Sunday, April 30, 2017

കുടുംബം

കുടുംബം 

അച്ഛനാരെന്നു അറിയില്ലെനിക്കെന്നാൽ 
'അമ്മ താരാട്ടു പാടിയുറക്കിയില്ല 
കൊച്ചനുജത്തിക്ക് പാവാട വാങ്ങുമ്പോൾ 

പൊന്നു ചേട്ടന് കളിപ്പാട്ടം വാങ്ങുമ്പോൾ 
ആരുമെന്നെ ഓർത്തതുമില്ല 
മുത്തശ്ശിചൊല്ലും കീർത്തനങ്ങളിൽ 
നൂറു വട്ടം ചൊല്ലി ഉറപ്പിച്ച 
ദൈവങ്ങൾ ആരും വന്നതുമില്ലെന്റെ 
കൊച്ചു മുറിയിലെ ഇരുട്ടകറ്റി ത്തരാൻ 
വെള്ളി നക്ഷത്രങ്ങൾ എന്നു മെനിക്കായി 
ആകാശ വീഥിയിൽ പുഞ്ചിരിക്കുമ്പോൾ 
ഒന്ന് ചുംബിക്കാൻ അച്ഛനില്ലെങ്കിലും 
കെട്ടി പിടിക്കുവാൻ അമ്മയില്ലെങ്കിലും 
താരാട്ടു പാടുവാൻ മുത്തശ്ശി ഇല്ലെങ്കിലും 
കൂടെ കളിക്കുവാൻ തോഴരില്ലെങ്കിലും 
ആകാശ വീഥിയിൽ കാണുന്നു ഞാൻ നിന്നെ 
ഒറ്റക്ക്‌ പുഞ്ചിരിക്കുമൊരു കൊച്ചു നക്ഷത്രത്തെ
അച്ഛനും മമ്മക്കും വേണ്ട എങ്കിൽ കൂടി നീ 
ഒരു ധ്രുവ നക്ഷത്രമായി നീ മാറിയെങ്കിൽ 
നിന്റെ പുഞ്ചിരി തന്നൂർജ്ജം വഹിച്ചു ഞാൻ 
പുഞ്ചിരിച്ചും ചിരിപ്പിച്ചും ഈ ജന്മം 
മർത്യനു നന്മ ഏകാൻ ജ്വലിച്ചിടും

UnlikeReply1319 hrs

Wednesday, April 26, 2017

പൊൻ കുരിശും മൂന്നാറും

പൊൻ കുരിശും മൂന്നാറും


തോട്ടം തൊഴിലാളി മേഖല കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കടുത്ത പ്രതിസന്ധിയിൽ ആയിരുന്നു  കുറെ തൊഴിലാളികൾ തേയില നുള്ളി സ്വയം വിൽക്കുകയാണ് ചെയ്യുന്നത് എങ്കിലും ഭാരതത്തിൽ ഒരു കിലോ തേയില ഉൽപ്പാദനത്തിനു ഏറ്റവും കൂടുതൽ ചെലവ് കേരളത്തിലെയാണ്
.ലോക വിപണിയിൽ തേയില വില ഗണ്യമായി കുറഞ്ഞപ്പോൾ കേരളത്തിലെ തോട്ടമുടമകൾക്കു വലിയ നഷ്ട്ടം വന്നു.അവർ ഫാക്റ്ററികൾ അടച്ചിട്ടു .ഏതാണ്ട് വര്ഷങ്ങളോളം ആ സ്ഥിതി തുടർന്നു ..
ചില തോട്ടങ്ങൾ ഉടമകൾ ഉപേക്ഷിച്ചപ്പോൾ തൊഴിലാളികൾ കൊളുന്തു നുള്ളി ഫാക്റ്ററിയിൽ എത്തിച്ചു അല്ലെങ്കിൽ ഇലയായി തന്നെ അത് പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ എത്തിച്ചു വില വാങ്ങി വീതിച്ചെടുത്തു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിച്ചു .പട്ടിണിയും തണുപ്പും രോഗങ്ങളും..ക്യാൻസറും ..തോട്ടം മേഖല നശിച്ചു എന്ന് തന്നെ പറയാം
പെമ്പിളൈ ഒരുമയൊക്കെ എവിടെ ആയിരുന്നു തോട്ടം തൊഴിലാളി സ്ത്രീകൾ വേശ്യകൾ ആക്കപ്പെട്ടപ്പോൾ എന്നറിയാൻ ആഗ്രഹമുണ്ട് .കാരണം അതി ഭയങ്കരമായ പട്ടിണിയും ദാരിദ്ര്യവും ആണ് ആ സ്ത്രീകൾ ..എന്നല്ല ആ കുടുമ്പങ്ങൾ വർഷങ്ങളോളം നേരിട്ടത് ..
നല്ലൊരു പങ്കു വീട്ടമ്മമാരും ചെറു മക്കളെ അപ്പനെയേൽപ്പിച്ചു മലയിറങ്ങി..ഹോം നേഴ്‌സുമാർ ആയും വീട്ടു വേലക്കാരികൾ ആയും..അവർ കോട്ടയം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു ജോലി ചെയ്തു.ധാരാളം പേര് വേശ്യ വൃത്തിയിലേക്കും ആകർഷിക്കപ്പെട്ടു .കഴിഞ്ഞ വി എസ് ഭരണ കാലത്ത് സർക്കാർ മുൻകയ്യെടുത്ത് പല തോട്ടങ്ങളും തുറപ്പിക്കാൻ ശ്രമം നടത്തി ..കുറെയൊക്കെ വിജയിക്കുകയും ചെയ്തു .
എം എം മണി പറഞ്ഞു എന്നാരോപിക്കപ്പെടുന്ന  മറ്റേ പണിയിലേക്കു സ്ത്രീകൾ നിസ്സഹായരായി  വന്നു വീഴുക ആയിരുന്നു .എന്ന് മാത്രമല്ല മൂന്നാർ പള്ളിവാസൽ..വഴി താഴേക്കു ഒഴുകുന്ന മൂവാറ്റുപുഴ ആറിൽ എത്ര പെണ്  കുട്ടികളുടെ ശവം വീണിട്ടുണ്ട് എന്നറിയുമോ .
കൂട്ട ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെടുന്ന സ്ത്രീകളുടെ ശവങ്ങൾ വനത്തിൽ നദിയിൽ നദിക്കരയിൽ ഒക്കെ ചിന്നി ചിതറി കിടക്കും
ഒരു കുടുമ്പം ഒരു അമ്മയെ ..മകളെ സഹോദരിയെ കണ്ടില്ല എന്ന് പറഞ്ഞു ഒരു പരാതി കൊടുക്കും ..ആരതൊക്കേ  ശ്രദ്ധിക്കുന്നു.ചിലപ്പോൾ ശവം തിരിച്ചറിയപ്പെടും ..മിക്കവാറും അതുമുണ്ടാവില്ല .അനാഥ ശവം ആയി ഒരു പിഞ്ചു ബാലിക അടക്കം ചെയ്യപ്പെടുന്നു ..അത്ര തന്നെ
സത്യത്തിൽ മുല്ലപ്പെരിയാറിനെ കുറിച്ച് വനം കയ്യേറ്റം ത്തിനെ കുറിച്ച്..പുറമ്പോക്കു ഭൂമിയിൽ കൃഷി ചെയ്യുന്നതിനെ കുറിച്ച് ഒക്കെ വലിയ പ്രസ്താവനകൾ നടത്തുന്ന ഇവർ ..അതി കഠിനമായി സ്വന്തം സഹോദരികൾ ചൂഷണം ചെയ്യപ്പെട്ടപ്പോൾ എവിടെ ആയിരുന്നു എന്നറിയാൻ താത്പര്യമുണ്ട്
പത്രത്തിന്റെ ചാനലിന്റെ കവറേജ് ഇല്ലെങ്കിൽ ഇവർക്കൊന്നും സാമൂഹ്യ വിമർശനം വരില്ലേ ..സാമൂഹ്യ പ്രവർത്തനം ജനങ്ങളെ കാണിക്കാനുള്ള വയറ്റു പിഴപ്പായി അധഃപതിക്കുകയാണോ
144 പ്രഖ്യാപിക്കുന്നു..ദൗത്യ സേനയെ ഇറക്കുന്നു..കേന്ദ്രം ഭരണം ഏറ്റെടുക്കുന്നു..അടിയന്തിരാവസ്ഥ പ്രസ്താവിക്കാൻ പോകുന്നു..എന്തൊക്കെ അഭ്യൂഹങ്ങൾ ആണ് പ്രചരിക്കുന്നത്.കേന്ദ്രം അങ്ങ് ഏറ്റെടുത്താൽ ഭരിക്കുന്ന സർക്കാരിനെ അങ്ങ് പിരിച്ചു വിട്ടാൽ ..ആറു  മാസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്തണം

