Monday, November 21, 2016

puli murugan

പുലി മുരുകൻ കണ്ടു.അസാധ്യ സിനിമ എന്നെ പറയേണ്ടൂ
ലാൽ ദ്വയം ..നന്നായി അഭിനയിച്ചിരിക്കുന്നു..എഡിറ്റിങ് അതി ഗെമ്മഭീരം.ആക്ഷൻ രംഗങ്ങളുടെ പാറി പൂർണ്ണത എഡിറ്റിങ്ങിൽ ആണല്ലോ..
വിയറ്റ്‌നാം കാടുകളുടെ ഗ്രാമങ്ങളുടെ .ഭംഗി.അതെ പടി ഒപ്പിയെടുത്തൂ കാമറ ..
മോഹൻലാൽ ഈ ചിത്രത്തിനായി നന്നായി ഹോം വർക്ക് ചെയ്തിരിക്കുന്നു..മസിലുകൾ ഒന്നും ഇല്ലെങ്കിലും..കുട വയർ കാണുന്നില്ല ..എന്ന് തന്നെയല്ല ..ശാരീരികമായി വളരെ മെച്ചപ്പെട്ടിടിക്കുന്നു ഈ നടൻ
മുഖ വ്യായാമം എന്നൊരു പദ്ധതി  ശ്രീ ശ്രീ രവി ശങ്കറുടെ വ്യായാമ മുറകളിൽ ഉണ്ട് .അത് ശീലിക്കണം ..മുഖത്തെ അയഞ്ഞു വരുന്ന മസിലുകൾക്ക് അത് നല്ലതാണ്..എന്നല്ല ഉത്തമമാണ്

ചിത്രം അതിലെ പാട്ടുകൾ അടക്കം നന്നായിരിക്കുന്നു ..
അതിശയോക്തിയുടെ എല്ലാം എലിമെന്റുകളും മാറ്റി നിർത്തിയാലും..
പുലി അടക്കം എല്ലാവരും നല്ല കസറൻ  അഭിനയം തന്നെ കാഴ്ച വച്ചിരിക്കുന്നു
നീളം കൂടിയ ലാലിന്റെ കഥാപാത്രം..അമ്മായിഅമ്മ അടക്കം..നമ്മൾ മുൻപ് കണ്ടതാണ്
അത് വേണ്ടിയിരുന്നില്ല
വില്ലൻ അത്ര പോരാ..
റേഞ്ചറും ..സുഖമായില്ല
സിദ്ധിഖ് ആവശ്യത്തിൽ കൂടുതൽ തടിച്ചിരിക്കുന്നു
വൈശാഖിന്റെ കരിയർ ഗ്രാഫിലെ ഒരു കുതിച്ചു ചാട്ടം ആണ് ഈ സിനിമ എന്ന് പറയാതെ വയ്യ
നല്ല ഉൾ കാഴ്ചയും ..സിദ്ധിയും ഉള്ള സംവിധായകൻ ആണ് താനെന്നു വീണ്ടും അദ്ദേഹം തെളിയിച്ചിരിക്കുന്നു
അല്ലങ്കിൽ മോഹൻ ലാലിന്റെ ശാരീരിക രീതി വച്ച് കൊണ്ട് ഇങ്ങനെ ഒരു ചിത്രം നിർമ്മിക്കാൻ ധൈര്യപ്പെടില്ല..
സീനിയേഴ്സ് ..പോക്കിരി രാജ ..സൗണ്ട് തോമ ..പുള്ളിയുടെ മിക്ക  ചിത്രങ്ങളും നന്നായി ചെയ്തത് തന്നെയാണ്
ആധൂനിക സ്റ്റണ്ട് സീനുകൾ മനോഹരമായി ചെയ്തിരിക്കുന്നു
വിയറ്റ്‌നാം കൊറിയൻ സ്റ്റണ്ട് മാസ്റ്റർമാർ കൊറിയോഗ്രാഫി ചെയ്തത് ..ചേതോഹരം എന്നെ പറയേണ്ടൂ
ജോൺ കുട്ടിയുടെ എഡിറ്റിങ്ങിനു എഴുനേറ്റു നിന്ന് കയ്യടി
ഇംഗ്ലീഷ് സിനിമകളിൽ ആണ് പിന്നെ ഇത്ര കുറ്റമറ്റ എഡിറ്റിങ് കണ്ടിട്ടുള്ളൂ
ഗോപി സുന്ദറിന്റെ മ്യൂസിക് നന്നായി
ഷാജി കുമാറിന്റെ കാമറയും മനസ്സിൽ നിന്ന് പോകില്ല
അന്യ ഭാഷ ചിത്രങ്ങൾ.ധാരാളം കാണുന്ന ഒരാൾ എന്ന നിലയിൽ ഒന്ന് പറയാം..ഈ വന്യമായ സിനിമ..ആധാരത്തിൽ പെട്ട സ്വകീയമായ ഒരു വർക് ആണ് ..മോഷണമോ..കൂട്ടി ചെർക്കലോ അല്ല

കൃത്യമായ ചേരുവകൾ..കൃത്യമായ അളവിൽ ..നന്നായി മിക്സ് ചെയ്തു
നന്നായി തന്നെ വിളമ്പി
പത്തിൽ ഒൻപതും കൊടുക്കാം


വാൽക്കഷണം
മമ്മൂട്ടിക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ് വൈശാഖിനെ
Friday, November 18, 2016

