2019, ജനുവരി 28, തിങ്കളാഴ്‌ച

വേനലിൽ ഒരു പുഴ

വേനലിൽ ഒരു  പുഴ 
പാലത്തിന്റെ കമാനങ്ങൾക്കു നടുവിൽ
ചലനം നിലച്ച തീവണ്ടി
ചുവട്ടിൽ
 വേനലിലെ   പുഴ,
മണൽപ്പരപ്പിനു കുറുകെ
ക്ഷീണിതനായ ഒരാട്ടിടയൻ
പിന്നാലെ മുൾ നാമ്പുകൾ കാർന്നു കൊണ്ട്
ചിതറിയ ആട്ടിൻ പറ്റം
ഇളകുന്ന കാശ പുൽത്തുമ്പിന്മേൽ
ഏകാകിയായ ഒരു കറുത്ത പക്ഷി

വരണ്ട നീർച്ചാലിനടുത്ത് ഉഴറുന്ന കണ്ണുകളുമായി
പഹാഡി പെൺകുട്ടി
ചില വഴിക്കപ്പെടാത്ത കറുത്ത പണം പോലെ
 അവളുടെയുള്ളിൽ
ആരും ഏറ്റു വാങ്ങാനില്ലാത്ത
പ്രണയം
അതവളുടെ ഹൃത്തടത്തെ
വിവശമാക്കുന്നു
ചലനങ്ങളെ ഉദാസീനമാക്കുന്നു

സന്ധ്യയുടെ
ചുവന്ന വെളിച്ചം
പിത്തലക്കുടത്തെയും
പാലത്തിന്റെ ലോഹ വളയങ്ങളെയും
തീജ്വാല  പോൽ
തിളക്കുന്നു 

വമ്പിച്ച സന്നാഹത്തോടെ

വിധൂരതയിൽനിന്നു
ഒരു കാറ്റ് പുറപ്പെടുന്നു
അത് മണൽ പ്പരപ്പിന്റെ
സ്വാസ്ഥ്യത്തെ
താറുമാറാക്കി കൊണ്ട്
തീവണ്ടിയുടെ മൗഢ്യത്തെ
കുലുക്കി ഉണർത്തിക്കൊണ്ട്
അവിടെങ്ങും ധാർഷ്ട്യം പൂണ്ടു
വിഹരിക്കയായ്


കാറ്റ് പിൻ  വാങ്ങുകയും
പൊടി പടല മടങ്ങുകയും ചെയ്തതാറേ
തീവണ്ടി ,സുദീര്ഘമായൊരു
കോട്ടവായോടെ മൂരി നിവർന്ന്
ആലസ്യം നിറഞ്ഞ
ലോഹക്കുളമ്പടികളോടെ
വീണ്ടും ചലിച്ചു തുടങ്ങി

അറ്റൻഹി വാനിലെ ചുവപ്പു ചായം
അഴിഞ്ഞു തുടങ്ങി
ഇടയനും ആടുകളും
വരണ്ട കുന്നുകൾക്കപ്പുറം
മെല്ലെ മെല്ലെ
മറഞ്ഞു തുടങ്ങി
പെൺ കുട്ടിയുടെ ചുവന്ന പാവാട
വിദൂരതയിലിഴയുന്ന
ഒരു തിരയായ മാറി
പക്ഷി താണ് ,തളർന്നു
ചക്രവാളതിർത്തിയിലലിഞ്ഞലിഞ്ഞഞ്ഞലിഞ്ഞു 

രാവ്
ഒരു കറുത്ത ശീലയുമായ്
മുടന്തൻ കാലിൽന്മേലിഴഞ്ഞുവന്ന്
രംഗ പടം മാറ്റുകയാണ്
തമസ്സ് ,കൊടും കയ്യും കുത്തി
നീണ്ടു നിവർന്നങ്ങിനെ
ശയിക്കയായ്
ഒടുക്കം
എങ്ങും പടർന്ന് പറന്ന്
കാണാം തൂങ്ങി നിന്നത്
ശോകം മാത്രം
തീവ്ര നൊമ്പരമുണർത്തുന്ന
വ്യാകുലത മാത്രം


റോസ് മേരി
മാധവിക്കുട്ടി ,
"എന്റെ  കവിത റാണിയെന്ന പൂച്ചെണ്ട് ഇതാ ഞാൻ എറിഞ്ഞു കൊടുക്കുന്നു" എന്ന് പറഞ്ഞു ആദരിച്ച കവി
മനോഹരമായ കവിതകളിലൂടെ ,ദിവസവും മുട്ട ഇടുന്ന കോഴിയെ പ്പോലെ, അനേകം കവിതകൾ അവരുടേതായിട്ടില്ല എന്നാൽ എഴുതിയവയിൽ എല്ലാം ..ഇതിൽ  ഞാനുണ്ട്..എന്നിലെ കവിയുണ്ട്..എന്ന് നമുക്ക് മനസിലാക്കിച്ചു തന്ന കവി, അതാണ് റോസ് മേരി.
ഈ കവിത ഒരു വിലാപമാണ്.
തീവണ്ടി ഒരു പുഴയുടെ മേലുള്ള പാലത്തിൽ  നിർത്തി ഇട്ടിരിക്കുകയാണ്
ഒരു പുഴയുടെ നീർത്തടം താഴെയുണ്ട്
എന്നാൽ അത് വരണ്ടിരിക്കുന്നു
അവിടെ  ആടുകൾ മേയുകയാണ് 
നഗരങ്ങളെ..സംസ്കാരങ്ങളെ,രാജ്യങ്ങളെ,മരുഭൂമിയാക്കിയ ചരിത്രമാണ് ആടുകൾക്കുള്ളത് .
കടന്നു പോകുന്ന വഴിയിൽ ഒന്നും ബാക്കി വയ്ക്കാത്ത ആടുകളുടെ സാന്നിധ്യം വരണ്ട പുഴയുടെ സ്ഥിതിയുമായി  ചേർത്തു വായിക്കുമ്പോൾ നമ്മിലുണരുന്നത് നിസ്സഹായത
പുഴ ,ജീവൽ ദായിനിയാണ്‌ 
ഐശര്യവും സമ്പത്തും പച്ചപ്പും ആണ്ണ്‌.
കുളിർമ്മയും സന്തോഷവും ആണ് 
അതെല്ലാം നഷ്ട്ടപ്പെട്ട പെണ്ണും..പുഴയും ഇരുളുന്ന രാവും..ഭീതിപ്പെടുത്തുന്ന ഈ ചിത്രം നമ്മിലുണർത്തുന്ന ഭാവം
നാശത്തിന്റെയാണ്
പരിസ്ഥിതിയെ കുറിച്ച് ഇന്നത്തെ തലമുറ വളരെ അറിവുള്ളവരാണ്.
ആറര കിലോമീറ്റർ നീളമുണ്ടായിരുന്ന വരട്ടാർ ,എന്ന പുഴയെ,ഇരു കരയിലെ ആളുകൾ  കൂടി വിഴുങ്ങി ഭൂമിയാക്കിയിരുന്നു ..കഴിഞ്ഞ വര്ഷം ബൃഹത്തായ ജനകീയ പങ്കാളിത്തത്തോടെ ,പുഴയിൽ അടിഞ്ഞു കൂടിയിരുന്ന മണ്ണ് നീക്കി പുനരുജ്‌വീപ്പിച്ച വാർത്ത വായിക്കുകയുണ്ടായി