എങ്കിൽ ഒരു കാര്യം പറയാം ..മുന്നണി മര്യാദ ഇല്ലാത്ത സി പി ഐ ഇല്ലാതെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടണം എന്നാണു സാധാരണ പാർട്ടി പ്രവർത്തകരുടെ മോഹം..ബി ജെ പി കഠിനമായി യത്നിച്ചു സ്വന്തം പാർട്ടി ബേസ് കൂട്ടുന്നത് സി പി ഐ ഒരു മാതൃക ആയി എടുത്തു സ്വതന്ത്രമായി മത്സരിക്കട്ടെ ..എത്ര സീറ്റു കിട്ടുമെന്ന് നോക്കട്ടെ..എന്നിട്ടു സ്വന്തം ബലം വച്ച് രണ്ടു മുന്നണിയ്ക്കായി പേശി വാശ്യമുള്ള മന്ത്രി സ്ഥാനമോ..വേണമെങ്കിൽ മുഖ്യ മന്ത്രി സ്ഥാനമോ നേടി എടുക്കട്ടേ
അമ്മായി തലയിൽ കയ്യ്
അമ്പഴ കൊമ്പിൽ കണ്ണ്
എന്ന മരുമകൾ സിദ്ധാന്തം ഇനി വേണ്ട
ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് പിണറായി വിജയന്റേതു എന്ന് ഇത് വരെ തോന്നിയിട്ടില്ല ..
കുറച്ചു മാധ്യമങ്ങൾ ചേർന്ന് പ്രശ്ന മുണ്ടാക്കിയാൽ ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന ഒരു സർക്കാരിനെ അട്ടിമറിച്ചു കേരളം പോലുള്ള ഒരു പ്രബുദ്ധ സംസ്ഥാനത്തിൽ കേന്ദ്ര ഭരണം കൊണ്ട് വരാൻ ഉള്ള ബുദ്ധി മോശം പ്രധാന മന്ത്രി ചെയ്യുമെന്നും കരുതരുത്
ഇനി  തിരഞ്ഞെടുപ്പ്    വന്നു എന്ന് തന്നെ വിചാരിക്കുക
  ജനങ്ങൾ എന്ത് ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത് ..പ്രത്യേകിച്ചും മൂന്നാറിലെ  .. ജനങ്ങൾ ..  
വൻ കിട റിസോർട്ടുകളിൽ ചെന്ന് രാ പാർത്തു അവരുടെ ചിലവിൽ കുടിച്ചു മത്തടിച്ചു ..സർക്കാർ അഹമ്മതി കാണിക്കുന്നു എന്നഴുതുന്ന മാധ്യമ റിപ്പോർട്ടുകളെ വിശ്വസിച്ചു ..ഈ സർക്കാരിനെതിരെ ജന വിധി എഴുതുമെന്നോ
ദൗത്യ സേന ഇങ്ങു വരട്ടെ..അവരെന്താ മൂന്നാറിൽ ചെയ്യുക ..അവർക്കെന്താണ് ചെയ്യാൻ കഴിയുക ,
ഓരോ പത്തേക്കർ ഭൂമിയോടൊപ്പവും ഒരു നാലേക്കർ എങ്കിലും പുറമ്പോക്കുണ്ടാവും
  അത് തിരിച്ചു പിടിക്കാൻ സർക്കാരിനോ ദൗത്യ സേനക്കൊ കഴിയുമോ
എട്ടും പത്തും നിലകളുള്ള റിസോർട്ടുകൾ പൊളിച്ചു മാറ്റാൻ ദൗത്യ സേനക്ക് ആകുമോ ..
ഒഴിപ്പിച്ച പുറമ്പോക്കുകൾ എന്ത് ചെയ്യാനാണ് സർക്കാരിന്റെ നീക്കം..അവിടെയൊക്കെ വേലി കെട്ടി തിരിച്ചു സർക്കാർ ഭൂമി എന്ന ബോർഡ് വയ്ക്കുമോ
എത്ര കാലം അതങ്ങിനെ കെട്ടി തിരിച്ചു ഇടും
ഭൂമി വെറുതെ കിടന്നാൽ അയല്വക്കത്തുള്ളവർ അതിൽ കൊണ്ട് വന്നു കറിവേപ്പും പച്ച മുളകും നടും .പിന്നെയും വെറുതെ കിടന്നാൽ അതിൽ തെങ്ങും കമുകും കുരുമുളകും നടും
റോഡുവക്കിലെ പുറമ്പോക്കിൽ ഷെഡ്ഡ് കെട്ടി സി ഐ റ്റി യു ..ക്കാർ ഷെഡ്ഡ് കെട്ടും ..സി പി ഐ ക്കാർ പാർട്ടി ഓഫീസ് പണിയും ..
ഇതിനെതാണ് യഥാർഥ പോം വഴി
അതാണ് ആലോചിക്കേണ്ടത്
അല്ലാതെ ഓരോ പ്രാവശ്യവും ഇടതു പക്ഷ സർക്കാരുകൾ അധികാരത്തിൽ കയറിയാൽ കൊട്ടയും പിക്കാസും ജെ സീ ബിയും എടുത്തു കൊണ്ട് മൂന്നാറിലെ സാധുക്കളുടെ തലയിലേക്ക് കയറുക അല്ല
കോടതി ഉത്തരവ് മറി കടന്നു കെട്ടിയ എട്ടും പത്തും നില കെട്ടിടങ്ങൾ ഒഴിപ്പിക്കാൻ ഈ ജനകീയ സർക്കാരി നാവുമോ
കുരിശു ഒരു പ്രതീകമാണ് ..സാധാരണ മനുഷ്യന് വേണ്ടി കുരിശിലേറിയ ഒരു വിപ്ലവകാരിയുടെ രക്തം ഓരോ കുരിശിലും ഉണ്ട് ..അത് മറക്കുന്നില്ല
എന്നാൽ ഡിവൈൻ പോലുള്ള ധ്യാന കേന്ദ്രങ്ങൾ നല്ല കച്ചവട സ്ഥാപനങ്ങൾ കൂടി ആണ് ..കോടിക്കണക്കിനു രൂപയുടെ വിദേശ സംഭാവന വാങ്ങി തട്ടിപ്പു നടത്തി കോടീശ്വരന്മാർ ആവുന്നവർ ആണ് സ്വകാര്യ ധ്യാന നടത്തിപ്പ് കാർ .  
പള്ളിയും ബിഷപ്പും ഇവരെ കയ്യൊഴിഞ്ഞു കഴിഞ്ഞു എന്നും ഓർക്കണം
കേരളത്തിലെ ഒരു  ക്രൈസ്തവ  സ്ഥാപനങ്ങളും  പുറമ്പോക്കു ഭൂമിയിൽ പള്ളിയോ സ്ഥാപനങ്ങളോ കെട്ടില്ല
കുരിശു നാട്ടി പുറമ്പോക്കു ഭൂമി കയ്യേറുന്ന ധ്യാന കേന്ദ്രക്കാർ ,,വൻ കിട റിസോർട്ട് ഉടമകളെ പ്പോലെ തന്നെയാണ് .കുരിശവിടെ നിർത്തി സ്ഥാപനം .ഒഴിപ്പിക്കണം.
അതിൽ സഭക്ക് ഒരു മന സ്താപവും വേണ്ട
പത്രോസേ നീ പാറയാകുന്നു
ആ പാറ മേൽ ഞാൻ എന്റെ മന്ദിരം തീർക്കും
എന്നാണു യേശു  പറഞ്ഞിട്ടുള്ളത്
പുറമ്പോക്കു ഭൂമി എന്തായാലും ചതുപ്പു നിലം പോലെ ആണ്
അവിടെ ആലയം കെട്ടി ക്കൂടാMonday, April 24, 2017

സഖാവ് സിനിമ

സഖാവ് സിനിമ കണ്ടു
ഹൃദയത്തിൽ  ചോരയിൽ കമ്മ്യൂണിസം എന്ന സ്വപ്നം ഉള്ള ഏതൊരു വ്യക്തിയും ഈ ചിത്രം കണ്ടിരിക്കണം
കോട്ടയത്തെ എസ് എഫ് ഐ സഖാക്കൾക്കിട്ടു ചില പാരകൾ ഉണ്ടിതിൽ.
എങ്കിൽ കൂടി ഈ സിനിമ നമുക്ക് നൽകുന്ന സന്ദേശം നേരിന്റെയും നന്മയുടെയും വിപ്ലവത്തിന്റെയും വേരുകൾ അറ്റിട്ടില്ല എന്ന് തന്നെയാണ് ..റൊമാന്റിക് കമ്മ്യൂണിസ്റ്റുകൾ വലിയ താത്വിക   പ്രതിസന്ധിയിൽ കൂടി കടന്നു പോവുകയാണ്..ഭാരതത്തിൽ മാത്രമല്ല..ലോകമെങ്ങും..കമ്മ്യൂണിസം മായുന്ന ഒരു സ്വപ്നമായി മാറുന്ന നേർ കാഴ്ചകളിൽ മനം നോവാത്ത ഒരാളും ഇല്ല..ചെറിയ ചില തുരുത്തുകളിലേക്കു ഒരു മഹത്തായ പ്രസ്ഥാനം ഒതുക്കപ്പെട്ട സങ്കടകരമായ കാഴ്ചയാണ് നാമിപ്പോൾ കാണുന്നത് .അതിനിടയിലെ ഒരു വെള്ളി വെളിച്ചം ആണീ സിനിമ എന്ന് പറയാതെ വയ്യ
എങ്കിലും സംവിധായകനോട് ചിലതു പറയാതെ വയ്യ
എല്ലാം തമ്പ്രാക്കളും തമ്പ്രാക്കൾ
ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആണ് തമ്പ്രാക്കൾ
വെറും തമ്പ്രാക്കൾ എന്ന് പറഞ്ഞാൽ അത് ആഴ്വാഞ്ചേരി  തമ്പ്രാക്കൾ ആണ് എന്നാണു ആ ചൊല്ലിന്റെ അർത്ഥം
അത് പോലെ ഈ എം എസ് ,ഏ കെ ജി,, പിണറായി ,വി എസ് ,യെച്ചൂരി ,കാരാട്ട് അങ്ങിനെ ഒത്തിരി സഖാക്കൾ ഉണ്ട് നമുക്ക് ചുറ്റും
എന്നാൽ വെറുതെ സഖാവ് എന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്നത് ഒരേ ഒരു ആൾ മാത്രമാണ്
അത് സഖാവ് കൃഷ്ണ പിള്ളയാണ്
എങ്കിലും ഈ ചിത്രം ഇപ്പോൾ ചെയ്തത് നന്നായി .അഭിനന്ദനങ്ങൾ
ഇതിന്റെ കഥ രണ്ടു കൃഷ്ണ സഖാക്കളുടെ ആണ്
നിവിൻ പോളി ആണ് രണ്ടു സഖാക്കളെയും അവതരിപ്പിച്ചിരിക്കുന്നത്
നന്നായി തന്നെ ചെയ്തിരിക്കുന്നു എന്ന് പറയാം
സ്ഥാന മോഹിയായ എസ് എഫ് ഐ നേതാവ് കൃഷ്ണ കുമാറും ..നിസ്തുലമായ പാർട്ടി സ്നേഹമുള്ള സഖാവ്  കൃഷ്ണനും ..
കേരളത്തിലെ തേയില തോട്ടങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് ..
സിദ്ധാർഥ്‌ ശിവകാരിയുമോ എന്നറിയില്ല..മിക്ക തോട്ടങ്ങളും പൂട്ടി ഇടപെട്ട അവസ്ഥയിലാണ്.തൊഴിലാളികൾ തേയില നുള്ളി സ്വയം വിൽക്കുകയാണ് ചെയ്യുന്നത്
പെമ്പിളൈ ഒരുമയൊക്കെ എവിടെ ആയിരുന്നു തോട്ടം തൊഴിലാളി സ്ത്രീകൾ വേശ്യകൾ ആക്കപ്പെട്ടപ്പോൾ എന്നറിയാൻ ആഗ്രഹമുണ്ട് .കാരണം അതി ഭയങ്കരമായ പട്ടിണിയും ദാരിദ്ര്യവും ആണ് ആ സ്ത്രീകൾ ..എന്നല്ല ആ കുടുമ്പങ്ങൾ  വർഷങ്ങളോളം നേരിട്ടത് ..
നല്ലൊരു പങ്കു വീട്ടമ്മമാരും ചെറു മക്കളെ അപ്പനെയേൽപ്പിച്ചു മലയിറങ്ങി..ഹോം നേഴ്‌സുമാർ ആയും വീട്ടു വേലക്കാരികൾ ആയും..അവർ കോട്ടയം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു ജോലി ചെയ്തു.ധാരാളം പേര് വേശ്യ വൃത്തിയിലേക്കും ആകർഷിക്കപ്പെട്ടു .കഴിഞ്ഞ വി എസ് ഭരണ കാലത്ത് സർക്കാർ മുൻകയ്യെടുത്ത് പല തോട്ടങ്ങളും തുറപ്പിക്കാൻ ശ്രമം നടത്തി ..കുറെയൊക്കെ വിജയിക്കുകയും ചെയ്തു .എങ്കിലും ഭാരതത്തിൽ ഒരു കിലോ തേയില ഉൽപ്പാദനത്തിനു ഏറ്റവും കൂടുതൽ ചെലവ് കേരളത്തിലെയാണ്
.ലോക വിപണിയിൽ തേയില വില ഗണ്യമായി കുറഞ്ഞപ്പോൾ കേരളത്തിലെ തോട്ടമുടമകൾക്കു വലിയ നഷ്ട്ടം വന്നു.അവർ ഫാക്റ്ററികൾ അടച്ചിട്ടു .ഏതാണ്ട് വര്ഷങ്ങളോളം ആ സ്ഥിതി തുടർന്നു  ..
ചില തോട്ടങ്ങൾ ഉടമകൾ ഉപേസഖിച്ചപ്പോൾ തൊഴിലാളികൾ കൊളുന്തു നുള്ളി ഫാക്റ്ററിയിൽ എത്തിച്ചു അല്ലെങ്കിൽ ഇരയായി തന്നെ അത് പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ എത്തിച്ചു വില വാങ്ങി വീതിച്ചെടുത്തു  ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിച്ചു .പട്ടിണിയും തണുപ്പും രോഗങ്ങളും..ക്യാൻസറും ..തോട്ടം മേഖല നശിച്ചു എന്ന് തന്നെ പറയാം

