്ല സിനിമയിൽ ..
നല്ല പാട്ടും..നല്ല കഥയും..നന്നായി കഥ പറയാൻ ഉള്ള കഴിവും..കഥയിലെ ലോജിക്കും പോലും ഞങ്ങൾ നോക്കാറില്ല ...ഒക്കെ മതി ..തെലുങ്ക് ഡബ്ബിങ് പോലും ഇവിടെ വിജയിക്കുന്നത് അത് കൊണ്ടാണ്
മോഹൻ ലാലും പൃത്വിരാജുമൊക്കെ ...തിരക്കഥ അതി സൂക്ഷ്മമായി പഠിച്ചു വേണ്ട തിരുത്തലുകൾ നടത്തി അത് കാഴ്ചക്കാർക്ക് ആസ്വാദ്യമാക്കാൻ ആണ് ശ്രമിക്കുന്നത് ..അല്ലാതെ സ്വന്തം കഥാപാത്രങ്ങളെ പെരുപ്പിച്ചു കാണിക്കാൻ അല്ല
നിങ്ങളുടെ ഊതി വീർപ്പിച്ച പ്രതിബിംബങ്ങൾ കാണാൻ ആർക്കും താൽപ്പര്യമില്ല ..
എങ്കിലും ഇതൊരു കണ്ടിരിക്കാവുന്ന ചിത്രമാണ് ..സത്യവും നന്മയും ജയിക്കുന്ന ഏതു കഥയും നല്ലതാണ്.നല്ല ചില തമാശകൾ ഉണ്ടീ ചിത്രത്തിൽ.
ധർമ്മജൻ അത്ര പോരാ ..എന്ന് പറയുമ്പോൾ വിഷമം തോന്നരുത് .(ഞാൻ പുള്ളിയുടെ ഒരു ഫാൻ ആണ് എങ്കിൽ ക്കൂടി )
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം നന്നായിട്ടുണ്ട് ..നായകന്മാർക്ക് കീഴ്പ്പെട്ടു ജീവിത ശിഷ്ടം തീർക്കാനാണ് ഇദ്ദേഹത്തിന്റെ ജന്മം എന്നാണു തോന്നുന്നത്
ബിജിപാലിന്റെ സംഗീതം..അതിനൊരു ജീവനുണ്ട് ..കേൾക്കാനും സുഖമുണ്ട് ..
പത്തിൽ ആറ് കൊടുക്കാം

Show more rea
Comments

Thursday, October 12, 2017

Why I should suffer alone---Saritha nair

ഞാൻ മാത്രം എന്തിനു സഹിക്കണം
കുറച്ചു നാളുകൾക്കു മുൻപ് സരിത ഒരു അഭിമുഖത്തിൽ ചോദിച്ച ചോദ്യമാണിത് ..
 ശരിയാണല്ലോ എന്നും അന്ന് തോന്നി യിരുന്നു
സരിതയുടെ ബിസിനസ് വേശ്യാവൃത്തി ആയിരുന്നില്ല ..എന്നാൽ ആധൂനിക ലോകത്ത് വിജയം എന്നത് അത്യാവശ്യമാണ് ..അതിനായി എന്തിനും  ഏതിനും ഈ മേഖലയിൽ ഉള്ളവർ തയ്യാറാവുകയും ചെയ്യുന്നു
തന്റെ മാർക്കറ്റിങ് തന്ത്രങ്ങളെ കുറിച്ച് സരിതക്കു ലജ്ജയൊന്നുമില്ല താനും .
ഭീക്ഷ്മരെ വീഴ്ത്താൻ ഇറക്കിയ ശിഖണ്ഡിയെ ആണ് സരിത പലപ്പോഴും ഓർമ്മിക്കുന്നതും
സത്യത്തിൽ കോൺഗ്രസ് പേർത്തും പേർത്തും പറയുന്ന ഒരു കാര്യമുണ്ട് ..ഖജനാവിന് നഷ്ട്ടം ഉണ്ടായിട്ടില്ല എന്ന് ..അത് സത്യമാണ്
എന്നാൽ റീം  സോളാർ ആകെണ്ടിരുന്ന സ്വപ്നം  കുറച്ചു കടന്നതായിരുന്നു
കറന്റ് കണക്ഷൻ കിട്ടാൻ നമുക്കിപ്പോൾ വീടിനു നമ്പർ ഇട്ടു കിട്ടണം എന്നാണല്ലോ
അത് പോലെ സോളാർ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്‌താൽ മാത്രമേ വീടിനു നമ്പർ ഇട്ടു കിട്ടുമായിരുന്നുള്ളൂ ..അത്തരത്തിലൊരു നിയമം ആണ് സരിതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത് .എന്തായിരിക്കും അപ്പോൾ സർക്കാർ സബ്‌സിഡിയോടെ സരിതക്കു ചെയ്യാൻ കഴിയുമായിരുന്ന ബിസിനസിന്റെ വ്യാപ്തി എന്നാലോചിച്ചു നോക്കൂ
കോടികൾ കോടികൾ കോടികൾ
അനേകം വർഷങ്ങൾ ..പിന്നെയും അനേക കോടികൾ
തുടങ്ങി കിട്ടിയാൽ ബാങ്ക് ലോൺ ..ബ്രാഞ്ചുകൾ ...


എന്നാൽ ഊറുന്ന ഊറുന്ന പണം മുഴുവൻ നേതാക്കന്മാർ ക്യൂ നിന്ന് വാങ്ങിക്കൊണ്ടു പോയി ..
അങ്ങിനെയാണ് സരിതയ്ക്ക് കച്ചവടം നന്നായി നടത്താൻ കഴിയാതിരുന്നത്
ഒരാളെ വിളിച്ചു കച്ചവടം ശരിയാക്കി കൊടുക്കും..അതിൽ തങ്ങളുടെ പങ്ക് ചോദിച്ചു വാങ്ങും ..അങ്ങിനെ അങ്ങിനെ ..
ഉമ്മൻ ചാണ്ടിയുടെ മകനൊക്കെ പങ്കാളിത്തം ഉണ്ട് എന്ന് പറയുമ്പോൾ നന്നായി വന്നിരുന്നു എങ്കിൽ സരിത രക്ഷപ്പെടുമായിരുന്നു ഈ കച്ചവടം കൊണ്ട് എന്നത് നിസ്തർക്കമാണ്
ചെറിയ ഭാഗ്യക്കേട് എന്നേ പറയേണ്ടൂ