കവി കണ്ട പുഴയെയും ആരെങ്കിലും ഇങ്ങനെ വീണ്ടെടുക്കട്ടെ എന്നാശംസിച്ചു കൊണ്ട്

ശുഭ ദിനാശംസകൾ













2019, ജനുവരി 24, വ്യാഴാഴ്‌ച

കെ എം മാണി

ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന കണ്ടു.
ഇടതു പക്ഷം കെ എം മാണിയെ ഭയക്കുന്നു എന്ന് .
പ്രതിപക്ഷത്തുള്ള ജന പിന്തുണ ഉള്ള നേതാക്കന്മാരെ ഇടതുപക്ഷത്തിന് ബഹുമാനമാണ് .ഭയമില്ല .
എന്നാൽ
മാണിയെ വല്ലാതെ നമ്പണ്ട ഉമ്മൻ ചാണ്ടി എന്നാണ് എന്റെ ഒരിത്
ഈ ലോക സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എങ്കിൽ അത് കേരള കോൺഗ്‌സിന്‌ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ആകാതിരിക്കുന്നതാവും  ഉമ്മൻ ചാണ്ടിക്ക് നല്ലത്
എനിക്ക് പരിചയമുള്ള എല്ലാ കേരള കോൺഗ്രസ് പ്രവർത്തകരും കരുതുന്നത് ഉമ്മൻ ചാണ്ടി ,കെ എം മാണിയെ ചതിച്ചു എന്നാണ് .
മകനൊരു രാജ്യസഭാ സീറ്റു നൽകി കെ എം മാണിയെ വ്യക്തിപരമായി ഒതുക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു.
അങ്ങിനെ ചെയ്തതിലും പ്രവർത്തകർക്ക്  ബുദ്ധിമുട്ടുണ്ട്.രാജ്യ സഭ സീറ്റ്  ജോസ്കെ  മാണിയേക്കാൾ അർഹിക്കുന്ന നേതാക്കന്മാർ വേറെ എത്രയോ പാർട്ടിയിൽ
ഉണ്ട്എന്നും വിശ്വസിക്കുന്ന അണികളും നേതാക്കന്മാരും ധാരാളമുണ്ട്
 സാധാരണ  പ്രവർത്തകരുടെ വികാരം മനസിലാക്കാൻ ,സ്വാധീനിക്കാൻ ഇനിയും അദ്ദേഹത്തിന് കഴിയുമോ എന്നും  കണ്ടറിയണം
കേരള കോൺഗ്രസിനകത്ത് മാണിയ്ക്ക് എതിരായുള്ള  ലോബിയിങ് ശക്തമാണ് താനും 

2019, ജനുവരി 23, ബുധനാഴ്‌ച

priyanka

 പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ വന്നാൽ എന്താണ് കുഴപ്പം .
ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്റെ പൾസ്  ഇങ്ങിനെ അടുത്തു നിന്ന് പഠിച്ച,
അനുഭവിച്ച ,നിയന്ത്രിച്ച മറ്റേതു യുവതിയാണ് കോൺഗ്രസിൽ  ഉള്ളത്
അവർ രാഷ്ട്രീയത്തിൽ ഇറങ്ങാതെ ഇരുന്നത് സ്വ ജീവൻ ഭയന്നിട്ടാണ് എന്ന് ആർക്കാണ് അറിയാത്തത്.
ആരാണ് ഗാന്ധി കുടുമ്പത്തിലെ ഓരോ അംഗത്തെയും വെടി വച്ച് കൊന്നത്
 ആ അധികാര രാഷ്ട്രീയമാണ് പ്രിയങ്കയെ രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തിയത് എന്ന് ആർക്കാണ് അറിയാത്തത്.
കോൺഗ്രസിൽ നിന്നും എന്ത് മാത്രം സമ്മർദ്ദമുണ്ടായിട്ടാണ് രാഹുൽ  കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് എന്നും നമുക്കറിയാം.
അത്ര തന്നെ വിമുഖതയോടെയാണ് രാജീവ് ഗാന്ധിയും രാഷ്ട്രീയത്തിൽ ഇറങ്ങിയത്.അദ്ദേഹവും കൊല്ലപ്പെടുകയാണ് ഉണ്ടായത്
 രാഹുൽ ഗാന്ധി കൊല്ലപ്പെട്ടേക്കും എന്ന സൂചന ആവും പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് ഇറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത് എന്ന് വേണം കരുതാൻ
രാജീവ് ഗാന്ധിയുടെ മകൾ എന്നത് ഒരു അയോഗ്യത ആയി കാണുകയേ വേണ്ട.
അവർ ഒരു പക്ഷെ മത നിരപേക്ഷ ഭാരത നവ യുഗ ശില്പികളിൽ ഒരാളായി മാറിയേക്കും.
ലല്ലമാരും യാദവുമാരും ,സവർണ്ണ ഹിന്ദുക്കളും മാത്രം    ഭാരതം ഭരിക്കണം എന്ന് ശഠിക്കേണ്ടുന്നത് എന്തിനു
നമ്മൾ ഒരു ജനാധിപത്യ രാജ്യമല്ലേ

ഹൃദയം

ഹൃദയം
നാടോടി കഥയിലെ കുരങ്ങനെ പ്പോലെ

 ഹൃദയം,
ആ അത്തി  മരക്കൊമ്പിൽ വച്ചിട്ട്
പോന്നാൽ നന്നായേനേ 
ഇതിപ്പോൾ ആ ഹൃദയമെടുത്ത്
കൂട്ടുകാർ
  കൊത്താംകല്ല് കളിക്കുന്നു
സ്നേഹിക്കുന്നവർ
ചിലർ അമർത്തി ഞെരിച്ചു
പിഴിഞ്ഞു  നീരൂറ്റുന്നു
ബന്ധുക്കൾ
കഠിന പ്രവർത്തികൾ  കൊണ്ട്
സ്പന്ദനം നിലപ്പിക്കുന്നു
മക്കൾ,
 കഠാര പോലുള്ള വാക്കുകൾ കൊണ്ട്
ആഴത്തിൽ കുത്തി  മുറിവേൽപ്പിക്കുന്നു

സ്നേഹിക്കുന്നവൻ
നിതാന്തമായ നിശബ്ദത
കൊണ്ട്  നോവിക്കുന്നു
 
ഇത്രയുമൊക്കെ താങ്ങേണ്ടി വരുമെന്നു
അ റിഞ്ഞില്ല
അറിഞ്ഞിരുന്നെങ്കിൽ
ചതിയനായ ആ മുതലക്കു
 ഹൃദയം കൊടുത്തു പോന്നാൽ   മതിയായിരുന്നു
മുതലച്ചിയമ്മക്കെങ്കിലും സന്തോഷമായേനെ
അബദ്ധമായിപ്പോയി 