മര ഭീമന്മാരുടെ കാട്

മര ഭീമന്മാരുടെ കാട്
ഞങ്ങളുടെ അവസാന ദിവസത്തെ  കാണേണ്ടുന്ന സ്ഥലം സെക്കിയ നാഷണൽ പാർക് ആയിരുന്നു
മോളും വിവേകും അത് കണ്ടിട്ടുള്ള സ്ഥലമല്ല .എന്നാൽ കുഞ്ഞു എങ്ങിനെ എടുക്കും ഈ യാത്ര എന്നൊരു ഭയം എല്ലാവര്ക്കും ഉണ്ടായിരുന്നു ..ഹോട്ടൽ മുറിയിൽ കാർ സീറ്റിൽ നിന്നും രക്ഷപെട്ടു സ്വസ്ഥമായി കിടന്നു ഉറങ്ങി കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഉഷാറിൽ ആയി
എന്നാൽ യാത്ര മാറ്റി വയ്‌ക്കേണ്ട പോകാം എന്ന് തീരുമാനിച്ചു ഒന്പത് മണിയായപ്പോൾ ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു.ഫ്രസ്‌ന എന്ന ചെറു പട്ടണത്തിൽ ആണ് ഞങ്ങൾ രാത്രി കഴിച്ചു കൂട്ടിയത്.അമേരിക്കൻ ഹോട്ടലുകൾ വളരെ വൃത്തിയും വെടിപ്പും ഉള്ളവയാണ് .നമ്മുടെ ഐഡന്റിറ്റി കാണിക്കണം എന്നത് നിര്ബന്മാണ് ..പിന്നെ കീ കിട്ടും..രണ്ടു കീ വീതം ലഭിക്കും..ആരൊക്കെ അവിടെ തങ്ങുന്നു എന്നതും അവർ അന്വേഷിക്കില്ല..ആരെങ്കിലും നമ്മുടെ ലഗേജി കൊണ്ട് പോയി റൂമിൽ വയ്ക്കാൻ സഹായിക്കില്ല..നമ്മൾ തന്നെ കൊണ്ട് പോകേണ്ടി വരും..ബ്രേക്ക്ഫാസ്റ്റ് ഫ്രീ ആണ്..ഓരോ ഹോട്ടലിലും ഓരോ തരം  ആണ് ബ്രേക്ക് ഫാസ്റ്റ്..മുട്ട പാൽ പഴങ്ങൾ കോഫീ ടീ ഓട്സ് മേൽ കോൺഫ്ലേക്സ് .ബ്രീഡ് ബട്ടർ ജാം  ഇവ നിർബന്ധമായും ഉണ്ടാവും..നല്ല ഹെവി ആയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഇറങ്ങുകയാണ് ഞങ്ങളുടെ പതിവ് ..
അന്നൊരു തെളിഞ്ഞ ദിവസം..ആയിരുന്നു ..കുത്തനെയുള്ള കയറ്റങ്ങൾ..ഇരു വശവും ഇടതൂർന്ന വനം..ഇലകൾ പല നിറത്തിൽ..പൊഴിയാൻ  തയ്യാറായി നിൽക്കുന്നു.ചില മരങ്ങളുടെ ചുവട്ടിൽ പരവതാനി വിരിച്ച പോലെ ഇലകൾ പൊഴിഞ്ഞു കിടക്കുന്നു
കാട്ടു തീയുടെ രാജ്യമാണ് കാലിഫോർണിയ ..വഴിയിൽ പലയിടത്തും കാട് കത്തിയെരിഞ്ഞു കിടക്കുന്നതു കണ്ടു ..ചില ഇടത്തു..
നിയന്ത്രിതമായ തീ ..മുന്നോട്ട് പോകൂ
 എഴുതിയിരിക്കുന്നത് കാണാം..ഫോറസ്റ്റ്കാർ തന്നെ തീയിടുന്നതാണ് അത്
അത് എന്തിനാണ് എന്ന് ആദ്യം മനസിലായില്ല
സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 13000 അടി ഉയരത്തിൽ ആണ് പാർക്ക് സ്ഥിതി ചെയുന്നത് ..വെർട്ടിക്കൽ പോയിന്റ് അതാണ് എന്നേ  കരുതേണ്ടൂ ..എല്ലായിടവും അത്രക്കും ഉയരം ഉണ്ടാവില്ല ..നല്ല തണുപ്പാണ് മുഴുവൻ..മഞ്ഞുകാലം തുടങ്ങുകയാണല്ലോ ..എന്നാൽ മഞ്ഞു  വീണു തുടങ്ങിയിട്ടും ഇല്ല
പാർക്കിന്റെ വിസ്തീർണ്ണം ഏതാണ്ട് നാലുലക്ഷം ഏക്കറിന് മേൽ വരും
വാഹനങ്ങൾ വഴിയിൽ പ്രായേണ കുറവാണ് ..കാലാവസ്ഥ കാണിക്കുന്നത് മഴ എന്നാണ്.അത് കൊണ്ട് പൊതുവെ ടൂറിസ്റ്റുകൾ കുറവായിരുന്നു ..ഒത്തിരി ടൂറ്റിസ്റ്റുകളെ അക്കൊമൊഡേറ്റ്  ചെയ്യാൻ തക്കവണ്ണം ഉള്ള പാർക്കിംഗ് ..റോഡ് സൗകര്യങ്ങൾ ഇവിടെ ഇല്ലെനും
ഒന്ന് പറയാം..റോഡിൽ ഒരു വാഹനം ഹോണടിക്കുന്നതു ഞാൻ കേട്ടത് കൊച്ചിയിൽ എത്തിയതിനു ശേഷമാണ്..അവിടെ ഹൊങ്കിങ് (എന്നാണു ഹോണടിക്കുന്നതിനു പറയുന്നത് )തീരെ കുറവാണ്..പിറകിലെ കാർ നമ്മളെ ഹോണടിച്ചാൽ നമ്മളെ പട്ടി എന്ന് വിളിച്ചു ആക്ഷേപിക്കുന്നതിനു തുല്യം അപമാനകരമാണ് ഇവർക്ക്..തിരക്കുള്ള ഹൈ വെ ..നഗര മുഖങ്ങൾ ഇവയിൽ ഒക്കെ ട്രാഫിക് ജാമിൽ പെട്ട് കിടന്നാൽ..ആരും ഹോണടിക്കില്ല..എട്ടോ പത്തോ നിരയൊക്കെയാണ് ഒരു വശത്തേക്ക് പോകാനുള്ള ലൈനുകൾ ..നമുക്ക് സൈഡ് ലൈറ്റ് ഇട്ടു മുന്നിൽ കയറി പോകാം ..അതിനും ഹോണടിക്കേണ്ട .നമ്മൾ പതുക്കെയാണ് പോകുന്നത് എങ്കിൽ ..പിറകിൽ അഞ്ചു വണ്ടികൾ വന്നാൽ നമ്മൾ അവർക്കു വഴി ഒഴിഞ്ഞു കൊടുക്കണം മുന്നോട്ടു പോകാനായി എന്നാണു ചെറു റോഡുകളിലെ നിയമം
ആരും പെട്രോൾ അടിച്ചു തരികയും ഇല്ല .പമ്പിൽ കയറി കാശ് കാർഡിൽ അടിച്ചു വേണ്ടത്ര പെട്രോൾ സ്വയം അടിച്ചു കാർ അടച്ചു കയറി പൊന്നോളണം..അതിൽ രസകരമായ വസ്തുത ..പെട്രോളിന് ഓരോ സ്ഥലത്തും ഓരോ വിലയാണ്.വിജനവും റിമോട്ടും ആയ സ്ഥലങ്ങളിൽ..വലിയ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഒക്കെ പെട്ട്രോളിനു വലിയ വില ആയിരിക്കും ...
കാട്ടിലേക്കൊക്കെ പോകുന്നതിനു മുമ്പ് ഫുൾ ടാങ്ക് അടിച്ചില്ലെങ്കിൽ വിവരം അറിയും..എന്നാൽ നമ്മൾ വഴിയിൽ കിടന്നാൽ എന്താണ് കുഴപ്പം എന്ന് അന്വേഷിക്കുന്ന നല്ല സമരിയക്കാർ ആണ് അമേരിക്കൻ ടൂറിസ്റ്റുകൾ എന്നതും ഉണ്ട്