ഇതിൽ എവിടെ ആണ് ബലാത്സംഗം എന്നൊരു സംശയം ഇല്ലാതില്ല ..
എങ്കിലും സരിത അങ്ങിനെ പറഞ്ഞാൽ..അതങ്ങിനെ തന്നെ ആവുകയും ചെയ്യും ..സംശയം ഇല്ല ..
എങ്കിലും ഒരു മന്ത്രിസഭയിലെ എല്ലാവരും കൂട്ട ബലാത്സംഗം ചെയ്തോ എന്നൊരു സംശയം പഴ മനസ്സിൽ തോന്നുന്നുണ്ടു
എങ്കിലും ഭയക്കേണ്ടതില്ല
പാടെ നിഷേധിച്ചിട്ടുണ്ട് മുൻ മുഖ്യമന്ത്രി
സംശയ രഹിതമായി
നിങ്ങൾ ഇതിൽ ദുഖിക്കുമെന്നു ശപിക്കുകയും ചെയ്തിട്ടുണ്ട്
കുറച്ചു മുടി പിണറായിയുടെ തലയിൽ ഉള്ളത് ആ ശാപത്താൽ പിഴുതു പോകുമെന്നാണ് തോന്നുന്നത്

തിരുവഞ്ചൂർ പറഞ്ഞതാണ് കൂടുതൽ രസകരം
ടിപി വധക്കേസിൽ നടപടി എടുത്തതിന്റെ പ്രതികാരമാണ് ഈ കേസ് എന്നാണു
ആഭ്യന്തര വകുപ്പ് വച്ചൊഴിയേണ്ടി വന്നു വളരെ പെട്ടന്ന് തന്നെ   എന്നത് അദ്ദേഹം മറന്നു പോയെന്നു തോന്നുന്നു
പാർട്ടി പണി കൊടുക്കാൻ അത്ര സമയം ഒന്നും എടുത്ത ചരിത്രമില്ല ..

ടിവിയിൽ പാവം സിദ്ധിക്കൊക്കെ കിടന്നു ഉരുളുന്ന കേട്ടാൽ ..
ഉരുളു  നേര്ച്ച സ്ഥിരം നടത്തുന്നവരാണ് ഇവരൊക്കെ എന്ന് തോന്നും
മകന് ജോലി കിട്ടാൻ ഗുരുവായൂരിൽ പോയി ഉരുണ്ടേക്കാം എന്നൊക്കെ ആളുകൾ വഴിപാട് നേരും..പിന്നെ അമ്പല കുളത്തിൽ മുങ്ങി ഈറനോടെ   മണ്ണിലും സിമെന്റിലും .മഴയിലും വെയിലിലും .ഉരുണ്ടുരുണ്ടു  ഒരു പരുവമാകും ..മൂന്നു വലത്തെങ്കിലും വയ്ക്കണം .എന്നാണു കണക്ക് .മിക്കവാറും അപ്പോഴേയ്ക്കും  പുറത്തെ തൊലിയെല്ലാം പോയി..കണ്ണിൽ മണ്ണ് പോയി അർദ്ധ ബോധത്തിൽ ബന്ധുക്കൾ അവരെ എടുത്തു കൊണ്ട് പോകും
അത് പോലെ സ്‌ട്രെച്ചറുമായി ആരെങ്കിലും വരേണ്ടി വരും സിദ്ധിക്കിനൊയൊക്കെ എന്നതായിയുന്നു അവസ്ഥ ..

ലീഗിനെ  ഒതുക്കാൻ തറപ്പണി വേണമായിരുന്നെങ്കിൽ ..ഇന്നത്തെ ലീഗിൽ എത്ര സെൽവ രാജുമാരെയെങ്കിലും പാർട്ടിക്ക് കിട്ടുമായിരുന്നു.ലീഗിന്റെ നേർ പകുതി ഇടതു കൂടാരത്തിൽ അന്തി ഉറങ്ങിയേനെ

ജഡ്‌ജി
അങ്ങാണ് ജഡ്ജി
ജഡ്ജി
അങ്ങാണ്
ജുഡീഷ്യൽ കമ്മീഷൻ
സാക്ഷാൽ കമ്മീഷൻ അങ്ങ് തന്നെ
നമോസ്തു
Monday, September 18, 2017

റോഹിങ്ക്യൻ അഭയാർഥികൾ

റോഹിങ്ക്യൻ  അഭയാർഥികൾ
 ഇപ്പോഴൊരു അന്താരാഷ്‌ട്ര പ്രശ്നമാണ്
നാൽപ്പതിനായിരം അഭയാർഥികളെ തിരിച്ചയക്കണം എന്ന് ഭാരതം ശഠിയ്ക്കുന്നു
ഹിന്ദുത്വ ഭരണം ആയതു കൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എന്ന് നമ്മൾ കരുതുന്നു.അത് ശരിയാക്കാം.കാരണം അഭയാർഥികൾ മുസ്ലിമുകളാണ്
അവരെ ഒരു ബുദ്ധ രാഷ്ട്രമായ മൻമറിൽ നിന്ന് പുറത്താക്കിയതാണ് ..
അവരിൽ ഇസ്‌ലാമിക ഭീകരർ ഉണ്ട് എന്നാണു ഭാരത സർക്കാർ കരുതുന്നത്
ഈ അഭയാർഥികൾക്കെതിരെ വാമശ ഹത്യയാണ് മ്യാൻമറിൽ നടക്കുന്നത് എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു
അങ്ങിനെയാണ് താനും കാര്യങ്ങൾ .ഇവരെ മ്യാന്മറിൽ നിന്നും ഓടിച്ചു വിടുകയാണ്.അവരുടെ ചെറുത്തു  നിൽപ്പുകളെ സായുധരായ പട്ടാളം നേരിടുകയാണ്.അവർക്കു രാജ്യം വിടേണ്ടി വന്നിരിയ്ക്കുന്നു 
അവർ ഭാരതത്തിലേക്ക് വന്നു ..ഇൻഡോനേഷ്യ ..തായ്‌ലൻഡ് ..തുടങ്ങിയ രാജ്യ ങ്ങളിലേയ്ക്കും ഇവർ പലായനം ചെയ്യുന്നുണ്ട് 


