2017, ഡിസംബർ 31, ഞായറാഴ്‌ച

new year greetings 2018

പുതു വര്ഷം ..
അത് പ്രത്യാശയുടെ ഒരു തിരി നാളമാണ്
പുതു സ്വപ്നങ്ങളുടെ ഒരു ഉത്സവമാണ്
നാളെയുടെ നന്മയാണ്
ഭാവി കരുതി വയ്ക്കുന്ന
നോവുകളുടെ
സന്തോഷങ്ങളുടെ
സ്വപ്നങ്ങളുടെ
ഒരു മന്ത്രിക ചെപ്പാണ്

ചങ്ങാതി

നിനക്കായി
ആ ചെപ്പിൽ നിന്നും..
നിർത്താതെ ..
സ്നേഹത്തിന്റെ ..
സന്തോഷത്തിന്റെ ..
ശ്രേയസ്സിന്റെ
ഐശ്വര്യത്തിന്റെ
മുത്തുകളും
പവിഴങ്ങളും
രത്നങ്ങളും
പ്രകൃതി വാരിക്കോരി ചൊരിയട്ടെ
ശുഭ പുതു വർഷ കാമനകൾ

മായാനദി film review

മായാനദി
ഈയിടെ ഇറങ്ങിയ സിനിമകളിൽ നമ്മെ അങ്ങിനെ കൊല്ലാതെ കൊല്ലുന്ന  പ്രണയ കഥ മായനദിയിലേതാണ് .ആധൂനിക യുവത്വത്തിന്റെ പ്രണയം..സെക്സ് ..ജീവിത കാഴ്ചപ്പാടുകൾ..ഇവയെക്കുറിച്ചെല്ലാം വളരെ സുധീരമായി മാറി ചിന്തിച്ചിട്ടുള്ള  സംവിധായകൻ ആണ് ആഷിക് അബു ..നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ ആണ് ഈത്തരത്തിൽ നമുക്ക് സെക്സിനെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തിൽ നിന്നും ഒരു വ്യസ്ത്യസ്ത കാഴ്ചപ്പാട് തരുന്നത് ..ബലാത്സംഗം ചെയ്യപ്പെടുന്ന പെൺ  കുട്ടിയെ തന്നോട് ചേർത്ത് അവളെ പരിണയിക്കുന്ന കാമുകൻ ..അതൊരു പുതു ചിന്തയായിരുന്നു ..അതുവരെയും  നായിക പിന്നീട്  ആറ്റിലോ കടലിലോ ..തീവണ്ടിക്കു മുന്നിൽ ചാടിയോ  ഒക്കെയായി ജീവിതം തീർക്കുകയാവും ചെയ്യുക.വീണ്ടും പദ്മരാജൻ തന്നെയാണ് തൂവാന തുമ്പികൾ കൊണ്ട് വന്നത് ..