ആ സാഹചര്യമാണ് കൃഷ്ണ കുമാറിനെ വീണ്ടും പീരുമേട്ടിൽ എത്തിക്കുന്നത് .
തൊഴിലാളി സഹകരണ സംഘങ്ങൾ രൂപീകരിച്ചു പല തോട്ടങ്ങളും തങ്ങളുടെ ഉൽപ്പാദനം ക്രമീകരിക്കുന്നുണ്ട് ..അതാണ് ഇപ്പോൾ പ്രായോഗികമായി മിക്കയിടത്തും തോട്ടം മേഖലയിൽ നടക്കുന്നതും .പിശാചിന്റെ  കയ്യിൽ നിന്നും ചെകുത്താന്റെ കയ്യിലേക്ക് തോട്ടം മാറിയെന്നു മാത്രമേ സിനിമയിൽ നിന്നും നമ്മൾ മനസിലാക്കേണ്ടതുള്ളൂ
എന്തായാലും കമ്മ്യൂണിസ്റ് സിനിമ എടുത്തു ..കമ്മ്യൂണിസം പോഷിപ്പിക്കുന്നത് സഹകരണ മേഖലയാണ് ..ഈത്തരം സംരംഭങ്ങൾ എല്ലാം പൊതുവെ പാർട്ടി സഹകരണ മേഖലയിൽ ആണ് നടത്തുക പതിവ്

എങ്കിലും സഖാവ് കൃഷ്ണ കുമാർ  ഒരു നല്ല മാതൃകയാണ്.ഇങ്ങിനെ പേരറിയാത്ത ഒത്തിരി സഖാക്കളുടെ ത്യാഗവും  ധീരതയും രക്തവും ബലി ദാനവും ആണ് ഈ പ്രസ്ഥാനം
അതിനെ ഓർമ്മിച്ചതിനു നന്ദി സിദ്ധാർഥ്‌ ശിവ
നല്ല ഗാനങ്ങൾ ആണ് ഈ സിനിമയുടെ സവിശേഷത ..എങ്കിലും ആദ്യത്തെ തീം സോങ് കുറച്ചു നീണ്ടു പോയി ..അത്രയും സമയം ടിവിയിലോ നെറ്റിലോ ഒരാൾ ഒരു സിനിമ കാണാൻ വേണ്ടി ക്ഷെമിച്ചു കാത്തിരിക്കില്ല എന്നോർക്കണം .
നിവിൻ പോളി തടി വയ്ക്കുകയാണ് ..പൃഥ്‌വി രാജിനെ കണ്ടു പഠിക്കുകയാവും  ഈക്കാര്യത്തിൽ നല്ലത് ..
അൽതാഫ് സലിം ..നല്ല ഭാവിയുള്ള അഭിനേതാവാണ്.വീണ്ടും ചിത്രങ്ങളിൽ കാണുമെന്നു പ്രത്യാശിക്കുന്ന്നു
എസ് എഫ് ഐ യുടെ ഒരു കുട്ടി നേതാവ് വീട്ടിൽ ഉള്ളതിന്റെ വെളിച്ചത്തിൽ പറയുകയാണ്..ഇതിലെ കൃഷ്ണ കുമാറിനെ പ്പോലെ കഴുത്തറപ്പന്മാരല്ല കോട്ടയം എസ് എഫ് ഐ യിലെ കുട്ടികൾ
എന്ന് തന്നെയല്ല..രക്ത ദാന രംഗത്ത് എസ് എഫ് ഐ ചെയ്യുന്ന സേവനങ്ങൾ പാർട്ടിക്കാർക്കും അല്ലാത്തവർക്കും ഒരേ പോലെ അറിയാവുന്നതും ആണ്

വളരുന്ന പ്രായത്തിലുള്ള ചെറു കുട്ടികൾ ..അവർക്കു ഭക്ഷണമാണ് ദൈവം..ഒരു ജൂസ് എന്നാൽ അവർക്കു ആനന്ദമാണ് ..നല്ല ഒരൂണ്  സ്വപ്നവും
ചിക്കനും പൊറോട്ടയും ആണ് ഈ പതിനാറുകാരെ മിക്കപ്പോഴും രക്ത ദാനത്തിനു പ്രേരിപ്പിക്കുന്ന വികാരം എന്ന് പറഞ്ഞാലും തെറ്റില്ല
പിന്നെ സിദ്ധാർഥിനറിയാമോ എന്നറിയില്ല..എസ് എഫ് ഐ കുട്ടികളുമായി ഇടപെട്ടാൽ എന്തായാലും അവർ നമ്മളോട് ഭക്ഷണത്തിനും വണ്ടി ക്കൂലിക്കും പൈസ മേടിച്ചിരിക്കും..കാരണം..അവർ അത്യാഗ്രഹികൾ ആയിട്ടല്ല ..അവരുടെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടു തന്നെയാണ് ..നമ്മൾ കൊടുത്തില്ലെങ്കിൽ അവർ പട്ടിണി കിടക്കും.അത് കൊണ്ട് പാർട്ടിക്കാരോ പോഷക സംഘക്കാരോ..ഒക്കെ ഇവർക്ക് പത്തോ ഇരുനൂറോ രൂപ കൊടുക്കാൻ മടി കാണിക്കാറില്ല ..
വിദ്യാഭ്യാസ  മേഖലയിലെ സ്വകാര്യ മാനേജുമെന്റുകളുടെ കടന്നു കയറ്റങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിവുള്ള ഒരേ  ഒരു പ്രസ്ഥാനമാണ് എസ് എഫ് ഐ .
കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു അവർ രക്ത ദാന വിഷയത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുമുണ്ട് .എന്നാൽ രക്ത ദാനത്തിനു ഇവർ പൈസ മേടിക്കാറില്ല എന്നുറപ്പാണ്

പോലീസ് ഇൻസ്പെക്റ്റർ ആയി വന്ന നടൻ ..ഇത്തിരി റിജിഡ് ആയി തോന്നി.ബൈജുവിന്റെ ഗരുഡൻ മോശമായില്ല..സ്ത്രീ നായികമാരും നന്നായി തന്നെ അഭിനയിച്ചു.ഐശ്വര്യ രാജേഷ് ,നന്നായി അഭിനയിച്ചു ..ഒരു ലാളിത്യം നൈസർഗികമായ ഉണ്ട് അവർക്കു.എന്നാൽ അപർണ്ണയുടെ  സംഭാഷണം ഗുണമായി തോന്നിയില്ല..ശബ്ദം കൊടുത്തവരുടെ തകരാർ ആണോ എന്നറിയില്ല .നിവിൻ തകർത്ത അഭിനയിച്ചു..രണ്ടു റോളിലും .അധികാര മോഹിയായ ചെറുപ്പക്കാരനായും ..തികഞ്ഞ വ്യക്തിത്വമുള്ള കൃഷ്ണൻ സഖാവായും ..

എഡിറ്റിങ് മോശമായില്ല
സംഘട്ടനത്തിനു തീർത്തും പുതിയ മാനങ്ങൾ ആണ് ഈ ചിത്രത്തിൽ .അത് നന്നാവുകയും ചെയ്തു
റിസോർട്ടുകളുടെ അനധികൃത കയ്യേറ്റങ്ങൾ ഇതിൽ പറയുന്നുണ്ട് ...അതിലെ റിസോർട്ട് ഉടമയുടെ രീതിയാണ് ഇപ്പോൾ മൂന്നാർ കയ്യേറ്റക്കാർക്കുള്ളത്
ഇപ്പോഴങ്ങു ഒഴിപ്പിച്ചിട്ടു പോകട്ടെ..പിന്നെയും ഞങ്ങൾ ഇവിടെ തന്നെ കൃഷി ചെയ്യും ..ഇവിടെ തന്നെ ജീവിയ്ക്കും..കോടതിയിൽ നിന്നും ഒരു ഇഞ്ചക്ഷൻ വാങ്ങി അവർ വീണ്ടും തങ്ങളുടെ പ്രവർത്തനങ്ങൾ നിർബാധം തുടരും

തനിക്കുള്ളതെല്ലാം വിറ്റു പെറുക്കി കടം വാങ്ങി ആർട്ട് സിനിമ എടുത്തു മുടിഞ്ഞ സിദ്ധാർഥ്‌ ശിവയ്ക്കു ഈ ചിത്രം ഇനിയും നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനവും ശേഷിയും നൽകും എന്നാശിക്കട്ടെ
ലാൽ സലാം

Directed bySidhartha Siva
Produced byB. Rakesh
Written bySidhartha Siva
StarringNivin Pauly
Aishwarya Rajesh
Music byPrashant Pillai
CinematographyGeorge C. Williams
Production
company
Universal Cinema
Distributed byAnto Joseph Film Company
Monday, April 17, 2017