പറഞ്ഞു വന്നത് നിശബ്ദമായ കാര് യാത്രകളെ കുറിച്ചാണ്..പിറകിലുള്ള വണ്ടികൾ നമ്മളെ ശല്യം ചെയ്യുന്നില്ല..മത്സരം ഓട്ടം ഇല്ല..വന പാത വിജനമാണ് ..മുൻപേ പോകുന്ന ഒരു വണ്ടി മാത്രമേ ഉള്ളൂ..അതിനു പിറകെ ഞങ്ങളും വച്ച് പിടിച്ചു..മുകളിൽ നിന്നും ഇടയ്ക്കിടയ്ക്ക്  ഓരോ വണ്ടി വരുന്നുണ്ട്..ഇനി പാർക് അടച്ചോ എന്നായി സംശയം..ചെറിയ എന്തെങ്കിലും പ്രശനം ഉണ്ടായാൽ ഇവർ വഴി ക്ളോസ് ചെയ്തു കളയും ..ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കില്ല .

സിയേറ നെവേദ പർവത നിരകളിലാണ് ഈ പാർക്ക് സ്ഥിതി ചെയുന്നത്
ഞങ്ങൾ തലെന്നു രാത്രി വന്നു വന്നു താമസിച്ചത് ഫ്രെസ്നോ എന്ന സ്ഥലത്തായിരുന്നു .അത് ജോസ്മിട്ടി നാഷണൽ പാർക്കിനും സീക്കോയ നാഷണൽ പാർക്കിനും ഇടക്കുള്ള ഒരു ചെറു പട്ടണമായിരുന്നു
.സാൻഫ്രാസിസ്‌കോവിൽ നിന്ന്  ഏകദേശം 400 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ടു ..180 E നാഷണൽ ഹൈവേയിൽ കൂടി ഇവിടെ എത്താം ..ഫ്രസ്‌നോവിൽ നിന്നും ഏതാണ്ട് 90 മൈൽ അകലെയാണ് ഈ പാർക്
പല ഉയരങ്ങളിൽ പല കാഴ്ചകൾ ആണ് ഈ വനത്തിന്റെ പ്രത്യേകത..
ലജ്ജയോടെ എങ്കിലും ഒന്നും നിങ്ങളോടു പറയാം..ഫോട്ടോ എടുക്കാനുള്ള പോയിന്റുളളിൽ ഇറങ്ങി നിന്നും കാമെറക്കു പോസ് ചെയ്യാനല്ലാതെ..ഈ വന്യത കാൽ നടയായി ആസ്വദിക്കാൻ ഉള്ള തയ്യാറെടുപ്പു ഞങ്ങൾ ആർക്കും ഇല്ലായിരുന്നു .കുഞ്ഞി പെണ്ണിനെ അത്രക്കങ്ങു പരീക്ഷിക്കാൻ ഉള്ള ഭയം ആണ് പ്രധാന തടസം ..വേനലിൽ അല്ലല്ലോ യാത്ര..കാലാവസ്ഥ തീരെ അനുകൂലവുമല്ല ..നല്ല വരണ്ട കാലാവസ്ഥയിൽ നിന്നും..മരം കോച്ചുന്ന തണുപ്പുലേക്കുള്ള മാറ്റം ശരീരം അത്ര നന്നായി എടുക്കുകയും ചെയ്യുന്നില്ല എന്നതും സത്യമാണ് ..
ഓരോ ഉയരത്തിലും ഉള്ള വന ഭംഗി ആസ്വദിച്ചും ഫോട്ടോ എടുത്തും ഞങ്ങൾ മുന്നോട്ടു പോയി ..
അന്ന് വൈകീട്ട് നഗരത്തിൽ ഹാലോവീൻ ആണ്.അതിൽ പങ്കെടുക്കണം എന്നത് കൊണ്ട് നേരത്തെ യാത്ര തീർത്ത് പോരാൻ ആയിരുന്നു പദ്ധതി
എത്ര കണ്ടാലും മതി വരാത്ത ഈ വന ഭംഗി ഞങ്ങളുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കളഞ്ഞു എന്നതാണ് വാസ്തവം
ഞങ്ങൾ കാണാൻ വന്നിരിക്കുന്നത്
ക്രിസ്തുമസ് ട്രീ എന്ന് നമ്മളെല്ലാം വിളിക്കുന്ന കോണിഫെറസ് മരങ്ങൾ ആണ് സെക്കിയ (sequoia )എന്ന് വിളിക്കപ്പെടുന്നത് ..ഈ കാടിന്റെ ആകർഷണവും ഈ ഭീമ മര വൃദ്ധരാണ് ..
ഭൂമിയിലെ ഏറ്റവും വലിയ 10 മരങ്ങൾ ഈ കാട്ടിലാണുള്ളത് ..ഏറ്റവും പഴക്കമുള്ള മരങ്ങളും ഇവിടെ ആണ്
സത്യത്തിൽ ഈ മരങ്ങൾ കാണാൻ ആയിരുന്നു അരയും തലയും മുറുക്കി ഞങ്ങൾ ഇറങ്ങിയത്
വഴിയിൽ ചാറ്റ മഴ തുടങ്ങി ..നല്ല തണുപ്പും .. നല്ല ഉയരത്തിൽ എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നത് ബുദ്ധിമുട്ടായി.എന്നാൽ മര ഭീമൻമാരുടെ അടുത്തു എത്തിയപ്പോൾ മഴ ശമിച്ചിരുന്നു..ഏതാണ്ട് 9000 അടി ഉയരം എന്ന് പറഞ്ഞാൽ തണുപ്പ് എത്ര ഉണ്ടാവും നിങ്ങൾക്കൂഹിക്കാമല്ലോ
വെറും ഒരു ജീൻസും അലങ്കാരത്തിന് കൊള്ളാവുന്ന വൂളൻ സ്വെറ്ററുകളും ഒക്കെയേ കയ്യിലുള്ളൂ
.എല്ലാം എടുത്തു ധരിച്ചു ജയന്റ് ട്രീ പാർക്കിനു മുന്നിൽ ചെന്നിറങ്ങി ..
വഴിയിൽ ഉടനീളം വന്മരങ്ങൾ നിറയെ ഉണ്ട്
എന്നാൽ ഞങ്ങളുടെ ഉദ്ദേശം ജെനെറൽ ഷെർമാനെ കാണുക എന്നതാണ് ..ഓരോ മരത്തിനും ഓരോ പേരുണ്ട്.ആ പേര് മരത്തിനു മുന്നിൽ എഴുതി വച്ചിട്ടും ഉണ്ട്
ഇപ്പോഴും വനം എന്നാൽ എനിക്ക് കാളിദാസന്റെ ശാകുന്തള ത്തിലെ വന വർണ്ണന ആണ് ഓർമ്മ വരിക..
