Tuesday, April 28, 2015

Flower fields ..Santiago

സാന്തിയാഗോവിലെ പൂവയലുകൾ
സതേണ്‍ കാലിഫോർണിയയിലെ കാൾസ്ബാഡ് എന്നാ സ്ഥലത്തെ അതി വിശാലമായ ഒരു പുഷപ്പ പ്രദർഷനം   ആണ് ഫ്ലവെർഫീൽഡ് എന്നറിയപ്പെടുന്നത്
മാർച് ഒന്ന് മുതൽ മെയ് 10 വരെയാണ് ഇത് നടത്തുന്നത്

"Tecolote Giant Ranunculus" എന്നൊരു തരം പൂവ് വിവിധ നിറങ്ങളിൽ നട്ടു വളര്ത്തി ഒരേ സമയം പുഷ്പ്പിച്ചു നില്ക്കുന്നു ഇവിടെ ഒന്നോ രണ്ടോ  ഏക്കർ  സ്ഥലത്ത് അല്ല 
ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് നോക്കാത്താ ദൂരത്തു ഈ പൂക്കൾ  മാത്രം 
ഓരോ നിറങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നു .ആദ്യം വെളുപ്പ്‌,പിന്നെ മഞ്ഞ,പിന്നെ നല്ല മഞ്ഞ ..ഇളം ചുവപ്പ്, ഓറഞ്ച് ,നല്ല ചുവപ്പ് കടും ചുവപ്പ് ,മജന്ത അങ്ങിനെ ,ഒരേ രീതിയിൽ പൂത്തു നില്ക്കുന്നു 


അമേരിക്കൻ പതാക അതി മനോഹരമായി ഇവർ  ഈ  ഫീൽഡിൽ ചെയ്തിട്ടുണ്ട്.(300-by-170-foot )ഇത്രയും സ്ഥലത്ത് ഈ പ്പൂകൃഷി ചെയ്യാൻ ഇവർ  ചെയ്ത അധ്വാനം അഭിനന്ദനീയം തന്നെ ആണ്.അമേരിക്കയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം .ഒരു വലിയ കെട്ടിടം പണിയുന്നത് പോലെയോ ഒന്നും എളുപ്പമല്ല ഒരേ നിറങ്ങൾ  ഇത്ര വലിയ ഒരു പ്രദേശത്തു ഇത്ര ശ്രദ്ധയോടെ വളര്ത്തി വലുതാക്കി നമ്മെ കാട്ടി ത്തരുന്നത്‌ .എല്ലാം കച്ചവടമായ ഈ രാജ്യത്ത് സത്യമായും പുഷ്പ്പങ്ങളെ  സ്നേഹിക്കുന്ന അവയിൽ   അഭിമാനം കൊള്ളുന്ന കുറച്ചു ഗ്രാമീണരെ കണ്ടു എന്നതാണ് വാസ്തവം