സ്വച്ഛ് ഭാരത് അഭിയാൻ

എല്ലാ വീട്ടിലും കക്കൂസ് ..
സ്വച്ഛ് ഭാരത്  അഭിയാൻ
ഇതെല്ലാം ഇപ്പോൾ കേരളത്തിൽ നിലവിലുള്ള പദ്ധതികൾ ആണല്ലോ .പ്രധാന നരേന്ദ്ര മോദിയുടെ എല്ലാവര്ക്കും കക്കൂസ് എന്നത് നടക്കാനാവാത്ത ..ഒരിക്കലും നടക്കില്ലാത്ത ഒരു സ്വപ്നം ആണ് എന്ന് വീട്ടിലെ ഒരു ഉത്തര ഭാരത നിവാസി പറഞ്ഞു.ഞാനതു വിശ്വസിച്ചില്ല..സാക്ഷരതാ യജ്ഞം പോലുള്ള ബ്രഹുത്തായ പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം ..അപ്പോൾ ക്യാൻവാസ് ഒന്ന് മാറ്റി ഭാരതം എന്നാക്കിയാൽ,ഭരണാധികാരികൾ ആ പദ്ധതിയിൽ ആത്മാർഥത ഉള്ളവർ ആണെങ്കിൽ എന്ത് കൊണ്ട് ശുചിത്വ ഭാരത മിഷൻ നടപ്പാക്കാൻ സാധിക്കില്ല ഭാരതമൊട്ടാകെ .ഗംഗയെ ശുദ്ധീകരിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞല്ലോ
ചെറു നഗരങ്ങളിൽ ഗലികളിൽ താമസിക്കുന്നവർക്ക് കക്കൂസ് എന്നത് നഗരത്തിലെ ഓടകൾ ആണ് .രാവിലെ ചെറു പത്രങ്ങളിൽ ജലവുമായി വന്നു ഓടകളിൽ കാര്യം സാധിച്ചു അവർ തിരികെ പോകും.
.ഗ്രാമങ്ങളിൽകക്കൂസ് ഒരു വലിയ സാമൂഹ്യ വിഷയം പോലും ആണ്
 സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ബഹു ഭൂരിപക്ഷവും നടക്കുന്നത് സന്ധ്യ സമയത്ത് ഇവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വീടിനടുത്തുള്ള വിജന പ്രാദേശികളിൽ എത്തുമ്പോഴാണ്  .രാവിലെയും വൈകീട്ടുമേ ഭാരതീയ സ്ത്രീകളിൽ ഭൂരി ഭാഗവും മൂത്രമൊഴിക്കാറുള്ളൂ എന്നതാണ് മറ്റൊരു യാഥാർഥ്യം
ജല സ്രോതസ്സുകൾ മലിനമാക്കുന്നു എന്നതിലൊന്നും അവിടെ വലിയ വിഷയവുമല്ല ..എന്നാൽ സന്ധ്യക്കും സൂര്യനുദിക്കുന്നതിനു മുൻപും സ്ത്രീകളെ പതിയിരുന്നു ആക്രമിക്കുന്നത് സാമൂഹ്യ വിരുദ്ധർക്കോ അക്രമികളോ പതിവാക്കിയപ്പോൾ വീടുകളിൽ കക്കൂസ് എന്ന പദ്ധതിക്ക് സാമൂഹ്യ പ്രസക്തി ഏറുകയാണ് ..
ഭർത്താവിന്റെ വീട്ടിൽ കക്കൂസില്ലാത്തതുകൊണ്ടു ഭർത്തൃ ഭവനം ഉപേക്ഷിച്ച സ്ത്രീകളെ നമ്മൾ ടി വിയിൽ കണ്ടു..നല്ലത്..
റേപ് ,സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ..അവരുടെ കൊലപാതകങ്ങൾ ..ഇവയൊന്നും തന്നെ സാധാരണ റിപ്പോർട് ചെയ്യപ്പെടാറില്ല ഗ്രാമങ്ങളിൽ .റേഷൻ വിഹിതം വെട്ടി കുറയ്ക്കും എന്നത് കൊണ്ട് സ്ത്രീകളുടെ മരണ വിവരം അധികാരികളെ അറിയിക്കാറുമില്ല .മിക്ക സംസ്ഥാനങ്ങളും എന്നാൽ സ്ത്രീ ശിശുക്കളുടെ ജനനം റിപ്പോർട് ചെയ്യുന്നുണ്ട്.കാരണം കേരളം അടക്കം ഉള്ള സംസ്ഥാങ്ങളിൽ ഒരു സ്ത്രീ ശിശു സർക്കാർ ആശുപത്രിയിൽ പിറന്നാൾ അവളുടെ പേരിൽ ഒരു തുക നിക്ഷേപിക്കപ്പെടുന്നു.അത് കൊണ്ട് മാത്രം അവൾ ജനിച്ച വിവരം ലോകം അറിയുന്നു
അങ്ങിനെ അഗണ്യ കോടിയിൽ വെറും പുഴുവായി മാത്രം കണക്കാക്കപ്പെടുന്ന സ്ത്രീകൾക്ക് ശാക്തീകരണത്തിന് ഉതകുന്ന ഒരു പദ്ധതിയാണ് എല്ലാ വീടുകളിൽ കക്കൂസ് എന്നത്
അത് കൊണ്ട് തന്നെ ആ പദ്ധതിയുടെ വിജയം  ..ഭാരതീയ സ്ത്രീകളുടെ സ്വയം നിലനിൽപ്പിന്റെ ഏറ്റവും ശക്തമായ ഒരു ചുവടു വയ്പ്പാണ് താനും
റോഡ് വക്കിൽ മൂത്രമൊഴിച്ചാൽ പോലീസ് പോകുന്ന കേരളത്തിന് ഒരിക്കലും മനസിലാവാത്ത ഒന്നാണ് ഈ പദ്ധതി.
ഇതിനെ കുറിച്ച് പല രസകരങ്ങളായ കഥകളും കേട്ടിട്ടുണ്ട്
ജബൽ പുർ കന്റോൻറ്‌മെന്റാണ് സ്ഥലം
അവിടെ ഒരു മിലിട്ടറി ഓഫീസർ കുടുമ്പവും ഒത്തു കഴിയുന്നു.ഭാര്യ ക്കു ഒരു 40  വയസു ആയിട്ടുണ്ടാവും.അപ്പോഴാണ് ടൂ വീലർ ഓടിക്കാൻ പഠിക്കണം എന്നൊരു മോഹം ഉദിച്ചത്  .ഓഫീസറെ നമുക്ക് രാജനെന്നു വിളിക്കാം .ഭാര്യയെ ചന്ദ്രിക എന്നും ..അവർ ഒരു സ്‌കൂളിൽ പഠിപ്പിക്കുന്നു
അവർ നാട്ടിൽ നിന്നും ചന്ദ്രികയുടെ ചേച്ചിയുടെ മകനെ കൊണ്ട് നിർത്തിയിട്ടുണ്ട് ..ഇവിടെ ജോലിക്കായാണ്.ഒരു ജോലി തരപ്പെടുകയും ചെയ്തു ..നമുക്കവനെ കുട്ടനെന്നു വിളിക്കാം ..ചന്ദ്രികക്ക് വണ്ടി ഭർത്താവ് മേടിച്ചു കൊടുത്ത്.ലൈസൻസും എടുത്തു.ഇനി അത് റോഡിൽ ഓടിച്ചു ശീലിക്കണം അല്ലോ .അങ്ങിനെ അതി രാവിലെ ആകുമ്പോൾ റോഡിൽ വണ്ടി ഒന്നും കാണില്ല അപ്പോൾ ഓടിക്കാൻ എളുപ്പമാണ് എന്ന് പറഞ്ഞു ഇവർ അഞ്ചരക്ക് വണ്ടിയും എടുത്തിറങ്ങി..
പാവം കുട്ടൻ ആണ് മൗസിയുടെ പിറകിൽ ഇരിക്കാൻ വിധിക്കപ്പെട്ട ആ ഹത ഭാഗ്യൻ
ചന്ദ്രികയ്ക്കു പരിഭ്രമം വന്നാൽ സ്പീഡ് കൂട്ടാൻ വലത്തോട്ടു തിരിക്കാനോ ഇടത്തോട്ടു തിരിക്കാനോ എന്ന് മറന്നു പോകും
നല്ല മഞ്ഞുള്ള പുലരിയിൽ ഇവർ മിലിറ്ററി ബേസ് വിട്ടു റോഡിലേക്കിറങ്ങി .
ചെറിയ ഹെഡ് ലൈറ്റിന് പ്രകാശം കുറവാണ്  .മൂടൽ മഞ്ഞും ഉള്ളത് കൊണ്ട് അധികം മുന്നോട്ടു കാണാൻ കഴിയില്ല .പിറകിലിരിക്കുന്ന ആൾക്ക് ശരിക്കു മുന്നോട്ടു കാണാൻ കഴിയുന്നില്ല .ഒരു നല്ല ഇറക്കം വന്നു.കുട്ടൻ പറഞ്ഞു മൗസി സ്പീഡ് അല്പൻ കുറച്ചോളൂ..ഇറക്കം അല്ലെ.അപ്പോഴേക്കും മൗസി നേരെ മരിച്ചു തിരിച്ചു ..വണ്ടിക്കു സ്പീഡ് കൂടി..മൗസി വീണ്ടും പരിഭ്രമിച്ചു..വീണ്ടും തിരിച്ചു..വീണ്ടും സ്പീഡ് കൂടി ..ഒരു കൊച്ചു സ്‌കൂട്ടിക്കു പോകാവുന്നതിന്റെ മാക്സിമം സ്പീഡിൽ വണ്ടി പായുകയാണ്.സ്റ്റിയറിങ്ങിൽ അത്ര പരിചയവും പോരാ.
പിന്നെ നമ്മൾ കാണുന്നത് ഒരു ആകാശത്തു നിന്നുള്ള ഒരു രംഗം ആണ് ..വഴിയിൽ മാള വിസർജനത്തിനായി ഇരിക്കുന്ന മാന്യന്മാർ ലോട്ടയും കിണ്ടിയും മഗ്ഗും  ഒക്കെ ആയി നാലും കാലും പറിച്ചു എഴുനേറ്റു ജീവനും കൊണ്ട് ഓടുകയാണ് .ചിലർ പാത്രം എറിഞ്ഞു കളഞ്ഞാണ് ഓടുന്നത് ..ഒരു വിധത്തിൽ അവർ സ്വ ജീവൻ രക്ഷിച്ചെടുത്തൂ എന്നെ പറയേണ്ടൂ
ഇടത്തോട്ടു തിരിക്കു മൗസി..അങ്ങിനെ ചെയ്യൂ മൗസി..ഇങ്ങനെ ചെയ്യൂ മൗസി എന്നൊക്കെ പറഞ്ഞു ഒരു വിധം കുട്ടൻ മൗസിയെ കൊണ്ട് വണ്ടി നിർത്തിച്ചു.മൗസി അങ്ങിനെ നനഞ്ഞ പൂച്ച കുഞ്ഞിനെ പ്പോലെ വണ്ടിയിൽ ഇരുന്നു വിറയ്ക്കുകയാണ് ..വണ്ടി തിരികെ കുട്ടൻ ഓടിച്ചു വീട്ടിലെത്തി.പിറ്റേ ദിവസവും നേരം വെളുത്തു.മൗസി വീണ്ടും കുട്ടനെ വിളിച്ചു..നമുക്ക് പഠിക്കാൻ പോകേണ്ട..കുട്ടൻ മനസില്ല മനസോടെ സമ്മതിച്ചു .വഴിയിൽ ഇരിക്കുന്നവർ കല്ലെടുത്ത് എറിഞ്ഞു വീഴിക്കുമോ എന്നൊരു സംശയം കുട്ടനുണ്ട്.എങ്കിലും അവനതു വെളിപ്പെടുത്തിയില്ല .മൗസി  പരിഭ്രമിച്ചാലോ
തലേന്ന് എത്തിയ അതെ ഇറക്കം ..മൗസി വളരെ ശ്രദ്ധിച്ചു സ്പീഡ് കുറച്ചു മുന്നോട്ടു പോവുകയാണ്
പക്ഷെ..അവിടെ ഉള്ളവർ വളരെ ബുദ്ധിമാന്മാരാണ്.ഒരൊറ്റ ആൾ പോലും ആ റോഡിൽ അന്ന് മല  വിസർജ്ത്തിനായി .എത്തിയിട്ടില്ല.
അവരെല്ലാം വേറെ ഏതോ റോഡും തേടി പോയിട്ടുണ്ടാവും
സ്വച്ഛ് ഭാരതിനു  ഇങ്ങനെ ചില കുറുക്കു വഴികൾ ഉണ്ട് എന്ന് പറഞ്ഞതാണ്