ഒരു ബുദ്ധമത രാജ്യ മായ മ്യാന്മർ എന്താവും ഈ അഭയാർഥികളെ ഇത്ര ക്രൂരമായി അടിച്ചൊടിയ്ക്കാൻ കാരണം ?
ഇവർ മുസ്ലിമുകൾ ആയതു കൊണ്ടല്ല .ഏതാണ്ട് ഒരു പത്തു ലക്ഷം അഭയാർഥികൾ ഇപ്പോൾ മ്യാന്മറിലുണ്ട് .അവർ ഒരു പ്രവിശ്യയിൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത് .അവരിൽ ഒരു ശതമാനം ഹിന്ദുക്കൾ ആണ് .
ബീഹാറികൾ എന്ന് ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിൽ വിളിയ്ക്കുന്ന നമ്മുടെ ഈ പെരുമ്പാവൂർ ഭാഗത്തു കാണുന്ന അന്യ ദേശ തൊഴിലാളികൾ ആണ് ഈ മ്യാന്മറിലും ഉള്ളത് ..
ഇവർ ഭാരതത്തിലെ എല്ലാ അതിർത്തി സംസ്ഥാസങ്ങളിലും വൻ തോതിൽ വന്നെത്തിയിട്ടുണ്ട് .ആസാമിലും മണിപ്പൂരിലും അരുണാചൽ പ്രദേശിലും നാഗാലാന്റിലും ഒക്കെ ഇവരുടെ സാന്നിധ്യം വലിയ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് 
കേരളത്തിൽ വരുന്ന ഈ അന്യ ദേശ തൊഴിലാളികളിൽ ..ചില തീവ്രവാദികൾ ഉണ്ട് എന്ന് നമുക്കറിയാം ..ജിഷ കൊലക്കേസിൽ ..ബലാത്സംഗം ചെയ്ത ശേഷം ..അവളുടെ നഗ്നതയെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു കൊലയാളി ..എന്നിട്ടാണ് വധിച്ചത് .ആ ബലാത്സംഗ രീതിയാണ് കൊലയാളിൽ അന്യ ദേശ തൊഴിലാളി ആകും എന്നൊരു സംശയം നമ്മിൽ ഉണ്ടാക്കിയത് .
ഇവർ ചെല്ലുന്ന എല്ലായിടങ്ങളിലും ഇങ്ങനെ ഹീനമായി ബലാൽ സംഗം ചെയ്യുകയും പിന്നീട് ഇരയെ അതി ഭീകരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്യും ,വലിയ വൈരാഗ്യ ബുദ്ധിക്കാരായ ഇവരെ പാക്കിസ്ഥാനികൾക്ക് പോലും ഭയമാണ് .
ദുബായിൽ ഇവർ ധാരാളം പേര് ജീവിയ്ക്കുന്നുണ്ട് ..അവരുടെ കോളനികളിൽ ചെല്ലാൻ എല്ലാവർക്കും ഭയമാണ് ..കാരണം ഇവരുടെ വന്യതയും വൃത്തികെട്ട ജീവിത രീതികളും തന്നെ.നിവൃത്തിയുണ്ടെങ്കിൽ കുളിയ്ക്കില്ല ..ലൈംഗിക ചര്യകളിലും നേരും നെറിവും ഇല്ല ..ശരീര ഭാഗങ്ങൾ വൃത്തി ആക്കി വയ്ക്കില്ല.താമസിയ്ക്കുന്ന ചുറ്റുപാടുകളും അങ്ങിനെ തന്നെ .മല  മൂത്ര വിസർജ്ജനം ഒക്കെ താമസിയ്ക്കുന്നതിനു അടുത്തു തന്നെ ആവും ..ആ ദുർഗന്ധം ഒന്നും ഇവർക്കൊരു വിഷയമല്ല ..ഞാനീ പറയുന്നത് ദുബായിലെ ബംഗ്ളാ അഭയാർഥികളെ കുറിച്ചാണ് ..
മണപ്പാട്ടി  പറമ്പിലെ ടെന്റു കളിൽ നിന്നും ഇവരെ ഒഴിപ്പിക്കേണ്ടി വന്നത് ഇത് കൊണ്ടൊക്കെ കൂടിയാണ് 
ഭാരതത്തിലെ തേനും പാലും ഒഴുകുന്ന സംസ്ഥാനമാണ് കേരളം 
അതിനു പിന്നിൽ ഇടതു സർക്കാരുകളുടെ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ട്.എന്നാൽ എന്ത് കൊണ്ട് ബംഗാളിന്  അങ്ങിനെ ഒരു നേട്ടം കൊയ്യാൻ ആയില്ല എന്നത് നമ്മൾ കാണേണ്ടതുണ്ട് .ഒരു ബൂത്തിൽ 700 വോട്ടര്മാരുണ്ട് എങ്കിൽ ..ബംഗാളിൽ ആ ബൂത്തിൽ ഏതാണ്ട് മൂവായിരം പേരുണ്ടാവും ..ബാക്കി 2300 പേരും അഭയാർഥികൾ ആണ് .ഏതാണ്ട് 1980 മുതൽ ഇപ്പോഴും ..ഇന്ന് വരെ ഭാരതത്തിലേക്ക് ഈ അഭയാർഥികൾ എത്തി കൊണ്ടിരിക്കുകയാണ് ..
മെക്സിക്കൻ അതിർത്തിയിൽ മതില് കെട്ടണം എന്ന് ട്രംപ് പറയുന്നത് പോലെ ..വാഗാ  അതിർത്തിയേക്കാൾ കനത്ത സുരക്ഷാ നമുക്ക് ബംഗ്ളാ അതിർത്തിയിൽ കൂടിയേ തീരൂ 
2007 ലെ കണക്കു പ്രകാരം ഭാരതത്തിൽ ഏതാണ്ട് 20 കോടിയോളം ബംഗ്ളാദേശികൾ വന്നു താമസിയ്ക്കുന്നുണ്ട് 
അവരിൽ കടലാസുകൾ ഉള്ളവരുമുണ്ട്.ഇല്ലാത്തവരുമുണ്ട് 
ബംഗാളിൽ ഇവർക്കെല്ലാം വോട്ടുണ്ട് ..ഭാരതത്തിന്റെ തിരിച്ചറിയൽ കാർഡുകൾ വോട്ടു കിട്ടാനായി നമ്മൾ ഇവർക്ക് നൽകിയതാണ് ഇങ്ങോട്ടുള്ള  ഇവരുടെ കുടിയേറ്റം ശക്തമാകാൻ ഉള്ള കാരണം 
പ്രിയ മോദിജി 
പത്തു നാൽപ്പതു  കൊല്ലം മ്യാൻമറിൽ കഴിഞ്ഞത് കൊണ്ട് ഈ നാൽപ്പതിനായിരം അഭയാർഥികളെ അയോഗ്യരാക്കേണ്ടതില്ല 
കുളയട്ട പോലെ നമ്മുടെ ജനസ്ഥലികളിൽ വന്നു കുടിയേറുന്ന ബംഗാൾ കുടിയേറ്റക്കാർ തന്നെയാണ് അവരും 
മ്യാൻമർ അവരെ ഇപ്പോഴും ബംഗ്ലാ ദേശികളായി തന്നെ നിർത്തിയിരിയ്ക്കുന്നു.അവർക്കു പൗരത്വം നൽകിയിട്ടില്ല..നമ്മൾ അത് കൂടി നൽകിയിട്ടുണ്ട് നമ്മുടെ അഭയാർഥികൾക്ക് 
നമുക്കുള്ള വടി വെട്ടാൻ പോയിട്ടേ ഉള്ളൂ 
എന്ന് മാത്രം കരുതിയാൽ മതി 