നായകൻറെ ലിംഗം അറുത്ത് പ്രതികാരം ചെയ്യുന്ന ആഷിക് സിനിമ  ...സത്യത്തിൽ മലയാളി സ്ത്രീയുടെ അഹങ്കാരം ആയിരുന്നു.തെറ്റ് ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ സ്ത്രീക്ക് അധികാരം നൽകിയ ആ സിനിമ..പിന്നീട് നിത്യ ജീവിതത്തിലും കേരളീയ വനിതയെ നന്നായി സ്വാധീനിച്ചു പിന്നീടുള്ള ന്യൂസ്   കൊണ്ട്  നമ്മൾ  അറിഞ്ഞു 
അത് കൊണ്ട് തന്നെ നമുക്കീ സംവിധാകയനോട് നന്ദി ഉണ്ടാവേണ്ടതുണ്ട് ..
ഈ സംവിധായകന്റെ  സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഒരു ചെറിയ ആകാംക്ഷ ഉണ്ടായിരുന്നു .
ആഷിക് നമ്മളെ നിരാശപ്പെടുത്തിയും ഇല്ല 
മായ നദി ..നമ്മോടു പറയുന്നത് ഒരു പ്രണയ കഥ മാത്രമല്ല ഒരു ഒന്നാന്തരം   സസ്പെൻസ് ത്രില്ലെർ കൂടിയാണ് ..
 ആധൂനിക യുവതി യുവാക്കളുടെ തുറന്നു ഇടപെടലിന്റെ കഥയാണ്  ഈ സിനിമ നമ്മളോട് പറയുന്നത് 
അച്ഛനില്ലാത്ത ഒരു മകളും അവളെ പറ്റിച്ചു മുങ്ങിയ കാമുകനും ..ഒരു വശത്ത് ..കള്ളനോട്ടിന്റെ കറുത്ത വ്യാപാരവും ..പോലീസും റെയ്‌ഡും ഏറ്റു മുട്ടലും കൊലപാതകവും ... മറുഭാഗത്തും ആയി നമ്മൾ രണ്ടു പാരലൽ സിനിമകൾ ആണ് കാണുന്നത് ..
ക്രൈം ബ്രാഞ്ചിലെ പോലീസ് ഓഫീസറെ കൊന്നാണ് നായകൻ നാട്ടിലെത്തുന്നത്.കയ്യിൽ കാശുള്ളത് കൊണ്ട് അവൻ കൊച്ചിയിലെത്തി പഴയ കാമുകിയെ വീണ്ടും പ്രണയിക്കാൻ ശ്രമിക്കുകയാണ്.അവൾ ക്കവനോട് വലിയ വിരോധമൊന്നുമില്ല.എന്നാൽ വളർന്നു വരുന്ന ഒരു പുതുമുഖ നായികയാണ് അവൾ .അവനുമായി വീണ്ടും കമ്മിറ്റഡ് ആവാൻ അവൾ ഒരുക്കമല്ല..അവളെയും കൂട്ടി ദുബായിലേക്ക് പോകണം എന്നാണ് അവന്റെ മോഹം ..
ഇതിനിടയിൽ അനേകം നാടകീയ മുഹൂർത്തങ്ങൾ..അതാണ് സിനിമയുടെ കഥാ തന്തു ..
കുറച്ചു ഇഴയുന്നുണ്ട് ചിലയിടത്തു 
എങ്കിലും കഥ ഒരു വിധം നന്നായി പറഞ്ഞു .
ഞെട്ടിക്കുന്ന  ക്ളൈമാക്‌സും ഈ കഥയുടെ പ്ലസ് പോയിന്റ് ആണ് 

എന്നാൽ ടോവിനോയെ വേണ്ട വിധം ഉപയോഗിക്കാൻ ആഷിക്കിന് കഴിഞ്ഞോ എന്നത് സംശയമാണ് .നൈസര്ഗികതയാണ് പൊതുവെ ടോവിനോയുടെ ഒരു പ്രത്യേകത .ഇവിടെ പലപ്പോഴും നായക കഥാപാത്രത്തോട് അത്ര നീതി പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ് .ഒരു രംഗം തന്നെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്യിച്ചു പലപ്പോഴും സംവിധായകർ അഭിനേതാക്കളുടെ പരിപ്പിളക്കാറുണ്ട് .ഇവിടെയും അങ്ങിനെ എന്തെങ്കിലും ആവും കാര്യം എന്ന് തോന്നുന്നു .അല്ലെങ്കിൽ അഭിനേതാവിനു ഭാവാഭിനയം അത്രയ്ക്കേ ഉള്ളൂ എന്ന് കരുതിയാലും കുഴപ്പമില്ല .
ചുരുക്കി പറഞ്ഞാൽ നായക കഥാപാത്രം നമ്മുടെ പ്രതീക്ഷക്കത്രക്കു അങ്ങു ഉയർന്നില്ല എന്ന് സിനിമയുടെ ഭാഷയിൽ നമുക്ക് വ്യാഖ്യാനിക്കാം 
എന്നാൽ നായിക ..ഐശ്വര്യ ലക്ഷ്മി ..അടി പൊളി തന്നെ  ..അത്ര നൈസര്ഗികമായാണ് വളരെ സങ്കീർണ്ണമായ ഭാവ ചേഷ്ടകൾ അവളുടെ മുഖത്തു വന്നു പോകുന്നത് .മുഖത്തു തണുത്ത വെള്ളം പോലെ നമുക്കൊരു കുളിർമ്മ തോന്നും 
സാധാരണ ആഷിക് അബുവിന്റെ സിനിമകളുടെ ശക്തി ഭദ്രമായ ഒരു തിരക്കഥയാണ് ..ഇവിടെ പലപ്പോഴും തിരക്കഥ കയ്യിൽ നിന്നും വഴുതി പോകുന്നത് പോലെ തോന്നുണ്ട്..
എഡിറ്റിങ് അത്ര നന്നായി തോന്നിയില്ല ..ടോവിനോ പോലീസ് ഓഫീസറെ കൊല്ലുന്ന  രംഗം   തീരെ വ്യക്തതയില്ലാതെ ചിത്രീകരിക്കുകയോ എഡിറ്റ് ചെയ്യപ്പെടുകയോ ചെയ്തു എന്നാണു പോളിടെക്നിക്കിൽ പോകാത്ത എനിക്ക് തോന്നിയത് ..അങ്ങിനെ ആയിക്കോളണം എന്നില്ല കേട്ടോ 
പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടെന്നും ഇല്ലെന്നും പറയാം ..