ഏതാണ്ത അങ്ങിനെ ഒക്കെ തന്നെ ഇവിടെ സ്ഥിതി .തണുപ്പ് കൂടുതൽ ആണ് എന്നതൊഴിച്ചാൽ ബാക്കി എല്ലാ അർഥത്തിലും..അചുംബിതമായ വനം എന്നൊരു തോന്നൽ അമേരിക്കൻ വനങ്ങൾ നമുക്ക് നൽകും..ഈ വനത്തിന്റെ 84 % വും റോഡുകൾ ഇല്ലാത്ത..നടപ്പു വഴികൾ പോലുമില്ലാത്ത വന്യത തന്നെയാണ്.ലോകത്തു അപൂർവ്വമായി മാത്രം കാണപ്പെടുന്ന അനേകം വന്യ ജീവികളുടെ അവസാനത്തെ ആവാസ കേന്ദ്രമാണിവിടം..മൃഗങ്ങളിലും സസ്യങ്ങളിലും ഒക്കെ അപൂർവമായ പല ഇനങ്ങളും  ഇവിടെ കാണപ്പെടുന്നു.കുതിരപ്പുറത്തോ കാൽ നടയായോ മാത്രമേ ഈ വഴി യാത്ര ചെയ്യാൻ കഴിയൂ ..
അമേരിക്കൻ ഗൃഹങ്ങൾ അവയുടെ നിർമ്മാണ രീതി ഒന്ന് പ്രത്യേകമാണ്
കോൺക്രീറ്റ് കൊണ്ട് ഫ്രെയിം  മാത്രമേ ചെയ്യുകയുള്ളൂ..നിലകൾ മാത്രം ചെയ്യും..പിന്നെ ഭിത്തിയും തറയും ..എല്ലാം മരങ്ങൾ കൊണ്ടാണ് ചെയ്യുന്നത്
ഇടയ്ക്കു തൂണുകൾ ഉണ്ടാവും ..ഭിത്തിയുടെ ഇടയ്ക്കും  കുറച്ചു വാക്യം ..ശൂന്യമായ സ്ഥലം ഉണ്ടാവും..
കോണികളും മരങ്ങൾ കൊണ്ടാവും ..അതായത് മരമാണ് ഇവരുടെ ഗൃഹ നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു ..
അമേരിക്ക ഒരു കുടിയേറ്റ രാജ്യം ആണെന്നറിയുമല്ലോ..ബ്രിട്ടൻ തങ്ങളുടെ .കുറ്റവാളികളെ നാട് കടത്തിയിരുന്നത് അമേരിക്കയിലേക്കായിരുന്നു ..
ശക്തരും തനിക്കു താൻ പോന്നവരും ആയ അവർ ഇവിടെ ചെറിയ സെറ്റില്മെന്റുകൾ സ്ഥാപിച്ചു ജീവിതം തുടങ്ങി..സ്വയം ഗ്രാമങ്ങളും നിയമങ്ങളും ഉണ്ടാക്കി..ആദ്യം വന്നവർ സ്ഥലങ്ങൾ സ്വന്തമാക്കി..പിന്നീട് വന്നവർക്കു അതിൽ നിന്നും വിഹിതം നൽകി..കുതിരകൾക്കും പശുക്കൾക്കും സ്ത്രീകൾക്കും ജലത്തിനും അതിരുകൾക്കും വേണ്ടി തമ്മിൽ പോരാടി ..തദ്ദേശീയരായ ആദിമ ഗോത്ര വംശജരെ വർധിത വീര്യത്തോടെ കൊന്നൊടുക്കി ..ഭൂമി കുഴിച്ചു അയിരുകൾ കണ്ടെടുത്തു.അത് വന്കരയിലേക്കു കയറ്റി അയച്ചു..മരങ്ങൾ വെട്ടി വീട് ഉണ്ടാക്കി ..
കാട്ടിലെ തടി..തേവരുടെ ആന ..വലിയെടാ വലി ..
വന നാശവും പ്രകൃതിയെ അപമാനിക്കലും ഇവർക്ക് അതിജീവന തന്ത്രങ്ങൾ മാത്രമായിരുന്നു.പുഴ ...തങ്ങൾക്കു  കുടിക്കാനും കുളിക്കാനും മീൻ പിടിക്കാനും ഉള്ളതു
വനം ...മൃഗങ്ങളെ വേട്ട ആടാനും..ഫല മൂലാദികൾ ശേഖരിക്കാനും ..മരം മുറിക്കാനും ഉള്ള സ്ഥലം ..അങ്ങിനെ ഈ ആദിമ കുടിയേറ്റക്കാർ വനങ്ങൾ അടിക്കാട് കത്തിച്ചു വൃത്തിയാക്കി കൃഷി ചെയ്യാൻ തുടങ്ങി
മരങ്ങളുടെ മുകളിൽ ആയിരുന്നു ഇവരുടെ ആദ്യ കാല വീടുകൾ..മരങ്ങൾ മുറിച്ചു വീഴ്ത്തി ഈർച്ച വാളുകൊണ്ട് അറത്തു പലകകൾ ആക്കി..അവർ മരങ്ങളിലെ  ശിഖരങ്ങളിൽ വീടുകൾ ഉണ്ടാക്കി.താഴെ വീടുകൾ പണിതാൽ വന്യ ജീവികളുടെ ആക്രമണം ഉറപ്പാണല്ലോ
വന നശീകരണം വലിയ തോതിൽ നടന്നു ..മരങ്ങളിൽ ആണി അടിച്ചു കയറുകൾ കെട്ടി ആണ് ഈ മര വീടുകൾ ആദ്യ കാലങ്ങളിൽ ഉണ്ടാക്കിയിരുന്നത് ..
ലോകം മുഴുവൻ ദുഷ്ടന്മാർ ആയിരുന്നെങ്കിൽഭൂമി പണ്ടേ സമുദ്രത്തിൽ മുങ്ങി പ്പോകുമായിരുന്നു എന്നതാണ് വാസ്തവം..സ്വപ്നം കാണുന്നവർ..പ്രകൃതിയെ സ്നേഹിക്കുന്നവർ..അവർ ഈ ആദ്യകാല കുടിയേറ്റക്കാരിലും ഉണ്ടായിരുന്നു .അവരുടെ ശ്രമം ഫലമായണ് ഈ മര വൃദ്ധർ ഇപ്പോഴും ജീവിക്കുന്നത്.ഇല്ലെങ്കിൽ വീട് പണിക്കായി ക്യബ്ബിക് ഫീറ്റിൽ അളന്നു പണ്ടേ ഈ മരങ്ങൾ മണ്മറഞ്ഞു പോയേനെ..പ്രകൃതി സ്നേഹികളുടെ ശ്രമം ഫലമായാണ് വ്യാപകമായ വന നശീകരണം തടയാൻ അമേരിക്കക്കു ആയതു ..
മൂന്നോ നാലോ ഹെക്റ്റർ  സ്ഥലം നിറയെ പടു കൂറ്റൻ മരങ്ങൾ ..ഓരോന്നും നമുക്ക് എത്തി നോക്കാൻ പറ്റാത്ത അത്രയും ഉയരം ..മുന്നിൽ പേരെഴുതിയ ഫലകങ്ങൾ ..രാജാക്കന്മാരെ പോലെ തല യർത്തി നിൽക്കുന്ന വൃക്ഷ രാജാക്കന്മാർ