Monday, September 4, 2017

നിർമല സീതാ രാമൻ

നിർമല സീതാ രാമൻ  ഭാരതത്തിന്റെ പ്രതിരോധ മന്ത്രി ആവുന്നത് സ്വാഗതാർഹമാണ് ..പല കാരണമാണ് കൊണ്ടും ഈ തീരുമാനം വളരെ നന്നായി എന്നെ പറയാൻ കഴിയൂ
ഒന്നാമതായി കടുത്ത യാഥാസ്തികർ ആയ ബിജെപി തങ്ങളുടെ ഏറ്റവും പ്രധാനമായ വകുപ്പുകളിൽ ഒന്ന് ഒരു സ്ത്രീയെ ഏൽപ്പിച്ചു എന്നതാണ്.സ്ത്രീയുടെ ചുമതലകൾ എന്തായിരിക്കണം എന്നത് പലപ്പോഴും ഇന്നത്തെ ഭരിക്കുന്ന കക്ഷിയുടെ പല നേതാക്കളും നമ്മളെ പേർത്തും പേർത്തും ഓർമ്മിപ്പിക്കാറുണ്ട് .പതിദേവന്റെ കാലു കഴുകി എല്ലാ പ്രഭാതത്തിലും ആ ജലം ഭാര്യ സേവിക്കണം എന്നാണു അവരിൽ പലരുടെയും വിചാരം .അവരത് പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട് .
സുഷമ സ്വരാജിനപ്പുറം ഒരു വനിതാ ബിജെപി നേതാക്കന്മാരും അങ്ങ് മുകളിലേയ്ക്കു വന്നിട്ടും ഇല്ല ..
അങ്ങിനെ ഒക്കെ ഇരിയ്ക്കേ രാഷ്ട്രീയത്തിൽ പൊതുവെ പുതുമുഖവും ശരാശരി രാഷ്ട്രീയക്കാരിയുടെ ചിട്ടവട്ടബികൾ പാളിയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന നിർമ്മല സീതാരാമനെപ്പോലുള്ള ഒരാൾ കേന്ദ്ര മന്ത്രി സഭയിൽ ഉണ്ടായിരുന്നു എന്ന് തന്നെ  നമ്മൾ മിക്കവാറും അറിഞ്ഞിരുന്നില്ല .ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടേണ്ടുന്ന രീതിയിൽ ഉച്ചത്തിൽ കാര്യങ്ങൾ ചെയ്യുന്ന നേതാവും അല്ല ഇവർ

രണ്ടു മൂന്നു വര്ഷം മുൻപ് മട്ടാഞ്ചേരി ചേംബർ ഓഫ് കോമ്മെഴ്സും ഒരു സാമ്പത്തിക  കാര്യ ജേർണലും  ചേർന്ന് ഒരു സെമിനാർ മട്ടാഞ്ചേരിയിൽ നടത്തുകയുണ്ടായി .അതിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചത് ശ്രീമതി നിർമ്മല സീതാരാമനായിരുന്നു .വളരെ പ്രൗഢ മായ ഒരു പഠനം ആയിരുന്നു അത്.അടിച്ച കോപ്പികൾ നേരത്തെ നമുക്ക് തന്നിരുന്നു
അതൊക്കെ റുട്ടീൻ സാധനങ്ങൾ തന്നെ.എന്നാൽ വന്ന സ്ത്രീ നമ്മളെ അതുഭുതപെടുത്തി
നന്നേ മെലിഞ്ഞു ..തീരെ മേക്കപ്പ് ഇല്ലാതെ ..ഒരു കോൺവെൻഷനൽ ബിജെപി സ്ത്രീ നേതാവിന്റെ യാതൊരു ആടയാഭരങ്ങളും ഇല്ലാതെ ..ഒരു സ്ത്രീ ..റോഡിൽ വച്ച് കണ്ടാൽ നമ്മൾ ഇവരെ ശ്രദ്ധിക്കുകയെ ഇല്ല .കോട്ടും സൂട്ടും ഇട്ടാൽ  ഒരു മൾട്ടി  നാഷണൽ കമ്പനിയു ടെ സി ഈ ഓ ആയേക്കും ..
കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും അതെ കൃത്യതയുടെയും കണിശമായും ..
കൊമേഴ്സ് ആൻഡ്  ഇൻഡസ്ടറി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആയിരുന്നു അന്നവർ .അത് കൊണ്ട് തന്നെ കേരളത്തിലെ പ്രധാന പെട്ട ബിസിനസ് കാരും  മറ്റു വാണിജ്യ  വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളും അവരെ കാണാനായി എത്തിയിരുന്നു

കശുവണ്ടി കമ്പനികളുടെ ഉടമകളും കശുവണ്ടി വികസന കോര്പറേഷന്ഭാരവാഹികളും മറ്റു കേന്ദ്ര സർക്കാർ കോർപറേഷൻ ഭാരവാഹികൾ..നാളികേര ബോർഡ് ..കശുവണ്ടി വികസന ബോർഡ് ഭാരവാഹികൾ ,,തുടങ്ങിയവരൊക്കെ  .കശുവണ്ടി ഫാക്റ്ററി മുതലാളികളോട്  അവരുടെ നിവേദനം  സ്വീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു.