ക്യാമറയ്ക്കു ..അതിന്റെ സ്വധർമ്മം അല്ലാതെ മറ്റൊന്നും ചെയ്യാനില്ല .വെറും ക്യാമറാമാൻ  സിനിമോട്ടോഗ്രാഫർ എന്ന കലാകാരൻ ആകുന്നത് സിനിമയെ ദൃശ്യമാധ്യമം എന്നതിനും അപ്പുറം  ഒരു കലയാക്കി മാറ്റുമ്പോഴാണ്  .ഇവിടെ സംവിധായകൻ പറഞ്ഞത് പോലേ ചെയ്യാനല്ലാതെ മറ്റൊന്നും ചെയ്യാൻ ജയേഷ് മോഹനായില്ല ..ലോക സിനിമയിലെയും മലയാള സിനിമയിലെയും പല പ്രഗത്ഭ സംവിധായകരും  നല്ല ക്യാമെറമാന്മാർ ആയാണ് തങ്ങളുടെ കരിയർ തുടങ്ങിയത് എന്ന് മറക്കരുത് 
മൊത്തത്തിൽ നല്ല ചിത്രം ആണ്..പക്ഷെ പലവട്ടം പറഞ്ഞ പ്രമേയമാണ് 
പത്തിൽ ഏഴു കൊടുക്കാം 



Directed byAashiq Abu
Produced byAashiq Abu
Santhosh T. Kuruvila
Written bySyam Pushkaran
Dileesh Nair
StarringTovino Thomas
Aishwarya Lekshmi
Music byRex Vijayan
CinematographyJayesh Mohan
Edited bySaiju Sreedharan
Production

2017, ഡിസംബർ 30, ശനിയാഴ്‌ച

ആട് 2 film review

ആട്  2
ആട് ഒന്ന് കണ്ടതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് രണ്ടും കൂടി കണ്ടു .നല്ലൊരു  എന്റെർറ്റൈനെർ എന്നേ പറയാനുള്ളൂ .
വലിയ സംഭവമാണീ സിനിമ എന്ന് കരുതി കാണാൻ പോകേണ്ട.മനസ് തുറന്നു ചിരിക്കാം..അത്രയേ ഉള്ളൂ ..കാർട്ടൂൺ കഥാപാത്രങ്ങൾ..കാർട്ടൂൺ  കഥ പോലെ അതിശയോക്തി പരമായ ചിത്ര സന്നിവേശം ..തറ കോമഡി ..
ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ് എഴുതിയ ആൾ ഇത്ര മോശമായ ഒരു തിരക്കഥ എഴുതും  എന്ന് കരുതാൻ കഴിയില്ല..ഉദര നിമിത്തം ബഹു കൃത  വേഷം എന്നാണല്ലോ .
എങ്കിലും മമ്മൂട്ടി കിങ്ങിൽ  പറഞ്ഞ പോലെ
സെൻസ് വേണം..സെൻസിബിലിറ്റി വേണം
സംവിധായകർക്ക് എന്ന് വെറുതെ മോഹിച്ചു പോകുന്നു ..വെറുതെ മോഹിക്കാം എന്ന് മാത്രമേ ഉള്ളൂ ..എങ്കിൽ കൂടി
ഈ ചിത്രത്തിൻറെ കൂടുതൽ ആഭാസകരമായ ഒരു മൂന്നാം പതിപ്പും ഉണ്ടാവും..ഇക്കുറി ആഭാസ നൃത്തം ചെയുന്ന അഭിനേതാക്കൾക്ക് ചലനങ്ങൾ മാത്രമേ മോശമുള്ളൂ ..തുണി ഉണ്ട് അത്യാവശ്യം..മൂന്നാം സിനിമയിൽ അവർ ബിക്കിനിയിട്ടു തന്നെ നൃത്തം ചെയ്യും  എന്നൊരു ഭയം ഇല്ലാതില്ല..
 ഒരു സാധാരണ സ്ത്രീയെ ദേഷ്യം പിടിപ്പിക്കുന്ന എലിമെന്റുകൾ ഉണ്ടെങ്കിലും..ഇതിനെ ജനപ്രിയമാക്കുന്നതു വേറെ ചിലതൊക്കെയാണ്.
തറ വേലകൾക്കും അപ്പുറം ...
ചില നല്ല തമാശകൾ..
സ്റ്റൈലൻ വില്ലന്മാർ ..
കലക്കൻ സ്റ്റണ്ട് സീനുകൾ ..
വലിയ തെറ്റില്ലാത്ത പാട്ടുകൾ ..
കഥയ്ക്ക് ഹരം  പകരുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് ..ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയ്ന്റ്സ് ആണ് ..
ജയസൂര്യയുടെ കഥാപാത്രത്തെ മഹത്വവൽക്കരിക്കാൻ ശ്രമം ഉണ്ടെങ്കിലും..നമുക്കത് സഹിക്കാം..എന്നുള്ളതാണ് വാസ്തവം .
സിറ്റുവേഷൻ കോമഡി യുടെ ചില നല്ല ഉദാഹരണങ്ങളും ഉണ്ട് .ഒന്നാമത്തെ ആടിൽ കഴുത്തിലേ സ്വർണ മാലയും കൂടി ഊരിയെടുത്ത് ഇറങ്ങിപ്പോയ ഭാര്യ നാല് കുട്ടികളുമായി ചാള വിൽക്കുന്ന രംഗം ശരിക്കും ബോധിച്ചു ..കൂടെ തേപ്പു കട എന്നൊരു ബോർഡും വച്ചിരിക്കുന്നു ..ഇതിലൊക്കെയാണ് നമുക്ക് മിഥുനോട് ഒരു സ്നേഹം തോന്നുന്നത് ..