12  ഡോളർ ആണ് എന്ട്രൻസ് ഫീ .ഇത് കേട്ട് ഞെട്ടേണ്ട.ഇവിടെ മിക്കവാറും കാർ  പാർക്ക്‌ ചെയ്യാൻ 5 ഡോളർ മുതൽ 10 ഡോളർ വരെയാണ് ഫീസ്‌ എന്നിരിക്കെ ഇത് തീരെ  തുച്ചമായ ഒരു തുകയാണ് എന്ന് നിസംശയം പറയാം
ഇവിടെ ഒരു പ്രമാദമായ നേഴ്സറി ഉണ്ട്.പല അപൂര്വ്വ ഇനം ഓർ ക്കിഡുകളും മറ്റു പൂന്തോട്ട ഉപകരണങ്ങളും ഇവിടെ വാങ്ങാൻ കിട്ടും.പല വിധത്തിൽ ഉള്ള വാട്ടർ ഫൌണ്ടനുകളും വില്പ്പനക്ക് ഉണ്ട്
ഇവിടെ പുറത്തു സ്റ്റാളിൽ  അപ്പോൾ പറിച്ച സ്ട്രോബറി പഴങ്ങൾ വില്പ്പനക്ക് വച്ചിരുന്നു
നിങ്ങൾ അവിടെ പോവുകയാണെങ്കിൽ അത് വാങ്ങണം അത്ര രുചികരമാണ് ആ പഴങ്ങൾ
ഐസിൽ ഇടാത്ത നല്ല ഒന്നാന്തരം  പഴങ്ങൾ
വായിൽ അലിയുന്ന രുചി
പൂക്കൾ മാത്രമല്ല ഇവിടെ കാണാൻ ഉള്ളത്
അതീവ സുന്ദരികൾ ആയ പെണ്‍ കുട്ടികൾ നമുക്ക് സങ്കല്പ്പിക്കാൻ ആകുന്നതിലും കുഞ്ഞു പാവടകൾ ഉടുത്തു ഫോട്ടോ എടുക്കാൻ ചാഞ്ഞും ചെരിഞ്ഞും നില്ക്കുന്ന മനോഹര ദൃശ്യങ്ങളും ഉണ്ട്
വിവിധ ജന വർഗങ്ങളുടെ ഒരു സങ്കലനം ആണീത്തരം ടൂറിസ്റ്റു കേന്ദ്രങ്ങളിൽ കാണാൻ കഴിയുക.കറുത്തവർ വെളുത്തവർ ,മംഗോളിയൻ വംശജർ ,നമ്മൾ ഭാരതീയർ ..അങ്ങിനെ അങ്ങിനെ .വസ്ത്രധാരണ രീതിയും അങ്ങിനെ തന്നെ ..തീര്ത്തും വിഭിന്നം

അത്ര ഇറുക്കമില്ലാത്ത ജീൻസ്  ഇട്ട ഒരു സാധാരണ മദാമ്മ ടൂറിസ്റ്റിനെ ഇവിടെ കണ്ടു .എനിക്ക് വലിയ സന്തോഷമായി
അങ്ങിനെ ഉള്ളവരും ഉണ്ടല്ലോഈ നാട്ടിൽ .ഒരു  മരുന്നിന്   തുണി ഉടുക്കുന്ന ഒരു മദാമ്മയെ വേണം എങ്കിൽ എന്ത് ചെയ്യും എന്നൊരു വേവലാതി എനിക്കുണ്ടായിരുന്നു .അത് അതോടെ മാറി കിട്ടി
സാധാരണ മദാമ്മമാർ ജോലിക്ക് പോകുമ്പോൾ എല്ലാം നല്ലപോലെ വസ്ത്രം ധരിച്ചാണ് പോകുന്നത് .പന്റോ , സ്കെർട്ടൊ,ഒക്കെ ധരിച്ചു അന്തസ്സായി തന്നെ .എന്നാൽ ടൂറിനു ഇറങ്ങിയാൽ വിധം മാറും എന്നെ ഉള്ളൂ

സാന്റിയാഗോ മാര്ട്ടിനെ അറിയാത്ത മലയാളി ഉണ്ടോ
ഉണ്ടാവാൻ വഴിയില്ല
അടുത്തത്‌ അത് കൊണ്ട് സാന്റിയാഗോയെ ക്കുറിച്ച് എഴുതാം


അമേരിക്ക ഒരു ധനിക രാഷ്ട്രമല്ല

അമേരിക്ക ഒരു ധനിക രാഷ്ട്രമല്ല
47 ദശ ലക്ഷം അമെരിക്കക്കാർ ഒരാഴ്ച കഴിയുന്നത്‌ 27 ഡോളർ കൊണ്ടാണ്
27 x 65 =1755 ഇന്ത്യൻ രൂപ
അമേരിക്കയിലെ ദാരിദ്ര്യ രേഖ എന്ന് വച്ചാൽ വാർഷീക വരുമാനം ഏതാണ്ട് $20,665 ഇൽ താഴെ ആണ്
ഈ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷണം നല്കാൻ ഫെഡറൽസർക്കാർ നല്കുന്ന ധന സഹായം ആണ് 27 ഡോളർ .ഇത് ഓരോ സ്റ്റെറ്റിനും വേറെ വേറെ തുകയാണ്
അപേക്ഷിച്ചാൽ അന്വേഷണം നടത്തിൽ അർഹതയുള്ളവർക്ക് ഇത് നൽകുന്നു
ഫുഡ്‌ സ്റ്റാമ്പ്‌ എന്നാണു ഇത് അറിയപ്പെടുന്നത് .ഒരു ഡെബിറ്റ് കാർഡ് (EBT CARD )പോലെ ഒന്നാണ് 