"ഞാൻ നിങ്ങളുടെ  കമ്പനികൾ  കണ്ടിരുന്നു.അവിടെ ജോലി ചെയ്യുന്ന  സ്ത്രീകളുടെ എല്ലാം കയ്യുകൾ പൊള്ളി വീർത്ത് ഇരിക്കുകയാണ് ..അത് മാറണം .അതിനായി മെഷീനുകൾ സ്ഥാപിക്കൂ .എങ്കിലേ എനിക്ക് നിങ്ങളുടെ ഈ നിവേദനം അനുഭാവ പൂർവ്വം പരിഹരിയ്ക്കാൻ കഴിയൂ .എന്നിട്ട് വീണ്ടും വരൂ "
എന്ന്
അതൊരു നല്ല നിലപാട് ആയിത്തോന്നി.ട്രേഡ് യൂണിയൻ പ്രവർത്തക എന്ന നിലയിൽ  അത്തരം മെഷീനുകൾ സ്ഥാപിയ്ക്കുന്നത് ..ഒത്തിരി സ്ത്രീകളുടെ ജോലി ഇല്ലാതാക്കും..അതറിയാനുള്ള അത്ര ഇടതുപക്ഷ ബോധം അവർക്കില്ല..എങ്കിൽ കൂടി മറ്റേതോ സംസ്ഥാനത്തെ കശുവണ്ടി ഫാക്റ്ററിയിൽ ..പൊള്ളിയടർന്ന സ്ത്രീകളുടെ കയ്യുകൾ ഒരു മന്ത്രിയെ വേദനിപ്പിച്ചു എങ്കിൽ..അതൊരു സ്ത്രീ പക്ഷ നിലപാടാണ് ..ഒരു വലതു പക്ഷ മന്ത്രിയെ സംബന്ധിച്ചിടത്തോളം ..ഒരു ദരിദ്ര ഭാരത സ്ത്രീയെ കാണാൻ അവർക്കുള്ള സാധ്യത ..സ്വന്തം വീട്ടിലെ ജോലിക്കാരിയെ മാത്രമാണ്
സുഷമ സ്വരാജിന്റെ കനത്ത മേക്കപ്പും ..വലിയ ചുവന്ന പൊട്ടും ..സ്മൃതി ഇറാനിയുടെ സിനിമ നടിയുടെതായ സഹജമായ  ഗിമ്മിക്കുകളും  കണ്ടു നമ്മൾ ശീലിച്ചിരുന്നു എങ്കിലും ..ആരും ഇവരെ ശ്രദ്ധിച്ചതേയില്ല..ദേശീയ മാധ്യമങ്ങൾ പൊതുവെ ഇടതു പക്ഷത്തെയും ബിജെപിയിലെയും നേതാക്കളെ കുറ്റം പറയാൻ അല്ലാതെ അവരുടെ പേരുകൾ ഉച്ചരിക്കാൻ ശ്രമിക്കാറില്ല .

ഇവർ കൊള്ളാമല്ലോ എന്നൊരു ചിന്ത അന്ന് ഉടലെടുത്തൂ.പിന്നെ ഇവർ എന്ത് ചെയ്യുന്നു..ആരാണിവർ എന്നൊക്കെ അറിയാൻ ശ്രമിച്ചു
ഫിനാൻസിൽ എംഫിൽ ഉള്ള ഇവർ പ്രൈസ് വാട്ടർ ഹൗസ്സ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ യു കെയിൽ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ..ഭർത്താവ് ആന്ധ്രയിൽ നിന്നുള്ള  ഒരു വനിതാ കോൺഗ്രസ് എൽ എൽ ഐയുടെ മകനാണ്.അവർ ഒരു കോൺഗ്രസ് കുടുമ്പം ആണ്.രാജ്യ സഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.സുഷമാ  സ്വരാജാണ് ഇവരെ ബിജെപിയിലേക്ക് കൂട്ടി കൊണ്ടു വന്നത് ..
പിന്നീട് സംസ്ഥാങ്ങളിലെ ബിജെപി നേതാക്കന്മാരുടെ ആവശ്യങ്ങൾ അനുഭവ പൂർവം പരിഗണിയ്ക്കുന്നില്ല..എന്ന രീതിയിൽ ഇവർക്കെതിരെ ബിജെപിയിൽ ശക്തമായ ലോബിയിങ് നടന്നു ..കർശനമായ അഴിമതി വിരുദ്ധ നിലപാട് കേന്ദ്ര മന്ത്രിമാർക്ക് എങ്ങിനെ ഭൂഷണം ആവും .അത് കൊണ്ട് ഇവരെ മന്ത്രി സഭയിൽ നിന്നും മാറ്റണം എന്നൊരു ആവശ്യം ഉയർന്നു വന്നു .നിതിൻ  ഗഡ്കരിയുടെ യും ..ആർ എസ് എസ് ന്റെയും പിന്തുണ ഇവർക്കുണ്ടായിരുന്നു ..അത് കൊണ്ട് നല്ല കറവയുള്ള ഇൻഡസ്ടറി ആൻഡ് കോമേഴ്സ് കണ്ടു പനിച്ചു പല നേതാക്കന്മാർക്കും വാലും  ചുരുട്ടി പോകേണ്ടി വന്നു
പ്രതിരോധം ഒരു വല്ലാത്ത വകുപ്പാണ് ..ഇത് വരെ ആ വകുപ്പിൽ ഇരുന്നവരിൽ എനിക്കേറ്റവും ഇഷ്ട്ടം എ കെ ആന്റണിയായിരുന്നു ..കറ  കളഞ്ഞ വ്യക്തികൾ അല്ല അവിടെ ഇരിയ്ക്കുന്നത് എങ്കിൽ രാജ്യത്തെ വിറ്റ്  അവർ പണം വാങ്ങിക്കളയും .ഓഡിറ്റിങ് ഇല്ലാത്ത വകുപ്പാണ് പ്രതിരോധം ..അവർക്കായി കൊടിക്കാനക്കായുള്ള തുകയാണ് ഒരോ  ബജറ്റിലും വക ഇരുത്തപ്പെടുന്നത് ..
അവിടെ ശക്തമായാ ഈ സ്ത്രീ തന്റെ കർക്കശമായ നിലപാടുകൾ കൊണ്ട് മേൽക്കൈ നേടട്ടെ എന്നാശംസിക്കുന്നു


അൽഫോൻസ് കണ്ണന്താനം ..കേരളത്തിൽ നിന്നും മന്ത്രി
വളരെ നന്നായി
മന്ത്രിയാവാനായി കുപ്പായമിട്ടും തൊപ്പി തയ്പ്പിച്ചും നടന്ന അണ്ണന്മാർ  അനവധിയാണ്
അവരുടെ ദുഃഖം മനസിലാക്കുന്നു ..അതിൽ പങ്കു ചേരുന്നു
ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ബ്രിടീഷ് രാജ കുടുമ്പവും ഒരു വിധം എല്ലാ രാജ്യ തലവന്മാരും ഒരു സുരക്ഷിത ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിൽ പുകഴ്ത്ത്തുന്ന സന്ദർശിക്കാൻ സമയം കണ്ടെത്തിയിട്ടുള്ള ..കേരളത്തിന് ഈ മന്ത്രിയ്ക്ക് എന്ത് നൽകാൻ കഴിയും എന്ന് നോക്കാം
ശുഭ ദിനംഓണം വരാനൊരു മൂലം