നമ്മൾ ഒരു ഇരുന്നൂറു കൊല്ലം പിറകോട്ടു പോയത് പോലെ തോന്നും .
അത്രയും പ്രാചീനമായ ഒരു സ്ഥലം ..മരങ്ങൾ തണുപ്പിൽ വിറങ്ങലിച്ചു നിലക്കുകയാണ്.ജയന്റ് ട്രീ പാർക് എന്നാണു ഇ സ്ഥലം അറിയപ്പെടുന്നത്


എങ്ങും കോൺഡിഫെറസ് മരങ്ങൾ മാത്രം ..വളരെ ചെറിയ വിത്താണ് ഇ മരത്തിന്റെ പ്രത്യേകത
ചുമ്മാ നിലത്തിട്ടാൽ മുളക്കുകയും ഇല്ല
കാട്ട് തീയിൽ കിടന്നു വേവണം ..എങ്കിലേ ഇത് മുളക്കൂ ..വഴിയിൽ കണ്ട നിയന്ത്രിത ഫയർ എന്ന ബോർഡിന്റെ അർത്ഥം  അപ്പോഴാണ് മനസിലായത്
ഈ കൂറ്റൻ മരങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് സെന്റിനാൽ എന്ന മരമാണ്.ഒറ്റ ത്തടി അങ്ങ് മുകളിൽ വരെ ..മുകളിൽ ചെന്നാൽ കുട വിരിച്ച പോലെ ചില്ലകൾ..ജെനെറൽ ഷെർമാൻ ഇത്തിരി മാറിയാണ് നിൽക്കുന്നത്.ആ മരം ക്ഷയിച്ചു തുടങ്ങി.എന്നാണു ഇവിടെ ഉള്ളവർ പറയുന്നത് .

84 മീറ്റർ ആണ് ഈ മരത്തിന്റെ ഉയരം ..103 അടിയാണ് അടി ഭാഗത്തെ ചുറ്റളവ് ..വെട്ടിയാൽ ഏതാണ്ട് 52000 ക്യബ്ബിക് ഫീറ്റ് തടി കിട്ടുമത്രേ ..ഭാരം ഏതാണ്ട് 2472000 പൗണ്ട് വരും (1124280 കിലോ )
ഈ മരത്തിന്റെ ഒരു കൊമ്പ് 1940 ഇൽ ഒടിഞ്ഞു വീണു ..കൊമ്പും ഭീമനായിരുന്നു .മൂത്ത സീക്കോയ മരങ്ങൾ കരിങ്കല്ല് പോലെയാണ്.തടിക്കു ഭയങ്കര ഉറപ്പാണ് ..മഴയത്തോ വെയിലത്തോ ഒന്നും അഴുകി പോകില്ല ..ഈ വീണ കൊമ്പ് പാർക്കിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് .അത് ഭംഗിയായി വെട്ടി..ഉള്ളിൽ കൂടി ഒരു ചെറു വഴി ഉണ്ടാക്കിയിരിക്കുന്നു


വീണു കിടക്കുന്ന മറ്റൊരു മരത്തിന്റെ തടിയിൽ കൂടി ഒരു റോഡുണ്ട് ഇവിടെ.ചത്താലും ചാവില്ല തിരുവാഴിത്തൻ എന്നൊരു ചൊല്ലുണ്ട്
അത് പോലെ ചെരിഞ്ഞാലും കട പുഴകിയാലും ഒന്നും ഈ മരങ്ങൾ അങ്ങ് പട്ടു പോവുകയില്ല .ഒരു മരത്തിന്റെ ഉള്ളിൽ കൂടി ഞങ്ങൾ കടന്നു പോവുകയുണ്ടായി .


