Sunday, December 12, 2010

best actor


സരിതയില്‍ ബെസ്റ്റ് ആക്ടര്‍ കണ്ടത് വലിയ തിരക്കില്‍ ആണ് ..
മിനിട്ട് കൊണ്ട് തിയേറ്റര്‍ നിറഞ്ഞു ..
മനോഹരമായ തുടക്കം
മനോഹരമായ കഥ
യൂപ്പി സ്ക്കൂള്‍ അധ്യാപകനായ മോഹന്റെ അഭിലാഷം തന്നെ ഒരു ചലച്ചിത്ര നടന്‍ ആവുക എന്നതാണ് .
അനാഥ മന്ദിരത്തില്‍ നിന്ന് ചാടിച്ച വിവാഹം കഴിച്ച ഭാര്യ ..ശ്രുതി..
അവളും അധ്യാപിക തന്നെ.ഒരു മകന്‍.സാധാരണ ഗതിയില്‍ സുഖമായി പോകേണ്ട ജീവിതം മോഹന്റെ സിനിമ കമ്പം കൊണ്ട് നേരിടുന്ന പ്രശ്നങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ കാതല്‍.
ഒരിക്കല്‍ ചാന്‍സ് ചോദിച്ചു മോഹന്‍ ചെല്ലുന്നത് ആധുനിക സിനിമയുടെ വക്താക്കളുടെ ഒരു മടയിലെക്കാന്.
ലാടിനമെരിക്കാന്‍ സിനിമയെ ക്കുറിച്ചും
അഭിനയം അതിനായി എന്ത് തയാഗവും ചെയ്യാന്‍ തയ്യാറുള്ള ലോകോ ത്തര നടന്മാരെ കുറിച്ചും
എല്ലാം അവന്മാര്‍ മോഹനെ ഉദ്ബോധിപ്പിക്കുന്നു.റാം ഗോപാല്‍ വര്‍മയുടെ സിനിമയില്‍ ഗുണ്ടയുടെ വേഷം അഭിനയിക്കാനായി ധാരാവിയിലെ ചേരിയില്‍ പോയി താമസിച്ച വിവേക് ഒബെരോയ് കാണിച്ചു കൊടുത്ത് അവര്‍
നമ്മുടെ മണ്ടന്‍ നായകന്‍ അത് കേട്ട് കൊച്ചിയിലെ ഒരു ചേരിയില്‍ എത്തുകയാണ് ..ഗുണ്ടകളുടെ ശരീര ഭാഷ പഠിക്കാന്‍ ..
അവിടെ വച്ച് നാല് ഗുണ്ടകളെ പരിച്ചയ്പെടുന്നു.ലാല്‍ ,വേണു ,സലിം കുമാര്‍ ,വിനയ് എന്നിവര്‍ ആണ് ഈ റോളുകളില്‍ അഭിനയിക്കുന്നതു
അവര്‍ യഥാര്‍ഥത്തില്‍ പ്ലാന്‍ ചെയ്യുന്ന എല്ലാ പരിപാടികളും ചീറ്റിച്ചു കളയുന്ന മണ്ടന്‍ ഗുണ്ടകള്‍ ആണ് താനും
അവരുടെ കൂടെ കൂടി ആദ്യത്തെ ജോലി ഒരു കോളേജില്‍ ചെന്ന് തല്ലുണ്ടാക്കള്‍ ആണ്.
ചെക്കന്റെ ചെവിയില്‍ ഒന്ന് തിരുമ്മി ലാല്‍ തിരിച്ചു പോന്നതാണ്
പിള്ളേര്‍ സംഘം ചേര്‍ന്ന് ഒരു തിരിച്ചു വരവുണ്ട്
ചക ഡേ ഇന്ത്യ എന്നാണു സലിം കുമാറിന്റെ കമെന്റ്.എല്ലവരുടെ കയ്യിലും ഹോക്കി സ്ടിക്കുണ്ട്‌
പിള്ളേര് ഓടിച്ചിട്ട്‌ പിടിച്ചു നല്ല പൂശു കൊടുക്കുന്നു മൂന്നു പേര്‍ക്കും.
ബോംബെ യില്‍ നിന്നും വന്ന വലിയ ഗുണ്ട ആണല്ലോ മോഹന്‍
അവര്‍ ബോംബെ രക്ഷിക്കൂ എന്ന് വിളിക്കുമ്പോള്‍ ഒരു അധ്യാപക വേഷം കെട്ടി മോഹന്‍ സ്കൂട്ട്‌ ആവുന്നു .
പിന്നെ അടുത്ത പടി ഒരു സിനിമ ഷൂട്ടിംഗ് സ്ഥലത്ത് ചെല്ലുമ്പോള്‍ ഉണ്ടാവുന്ന വിഷയം ആണ്
.സലിം കുമാറിനെ അവര്‍ പിടിച്ചു കെട്ടുന്നു.
കയ്യില്‍ ഇരുപ്പു കൊണ്ടാണ് കേട്ടോ.
മറ്റു ഗുണ്ടകള്‍ രക്ഷിക്കാന്‍ ചെല്ലുന്നു തല്ലു കൊള്ളുന്നു.
അപ്പോള്‍ ബോംബെ ഒരു തോക്ക് കൊണ്ട് വന്നു അവരെ നാടകീയമായി രക്ഷിക്കുന്നു.പൂര്‍ണമായും ഹിന്ദി ഡയലോഗും
.പുള്ളി നാട്ടില്‍ ഹിന്ദി അദ്ധ്യാപകന്‍ ആയിരുന്നല്ലോ.പറയുന്നത് ഗാന്ധിജി ഏര്‍വാട ജയിലില്‍ ആയിരുന്ന കഥയും മറ്റും ആണ്
സ്റ്റന്റ്ടു മാഷ് മാഫിയ ശശി ആണ് ഇവരെ ഇടിചിടുന്നത്
അവരെ എല്ലാം നായകന്‍ നില പരിശാക്കും
എന്താടോ തന്റെ പേര് എന്ന് ചോദിക്കുമ്പോള്‍ പുള്ളി പറയും മാഫിയ ശശി
മാഫിയ നിന്റെ അച്ഛന്റെ പേരാണോ.വേണ്ട വെറും ശശി മതി എന്നൊരു ഡയലോഗ്
നല്ല തമാശ നിറഞ്ഞ സംഭാഷങ്ങള്‍ തന്നെ ആകെ.
സിനിമ സ്ടന്ടുകാരന്‍ രണ്ടു പ്രാവശ്യം തല കുത്തി മറിഞ്ഞാണ് ലാലിനെ ഇടിക്കാന്‍ വരുന്നത്
ലാലിനത് പിടിച്ചില്ല
തല കുത്തിയാണോഡാ ഇടിക്കാന്‍ വരുന്നത് എന്നാണ് ചോദ്യം
പക്ഷെ കാര്യങ്ങള്‍ എല്ലാം സുഖമായല്ല നടക്കുന്നത്
വലിയ യുദ്ധങ്ങള്‍ ,പോലീസ് കേസ്, അങ്ങിനെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നു.,
തിരിച്ചു പോരാന്‍ സാധിക്കാത്ത വിധം മോഹന്‍ കുടുങ്ങുകയാണ്.
അവന്‍ കാര്യമെല്ലാം കൂട്ടുകാരോട് തുറന്നു പറയുന്നു
അവര്‍ നാട്ടിലെ കൊള്ളാവുന്ന ഒരു സംവിധായകനെ തട്ടി കൊണ്ട് വരുന്നു
നമ്മുടെ ശ്രീനിവാസന്‍
അതും ചീറ്റി പോയി
എന്നാല്‍ കഥയിലെ നിര്‍ണായക വഴി തിരിവും നമ്മള്‍ പ്രതീക്ഷിക്കാത്ത ക്ലയ്മാക്സും ആണ് പിന്നീട്
ഒരു നല്ല തമാശ സിനിമ എന്ന് നിസംശയം പറയാവുന്ന ഒരു ചിത്രം തന്നെ ഇത്
നല്ല അഭിനയം കൊണ്ട് നമ്മുടെ മനസു കുളിര്‍പ്പിച്ചു നെടുമുടി വേണു സലിം കുമാര്‍ പൊട്ടന്‍ എന്നിവര്‍
.മമ്മൂട്ടിയുടെ ഭാര്യ ആയി ശ്രുതിക്ക് ഒന്നും ചെയ്യാനില്ല കാര്യമായി.
അമിതാഭിനയം കൊണ്ട് തമശ രംഗങ്ങള്‍ ചളം ആക്കിയില്ല എന്ന ഗുണം ഉണ്ട് ഈ സിനിമയില്‍
ഫാഷന്‍ ഫോട്ടോ ഗ്രാഫര്‍ ആയ മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ആദ്യത്തെ ചിത്രം ആണിത്
എന്നാല്‍ കയ്യിലെ കഥയെ തിരക്കഥയെ മനോഹരമായി നമുക്ക് ഒരു സിനിമയാക്കി കാണിച്ചു തന്നു ഈ പ്രതിഭ ധനന്‍ ആയ സംവിധായകന്‍ എന്ന് പറയാതെ വയ്യ
കഥ പറഞ്ഞ രീതി അതി മനോഹരം തന്നെ
ഗാനങ്ങളും നന്നായി.ബിജു പാല്‍ ആണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്
കാമറയും നമ്മോടു മനോഹരമായി സംവദിക്കുന്നുണ്ട്
പൊതുവേ ഒരു പുതു മുഖ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു നല്ല തുടക്കം എന്ന് നിസംശയം പറയാം ഈ സിനിമ.
ഗുണ്ടാ ചിത്രം ആണെങ്കില്‍ പോലും എങ്ങും അനാവശ്യമായ വയലന്‍സില്ല.
വെട്ടലും കുത്തലുംഇല്ല
അരോചകമായ അതിശയോക്തി നിറഞ്ഞ ഇടികള്‍ ഇല്ല
അമാനുഷന്‍ ആയ നായകന്‍ ഇല്ല
ഭൂമിയില്‍ നിന്ന് കൊണ്ട് പിടിച്ച സിനിമ തന്നെ
Fashion photographer Martin Prakkat --director
produced by Anto Joseph and Naushad
banner Bigscreen Entertainment.
Bijibal മ്യൂസിക്‌-composer

Tuesday, November 23, 2010

ത്രില്ലെര്‍

 ത്രില്ലെര്‍


ഉണ്ണികൃഷ്ണന്‍ ബി യുടെ ഈ സിനിമ വളരെ പേടിച്ചാണ് കാണാന്‍ പോയത്.മക്കള്‍ക്ക്‌ നീണ്ടു നില്‍ക്കുന്ന ഇടിയും വെടി വയ്പ്പും എല്ലാം ഹരമാവുംപോള്‍ പാട്ടും പ്രണയവും എല്ലാം ആണ് എനിക്ക് പിടിത്തം
ഇത് പേര് കേള്‍ക്കുംപോലെ അറിയാം വിഷയം കൊല്ലും കൊല വിളിയും ആയിരിക്കും എന്ന്
എന്നാല്‍ കാണാന്‍ കയറിയപ്പോള്‍ വളരെ വളരെ ശ്രദ്ധയോടെ ആകാംക്ഷയോടെ ആ സിനിമ മുഴുവന്‍ കണ്ടിരുന്നു എന്നതാണ് വാസ്തവം
പോള്‍ മുത്തൂറ്റ് വധ കേസുമായി ഉള്ള സാമ്മ്യം നമ്മള്‍ കേരളീയരെ ആകര്‍ഷിക്കുന്ന ഒരു ഖടകവും ആണല്ലോ
പോളിന്റെ ശവ സംസ്കാര ചങ്ങില്‍ പങ്കെടുത്തു വന്ന ഒരു കുടുമ്പ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്തിരുന്നു
പോളിന്റെ കഴുത്തില്‍ ഒരു മുറിവ് പഞ്ഞി കൊണ്ട് പായ്ക്ക് ചെയ്തു കാണപെട്ടു എന്നതാണ് അത് .

എന്നാല്‍ പത്രങ്ങളില്‍ എല്ലാം കൊല്ലനും ആലയും കത്തിയും അല്ലാതെ കഴുത്തിലെ മുറിവിനെ കുറിച്ച് ഒരു പരമാര്‍ശവും എങ്ങും കണ്ടില്ല
എന്നാല്‍ സിനിമയില്‍ അത് ഒരു നിര്‍ണായക തെളിവാണ് താനും
ആ മുറിവിന്റെ പ്രാധാന്യം മനസിലായത് സിനിമ കണ്ടപ്പോള്‍ ആണ്
പൃഥ്വിരാജ് ഇതില്‍ നിരഞ്ജന്‍ എന്ന ഒരു പോലീസെ ഓഫിസര്‍ ആയി അഭിനയിക്കുന്നു.
ഒരു രാത്രി നൈറ്റ്‌ പട്രോളിങ്ങിനിടയില്‍
ആരോ വഴിയില്‍ കിടന്നു പിടക്കുന്നു
പോലിസ് വാഹനം കണ്ടപ്പോള്‍ ആരോ വഴിയില്‍ കിടക്കുന്ന ആളെ ഉപേക്ഷിച്ചു ഓടി രക്ഷപെടു ന്നു
അത് കോടീശ്വരന്‍ ആയ ഒരു ബിസിനസ്‌ ഗ്രൂപിലെ കണ്ണിലെ കരടായ മകന്‍ സൈമണ്‍ ആയിരുന്നു
ആരാണ് ആക്രമിച്ചത് എന്ന ചോദ്യത്തിന് അവന്‍ പറഞ്ഞ മറുപടി നിരന്ജന് മനസിലായതു മില്ല
കുത്തി കൊന്നവരും ,കുറ്റം സമ്മതിക്കുന്നവരും എല്ലാം ചേര്‍ന്ന് മനോഹരമായ് ഒരു സെറ്റ് അപ്പ്‌
എന്നാല്‍ നിരന്ജന് ഇതൊന്നും പോരായിരുന്നു
അവന്‍ ആഴങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ചെല്ലും തോറും ദുരൂഹതയുടെ കുരുക്കുകള്‍ കൂടുതല്‍ കൂടുതല്‍ മുറുകാന്‍ തുടങ്ങി
ഇതിലെ വില്ലന്‍ ,നല്ല പൊക്കവും,
മുഖത്തു വേണ്ട നേരത്ത് വേണ്ട ഭാവങ്ങള്‍ വരുന്നവനുമായ സമ്പത്ത് രാജിനെ നമുക്ക് പിടിക്കും
തണുത്ത മരണത്തെ ,
നമുക്കവന്റെ നിശ്ചയ ധാര്ട്ട്യം നിറഞ്ഞ കണ്ണുകളില്‍ കാണാം

അല്ഫോന്‍സെ കണ്ണന്താനത്തെ ഓര്‍മിപ്പിക്കുന്ന സിദ്ദിക്കിന്റെ ജോസഫ്‌ തോമസിനെയും നമുക്ക് ഇഷ്ട്ട്ടമാവും
തിരക്കഥക്ക് ഒരു മുറുക്കവും ഒതുക്കവും ഒക്കെയുണ്ട്
തുടക്കം മുതല്‍ ഒടുക്കം വരെ കഥയുടെ കണ്ണികള്‍ നമ്മളെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി തന്നെ കൊണ്ട് പോകാന്‍ തിരക്കഥക്ക് കഴിഞ്ഞു എന്നതാണ് ഇതിന്റെ സവിശേഷത
പിന്നെ ഇതില്‍ സ്ത്രീകള്‍ ഉണ്ട് കേട്ടോ
എന്ന് വച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ മാത്രമേ ഉള്ളൂ
സൈമന്റെ പഴയ ഗേള്‍ ഫ്രണ്ട്.
അവള്‍ അര വട്ടനായ അവനെ ഉപേക്ഷിക്കുകയാണ്
പിന്നെ ഇപ്പോഴത്തെ പ്രണയ ഭാജനം
കഷ്ട്ട കാലത്തിനു അത് നമ്മുടെ നിരഞ്ജന്റെ പഴയ കാമുകിയും
പ്രണയ നൈരാശ്യതാല്‍ വിവാഹം വേണ്ട എന്ന് വച്ച് രണ്ടു പേരും തനിയെ കഴിയുമ്പോഴാണ് മരണം സൈമണ്‍ എന്ന പേരുമായി അവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്നത്
അവളുടെ അത്ര നല്ല അഭിനയം ഒന്നുമല്ല
അത്ര സുന്ദരിയും അല്ല