ഓണം വരാനൊരു മൂലം

ഒരോണം കൂടി വരുന്നു
എന്നല്ല വന്നിങ്ങു  കയറി
ഒരു മുപ്പതു കൊല്ലം മുൻപ് ജനിച്ചവർ ഓണം ആഘോഷിച്ചതും ഇന്നത്തെ രീതിയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ
പൂവിടുന്ന രീതി തന്നെ മാറി
ഇടുന്ന പൂക്കളും മാറി
പൂക്കളങ്ങളുടെ വ്യാസവും ..തീമുകളും മാറി
പുലി കളി ത്രിശൂരൊക്കെ വലിയ ഉത്സവം തന്നെ ആയി
മഹാബലിയെ മാവേലിയാക്കിയപ്പോഴോ
അരോഗ ദൃഢ ഗാത്രനും ആജാനുബാഹുവും ..വീരനും ധീരനും ..വിദ്വാനും പക്വമതിയും ബുദ്ധിമാനുമായ മഹാബലിയെ നമ്മൾ കുട വയറും കപ്പടാ  മീശയും ഉണ്ടക്കണ്ണും അമിത മേദസ്സും ..മണ്ടൻ ചിരിയും ഉള്ള ഒരു മദ്ധ്യ വയസ്കനാക്കിയിരിക്കുന്നു ..
ഓണക്കളിയിൽ എന്നാണു തിരുവാതിര കളി കടന്നു കൂടിയത് എന്നറിയുന്നില്ല
തിരുവാതിര പാട്ടുകൾ പാടി പൂക്കളം ഇട്ടു അതിനു ചുറ്റും സ്ത്രീകൾ പകൽ എന്നോ രാത്രിയെന്നോ ഭേദം ഇല്ലാതെ ചുവടു വയ്ക്കുന്നു
പാടുന്നതും ശിവ സ്തുതികൾ തന്നെ മിക്കതും
സ്‌കൂളുകൾ ഓണം വെക്കേഷൻ കഴിഞ്ഞാക്കി ഓണ പരീക്ഷകൾ
അങ്ങിനെ കുട്ടികൾ സുഖിക്കേണ്ട എന്ന് കരുതി തന്നെ ആവും അത് ചെയ്തത്
തുമ്പയും പൂച്ചപ്പൂവും  വൻ കദളിയും ഒക്കെ തമിഴ് നാട്ടിൽ കൃഷി ഇല്ലാത്തതുകൊണ്ട് നമുക്ക് വാങ്ങാൻ കിട്ടുന്നില്ല
ഓണ സദ്യയിൽ വിപ്ലവ കരമായ പരിഷ്‌ക്കാരങ്ങൾ തന്നെ വന്നിട്ടുണ്ട്
സദ്യയുടെ റെഡി മെഡ് കിറ്റുകൾ വീട്ടിൽ എത്തിച്ചു കിട്ടും..ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഉണ്ണാൻ ഉണ്ടെങ്കിൽ..ഈ സദ്യ കിറ്റുകൾ സുഖമാണ്.രണ്ടോ മൂന്നോ കൂട്ടം പായസം അടക്കം എല്ലാം ..ഇല അടക്കം ഇതിലുണ്ടാകും ..ഉണ്ണാനിരിക്കുകയെ വേണ്ടൂ
ഉപ്പേരികൾ അച്ചാറുകൾ പായസങ്ങൾ ..കാളൻ ..സാമ്പാർ ഒക്കെ റെഡിമേഡ് ആയി പ്ലാസ്റ്റിക് പാത്രത്തിൽ കിട്ടും
പുതു വസ്ത്രങ്ങൾ ഉത്രാടത്തിനും അലക്കിയ വസ്ത്രങ്ങൾ തിരുവോണത്തിനും എന്ന രീതിയെ മാറി .ഉത്രാടം അത്ര കാര്യമല്ലാതെ ആയി
കോടി ഉടുക്കലും കൊടുക്കലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു
ഒന്നാവും നാൾ ഒരു പൂ
രണ്ടാവും നാൾ രണ്ടു പൂ
മൂന്നാം നാളെ മൂന്നു പൂ
ചെറു കുന്നുകൾ പൂക്കളത്തിനു ചുറ്റും ഇടൽ ..ഇതൊക്കെ മാറി
അത്തത്തിനെ തന്നെ നല്ല ഗഡാ ഘണ്ടൻ പൂക്കളം ഇടുന്നത് ആയി തീർന്നു ഫാഷൻ
അമ്പലങ്ങളിൽ കണ്ടാൽ ഞെട്ടുന്ന ഘോര രൂപങ്ങൾ ആണ് പ്പൂക്കളങ്ങൾ ആയി വരുന്നത്
മാവേലി കണ്ടാൽ പേടിച്ചു പോവും
എങ്കിലും
ഓണമല്ലേ
ആഘോഷിക്കാതെ വയ്യല്ലോ
അടിച്ചു പൊളിച്ചു കളയാം
എല്ലാവര്ക്കും ഹൃദ്യവും മധുരം നിറഞ്ഞതും ഹൃദയഹാരിയുമായ ഓണം ആശംസിക്കുന്നു

Tuesday, August 22, 2017

മുത്തലാക് --സുപ്രീം കോർട്ട് വിധി

വിധി പകർപ്പ് വായിച്ചില്ല എങ്കിലും ..ഈ വിധി ച രിത്രമാണ് എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു .അതിനെ സ്വാഗതം ചെയ്യുന്നു ..പൂർണ്ണ മനസോടെ 