മരണം മരണം മാത്രം PABLO NERUDA

മരണം മരണം മാത്രം 
ശ്മശാനങ്ങൾ 
അവ ഏകാന്തമാണ്‌ 
കുഴിമാടങ്ങൾ നിറയെ എല്ലുകൾ.
അവ ഒന്നും മിണ്ടുന്നത്കേൾക്കുന്നില്ല 
തങ്ങളുടെ ഹൃദയം 
  ഒരു ചുരത്തിനുള്ളിൽ കൂടി കടന്നു പോകുന്നത് പോലെ 
ചുറ്റും ഇരുട്ട്, ഇരുട്ട്മാത്രം 
കടലിൽ ആണ്ട  കപ്പലിലെന്ന പോലെ 
ഞങ്ങൾ തന്നിലോയ്ക്ക് ഒതുങ്ങുങ്ങി പോവുകയാണ് 
സ്വന്തം ഹൃദയത്തിൽ മുങ്ങി മരിച്ചത് പോലെ 
തന്നിൽ  നിന്നും പുറത്തു ചാടി ആത്മാവിലേക്ക് കൂടു മാറിയത് പോലെ  
തണുത്ത പശിമയുള്ള കളിമണ്ണായി തീർന്ന  പാദങ്ങൾ ഉള്ള 
ശവങ്ങൾ എമ്പാടും 
പട്ടികളില്ല കുര  മാത്രം കേൾക്കാം   
  എന്ന അവസ്ഥ  പോലെ
മരണം എല്ലിനകത്താണ് നടക്കുന്നത് 
എവിടെയോ  
ഏതോ  ശവ മാടങ്ങളിൽ നിന്നും 
മുഴങ്ങുന്ന മരണ മണികൾ പോലെ
നനഞ്ഞ വായുവിലെ അടർന്നു വീഴാൻ മടിക്കുന്ന കണ്ണുനീർ ത്തുള്ളി പോലെ 
ശവപ്പെട്ടികൾ കടലിൽ യാത്ര പോകുന്നു 
അതിൽ വിളറിയ ശവങ്ങൾ 
മരിച്ച മുടിയുള്ള സ്ത്രീകൾ  
മാലാഖ പോലെ വെളുത്തു പോയ  റൊട്ടിക്കാർ 
വക്കീലന്മാരെ  കല്യാണം  ചെയ്ത യുവതികൾ 
ഇരുണ്ടു  ചുവന്ന്    കുത്തനെ  ഒഴുകുന്ന നദിയിലൂടെ 
മരണത്തിന്റെ പായകൾ വിടർത്തി 
ശവപ്പെട്ടി കൾ    മുകളിലേക്ക് യാത്രതുടരുകയാണ്
ചുറ്റും മരണത്തിന്റെ ,നിശബ്ദത മാത്രം 
പാദങ്ങൾ ഇല്ലത്തെ ഷൂ പോലെ 
അകത്ത് ആളില്ലാത്ത കുപ്പായം പോലെ 
ആ സ്വരങ്ങൾക്കിടയിൽ അവൻ  എത്തുന്നു 
അകത്ത് വിരൽ ഇല്ലാത്ത  ,കല്ല് പതിക്കാത്ത ,ഉള്ളിൽ വിരലും ഇല്ലാത്ത 
മോതിരം കൊണ്ട് 
അവൻ  വാതിലിൽ തട്ടുന്നു 
വായില്ലാതെ ,നാവില്ലാതെ,തൊണ്ടയുമില്ലാതെ മരണം അലറുന്നു  
ഇലകൾ അനങ്ങുന്നതു പോലെ 
വസ്ത്രങ്ങൾ ഉലയുന്നത് പോലെ 
അവന്റെ  കാലടി ശബ്ദം  കേൾക്കാം 
എനിക്കറിയില്ല ,മനസിലാവുന്നുമില്ല  ,കാര്യമായി ഒന്നും കാണാനും കഴിയുന്നില്ല 
മരണ ഗാനം ,നനഞ്ഞ വയലറ്റ് പൂക്കൾ പോലെ 
ഭൂമിയിൽ ജീവിക്കുന്ന വയലറ്റുകൾ പോലെയാണ് 
മരണത്തിന്റെ മുഖം   പച്ചയാണ് 
 മരണം കാണപ്പെടുന്നതും  പച്ചയിലാണ് 
അഴിച്ചു വിട്ട അരണ്ട മഞ്ഞു കാലം   പോലെ  ,നനഞ്ഞ വയലറ്റ് ഇല പോലെ അവൻ മരണം  
മരണം ,അവനൊരു  ചൂല് പോലെ  വേഷം മാറി ലോകമെങ്ങും കറങ്ങി നടന്നു ശവങ്ങൾ അടിച്ചു വാരുന്നു 
ആ ചൂലിനകത്തു അവനാണ്  .മരണത്തിന്റെ നാവാണ് ആ ചൂൽ ,ശവങ്ങൾ അടിച്ചു വാരാൻ തേടി നടക്കുന്ന  ചൂൽ 
മരണം നൂല് തേടുന്ന സൂചി പോലെയാണ് 
മടക്കി വച്ച കോട്ടുകളിൽ   
കനം  കുറഞ്ഞ കിടക്കകളിൽ 
കറുത്ത കമ്പിളി പുതപ്പുകളിൽ 
അവൻ ,മരണം ,കടുത്ത നിശ്വാസങ്ങൾ ഉതിർക്കുന്നു 
അവന്റെ നിശ്വാസം
 കമ്പിളി പുതപ്പുകളെയും, കിടക്കകളെയും,  മരണം കാത്തു നിൽക്കുന്ന തുറമുഖങ്ങളിലേക്കു    പറത്തി വിടുന്നു 
 മുഖത്തു ഒരു ഭാവവും ഇല്ലാത്ത 
 സേനാനായകനെ പ്പോലെ മരണം തല ഉയർത്തി നിൽക്കുന്നു


2019, ജനുവരി 20, ഞായറാഴ്‌ച

മരണം

മരണം 
രാവും പകലും  
ചവിട്ടു പടിയുടെ താഴെ ചില്ലിട്ടു വച്ച ചിത്രം പോലെ 
കണ്ണ് ചിമ്മാതെ, ഒരു ചെറു പുഞ്ചിരിയോടെ 
മരണം നമ്മെ   കാത്തു നിൽക്കുന്നുണ്ട് 

അവസാനത്തെ  ആ ബസ്  വരാൻ കാത്തു നിൽക്കുകയാണോ 
 വിരലുകൾക്കിടയിലൂടെ മണൽത്തരികൾ പോലെ ആയുസ്  ഊർന്നു പോവുകയാണ്  
സമ്മതിക്കരുത് 
മുഷ്ടി ചുരുട്ടി പിടിച്ചോളൂ 

മരണം  വേണോ ,ജീവിതം വേണോ 
 നമ്മുടെ സംസ്കാരത്തിന്റെ വിശ്വാസമായ 
ഈ ജന്മമോ അതോ മറു ജന്മമോ 
ഏതാണ് വേണ്ടത് 

ചിരിക്കുമ്പോൾ നിന്റെ വരണ്ട ചുണ്ടുകൾ വിണ്ടു കീറുന്നോ 
ചുണ്ടിൽ നിഷേധത്തിന്റെ, ചെറൂത്ത്  നിൽപ്പിന്റെ 
തണുത്ത  ബാം പുരട്ടു  
തുണിയലമാര   തുറന്നൊരു സാരി എടുത്തുടുക്കൂ 
എന്നിട്ട്ത യ്യാറായി കാത്തിരുന്നോളൂ 

മരണം മാത്രമാണ് സത്യം എന്ന് കരുതല്ലേ 
നീ  പുക പോലെ,    മഞ്ഞു പോലെ   ..
രാജാവിനെ പ്പോലെ 
ഒരു സിംഹാസനത്തിൽ ഇരിക്കുന്നുണ്ട് 
ആകാശത്തു മറ്റൊരു നക്ഷത്രമായി പ്രോജ്വലിക്കുണ്ട് 
                             .................
                             ......................
നന്ദിനി  സാഹു 
കവി  ഒരു ഒറീസയിൽ ജനിച്ചതാണ്  .ഇംഗ്ലീഷിൽ കവിത എഴുതുന്നു .ഭാരതത്തിലെ അറിയപ്പെടുന്ന സ്ത്രീ കവികളിൽ പ്രമുഖയാണ് 

ഈ കവിത മരണത്തെ കുറിച്ചാണ് .
മരണത്തെ കുറിച്ചെഴുതാത്ത കവികളില്ല 
അതിനെ ഭയക്കാത്ത മനുഷ്യരുമില്ല 
എന്നാൽ കവി മരണത്തെ വക വയ്ക്കുന്നില്ല.
മനുഷ്യാ നിന്റെ മുഷ്ടി ചുരുട്ടി പിടിചോളൂ  
 വിരലിനിടയിലൂടെ  ജീവിതമെന്ന മണ്ണ് ഊർന്നു പോകാൻ അനുവദിക്കരുത്  എന്നാണ് ശാസന മരിച്ചാലും നീ ഇല്ലാതാകുന്നില്ല.നിന്റെ ആത്‌മാവ്‌ ആകാശത്തു നക്ഷത്രമായി നമ്മുടെ നേരെ കണ്ണ് ചിമ്മും എന്നാണു കവി മനസ് സ്വയം ആശ്വസിക്കുന്നത് 

വായനക്കാരോട് 
ഇനി അടുത്ത ഞായറാഴ്ച അടുത്ത കവിതയുമായി വരാം 
എന്നും കവിത ഇടുന്നത് വായനക്കാർക്കു വായിക്കാനും ചർച്ച ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുന്നു  എന്ന് പലരും പറഞ്ഞത് കൊണ്ടാണ് 
അപ്പോൾ
 അടുത്ത ഞായറാഴ്ച..
ഇതേ സമയം
 ഇതേ സ്ഥലം 
സന്ധിക്കും വരേക്കും 
 ശുഭ ദിനം പ്രിയരേ 

Death stands at a distance
all day all night, smiling, unblinking,
like that picture under the staircase.