പ്ര്ത്വിരാജിന്റെ കലക്കന്‍ ഇടി..എന്റമ്മോ
ഓരോന്നും ഒരു നൂറ്റന്പതു കിലോ ഉണ്ടാവും
പണ്ട് വായിച്ച ഏതോ ഒരു ഈമെയിലില്‍ കണ്ട പോലെ പ്രത്വി അധികം താമസിയാതെ തീവണ്ടി വലിച്ചു മാറ്റുന്നതും നമ്മള്‍ കാണേണ്ടി വരും
ബുദ്ധിമാനായ ആ അഭിനേതാവ് ഈത്തരം മണ്ടന്‍ രംഗങ്ങളില്‍ എന്തിനാണ് അഭിനയിക്കുന്നത് എന്നാണു മനസിലാക്ത്തത്
ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും അതി ഭാവുകത്ത്തിന്റെ ചായം ചേര്‍ത്ത രംഗങ്ങള്‍
മലയാളിയുടെ സംവേദന ക്ഷമതയെ പരീക്ഷിക്കുന്ന രംഗങ്ങള്‍ തന്നെ
ഒരു സൂപ്പെര്‍ സ്ടാരിനെ ഇതാ ഞാന്‍ നിങ്ങള്ക്ക് തരുന്നു എന്ന് സംവിധായകന്‍
ഇതാ ഞാന്‍ ഒരു സൂപ്പെര്‍ സ്റാര്‍ ആയി എന്ന മട്ടില്‍ ഒരു നായകനും
തികച്ചും അരോചകം തന്നെ ഈ അമിത പ്രാധാന്യം
മണല്‍ മാഫിയക്ക് മണല്‍ മാഫിയ
അഴിമതിക്ക് അഴിമതി
കള്ള കടത്തിന് ഒരു ദൂബായ് ഡോണ്‍
കൊലപാതകത്തിന് കൊലപാതകം
സുന്ദരികളായ നായികമാര്‍
അല്‍പ്പം വസ്ത്രം ധരിച്ച നര്‍ത്തകികള്‍
ചടുലമായ താളങ്ങളില്‍ അവരുടെ മാദക നൃത്തം
വെടി വൈപ്പ് ഒന്നും പോരാഞ്ഞ്ട്ടു അങ്ങ് ചെന്ന് ആയിരം പേരെ ഇടിച്ചു ഇടുന്ന നായകനും
സസ്പെന്‍സ് ത്രില്ലെര്‍ അല്ലെ
കാണാതെ ഒരു നിവൃത്തിയും ഇല്ല
ഈത്തരം ചില പോന്നു പോരായ്മകള്‍ ഒഴിച്ചാല്‍ നമുക്ക് ഈ സിനിമ നന്നായി ഇഷ്ട്ടപ്ടും
ഗാനങ്ങളും കാമറയും എല്ലാം നന്നായി
ആരാ കൊന്നത് എന്ന് ?
ചോദിക്കല്ലേ മക്കളെ
ആ വഴി പോയവര്‍ എല്ലാം ആ പയ്യനിട്ടു രണ്ടു കൊടുത്തോ എന്നായി പോയി സിനിമ കണ്ടപ്പോള്‍ എന്റെ സംശയം
ലാല് അലക്സ്‌ അവതരിപ്പിക്കുന്ന ഡി ജി പിയെ നമുക്ക് നന്നായി ഇഷ്ട്ടപെടും
അന്വേഷണത്ത്തിന്റെ പകുതിയില്‍ വച്ച് പ്രസ്‌ മീറ്റ് നടത്തേണ്ടി വരുമ്പോള്‍ പുള്ളി സിദ്ദിക്കിനോട് പറയുന്ന ഒരു വാചകം ഉണ്ട്
എന്നാലും എനിക്ക് ഒരു അപകടം വന്നപ്പോള്‍ സാര്‍ എന്നെ തേടി വന്നല്ലോ എന്ന്
അങ്ങേര്‍ക്കു നന്നായി അറിയാം ആ പ്രസ്‌ മീറ്റ് കൊല കയര്‍ ആകും എന്ന്

പേര് സൂചിപ്പിക്കുന്ന പോലേം ത്രില്ലിംഗ് ആയ ഒരു സിനിമ
തികച്ചും കാലികവും
ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങള്‍ നമ്മളില്‍ എത്തിക്കാനുള്ള സംവിധായകന്റെ പ്രതിബദ്ധത ഇതില്‍ വ്യക്തമാണ്
പിന്നെ മാടമ്പി,പ്രമാണി മുതലായ സിനിമ വച്ച് നോക്കുമ്പോള്‍
ഇത് സ്വര്‍ഗമാണ് എന്ന് തന്നെ പറയേണ്ടി വരും
തരകെടില്ലാത്ത ഒരു ത്രില്ലെര്‍ തന്നെ
കാശ് മുതലാകും
Cast & Crew:
Banner: Ananda Bhairavi
Cast: Prithwiraj, Siddique, Lalu Alex, Viajyaraghavan, Riyaz Khan, Sambath, P. Sreekumar, Kollam Thulasi, Biju Pappan, Subair, Vincent, Asok, Anand, Poonam Kaur, Mallika Kapoor, Uma Padmanabhan
Director: B Unnikrishnan
Producer: Sabu K Cherian
Music: Dharan
Source: Metromatinee

Saturday, November 20, 2010

കാര്യസ്ഥന്‍ കാര്യസ്ഥന്‍

കുറച്ചു ദിവസമായി ഈ ചിത്രം കണ്ടിട്ട്
ദിലീപ് പതിവ് പോലെ അല്‍പ്പം നര്‍മം കലര്‍ത്തി വളരെ ഗൌരവമുള്ള ഒരു കഥ നമ്മോടു പറയുകയാണ്
ഇടയ്ക്കു മതിലുകള്‍ ഇല്ലാതെ സ്നേഹത്തോടെ സഹകരണത്തോടെ കഴിഞ്ഞ രണ്ടു കുടുമ്പങ്ങള്‍,
അവരുടെ ഉള്ളിലെ പകയുടെ കനലുകള്‍
അതിനെ ഊതി പെരുപ്പികാന്‍ ആശ്രിതരും
അവരെ തമ്മില്‍ യോജിപ്പിക്കാന്‍ ദിലീപ് നടത്തുന്ന ശ്രമങ്ങള്‍
അതിന്റെ കഥയാണ്‌ ഈ സിനിമ
നല്ല കഥ,നാടകീയ മുഹൂര്‍ത്തങ്ങള്‍..നല്ല സന്ഖട്ട്ന രംഗങ്ങള്‍
എല്ലാത്തിനും ഉപരിയായി നല്ല ഹാസ്യ രംഗങ്ങള്‍.
ഇല്ല ഈ ദിലീപ് ചിത്രം നിങ്ങളെ നിരാശപെടുതില്ല
പൊതുവേ ദിലീപ് ഗൌരവമായ കഥാ പാത്രങ്ങള്‍ ചെയ്താലും നമുക്കത് മിമിക്രി ആയി തോന്നും
അതിന്റെ ഒരു കുഴപ്പം ഇവിടെയും ഉണ്ട്
തിരക്കഥയും സംഗീതവും മികച്ചത് തന്നെ
സുന്ദരിയായ നായികയും,നല്ല അഭിനയവും
പിന്നെ എന്താ കുഴപ്പം എന്ന് ചോദിച്ചാല്‍
ആദ്യത്തെ രംഗത്തില്‍ നായകന്‍ നമ്മുടെ രജനി വരുന്ന പോലെ രണ്ടു വെള്ള കുതിരപ്പുറത്തു കയറി ഒരു വരവുണ്ട്
ശുദ്ധ പാണ്ടി വരവ് തന്നെ
ദിലീപ് ഫാന്‍സിന്റെ കയ്യടിയും വിരുദ്ധരുടെ കൂവലും കേട്ടെ നമുക്ക് എറണാകുളത്തു ചിത്രം കാണാന്‍ സാധിക്കൂ
കടുത്ത ദിലീപ് ഫാന്‍സ് പോലും കൂവുന്ന രംഗങ്ങള്‍ ആണ് ചിലതെല്ലാംഎന്നാല്‍ മാനുഷികത കൈ മോശം വരാതെ നന്നായി ചിത്രീകരിച്ച ഒരു നല്ല ചിത്രം തന്നെ ഇത്

ഇങ്ങനെ സ്വയം അതി പ്രമാണി ആകാന്‍ നോക്കുന്ന ചിത്രങ്ങള്‍ ,
രംഗങ്ങള്‍ ചിത്രീകരിച്ചു വെറുതെ നിര്‍മാതാവിന്റെ കാശ് കളയല്ലേ ദിലീപ്
അതിന്റെ ഒരു കാര്യവും ഇല്ല.റെഡ് ചില്ലീഎസ്,മറ്റു അടി പൊളി പടങ്ങള്‍ പോലുള്ളവയില്‍ അഭിനയിച്ചല്ല മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം സൂപ്പെര്‍ സ്റാര്‍ ആയതു..വാറുണ്ണിയും ,വിജയനും ദാസനും ഒക്കെ അഭിനയിച്ചാണ്‌
പ്രേക്ഷകരുടെ മനസ്സില്‍ ഇയാള്‍ സ്വയം എന്തിനിങ്ങനെ വലുതാകാന്‍ നോക്കുന്നു എന്നൊരു കൈപ്പു ഉണ്ടാക്കാതെ
ജനം നല്‍കുന്ന സ്നേഹത്തിനു പകരം..
അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ സ്വരത്തില്‍ രീതിയില്‍ അവരോടു സംവേദിക്കുകയാണ് വേണ്ടത്

നീ എന്നെ മറന്നോ എന്റെ സ്നേഹം മറന്നോ തുടങ്ങി ഒന്നോ രണ്ട പാട്ടുകള്‍ പിന്നെയും നമ്മുടെ ചുണ്ടില്‍ തത്തി കളിക്കും
സുരാജിന്റെ ഹാസ്യ രംഗങ്ങള്‍ വളരെ രസകരമാണ്
കൂടെ ഹരിശ്രീ അശോകനും ,സലിം കുമാറും ചേര്‍ന്ന് ചുണ്ടില്‍ ഊറുന്ന ചിരിയോടെ മനസ്സില്‍ ഓര്‍ക്കുന്ന പല രംഗങ്ങളും നമുക്കായി ഒരുക്കുന്നു
മധു ,തെസ്നി ഖാന്‍ ,സിദ്ദിക്ക് തുടങ്ങിയവരുടെ അഭ്നയം വളരെ ഇഷ്ട്ടമാവുകയും ചെയ്തു
മൊത്തത്തില്‍ തെറ്റില്ലാത്ത ഒരു ദിലീപ് ചിത്രം

Producer: Anto Joseph
Director: Thomson K Thomas
Music: Berny Ignatious
Lyrics: Kaithapram
Story/Writer: Sibi K Thomas, Udayakrishna
Stars: Dileep, Madhu, Salim Kumar, G.K. Pillai, Suraj, Akhila, Vandana, Jagathy, Siddique, Biju Menon, Janardhanan, Suresh Krishna, Ganesh, Baburja, Sadique, Manoj, Harisree Asokan, Snathosh, Rimi Tomy, Biju Naryanan, Afsal, Jyotsna, Beena Antony, Archana, Nisha, Usha, Sheeja, Yadhukrishnan, Kaviraj, Rajiv Rangan, Krishnaprasad

Saturday, September 25, 2010

ശിക്കാര്‍ ശിക്കാര്‍


വേട്ടക്കു പോവുക വളരെ സങ്കീര്‍ണമായ മാനസിക വസ്തയോട് കൂടിയാണ്
ഇരുളില്‍ പാതി ഇരിക്കുന്നാ വന്യ മൃഗങ്ങള്‍..അവയുടെ ചലനങ്ങളെ കാതോര്‍ത്ത് കണ്ണുകള്‍ കൂര്‍പ്പിച്ചു കരിയിലകളില്‍ കാലു അമരാതെ..അവന്‍ ചുവടുകള്‍ വിക്കും.
ചിലപ്പോള്‍ വരുമെന്നുറപ്പുള്ള ഒരു കാട്ടു പോത്തിനായി വെള്ളെ കെട്ടിനരികില്‍ മൂന്നോ നാലോ മണിക്കൂര്‍ കാത്തിരിക്കും
അതാണ്‌ വെട്ടക്കാരന്‍ ..ശിക്കാരി
മോഹന്‍ലാല്‍ അഭിനയിച്ച ശിക്കാര്‍ കാണാന്‍ പോകുന്നത് തെളിഞ്ഞ ഒരു മനസോടെയാണ്‌
സംവിധായകന്റെ പ്രൊഫൈല്‍ ഒന്നാംതരം തന്നെ
പരുന്തു ,വാസ്തവം ,അമ്മ കിളിക്കൂട്‌ പോലുള്ള ചിതങ്ങള്‍..സംവിധാനം ചെയ്തിരിക്കുന്നു
തെലുങ്കാന വിപ്ലവത്തിന്റെ ചുവടു പിടിച്ചു എടുത്ത ചിത്രവും
നല്ല തിരക്കഥയും മുറുക്കമുള്ള സംഭാഷണവും ചെറുപ്പക്കാരിയായ നായികയും നായകനും ചെതോഹരങ്ങളായ പ്രണയ രംഗങ്ങളും മനോഹരമായ ലോകഷനുകളും..
ശുദ്ധ ഗ്രാമീണരുടെ മിഴിവാര്‍ന്ന സ്നേഹവും സാഹോദര്യവും
പ്രമേയത്തിന്റെ പുതുമയും നമ്മളെ നന്നായി ആകര്‍ഷിക്കുക തന്നെ ചെയ്യും
ഈറ്റ വെട്ടുന്ന സീസണില്‍ ഒരു മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന കഥയാണ്‌ ഇത്
അപ്പോള്‍ നാട്ടില്‍ നിന്നും ഈ കാട്ടിലെ ഗ്രാമം നിറയെ ജോലിക്കാരും അവരെ ആശ്രയിച്ചു നടക്കുന്ന ചായകടയും എല്ലാം പുനര്‍ജനിക്കും
അവിടെ ഒരു ലോറി ഓടിക്കുന്നു മോഹന്‍ലാല്‍
ഭാര്യ മരിച്ചു തന്റെ മകള്‍ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരച്ചന്‍
മകള്‍ ഗംഗ (അനന്യ ) കോഴിക്കോട് ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു
ആരും കാണാത്ത ആ കാട്ടുമുക്കിലേക്ക് ..
പുലര്‍ പ്രകാശം പോലെ അവളും അവളെ കൈക്കുള്ളില്‍ ഒതുക്കാന്‍ മോഹിക്കുന്ന
കാമുകനായി കൈലാശും എത്തുന്നതോടെ കഥ ആരംഭിക്കുന്നു എന്ന് പറയാം