 കുറെ കൊല്ലങ്ങൾ കഴിഞ്ഞു  കുട്ടന്  ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചു.വർഷങ്ങൾ ഉത്തര  ഭാരതത്തിലെ  പല നഗരങ്ങളിൽ ജോലി ചെയ്തു .ആൾ വലിയ മോഡി ഭക്തനുമാണ് ..സംസാരിച്ചു വന്നപ്പോൾ അവനൊരു കാര്യം പറഞ്ഞു.മോദിയുടെ ഈ പദ്ധതി  ഒരിക്കലും വിജയിക്കാൻ പോകുന്നില്ല .എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ അവൻ ചില അനുഭവ കഥകൾ പറഞ്ഞുടോയിലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് .നിങ്ങൾ ബസ്സിൽ ആണ് പോകുന്നത് എങ്കിൽ.ഏതാണ് ഒരു കൊളോ മീറ്റർ അകലെ വച്ച് തന്നെ ഈ ടോയിലറ്റുകൾ വരുന്നുണ്ട് എന്നറിയാം കഴിഞ്ഞ തിരഞ്ഞെടുപ്പിന് അവനു ഇലക്ഷൻ ഡ്യൂട്ടി ഉണ്ടായിരുന്നു .പോസ്റ്റിങ്ങ് കിട്ടിയത് മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ..സ്‌കൂളിൽ വൈദ്യുതിയോ കക്കൂസോ മൂത്രപ്പുരയോ ഇല്ല ..ടോർച്ചുമായി ഇവർ രാത്രി ഇറങ്ങി ..കുളങ്ങൾ അന്വേഷിച്ചാണ് പോകുന്നത്.എവിടെ കുളങ്ങൾ ഉണ്ടോ അതിനു ചുറ്റും നമുക്ക് കാലു കുട്ടൻ ആകാത്ത വിധം ഗ്രാമീണർ അപ്പിയിട്ടു വച്ചിരിക്കുന്നു.അവർ പരാജയം സമ്മതിച്ചു തിരികെ പൊന്നു.ആ ഗ്രാമത്തിലെ എല്ലാ കുളങ്ങളും സന്ദർശിച്ചു തണുപ്പിൽ രണ്ടു മണിക്കൂർ നടന്നു തിരികെ എത്തി കിടന്നു ഉറങ്ങി
ദേശീയ പാതകളിൽ ഇടയ്ക്കിടെ കേന്ദ്ര സർക്കാർ ഈ -ടോയിലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് ..ഏതാണ് ഒരു കിലോ മീറ്റർ മുൻപ് തന്നെ നമുക്കെ സ്ഥാപനം വരാറായി എന്നറിയാം ..നമ്മൾ കാറിൽ യാത്ര ചെയ്‌താൽ അറിയാൻ കഴിഞ്ഞെന്നു വരില്ല .
സംഭവം സത്യമാണ്.ടോയ്‌ലെറ്റുണ്ട് ..വെള്ളം ഉണ്ട് ..എന്നാൽ പന്ത്രണ്ടു പേരുള്ള കുടുമ്പം വന്നാൽ ഒരാൾ അല്ലെങ്കിൽ രണ്ടു പേര് കാശ് കൊടുത്ത് അകത്തു കയറും .ബാക്കി മുഴുവൻ പേരും റോഡരികിൽ കാര്യം സാധിക്കും
അസാധ്യ ദുർഗന്ധം കൊണ്ട് യാതൊരു രക്ഷയും ഇല്ല
സാമാന്യ ജനങൾക്ക് സ്ത്രീയാകട്ടെ പുരുഷനാകട്ടെ മല  മൂത്ര വിസർജനത്തിനുള്ള ഒരു ഏർപ്പാട് ഭാരതം പോലുള്ള ഒരു ദരിദ്ര രാജ്യത്തു വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞാൽ ഗംഗ വൃത്തിയാക്കുന്നതിലും വലിയ ഒരു പുണ്യ കർമ്മം ആവും അത്
കോൺഗ്രസ് സർക്കാർ വളരെ ശ്രമിച്ചിട്ടും അവരുടെ ക്ഷേമ പദ്ധതികൾ എല്ലാം ഇടനിലക്കാരുടെയും..ദല്ലാളന്മാരുടെയും..ഗ്രാമത്തിലെ പണം പലിശക്ക് കൊടുക്കുന്നവരുടെയും..സമീന്ദാർമാരുടെയും ക്ഷേമം ആണ് നടപ്പാക്കപ്പെട്ടതു.എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ പോലും ഒപ്പിട്ട ചെക് ലീഫുകൾ അടക്കം ഈ വരേണ്യ വർഗത്തിന്റെ സേഫിൽ ഇരിക്കുമ്പോൾ..
അവരുടെ പട്ടിണി മാറ്റാനോ..അവർക്കു നല്ല ജീവിതം നൽകാനോ..അവരെ അടിമ ജോലിയിൽ നിന്നും രക്ഷിക്കാനോ ഭാരതം ഭരിക്കുന്ന ഒരു സവര്ണനും ആവില്ല എന്നുറപ്പുള്ളപ്പോഴും
ഗ്രാമത്തിലെ വീടുകളിൽ ഒരു കക്കൂസ് എങ്കിലും പഞ്ചയാത്തുകാർ  മുൻ കയ്യെടുത്ത് കെട്ടി കൊടുത്താൽ അത് ഭാരതത്തിനു അഭിമാനിക്കാനും സന്തോഷിക്കാനും ഉള്ള കാര്യമാണ്..
ഈ ചുപ്‌കോ മൂവേമെന്റുകാർ ഒക്കെ എവിടെയാവും മൂത്രമൊഴിച്ചിട്ടുണ്ടാവുക അപ്പിയിട്ടുണ്ടാവുക
അവരെന്താണ് ഗ്രാമീണരുടെ ഈ ദുഖം  അറിയാതെ പോയത്


avatharika

ചിത്ര ശലഭങ്ങളെ മാപ്പ്
എഴുത്തും വായനയും ബുക്കുകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ലൈബ്രറിയിൽ നിന്നും പുറത്തേക്കു കടന്നു കംപ്യൂട്ടറിലും പിന്നെ കൈപ്പത്തിയിലൊതുങ്ങുന്ന മൊബൈലും ഒതുങ്ങുന്ന ആധൂനിക കാലത്ത് കവിതയും സാഹിത്യവും വരേണ്യ  വർഗത്തിന്റെ പെന ത്തുമ്പിൽ നിന്നും ആയിരം രൂപയുടെ മൊബൈലിൽന്റെ ഉള്ളിലേക്ക് ചുരുങ്ങി എന്നത് ഒരു മാറ്റമാണ്. എഴുത്തിന്റെയും വായനയുടെയും ലോകം വിശാലവും പ്രപഞ്ചത്തോളം വലുതുമാവുന്ന ആകാശ കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത് ..അതൊരു മഹാ പ്രപഞ്ചമാണ്..ആർക്കും ഹൃദയം തുറന്നു വയ്ക്കാൻ ഒരു പ്രസാധകനും വേണ്ട എന്ന സ്ഥിതി .അത് വായിക്കാൻ ചിലരുണ്ട് എന്നെ സന്തോഷം ..കവി എന്ന നിലയിൽ നമുക്ക് ഒത്തിരി സന്തോഷം തരുന്ന ഒരു കാഴ്ചയാണ് ഇത് ,ഫേസ് ബുക്കിലാണ് സാഹിത്യത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണ് .ഹരിശ്രീ എന്നൊരു ഫേസ് ബുക്ക് കവിത ഗ്രൂപ്പ് കഴിഞ്ഞ കുറേവര്ഷമായി വിജയ പൂർവ്വം കൊണ്ടുനടക്കുന്ന
ഫേസ് ബൂക്കിലെ സാമാന്യം  വായനക്കാരുള്ള കവിയും സാഹിത്യകാരനും ആണ് ശ്രീ മുരളീധരൻ വലിയ വീട്ടിൽ .
അദ്ദേഹത്തിന്റെ പ്രഥമ കവിത സമാഹാരമാണ്  ചിത്ര ശലഭങ്ങളെ മാപ്പ് 
പലപ്പോഴും കവിയുടെ മനസിന്റെ തനിയാവർത്തനമാവും തന്റെ കവിതകൾ എന്നതാണ് ഫേസ് ബുക്ക് കവിതകളുടെ വലിയ പോരായ്മ്മകൾ ഫേസ് ബുക്ക്  ഒരു തട്ടകം എന്ന നിലയിൽ കവികൾക്ക് വലിയ സ്വാതന്ത്ര്യവും  സന്തോഷവും വായനക്കാരെയും നൽകും .
എങ്കിലും ..ആവർത്തന വിരസത പലപ്പോഴും വായനക്കാരെ മടുപ്പിക്കും
.മുരളിയുട കവിതകളുടെ വലിയ ഒരു ഗുണം അവ സ്വന്തം  ചുറ്റു  പാടുകളിൽ നിന്നും ഈർപ്പവും വളവും വലിച്ചെടുത്തു അന്തരീക്ഷ ഊർജ്ജം കൊണ്ട് സ്വയം പടർന്നു പന്തലിക്കുന്ന സസ്യങ്ങളെപ്പോലെയാണ്.
സ്വന്തമായി ആത്മാവും സ്വന്തമായി നിലനിൽപ്പും ഉള്ള കവിതകൾ .
കവിയുടെ സ്വന്തം ആത്മാവിനെ മറികടന്നും ഈ കവിതകൾ അന്തരീക്ഷത്തിൽ വിലയം  കൊള്ളുന്ന ,തല എടുത്തു പിടിച്ചു  നിൽക്കുന്ന കാഴ്ച ആണ് ഈ കവിതകളുടെ ഒരു പ്രധാന സവിശേഷത
പ്രവാസിയുടെ തീവ്രമായ കുടുമ്പ സ്നേഹം ..വിരഹ ദുഃഖം..അതി തീവ്രമായ പിതൃ പുത്രാ ബന്ധം..മാതൃ സ്നേഹം,മരണം ഏകാന്തത പ്രവാസം  ഇതെല്ലാം ഈ കവിതകളിൽ നമുക്ക് കാണാം