ഇത്രയും കടുപ്പവും വലിപ്പവും ഉള്ള ഈ മരത്തിന്റെ വിത്തുകൾ കാറ്റത്ത് പറന്നു പോയി വീണു മുളക്കുന്നവയാണ്..അത്ര ചെറുതും കനം കുറഞ്ഞതും ആണിവ
ഇരുന്നൂറു മുതൽ 500 അടിവരെ ഈ വിത്തുകൾ പറന്നു പോകും ..മുളച്ചു കഴിഞ്ഞാൽ..ഈ ചെടികൾ വളരെ വളരെ ദുർബ്ബലരാണ് ..അത് കൊണ്ട് കാട്ടിലെ മറ്റു വള്ളി ...കുറ്റി ചെടികളുടെ ഇടയിൽ മുകളിലേക്ക് വളരില്ല ..അത് കൊണ്ട് കാട്ടു തീ വന്നു അടിക്കാട് മുഴുവൻ കത്തി നശിച്ചു കഴിഞ്ഞാൽ ഈ വിത്തുകൾ ആ ചാരത്തിനടിയിൽ നിന്നും പതുക്കെ മുളച്ചു വരാൻ തുടങ്ങും
ഇപ്പോൾ ഇവയെ വ്യാപാരത്തിനായി വളർത്തി തുടങ്ങിയിട്ടുണ്ട്..പ്രധാനമായും അലങ്കാര ക്രിസ്തുമസ് മരമായും..യൂറോപ്പ് മുഴുവൻ ഈ മരങ്ങൾ വളർത്തപ്പെടുന്നുണ്ട്.ചെറു മരങ്ങൾക്കു കാതലിനു കട്ടി കുറവാണ് അത് കൊണ്ട് തീപ്പട്ടി ക്കോൽ  ഉണ്ടാക്കാനും മറ്റു ചെറു തടിയുടെ ഉപയോഗങ്ങൾക്കുംഈ തടി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് കട്ടിയുള്ള സീക്കോയ തടി ഉത്തരത്തിനും തൂണുകൾക്കും കളും ഒക്കെ ആയി ധാരാളം ഉപയോഗിക്കുന്നുണ്ട്..മര വീടുകൾ പണിയുമ്പോൾ ഇവയെ അറുത്തെടുത്തു പലക ആക്കി കാബിനുകൾ കെട്ടാൻ ഉപയോഗിക്കുന്നു.വലിയ വംശ നാശ ഭീഷണി നേരിട്ടിരുന്ന ഈ മരങ്ങൾ ഇപ്പോൾ പതുക്കെ വീണ്ടും സായിപ്പന്മാരുടെ ഇഷ്ട്ട വൃക്ഷമാവുകയാണ്..വ്യാപാരവശ്യത്തിനായി ഈ മരങ്ങൾ വളർത്തി തുടങ്ങിയിട്ടുണ്ട്
വിത്ത് ഗുണം പത്തു ഗുണം എന്നത് ചുമ്മാ പറയുന്നതാണെന്നു സിക്കോയ മരങ്ങളുടെ വിത്ത് കണ്ടാൽ അറിയാം..
സിക്കോയ എന്ന വാക്കു ..സൈക്കോയവ (1767 -1843)എന്നൊരു ഭാഷ ഗവേഷകൻറെബഹുമാനാർധം നിന്നും നൽകിയതാണ് .ചെറോക്കീ എന്നൊരു ലാറ്റിൻ അക്ഷരങ്ങൾ കൊണ്ടുള്ള അക്ഷരമാല ഉണ്ടാക്കിയതാണ് ഇദ്ദേഹമാണ് ..ആദിമ വംശജരുടെ ഇടയിൽ വളരെ പെട്ടന്ന് ഈ ഭാഷ പ്രചാരത്തിൽ വന്നു..സ്വന്തമായി എഴുത്തോ വായനക്കൊ ഭാഷ ഇല്ലാതിരുന്ന ആദിവാസികൾക്ക് സ്വന്തമായി അക്ഷരമാല ഉണ്ടാക്കിയ ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ മഹാ വൃക്ഷങ്ങൾക്ക് സൈക്കോയ മരങ്ങൾ എന്ന് പേരിട്ടു വിളിക്കാൻ അമേരിക്കക്കാർ തുടങ്ങിയത്..ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എല്ലാം ഈ മരങ്ങൾ കോണിഫെറസ് മരങ്ങൾ തന്നെയാണ്
അമേരിക്കയിലെ ഗോത്രവർഗക്കാരിൽ പ്രമുഖരാണ് ചെറോക്കീ ട്രൈബൽസ് ..അവർക്ക് എഴുതപ്പെട്ട ഒരു ലിപിയോ ഭാഷയോ ഉണ്ടായിരുന്നില്ല.സീക്കോയ ആണ് ആദ്യമായി അതിനു മുതിരുന്നത്.ചിത്ര ലിപികളും ഒക്കെ ചേർന്ന് 81 അക്ഷരങ്ങൾ ഉള്ള ഒരു അക്ഷരമാല അദ്ദേഹം തയ്യാറാക്കി..അത് പെട്ടന്ന് പ്രചാരം നേടി..ചെറൂക്കികൾ വളരെ പെട്ടന്ന് അത് എഴുതാനും വായിക്കാനും പറ്റിച്ചു..ആദ്യമായി അമേരിക്കൻ പൗരത്വം എടുത്ത ഗോത്രങ്ങളിൽ ഒന്നാണ് ഇവർ..ആ ലിപി തയ്യാറാക്കിയ സീക്കോയെ എന്ന വെള്ളി ത്തച്ചന്റെ ഓർമ്മക്കായാണ് അവർ ഈ വൃക്ഷങ്ങൾക്ക് സീക്കോയ എന്ന് പേരിട്ടത്.അതെ പേര് തന്നെ നാഷണൽ പാർക്കിനും വന്നു ചേർന്ന് മൊണാച്ചീ (monachee ) എന്നൊരു ഗോത്ര വംശത്തിന്റെ ആവാസ സ്ഥലമായിരുന്നു ഇന്നിപ്പോൾ പാർക്കിരിക്കുന്ന സ്ഥലം
കുടിയേറ്റക്കാരായ അ മേരിക്കക്കാർ വന്നപ്പോൾ ഈ വൻ വൃക്ഷങ്ങൾ കണ്ടു അവർക്കു കൊതി സഹിച്ചില്ല..വലിയ തോതിൽ  അവർ ഈ മരങ്ങൾ വെട്ടി വീഴ്ത്താൻ തുടങ്ങി..പക്ഷെ പിന്നെയാണ് അവർക്കു മനസിലായത്..ഇത് തങ്ങളുടെ ആവശ്യത്തിന് ഉപകരിക്കില്ല എന്ന്.അത് കൊണ്ടാണ് ഈ മരങ്ങൾ കഠിനമായ കുടിയേറ്റ ശ്രമങ്ങളെ അതി ജീവിച്ചു ഇപ്പോഴും നില നിൽക്കുന്നത്
വെട്ടി മറിക്കപ്പെട്ട ഈ മരങ്ങൾക്കായി  ഒരു കുടീരം പണിതിട്ടുണ്ട് പാർക്കിൽ
പാർക്കിൽ ഒരു ചെറിയ പ്രദർശന കേന്ദ്രം ഉണ്ട് ..വിറകിട്ടൂ കത്തിക്കുന്ന നെരിപ്പോടാണ് ഇവിടെ ഉള്ളത്
ഈ മരങ്ങളുടെ സവിശേഷതകൾ..പാർക്കിന്റെ ചരിത്രം എല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്