Are you waiting for the last bus?
Do you know, the sands are slowly
rolling through the gaps of your fingers?

Tighten your fist. You are enlightened to
pick one – the coffin or a life of action.
From one birth to another, augment the civilization.

Does your laugh tear your shrunken lips?
Open your wardrobe, cover the breast of the poor,
apply on your lips the balm of a millennium’s rebellion.

Who says death is the only truth?
See, your body of fog is still seated on the throne.
You still shine in the firmament of stars. 


2019, ജനുവരി 19, ശനിയാഴ്‌ച

തണൽ മരം

തണൽ മരം
....................
നന്ദിത
...............
പെൺ  കവിതകൾ
.............................

പിഴുതെറിഞ്ഞു കളഞ്ഞെപ്പോഴും
നീയറിയാതെ, വേരൊട്ടി  നിന്നിരുന്നു
ഇത്തിരി നനഞ്ഞ ,ചുവന്ന മണ്ണ്
നനവിനപ്പുറ ,തായ് മണ്ണ്  തിരയുകയാണ്
തളരാതെ ,വേരുകളിപ്പോഴും
തിരഞ്ഞു തിരഞ്ഞു പടർപ്പുകളായി
 തിരഞ്ഞു തിരഞ്ഞു പടലങ്ങളായി ,,

നോക്കൂ
ഞാനറിയാതെ തന്നെ
ഞാനിന്നൊരു പൂമരമാണ്
വെയിലിലെരിയുമ്പോൾ നീയും തിരയുന്ന
വേര് പൂക്കുന്ന തണൽ മരം
........................
.............................
എന്റെ സ്വപ്നമേ 
....................
എന്നെ അറിയാത്ത ,
എന്നെ കാണാത്ത ,
ഉറക്കത്തിൽ ,
എന്നെ പേര് ചൊല്ലി വിളിച്ച ,
എന്റെ സ്വപ്നമേ ,
എന്റെ മുഖത്തു തറച്ച നിന്റെ കണ്ണുകൾ ,.
അവ ആണ്ടിറങ്ങിയത് 
എന്റെ ഹൃദയത്തിലാണ് .
ആഴമേറിയ രണ്ടു ഗർത്തങ്ങൾ സൃഷ്ടിച്ചു 
..............
......................
.......................
കവികൾ വികാര ജീവികളാണ് .സമൂഹത്തിനു മനസിലാവാത്ത ചില വികാരങ്ങളാണ് കവികളെ നയിക്കുന്നത് 
സ്നേഹം, പ്രണയം ,ഏകാന്തത ,വിരഹം,പ്രണയ നിരാസം,.പിണക്കം ,വഞ്ചന ,നിസ്സഹായത ,മനസ് തുറക്കാൻ അറിയായ്ക , 
അങ്ങിനെ അങ്ങിനെ പല പല മൃദുല വികാരങ്ങൾ 
കച്ചവടം എങ്ങിനെ ലാഭകരമാക്കാം  എന്ന് ചിന്തിക്കുന്ന കച്ചവടക്കാരനും,വീട്ടിലിരിക്കുന്ന അരി ഇന്നേക്ക് തികയുമോ എന്ന് ചിന്തിച്ചു വേവലാതി പ്പെടുന്ന വീട്ടമ്മക്കും ,പണത്തിന്റെയും സമ്പത്തിന്റെയും അദൃശ്യമായ കണക്കുകൾ രാപ്പകൽ മനസിലിട്ടുരുട്ടുന്ന ശരാശരി മനുഷ്യനും  അത് കൊണ്ട് തന്നെ കവി മനസ് വെറും ചപലമാണ് എന്നാണ് തോന്നുക പതിവ് 
രമണൻ എന്തിനാണ് മരിച്ചത് 
അവള് പോയെങ്കിൽ പോട്ടെ എന്ന് വച്ച് സ്വജാതിയിലുള്ള ആരെയെങ്കിലും കല്യാണം   കഴിച്ചു സുഖമായി ജീവിച്ചു കൂടായിരുന്നോ എന്ന് ചോദിച്ച ഒരാളെ എനിക്കറിയാം 
നന്ദിതയുടെ കവിതകൾ..നമ്മെ കൊണ്ടെത്തിക്കുന്നത്,കവിയുടെ പ്രണയം ,നിസ്സഹായത,ഏകാന്തത ഇതിലെല്ലാമാണ് .
രാത്രിയിൽ ഒരു ഫോൺ വരും.ഞാൻ എടുത്തു കൊള്ളാം 
എന്ന് പറഞ്ഞു ഉറങ്ങാൻ പോയ നന്ദിതയെ രാത്രിയിൽ വെള്ളം കുടിക്കാൻ ഇറങ്ങി വന്ന 'അമ്മ കാണുന്നത് തൂങ്ങി മരിച്ച നിലയിലാണ് 
ആ യുവ മനസിന്റെ നൊമ്പരങ്ങളും  ആകാംക്ഷകളും എന്തെല്ലാമായിരുന്നു എന്ന് ഇപ്പോഴും ആർക്കും അറിയില്ല. 
മരണ ശേഷം കണ്ടെത്തിയ ഡയറികളിൽ കുറിച്ചിട്ട വരികൾ ആണീ കവിത ശകലങ്ങൾ 
ആദ്യത്തെ കവിത നോക്കൂ 
പിഴുതു കളഞ്ഞു സ്നേഹം.എങ്കിലും വേരിനോട് ഒട്ടി തരി ചുവന്ന മണ്ണ് ബാക്കിയായി 
ആ തരി മണ്ണ് ,പടർന്ന് പന്തലിച്ചു ഒരു പൂമരമാവുകയാണ് അവനു കൂടി ഇഷ്ടമാകുന്ന പൂമരം 
എത്ര ചാരുതയാർന്ന ഇമേജറി ..സങ്കല്പം 
ഡയറിയിൽ കുറിച്ചിട്ട വരികൾ അയാൾ വായിച്ചിരുന്നു എങ്കിൽ എന്ത് മനസിലാകുമായിരുന്നു എന്നത് മറ്റൊരു കാര്യം 
എങ്കിലും അവൾക്ക് പ്രതീക്ഷയുണ്ട് ..തിരികെ അവൻ വരുമെന്ന് 
.........................
...........................
രണ്ടാമത്തെ കവിതയിലേക്ക് വരാം 
................................
ഒരു സ്വപ്നം..അതിലൊരു മുഖം..
സ്വപനം മഴവില്ലു പോലെയാണ്.
ക്ഷണികം..സുന്ദരം 
മിക്കപ്പോഴും നമ്മളത് മറന്നു പോവുകയും ചെയ്യും
 ആ ക്ഷണികതയാണ് ..ആ  ഭ്രമാത്മകതയാണ്മ മാണ്..ആ സങ്കൽപ്പമാണ് ,ഈ കവിതയുടെ കാതൽ 
അവനെന്നെ അറിയില്ല.
എന്റെ ഹൃദയം കണ്ടിട്ടില്ല.
അവൻ  ഒരു സ്വപ്നം മാത്രമാണ് ,യാഥാർഥ്യമല്ല എന്നെനിക്കറിയാം 
എങ്കിലും അവളിൽ തറച്ച അവന്റെ  കണ്ണുകൾ.
അവ ആഴത്തിലുള്ള വികാര വിസ്പോടനങ്ങൾ ആണ് അവളിൽ ഉണർത്തിയത് 
മാമ്പഴ പ്പൂളുകൾ പോലെയുള്ള കവിത ശകലങ്ങൾ 
ആദിയും അന്തവും..കവിതയുടെ നിയത നിയമങ്ങളും കവിയെ അലട്ടുന്നില്ല നെഞ്ചിന്റെ ഒരു കീറ് മുറിച്ചൊരു കൂവളത്തിലയിലാക്കി നമുക്ക് നേദിച്ചിരിക്കുന്നു 
തള്ളാം ..കൊള്ളാം 
ശുഭ ദിനം പ്രിയരേ 




2019, ജനുവരി 18, വെള്ളിയാഴ്‌ച

വാരിസ് ഷാ അങ്ങെവിടെയാണ്

വാരിസ് ഷാ അങ്ങെവിടെയാണ് 
......................................................
അമൃത പ്രീതം
........................
പെൺ കവിതകൾ 
............................
വാരിസ് ഷാ..
അങ്ങു സ്വന്തം    കുഴിമാടത്തിൽ നിന്നും ഉയിർത്തു  എഴുനേൽക്കൂ .പുറത്തു വരൂ  
അങ്ങയുടെ പ്രണയ കാവ്യത്തിൽ ഒരുപുതു താളു കൂടി  എഴുതി ചേർക്കൂ 

..............................................
..................................................................
................................................................