ഇത് .കര്ഷകരുടെ കൂട്ടായ്മമകൾ നടത്തുന്ന വലിയ ഗ്രോസേറി സ്റോറുകൾ ,പിന്നെ മറ്റു ചില കടകൾ എല്ലാം ഈ കാർഡുകൾ സ്വീകരിച്ചു ഭക്ഷ്യ വസ്തുക്കൾ നൽകുന്നു .ചുരുങ്ങിയ വിലക്ക് ഇവിടെ എല്ലാം ഭക്ഷ്യ സാധനങ്ങൾ ലഭ്യവുമാണ്
മാവേലി സ്റൊറുകളിലെ ഓണം കിറ്റ് പോലെ ചുരുങ്ങിയ വിലക്ക് ഒരു വലിയ കവറിൽ ഒരാൾക്ക്‌ ഒരാഴ്ചത്തേക്ക് വേണ്ടുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും കിട്ടുന്ന കടകളും ഉണ്ട്
അതെ അമേരിക്ക അവരുടെ പട്ടിണി പ്പവങ്ങളെ ഊട്ടാൻ ശ്രദ്ധിക്കുന്നുണ്ട്
ഈ മെയ്‌ 9 നു അവർ എല്ലായിടത്തു നിന്നും ഭക്ഷണം വാങ്ങി വേണ്ടുന്നവർക്ക് എത്തിച്ചു കൊടുക്കുന്നു
എല്ലാവര്ഷവും മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ചകളിൽ ആണ് ഈ ഭക്ഷണ ശേഖരണ പരിപാടി
കഴിഞ്ഞ വര്ഷം അവർ 22 ലക്ഷം പൌണ്ട് ആഹാരമാണ് ശേഖരിച്ചു വിതരണം ചെയ്തത്
അതെ അമേരിക്ക ഒരു ദരിദ്ര രാഷ്ട്രം കൂടിയാണ്
47 ദശ ലക്ഷം അമെരിക്കക്കാർ കഴിയുന്നത്‌ സർക്കാർ സഹായം കൊണ്ടാണ്
ഇവരെ സഹായിക്കാനായി ആദായ നികുതി മറ്റുള്ളവര അധികം അടക്കുകയാണ്.ഇവിടെ ഒക്കെ നമ്മൾ സർചാർജ് ലേവി ചെയ്യുന്നില്ലേ .അത് പോലെ ആദായ നികുതിയുടെ ഒരു ഭാഗം അഗതികളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്നു
സ്റ്റെറ്റ് ലോട്ടറി കാരുണ്യ എന്നൊരു പ്രവര്ത്തന ഫണ്ട് കേരളത്തിൽ ഉണ്ടാക്കിയിടില്ലേ..അത് പോലെ..ഇത്രയും ദരിദ്രർ സര്ക്കാര് ചിലവിൽ കഴിയുന്നു എന്നത് കൊണ്ടാണ്അമെരിക്കക്ക ഒരു ധനിക രാഷ്ട്രമല്ല എന്ന് ഞാൻ പറയുന്നത്
അംബാനിയെ വച്ച് നമ്മളെ അളന്നാൽ എങ്ങിനെ ഇരിക്കും
ഇന്ത്യ പോലെ ഒക്കെ തന്നെ അവിടെയും സ്ഥിതി
എന്നാലോ
ഇവിടങ്ങളിലെ വ്യാപാര ശാലകളിലും മാളുകളിലും തുണി ക്കടകളിലും ബീച്ച് കളിലും സീ വേൾഡ് മുതലായ വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഞങ്ങൾ ധാരാളം സഞ്ചരിച്ചു
അവിടെ കണ്ട ഒരു പ്രധാന കാഴ്ച സന്തോഷമുള്ള കുട്ടികൾ ആയിരുന്നു.ധൈര്യവും ആരോഗ്യവും ഉള്ള ബാലിക ബാലന്മാർ.
20 വയസിനു താഴെ ഉള്ളവർ ആരോഗ്യമുള്ളവർ തന്നെ
നാല്പ്പത് വയസിനു മുകളിൽ ഉള്ളവർ ഒത്ത തടിയുള്ളവർ.നല്ല ഉയരവുംഅവർക്കുണ്ട്
40 കഴിഞ്ഞാൽ അമേരിക്കക്കാർ അങ്ങ് തടിക്കുകയാണ്
ഞാൻ കണ്ട നൂറു പേരിൽ 60 പേരും 80 നും നൂറിനും ഇടയ്ക്കു കിലോ ഭാരമുള്ളവർ ആണ്
ചുരുങ്ങിയത് 20 പേര് എങ്കിലും 100 നും 120 നും ഇടക്ക് ഭാരമുള്ളവർ
150 കിലോ തൂക്കമുള്ള വർ ആണ് നൂറ്റുക്ക് മൂന്നു പേർ
സംശയം വേണ്ട
കണ്ടാൽ ഭയം തോന്നുന്ന ഭീമാകരന്മാർ..ഭീമാ കാരികളും
അവരില പലരും തനിയെ നടക്കാൻ കഴിയാത്തവർ ആണ്