 അമ്മയുടെ മരണം കവിയിൽ ഉണ്ടാക്കിയ തീക്ഷ്ണമായ വൈകാരിക ആഘാതം ഒരു കവിതയിൽ പ്രതിഫലിക്കുന്നു
പാലയുടെ ചുവട്ടിൽ നിധിയുണ്ട് എന്ന് മക്കളെ പേർത്തും പേർത്തും പറഞ്ഞു വിശ്വസിപ്പിക്കുന്ന അച്ഛനോട് അത് സത്യമാണ് എന്ന് പറഞ്ഞു മകൻ ആശ്വസിക്കുന്നു.കാരണം അമ്മയെ അടക്കിയത് ആ  പാല  ചുവട്ടിൽ ആണല്ലോ,
പലപ്പോഴും ജീവിത യാഥാർഥ്യങ്ങളോട് കവി പ്രതികരിക്കുന്ന രീതി അൽപ്പം നർമ്മം കലർന്നിട്ടാണ് ..
നാം ബലിയര്‍പ്പിച്ചത്

നാക്കിലയെ  മനസ്സില്‍ ധ്യാനിച്ച്
പേപ്പര്‍ ""വാഴയില""
  നെഞ്ചോട് ചേര്‍ത്ത്
നിലത്ത് വെച്ചു
കുപ്പി വെള്ളം  അടപ്പ് മാറ്റി
മൊബൈല്‍ പിടിച്ച  കയ്യിലൊഴിച്ച്
തൂശനിലേയിലേക്ക് തളിച്ചു
അടുപ്പ് കൂട്ടി
  നോണ്‍   സ്റ്റിക്ക് പാത്രത്തില്‍
വെള്ളം ഒഴിച്ച്
തിളച്ചപ്പോള്‍  അതിലേക്ക്
ധ്യാനത്തോടെ മാഗി ഇട്ടു
തുളസി  ഇല
  മനസ്സില്‍  സങ്കല്പിച്ച്
ഓര്‍ക്കിഡ് പുഷ്പത്താല്‍
  നീരു പകര്‍ന്ന്
ഇലയിലേക്കൊഴിച്ചു.
കുറുകി വന്ന  മാഗി
ചെറു ചൂടോടെ   ഒരുട്ടി
ഇലയ്ക്ക് ചുറ്റും
മൂന്ന്  വട്ടം  കറക്കി
ഡിയര്‍ മമ്മിയ്ക്ക് ബലി .
കാഷ്ടിക്കാന്‍ കാഷ്ടം പോലും
ഇല്ലാതൊരു  ബലിക്കാക്ക
എല്ലാം കണ്ട് മരത്തില്‍
ഇരുന്നു കരഞ്ഞു,

ചില കവിതകളിൽ പുരുഷ സഹജമായ ലൈംഗീക  ചോദനകൾ പ്രസരിക്കുന്നത് കാണാം
കയറു പിരിച്ചും
കുണുങ്ങി  കുണുങ്ങി നടന്നും
ഒളികണ്ണിട്ട് ചിരിച്ചും  നടന്ന
  ശാരദയ്ക്ക് വെറും
ഒരു മുഴം കയർ മതിയായിരുന്നു.
അടി പൊളി വണ്ടി
എന്നെല്ലാരും പറയുമായിരുന്ന
നടക്കുമ്പോൾ കുലുങ്ങുന്ന വസന്ത
വണ്ടിപ്പാളത്തിൽ  ആയിരുന്നു
  ചോര ചിതറി   ചിരിച്ച് കിടന്നത്
കുളി  സീൻ കാണാൻ
എല്ലാരും കൊതിച്ചിരുന്ന
ഭാർഗവിയാണു ഒരിക്കൽ
പോലീസു  വരുന്നവരെ
പുഴയിൽ കമഴ്ന്നു
പൊങ്ങി കിടന്നതും
കയറു പിരിക്കാൻ
ആളില്ലാത്ത  വീടും
വസന്ത ഇനിയൊരിക്കലും
നടക്കാത്ത  വഴികളും
വറ്റിയ  പുഴയും
ഇന്നും കാത്തിരിക്കുന്നുണ്ട്..
ആരെയെല്ലാമോ
എങ്കിലും അതിലും അന്തർലീനമായ തീക്ഷ്ണ ജീവിത യാഥാർഥ്യങ്ങളെ .പൊള്ളുന്ന സ്ത്രീ ദുഖങ്ങളെ  കണ്ടില്ല എന്ന് നടിക്കാനും ആവില്ല 

മരണത്തെ ഇങ്ങനെ കവിതയിൽ സന്നിവേശിപ്പിക്കുന്നതിൽ വിജയിച്ച കവികൾ വേറെ ഉണ്ടാവില്ല 
മരണം അനിവാര്യമാണ് എന്നിരിക്കിലും അതിന്റെ ക്രൂരത കവിയെ വല്ലാതെ പിടിച്ചു കുലുക്കുന്നുമുണ്ട് ..പലപ്പോഴും കവി നിസ്സഹായനായി നമ്മെ നോക്കുന്ന കാഴ്ച ഈ കവിതകളിൽ കാണാം (തീവണ്ടി..വെറുതെ ചില മോഹങ്ങൾ)

അകത്തെ മുറിയിലേക്കോ,
പുറത്ത് മുറ്റത്തെ ഇരുളിലേക്കോ
തനിച്ചൊന്നു പോകാൻ നിങ്ങൾക്കും
വല്ലാത്തൊരു മടിയായിരിക്കും
ചുവരിൽ അനങ്ങാതിരുന്നു
മരിച്ചയാാളിന്റെ പടം
നിങ്ങളെ തന്നെ നോക്കുന്നതായി തോന്നും !

പ്രണയവും ശാസ്ത്രവും തമ്മിൽ ചേർന്ന് നിലക്കുന്ന ചിരിപ്പിക്കുന്ന കാഴ്ചകളും കവിയുടെ മാത്രമെ സവിശേഷതയാണ് 

പ്രണയ രസതന്ത്രം

ഞാൻ കത്തുന്ന
ഹൈഡ്രജനും ,
അവൾ കത്താൻ
സഹായിക്കുന്ന
പ്രാണ വായുവും
ആയിരുന്നല്ലോ .
ആതിനാലാവാം
രണ്ട് പേരും
ചേർന്നപ്പോൾ
തീ കെടുത്തുന്ന
ജലം പോലെ
ഞങ്ങളുടെ പ്രണയവും
കെട്ട് പോയത്

ദരിദ്രന്റെ ,പാർശ്വ വൽക്കരിക്കപ്പെട്ടവന്റെ 
കുട്ടിച്ചാത്തന്റെ  നോവുന്ന വേഷം കെട്ടലുകൾ ,അവന്റെ സങ്കടങ്ങൾ എല്ലാം നമുക്കീകവിതയി ൽ കാണാം ആട്ടം കഴിഞ്ഞ്
ഗുരുതി തറയിൽ
തല തല്ലി കരഞ്ഞ്
വേഷം അഴിച്ച്  
തിരിച്ച്  പോകുമ്പോൾ,
""ദാ പോകുന്നു കുട്ടിച്ചാത്തൻ""
എന്നാരെങ്കിലും  ചൊല്ലിയാൽ ,
കൂരയിലേക്ക് പോകുന്ന  തിരക്കിലും
തല കുനിച്ച് പറയാൻ മറക്കില
“”ഞാനിപ്പോൾ കുട്ടിച്ചാത്തനല്ല 
വെറും മലയൻ കുമാരനാണു
പോയിട്ടരി വാങ്ങണം “”


പ്രണയം യാതൊരു നേർത്ത നോവായി പരിഹാസമായി ചില കവിതകളിൽ ഹൃദയം തുളച്ചിറങ്ങുന്ന വേദനയായി ഒക്കെ ചില  കവിതകളിൽ കാണാം

രാഷ്ട്രബന്ധിയായ മുരളിയുടെ കാഴ്ചപ്പാടുകൾ പലപ്പോഴും രസകരമാവും ..ചിലപ്പോൾ കമ്മ്യൂണിസത്തെ മഹത്തായ ഒരു രാഷ്ട്രീയ സിദ്ധാന്തം എന്ന രീതിയിൽ കാണുമ്പോഴും എഴുതുമ്പോഴും ..മുരളിക്ക് കാലുഷ്യമൊന്നുമില്ല ..എന്നാൽ എന്നൊക്കെ കമ്മൂണിസം വഴിമാറി  പോകുന്നു എന്ന് തോന്നുന്നോ അപ്പോഴൊക്കെ തിരണ്ടി വാൽ  കൊണ്ട് അടിക്കുന്നത് പോലെ വിമർശന ശരങ്ങൾ എയ്തു വിടുന്നത് കാണാം .എന്നാൽ ഒരിക്കലും പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ദരിദ്രന്റെ കൂടെയല്ലാതെ മുരളി നിന്നിട്ടുമില്ല ..
ശാസ്ത്ര സാങ്കേതിക വിഷയങ്ങളെ കവിതയിലേക്ക് സ്വാംശീകരിക്കാൻ കവി നടത്തുന്ന ശ്രമങ്ങൾ കൗതുകം ഉണ്ടാക്കുന്നതാണ് .(അപകർഷതാ ,ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ഗാലക്സികളുടെ പ്രണയം )ഇതെല്ലാം അങ്ങിനെ എഴുതപ്പെട്ടവയാണ്
ദരിദ്രന്റെ സങ്കടം ആവർത്തിച്ചു ആവർത്തിച്ചു പല കവിതകളിലും കയറി വരുന്നുണ്ട് (ചില പൊടിക്കയ്യുകൾ)
സാഹിതീ ബന്ധിയായി  മാത്രം നില നിൽക്കുന്നതല്ല മുരളിയുടെ കവിതകൾ
നർമ്മം ആ കവിതകളുടെ ഒരു അന്തർധാര തന്നെയാണ്
ഒന്നും മനസിലാവാത്തത് പോലെ എന്ന കവിതയിൽ പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നതിൽ മനസ് നോവുന്ന കവിയെ കാണാം
സമൂഹവും പുരുഷനും സ്ത്രീയും കുടുംബവും എല്ലാം കവിയുടെ ശ്രദ്ധയിൽ വരുന്നുണ്ട്.സ്ത്രീ സംരക്ഷണം അർഹിക്കേണ്ടുന്നവൾ ആണെന്ന് കരുതുമ്പോൾ തന്നെ അവളുടെ സ്വാതത്ര്യം മുരളിക്ക് പ്രധാനമാണ് .. സ്ത്രീയും പുരുഷനും തുല്യ ശക്തികൾ എന്ന് തന്നെ കരുതുന്നതാണ്

ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല'
മുരളിയുടെ കവിതകൾ സംവേദന ക്ഷമങ്ങൾ  ആണ്..തീവ്രവും പലപ്പോഴും വിട്ടു വീഴ്ച ഇല്ലാത്തതും..മിക്കപ്പോഴും ഹൃദയ സ്പൃക്കാവുന്ന വിധത്തിൽ സത്യസന്ധവും ആണ്.തനിക്കു അനുഭവപ്പെടാത്ത ഒന്നിനെക്കുറിച്ചും കവി നമ്മോടു സംസാരിക്കുന്നില്ല നെഞ്ചിൽ നിന്നും എഴുതുന്ന കവിതകൾ എല്ലായ്പ്പോഴും വായനക്കാരെ ആകർഷിക്കും ഈ കവിതകളും അങ്ങിനെ തന്നെ
അതി തീവ്രമായ അനുഭവ പ്രപഞ്ചമാണ് ഈ കവിതകൾ..പലപ്പോഴും നമ്മെ ഭയപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും..മിക്കപ്പോഴും ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകൾ

Saturday, April 15, 2017

moonnaar

കാനം  രാജേന്ദ്രൻ സി പി ഐ ക്കാരൻ..റവന്യൂ വകുപ്പ് സി പി ഐ യുടെ കയ്യിൽ
ധീരനായ ദേവികുളം കളക്ക്ട്റ്ററെ   മാറ്റണം എന്ന തദ്ദേശീയരുടെ ആവശ്യം മന്ത്രിസഭ നിരാകരിച്ചു
മൂന്നാറിൽ കയ്യേറ്റം നടത്തിയത് മുഴുവൻ എം എം മണിയും സി പി എമ്മും അവരുടെ അനുയായികളും ആണെന്ന രീതിയിൽ അഭിപ്രായങ്ങൾ പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്
മൂന്നാറിലെ ഭൂരിപക്ഷം ആളുകളുടെയും പട്ടയം ശരിയല്ല ..വ്യാപാരി വ്യവസായികൾ ,ചെറുകിട ഭൂവുടമകൾ..വൻകിട റിസോർട് ഉടമകൾ..പത്തു സെന്റ് പട്ടയം ഉള്ളവർ എല്ലാവരും സർക്കാരിനെതിരെ വലിയ പ്രക്ഷോഭവുമായി  മൂന്നാറിൽ സമര രംഗത്തുണ്ട്..അത് സി പി ഐ മറക്കരുത്
കസ്തുരി രംഗൻ  റിപ്പോർട് മലയോര  കർഷകരെ ഇരുട്ടടി അടിച്ചിട്ടങ്ങു പോയതേ ഉള്ളൂ..ആ റിപ്പോർട്ട് പ്രകാരം
ചുരുങ്ങിയത് നൂറു വര്ഷം ആയെങ്കിലും കൃഷി ഭൂമി ആയിരുന്ന സ്ഥലങ്ങൾ എല്ലാം ഒരു സുപ്രഭാതത്തിൽ വനം ആയി ..വനം എതിർക്കപ്പെടേണ്ട ഒരു സംഗതിയല്ല ..പരിരക്ഷിക്കപ്പെടുക തന്നെ വേണം
എന്നാൽ അത് അവിടെ ജീവിക്കുന്ന സാധാരണക്കാരന്റ കഞ്ഞിയിൽ മണ്ണിട്ട് കൊണ്ട് ആകരുത്
ഭൂ മാഫിയക്ക് ഹൈക്കോടതി ഉത്തരവ് ഒരു തടസ്സമല്ല..മൂന്നു നിലയിൽ കൂടുതൽ നിർമ്മാണം റിസോർട്ടുകൾക്കു അനുവദനീയവുമല്ല..അതിൽ കൂടുതൽ നിലകൾ ഉള്ള കെട്ടിടം ആരൊക്കെ വച്ചിട്ടുണ്ട്..എന്ന് സബ് കളക്ടർക്ക് അറിയാമല്ലോ ..അതിനു റവന്യൂ വകുപ്പ് ഒത്താശ ചെയ്തിട്ടുണ്ടല്ലോ
സി പി എമ്മിന്റെ ഏതു പ്രമുഖന്റെ പേരിലെങ്കിലും അങ്ങിനെ ഒരു റിസോർട് കെട്ടിയിട്ടുണ്ട് എന്ന് കാനം  പറ യുമോ .കാനത്തിന്  റവന്യൂ വകുപ്പിൽ കാര്യങ്ങൾ ശരിയായ ദിശയിൽ അല്ല പോകുന്നത് എന്ന് തോന്നുന്നെങ്കിൽ ആ മന്ത്രിയെ അങ്ങ് മാറ്റിക്കള
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും എന്നു സംശയ ലേശമില്ലാതെ   പിണറായി വിജയൻറെ പ്രസ്താവന വന്നിട്ടുമുണ്ട്
എം എം ഹസ്സൻ പ്രസ്താവന വായിച്ചിട്ടു ചിരിച്ചു പോയി ..കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന അനുമതികൾ..ഒക്കെ ഇനി ഹസ്സനും രമേശ് ചെന്നിത്തലയും മറുപടിയേണ്ടതുമുണ്ട്
അവിടുത്തെ എം എൽ എ ആയ മണി യാശാനെതിരെ ഒരു പ്രസ്താവന ഇറക്ക് .അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുക തന്നെ വേണം..
എന്നാൽ അവർ പണം കൊടുത്ത് വാങ്ങിയ ഭൂമിയും..അതിൽ വച്ച കെട്ടിടങ്ങളും ഉണ്ട്.അവരുടെ ഉപജീവന മാർഗവും അവിടെ ആണുള്ളത്  ..അതിനു ഒരു പരിഹാരം കൂടി കാണേണ്ടുന്ന ബാധ്യത ശ്രീ കാനത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കക്ഷിക്കും ഈ സർക്കാരിനുമുണ്ട്..അതിനെ കുറിച്ച് വിശദമായിപഠിച്ചു ..പുനരധിവാസ പാക്കേജ് എന്ത്,, എങ്ങിനെ, എപ്പോൾ, എവിടെ ,എന്നേക്ക് എന്ന് ചർച്ച ചെയ്ത തീരുമാനിച്ചിട്ട്
പ്രസ്താവന ഇറക്കുക ..മൂന്നാർ ജനങ്ങൾ പ്രക്ഷോഭത്തിലാണ്.അതിനു എന്ത് മറുപടിയാണ് നമ്മുടെ കയ്യിൽ ഉള്ളത് എന്നറിഞ്ഞിട്ടു..തീരുമാനിച്ചിട്ടു..എന്നിട്ടു മാധ്യമങ്ങളെ വിളിച്ചു സുജന മര്യാദയും  മുന്നണി മര്യാദകളും കാറ്റിൽ പറത്തി പ്രസ്താവന ഇറക്കുവാൻ ഒരുമ്പെടാൻ
ഈത്തരം കാര്യങ്ങൾ ചർച്ച ചെയ്യുണ്ടുന്ന വേദി ഇടതുപക്ഷ ഏകോപനം സമിതി യോഗം ആണ്.അല്ലെങ്കിൽ മന്ത്രി സഭ യോഗമാണ്.കൂട്ടുത്തരവാദിത്വം മറന്നു സി പി ഐ ഈ മുന്നണിയിൽ തുടരുന്നത് നന്നായിരിക്കില്ല
അവരങ് പോയാൽ തെറിക്കുന്ന മൂക്കാണ് പിണറായി വിജയന്റേതു എന്നും കരുതരുത്.സി പി ഐ ഒഴിച്ച് സർവ്വ ചപ്പും ചിപ്പും വലതു പക്ഷത്തേക്ക് പോയിട്ടാണ് ഈ സർക്കാർ ജന വിധി നേടിയത്
ആ ജനവിധി സി പി എമ്മിന് ജനങ്ങൾ നൽകിയതാണ്..സി പി ഐ ക്കു നൽകിയതും അല്ല..
അവരുടെ എമ്മല്ലേ  മാർ രാജി വച്ച് വീണ്ടും ജന വിധി നേടട്ടെ.സിപിഎം പിന്തുണ ഇല്ലാതെ മത്സരിക്കട്ടെ..ഉമ്മൻ ചാണ്ടിയുടെ കൂടാരത്തിൽ ചെന്ന് കിടന്നു ഉറങ്ങാൻ ആവും ഇവർക്കും വിധി
അതല്ല ബിജെപിയുമായി കൂട്ട് കൂടണം എങ്കിൽ  അതുമാവാം ..

എന്തായാലും പിണറായിയേയും സർക്കാരിനെയും ഇത്ര കഠിനമായി വിമർശിക്കുന്ന നിലക്ക്..ഈ മുന്നണിയിൽ നിന്നും രാജി വച്ച് ഒഴിയാനുള്ള ആർജ്ജവം കൂടി ഈ നേതാവ് കാട്ടിയാൽ അതാണ് പുരുഷത്വം
http://newsable.asianetnews.tv/south/land-mafia-thrives-in-munnar-govt-warns-stern-action