പണ്ട് പഞ്ചാബിലെ ഒരു യുവതി കരഞ്ഞപ്പോൾ അങ്ങ് അവൾക്കായി  ഒരു കാവ്യം തന്നെ രചിച്ചു 
ഇപ്പോൾ ആയിരമായിരം പഞ്ചാബി സ്ത്രീകൾ പൊട്ടിക്കരയുകയാണ് 
അവരുടെ മനസ് നൊന്തുള്ള വിളികൾ അങ്ങ് കേൾക്കുന്നില്ലേ 
വ്യഥിതരുടെ ചങ്ങാതി, 
ഉയർത്തെഴുന്നേറ്റാലും   
പഞ്ചാബിനെ ഒന്ന് കണ്ണ് തുറന്നു നോക്കൂ 
മൈതാനങ്ങളിൽ ശവങ്ങൾ ചിതറി കിടക്കുന്നു 
ചീനാബിലൂടെ ചോര ഒഴുകുകയാണ് 
നമ്മുടെ അഞ്ചു നദികളിലും  വിഷം കലക്കിയിരിക്കുകയാണ് 
ആ വിഷം നമ്മുടെ മണ്ണിൽ കലർന്നിരിക്കുന്നു 
പഞ്ചാബിലെ ഗ്രാമങ്ങളിൽ മുഴങ്ങിയിരുന്ന 
സ്നേഹ ഗാനങ്ങൾ എവിടെ 
നമുക്ക് നഷ്ട്ടപ്പെട്ട ആ ഓടക്കുഴൽ എവിടെ 

റാഞ്ചയുടെ സഹോദരന്മാരെല്ലാം ഓടക്കുഴൽ വിളിക്കാൻ മറന്നിരിക്കുന്നു  
മണ്ണിൽ രക്തം ഒഴുകി വീഴുകയാണ് 
കുഴിമാടങ്ങളിൽ ചോര നിറയുകയാണ് 
ശ്മാശാന ഭൂമിയിൽ രാജ കുമാരിമാർ കരയുന്നത് അങ്ങ് കേ   ൾക്കുന്നില്ലേ 
കാമുകന്മാർ  അവർ പ്രണയം  മറന്നിരിക്കുന്നു   
വാരിസ് 
അങ്ങയെപ്പോലൊരു സ്നേഹ ഗായകനെ നമുക്കിനി  എന്ന് ലഭിക്കും 

വാരിസ് ഷാ..
അങ്ങു സ്വന്തം    കുഴിമാടത്തിൽ നിന്നും ഉയിർത്തു  എഴുനേൽക്കൂ .പുറത്തു വരൂ  
അങ്ങയുടെ പ്രണയ കാവ്യത്തിൽ ഒരുപുതു താളു കൂടി  എഴുതി ചേർക്കൂ 
........................
....................
...................
പഞ്ചാബിൽ നിന്നുള്ള ഒരു സ്നേഹഗായികയാണ് അമൃത പ്രീതം .പഞ്ചാബിലെ ആദ്യ കവയിത്രിയും അവരാണ് .അവരുടെ കവിതകളേക്കാൾ എന്നെ സ്പർശിച്ചത് അവരുടെ പ്രസിദ്ധമായ ആത്മകഥയാണ് 
 വിദേശത്തെ ഒരു ആശുപത്രിയിൽ ഗ്യാസ് പൊട്ടിത്തെറിച്ചു,ഗുരുതരമായി  പൊള്ളലേറ്റ്  മകൾ തണുത്ത മുറിയിൽ തനിയെ കിടക്കുകയാണ് .വാതിലിനപ്പുറം ഇവർ മകളെ നോക്കി ഇരിക്കുന്നുണ്ട് 
അവൾ കുറച്ചു വെള്ളം ചോദിച്ചു.വെള്ളം കൊടുത്ത് കൂടാ എന്നാണ് ആശുപത്രി ചട്ടം.അവൾ ദയനീയമായി പ്ലീസ് 'അമ്മ എന്ന് യാചിച്ചിട്ടും 'അമ്മ വെള്ളം കൊടുത്തില്ല.മകൾ രാത്രിയിൽ തന്നെ മരിക്കുകയാണ്..ഇവരുടെ ദുഃഖം നമ്മളെയും കൊല്ലാതെ കൊന്നു കളയും
..............
നമ്മുടെ കവിതയിലേക്ക് വരാം 
ഒരു കാലത്ത് പഞ്ചാബ് തീവ്രവാദികളുടെ നിയന്ത്രണത്തിൽ ആയിരുന്നു.ഇന്ദിര ഗാന്ധി വധം ഒക്കെ ഓർമ്മയില്ലേ/.സിക്കുകാരുടെ  സുവർണ്ണ ക്ഷേത്രത്തിൽ  ഒളിച്ചിരുന്ന തീവ്രവാദികളെ തുരത്താനായി സൈന്യം നടത്തിയ നടപടിയാണ്.ഒപ്പേറഷൻ ബ്ലൂ സ്റ്റാർ  .സൈന്യവും തീവ്രവാദികളും തമ്മിൽ പിന്നീടും ഏറ്റുമുട്ടലുകൾ നടന്നു  .അതിൽ വളരെ പ്പേർ കൊല്ലപ്പെട്ടു ..അങ്ങിനെ പഞ്ചാബ് ശിഥിലമാവുക തന്നെ ആയിരുന്നു 
അത് കണ്ടു ഹൃദയം നൊന്തു അവർ എഴുതിയ കവിതയാണിത് 
വാരിസ്  ഷാ  നമ്മുടെ ചങ്ങമ്പുഴ പോലെ പഞ്ചാബിലെ ലെജെണ്ടറിയായ ഒരു സ്നേഹ ഗായകനാണ്.സൂഫിയും .അദ്ദേഹത്തിന്റെ ഹീർ രഞ്ച വളരെ പ്രശസ്തമായ ഒരു ദുഃഖ പ്രണയ കാവ്യമാണ് 
നമ്മുടെ രമണൻ പോലെ..റഞ്ചയും ഹീറും ആണിതിലെ നായികയും നായകനും ഹീർ  അതി സുന്ദരിയാണ്  .അവന്റെ അരയിലും ഒരു ഓടക്കുഴൽ ഉണ്ട്.അവൻ തന്റെ സഹോദരന്മാരോട് പിണങ്ങിഹീരയുടെ ഗ്രാമത്തിൽ എത്തി.ഇവന് ആടുകളെ മേയ്ക്കുന്ന ജോലി ലഭിക്കുന്നു.ഇവന്റെ ഓടക്കുഴൽ വിളിയിൽ മുഗ്ധയായ അവൾ അവനുമായി പ്രണയത്തിൽ ആയി.വർഷങ്ങളോളം അവർ ഈ പ്രണയം രഹസ്യമാക്കി വച്ചു .കാര്യങ്ങൾ പുറം ലോകം അറിഞ്ഞപ്പോൾ അവർ അവളെ വേറെ വിവാഹം കഴിപ്പിച്ചു.  രഞ്ച ഭ്രാന്തനെ പ്പോലെ വർഷങ്ങൾ അലഞ്ഞു നടന്നു.പിന്നെ അവൻ ആത്മീയതയിലേക്ക് തിരിഞ്ഞു.വീണ്ടും അലഞ്ഞു തിരിഞ്ഞു ഹീരയുടെ ഗ്രാമത്തിൽ എത്തുന്നു.അവൾ അവിടെ തനിയെ ഉണ്ട്.അവരുടെ വിവാഹം നടത്താൻ തീരുമാനമായി.വിവാഹത്തിന്റെ അന്ന് അവളുടെ അമ്മാവൻ ലഡുവിൽ വിഷം ചേർത്ത് കൊടുത്ത് ഹീരയെ കൊല്ലു ന്നു.ഹൃദയം തകർന്ന രാഞ്ച ആ ലഡുവിന്റെ ബാക്കി കഴിച്ചു മരിക്കുന്നു 
ആ കാവ്യം പഞ്ചാബിന്റെ ഒരു കാവ്യ ഇതിഹാസം പോലെയാണ് കണക്കാക്കപ്പെടുന്നത്.നമ്മൾ രമണൻ ക്വോട്ടു ചെയ്യുന്നത് പോലെ പഞ്ചാബികൾ ഹീര രഞ്ച യിലെ വാക്യങ്ങൾ ക്വോട്ടുചെയ്യുന്നു .പക്ഷെ ആശാൻ കവിതകൾ പോലെ കുറച്ചു കട്ടിയാണ്,സാന്ദ്രമാണ്  ഇതിലെ വാക്യ ഘടന .ഒന്നോ രണ്ടോ സിനിമകൾ  ഈ കാവ്യത്തെ ആസ്‌പദമാക്കി ഇറങ്ങിയിട്ടുണ്ട്  .അനിൽ കപൂറും ശ്രീദേവിയും നായിക നായകന്മാരായി ഈ ചിത്രം 1992 ഇറങ്ങിയിട്ടുണ്ട് 