വലിയ വീൽ ചെയറിൽ തനിയെ സഞ്ചരിക്കുന്നവർ
വലിയ വലിയ ശീമ പ്പന്നികൾ പോലെ ഉള്ള മനുഷ്യർ
, 2014 ഇൽ പുറത്തു വന്ന കണക്കു പ്രകാരം 40-59 വയസിന്ടക്ക് ഉള്ളവരിൽ (39.5%)അധിക തടിയുള്ളവർ ആണ് . 20-39 പ്രായ ഗ്രൂപ്പിൽ (30.3%) തൂക്കം കൂടുതൽ ഉള്ളവര ആണ്
60 വയസിനു മുകളിൽ പ്രായമുള്ളവർ (35.4%) ഭാരക്കൊടുത്തൽ കൊണ്ട് വിഷമിക്കുന്നവർ ആണ്
തടി കൂടുന്നത് തീര്ത്തും സ്വാഭാവികം ആണെന്നും അതിൽ ലജ്ജിക്കാൻ ഒന്നുമില്ല എന്നും മക്കൾ എന്നോട് പറഞ്ഞു
ഇവരൊന്നും അമേരിക്കക്കാർ അല്ല ഇവിടെ കുടിയെറിയ മെക്സിക്കോ സ്പെയിൻ തുടങ്ങിയ നാട്ടുകാർ ആണത്രെ . അമേരിക്കക്കാർ അങ്ങിനെ ഒന്നും അല്ല എന്നും അവർ കൂട്ടി ചേര്ത്തു
പാണ്ടവരും കൗരവരും തമ്മിൽ ഉള്ള യുദ്ധത്തിന്റെ ന്യയാന്യായത നോക്കുമ്പോൾ രണ്ടു കൂട്ടരും രാജ്യാവകാ ശികൾ അല്ല എന്നും പറയുന്നുണ്ട് വ്യാസൻ
അത് പോലെ അമേരിക്കമുഴുവൻ നോക്കിയാൽ അമെരിക്കക്കാർ എന്നൊരു വര്ഗം അവിടെ ഇല്ല എന്ന് കാണാൻ കഴിയും
മുഴുവനും കുടിയേറ്റക്കാർ തന്നെ
അമേരിക്കൻ ആദിവാസികൾ( aborignals )ഇപ്പോഴും സംരക്ഷിത വര്ഗം ആണ്
അവരെ അടിച്ചും കൊന്നും കേട്ടിപ്പെടുത്തതാണ് ഇന്നത്തെ അമേരിക്ക
ഇപ്പോൾ ചെറിയ ചെറിയ സെറ്റിൽമെന്റുകളിൽ ഒതുക്കിയിരിക്കുന്നു അമേരിക്കയിലെ ആദിമ ജനതയെ ഈ രാഷ്ട്രം
5,220,579.പേരാണ് ഇപ്പോൾ ഇവിടെ ഉള്ള റെഡ് ഇന്ത്യൻസ് .അവരെ ആവും ഇവർ അമേരിക്കക്കാർ എന്ന് കരുതുന്നത്
ധാരാളം ചൈനക്കാരെ ഇവിടെ കണ്ടു.അമേരിക്കയിലെ ചൈനീസ് വംശജരുടെ സംഖ്യ വളരെ പെട്ടന്ന് വര്ധിക്കുകയാണ് .സ്കൂളുകളിലും മാളുകളിലും ഒക്കെ ഇവരുടെ സാന്നിധ്യം ധാരാളം ഉണ്ട്
നമ്മൾ ഇവിടെ നിന്ന് പഠിക്കാൻ ആയി ജോലിക്കായി ഒക്കെ ഒരാളെ അമെരിക്കയിൽ അയക്കുന്നു
അവൻ പഠിച്ച് ജോലി നേടി കാശുണ്ടാക്കി നാട്ടിലേക്ക് പോരുന്നു
എന്നാൽ ചൈനാക്കാർ തങ്ങളുടെ വീടും മറ്റു സ്ഥാവര ജംഗമ വസ്തുക്കൾ എല്ലാം വിറ്റു
കയ്യിൽ നല്ലൊരു സംഖ്യയുമായി ഇങ്ങോട്ടു വണ്ടി കയറുന്നു
ചെറു ബിസിനെസുകൾ ചെയ്യുന്നു .അഭിവൃദ്ധി പ്പെടുന്നു ..
എന്താണ് ചനിനക്കരുമായി ഇവരുടെ ഇമിഗ്രേഷൻ റൂളുകൾ എന്നത് നമ്മൾ ഒന്ന് അറിയേണ്ടതുണ്ട്
മേക്സിക്കൻ ,സ്പാനിഷ്‌ (ലാറ്റിൻ),ഭാഷ സംസാരിക്കുന്നവരാണ്‌ കൂടുതൽ ആളുകളും ..
ലാറ്റിൻ സ്വാധീനം പ്രകടമാണ് എല്ലായിടത്തും.
റോഡുകളിൽ എല്ലാം ഇംഗ്ലീഷിലും സ്പനിഷിലും സ്ഥല പ്പേരുകൾ എഴുതിയിരിക്കുന്നത് കാണാം
ബൈ റോഡുകൾക്ക് എക്സിറ്റ് എന്നാണു പറയുന്നത്
അതി വിശാലമാണ് ഹൈ വേ കൾ
ദരിദ്രരും ധനികരും ഒരു പോലെ ജീവിക്കുന്ന ഈ രാജ്യത്തെ ക്കുറിച്ച് വീണ്ടും എഴുതാം