ജെനെറൽ ഷെർമാൻ എന്ന വമ്പൻ വൃക്ഷം സത്യത്തിൽ മരിച്ചു കൊണ്ടിരിക്കുകയാണ് ...
സെന്റിനൽ എന്ന മരമാണ് ആണ് എനിക്ക് വളരെ ഇഷ്ട്ടമായതും കുറേക്കൂടി പച്ചപ്പും ഓജസ്സും   ഉള്ളതും.. കാണാൻ ഭംഗിയുള്ളതും
  മര ഭീമന്മാരുടെ ഈ സമ്മേളനം മനസിലെ എന്നും പച്ചപിടിപ്പിക്കുന്ന ഒരു ഓർമ്മയാണ്
ഒരു പക്ഷെ ലോകത്തെ തന്നെ അപൂർവ്വമായ കാഴ്ചയും


Tuesday, November 15, 2016

tramp jayichu


ട്രംപ് ജയിച്ചു 
മുഴുവൻ അമേരീക്കക്കാരൂടേയും പ്രസിഡണ്ട് ആയിരിക്കും താൻ
എന്ന് അദ്ദേഹം പറയുകയും ചെയ്തു
ദരിദ്രർക്കും അശരണർക്കും വേണ്ടി പ്രതിജ്ഞാബദ്ധനല്ല
നികുതിളവുകൾ ധാരാളം നൽകും
ആന്റി ഇസ്ലാം ആൻറി മെക്സിക്കൻ നിലപാടൂകൾ
എടുക്കും
മെക്സിക്കൻ അഗതിർത്തിയിൽ മതിലു കെട്ടും
നടക്കട്ടെ
അമെരിക്കക്കാർ
അവരൂടെ കപട മാന്യതയുടെ
കപട സദാചാരത്തിന്റെ
കപട മതനിരപേക്ഷതയുടെ
എല്ലാ മുഖം മൂടികളും പറിച്ചെറിഞ്ഞിരിക്കുന്നു
അങ്കിൾ സാം വിവസ്ത്രനായിരിക്കുന്നു
നകഴുകന്റെ ആ മൂർഛയുള്ള പല്ലും നഖവും ലോകത്തിനു മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു
എഴുതപ്പെടാത്ത ഏതു വാഗ്ദാനവും ലംഘിക്കപ്പെടും
അതാണ് വലിയ ബിസിനസുകാരുടെ പതിവ്
നമുക്ക് നോക്കാം എന്താണ് സംഭവിക്കുക എന്ന്
വാൽക്കഷണം
ഇതി തിരഞ്ഞെടുപ്പ് വാർത്ത സമാപ്തഃ
തല വഴി മുണ്ടിട്ട് ഓടിപ്പോകുന്നത് ഞാനാണ്
നാണക്കേടൂകൊണ്ടല്ല
കല്ലേറു പേടിച്ചിട്ടാണ്
Like
Comment

desha sneham

ദേശ സ്നേഹം ഇപ്പോൾ അൽപ്പം പരിഹസിക്കപ്പെടുന്ന ചരക്കാണ് എന്നറിയാം..
എങ്കിലും പറയാതെ വയ്യ .
കേരളത്തിൽ വന്നിറങ്ങിയപ്പോലുള്ള ഒരു സന്തോഷം ..
അത് പറയാൻ വാക്കുകൾ പോരാ .
പത്തും മുപ്പതും കൊല്ലം പ്രവാസ ജീവിത നയിക്കുന്ന സഹോദരരെ 
നിങ്ങൾക്ക് മുപ്പട്ട് പ്രണാമം