തമിള്‍ നാട്ടില്‍ നിന്നും തലൈവാസല്‍ വിജയ്‌ (റാവുത്തര്‍ ) മോഹന്‍ ലാലിനോട് വളരെ മോശമായ വിവരങ്ങള്‍ ആണ് അറിയിച്ചിട്ട് മടങ്ങിയത് ..
അവരുടെ കൂട്ടുകാര്‍ ഓരോന്നായി കൊല്ലപെടുകയാണ്
ആര്‍ക്കും സംശയം ഇല്ലാത്ത രീതിയില്‍
ഇനി ബാക്കി ഇവര്‍ രണ്ടു പേരും മാത്രമാണ്
അയാള്‍ തിരികെ പോയി അധികം താമസിയാതെ ആ കുടുമ്പവും മരിച്ച വിവരം അറിയുന്നു
ഭയം വേട്ട ആടുന്ന മനസുമായി സ്ഥലം വിടാന്‍ ഒരുങ്ങുന്ന നായകന് അതിനാവുന്നില്ല
എവിടെയോ എഴുതിയ മരണമെന്ന കറുത്ത വിധിയെ ചെറുക്കാന്‍ അവന്റെ ദുര്‍ബലമായ ശ്രമം
തെലുങ്കാന വിപ്ലവ സമയത്ത് ആന്ധ്രാ പോലീസില്‍ ജോലി നോക്കി ഇരുന്ന നായകന്
ജോലിയുടെ ഭാഗമായി ഒരു ഡോക്ടര്‍ ആയ വിപ്ലവ നേതാവിനെ ചതിച്ചു കൂട്ടി കൊണ്ട് വരേണ്ടി വരുന്നു
അതി മനോഹരമായി അഭിനയിച്ച ആ വിപ്ലവ നേതാവിനെ അവതരിപ്പിച്ച സമുദ്രക്കനിയെ നമ്മള്‍ മറക്കില്ല തന്നെ
സുബ്രമണ്യപുരത്തിലെ വില്ലന്‍ ആണ് നമുക്ക് പ്രിയങ്കരനായ നക്സല്‍ നേതാവ് അബ്ദുള്ള ആയി മാറിയത്
നാടോടികള്‍ എന്ന തമിള്‍ സിനിമ സംവിധാനം ചെയ്തു പ്രശസ്തനായ ആ നടന്‍ അയത്ന ലളിതമായി
അബ്ദുല്ലയെ അന്ശ്വരനാക്കുക തന്നെ ചെയ്തു
അബ്ദുള്ളയുടെ ഭാര്യയായി അഭിനയിക്കുന്ന ലക്ഷ്മി ഗോപാല സ്വാമിയും നന്നായി അഭിനയിച്ചു
കാട്ടില്‍ തനിയെ സഞ്ചരിക്കുമ്പോള്‍ താഴ്വര യില്‍ അലയടിക്കുന്ന ആ ഗാനം ബലരാമന്റെ നെഞ്ചു കിടുക്കുന്നു
അത് ആ തെലുങ്ക്‌ വിപ്ലവ കാരി അന്ന് ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ ഇവരെ പാടി കേള്‍പ്പിച്ചതാണ്
ശത്രുവിനെതേടി കാട്ടില്‍ കയറുന്നു അവനു കാണാന്‍ ആവുന്നത് കെട്ടി ഇടപെട്ട മകളെയാണ്
തീക്ഷ്ണമായ ഒരു ഏറ്റു മുട്ടലിലൂടെ അവന്‍ ശത്രുവിനെ കീഴ്പ്പെടുത്തുന്നു
മകളെ രക്ഷിക്കുന്നു
അനന്യയുടെ ഗംഗ വളരെ ധീരമായാണ് അഭിനയിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ
അവസാന രംഗങ്ങളില്‍ അഭിനയിച്ച വിപ്ലകാരിയെയും നമുക്ക് ഇഷ്ട്ടപെടും
അവന്റെ ചടുലമായ ചലനങ്ങള്‍ ....
മോഹന്‍ ലാലിന്റെ ബലരാമന്‍ നമ്മള്‍ മറക്കില്ലാത്ത കഥാ പാത്രങ്ങളില്‍ ഒന്നാണ്
തിരക്കഥയും നന്നായി എഴുതിയിരിക്കുന്നു
സുരാജും ജഗതിയും ലാലു അലെക്സും എല്ലാം കൊള്ളാവുന്ന അഭിനയം തന്നെ നമുക്ക് നല്‍കി..കലാഭവന്‍ മണിയുടെ തടി അല്‍പ്പം കുറഞ്ഞിട്ടുണ്ട് എന്ന് തോന്നി
തെലുങ്കാന വിപ്ലവത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാതെ ചെയ്ത ഈ സിനിമ അത് കൊണ്ട് തന്നെ നമുക്ക് അരുചി ഉണ്ടാക്കും
നാല്‍പ്പതു വര്ഷം മുന്‍പ് നടന്ന ആ വിപ്ലവത്തെ വല്ലാതെ വളച്ചൊടിച്ചു കളഞ്ഞു സംവിധായകന്‍
പൂര്‍ണമായും ജനങ്ങളോട് ഇഴുകി ചേര്‍ന്ന ഒരു പ്രസ്ഥാനത്തെ അതിലെ വിപ്ലവ കാരികളെ അധോ ലോക നായകരെ പോലെ രക്ത ദാഹികള്‍ ആയി ചിത്രീകരിച്ചത് വികലവും ക്ഷമിക്കാന്‍ പറ്റാത്തതും ആയി പോയി എന്ന് പറയാതെ വയ്യമോഹന്‍ ലാല്‍ നന്നായി തന്നെ അഭിനയിച്ചു.
മഹാനായ ആ കലാകരന് അഭിനയം വെറും കുട്ടി കളി പോലെ യാണ് എന്ന് തോന്നിയിട്ടുണ്ട്
എന്നാല്‍ സ്വന്തം ശരീരം ഭംഗിയാക്കി വയ്ക്കാനും കൂടി ശ്രേമിച്ചാല്‍ വളരെ നന്നായിരുന്നേനെ
മൊത്തത്തില്‍ തെറ്റില്ലാത്ത ഒരു ലാല്‍ ചിത്രം.
അരോചകമായ തെലുങ്ക്‌ സംഭാഷണങ്ങള്‍
വിവര്‍ത്തനം ഇല്ലാതെ പാടുന്ന ഗാനങ്ങള്‍
ഇവയെല്ലാം നമ്മെ നിരാശ പെടുത്തും
വിപ്ലവകാരിയുടെ അവസാനത്തെ അത്താഴത്തെ കുറിച്ച് പാടുന്ന ആ കവിത
എന്തിനാ പത്മകുമാര്‍ ഇത്ര പാട് പെട്ട് തെലുങ്കില്‍ തന്നെ പിന്നെയും പിന്നെയും കേള്‍പ്പിച്ചത്
അടുത്ത ചിത്രം തെലുങ്കില്‍ ചെയ്യാന്‍ ആണോ പരിപാടി
ഇനി ഇപ്പോള്‍ വിപ്ലവ കാരികളെ കുറിച്ച് ഒരു ചിത്രം ചെയ്യണം എങ്കില്‍
നമ്മുടെ വര്‍ഗീസില്ലയിരുന്നോ ഇവിടെ
മാരകമായി മര്‍ദിച്ചു കണ്ണുകള്‍ കുത്തി പൊട്ടിച്ചു പിന്നെപോലീസ് വെടി വച്ച് കൊന്ന നക്സല്‍ വര്‍ഗീസ്‌..
ആ കഥയും ആവാമായിരുന്നു
എന്തിനീ തെലുങ്ക്‌
അത് പോട്ടെ
ഗാനങ്ങള്‍ നന്നായിട്ട്ടുണ്ട്
ചിത്ര സംയോജനവും കാമറയും ഒന്നാം തരം എന്ന് പറയാതെ വയ്യ
പരുന്തിനേക്കാള്‍ മെച്ചം തന്നെ


മോഹന്‍ലാല്‍ , കൈലാഷ് , സമുന്ദ്ര ക്കനി, തലൈവാസല്‍ വിജയ്‌ , അനന്യ , മൈഥിലി , സ്നേഹ , കലാഭവന്‍ മണി , ലാലു അലക്സ്‌
തിരക്കഥ S Sureshbabu
സംവിധാനം M Padmakumar
സംഗീതം M Jayachandran
നിര്‍മാതാവ് ഷാജി രാജഗോപാല്‍

8

Tuesday, September 21, 2010

എല്‍സമ്മ എന്നാ ആണ്‍ കുട്ടി
 എല്‍സമ്മ എന്നാ ആണ്‍ കുട്ടി

ഒരു കുടിയേറ്റ ഗ്രാമത്തിലെ അപ്പന്‍ നഷ്ട്ടപെട്ട ഒരു പെണ്‍ കുട്ടി
അവളുടെ നിതാന്തമായ പോരാട്ടങ്ങളുടെ കഥയാണ് ഇത്
മിഴിവോടെ വരച്ച ചിതമാണ് ഇതിലെ പ്രധാന കഥാ പാത്രം,എല്‍സമ്മ
ഗ്രാമത്തിലെ ചേര്‍ന്ന് കിടക്കുന്ന രണ്ടു കുടുമ്പങ്ങളുടെ കഥ കൂടിയാണിത്.
ബാലന്‍ പിള്ള സിറ്റി..
അതിലെ ചായക്കട നടത്തുന്ന ജനാര്‍ദനന്‍,
അവിടുത്തെ കൊള്ളാവുന്ന ഒരു ധനികന്‍ പാപ്പന്‍,നെടുമുടി വേണു,
എല്ലാ തരികിടയും കയ്യിലുള്ള ജഗതിയുടെ മെമ്പര്‍ സുഗുണന്‍
നാല് പെണ്‍ മക്കളും കുടുംഭാരവും ആയി പള്ളികളില്‍ കയറി ഇറങ്ങി നടക്കുന്ന ലളിതയുടെ അമ്മച്ചി
പത്താം ക്ലാസ് തൊട്ടു പശുവിനെ വളര്‍ത്തിയും പാല് വിറ്റും ജീവിക്കുന്ന ചാക്കോച്ചന്റെ ഉണ്ണി കൃഷ്ണന്‍
പടിക്ക്കാന്‍ മഹാ മടിച്ചിയായ ഒരു മുഖക്കുരുക്കാരി അനിയത്തി
അല്‍പ്പം കറുത്തു പോയതിന്റെ ദുഖത്തില്‍ നടക്കുന്ന പിന്നത്തെ അനുജത്തി
ഒരു പഠിപ്പിസ്റ്റായ പിന്നോരുവള്‍..അങ്ങിനെ മൂന്നു മറ്റു പെണ്‍ കുട്ടികള്‍
ഗ്രാമത്തില്‍ ഒരു ഒന്നാം തരം വില്ലനുമുണ്ട്
വ്യാജ കള്ളു വിറ്റു ഉപ ജീവനം നടത്തുന്ന വിജയ രാഘവന്‍ ..കുഴുപ്പിള്ളി.
പുള്ളിയുടെ തെമ്മാടിത്തങ്ങള്‍ക്കു കൂട്ട് നില്‍ക്കാന്‍ സുഗുണനും
സുരാജിന്റെ ദാല്ലാളിനെയും നമുക്കങ്ങു പിടിക്കും

ഗ്രാമത്തിലെ പത്ര എജെന്റാണ് എല്‍സമ്മ
കുടിയേറ്റ മലയോര ഗ്രാമത്തിലെ സ്വ ലെ യും അവള്‍ തന്നെ
അവളുടെ ധൈര്യവും ബലവും അത് തന്നെ..അവള്‍ കൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രത്തില്‍ വരും
സാമൂഹിക തിന്മകളെ സധൈര്യം നേരിടാന്‍ അവള്‍ക്കുള്ള ധൈര്യം ഈ സ്വ ലെ പദവിയാണ്‌
അതി രാവിലെ എഴുനേറ്റു പത്രവുമായി നീങ്ങുന്ന അവള്‍ക്കു സഹായം ഉണ്ണിയാണ്..പാലുണ്ണി.
അവന്റെ വഴിയിലെ പത്രം അവനിടും..
അവളുടെ വഴിയിലെ പാല് അവളും കൊടുക്കും
പാപ്പന്റെ അടുക്കള പണിയും ,ഷീറ്റ് അടിക്കലും എലസമ്മയാണ് ചെയ്യുന്നേ.
പാപ്പന്റെ മകനും കുടുമ്പവും ദുബായില്‍ ആണ്.
അമ്മ മരിച്ചതോടെ മക്കളെ ഇവിടെ ആക്കി
മകന്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നു
ഇന്ദ്രജിത്തിന്റെ മകനും പെരറിഞ്ഞു കൂടാത്ത പെങ്ങളും..
പയ്യന്‍സിന്റെ കുറെ തെറിച്ച കൂട്ടുകാരും ,
എല്ലാം ചേര്‍ന്ന് ഗ്രാമത്തിലെ അന്തരീക്ഷം കലുഷമാക്കുന്നു
പിന്നീടുള്ള സംഭവ ബഹുലമായ കഥ വളരെ മനോഹരമായി തന്നെ ലാല്‍ ജോസ് പറഞ്ഞിരിക്കുന്നു
നല്ല കാമറ,
ദൃശ്യങ്ങളുടെ ചാരുത പറഞ്ഞറിയിക്കാന്‍ പറ്റില്ല
ഒന്നാം തരം തിരക്കഥയും
കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്നവരെ തന്നെ കണ്ടെത്തി അഭിനയിപ്പിചിരിക്കുന്നു
ഒരിക്കല്‍ പോലും ഇവര്‍ സിനിമ നടന്മാരോ നടിമാരോ ആണ് എന്ന് നമുക്ക് തോന്നില്ല.
അത്ര സ്വാഭാവികമാണ് മേക്കപ്പും വസ്ത്ര ധാരണ രീതിയും സംഭാഷണവും എല്ലാം തന്നെ
പാട്ടുകളും നന്നായിട്ടുണ്ട് .
ഗാന രംഗങ്ങളിലും നായികയും നായകനും സാധാരണ വസ്ത്രങ്ങളില്‍ ആണ് എന്നത് വളരെ ആശ്വാസകരം തന്നെ
അതെ മൊത്തത്തില്‍ നമ്മെ നിരാശ പെടുത്താത്ത ഒരു ലാല്‍ ജോസ് ചിത്രം എന്ന് പറയാം

എന്നാല്‍ ആന്‍ വേണ്ടത്ര ഹോം വോര്‍ക്ക് ചെയ്തോ ഈ കഥാ പാത്രത്തിനു വേണ്ടി എന്നൊരു സംശയം എനിക്കുണ്ട്
മഞ്ഞു വാര്യരുടെ ആദ്യത്തെ സിനിമ സല്ലാപം കണ്ടിരുന്നെങ്കില്‍ നന്നായേനെ
അതില്‍ അവസാന രംഗത്ത് അവള്‍ മരിക്കാന്‍ റെയില്‍ പാലത്തില്‍ പോവുന്ന രംഗമുണ്ട്
കല്ലിച്ച അവളുടെ മുഖം,മരവിച്ച ശരീരം കണ്ണിലെ ശൂന്യത ..

ഏതെങ്കിലും സംവിധായകന്‍ പറഞ്ഞു കൊടുത്തിട്ടല്ല അതെന്നു നമുക്ക് നിസംശയം അറിയാം
..അനേകം വര്‍ഷങ്ങള്‍ക്കു ശേഷവും നെഞ്ചില്‍ കൊള്ളിയാന്‍ മിന്നുന്ന പോലെയാണ് എനിക്ക് തോന്നുന്നത് ആ രംഗം ഓര്‍ക്കുമ്പോള്‍
അത്രയൊന്നും വേണ്ട..
എന്നാല്‍ എം ജി ശ്രീകുമാര്‍ സ്റാര്‍ സിങ്ങറില്‍ പറയുന്ന പോലെ

അല്‍പ്പം കൂടി ഭാവം കലര്‍ത്തി അഭിനയിക്കാമായിരുന്നു ആന്‍ നിനക്ക്
എങ്കില്‍ ഞങള്‍ നിന്നെ സ്നേഹത്തോടെ നെഞ്ചില്‍ ചെര്‍ക്കുമായിരുന്നല്ലോ

ദോഷം പറയരുത് കേട്ടോ
അത് ചാക്കോച്ചനും അങ്ങിനെ തന്നെ
സംഭാഷണം പറയുന്നതിനപ്പുറം സ്വന്തമായി എന്തേലും ചെയ്തു തന്റെ കഥാ പാത്രത്തെ ഒരു പ്രത്യേക തലത്തിലേക്ക് ഉയര്‍ത്തിയെക്കാം
എന്ന അഹംഭാവം ഇന്നേ വരെ ചാക്കോച്ചന്‍ വച്ച് പുലര്‍ത്തിയിട്ടില്ല
പാത്ര സൃഷ്ട്ടിയുടെ മിഴിവില്‍ ഈ നടന്‍ എന്നും അങ്ങ് ഒപ്പിച്ചു മാറി പോകും ..ഇവിടെയും അങ്ങിനെ തന്നെ
ഒരു കുറ്റം പറയാനില്ല.എന്നാലോ ഒരു ഗുണം പറയാനും ഇല്ല
കണ്ണ് നനയിക്കുന്ന ചില മനോഹര രംഗങ്ങള്‍ ലാല്‍ ജോസ് നമുക്ക് തരുന്നുണ്ട് ഈ ചിത്രത്തില്‍..
എഡിറ്റിങ്ങും അപാരം തന്നെ
എല്ലാവരും തന്നെ വളരെ ഭംഗിയായി അഭിനയിചിരുക്കുന്നു എന്നതും എടുത്തു പറയേണ്ടുന്ന ഒരു സവിശേഷതയാണ്.
സമ്പത്തിനും ജീവിത വിജയങ്ങള്‍ക്കും അപ്പുറം നാം ഉയര്‍ത്തി പിടിക്കേണ്ടുന്ന ചില ജീവിത മൂല്യങ്ങള്‍..
അതിനെ മിഴിവോടെ കാട്ടി തന്നു സംവിധായകന്‍ നമുക്ക്

kunchacko Bobban, Indrajeet, Anne, Nedumudi Venu, Jagathy Sreekumar, Suraj Venjaramood, Vijaya Raghavan, Bijukuttan, Janardhanan, KPAC Lalitha, Sree Devi Unni and
Music: Rajamani
Camera: Vijay Ulakanath
Story/ Dialogue/ Screenplay: Sindhu Rraj
Producer: M. Ranjith
Director: Lal Jose