കേരളത്തിലെ മുസ്ലിം വനിതകൾ ..പുരുഷന്മാരും ഈ വിധിയിൽ അധികം ആകുലരാകേണ്ട കാര്യമില്ല..പക്ഷെ അവർക്കു സന്തോഷിക്കാനും ഒന്നുമില്ല .
മലപ്പുറത്തെ ലീഗിന്റെ വല്ല ചില്ലറ നേതാക്കന്മാരോ .ചില ബിസിനസ് കാരോ .മാധവിക്കുട്ടിയുടെ ആത്മ കഥയിലെ നായകനോ ഒക്കെ ആയി വളരെ വളരെ ചുരുക്കം പുരുഷന്മാർ മാത്രമേ ബഹു ഭാര്യാത്ത്വം ഇവിടെ കേരളത്തിൽ പിന്തുടരുന്നുള്ളൂ 
രണ്ടു ഭാര്യമാരുള്ളവനെ സമൂഹം വല്ലാതെ മോശമായി കാണുന്ന ഒരു സാമൂഹ്യ പ്രവണത ഇവിടെ നിലവിലുണ്ട് .അതാണ് ഇതിനെ തടുക്കുന്ന ഒരു പ്രധാന ഘടകം തന്നെ 
രണ്ടാമത് വിവാഹം ചെയ്യാൻ ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നതും ഒരു നിർണ്ണായക വിഷയമാണ്  എന്ന് മറക്കുന്നില്ല 
മുത്തലാക് അതിന്റെ കാഠിന്യം  കൊണ്ട് അസഹനീയമാണ് ,നാല് മക്കൾ ആയി ..സൗന്ദര്യവും  പോയി ..മുലകൾ തൂങ്ങി ...നിരന്തരം രക്തം വാർന്നൊഴുകുന്ന ഗർഭ പാത്രവും  ആയി ..എടുക്കാ  ചരക്കായി മാറുന്നു മുസ്ലിം സ്ത്രീകൾ ..അൽപ്പം കടുപ്പത്തിൽ ഒന്ന് ഭർത്താവിനോട് കയർത്താൽ ..അയാൾക്ക് അവരെ തലാഖ് ചൊല്ലാം ..മൂന്നു പ്രാവശ്യം ..ഫോണിൽ കൂടി 
തലാഖ് തലാഖ് തലാഖ് എന്ന് ഭാര്യയുടെ ചെവിയിൽ  ചൊല്ലിയാൽ അവർ അയാളുടെ ഭാര്യ അല്ലാതെ ആയി 
സ്ത്രീകളെ  വല്ലാതെ അലട്ടുന്ന മറ്റൊരു വിഷയം ഇങ്ങനെ തലാഖ് ചൊല്ലി വീട്ടിൽ പറഞ്ഞു വിടുന്ന ഭാര്യക്ക് ചിലവിനു കൊടുക്കാൻ ഭർത്താവിന് ബാധ്യതയില്ല എന്നതാണ് .
പിന്നെ ആർക്കാണ് ബാധ്യത ..അതാണ് കടുപ്പം ..അച്ഛനോ അമ്മയോ സഹോദരന്മാരോ മറ്റു ബന്ധുക്കളോ ചിലവിനു കൊടുക്കാൻ ബാധ്യതയുള്ളവരോ അതിനു തയ്യാർ അല്ലെങ്കിൽ വഖഫ് ബോർഡ് ഈത്തരം അനാഥ സ്ത്രീകളെ പോറ്റണം എന്നാണു കോൺഗ്രസ് കൊണ്ട് വന്ന നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത് .
ശുദ്ധ തോന്ന്യാസമാണിത് ..കാരണം മികയിടത്തും വഖഫുകൾ കേടു കാര്യസ്ഥയുടെ പ്രതീകമാണ്.അവയുടെ മേൽനോട്ടം നന്നായി നടത്തപ്പെടുന്നില്ല.മലപ്പുറത്തെ യത്തീം  ഖാനകളും അനാഥാലയങ്ങളും പലപ്പോഴും പത്രങ്ങളിൽ വരുന്നത് ഓർക്കുന്നില്ലേ.ആത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന  മനുഷ്യാവകാശ ലംഘനങ്ങളും പ്രസിദ്ധമാണ് 
അത് കൊണ്ട് തന്നെ സർക്കാരിന്റെ നിയന്ത്ര ണം  ഈത്തരം വഖഫ് ബോർഡുകൾക്ക് കഴിയില്ല   എന്ന് തന്നെ പറയേണ്ടി വരും .
വഖഫുകൾ എന്നാൽ പൊതുവെ പറഞ്ഞാൽ ധനികർ സമുദായ ത്തിലെ ദരിദ്രക്കായി സക്കാത്ത് ആയി നൽകുന്ന പണമോ സ്ഥാവര ജംഗമ വസ്ത്തുക്കളോ ആണ് ..അതിന്റെ ഭരണം ആരായിരിക്കണം എന്നും വഖഫ് റൂപ്പീകരിയ്ക്കുന്ന ആൾക്ക് തീരുമാനിക്കാം ..അതിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകൾ സർക്കാരിനെ ഒരു റിട്ടേൺ വഴി ബോധിപ്പിക്കണം ..ഓഡിറ്റിങ് ഉണ്ടോ എന്നറിയില്ല.കാണുമായിരിക്കും.എങ്കിലും പാർലിമെന്റ് നിയമം  കൊണ്ട് വന്നത് ഭർത്താവ് താലക് ചല്ലി വിടുന്ന അനാഥ സ്ത്രീകൾ..വഖഫിനെ മേൽ തമ്പ്രാക്കൻമാരുടെ മുന്നിൽ ..കൃഷ്ണന് മുന്നിൽ ..കൗരവ സഭയ്ക്ക് മുന്നിൽ വലിച്ചിഴക്കപെട്ട  പാഞ്ചാലിയെ പ്പോലെ ഒറ്റ വസ്ത്രത്തിൽ  ഭക്ഷണത്തിനും  വസ്ത്രത്തിനും വേണ്ടി ഇരക്കേണ്ടുന്ന സ്ഥിതിയാണ് 
മറ്റൊന്ന് 
അടുത്ത ആർത്തവം വരെയേ അവൾക്കു ഭർത്താവിൽ നിന്നും ചിലവിനു കിട്ടാൻ ബാധ്യതയുള്ളൂ എന്നാണു .ഗർഭിണി ആണെങ്കിൽ അവളുടെ പ്രസവ കാലാവധി വരെ അവൾക്കു ചിലവിനു കൊടുക്കാൻ അയാൾക്ക്‌ ബാധ്യതയുണ്ട് 

അങ്ങിനെ കൈ കഴുകി വീട്ടിൽ പോകാൻ പുരുഷന്മാരെ അനുവദിയ്ക്കുന്ന ഈ കാടൻ നിയമത്തെ ഒരു പ്രസിദ്ധമായ വിധി ന്യായത്തിലൂടെ സുപ്രീം കോടതി നിർത്തലാക്കിയിരുന്നു ..കോൺഗ്രസ് പിന്നീട് നിയമ ഭേദഗതിയിലൂടെ മുസ്ലിം പുരുഷന്മാരെ ഈ കാടൻ നിയമം വീണ്ടും  കൊണ്ട്  നടക്കാൻ അനുവദിച്ചു ..സൈറാബാനു കേസിൽ വീണ്ടും വിവാഹം കഴിക്കാൻ ഭർത്താവിന് അനുമതി കൊടുക്കാതെ ഇരുന്നതാണ്  65 വയസായ ഭാര്യയെ മുത്തലാക് ചൊല്ലാൻ ആ ഭർത്താവിനെ പ്രേരിപ്പിച്ചത് 