tuttu muyalum note banum

കേന്ദ്ര സർക്കാർ കൊണ്ട് വന്ന കറൻസി മരവിപ്പിക്കൽ കഠിനമായ ശിക്ഷയാണ് ജനങ്ങൾക്ക്‌ നൽകിയത്
സത്യത്തിൽ ഡോക്ടർ തോമസ് ഐസക് ധനകാര്യ മാനേജ്‌മെന്റിൽ ഒരഭിപ്രായാം പറഞ്ഞാൽ അതിനു ഒരു മറുപുറം ഉണ്ടാവുകയും ഇല്ല
ഇവിടെ അദ്ദേഹം പറഞ്ഞു
നമ്മൾ സഹിക്കുക അല്ലാതെ മാർഗ്ഗമൊന്നുമില്ല ..
രാഷ്ട്രം അതി ഭീകരമായ ഒരവസ്ഥ നേരിടേണ്ടി വരും ..
വേണ്ടത്ര ആലോചിക്കാതെ വേണ്ടത്ര മുൻ കരുതൽ എടുക്കാതെ ആണ് ഈ നടപടി
എന്നെല്ലാം അദ്ദേഹം പറഞ്ഞു
അതെല്ലാം നേരായി തന്നെ ഭവിച്ചു എന്നതാണ് വാസ്തവം
..ജന രോഷം കൊണ്ട് മോഡി വല്ലാതെ വിഷണ്ണൻ ആയി തീരുകയും ചെയ്തു ..
കൂൾ മാൻ എന്ന് ശത്രുക്കൾ പോലും അംഗീകരിച്ച പ്രധാനമന്ത്രി വികാരാധീനാണ് ആയിത്തീരുന്നതും നമ്മൾ കണ്ടു ..
ആറുമാസത്തെ വിദേശ വാസത്തിനു ശേഷം നാട്ടിൽ വന്ന ഉടനെ ബാങ്കിലെ ചില അത്യാവശ്യ കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടിയിരുന്നു അതിനായി രണ്ടു ബാങ്കുകളിൽ ഇന്നേ ദിവസം പോയി
ബാങ്ക് മാനേജര്മാരുമായും പിന്നെ വിവിധ ധന കാര്യാ മാനേജ്‌മെന്റ്കാരോടും ഒരു നല്ല ചിത്രമാണ് തെളിഞ്ഞു വന്നത് 
ബാങ്കുകൾ വലിയ ഉത്സാഹത്തിൽ ആണ് ..നല്ല തുക അവർ ഡിസമ്പർ അവസാനമാകുമ്പോഴേക്കും പ്രതീക്ഷിക്കുന്നു ..
ധാരാളം അന്വേഷണങ്ങൾ വന്നു കൊണ്ടേ ഇരിക്കുകയാണ് ..
വളരെ വളരെ കൂടുതൽ തുക സമാഹരിക്കാൻ ബാങ്കുകൾക്ക് ആയേക്കും എന്നവർ പ്രതീക്ഷിക്കുന്നു ..സംസ്ഥാന നികുതിവകുപ്പിനു .വ്യാപാരി വ്യവസായികളുടെ .ഈ വെളിവാക്കപ്പെട്ട തുകകൾ
..കണക്കുകൾ ബാങ്കിൽ നിന്നും ലഭിച്ചാൽ..അത് വലിയൊരു നേട്ടം ആയിരിക്കും ...
സമ്പദ് വ്യവസ്ഥ ..മെച്ചപ്പെടുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്
ഒരു പക്ഷെ ഈ നൂറ്റാണ്ടിൽ ഇന്ത്യൻ രൂപ ഇത്രയും ശക്തമായ ഒരു നിലയിൽ എത്തുന്നതും ഇപ്പോഴായിരിക്കും എന്നാണു അവർ കരുതുന്നത്
ഖജനാവിൽ വലിയ തുകകൾ വന്നു ചേരുന്നുണ്ട് ..
200 %പെനാൽട്ടി അപ്പീലിൽ പോയി കുറച്ചു കിട്ടിയാൽ ആംനെസ്റ്റി നല്ലതായേക്കും എന്ന് കള്ള പണക്കാർ പ്രതീക്ഷിക്കുന്നു ഉണ്ട്
എന്നാൽ തോമസ് ഐസക് ചോദിച്ച ആ ചോദ്യം ഇപ്പോഴും പ്രസക്തമാണ് ..50 ദിവസം വേണം സമ്പദ് വ്യവസ്ഥ മെച്ചപ്പെടാൻ എന്ന് അറിയുമായിരുന്നെങ്കിൽ ..എന്തിനാണ് ഇങ്ങനെ ഇത്ര ഷോർട് നോട്ടീസിൽ കാര്യങ്ങൾ തീർത്തത് 
സ്വന്തം പ്രജകളിൽ 99 %പേരെയും പട്ടിണിയുടെ വക്കിൽ എത്തിച്ചു വേണമായിരുന്നോ അത് നടപ്പാക്കാൻ 


  വാൽ ക്കഷണം 
വാട്ട്സ് ആപ്പിൽ ഒരു ടുട്ടു മുയലിന്റെ കഥ പ്രചരിക്കുന്നുണ്ട് ..ഫല മൂലാദികൾ നിരോധിച്ചപ്പോൾ വനത്തിന്റെ നല്ലതിന് വേണ്ടി എന്ന് കരുതി കുടല് കരിഞ്ഞു ജീവിക്കുന്ന പാവം മുയൽ 
നമുക്കും ആ മുയലാവാം 
കാത്തിരിക്കാം

currency ban

ഇല്ലത്തു ഒരൂക്കൻ കാളയുണ്ട് .വളഞ്ഞു കൂട്ടി മുട്ടി നിൽക്കുന്ന കരുത്തുറ്റ കൊമ്പുകൾ ആണ് കാളയുടെ സവിശേഷത .ഒരു ദിവസം നമ്പൂരി കാള യുടെ പിറകിൽ കൂടി ചെന്ന് ആ കൊമ്പിനകത്തു കൂടി തന്റെ തല കടത്തി ..കാള ആകെ വിരണ്ടു ..ഓട്ടമായി
..നമ്പൂരി കരച്ചിലും പിഴിച്ചിലും ..ഒന്നൊന്നര മണിക്കൂർ എടുത്തു
വാല്യക്കാരും നാട്ടുകാരും കൂടി ഒരു വിധം കാളയെ പിടിച്ചു കെട്ടി
നമ്പൂരിക്ക് മിണ്ടാൻ ആവതില്ല ..
കൊമ്പ് മുറിച്ചു നമ്പൂരിയെ പുറത്തെടുത്തു ..

ഇല്ലത്തെ ഒരു നമ്പൂരി മരിക്കാറായ നമ്മുടെ നമ്പൂരിയോട് ഉവാച
എന്നാലുംഅങ്ങ് ഇത്ര ആലോചനയില്ലാതെ പെരുമാറിക്കളഞ്ഞല്ലോ
ശരീരം മുഴുവൻ ചോരയാണ്..കയ്യിലും കാലിലും തലയിലും മുറിവും ഉണ്ട്
എങ്കിലും നമ്പൂരി മറുപടി വൈകിച്ചില്ല
ആലോചിച്ചില്ലെന്നോ ..ശിവ ശിവ
എത്ര ചിന്തിച്ചു നോം എന്ന താൻ കരുതണെ
മുൻപിൻ നിന്ന് തല കടത്തണോ ..പിറകിൽ നിന്ന് തല കടത്തണോ എന്ന് ഒരു മാസം ചിന്തിച്ചിട്ടാണ് ചെയ്തത്

വാ കഷ്ണം

ഇതും നോട്ടു ബാനുമായി ഒരു ബന്ധവുമില്ല
LikeShow more reactions
Comment
7 Comments
Comments
Hassan Hassy  
Gopakumar Pb രാജ്യദ്രോഹിണി!
Suresh Babu നമ്മുടെ നാടിനെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ശ്രദ്ധക്ക് ഒരുനാൾ നിങ്ങൾ തലകുമ്പിട്ട് ആരുടേയും മുഖത്തു നോക്കാതെ വരും . . നമ്മുടെ രാജ്യം നന്നാവുന്ന ദിവസങ്ങൾ കാത്തിരിക്കുന്നു
Giri Menon · Friends with Prasanna Kumar and 1 other
Shiva Shiva endha ee kelkanaa
    Uma Devi
    Write a comment...