Sunday, September 19, 2010

PRANCHIYETTAN AND THE SAINT


 PRANCHIYETTAN AND THE SAINT


രഞ്ജിത്തിന്റെ സിനിമകള്‍..
എന്നെ വല്ലാതെ ആകര്ഷിച്ചവയാണ് നന്ദനവും തിരക്കഥയും
രണ്ടും തീമിനോടുള്ള വിട്ടു വീഴ്ച ഇല്ലാത്ത ആര്‍ജവം കൊണ്ട് നമുക്ക് വല്ലാതെ ഇഷ്ട്ടപെടുകയും ചെയ്തു
പ്രാചി ഏട്ടന്‍ അത് പോലെ തന്നെ
നമ്മെ പിടിച്ചിരുത്തുന്ന ഒരു മനോഹര ചിത്രമാണ്
രാജ മാണിക്യം കഴിഞ്ഞു ഇത്ര ഹൃദ്യമായ ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിട്ടില്ല തന്നെ
ധനികനായ ഒരു അരി വ്യാപാരി.മൂഒന്നോ നാലോ തല മുറയായി കോടീശ്വരന്മാര്‍
ധനവും സ്വാധീനവും എല്ലാം ആര്‍ജിച്ചു കഴിഞ്ഞാല്‍
പിന്നെ ധനികര്‍ക്ക് എന്താ വേണ്ടത്
സമൂഹത്തിന്റെ അംഗീകാരം
അവര്‍ കേമന്മാര്‍ ആണെന്ന പ്രശംസ
ആ ബലഹീനത..
അതാണ്‌ പ്രാഞ്ചി ഏട്ടന്റെ കഥ
പ്രാഞ്ചിക്ക് അല്‍പ്പം പേരെടുക്കണം
മരിച്ചു കഴിഞ്ഞാല്‍ കല്ലറയില്‍ പത്മ ശ്രീ ഫ്രാന്‍സിസ് എന്ന് പേരെഴുതി വയ്ക്കണം
അങ്ങിനെ അങ്ങിനെ ശുദ്ധ മനസനായ ആ കച്ചവടക്കാരന്‍ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍
ഒന്നര കോടി രൂപ അങ്ങ് എണ്ണി കൊടുത്തു ..
ഒരു പത്മ പുരസ്കാരം ലഭിക്കാന്‍ ആയി
ബന്ധത്തില്‍ പെട്ട ഒരു പ്രധാന അദ്ധ്യാപകന്‍ പെന്‍ഷന്‍ പറ്റുകയാണ്.
അത് കൊണ്ട് ആ കൊല്ലം എല്ലാവരും പത്താം തരാം ജയിചിട്ടാവണം എന്ന് പ്രാഞ്ചിക്കും ആ അധ്യാപകനും നിര്‍ബന്ധം
അതിനു തടസം ഒരേ ഒരു കുട്ടിയാണ്
അവനെ വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിക്കാന്‍ പ്രാഞ്ചി എല്ക്കുകയാണ്
വഴിയെ പോയ വയ്യാവേലി എടുത്തു രണ്ടാം മുണ്ടാക്കി ചുറ്റുന്ന മണ്ടത്തരം
പിന്നീട് നടക്കുന്ന അതി രസകരമായ നാടകീയ മുഹൂര്‍ത്തങ്ങള്‍
അതാണ്‌ കഥയുടെ വഴിത്തിരിവ്
പയ്യനോ
ഒരു അസ്സല്‍ കാ‍ന്താരി തന്നെ
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് നമ്മുടെ പണ്ടിത ശ്രേഷ്ട്ടന്‍ ജഗതിഗുരുവിന്റെ വരവ്
മാഷുടെ പുളി ഇപ്പോള്‍ ഇറക്കിയിട്ട്‌ വരാം എന്ന് പറഞ്ഞു അവന്‍ എഴുനേറ്റു പോകുന്ന ഒരു പോക്കുണ്ട്
ഒരിക്കലും ചിരിക്കാത്ത ആ കുഞ്ഞിന്റെ പിന്നില്‍ തീ പോലെ വേവുന്ന ദുഃഖങ്ങള്‍ ഉണ്ട് എന്നറിയുമ്പോള്‍ പ്രാഞ്ചി ഒത്തിരി വൈകിപോയിരുന്നു
ക്ലബ്ബിന്റെ പ്രസിടെന്റാകാന്‍ കളിക്കുന്ന കളികള്‍..
നീ കരവക്കാരിയുടെ ഇതു മുലയിലാണ് പിടിച്ചേ എന്നാ ജോസിന്റെ ചോദ്യത്തില്‍ കാണാതെ പഠിച്ച പ്രസംഗം മുഴുവനും മറക്കുന്ന പ്രാഞ്ചി..
ഒരു രസമുള്ള കാഴ്ച തന്നെ
മൊത്തത്തില്‍ ജീവിതത്തില്‍ പരാജങ്ങള്‍ മാത്രം
അപ്പോഴാണ്‌ ഒരു ചിത്രകാരി അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്
പത്മ ശ്രീ
പ്രിയാ മണിയുടെ ആ കഥാപാത്രം
കുറെ ക്കാലത്തിനു ശേഷം
മലയാള സിനിമ കണ്ട യാധാര്ത്യ ബോധമുള്ള ഒരു സ്ത്രീ കഥാപാത്രമാണ്
സ്വന്തം ശരി തെറ്റുകളെ കുറിച്ച് നല്ല ബോധമുള്ള അവള്‍ നമുക്ക് ഒരു വേറിട്ട അനുഭവമാണ്
ചടുലവും അയത്നവുമായ അവളുടെ നീക്കങ്ങള്‍
ചേതോഹരം എന്നെ പറഞ്ഞു കൂടൂ
മമ്മൂട്ടി രംഗത്തുന്ടെങ്കില്‍ നമ്മുടെ കണ്ണ് വേറെ ഒരാളിലേക്കു പോകാന്‍ വലിയ ബുദ്ധിമുട്ടാണ്
എന്നാല്‍ മമ്മൂട്ടിയെ നിഷ്പ്രഭമാക്കും വിധം ഉജ്ജ്വലമാണ് അവളുടെ ചലനങ്ങളും അഭിനയവും എല്ലാം തന്നെ
എന്നാല്‍ അവളും അവനെ തനിയെ വിട്ടു മദിരാശിക്കു പോവുകയാണ്
അവിടെ അവള്‍ക്കു ഒരു ഫ്ലാറ്റ് ഉണ്ട് .അത് കൂടെ താമസിച്ച ഒരുത്തനുമായി ചേര്‍ന്ന് വാങ്ങിയതാണ്
അവനെ കൊണ്ടുള്ള ശല്യം കാരണം ഇവള്‍ വിട്ടു പോന്നതാണ്,കുറെ കാലം ഒരുമിച്ചു താമസിച്ചിട്ട്
പ്രാഞ്ചി അവള്‍ക്കായി വാങ്ങിയ അവളുടെ തറവാടിന്റെ കടം അങ്ങിനെയേ അവള്‍ക്കു വീട്ടാന്‍ സാധിക്കൂ
അവളോട്‌ തന്റെ ഹൃദയം തുറക്കാന്‍ അവനു ആകുന്നുമില്ല
പൂര്‍വികരുടെ കല്ലറകളില്‍ മുഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു പള്ളിയില്‍ കയറിയ പ്രാഞ്ചിക്ക് പുണ്യവാളന്‍ പ്രത്യക്ഷപെടുന്ന അത്ഭുതമാണ് പിന്നീട് സംഭവിക്കുന്നത്‌
വേദനിക്കുന്ന ഒരു കോടീശ്വരന്റെ കദന കഥ പുണ്യാളന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു
ഉചിതമായ നിര്‍ദേശങ്ങളും ആശിര്‍വാദങ്ങളും നല്‍കുന്നു
ശുഭ പര്യാവാസി ആയ ഒരു നല്ല കഥ
ദൈവം വന്നു നേരിട്ട് ഇടപെടുന്ന രീതി രഞ്ജിത്തിന്റെ ഇത് രണ്ടാമതാണ്‌
നന്ദനത്തില്‍ കൃഷ്ണന്റെ ഇടപെടലും നമ്മള്‍ കണ്ടു
എന്നാല്‍ വളരെ രസകരവും നല്ല ദൃശ്യ വിരുന്നും ഒരുക്കുന്നു ഈ സിനിമ
മുറുക്കവും ഒതുക്കവും ഉള്ള തിരക്കഥ ,സംഭാഷണങ്ങള്‍
നല്ല തമാശകള്‍
സാധാരണ ക്കാരോട് സംവദിക്കുന്ന സംഭാഷണം
മമ്മൂട്ടി ഇന്നസെന്റ് പ്രിയാ മണി എന്നിവരുടെ നല്ല അഭിനയം ..
പയ്യന്‍സ് പോലും നന്നായി അഭിനയിച്ചിരിക്കുന്നു
ഗാനങ്ങള്‍ ഒന്നും ഓര്‍മയില്‍ ഇല്ല ..
പുതു മുഖം അരി വെപ്പുകാരന്‍ ഉഗ്രന്‍
കാമറാ ഒന്നാം തരാം
രംഗ വിന്യാസവും മമ്മൂട്ടിയുടെയും പ്രിയാ മണിയുടെയും വസ്തങ്ങളും നന്നായി ..
എഡിറ്റിംഗ് ചേതോഹരം തന്നെ
ചിത്രം ഓണത്തിനു എത്തിയില്ലല്ലോ എന്നാ ഒരു സങ്കടം ഉണ്ട് എന്ന് മാത്രം
മമ്മൂട്ടി , പ്രിയാമണി , ഇന്നോസിന്റ്റ്

രഞ്ജിത്

ഔസേപ്പച്ചന്‍

മേട്രോമാടിനീ

Saturday, August 14, 2010

ഇന്ന് സ്വാതന്ത്ര്യ ദിനം


പല കാരണങ്ങളാലും ഭാരതവും
ലോകം എമ്പാടും തന്നെ
കൊടും ഭീകരതകള്‍ കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്ന ഈ കാല ഖട്ടത്തില്‍ ,
ജാതി മത വര്‍ഗീയ ചിന്ത ഗതികള്‍ ഭാരതത്തിന്റെ അഖന്ടതയെ തന്നെ ചോദ്യം ചെയ്യുന്ന പ്രതിസന്ധി നില നില്‍ക്കെ
നമുക്ക് തീരുമാനിക്കാം എന്ത് വേണം എന്ന്
"ഭാരതീയന്‍ ആവുക
ഭാരതീയന്‍ ആയിരിക്കുക
ഭാരതീയന്‍ ആയതില്‍ അഭിമാനം കൊള്ളുക"..
ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെ ,
ഈ രാഷ്ട്രം ലോകത്തിനു നല്‍കിയ മഹത്തായ സിദ്ധാന്തങ്ങളെ,
നമ്മുടെ രാഷ്ട്രം ലോകത്തിനു നല്‍കിയ മഹാന്മാരായ നേതാക്കളെ മനസാ സ്മരിച്ചു
നമുക്ക് പ്രതിജ്ഞ എടുക്കാം
അവസാന ശ്വാസം നമ്മള്‍ ഭാരതീയന്‍ തന്നെ ആയിരിക്കുമെന്ന്
ജയ് ഹിന്ദ്‌

Wednesday, August 11, 2010

പച്ചില പാമ്പും ചെമ്പകവും

വീട്ടിലെ കുളത്തിനരികില്‍ ഒരു ചെമ്പകം ഉണ്ട്,
മുകളില്‍ കൂടി ഒരു ടെലിഫോണ്‍ കമ്പി പോകുന്നത് കൊണ്ട് അതിന്റെ തല മുറിച്ചു നിർത്തിയേക്കുകയാണ്.
ചെമ്പകം രാവിലെ വിരിയുന്ന പൂവാണ്.
മത്തു പിടിപ്പിക്കുന്ന ഗന്ധമുള്ള ഒരു പാല്‍ നിറമുള്ള പൂവ്.
കോളേജില്‍ ആ പൂവ് ഞാന്‍ കൊണ്ട് ചെല്ലുന്നതും കാത്തു ഒത്തിരി കൂട്ടുകാരികള്‍ ഉണ്ടാവും
.എന്നാല്‍ നേരം അങ്ങ് വെളുത്താല്‍ തൊട്ടടുത്തുള്ള വീട്ട്ടിലെ പിള്ളേര്‍ വന്നു പറിച്ചു കൊണ്ട് പോകും.
അത് കൊണ്ട് അമ്മ അടുക്കളയിലേക്ക് എണീക്കുന്ന സമയത്ത് എന്നെയും ഉണര്‍ത്താന്‍ ഏര്‍പ്പാട് ചെയ്തു കിടക്കും.
അമ്മ അഞ്ചു മണിക്ക് എഴുനേല്‍ക്കുമ്പോള്‍ എന്നെയും വിളിച്ചുണര്‍ത്തും .
കുളം പറമ്പിനെ മറ്റേ അറ്റത്താണ്.
വേഗം ചെമ്പക ചുവട്ടില്‍ എത്തും ..
അടുത്തടുത്ത കൊമ്പാണ്.
പൂക്കള്‍ കാണാന്‍ വിഷമം ആണ്..
പിന്നെ തലേന്ന് നോക്കി വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന്
ഒരു വിധം ഇരുട്ടില്‍ കണ്ണുകള്‍ ഇഴുകിയാല്‍ പറിക്കും
എല്ലാം ഒരു ഊഹം തന്നെ അല്ലാണ്ടെന്താ .
മിക്കവാറും നേരം പുലരുന്ന വരെ ആ ചെമ്പകത്തിന്റെ ഏതെങ്കിലും കൊമ്പില്‍ പൂവ് പറിച്ചു ഞാനുണ്ടാവും.
ഒരു ദിവസം നേരം അങ്ങ് പുലരുകയാണ്‌.
ഒരു കൊമ്പില്‍ ഒരു പൂവ്.പറിക്കാന്‍ കയ്യങ്ങു നീട്ടിയതും..
എന്തോ തിളങ്ങുന്ന പോലെ.
അരണ്ട വെളിച്ചമേയുള്ളൂ
മരതകം പോലെ പച്ച നിറം ഉള്ള എന്തോ ഒന്ന്
ഒരു പച്ചില പാമ്പ് ഇലകള്‍ക്കിടയില്‍ ഇരുന്നു എന്നെ നോക്കുകയാണ്
എന്റെ കണ്ണും പാമ്പിന്റെ കണ്ണും ഒരേ ലെവലില്‍.
പാമ്പിനു ഒന്ന് പൊങ്ങിയാല്‍ എന്റെ കണ്ണില്‍ തന്നെ കൊത്താം.
നിങ്ങള്‍ എന്താണ് ഈ പാമ്പിനെ കുറിച്ച് കേട്ടിരിക്കുന്നെ എന്നറിയില്ല.
അമ്മ തന്ന വിവരം അനുസരിച്ച്..പുല്ലൂനി പാമ്പ്(പച്ചില പാമ്പ് ) കണ്ണിലെ കൊത്തൂ.
അപ്പോള്‍ മരിച്ചു വീഴും ആരും
ഞാന്‍ പാമ്പിനെ ഒന്ന് നോക്കി
പാമ്പ് എന്നെയും
മൂര്‍ഖനെ കണ്ടാല്‍ എന്ത് ചെയ്യണം എന്ന് വീട്ടില്‍ പറഞ്ഞു തന്നിട്ടുണ്ട്
അനങ്ങാതെ നിന്നാല്‍ മതി
പാമ്പ് ഇങ്ങു വന്നു ആക്രമിക്കുകയില്ല എന്നാണ്  തത്വം.
പുറകെ ഓടി വന്നും കടിക്കുകയില്ല.
അത് അതിന്റെ വഴിയില്‍ കൂടി വീട്ടില്‍ പോവുക ആയിരിക്കും.
അതിനെ ചവിട്ടാതിരുന്നാല്‍ മതി എന്നാണു കിട്ടിയിരിക്കുന്ന അറിവ്
എന്നാല്‍ ചെമ്പക പൊക്കത്തില്‍
കണ്ണിന്റെ ലെവലില്‍ പാമ്പ്
ഒരു പുതിയ പരിതസ്ഥിതി ആണ് ഉണ്ടാക്കിയിരിക്കുന്നത്
കയ്യും കാലും ഉടലും ആകെയും ഭയം കൊണ്ട് വിറക്കുകയാണ്.
എന്റെ വിറ കൊണ്ട് ഇല അനങ്ങിയാല്‍ പോലും പാമ്പ് പേടിക്കും.
പേടിച്ചാല്‍ കൊത്തുകയും ചെയ്യും
കണ്ണടക്കാന്‍ പേടി
പാമ്പില്‍ നിന്നും കണ്ണ് എടുക്കാനും പേടി
പിന്നെ കുന്നിന്‍ മുകളിലെ കുട്ടികളുടെ വിപദി ധൈര്യം ഉണ്ടല്ലോ
തികഞ്ഞ നിശബ്ദത
അനങ്ങാതെ ആ പോസില്‍ അങ്ങിനെ നില്‍പ്പായി .
പാമ്പിനു മനസിലായി കുഴപ്പം ഇല്ല
.ഇത് മരത്തിന്റെ ഭാഗം ആണ്
കുറച്ചു കഴിഞ്ഞു അത് ഇഴഞ്ഞു വേറെ കൊമ്പില്‍ പോയി
പിന്നെ മിന്നല്‍ പോലെ ഞാന്‍ മരത്തിനു താഴെ ഇറങ്ങി
വീട്ടില്‍ വന്നു പറച്ചിലും കരച്ചിലും
അപ്പോഴല്ലേ അറിയുന്നത്
പാവം പച്ചില പാമ്പിനു വിഷമേ ഇല്ല
ചുമ്മാ പേടിച്ചു മരിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ

Saturday, August 7, 2010

ഓര്‍മകളെ കൈ മടങ്ങുമോപത്തു വയസുള്ളപ്പോള്‍
ഓണ സമയം..
കദളി പൂവ് രാവിലെ പറിക്കണം
തലേന്ന് പറിച്ചുവച്ചാല്‍ വിടാറില്ല
അടുത്ത മലയില്‍ കദളികള്‍ ഉണ്ട്.
ഞങളുടെ പറമ്പിന് കുറുകെ ആണ് കോട്ടയം എറണാകുളം റെയില്‍ പാത..
കുന്നുകള്‍ മുറിച്ചു പാത പോകുമ്പോള്‍ ആ ഭാഗങ്ങളെ ഞങള്‍ കട്ടിംഗ് എന്നാണു പറയുക..
അടുത്ത പറമ്പിലെ കട്ടിങ്ങില്‍ റെയില്‍ പാതയിലേക്ക് ചാഞ്ഞു ഒരു വന്‍ കദളി ഉണ്ട്
നിറയെ അപ്പോള്‍ വിരിഞ്ഞു വരുന്ന മൊട്ടുകളും.
.
പാത വളരെ താഴെയാണ്
വീണാല്‍ പിന്നെ ആളെ വാരി എടുക്കാം ..
സൂക്ഷിച്ചാണ് ചെയ്യുന്നത്.
കുന്നിനോട് ചേര്‍ന്ന് ജീവിക്കുന്ന അലഞ്ഞു തിരിയുന്ന കുട്ടികള്‍ പൊതുവേ വീഴാതെ നോക്കാന്‍ പഠിച്ചിരിക്കും
ഞാന്‍ ചെരുപ്പ് ഊരി വച്ച് ഇരുന്നു കദളി ചെടി എന്നോട് അടുത്തേക്ക് വലിച്ചു ചേര്‍ത്തു
നനംഞ്ഞ മണ്ണില്‍ പെട്ടന്ന് കാലു വഴുതി
എന്റെ ഏതാണ്ട് പകുതിയും താഴേക്കു പോയി
കദളി ചെടിയുടെ ഒരു പിടിത്തം മാത്രം
ഒരു കയ്യ് ഒരു പാറയില്‍ പിടിത്തം കിട്ടി
കൂടെയുള്ള ഒരു പയ്യന്‍സ് ഉടനെ എന്നെ വലിച്ചു കയറ്റി
മരണം അടുത്ത് വന്നു ഒന്ന് തലോടിയത് പോലെ.
വര്‍ഷങ്ങള്‍ക്കു ശേഷവും ഇതെഴുതുമ്പോള്‍
എന്റെ ഹൃദയം ഇപ്പോള്‍ നിലക്കുമെന്ന മട്ടില്‍ വേഗത്തില്‍ മിടിക്കുകയാണ്


ഞങള്‍ ഒരു സന്ഖം ആണ്..
എന്താണ് രസമുള്ള നുഭവങ്ങള്‍ എന്നോ
വീടിന്റെ മുകള്‍ ഭാഗത്ത്‌ കുറ്റി കാടാണ്..
കാട്ടില്‍ അവിടെവിടെയായി കശുമാവുകളും..
ഓരോ മാവിലെ മാങ്ങക്കും ഓരോ രുചിയാണ്..
ആപ്പിള്‍ പോലെയുള്ള കശുമാങ്ങ ഉണ്ടാവുന്ന ഒരു മാവില്‍ മുഴുത്ത ഒരെണ്ണം ..
കൊഴു വെട്ടി എറിഞ്ഞു നോക്കി..
ഇല്ല വീഴില്ല..
പിന്നെ നേതാവ് കയറുക തന്നെ
ഒന്‍പതാം ക്ലാസില്‍ ആയി..
മരത്തില്‍ കയറുക എന്നതെല്ലാം വളരെ വിലക്കപെട്ട കാര്യങ്ങള്‍ ആണ്
ഞാന്‍ സാധാരണ കയറുന്ന മാവുകള്‍ ഉണ്ട്..
ഇതില്‍ ഞാന്‍ കയറാറില്ല..പിന്നെ എന്തും വരട്ടെ എന്ന് വച്ച് കയറി..
താഴെ കൂട്ടുകാര്‍ അങ്ങിനെ നോക്കി നില്‍ക്കുകയാണ്
മാങ്ങ ഉള്ള കൊമ്പു വരെ വേഗം കയറി..
കുഞ്ഞി തോട്ടി കൊണ്ട് പറിച്ചു..
ആ വഴിയുള്ള മൂത്ത അന്ടിയെല്ലാം പറിച്ചിട്ടു
താഴെയുള്ള സംഘവു മായി ഓരോ കാര്യമെല്ലാം പറഞ്ഞു അങ്ങിനെ ഇറങ്ങി വരികയാണ്
പെട്ട്ടന്നു ഒരു കൊമ്പു ഒന്ന് ഒടിഞ്ഞു.
ശരീരം ഒന്ന് ഉലഞ്ഞു.
തോട്ടി താഴെ പോയി.
ഞാന്‍ വീണില്ല.
താഴെ കൊമ്പില്‍ കാലുടക്കി.നിന്നു
കുഴപ്പം എന്താണ് എന്ന് വച്ചാല്‍ ആ കൊമ്പു എന്റെ സ്ഥിരം റൂട്ടില്‍ അല്ല
അവിടെ ഇതുവരെ കയറിയിട്ടില്ല
ആ കൊമ്പില്‍ നിന്നും എങ്ങോട്ടും മാറാന്‍ പറ്റില്ല..
എന്റെ കയ്യ് എത്തുന്ന അത്രയും ഉയരത്തില്‍ വേറെ ഒരു കൊമ്പുണ്ട്
അതില്‍ പിടിച്ചു നില്‍പ്പായി ..
അല്‍പ്പം കൂടി നീങ്ങാം
പിന്നെ മുകളിലെ കമ്പില്‍ കയ്യെത്തില്ല..
പിന്നെ മര പാലത്തില്‍ കൂടി നടക്കുന്ന പോലെ എങ്ങും പിടിക്കാതെ നടക്കണം
ഒരഞ്ചു ചുവടു കൈ വിട്ടു നടന്നാല്‍ പിന്നെ തായ് കൊമ്പില്‍ എത്താം
എനിക്ക് പേടിയായിട്ടു വയ്യ..
കയ്യും കാലും വിറക്കുന്നു
അവിടെ നില്പായി..
പത്തിലെ ശശി ആ സമയം അത് വഴി വന്നു
അവന്‍ എന്റെ അതി സാഹസം കണ്ടു അത്ഭുതപെട്ടു പോയി..
നമ്മുടെ സ്ഥിതി നമുക്കല്ലേ അറിയൂ.
നല്ല ഉയരത്തില്‍ അങ്ങിനെ
അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ
വെയിലത്ത്‌ വിശന്നും ദാഹിച്ചും
രണ്ടു മണിക്കൂര്‍
പിന്നെ അവസാനത്തെ ആശ്രയം എന്ന നിലയില്‍ വീട്ടില്‍ പോയി ചേട്ടനെ വിളിച്ചു..
പുള്ളിയാണ് ഗുരു
ചേട്ടന്‍ വന്നു മുകളില്‍ കയറി..
ചേട്ടന്‍ സ്ഥിരം കയറുന്ന വഴിയാണല്ലോ..ഒരു ഭയവും ഇല്ല
ഞാന്‍ നടകേണ്ട ദൂരം നിസാരമായി കൈ എത്തിച്ചു പിടിച്ചു അപകട മേഖല കടത്തി തന്നു
വീട്ടില്‍ ചെല്ലുമ്പോള്‍ അല്ലെ പൂരം

മറക്കാനാവാത്ത അനുഭവങ്ങള്‍
ഉയരങ്ങളെ എനിക്ക് വലിയ ഭയമാണ് ഇപ്പോഴും ആ നിൽ പ്പിനു ശേഷം
രാവിലെ ബസില്‍ അസാമാന്യ തിരക്കാവും ..
ഭാഗ്യത്തിന് അന്ന് മുന്നിലെ ഒരു സീറ്റില്‍ രണ്ടു കൂട്ടുകാരികളുടെ ഇടയില്‍ കഷ്ട്ടി ഇരിക്കാന്‍ സീറ്റ് കിട്ട്ടി.
ഇരുന്നാല്‍ പിന്നെ നില്‍ക്കുന്നവരുടെ ബാഗ്‌ കുട എല്ലാം വാങ്ങി പിടിച്ചു,
എല്ലാവരോടും കുശലങ്ങള്‍ ചോദിച്ചു
ഇറങ്ങുന്നത് വരെ വലിയ വര്‍ത്തമാനവും ചിരിയും കളിയും തന്നെയാണ് ഞങള്‍ സ്ഥിരം യാത്രക്കാരുടെ പതിവ്..
എറണാകുളം തലയോലപരമ്പു പാതയില്‍ തിരുവാങ്കുളം പെട്രോള്‍ പാമ്പിന്റെ അവിടെ റോഡു തീരെ ഇടുങ്ങിയതാണ്..
വണ്ടി നല്ല നൂറ്റുക്ക് നൂറു എന്നാ നിലയില്‍ ആണ് പോകുന്നത്.
സ്പീഡ് ഇല്ലാത്ത വണ്ടിയില്‍ ആരും കയറുകയും ഇല്ല.
എതിരെ വരുന്ന ഒരു ഒരു ഓട്ടോക്ക് സൈഡ് കൊടുക്കുമ്പോള്‍
ഞങളുടെ വണ്ടിക്കു നേരെ ഒരു കൂറ്റന്‍ ലോറി പാഞ്ഞു ഇങ്ങു വരികയാണ്.
ഞങ്ങളും ലോറിയും തമ്മില്‍ അല്‍പ്പം ദൂരം മാത്രം
.ഡ്രൈവര്‍ വണ്ടി വെട്ടിച്ചു അടുത്തു പറമ്പിലേക്ക് തിരിഞ്ഞു
അവരുടെ വേലി യും എടുത്തു ആ പറമ്പിലെ ഒരു മൂവാണ്ടന്‍ മാവില്‍ ഇടിച്ചു വണ്ടി ചവിട്ടി നിര്‍ത്തി
ഡ്രൈവറുടെ കാലു ബോണറ്റില്‍ കുടുങ്ങി പോയി ..
സീറ്റില്‍ ഇരുന്നവര്‍ എല്ലാം താഴെ പോയി.ആര്‍ക്കും വലിയ പരുക്കും ഉണ്ടായില്ല..
എന്നാല്‍ പാഞ്ഞു വരുന്ന ലോറിവളരെ വളരെ അടുത്ത് കണ്ടപ്പോള്‍
എന്റെ ഉള്ളില്‍ കൂടി പോയ ചിന്തകള്‍ ആണ് രസകരം
എന്റെ മക്കള്‍ക്ക്‌ ഒരു ഉമ്മ കൊടുക്കാതെ ആണല്ലോ ഞാന്‍ പോന്നത്
ഇനി അതിനു സാധിക്കില്ലല്ലോ

അത് കൊണ്ട് ഒരു പാഠം പഠിച്ചു
മരണം നമ്മുടെ കൂടെ ഉണ്ട്.
ആരോടും വൈരാഗ്യമോ വെറുപ്പോ വേണ്ട
നാളത്തേക്ക് എന്ന് ഒരു കാര്യവും നീട്ടി വൈകേണ്ട.
നമ്മള്‍ നാളേക്ക് ബാക്കി ഉണ്ടായി എന്ന് വരില്ല

സകുടുമ്പം ശ്യാമള

 സകുടുമ്പം ശ്യാമള

ശ്യാമളയെ കാണാന്‍ പോകാന്‍ കുറച്ചു വൈകി..
എന്നാലും വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല..
പോസ്റ്ററിലെ ഉര്‍വശിയുടെ ഫോട്ടോ അത്ര പിടിച്ചില്ല എന്നതാണ് വാസ്തവം
എന്നാല്‍ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ വളരെ തൃപ്തി തോന്നി.
ഒരു നല്ല ചിത്രം കണ്ടിട്ട് ഇറങ്ങുമ്പോള്‍ ഞങള്‍ സ്ത്രീകള്‍ക്ക് തോന്നുന്ന ഒരു ഫീലിംഗ് ഉണ്ട്
കവിളില്‍ ഉണങ്ങിയ അല്‍പ്പം കണ്ണ് നീരും,
ശുദ്ധ ഹാസ്യത്തിന്റെ ചില മധുര സ്മരണകളും
പ്രണയത്തിന്റെ ചില മുറുക്കങ്ങളും
എല്ലാം വേണം ഞങ്ങള്‍ക്ക് .
.അതെല്ലാം പൂര്‍ണമായും ചിത്രത്തില്‍ ഉണ്ട് താനും
സ്ത്രീകള്‍ പെട്ടന്ന് ഈ സിനിമയുമായി ഇഴുകി ചേരും

എന്താണ് കഥ
പഠിക്കാന്‍ ശുദ്ധ മണ്ടി ആയിരുന്ന ശ്യാമളയും
മിടുക്കനായ ചേട്ടനും ..
അനാഥര്‍ ആയ ഇവര്‍ തമ്മില്‍ വളരെ ആഴത്തിലുള്ള സ്നേഹമാണ്.
ചേട്ടന് ഇവളാണ് എല്ലാം
ചേട്ടന്‍ വളര്‍ന്നു ജില്ല കലക്റ്റര്‍ r ആയി
ശ്യാമള ഒരു വീട്ടമ്മയും.
എന്നാല്‍ കാലം ഈ സഹോദരി സഹോദരന്മാരെ ബദ്ധ ശത്രുക്കള്‍ ആക്കുന്നു
തനിക്കിഷ്ട്ടപെട്ട ഒരു സാധാരണക്കാരന്റെ പിറകെ ശ്യാമള ഇറങ്ങി പോന്നു എന്നതാണ് അവര് തമ്മില്‍ ശത്രുത ആവാന്‍ കാര്യം
അടുത്ത വീടുകള്‍..
ഭയങ്കര ശത്രുത..
പോരാഞ്ഞു ഒരു വെറും യു ഡി ക്ലാര്‍ക്ക് ആയ തന്റെ ഭര്‍ത്താവിനെ ജില്ല ഭരണാധികാരി കൂടിയായ ചേട്ടന്‍ വല്ലാതെ അപമാന്നിക്കുന്നു..
വീട്ടുകാര്‍ വിവാഹത്തിനും മറ്റും വിളിക്കാതെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുന്നു
ഉര്‍വശി സായി കുമാര്‍ ദമ്പതികളുടെ മനോഹരമായ ദാമ്പത്യത്തിന്റെ ചിത്രമാണിത്
നെടു മുടി വേണുവിന്റെ ചേട്ടന്‍ വളരെ രസകരമായിട്ടുണ്ട്
ശുധാല്മാവായ ശ്യമാളുടെ ജീവിതം ചുഴിയില്‍ പെട്ട പോലെ അതി വേഗം കറങ്ങി എങ്ങോട്ടോ നീങ്ങുന്ന കഥയാണ്‌ ബാക്കി.
ഒറ്റ മകന്‍.അവനെ അമേരിക്കക്കാരിയെ കൊണ്ട് കെട്ടിക്കണം എന്ന വളുടെ ആഗ്രഹം
കുഞ്ചാക്കോ ബോബന്റെ ആകാശ് എന്ന മകന്‍ തീര്‍ത്ത്‌ കളയുന്നു..
ശ്യാമള ക്ക് ആശ്വസിക്കാനെ കഴിയുന്നില്ല
വെട്ടു കത്തി എടുത്തു നോക്കി
കരഞ്ഞു നോക്കി പ്രീണിപ്പിച്ചു നോക്കി
ഒന്നിലും അവര്‍ വശങ്ഗുന്നില്ല