പഞ്ചാബിന്റെ നഷ്ട്ടപ്പെട്ട സ്നേഹവും സാഹോദര്യവും..അത് തിരികെ കൊണ്ട് വരാൻ സ്നേഹ ഗായകനായ വാരിസിന് ആവുമെന്ന്  കവി പ്രത്യാശിക്കുന്നു.
അഞ്ചു നദികളിലും വിഷം ചേർത്തു എന്ന് പറയുമ്പോൾ പഞ്ചാബിന്റെ രക്ത്തത്തിൽ തന്നെ തീവ്രവാദം  എന്ന  വിഷം കലർന്നിരിക്കുന്നു  എന്നാണ് കവി പറയുന്നത് 

ശുഭ ദിനം പ്രിയരേ 

2019, ജനുവരി 17, വ്യാഴാഴ്‌ച

പുഴുക്കൾ

ശവത്തിൽ അരിക്കുന്ന പുഴുക്കൾ
...............................................................
കമല സുരയ്യ
...........................
പെൺ കവിതകൾ
.................................
നദിയുടെ തീരത്ത് 
ഒരു സന്ധ്യക്കാണ്‌
കൃഷ്ണൻ  അവസാനമായി അവളെ പ്രണയിച്ചത് 
പിന്നെ എന്നേക്കുമായി യാത്ര പറഞ്ഞു പോയത് 

അന്ന് ഭർത്താവിന്റെ കരവലയത്തിൽ
കിടക്കുമ്പോൾ സ്വയം മൃത ആയ പോലെ രാധയ്ക്കു തോന്നി  .
അയാൾ ചോദിച്ചു 
"എന്ത് പറ്റി "??
ഞാൻ ഉമ്മ വയ്ക്കുന്നത് നിനക്ക്ഇഷ്ടമായില്ലേ  ?
എന്റെ സ്നേഹം നിനക്ക് അതൃപ്തി ആയോ ?
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു
 "ഒരിക്കലുമില്ല "
എന്നാൽ ഹൃദയം പറഞ്ഞത് മറ്റൊന്നാണ് 
ദേഹത്ത് പുഴുവരിച്ചാൽ ശവത്തിനെന്തിന് വിഷമം   ?
...........................................................
................................................
മാധവിക്കുട്ടിയെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പരിഗണക്കാൻ വരെ അർഹയാക്കിയത് എന്താണ് എന്ന് തോന്നിയിട്ടുണ്ടോ ?
അത് അവരുടെ  സത്യസന്ധതത   കൊണ്ടാണ്.എഴുത്തിൽ വിട്ടുവീഴ്ച യില്ലാതെ അവർ സത്യം എഴുതും
ഈ കവിതയിൽ തന്നെ പ്രണയ നിരാസത്തിൽ, രാധ, മനസും ശരീരവും മരിച്ച പോലെ ദുഖിതയാണ് .എന്നാൽ ഭർത്താവിന് വേണ്ടുന്ന സ്നേഹം നൽകാൻ അവൾക്കു ബാധ്യതയുമുണ്ട് .ആ നിസ്സഹായതയാണ് ഈ വരികളിൽ മുഴങ്ങുന്നത്
ഭാരത സ്ത്രീകൾ മിക്കപ്പോഴും നേരിടുന്ന ഒരു വലിയ ദാമ്പത്യ പ്രശ്നമാണ് ഇത്.തന്നെ അധിക്ഷേപിക്കുകയും, കുറ്റപ്പെടുത്തുകയും ,പരിഹസിക്കുകയും,വെറുക്കുകയും, തെമ്മാടിയും, മിക്കപ്പോഴും മദ്യപനും, അധമനും, പരസ്ത്രീയെ പ്രാപിക്കുന്നവനും,തള്ളുകയും റേപ്പ്ചെ യ്യുകയും ഒക്കെ ചെയ്യുന്ന ഭർത്താവുമായി തന്റെ സ്വകാര്യത, ശരീരം പങ്കു വയ്‌ക്കേണ്ടി വരുന്നത്

മറ്റു രാജ്യങ്ങളിൽ സ്ത്രീ കിടപ്പറയിൽ റിജിഡ് ആകുമ്പോൾ പുരുഷനും സ്ത്രീക്കും അറിയാം ഈ ബന്ധം അവസാനിപ്പിക്കാൻ നേരമായി എന്ന്.അവർ കൈ കൊടുത്ത്പിരിഞ്ഞു  വേറെ ബന്ധങ്ങളിലേക്ക് തിരിയും .
എന്നാൽ കേരളത്തിലെ വിദ്യാഭ്യാസം ഉള്ള ആധൂനിക സ്ത്രീകൾക്ക് അതിനു കഴിയാറില്ല.സമൂഹം എന്ത് പറയും.മക്കൾക്ക് ബുദ്ധിമുട്ടാകില്ലേ,ഹൗസിങ്സിം ലോൺ അടക്കേണ്ടേ,അമ്മയും അച്ഛനും നാണക്കേടാകില്ലേ ..അങ്ങിനെ സ്വന്തം ജീവിതം നരക തുല്യമാക്കിക്കൊണ്ട് അവർ വിവാഹിതരായി തുടരുന്നു
അത്തരം ഒരു സ്ത്രീയുടെ ഒരു മനസ്സലിവ് ആണ്  ഇതിലെ കൃഷ്‌ണൻ 