Thursday, April 23, 2015

അമേരിക്കയിലെ ചില കാഴ്ചകൾ


ഡോളറും നമ്മളും
മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രചരിച്ചിരുന്ന ഒരു മെസേജ് അവരുടെ സാമ്പത്തിക നടപടികളെ ക്കുറിച്ചായിരുന്നു
അതിൽ നൂറു രൂപയ്ക്കു മുകളിലുള്ള നോട്ടുകൾ നിരോധിക്കുമെന്ന് കേട്ടിരുന്നു.
പേപ്പർ കറൻസി യുടെ ഉപയോഗം തീരെ കുറയ്ക്കുമെന്നും കേട്ടിരുന്നു
ഇവിടെ അമേരിക്കയിൽ വന്നപ്പോൾ അതിന്റെ പ്രായോഗിക രൂപവും അറിഞ്ഞു
ഇവിടെ ഡോളർ നോട്ടുകൾ  ആരും തീരെ ഉപയോഗിക്കുന്നില്ല
 നമുക്ക് നോട്ടുകൾ കൊടുക്കാൻ സാധിച്ചത് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ്
ചക്കപ്പഴവും കപ്പയും പഴം പൊരിയും വില്ക്കുന്ന ഒരു ചൈനക്കാരിയുടെ ഒരു കട
അവിടെ അവർ നോട്ട് എടുത്തു .
പിന്നെ ചൈന ടൌണ്‍ ..എന്ന ഒരു സ്ഥലത്ത് നമ്മുടെ ബ്രോഡ്‌ വേ പോലെ ഒരു വ്യാപാര ത്തെരുവ് മുഴുവൻ ചൈനീസ്  വംശജർ  ആണ് കച്ചവടം നടത്തുന്നത്
അവരിൽ  ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞു
ക്യാഷ്  കൊടുക്കുക ആണെങ്കിൽ  വില മൂന്നു ഡോളർ കുറയുമെന്ന്