കഥാപാത്രങ്ങള്‍
സുരാജ് വേഞാരംമൂട് വിഗ്ഗ് വൈക്കാതെ ഒരു വിധം മര്യാദക്ക് അഭിനയിച്ച ഒരു ചിതം ആണിത്
കുരുട്ടു രാഷ്ട്രീയത്തില്‍ അവന്‍ ശ്യാമളയെ കൈ പിടിച്ചു നടത്തുന്ന കാഴ്ച രസകരം തന്നെ
ശുദ്ധ ഹാസ്യവും,രാഷ്രീയ കള്ള ക്കളികളും എല്ലാം ഒന്നാം തരം തന്നെ

ഉര്‍വശി നെടുമുടി വേണു ഇവരുടെ തകര്‍പ്പന്‍ അഭിനയവും അനുപമം എന്നെ പറയേണ്ടു
സായ കുമാര്‍ ഒപ്പിച്ചു മാറി എന്ന് പറയാം..
ഉര്‍വശിയോടും വേണുവിനോടും മറ്റും ഒപ്പം നിന്ന് മത്സരിച്ചു കയ്യടി നേടുക എളുപ്പമല്ല തന്നെ
ഭാമയുടെ പത്ര പ്രവര്‍ത്തകയുടെ നീണ്ട മുടിയും
തിളങ്ങുന്ന കണ്ണുകളും ഒതുങ്ങിയ ശരീരവും,
ജ്വലിക്കുന്ന അഭിനയവും നമ്മള്‍ അത്ര എളുപ്പം മറക്കില്ല തന്നെ
കുഞാക്കോ ബോബനും തരക്കേടില്ല .
ബാലചന്ദ്രന്‍ ചുള്ളിക്കാടും നന്നായിരിക്കുന്നു..
ഭാമയുടെ അച്ഛന്‍
വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു വിശ്വന്‍ എന്ന ആ കഥ പാത്രത്തെ

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ രസകരമായ ചിത്രങ്ങള്‍ ഇതില്‍ ഉട നീളം ഉണ്ട് താനും
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന രീതി കണ്ടപ്പോള്‍
ഈ സംവിധായകന്‍ കേരളത്തില്‍ ജീവിചിട്ടില്ലേ എന്ന് തോന്നി പോയി
വരണാധികാരിയുടെ മുറിയില്‍ ഫലം പ്രഖ്യാപിക്കുന്ന കാഴ്ച
ദൈവ ഹിതത്താല്‍ കാണാന്‍ ഉള്ള ഭാഗ്യവും ഉണ്ടായി എന്നാണു അതിനെ കുറിച്ച് പറയാന്‍ ഉള്ളൂ

ഗാനങ്ങള്‍ പൊതുവേ വലിയ തെറ്റില്ല എന്നെ പറഞ്ഞു കൂടു.
മാറ്റ് കാര്യങ്ങളില്‍ ഉള്ള ശ്രദ്ധ ഗാനങ്ങളില്‍ സംവിധായകന്‍ കൊടുത്തില്ല എന്നതാണ് വാസ്തവം
ഗാനങ്ങള്‍ ചെയ്തിരിക്കുന്നതു എം ജി ശ്രീകുമാര്‍ ആണ്..
സുരാജ് ഇതില്‍ സ്വന്തം ശബ്ദത്തില്‍ ഒരു പാട്ടും പാടിയിട്ടുണ്ട്


സംവിധാനം മനോഹരം തന്നെ
കാമറയും നന്നായി
തിരക്കഥയുടെ പൂര്‍ണത കഥയ്ക്ക് നല്ല പിന്‍ബലം തന്നെയാണ്
എഡിറ്റിങ്ങും നന്നായി
കാണാന്‍ വന്നത് അബദ്ധം ആയി എന്ന് ഒരിക്കലും തോന്നില്ല..
തികച്ചും ആസ്വദിച്ചു കാണുക തന്നെ ചെയ്യും

തമാശകള്‍ പലതും നമ്മള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കും
വെറും വീട്ടമ്മയുടെ പോരായ്മകള്‍ ശ്യാമളയെ അലട്ടുന്ന രീതി..
ഭര്‍ത്താവിനു ഭക്ഷണവുമായി ചെല്ലുന്ന കാഴ്ച

Directed by Radhakrishnan Mangalath
Produced by S.Gopakumar
Written by Krishna Poojapura
Starring Kunchako Boban
Bhama
Urvashi
Saikumar
Music by M. G. Sreekumar
Cinematography Jibu Jacob
Editing by Manoj
Distributed by Kochuveettil Films

Saturday, July 24, 2010

മലര്‍വാടി ആര്‍ട്സ് ക്ലബ്‌


 മലര്‍വാടി  ആര്‍ട്സ്  ക്ലബ്‌

യൌവനം ..
അതി വൈകാരികതയുടെ സമയമാണ്..
ബാല്യ കാല സുഹൃത്തുക്കളായ അഞ്ചു ചെറുപ്പക്കാരുടെ അതി ജീവനത്തിന്റെ..
അവരുടെ ജീവിതത്തിന്റെ
അവരുടെ സ്നേഹത്തിന്റെ
പിണക്കത്തിന്റെ
ഒരു അതി മനോഹര കഥയാണ് ഇത്
ദിലീപ് അഭിനയിച്ചു കുളമാക്കിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം..
ദിലീപിന്റെ പോലെ ഉള്ളിന്റെ ഉള്ളിലെ തമാശക്കാരനെ
നല്ല ബിസിനെസ്സ് കണ്ണുള്ള ഒരു മുതിര്‍ന്ന ആളിന്റെ ഇടപെടല്‍
ഈ സിനിമയെ വളരെ സഹായിക്കുകയും ചെയ്തു
ഇരുത്തം വന്ന ഒരു സംവിധായകന്റെ കണക്കു കൂട്ടിയെടുത്ത ഒരു ചിത്രമല്ല..നായികയുടെ അംഗ വടുവുകള്‍ ഇതില്‍ ഒരു ഖടകമെയല്ല
സംഗീതം..അതാണ്‌ ഈ കഥയുടെ സിനിമയുടെ ഒരു ജീവ രേഖ..
ഒരു നല്ല പാട്ട് കേട്ട്ടാല്‍ ചുമലും കയ്യും കാലും ഇളക്കുന്ന യുവ തലമുറയുടെ ശരിയായ പകര്ര്പുകള്‍ തന്നെ ഇതിന്റെ അമരക്കാര്‍
എന്ത് ഇതും അവര്‍ പറയുന്നത് പാട്ടിലൂടെയാണ്
സങ്കടവും ദുഖവും സന്തോഷവും അവര്‍ പാട്ടിലൂടെയാണ് പ്രകടിപ്പിക്കുക
കഥ
എന്താ ഇതിന്റെ കഥ..
അടിച്ചു പൊളിച്ചു പണി ഒന്നും എടുക്കാതെ നടക്കുന്ന അഞ്ചു ചെറുപ്പക്കാര്‍..
അവരില്‍ വലിയ കലാകാരന്മാരെ കാണുന്ന ഒരു ചായക്കടക്കാരന്‍
നെടുമുടി വേണുവിന്റെ കുമാരേട്ടന്‍ നന്നായി ചിത്രീകരിച്ച ഒരു കഥാ പാത്രം തന്നെ..
ഇവര്‍ക്കൊരു ക്ലബ്‌ ഉണ്ട്..മലര്‍ വാടി..
അത് ഇപ്പോള്‍ ഇവര്‍ ഉപയോഗിക്കുന്നത് അത്യാവശ്യം മീന്‍ പൊരിച്ചു കൂട്ടി കള്ളു കുടിക്കാനാണ്
രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഹര്‍ത്താല്‍ വിജയപ്പിച്ചും പോലീസിന്റെ തല്ലു കൊണ്ടും ജീവിക്കുന്ന ഇവര്‍ക്ക്
പണത്തിന്റെ വലിയ ആവശ്യങ്ങള്‍ വരുന്നില്ല..
അത് വേണ്ടി വന്നപ്പോള്‍..
കൂട്ടത്തില്‍ ഗായകന്‍ ആയ കൂട്ട്ടുകാരന്റെ വീട് ജപ്തി ചെയ്യപ്പെടും എന്ന അവസ്ഥ വന്നപ്പോള്‍
ഇവര്‍ അവനെ ഒരു reaality ഷോവില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുകയാണ്

പിന്നെടുണ്ടാവുന്ന നാടകീയതകള്‍ ആണ് കഥയുടെ കാതല്‍
മനോഹരമായ ഒരു ക്ലിമാക്ഷ് തന്നു വിന്നെത് നമുക്ക് എന്ന് പറയാതെ വയ്യ

അഭിനയം..

നായകന്‍ സുന്ദരന്‍ തന്നെ..
അവന്റെ തിളങ്ങുന്ന സംസാരിക്കുന്ന കണ്ണുകള്‍
നമ്മോടു പറയാതെ പറയുന്ന കാര്യങ്ങള്‍ അനവധിയാണ്..
നമ്മള്‍ അവനെ ഇനിയും കാണും..
അവനെ മറി കടന്നു മലയള സിനിമ പോവില്ല എന്നാണു പ്രതിഭ കാണിക്കുന്നത്

മറ്റുള്ളവരും നന്നായി തന്നെ അഭിനയിച്ചു
കാമുകി ഒഴിച്ച്.
ക്യാമറ മുഖത്തു തട്ടിയാല്‍ ഉടനെ മുഖം കല്ലിപ്പിക്കുന്ന ഒരു സ്വഭാവം ഉണ്ട് ആ കുട്ടിക്ക്..
എനിക്കത് തീരെയും പിടിച്ചില്ല
ഒരു പുതിയ താര നിര തന്നെ..
അഭിനയിക്കുമ്പോള്‍ ഉള്ള അവരുടെ കൂസലില്ലായ്മ .
.അംഗ ചലങ്ങളിലെ അനായാസത..
നമുക്ക് നന്നായി ഇഷ്ട്ടപെടുക തന്നെ ചെയ്യും
എല്ലാവരും തന്നെ നല്ല അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്

തമാശ

ചന്ദ്രക്കല എവിടെ ?
എന്ന് ചോദിക്കുമ്പോള്‍ ഉടനെ ആകാശത്തെക്ക് വിരല്‍ ചൂണ്ടുന്ന കുട്ടു
ഉടനെ അടി മേടിച്ചു
എങ്ങിനെ മേടിക്കതിരിക്കും
"സന്തോഷ ദാമോദരന്‍ "എന്നാണു കൂട്ടുകാരന്റെ പേര് എഴുതി കൊണ്ട് വന്നിരിക്കുന്നത്..അതും പോസ്റ്ററില്‍
സന്തോഷിന്റെ പേരിലെ ചന്ദ്രക്കല എവിടെ ചോദിക്കുമ്പോഴാണ് അടി മേടിക്കുന്നത്
താഷ എല്ലാം നമുക്ക് ഇഷ്ട്ടപെടും
കല്യാണത്തിന് പഴ കുല പിരിവു ചോദിക്കുമ്പോള്‍ കുട്ടു പറയുന്നുണ്ട്
ഇവിടെ ഒരു കല്യാണം നടത്തി ജെട്ടി കീറി ഇരിക്കുകയാണ് എന്ന്

ഭൂ ഗുരുത്വാകര്‍ഷണം
ഐസക് ന്യൂട്ടണ്‍
രണ്ടും ഉഗ്രന്‍ തന്നെ
പിന്നെയും നല്ല രസമുള്ള തമാശകള്‍ ധാരാളം കിട്ടും നമുക്ക് ഇതില്‍

സംവിധാനം

മകനെ വിനീത്

എടുത്ത്തത് എടുത്തു
ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒസംവിധാനം

മകനെ വിനീത്

എടുത്ത്തത് എടുത്തു
ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒരു കൊതി ഉണ്ടായിരുന്നു
ഒരു ചിത്രം സംവിധാനം ചെയ്യണമെന്നു..
ചിലപ്പോള്‍ അമ്മ വല്ല വഴിപാടും നേര്ന്നതാനും
ഇതെടുത്തപ്പോള്‍ ഏതാണ്ട് കാര്യം മനസിലായല്ലോ..
ഇതിപ്പോള്‍ ദിലീപായിട്ടും കൂട്ടുകാരായിട്ടും ഒക്കെ അങ്ങ് രക്ഷപെട്ടു
ഒരു ചക്ക വീണു മുയല് ചത്തു
ഇപ്പോഴും അത് സംഭവിക്കണം എന്നില്ല
അടുത്ത ചിത്രം ഒരു അഞ്ചു കൊല്ല്ലം കഴിഞ്ഞു മതി
കുറച്ചും കൂട്ടി ഒന്ന് ഉറക്കാന്‍ ഉണ്ട്
നാടുകാരുടെ കാശ് കളയേണ്ട എന്ന് കരുതിയാണ്
പറയുന്നത്.പരിഭവം വേണ്ട


എന്നാല്‍ ഈ ചിത്രം
അതി മനോഹരം തന്നെ
നല്ല സംവിധായകന്‍ ആയി വളര്‍ന്നു വരാന്‍ ഉള്ള എല്ലാ കഴിവും സിദ്ധിയും വിനീതില്‍ ഉണ്ട്

എന്നാല്‍ മകനെ നമുക്ക് അറിയാവുന്ന ജോലി ചെയ്‌താല്‍ മതി മേലില്‍
ബാലാ ചന്ദ്ര മേനോന്റെ പോലെ
കഥ തിരക്കഥ സംവിധാനം,ഗാന രചന എല്ലാം കൂടി ചെയ്തു കുളം ആക്കല്ലേ

പാട്ടുകള്‍ അത്ര ഗംഭീരം ആകാഞ്ഞത്
പറയുമ്പോള്‍ വിഷമം തോന്നരുത്
സ്വയമെഴുതി ഉണ്ടാക്കിയിട്ടാണ്
കൊള്ളാവുന്നവര്‍ ചെയ്തിരുന്നേല്‍ നന്നാവുമായിരുന്നു

തിരക്കഥ ഒന്നാം തരാം
സംവിധാനവും തെറ്റില്ലാതെ ചെയ്തു
കൂട്ടുകാര്‍ കഴിവുള്ളവര്‍ തന്നെ
എല്ലാ ക്രെഡിറ്റും എടുത്തു തലയില്‍ വൈക്കാതെ ഒരു സംയുക്ത സംരഭം എന്നനിലയില്‍ പങ്കു വൈക്കുകയും ചെയ്തു

തലശ്ശേരിക്ക് ഇത്ര ഭംഗിയുണ്ടെന്നു
വിന്നീത് അവിടെ ഒരു ചിത്രം പിടിച്ചു വേണ്ടി വന്നു മനസിലാക്ക്കാന്‍
കാല സംവിധാനവും,ചാമെരായും ഒന്നാം തരാം തന്നെ

അല്‍പ്പം പോലും മടുക്കാതെ നമ്മള്‍ ആസ്വദിച്ചു കാണും ഈ ചിത്രം
കാരണം അവര്‍ ഈ പടം പിടിച്ചിരിക്കുന്നത് അത്ര ഉള്ളില്‍ തട്ടിയാണ്
അത്ര ആത്മാര്‍ത്ഥ മായിട്ടാണ്
അത്ര സത്യസന്ധം ആയിട്ടാണ്
തന്നോടും കലയോടും അല്‍പ്പം പോലും ആത്മ വഞ്ചന കാണിക്കാതെ
ഉള്ളിലെ സ്നേഹ വികാരങ്ങളെ അതെ അര്‍ത്ഥത്തില്‍ നമ്മോടു പങ്കു വച്ചു ഈ ചെറുപ്പക്കാര്‍
നാട്യങ്ങള്‍ അല്‍പ്പം പോലും ഇല്ലാതെ
അത് കൊണ്ട് തന്നെ നമ്മുടെ കണ്ണുകളെ ഈറന്‍ അണിയിക്കുന്നു ഈ സിനിമ പലപ്പോഴും

പ്രീയപെട്ടവര്‍ക്ക് അപകടം പറ്റുമ്പോഴും മരണം അവരെ തട്ടി എടുക്കുമ്പോഴും എല്ലാം ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന വേണ്ടന ഉള്ളില്‍ തട്ടും
ഏറ്റവും പ്രീയപെട്ട കൂട്ടുകാരന്‍ ചതിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ദുഃഖം
അത് നമ്മുടെയും ദുഃഖം ആവുന്നു
ശുഭ പര്യാവസി ആയ ഈ നല്ല ചിത്രം പ്രേക്ഷകര്‍ കയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും


നിര്‍മാണം - ദിലീപ്
സംവിധാനം - വിനീത് ശ്രീനിവാസന്‍
അഭിനേതാക്കള്‍ നിവിന്‍ പോളി , അജി ഭാര്‍ഗവന്‍ , മാളവിക , നെടുമുടി വേണു , സുരാജ് വെഞാരമൂട്