ഇന്നത്തെ ഈ വിധി നിർണ്ണായകമാവുന്നത് ബിജെപ്പിക്കാണ് ..ഏകീകൃത സിവിൽ കോഡ് അവരുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് .രാജ്യ സഭയിലെ കോൺഗ്രസ് ഭൂരിപക്ഷം മാത്രം ആയിരിക്കും ഈ നിയമം നിർത്തലാക്കാൻ ബിജെപിയ്ക്ക് തടസ്സം നിൽക്കുന്ന ഏക ഘടകം 
ടി എച് മുസ്തഫ രണ്ടാമത് വിവാഹം ചെയ്തത് ഒരിക്കൽ വാർത്ത ആയിരുന്നു ..ഓർമ്മ ശരിയാണെങ്കിൽ  അദ്ദേഹത്തിന്റെ ഭാര്യ .. അവർ ഏതാണ്ട് 25 വർഷത്തോളമായി പൂർണ്ണമായും കിടപ്പിലായിരുന്നു .അവരുടെ മരണ ശേഷം ..സ്വത്തുക്കൾ മക്കൾക്ക് ഭാഗം നൽകിയാണ് അദ്ദേഹം വീണ്ടും വിവാഹം ചെയ്തത് ..ഇ .അഹമ്മദ് എംപിയും ആദ്യ ഭാര്യയുടെ മരണ ശേഷമാണു രണ്ടാമത് വിവാഹം ചെയ്തത് ..
ലീഗിന്റെ ഒരു യുവ എം എൽ എ ,രോഗിയായ ഭാര്യയെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നു എന്നോ അവർക്കു ചിലവിനു കൊടുക്കുന്നില്ല എന്നൊ ഒക്കെ ഒരിക്കൽ പത്രങ്ങളിൽ വന്നിരുന്നു 
പറഞ്ഞു വരുന്നത് എന്താണ് എന്ന് വച്ചാൽ കേരളത്തിലെ ലീഗോ നേതാക്കന്മാരോ ആരും തന്നെ ഒരു ഭാര്യ ഇരിക്കെ രണ്ടാമത് വിവാഹം ചെയ്യാനും മുത്തലാക് ചൊല്ലാനും ഒന്ന് സാധാരണ ഗതിയിൽ ധൈര്യപ്പെടുന്നതായി കാണുന്നില്ല 
കേരളത്തിലെ മുസ്ലിം ആയ കോൺഗ്രസ് നേതാക്കന്മാർ ആരും തന്നെ ഭാര്യയെ വിവാഹ മോചനം നടത്തിയതായി പറയാൻ കഴിയില്ല ..
അത് കൊണ്ട് തന്നെ ലീഗോ കോൺഗ്രെസോ ഈ വിധിയെരാഷ്ട്രീയമായി എതിർക്കേണ്ടതില്ല .എന്നാൽ സ്വ സമുദായത്തിലെ വളരെ പഴഞ്ചന്മാർ ആയ മത പണ്ഡിതരുടെ വാക്കുകൾക്കു ഈ രണ്ടു കക്ഷികളും പിന്തുണ നൽകുമോ എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ് 
സ്വ സമുദായത്തിലെ 50 %വരുന്ന അംഗങ്ങളെ... അതായത് വനിതകളെ ..ഉപദ്രവിയ്ക്കുന്ന ഈ കാടൻ നിയമത്തിനെ രാജ്യ സഭയിൽ എതിർക്കാൻ കോൺഗ്രസിന് കുറച്ചു ബുദ്ധിമുട്ടാകും 
ന്യൂന പക്ഷ സംരക്ഷണം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു വിട്ട്  വീ ഴ്ചയില്ലാത്ത നിലപാടാണ് ..ഏകീകൃത സിവിൽ കോഡിനെ അത് കൊണ്ട് തന്നെ സിപിഎമ്മും സിപി ഐ യും എതിർക്കുകയും ആണ് ..ഈ സുപ്രീം കോർട്ട്  വിധി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായുള്ള തന്ത്രപരമായ ഒരു നീക്കമാണ് താനും  ..അത് കൊണ്ട് തന്നെ ഇടതു പക്ഷ പാർട്ടികളും കോൺഗ്രെസും തങ്ങളുടെ നിലപാട് കരുതലോടെയേ പ്രഖ്യാപിക്കൂ എന്ന് കരുതാം 

എന്നാൽ 21 ആം നൂറ്റാണ്ടിൽ ഭാരതം ഇങ്ങനെ സ്ത്രീ വിരുദ്ധമായ ഒരു നിയമം കൊണ്ട് നടക്കേണ്ടതുണ്ടോ എന്നതാണ് നമ്മുടെ മുന്നിലുള്ള വിഷയം 
അതിനെ സെക്കുലർ ആയി സ്വയം കരുതുന്ന കോൺഗ്രെസും സിപിഎമ്മും അനുകൂലിക്കേണ്ടതും ഉണ്ടോ എന്നും വരും കാലങ്ങളിൽ നമ്മൾ ചർച്ച ചെയ്യും 
AIRFA പോലുള്ള ശ്രദ്ധേയമായ മത പരിഷ്‌ക്കാരങ്ങൾ അമേരിക്ക പോലുള്ള രാ ജ്യങ്ങൾ ചെയ്യുന്നുണ്ട് .മുസ്ലിം ജന സംഖ്യാ നന്നായുള്ള ഒരു യൂറോപ്യന് രാജയങ്ങളിലും..അവരാരും തന്നെ തങ്ങളുടെ ആധൂനിക സ്ത്രീ സഹായിയായ നിയമങ്ങളെ അൽപ്പം പോലും മുസ്ലിം വ്യക്തി നിയത്തിനു വിട്ടു കൊടുക്കുന്നില്ല.ഒരാൾ ഏതു മതത്തിൽ വിശ്വസിച്ചാലും അമേരിക്കൻ പൗരൻ ആയാൽ അമേരിക്കയുടെ വിവാഹ നിയമങ്ങൾ അയാൾക്ക്‌ ബാധകമാണ്.അതാണ് എല്ലാം ആധൂനിക രാജ്യങ്ങളും ഈക്കരുത്തിൽ എടുത്തിരിയ്ക്കുന്ന നിലപാട് ..
ശുദ്ധ സെക്കുലർ എന്ന് ആണ ഇടുന്ന കോൺഗ്രസിന് ..ഇടതു പക്ഷ കക്ഷികൾക്കൊക്കെ അത്ര വിശാലമായ ഒരു നിയമ ഭേദഗതി ദഹിയ്ക്കാൻ ഇടയില്ല..മാത്രമല്ല 
ബിജെപി അത്തരം ഒരു നിയമം ..കൊണ്ട് വരുമ്പോൾ..അതിൽ അന്യ മതങ്ങളെ മത ന്യൂന പക്ഷങ്ങളെ തങ്ങളുടെ ഹിതാനുവർത്തികൾ ആക്കാനുള്ള ശ്രമവും ഉണ്ടാവും എന്നുറപ്പാണ് .അവരുടെ അനുഷ്ട്ടാന രീതികളെ ആരാധന രീതികളെ..എല്ലാം കൊണ്ട് നടക്കാൻ അനുവദിയ്ക്കുമ്പോഴും..വിവാഹം സ്വത്തു തുടങ്ങിയ മേഖലകിൽ..സ്ത്രീ വിരുദ്ധ നിലപാടുകൾ  ഉണ്ടെങ്കിൽ അവയെ അരിച്ചു കഴുകേണ്ടുന്ന..വൃത്തി ആക്കേണ്ടുന്ന  ബാധ്യത ഈ രണ്ടു കക്ഷികൾക്കും ഉണ്ട്