അവൻ വേറെ ഒരു സ്ത്രീയുടെ ഭർത്താവാകും.
,ഭാര്യയുടെ നാഗിങ്.നിരന്തരമുള്ള കുറ്റപ്പെടുത്തൽ.ആക്ഷേപം നിന്ദ വെറുപ്പ് ശകാരം ,ആരോഗ്യത്തിന്റെ പേരിൽ നല്ല ഭക്ഷണം നിരസിക്കാൻ..വീട് ഭംഗിയായും ചിട്ടയായും വയ്ക്കാത്തത് .മക്കളെ വളർത്തുന്നതിൽ ഉള്ള ശ്രദ്ധക്കുറവ്.അയൽ വീട്ടിലെ കാര്യം പറഞ്ഞ താരതമ്യപ്പെടുത്താൽ .വരവറിയാതെ ചെലവ് ചെയ്യൽ..ഒരാവശ്യവും ഇല്ലാത്ത സാധനങ്ങൾ വാങ്ങാൻ ഉള്ള നിരന്തര പ്രേരണ ,കിടപ്പറയിലെ തണുപ്പും നിരാസവും .. ഇതെല്ലാമാണ് അവനെ രാധയുടെ അടുത്ത എത്തിക്കുന്നത്
പ്രണയം, മാധവിക്കുട്ടിയുടെ ഒരു ഇഷ്ട്ട വിഷയം ആണ്.സ്ത്രീയുടെ ആന്തരിക സംഘർഷങ്ങളെ ഇത്ര മനോഹരമായി..ഇംഗ്ലീഷ് കടമെടുത്താൽ..brutal honesty ,മാരകമായ സത്യസന്ധതയോടെ എഴുതിയിട്ടുള്ളത് മാധവിക്കുട്ടി  മാത്രമാണ്

തനിക്ക്  താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന സാഹിത്യ രചനകളെ വായനക്കാർ സ്വീകരിക്കൂ.മാധവിക്കുട്ടിയുടെ വിജയ രഹസ്യവും അത് തന്നെയാണ്
...........................
................................
ശുഭ ദിനം പ്രിയരേ


At sunset, on the river ban, Krishna
Loved her for the last time and left...

That night in her husband's arms, Radha felt
So dead that he asked, What is wrong,
Do you mind my kisses, love? And she said,
No, not at all, but thought, What is
It to the corpse if the maggots nip?

[from The Descendants] 

2019, ജനുവരി 16, ബുധനാഴ്‌ച

അഭയാർത്ഥി

അഭയാർത്ഥികൾ 

വാഴ്സൺ ഷേർ 

പെൺ കവിതകൾ 

വീടെന്ന  ആട്ടി ത്തുപ്പി ഇറക്കി വിട്ടു കളഞ്ഞു .
അവിടെ എന്നും കർഫ്യു വും  ബ്ലാക്ക് ഔട്ടും ഒക്കെയാണ് 
ഇളകി ആടുന്ന പല്ലിനെ തട്ടുന്ന നാവു പോലെ 
വീടെന്ന് ചവച്ചു തുപ്പി കളഞ്ഞു 
ദൈവമേ 
സ്വന്തം നാട്ടിലെ  ആ പഴയ ആ ജയിലും സ്‌കൂളും ,ഒരു കമ്പിൽ നാട്ടിയിരിക്കുന്ന കൊടിയും ഒക്കെ കടന്നു 
 ആരോ  മുടിയിൽ പിടിച്ചു വലിച്ചിഴച്ച പുറത്താകേണ്ടി വരുന്ന വേദന 
എന്നെപ്പോലെ വേറെ കുറേപ്പേരെ ഞാൻ കണ്ടു.സ്വന്തം വീട് വിട്ടു പ്രേണ്ടി വന്ന ചിലത്.അവരുടെ മുഖം ശവത്തിന്റേതു പോലെ വിളറി വെളുത്തിരുന്നു 

സ്വന്തം വീട്  ഒരു സ്രാവിന്റെ തുറന്ന വായ പോലെ അപകടകാരി അല്ലെങ്കിൽ  എങ്കിൽ 

ആരാണ് കുടുമ്പവും നാടും  വിട്ട്   പോരാൻ ഇഷ്ടപ്പെടുക 
അഭയാർഥികളുടെ കണ്ണിൽ  ജന്മ നാടിനോടുള്ള  മോഹവും സ്നേഹവും സങ്കടവും എല്ലാം തിങ്ങി നിറയുന്നുണ്ട് 
ഞങ്ങളുടെ പഴയ  ദേശീയ ഗാനം എപ്പോഴും  വായിലിട്ട് ചവച്ചു ചവച്ചു 
കഷ്ട്ടം 
വേറെ ഒരു ഗാനവും കേൾക്കാൻ  ആവാത്ത സ്ഥിതിയാണിപ്പോൾ 
ചെന്ന നാട്ടിലെ എയർ പോർട്ടിൽ നാണക്കേട് കൊണ്ട്  
പാസ് പോർട്ട് കീറി പറിച്ചു കടിച്ചു ചവച്ചു വിഴുങ്ങിയാലോ എന്ന് ചിന്തിച്ചു പോയി 
അഭയാർഥിയുടെ പാസ്പ്പോർട്ട്അ ത്ര മ്ലേച്ചമാണല്ലോ ഭാഷ അറിയാത്തതു കൊണ്ട് എനിക്ക് ശ്വാസം വിലങ്ങിയത് പോലെ ആയിപ്പോയി 
അവർക്കറിയണം എങ്ങിനെയാണ് ഞങ്ങൾ ഇവിടെ എത്തിയത് എന്ന് ഞങ്ങളെ കണ്ടാൽ അവർക്ക് മനസിലാവില്ലേ 
എന്റെ ശരീരം കണ്ടാൽ നിങ്ങക്ക് അറിയില്ലേ 
ലിബിയയിലെ മരുഭൂമിയിലെ കൊടും ചൂട് കൊണ്ട് മുഖം  കനലു പോലെ ചുവന്ന കണ്ടിട്ടും മനസിലായില്ലേ
ബോട്ടിൽ  ഈഡൻ കടലിടുക്കും റോമും ഒരു ജാക്കറ്റ് പോലും ഇടാതെ കടന്നാണ് ഞങ്ങൾ വന്നത് 
മക്കളെല്ലാം കടലിൽ ബോട്ടുകളിൽ ആണ്.
കടലാണ്  കരയേക്കാൾ നല്ലത്.
എന്റെ ഒരേ ഒരു ആശ്വാസവും അതാണ്.
അവർ നാട്ടിൽ അല്ലല്ലോ 
എനിക്കൊന്നു കുളിക്കണം എന്നുണ്ട്. 
പക്ഷെ മുടിക്കൊരു വെടക്കു മണമാണ് .
യുദ്ധത്തിന്റെ മണമാണത് 
പലായനത്തിന് ഗന്ധമാണത് 
എനിക്കൊന്നു കിടക്കാൻ ആഗ്രഹമുണ്ട് 
അതിർത്തി 
യുദ്ധത്തിൽ നിന്ന് ഓടിപ്പോകുന്നവരും മുറിവേറ്റവരും ഒക്കെ ആയി  നിറഞ്ഞു കവിയുകയാണ് 
എന്റെ മുഖം ചൂട് കൊണ്ട് ചുവന്നു കനൽ പോലെ ആയി 
അമ്മയുടെ ശവം അടക്കാൻ കഴിയാതെ ആണ് പോരേണ്ടി വന്നത് 
ഒരു ട്രക്കിന്റെ ഉള്ളിൽ അനേകം ദിവസങ്ങൾ നിലത്തു കമഴ്ന്നു കിടന്നാണ് പോന്നത് 
ഞാൻ ഞാനല്ലാതെ പോലെ ആയി 
എന്റെ ശരീരം വേറെ ആരോ ധരിച്ചിരിക്കുന്നത് പോലെ തോന്നുകയാണ് 
ചില കാര്യങ്ങൾ സത്യമാണ്  .എങ്ങോട്ടാണ് പോകുന്നത് എന്നൊരു പിടിയുമില്ല 
എവിടുന്നാണ് വരുന്നത് എന്നും പിടിയില്ല
ഇവിടെ ആരും എന്നെ സ്വാഗതം ചെയ്യുന്നില്ല 
എന്റെ സൗന്ദര്യം ഇവിടെ മതിക്കപ്പെടുന്നില്ല
എന്തൊരു നാണക്കേടാണിത്
എന്റെ രാജ്യം അപ്രത്യക്ഷമാവുകയാണ്  .
ഓർമ്മയും മറവിയും രണ്ടും പാപങ്ങൾ പോലെയാണ്  
വാർത്തകൾ കാണുമ്പോൾ എന്റെ വായിൽ ചോര  ചുവയ്ക്കും  
ജീവനോടെ ചുട്ടു കരിക്കപ്പെടുന്ന സ്ത്രീയുടെ 
കരിഞ്ഞ മാംസത്തിന്റെ മണം  
ഒരു ട്രക്ക് നിറയെ പുരുഷന്മാർ വന്നു 
എന്റെ  പല്ലുകൾ നഖങ്ങൾ ഒക്കെ   പിഴുതു മാറ്റുന്ന വേദനയേൽക്കാൽ  
പത്തോ പതിനാലോ പുരുഷന്മാരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥയെക്കാൾ .
തോക്കിനു മുന്നിൽ വെടിയേറ്റ് വീഴുന്നതിനേക്കാൾ 
അവർ പറയുന്ന നുണകളെക്കാൾ..വാഗ്ദാനങ്ങളെക്കാൾ 
അവരുടെ കൂടെ കിടക്കേണ്ടി വരുന്ന ദയനീയതയേക്കാൾ 
ദൈവമേ 
എത്രയോ നിസ്സാരമാണ് 
ഈ നീണ്ട വരികളും  ,പൂരിപ്പിക്കേണ്ട അനേകം അനേകം ഫോറങ്ങളും  എമിഗ്രെഷൻ ഡെസ്കിലിരിക്കുന്നവരുടെ അസഹിഷ്ണുതയും ,പുച്ഛവും  അവരുടെ ഓഫിസർമാരുടെ ഗമയും 
റോഡുകളിൽ നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളും   
അസ്ഥി പോലും മരവിക്കുന്ന തണുപ്പും 
രാ ത്രിയിലെ ഇംഗ്ലീഷ്  ക്‌ളാസുകളും
ഏല്ലാം വളരെ വളരെ നിസ്സാരമാണ്..ലിബിയയുടെ രക്ത പങ്കിലമായ തെരുവുകളേക്കാൾ ..എത്രയോ എത്രയോ മെച്ചമാണ്
നാട്ടിൽ നിന്നും ആയരിമായിരം അകലെയാണെന്ന സങ്കടവും 
എല്ലാം വളരെ വളരെ നിസ്സാരങ്ങളാണ് 
തിരികെ പ്പോ എന്നവർ പറയുന്നുണ്ട് 
അഭയാർഥികളെ  തെണ്ടികൾ എന്നാണവർ വിളിക്കുന്നത് 
സത്യത്തിൽ അവർ അത്ര മുഷ്‌ക്കന്മാരാണെന്നു വരുമോ   
ഭരണ സ്ഥിരത സത്യത്തിൽ
 പഞ്ചാര വാക്കു പറഞ്ഞു കെട്ടി പുണരുന്ന കാമുകനെ പ്പോലെയാണ് കാര്യം കഴിഞ്ഞു നോക്കുമ്പോൾ തണുത്ത നിലത്തു  അവൻ വലിച്ചെറിഞ്ഞ ഒരു കറൻസി നോട്ടും പോലെയാണ് 
രാജ്യം  നമ്മുടേതാണ് എന്ന് തോന്നും
ഭരണം മാറിയാൽ നമ്മൾ വെറും വെറും മനുഷ്യജന്തുക്കൾ മാത്രമാണ്‌ 
ഒന്നോർക്കൂ 
ഒരിക്കൽ ഞങ്ങളും നിങ്ങളെ പ്പോലെ തന്നെ ആയിരുന്നു  നിങ്ങളുടെ വെറുപ്പും സഹതാപവും ബുദ്ധിമുട്ടിക്കുന്ന ജോലികളും എല്ലാം ഞങ്ങൾ സഹിക്കുകയാണ് .
കാരണമെന്തെന്നോ 
ജന്മ നാട് മനുഷ്യനെ വിഴുങുന്ന ഒരു കൊമ്പൻ സ്രാവിനെ പ്പോലെ വാതുറന്നിരിക്കുകയാണ് 
സ്വന്തം രാജ്യത്തു ഒരു തോക്കിൻ മുനയിൽ നിൽക്കുകയാണ്  എന്റെ ജീവിതം