Friday, April 14, 2017

PUTTHAN PANAM


പുത്തൻ പണം 
രഞ്ജിത് നമ്മെ മോഹിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധായകൻ ആണ് 
നന്ദനം പോലെ സമ്മോഹനങ്ങൾ ആയ ചലച്ചിത്രങ്ങളും തനി അറുബോറൻ ചിത്രങ്ങളും ..പ്രാഞ്ചിയേട്ടൻ പോലെ നർമ്മ മധുരങ്ങൾ ആയ ചിത്രങ്ങളും ..ദേവാസുരം പോലെ തട്ട് പൊളിപ്പൻ  ചിത്രങ്ങളും 
മായ മയൂരം  പോലെ വിഭ്രാത്മക ചിത്രങ്ങളും 
ഒക്കെ ആയി എന്നും വിസ്മയം തരുന്ന സംവിധായകൻ 
സ്വയം ആവർത്തിക്കുന്ന പതിവും കുറവാണ്.രാവണ  പ്രഭുവിനെ മറന്നല്ല  പറയുന്നത് 
എങ്കിൽ കൂടി ജയറാമിന്റെയും മോഹൻ ലാലിനെയും പൃഥ്‌വി രാജിനെയും മമ്മൂട്ടിയെയും കാസ്റ് ചെയ്തു നല്ല ചിത്രങ്ങൾ നൽകിയ ഒരു സംവിധായകൻ ആണ് രഞ്ജിത് 
നന്ദനം ആണ് രഞ്ജിത് ന്റെ തായി ഞാൻ ആദ്യം ശ്രദ്ധിച്ച ചിത്രം .
കാരണം അതിൽ മമ്മൂട്ടിയോ മോഹൻ ലാലോ ജയറാമോ ഒന്നും ആയിരുന്നില്ല നായകൻ  എന്നത് കൊണ്ടും..
സിനിമ ചെയ്ത മനോഹാരിത കൊണ്ടും അതൊരു ബിഗ് സ്റ്റാർ ചിത്രമായിരുന്നില്ല 
ആരാണ് ഡയറക്ടർ എന്ന് ശ്രദ്ധിച്ചു ..രഞ്ജിത് ആണല്ലോ..ആള് കൊള്ളാമല്ലോ എന്ന് കരുതുകയും ചെയ്തു 
സൂപ്പർ സ്റ്റാറുകൾ വച്ച് സിനിമ ചെയ്യുമ്പോൾ സംവിധായകന് അന്നും ഇന്നും വലിയ പ്രാധാന്യമില്ല 
നായക നടന്റെ ഡ്രൈവർ...കണക്കപ്പിള്ള ഇവരൊക്കെ ആയിരിക്കും തിരക്കഥ എഴുതുന്നതും തിരുത്തുന്നതും ..മിക്കപ്പോഴും സംവിധാനം ചെയ്യുന്നതും ..അവർക്കൊരു സംവിധയകനെ വേണം..അതേയുള്ളൂ 
അതിപ്പോൾ ചില കുടിയന്മാർ വഴിയിൽ സാരി ഉടുപ്പിച്ചു നിർത്തിയിരിക്കുന്ന വൈക്കോൽ നോക്ക് കുത്തിയെയും ഒന്ന് തുണി പൊക്കി നോക്കും എന്നത് പോലെയേ ഉള്ളൂ 
അങ്ങിനെ അല്ലാത്ത  സംവിധായകരും അഭിനേതാക്കളും മലയാളത്തിൽ ഉണ്ട് 
നന്ദനം കണ്ടപ്പോൾ മുതൽ ഞാൻ രഞ്ജിത്തിന്റെ ഒരു ഫാൻ ആയി തീർന്നു എന്നതാണ് വാസ്തവം 
എന്നാൽ ഇന്ത്യൻ റുപ്പീ പോലെ ഗുണമില്ലാത്ത സിനിമകളും പിറകെ തന്നെ വന്നു ..പ്രാഞ്ചിയേട്ടൻ വന്നപ്പോൾ ഇത് വരെ രഞ്ജിത് മലയാള സിനിമക്ക് ചെയ്ത എല്ലാ പാപങ്ങളും ഞാൻ ക്ഷെമിച്ചു എന്നതാണ് വാസ്തവം 
മറ്റൊരു പത്മ രാജൻ എന്നും പോലും തോന്നും വിധം ഭംഗിയായി ചെയ്ത അനേകം സിനിമകൾ നമുക്ക് തന്നു രഞ്ജിത് 
മമ്മൂട്ടിയെ  വച്ച് ചെയ്ത പുത്തൻ പണവും ഇത് പോലെ നമുക്ക് വളരെ ഇഷ്ട്ടമാവുന്ന ഒരു സിനിമയാണ് 

മമ്മൂട്ടി അയഞ്ഞു അഭിനയിക്കുന്നു ഏതാണ്ട് 90 % ഭാഗത്തും എന്നതാണ് പ്രധാന ആകർഷണം ..
മസിലുകൾ അയച്ചിട്ട് ..മുഖത്തു ഭാവാഭിനയങ്ങളുമായി മമ്മൂട്ടി സിനിമയിൽ നിറഞ്ഞു നിൽക്കുന്നു 
കഥ.എന്നല്ല തിരക്കഥ സുഭദ്രവും പൂർണ്ണവും കുറ്റമറ്റതും ആണ് .
ഉദ്വേഗവും ആവേഗവും ഉടനീളം നിലനിർത്താൻ ആയി എന്നതും ശ്രദ്ധേയമാണ് 
കഥ പറഞ്ഞിരിക്കുന്ന രീതിയും നന്നായി 
 കാസർകോടൻ  ഭാഷ കടുകട്ടി 
ബൈജുവിന്റെ കഥാപാത്രം കലക്കി 
പണ്ട് സതി നിര്ത്തലാക്കിയത് ആര് 
എന്ന് ബാല ചന്ദ്ര മേനോൻ ചോദിക്കുമ്പോൾ 
ഗോപാലാ കൃഷ്ണ കൊക്കലെ അല്ലെ എന്ന് ചോദിക്കുന്ന പതിനഞ്ചു കാരനിൽ നിന്നും കടുപ്പക്കാരനായ ഒരു കൊലപാതകിയിലേക്കുള്ള ബൈജുവിന്റെ വളർച്ച അഭിനന്ദനീയം തന്നെ എന്നെ പറയേണ്ടൂ 
സുരേഷ് കൃഷ്ണ ശരീരവും  മുഖവും ശ്രദ്ധിച്ചില്ലെങ്കിൽ സായി കുമാറിന്റെ സ്ഥിതി വരും..വയസൻ റോളുകളിൽ ഒതുങ്ങേണ്ടിയും  വരും 
മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മറ്റുള്ളവർ ..എല്ലാവരും നന്നായി തന്നെ ചെയ്തു.ചെറിയകുട്ടിയും   യുവ മിഥുനനങ്ങളും  ..വില്ലന്മാരും ഒക്കെ ..ചെറിയ റോളുകളും അഭിനേതാക്കൾ നല്ല പ്രകടനം കൊണ്ട് അവിസ്മരണീയമാക്കി എന്നതാണ് മറ്റൊരു പ്ലസ് പോയിന്റ് 
സംഗീതം പണ്ടേപ്പടി തന്നെ..ഗുണമില്ല 
അധികം പണം ചിലവിട്ടു എടുത്ത ചെയ്ത ചിത്രമല്ല..ബോക്സ്ഓഫീസിൽ ഒരു വിധം നന്നായി ഓടുകയും ചെയ്യും 
കുറേക്കാലം കൂടി ഒരു നല്ല മമ്മൂട്ടി ചിത്രം കണ്ടു ..ഇഷ്മമാവുകയും ചെയ്തു 
അണ്ടർവെൾ ഡിന് അണ്ടർ വേൾഡ് 
തുപ്പാക്കിക്ക് തുപ്പാക്കി 
തുട്ടിനു തുട്ട് 
കൊലക്കു കൊല 
പൊലീസിന് പോലീസ് 
എങ്കിലും സി ഐ യെ തല്ലേണ്ടായിരുന്നു 
അമേരിക്കൻ സിനിമകളിൽ പോലീസിനെ ആക്ഷേപിക്കുന്ന ഉപദ്രവിക്കുന്ന രംഗങ്ങൾ പാടില്ല എന്ന നിയമം ഉണ്ടത്രേ 
ഒരു നല്ല പോലീസ് ഓഫീസറെ ..അടിച്ചിട്ട് മമ്മൂട്ടി  പോയത് രഞ്ജിത്തിന് ശോഭ ആയില്ലഎന്ന്


തന്നെ പറയേണ്ടി വരും 
അധികം വസ്ത്രമില്ലാത്ത കുറച്ചു സുന്ദരിമാരുടെ ഒരു ആഭാസ നൃത്തത്തിനുള്ള സ്കോപ് ഉണ്ടായിരുന്നു ..എന്തെ വേണ്ട എന്ന് വച്ച് എന്നറിയില്ല 
പത്തിൽ ഏഴു കൊടുത്താൽ കുഴപ്പമില്ല Directed byRanjith
Produced byRanjith
Abraham Mathew
Arun Narayanan
Written byRanjith
P. V. Shajikumar
Starring[Mammootty]
Music bySongs:
Shaan Rahman
Background Score:
Achu Rajamani
CinematographyOm Prakash
Producti

fast and furious 8

ഇതിന്റെ കണ്ട എപ്പിസോഡുകളിൽ ഏറ്റവും മോശം എന്നെ ഈ സിനിമയെ കുറിച്ച് പറയാനുള്ളൂ
കഥ പ്രമാദം .ഈ പ്രവിശ്യത്തെ തീം കുടുമ്പം ആണ്..ഹീറോയിസം ..ഫൈറ്റ് ..ഇതൊന്നുമല്ല കാര്യം  കുടുമ്പവും സ്നേഹവുമാണ് എന്നതാണ് ഈ സിനിമ നൽകുന്ന സന്ദേശം
കാർ ചേസ് ..ഫൈറ്റ് ..അങ്ങിനെ ചേരാനുള്ള ചേരുവകൾ എല്ലാം കൃത്യമായ അളവിൽ ചേർത്തിട്ടുണ്ട് ..സെന്റിമെന്റിനു സെന്റിമെന്റും ഉണ്ട്
സുന്ദരിയായ വില്ലത്തിയാണ് മറ്റൊരു സവിശേഷത ..അവളുടെ ആജ്ഞാനുവർത്തിയായി മാറി അവസാനം വരെ ശത്രുക്കളോടും തന്റെ പഴയ സഹ പ്രവർത്തകരോടും മത്സരിച്ചു ജയിക്ക്നേടി വരുന്ന  വിൻ  ഡീസൽ
ആണ് പ്രധാന കഥാപാത്രം
കൊച്ചു കുഞ്ഞിനെ വച്ച് നായകനെ ബ്ളാക് മെയിൽ ചെയ്യുന്ന വില്ലത്തി..ഉരുണ്ടു വീഴുന്ന ഡീസലിന്റെ കണ്ണ് നീര് തുള്ളികൾ

അത് നമ്മെ വിഷമിപ്പിച്ചോ
ഇല്ല എന്ന് തന്നെ പറയാം
ജെയിംസ് വാനിനു പകരം ഗാരി ഗ്രേ സംവിധാനം ചെയ്തത്  സിനിമയെ മോശമായി സ്വാധീനിച്ചു എന്നെ പറയാനാകൂ .സീരീസിന്റെ ഒരു സുഖം കിട്ടിയില്ല
എന്തായാലും ഒത്തിരി നല്ല കാറുകൾ കത്തി കരിഞ്ഞു തീരുന്ന കാഴ്ച്ച കാണേണ്ടി വന്നു .
അതിന്റെ കാര്യം ഉണ്ടായിരുന്നോ എന്നതാണ്  മറ്റൊരു ചോദ്യം ..ആവശ്യമില്ലായിരിരുന്നു എന്ന് തന്നെ പറയേണ്ടി വരും
എഡിറ്റിങ് ഗംഭീരം ആണ്
കാർ ചേസിംഗ് പലപ്പോഴും നമ്മെ മടുപ്പിക്കുകയും കൂടി ചെയ്തു
പോൾ  വാക്കറെ നമുക്ക് മിസ് ചെയ്യും ഇതിൽ


directed by F. Gary Gray and written by Chris Morgan. It is the eighth installment in The Fast and the Furious franchise and stars Vin DieselDwayne JohnsonJason StathamMichelle RodriguezTyrese GibsonChris BridgesNathalie EmmanuelKurt RussellScott EastwoodHelen Mirren and Charlize Theron
Edited by