സംഗീതം ഷാന്‍ റഹ്മാന്‍
ഗാന രചന -കഥ ,തിരക്കഥ , സംഭാഷണം വിനീത് ശ്രീനിവാസന്‍സിനെമാടോഗ്രഫി :പി .സുകുമാര്‍ ’

എഡിറ്റര്‍ . രഞ്ജന്‍ എബ്രഹാം
ആര്‍ട്ട്‌ -ഡയറക്ടര്‍:അജയ് മങ്ങാട്

Sunday, June 13, 2010

mummy & me mummy & me


വളരെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട ഒരു സിനിമ.
ഒരു നിമിഷം പോലും നമുക്ക് സമാധാനം കിട്ടില്ല..
വീട്ടില്‍ ഒരു ബോംബ്‌ ഉള്ള പോലെ ഉര്‍വശി
അവള്‍ മകള്‍
രണ്ടു ബോംബുകള്‍ ഉള്ള പോലെ മുകേഷ്
ഭാര്യയും മകളും
.മൂന്നു ബോംബുകള്‍ ഉള്ള പോലെ അവരുടെ ഏക മകനും
അച്ഛന്‍ അമ്മ ചേച്ചി
ഒരു കൌമാരക്കാരിയുടെ തീക്കാറ്റ് പോലെ ആളി പടരുന്ന വികാരങ്ങള്‍..
അവള്‍ക്കു അതില്‍ നിയന്ത്രണമേ ഇല്ല..
ഒറ്റ മകള്‍..അവളുടെ കാര്യത്തില്‍ ആവശ്യത്ത്തില്‍ കൂടുതല്‍ ഉത്കന്ട പെടുന്ന അമ്മ ഉര്‍വശി
വൈകീട്ട് വന്നു കയറുമ്പോഴേ നൂറു കൂട്ടം പരാതികളുമായി ഭര്‍ത്താവിനെയും
നിരന്തര കുറ്റ പെടുതലുമായി മകളെയും കാത്തിരിക്കുന്ന ഉര്‍വശിയുടെ ക്ലാര
നമുക്ക് പരിചിതമായ കാഴ്ചയാണ്..
അവരുടെ കുടുമ്പത്തിലെ വഴക്ക് മകളെ ജുവല്‍ ..എന്നാണു അര്‍ച്ചന കവിയുടെ കഥാ പാത്രത്തിന്റെ പേര് ..വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു..
കുഞാക്കോ ബോബന്റെ മനോഹരമായി ആഖ്യാനം ചെയ്യപെട്ട കഥാ പാത്രം..നമുക്കെല്ലാം സുപരിചിതന്‍ തന്നെ..
ശരാശരി മലയാളി യുവാവിന്റെ പാകതയും പക്വതയും അവനുണ്ട്..
വലിയ കുടുമ്പ കലഹങ്ങള്‍ക്ക് ശേഷം അവള്‍ക്കു ഒരു കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കുകയാണ്..
അതില്‍ അവള്‍ക്കു ഒരു ചങ്ങാതിയെ കിട്ടുന്നു.ചാറ്റ് ഫ്രണ്ട്
ശാന്തനും അനാധനുമായ അമീര്‍..
അവളുടെ സ്വഭാവത്തില്‍ ഒരു നല്ല വ്യതിയാനങ്ങള്‍ വരുത്താന്‍ അമീരിനായി..
സാവധാനം അവള്‍ അവനുമായി പ്രണയത്തില്‍ ആവുന്നു..
ഒരിക്കലും കണ്ടിട്ടില്ലാത്ത അവനെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിക്കുന്നു
ശെരി ചെയ്യാന്‍ ഭയക്കരുത് എന്ന് പപ്പാ പറഞ്ഞിട്ടില്ലേ
അമീര്‍ ആണ് എന്റെ ശരി
എന്നവള്‍ പറയുന്നു
നാടകീയമായ രംഗങ്ങള്‍..
മനോഹരമായ ആഖ്യാനം
മുകേഷും ഉര്‍വശിയും അര്‍ച്ചന കവിയും ചേര്‍ന്നുള്ള ഒന്നാംതരം അഭിനയ മുഹൂര്‍ത്തങ്ങള്‍..
ആ അനിയന്‍ പോലും എത്ര നന്നായി അഭിനയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ..
തങ്ങളുടെ അഭിനയം കൊണ്ട് കൂടുതല്‍ കയ്യടി നേടണം എന്ന് ഓരോരുത്തര്‍ക്കും ഒരു വാശി ഉള്ളത് പോലെ..
പരസ്പരം മത്സരിച്ചു അഭിനയിച്ചു..
അവരുടെ വീട്ടിലെ ഒരു വഴക്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കയ്യ് നെഞ്ചില്‍ അമര്‍ത്തി പിടിച്ചിരിക്കുകയാണ്.
.അറിയാതെ..
ആധി കയറിയിട്ട്..
അബോധ പൂര്‍വ്വം ചെയ്തതാണ്..
അത്ര ശക്തവും തീകഷണവും ആണ് സംഭാഷണവും അഭിനയവും
ഫ്രീകി ഫ്രൈഡേ എന്ന ഒരു സിനിമ പണ്ട് കണ്ടതോര്‍ക്കുന്നു..
വളരെ രസകരമായ ഒരു കഥയാണിത്..തനിയെ രണ്ടു മക്കളെ വളര്‍ത്തുന്ന ഒരു ചെറുപ്പക്കാരിയായ അമ്മ്മയും
teen ആയ മകളും മകനും,അമ്മയുടെ കാമുകനും മകളുടെ ബോയ്‌ ഫ്രണ്ടും ..
എല്ലാം ചേര്‍ന്ന് മനോഹരമായ ഒരു സിനിമ..
അമ്മക്ക് മകളെ മനസിലാവുന്നെ ഇല്ല..
തീര്‍ച്ചയായും മകള്‍ക്ക് അമ്മയെ സഹിക്കാനെ ആവുന്നില്ല
..ഒരു മന്ത്രവാദതാല്‍ മുപ്പത്തഞ്ചുകാരിയായ അമ്മ മകളുടെ ശരീരത്തിലേക്കും മറിച്ചും ആവുകയാണ്..
പിന്നെ നടക്കുന്ന നാടകീയ രംഗങ്ങള്‍..
രണ്ടു പേരും മറ്റേ ആളുടെ കുപ്പായത്തിനുള്ളില്‍ ആവുമ്പോള്‍ പരസ്പരം മനസിലാവുന്നു..
ഒരു വിധം തിരിച്ചു മനസുകള്‍ കിട്ടി പരസ്പരം നല്ല കൂട്ടുകാര്‍ ആവുന്നു..
ഈ സിനിമ പല കാരണങ്ങളാലും നമ്മെ ആ സിനിമയെ ഓര്‍മിപ്പിക്കും..
പിന്നെ അമ്മയും മകളും തമ്മിലുള്ള കലഹത്തിനു മിക്കവാറും ഹവ്വയുടെ കാലം മുതല്‍ ഉള്ള ചരിത്രം കാണും..
ആരും എഴുതാത്തതാവും എന്നാണു എന്റെ ബലമായ വിശ്വാസം
കൌമാരം പെണ്‍ മക്കള്‍ക്ക്‌ വലിയ വിഷമത്തിന്റെ കാലഖട്ടമാണ്..
അവളുടെ രക്തത്തില്‍ അപ്പോള്‍ ഒരു സാധാരണ സ്ത്രീയുടെ ഉള്ളതിനേക്കാള്‍ ,ആവശ്യമുള്ളതിനേക്കാള്‍ പല മടങ്ങ്‌ കൂടുതല്‍ സ്ത്രീ ഹോര്‍മോണുകള്‍ ഉണ്ടാവും..
അവളുടെ പിരിമുറുക്കം കൂടുതലും അത് കൊണ്ടാണ്.
കൂട്ടുകാരാണ് അവളുടെ ശരികള്‍..
അവരുടെ സ്നേഹവും അന്ഗീകാരവും അവര്‍ക്കു വളരെ വലുതാണ്‌...
വസ്ത്ര ധാരണ രീതികള്‍ കണ്ടാല്‍ നമ്മള്‍ മാതാ പിതാക്കള്‍ നിസ്സഹായര്‍ ആയി പോകും..
പൌഡര്‍ ഇടാത്ത മുഖവും പടര്തിയിട്ട മുടിയും നരച്ച ജീന്‍സും
,ആളെ ഇട്ടു തുന്നിയെടുത്ത പോലുള്ള കുപ്പായങ്ങളും..
കാതില്‍ ഒരു പട്ടിക്കു കുറുകെ ചാടാന്‍ തക്ക വലിപ്പമുള്ള റിങ്ങുകളും,
അല്ലെങ്കില്‍ ഇപ്പോള്‍ കാതോടെ താഴെ വീണു പോകും എന്ന് നമ്മെ പേടിപ്പിക്കുന്ന തരത്തില്‍ ഉള്ള പടു കൂറ്റന്‍ കുണുക്കുകളും
ഒരു കുട്ടി സ്ടൂളിന്റെ അത്ര പൊക്കം ഉള്ള ചെരുപ്പും..
അതാണ്‌ ഇന്നത്തെ ടീനെജു കാരിയുടെ മുഖ മുദ്രകള്‍
എല്ലാം കണ്ടാല്‍ അപ്പോള്‍ നമ്മള്‍ ക്ലാരയെ ഒര്തോണം..
ഏതെങ്കിലും അമ്മ
അവള്‍ എന്തേലും ചെയ്യട്ടെ എന്നെ കൊണ്ട് തല്ലു കൂടാന്‍ കഴിയില്ല
എന്ന് കരുതിയതിന്റെ ഫലമാണ് ആ ഇറങ്ങി നടക്കുന്നത്
എന്നാല്‍ ഹിന്ദി സിനിമ നടിമാരെ പോലെ പൊക്കിള്‍ ചുഴി പുറത്തു കാണിക്കുകയോ ശരീര പ്രദര്‍ശനം നടത്തുകയോ ഇവരുടെ രീതിയല്ല
ജീന്‍സ് നനക്കുകില്ല എങ്കിലും ഇവര്‍ അതാണ്‌ ഇഷ്ട്ടപെടുക..
കാതില്‍ ഇപ്പോഴും ഒരു ഫോണും..
അവരുടെ യഥാര്‍ത്ഥ പതിപ്പാണ്‌ ഈ സിനിമയിലെ നായിക..
അവളെ തോണ്ടിയവനെ നല്ല ഊക്കില്‍ അവള്‍ ഒരു ഇടി വച്ച് കൊടുക്കുന്നു..
നമുക്കത് നന്നായി സുഖിക്കും കേട്ടോ
എന്നാല്‍ വീട് ഒരു തീച്ചൂള പോലെ അവളെ പൊള്ളിക്കുന്നു..
ആരും അവളെ സ്നേഹിക്കുന്നില്ല.
.ആരും അവളെ മനസിലാക്കുന്നില്ല
ആരും അവളെ ബഹുമാനിക്കുന്നില്ല
അവള്‍ക്കു വേണ്ട അംഗീകാരം കൊടുക്കുന്നില്ല..
എല്ലാത്തിനും ഉപരിയായി അവളുടെ അഭിപ്രായങ്ങളെ ഞെരിച്ചു അമര്‍ത്തുകയാണ്
ഇഷ്ട്ടപെട്ട വസ്ത്രങ്ങള്‍ പോലും അവള്‍ക്കു കിട്ടുന്നില്ല..അങ്ങിനെ അങ്ങിനെ


ക്ലൈമാക്സ്‌ ഒരു കലക്കന്‍ തന്നെ...
അത് മുന്‍പേ പറഞ്ഞു ഞാന്‍ നിങ്ങളുടെ രസം കൊല്ലി ആവുന്നില്ല
എന്നാല്‍ ജിത്തു തോമസിന്റെ ഈ സിനിമ നിങ്ങള്‍ കാണാതെ ഇരിക്കരുത്
നിങ്ങള്‍ ഒരു അച്ഛന്‍ ആണെങ്കില്‍ ഒരു മകന്‍ ആണെങ്കില്‍ ഒരു മകള്‍ ആണെങ്കില്‍ ഒരു അമ്മയാണെങ്കില്‍..
ഒരു കാമുകന്‍ ആണെങ്കില്‍ ഒരു ചാറ്റ് ഫ്രണ്ട് ആണെങ്കില്‍..ഈ സിനിമ നിസംശയം കണ്ടിരിക്കണം
നിങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ ഈ സിനിമയില്‍ എന്തെങ്കിലും ഉണ്ടാവും.
സംഘട്ടനം അധികം ഇല്ല..എന്നാല്‍ ഉള്ളത് നല്ല രസികന്‍ കലക്കന്‍ ഇടി തന്നെ..
കുഞ്ചാക്കോ ബോബനെ വില്ലന്മാര്‍ അടിച്ചു ഇടിച്ചു കാലൊടിച്ചു കളയുന്നു..
ഭയന്ന് പോകുന്ന ഒരു രംഗം തന്നെ കേട്ടോ .
പാശ്ചാത്യ സ്ത്രീ പുരുഷ സങ്കല്പങ്ങള്‍ യുവ മനസുകളിലെ ശരി ആവുന്ന ഈ കാലത്ത്
ഈ സിനിമ നമ്മള്‍ കുടുമ്പം മുഴുവനുമായി പോയി കാണേണ്ടതാണ്

ഞാന്‍ തനിയെ യാണ് എന്ന പാട്ട്
iam feeling so lonely..
എന്ന പാട്ടും
പിന്നെ ഗാനങ്ങള്‍ എല്ലാം തന്നെ ഹൃദ്യമായി തോന്നി
ഹൃദയത്തില്‍ തട്ടുന്നവ
വീട്ടില്‍ വന്നിട്ട് വീണ്ടും കേള്‍ക്കണം മൊബൈലില്‍ പകര്‍ത്തണം എന്ന് തോന്നിയ പാടുകള്‍ തന്നെ
സെജോ ജോണ്‍ ന്റെ സംഗീതം അപാരം തന്നെ
കട്ടി കൂടിയ ചെമ്പു പാത്രത്തില്‍ തടുംപോള്‍ ഉള്ള സ്വരം ഉള്ള ആ ഗായിക ആരാണ്
ഗാന രചന ജാസി ഗിഫ്റ്റ് ആണ്
മനോഹരം എന്ന് മാത്രമേ പറഞ്ഞുകൂടൂ
ക്യാമറയും എഡിറ്റിങ്ങും വളരെ നന്നായിരിക്കുന്നു..
നേര്‍ത്ത മൂടല്‍ മഞ്ഞില്‍ ഊട്ടിയില്‍ വച്ചെടുത്ത ഈ ചിത്രം നയന മനോഹരം എന്ന കാവ്യ ഭാഷയിലും..അടി പൊളി എന്ന് മലയാളത്തിലും പറയാം

സംവിധാനം ജിത്തു ജോസഫ്‌ .
അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍ , അര്‍ച്ചന കവി , മുകേഷ് , ലാലു അലക്സ്‌ , ഉര്‍വശി , ശരി , ജനാര്‍ദ്ദനന്‍ , അനൂപ്‌ മേനോന്‍
.
നിര്‍മാണം ജോയ് തോമസ്‌