ബീച്ചുകളിലും അവർ ഡോളർ വാങ്ങും
മറ്റു കറൻസികളും ടൂറിസ്റ്റ് മേഖലകളിൽ വാങ്ങുന്നുണ്ട്
മിക്കവാറും ഷോപ്പിങ്ങ മാളുകളിൽ പണം സ്വീകരിക്കുകയെ ഇല്ല
കാർഡ് വഴി മാത്രമാണ്  കൊടുക്കൽ വാങ്ങൽ കൂടുതലും നടക്കുന്നത്
വളരെ സുതാര്യമായ ഒരു പണമിടപാട് രീതി തന്നെ
ഭാരതത്തിലെ  വലിയ സിറ്റി കളിൽ എങ്കിലും അത് നടപ്പാക്കാൻ ആയാൽ നല്ലത് തന്നെ
കള്ളപ്പണം തീരെ കുറക്കാൻ കഴിയും
ബിലോ പോവെർട്ടി ലൈൻ
ആത്തരക്കാർ ധാരാളം ഉണ്ട് ഇവിടെ
അവരെക്കുറിച്ച് പിന്നെ എഴുതാം  

Sunday, April 19, 2015

പാസഡീനയിലെ മയിലുകൾ

പാസഡീന കാലിഫോർണിയയിലെ വളരെ പഴയ നഗരങ്ങളിൽ ഒന്നാണ്
അതീവ മനോഹരമായ ഒരു നഗരം തന്നെ .
മോണ്ടെ റി കുന്നിന്റെ താഴ്വരയിലെ സമതലമാണ് ഈ നഗരം( San Gabriel Mountains) നഗരത്തിന്റെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും ഈ പർവത  നിരകൾ കാണാം ..നമ്മെ അങ്ങോട്ട്‌  മാടി വിളിക്കുന്ന ഒരു ആകര്ഷണീയത ഈ  മല നിരകൾക്കുണ്ട്
വിശാലമായ തെരു വീഥികളും ,വൃത്തിയും വെടുപ്പും ഉള്ള നഗര പരിപാലന രീതിയും..
എല്ലാം ക്യാമറ ക്ക് അപ്പോൾ ഫോട്ടോ എടുക്കാവുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കണ്ണിനു വിരുന്നായ നഗരം
മെരിക്കയിലെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റു നഗരവും കൂടിയാണ്

വീടുകൾക്കൊന്നും ചുറ്റു മതിൽ  പതിവില്ല എല്ലാ വീടിനു മുന്നിലും കുറച്ചു മുറ്റവും പറമ്പും ഉണ്ട് അതിൽ നല്ല പ്രായമുള്ള  മരങ്ങളും നഗരം കാണുന്നതിനിടയിൽ സമ്പന്നർ താമസിക്കുന്ന ആർക്കേഡിയ എന്നാ സ്ഥലത്ത് പോയി അവിടം മയിലുകളുടെ കേളീ രംഗമാണ്
സ്വതന്തരായി മയിലുകൾ വീടുകൾക്ക്  മുന്നിൽ നല്ല ഗൌരവത്തിൽ തല ഉയർത്തി നടക്കുന്നു
കാറുകളെയോ ,കാൽ നടക്കാരേയോ ഭയവുമില്ല
അമേരിക്കയിൽ എങ്ങിനെ ഈ മയിലുകൾ എത്തി എന്നതൊരു അത്ഭുതമാണ്
ഏതാണ്ട് 400 മയിലുകൾ എങ്കിലും ഇവിടെ ഉണ്ട്
അവ രാത്രിയിൽ ഏതെങ്കിലും വീടിന്റെ മുന്നിലെ മരത്തിനു മുകളിൽ കയറിക്കൂടും
അവ സംരക്ഷിത മൃഗങ്ങൾ ആണ്
കൊന്നു കൂടാ .മ്യൂസിയം എന്ന വലക്കു അകത്തല്ലാതെ സുന്ദരന്മാരും സുന്ദരികളും ആയ ഇവരെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ
ആദ്യം കണ്ടപ്പോൾ എനിക്കൊരു പേടി ഉണ്ടായിരുന്നു.വന്നു കൊത്തുമോ എന്നൊക്കെ
മയിലിനു അങ്ങിനെ യാതൊരു ഭയവുമില്ല
കൂൾ ആയി വന്നു കാറിനു മുന്നിൽ  വന്നു നിന്ന് പോസ് ചെയ്തു തന്നു ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്നൊരു ഭാവം മുഖത്തുണ്ടോ എന്നൊരു സംശയം 