Warsan Shire

ഈ കവിത എഴുതിയത് വാഴ്സൺ ഷെയർ എന്ന ബ്രിട്ടീഷ് എഴുത്തു കാരിയാണ് .കെനിയയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറി പാർത്ത  .മുപ്പതു വയസ്സ്മാത്രം  ഉള്ളൂ ഒരു ആഫ്രിക്കൻ ഒറിജിൻ യുവ കവിയാണ്ആഫ്രിക്കൻ രാജ്യമായ ലിബിയ ക്രൂഡ് ഓയിൽ ശേഖരം കൊണ്ട് സമ്പന്നമാണ് .കേണൽ ഗദ്ദാഫി എന്നെ ഭരണാധികാരിയെ താഴെ ഇറക്കി .വേറെ ഒരു സംഘം ആളുകൾ ഭരണം പിടിച്ചെടുത്തു.അവരെ താഴെ ഇറക്കി വേറെ ഒരു ഗ്രൂപ് വന്നു.മുസ്ലിം രാഷ്ട്രമായ ലിബിയയിൽ മഹാ ഭൂരിപക്ഷവും മുസ്ലിമുകൾ ആണ്  മുസ്‌ലി ഗൂപ്പുകൾ തമ്മിൽ അടി നടക്കുകയാണ്  .യാഥാസ്ഥിക മുസ്ലിം തീവ്ര വാദികൾ വലിയ തോതിൽ സാധാരണ ജനങ്ങളെ കൊല്ലുകയും മുസ്ലിം പള്ളികളും മറ്റു പുരാതന മ്യുസിയങ്ങളും  നശിപ്പിച്ചു.കളയുകയും ചെയ്തു..ആഭ്യന്തര യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾ റോമിലേക്ക് പലായനം ചെയ്തു.ഏതാണ്ട് ഏഴു ലക്ഷം പേർ  ലിബിയ വിട്ടു മറ്റു രാജ്യങ്ങ ളിൽ അഭയം തേടി
അത്തരത്തിൽ ഓടിപ്പോരേണ്ടി വരുന്ന  ഒരു ലിബിയൻ സ്ത്രീക്കു  നേരിടേണ്ടി വന്ന  ബുദ്ധിമുട്ടുകൾ ആ ഈ കവിതയുടെ വിഷയം.എന്നല്ല ലിബിയൻ മണ്ണിൽ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന യാതനകൾ ,അപമാനങ്ങൾ .തീവ്രവാദികൾ സാധാരണ ജനങ്ങളിൽ വിതച്ച ഭീതിയുടെ വിത്തുകൾ എല്ലാം കവിതയിൽ തെളിഞ്ഞു കാണാം 
അവൾക്ക് എല്ലാം നഷ്ട്ടപ്പെട്ടു.മക്കൾ എവിടെ എന്നറിയില്ല.എന്നാൽ അവർ ബോട്ടിൽ ആണെന്നതാണ് ഇവരുടെ സമാധാനം.കരയിൽ ആണെങ്കിൽ അവർക്കു ജീവനേ  ഉണ്ടാകില്ല.കടലിൽ മരിക്കുക ആണെങ്കിലും അത് വലിയ പീഡനവും വേദനയും അനുഭവിച്ച ആയിരിക്കില്ലല്ലോ
കവിത സന്തോഷകരമാണ് എന്നെനിക്കറിയാം.നമ്മൾ സ്ത്രീകളുടെ ജീവിതം ഒരിടത്തും ഒരിക്കലും യാതനാപൂർണ്ണം അല്ലാതെ ഇരുന്നിട്ടില്ല എന്നതും വാസ്തവമാണ്

ശുഭദിനം പ്രിയരേ