സംഗീത സംവിധാനം സെജോ ജോണ്‍

Thursday, June 10, 2010

pokkiri raja


 pokkiri raja


വളരെ സംശയിച്ചാണ് ഈ സിനിമ കാണാന്‍ പോയത്..പ
ലര്‍ക്കും ഈ സിനിമ പിടിചിരിന്നു ഇല്ല .
പ്രധാനമായും ഒരു തമിള്‍ ചിത്രം ആണ് എന്നാ ആക്ഷേപം ആണ് പ്രധാനമായും അവര്‍ പറഞ്ഞത്..സിനിമ കണ്ടിറങ്ങിയപ്പോള്‍ അത് ശെരി ആണ് എന്ന് ബോധ്യമാവുകയും ചെയ്തു..
തീരെ നിവൃത്തി ഇല്ലാത്ത ഖട്ടത്തില്‍ തീരെ കുറച്ചു മാത്രം തമിള്‍ സിനിമ
തീരെ നിവൃത്തി ഇല്ലാത്ത ഖട്ടത്തില്‍ തീരെ കുറച്ചു മാത്രം തമിള്‍ സിനിമ കാണുന്ന ഈയുള്ളവള്‍ക്കു.മലയാളം എന്നാ പേരില്‍ തമിള്‍ കാണേണ്ടി വന്നു
പ്രധാനമായും തമിഴരുടെ അതി ഭാവുകത്വം പിടിക്കാഞ്ഞിട്ടാണ് തമിള്‍ സിനിമകള്‍ ഒഴിവാക്കിയിരുന്നതും ..ഇത് ഒരു മലയാളം സിനിമ കാണാന്‍ പോയപ്പോള്‍
അതി ഭാവുകത്വം മാത്രമല്ല ..അമിതാഭിനയവും,അത്യുക്തിയും,വിട് വായത്തരാവും അസംഭവ്യമായ സംഭവങ്ങളും ,എല്ലാം ചേര്‍ത്തു വച്ചുണ്ടാകിയ ഒരു സിനിമ എന്ന് നമുക്ക് നിസംശയം പറയാന്‍ കഴിയും
പൊതുവേ പ്ര്ത്വിരാജ് വളരെ നിയന്ത്രിതമായ അഭിനയം ഒരു ഗുണമായി കൊണ്ട് നടക്കുന്ന ഒരു നടന്‍ ആണ്..തമിഴിലും ആ നിലപാട് തന്നെയാണ് ആ നടന്‍ പിന്‍ തുടര്‍ന്നിരുന്നത്..
ഇതിപ്പോള്‍ അതില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് നമ്മളെ അസ്വസ്ഥരാക്കുന്നു..
തമിള്‍ നാട്ടിലെ ഏതോ ഗ്രാമത്തില്‍ ഭംഗിയായി നടക്കുമായിരുന്ന ഒരു കഥ..
കേരളത്തിലേക്ക് പറിച്ചു നട്ടു..
ദൈവമേ ഒറ്റ ക്കാലില്‍ ചിലമ്പ് അണിഞ്ഞു ശ്വേത മേനോന്റെ നൃത്തം ..
അമ്പലത്തില്‍ നടക്കുന്ന കൂട്ട നൃത്തം.അങ്ങിനെ എന്തെങ്കിലും കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്നാല്‍ പിന്നെ ആ അമ്പലം നമ്മള്‍ പുണ്യാഹം തളിച്ച് ഏഴ് വട്ടം ശുധീകരികേണ്ടി വരും..
പിന്നെ ഒരേ ഒരു സമാധാനം ആണ് നമുക്ക് ഉള്ളത്..
സംവിധായകന്റെ ആദ്യത്തെ സിനിമ അല്ലെ..നമുക്ക് ക്ഷേമിക്കാം..
മമ്മൂടിയുടെ അഭിനയം പഴയത് പോലെ തന്നെ..എന്നാല്‍ ആ കുട്ടി ചാത്തന്‍ ചിത്രത്തിലെ പോലെ തന്നെ തോന്നി .
അതില്‍ ആ മഹാ നടന്റെ തലയില്‍ രണ്ടു കൊമ്പു പിടിപ്പിച്ചവര്‍ ആണ് നമ്മുടെ സംവിധായകര്‍.
ഇനി ഇടിയോ..
സിനിമ ഭാഷയില്‍ പറഞ്ഞാല്‍ സംഖട്ടന രംഗങ്ങള്‍
അത് വളരെ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്..
എഴുപതു വില്ലന്മാരെയും നമ്മുടെ നായകന്‍ ഇടിച്ചു ഇടുമല്ലോ..
സാരമില്ല..നമ്മള്‍ മലയാളികള്‍ എന്തും വിശ്വസിക്കുന്ന മണ്ടന്മാര്‍ ആണ്
അല്ലേല്‍ അത് കേട്ട് നമ്മള്‍ കയ്യടിക്കുമോ
കഥ നല്ല ഒന്നാംതരം തന്നെ..
ഏതെല്ലാം തമിള്‍ സിനിമകളെ അനുകരിച്ചു നിര്‍മിച്ചു എന്ന് എനിക്ക് പറയാന്‍ കഴിയില്ല..
തമിള്‍ സിനിമകള്‍ വേണ്ടത്ര കാണാത്തതിന്റെ പോരായ്മയാണ്..
എന്നാല്‍ ഇതിന്റെ ഇംഗ്ലീഷ് ഒറിജിനല്‍ തേടി പോകേണ്ടതില്ല..
തനി പാണ്ട്യ രാജ്യത്തു തന്നെ നിര്‍മ്മിച്ചത്‌ .
എനിക്ക് സംശയം സംവിധായകന്‍ ഇതിനു മുന്‍പ് തമിള്‍ പടങ്ങളുടെ സഹ സംവിധായകന്‍ ആയോ മറ്റോ പ്രവര്‍ത്തിച്ച പരിചയം ഉള്ള ആള്‍ ആയിരിക്കും എന്നാണു
അല്ലെ ലൊരു കാര്യവുമില്ലാതെ ഇങ്ങനെ ഒരു സിനിമ പടച്ചു വിടുമോ
അഭിനയം..
നായികയും നായകനും മമ്മൂട്ടിയും എല്ലാം വളരെ നന്നായി അഭിനയിച്ചിരിക്കുന്നു..
മമ്മൂട്ടിക്ക് പൊതുവേ ഒരു ബഫൂണ്‍ വേഷം ആണ്..
പ്ര്ത്വിയും നന്നായി ചെയ്തു..നെടുമുടി വേണു അത്ര തിളങ്ങിയില്ല..
സുരാജ് ബിന്ദു പണിക്കര്‍ ജോഡി തിളങ്ങി..അയ്യോ ബിന്ദുവിന്റെ നെഞ്ചിലെ ഒരു ആഞ്ഞിടി..നമ്മള്‍ സത്യമായും ഒന്ന് ഞെട്ടി പോകും
അത്ര ഊക്കിലാണ് ഇടിക്കുന്നെ..
വിജയ രാഘവന്‍ നന്നായി.
വില്ലന്‍ സിദ്ധിക്ക് നന്നായി..എന്നാല്‍ നമ്മുടെ ആഭ്യന്തര മന്ത്രിയുടെ മകന്റെ മുടി അല്‍പ്പം കടന്നു പോയി..
ഒരു കോമിക് ലുക്ക്‌ ആയി ആ നല്ല നടന്..അരോചകമായ ഒരു ഹെയര്‍ സ്റ്റൈല്‍

സംഭാഷണങ്ങള്‍ പൊതുവേ ഓജസ്സും ഹാസ്യവും തുളുമ്പുന്നത്‌ തന്നെ..
മമ്മൂട്ടിയുടെ ഇംഗ്ലീഷ്
കസറി എന്ന് തന്നെ പറയേണ്ടി വരും..
ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വകയുണ്ട് അതില്‍..
തിരക്കഥ കഥ പറയുന്ന രീതി എല്ലാം വളരെ നന്നായി.
.എന്നാല്‍ ഈ കഥ തന്നെ വേണമായിരുന്നോ പറയാന്‍ എന്നെ ഉള്ളൂ
കഥ
അച്ഛന്‍ ചെയ്ത തെറ്റ് ഏറ്റെടുത്തു ജയിലില്‍ പോകുന്ന ഒരു ഒരു പതിനാറു കാരന്‍..
അവന്‍ പിന്നെ ഒരു ഗുണ്ട ആവുകയാണ്..
അനിയന്‍ പണ്ടും ചൂടനും തല്ലു കൊള്ളിയും ആണ്/..
കാലം അനിയനെ വല്ലാത്ത ഒരു കത്രിക പൂട്ടില്‍ എത്തിച്ചപ്പോള്‍ ചേട്ടന്‍ പണ്ടത്തെ പോലെ പിന്നെയും അനിയനെ രക്ഷിക്കാന്‍ എത്തുന്ന കഥയാണിത്..
രജനി രീതിയില്‍ ഉള്ള ആവര്‍ത്തിച്ചു വരുന്ന സംഭാഷണം കേട്ടാല്‍ അത് എഴുതിയവനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ടു കൊടുത്തു വിടാമായിരുന്നു എന്ന് തോന്നി..
അത്രയ്ക്ക് ദേഷ്യം വരും..
ഈ വര്‍ത്തമാനം ഒന്നും പറയേണ്ട സിനിമയില്‍ ഒരു കഥ പത്രം തിളങ്ങാന്‍..
കഥ അവസാനം വരെ നമ്മെ പിടിച്ചിരുത്തുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത്..
നായകനും പ്രതി നായകനും ശക്തന്മാര്‍ ആകുമ്പോള്‍,പൊതുവേ കഥയ്ക്ക് ഒരു മുറുക്കവും ഉണ്ടാകും..
ഇനി മമ്മൂട്ടിയെ ഈത്തരം ഒരു റോളില്‍ കണ്ടാല്‍ ആളുകള്‍ കൂവിയെക്കും..
ഗാനങ്ങളും ഗാന ചിത്രീകരണവും കൊള്ളാം..അല്‍പ്പം സ്സ്‌യ്‌ ആയ ഒരു ഗാനം രംഗം ഇപ്പോള്‍ പതിവായി വരികയാണ് എന്ന് തോന്നുന്നു..
എന്തെങ്കിലും ആവട്ടെ.മമ്മൂട്ടിയുടെ ഡാന്‍സ് മെച്ചപ്പെടുന്നു എന്നതാണ് ഒരു നല്ല ലക്ഷണം..
മംമ്മൂട്ടിക്കു നായിക ഇല്ല ഇതില്‍
ശ്രിയ നന്നായി..
മെലിഞ്ഞു നീണ്ട ആനായികയുടെ തിളങ്ങുന്ന കണ്ണുകള്‍ ധാരാളം കാര്യങ്ങള്‍ പറയാന്‍ കഴിവുള്ളവ തന്നെയാണ്
നല്ല താളമുള്ള ഗാനങ്ങള്‍..തനിയെ നമ്മള്‍ ഒന്ന് മൂളുന്ന രണ്ടു പാട്ടെങ്കിലും ഇതില്‍ ഉണ്ട്
ക്യാമറയും നന്നായി മൊത്തത്തില്‍ കയറി അല്ലോ എന്നാ വിഷമം തോന്നില്ല..
എന്നാല്‍ കയറാതിരുന്നാല്‍ ഒരു നഷ്ട്ടവും നമുക്കോ സിനിമക്കോ ഉണ്ടാവുകയം ഇല്ല താനും

അഭിനയിക്കുന്നവര്‍
മമ്മൂട്ടി , ശ്രിയ സരന്‍ , പ്രിത്വിരാജ് , സ്നേഹ , നെടുമുടി വേണു , വിജയരാഘവന്‍ , സിദ്ദിക്ക് , സുരാജ് വെഞ്ഞരമൂട് , സലിം കുമാര്‍ ,
Director: വൈശാഖ്
Music: Jassie Gift

Producer: Tomichan Mulakupadom

Monday, May 31, 2010

kadha thudarunnuസത്യന്‍ അന്തികാട്
ലളിതവും സുന്ദരവും ആയ ഒരു മനോഹര സിനിമ
എന്നെ ഇതിനെ കുറിച്ച് പറഞ്ഞു കൂടൂ
സത്യന്‍ അന്തികാട് എല്ലായ്പ്പോഴും നല്ല സിനിമകളെ കുറിച്ച് എഴുതുന്ന ഒരു നല്ല സംവിധായകന്‍ ആണ്..
കൊലപാതക്ങ്ങലോ ..കൊല്ലയോ കൊലയോ രാഷ്ട്രീയ അതി പ്രസരമോ തീണ്ടാത്ത ശുദ്ധ സിനിമകള്‍..
ഇതും അങ്ങിനെ തന്നെ
നാടകീയമായ് ഒത്തിരി മുഹൂര്തങ്ങള്‍ക്ക് ശേഷം
വിദ്യ തന്റെ കമിതാവായ കീ ബോര്‍ഡ് വായിക്കുന്ന മുസ്ലിം യുവാവിന്റെ കൂടെ പോവുകയാണ്..
രണ്ടു കുടുമ്പങ്ങളും അവരെ ഉപേക്ഷിക്കുന്നു..
ഒരു കുഞ്ഞും ആയി ജീവിക്കുന്ന അവരുടെ ജീവിതം ഒരു രാത്രിയില്‍ തകിടം മറിയുകയാണ്..
അനാധയാക്കപെടുന്ന ഒരു അമ്മയും കുഞ്ഞും..
സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപെട്ട അവള്‍..
കൊച്ചു കുട്ടിയുമായി റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം ആരംഭിക്കുകയാണ്..
ലളിത മനസ്കനായ ഒരു ഓട്ടോ ഡ്രൈവര്‍ (ജയറാം)aayi അവള്‍ ചങ്ങാത്തത്തില്‍ ആവുന്നു..
അങ്ങിനെ ഒരു ചേരിയിലെ വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ അവളും കുഞ്ഞും എത്തി പെടുകയാണ്..
സ്നേഹത്തിന്റെ നന്മയുടെ ഒരു ചെറിയ ലോകം അതില്‍ അവളും കുഞ്ഞും ആണ്ടു മുങ്ങി പോവുകയാണ്
കൂട്ടായ്മയുടെ മനോഹര സന്ദേശം നമുക്ക് നല്‍കുന്ന ഒരു മത നിരപേക്ഷ ചിത്രം കൂടിയാണിത്
ഇളയ രാജയുടെ സംഗീതം എന്തോ അത്ര ഹൃദയവര്‍ജകം ആയി തോന്നിയില്ല..
മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈണങ്ങള്‍ ഒന്നും തന്നെ ഇല്ല വീണ്ടും കേള്‍ക്കാന്‍ ഹൃദയം മോഹിക്കുന്ന ഒരു പാട്ട് പോലും ഇല്ല ഇതില്‍
നല്ല പാട്ടുകള്‍ ഉള്ള സിനിമകള്‍ കാണാന്‍ കൊതി ആയി തുടങ്ങി എന്നതാണ് സത്യം
നെഞ്ചു പിടക്കുന്ന ചില മനോഹര രംഗങ്ങള്‍ കൂടിയുണ്ട് ഈ സിനിമയില്‍
കീ ബോര്‍ഡ് വായിക്കുന്ന സ്വരം കേള്‍ക്കുമ്പോള്‍പപ്പാ മരിച്ചതോര്‍ക്കാതെ കുഞ്ഞു പപ്പാ എന്ന് വിളിച്ചു ഓടി വരുന്ന രംഗം നമ്മളെ വല്ലാതെ ചലിപ്പിക്കും
നല്ല തമാശ രംഗങ്ങളും ഉണ്ട് കൂടെ..
നമ്മളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ
എന്നാലും മമതയുടെ make അപ്പ്‌ ഉം മുടിയും ആദ്യം മുതലേ നമ്മളെ മടുപ്പിക്കും..
ചേരിയില്‍ താമസിച്ചപ്പോള്‍ എട്ടു ലെയര്‍ make upഅഞ്ചായി കുറഞ്ഞു എന്ന് മാത്രം..
നാട്ടില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍ കുട്ടികള്‍ തീരെ ഇല്ലാതായോ എന്ന് നമ്മള്‍ ഓര്‍ത്ത്‌ പോകും..
ഇവരെയെല്ലാം അഭിനയിപ്പിക്കുന്ന കാണുമ്പോള്‍
മുഖത്ത് ഭാവം വരാന്‍ ആ നടി നമ്മുടെ ഉദയനാണ് താരം സിനിമയിലെ ശ്രീനിവാസനെ പോലെ ആളെ വൈകേണ്ടി വരും എന്ന് മാത്രം
പിന്നെ നയന്‍ താരയെ കൊണ്ട് വന്നില്ലല്ലോ എന്ന് സമാധാനിക്കാം
അല്ലെങ്കില്‍ നമ്മുടെ ലളിത ജയറാമിന് കാണിച്ചു കൊടുക്കുന്ന പോലെ ഒരു നിമിഷം കൊണ്ട് കണ്ണ് നിറക്കുന്ന ആ അഭിനയം പഠിപ്പിച്ചാലും മതി .
ജയറാം ഒരു വിധം ഒപ്പിച്ചു പോയി എന്ന് പറയാം..
ആരും ഒരു മനോഹര അഭിനയ മുഹൂര്‍ത്തം കൊണ്ട് നമ്മളെ മന്ത്ര മുഗ്ധര്‍ ആക്കില്ല
ഇന്നസെന്റ് ,ലളിത മാമു കോയ , അസിഫ് അലി , ലക്ഷ്മി പ്രിയ , ശ്രീജിത്ത്‌ രവി ചെമ്പില്‍ അശോകന്‍ ഇവരാണ് മറ്റു സഹ താരങ്ങള്‍
ആരുടേയും അഭിനയം അത്ര സുഖമായില്ല എന്ന് തന്നെ പറയേണ്ടി വരും
വേണു വിന്റെ എന്നാല്‍ ഒന്നാം തരം തന്നെ
നയന മനോഹരമാണ് രംഗങ്ങള്‍..ചടുലവും അനുഭവ ഭേദ്യവും ആയ എഡിറ്റിംഗ്..
നല്ല കഥ..നന്നായി തന്നെ പറയുകയും ചെയ്തു
മൊത്തത്തില്‍ ഒരു നല്ല ചിത്രം
സംഗീതം ഇളയരാജ
ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്ര വര്‍മ .

.
.