Sunday, April 12, 2015

Furious 72013 വർഷത്തിൽ ഇറങ്ങിയ 2 ഫാസ്റ്റ് ആൻഡ്‌ 2 ഫൂറിയസ് ന്റെ അടുത്ത ഭാഗം പോലെ ആണിത് ചെയ്തിരിക്കുന്നത്
കലക്കൻ സിനിമ തന്നെ .നല്ല അഭിനയവും.ഒന്നാംതരം കാർ ചേസിങ്ങും ..കിടിലം  കൊള്ളിക്കുന്ന ഫൈറ്റ് സീനുകളും ,കുടുംബങ്ങളെ അനുനയിക്കാൻ  അല്പ്പം വികാര പ്രകടനങ്ങളും ..അൽപ്പ വസ്ത്ര ധാരികളായ  നായികമാരും മറ്റു സുന്ദരികളും 
എല്ലാം കൂടി തൃശൂർ പൂരം വെടിക്കെട്ട്‌ കണ്ട പോലെയാണ് തോന്നിയത്
എല്ലാവര്ക്കും വേണ്ടത് ഇതിലുണ്ട്
സൂക്ഷ്മതയൊടെ  ചേർത്ത  ചേരുവകൾ തന്നെ
സംഘട്ടന രംഗങ്ങളും കാർ ചെസിങ്ങും എല്ലാം കുറച്ചു നേരം ഉറങ്ങി തീർക്കാവുന്നത്ര നീളമുള്ളതാണ്
ഒന്ന് ഞാൻ പറയാം നിങ്ങൾക്ക്  ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും
ഹോളിവുഡ് സിനിമ നമ്മുട രജനി കാന്തിനു പഠിക്കുകയാണ്
അത്രയും അവിശ്വസനീയമായി ആണ് കാര്യങ്ങൾ പറയുന്നത്
കൊക്കേഷ്യൻ മല നിരകളിൽ കാർ  ആകാശത്തു നിന്നും ചാടിച്ചു റോഡിൽ ഓടിക്കുന്നത് പോലെ അസാധ്യമായ കാര്യങ്ങൾ ആണ് സിനിമ നമ്മെ കാണിച്ചു തരുന്നത് .
golden eye ..ഒരു വ്യക്തിയുടെ ശബ്ദം കൊണ്ട് അയാള് എവിടെ ആണെങ്കിലും ട്രാക്ക് ചെയ്യാവുന്ന ഒരു അഭിനവ സംവിധാനം ..അത് കൈക്കലാക്കാനുള്ള  ശ്രമം
ചേട്ടനും അനിയനും തമ്മിലുള്ള പക ..ഇതെല്ലാമാണ് കഥയുടെ ചുരുക്കം
പോൾ വാക്കെർ അഭിനയിച്ച അവസാന സിനിമ
ഹോളിവുഡ് എന്നും വാത്സല്യത്തോടെ കരുതിയിരുന്ന ഒരു അഭിനേതാവാണ് പോൾ .ഇനിയും കൌമാരം വിട്ടുമാറാത്ത ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ണിലും ചുണ്ടിലും ഒളിപ്പിച്ച നടൻ
ആദരാജ്ഞലികളോടെ നമിക്കട്ടെ
Starring
Music byBrian Tyler
Cinematography