ഒരു സംവിധായകൻ എന്ന നിലയിൽ എങ്ങിനെ അറിയപ്പെടാനാണ് മിഥുന് താല്പര്യം എന്നറിയില്ല . ..പ്രിയ ദര്ശനും ..സത്യജിത്‌റേയും അരവിന്ദനും സംവിധായകരാണ് ..ഇവർക്കും മൂന്നും തമ്മിൽ എന്താണ് സാമ്യം എന്നൊരു ചോദ്യം വന്നേക്കാം .. മൂന്നു പേരും ഗൗരവമുള്ള സിനിമ ചെയ്താലും ..നേർത്ത നർമ്മത്തിന്റെ ഒരു നൂലുണ്ടാവും അവരുടെ സിനിമകളിൽ .സത്യജിത് റേ ഒന്നും ആവേണ്ട ..ആ ബോയിങ് ബോയിങ് ഒരു 25 പ്രാവശ്യം കാണൂ ..കുമ്മാട്ടി..തമ്പ് .. എസ്തപ്പാൻ ..ചിദംബരം ഇതും കണ്ടു നോക്കൂ .ജോൺ അബ്രഹാമിന്റെ അഗ്രഹാരത്തിലേ കഴുതയും ചെറിയച്ഛന്റെ ക്രൂര കൃത്യങ്ങളും പറ്റുമെങ്കിൽ കാണൂ  .
മൂന്നു മണ്ടന്മാർക്ക്സം വരം കിട്ടുന്ന ഒരു സിനിമ ..കുട്ടികളുടെ വേണ്ടിയുള്ളത്ആണ് ..സത്യജിത് റേ  ചെയ്തിട്ടുണ്ട് ..Goopy Gyne Bagha Byne ..മൂന്നു സിനിമകൾ  ആണ് ..സീക്വൽ ആയിട്ട് ചെയ്തതാണ് .മൂന്നാമത്തെ ആട് എടുക്കുന്നതിനു മുൻപ് ഇത് കാണണം .വളരെ ഗുണം ചെയ്യും .
നർമ്മം  എന്ന് പറഞ്ഞു കൊണ്ട്ഇങ്ങനെ തലക്കിട്ടു കൂടം കൊണ്ടടിക്കല്ലേ മാഷേ
സംവിധായകൻ എന്ന നിലയിൽ നിങ്ങളിൽ പ്രതീക്ഷ ഉള്ളത് കൊണ്ട് പറയുകയാണ് എന്ന് കരുതിയാൽ മതി..ചെറുപ്പം ആണല്ലോ ..ഇനിയും സമയം ഉണ്ട്
കാർട്ടൂൺ  കാണുന്നത് നിർത്തിയെ മതിയാവൂ
കാരിക്കേച്ചറുകൾ വലിയ അധികപ്പറ്റാണീ സിനിമയിൽ
പിന്നെ ലോകം നന്നാക്കാനോ ബുദ്ധി അറിവ് ഇവ വികസിക്കാനോ ഒന്നും  അല്ലല്ലോ നമ്മൾ തിയേറ്ററിൽ പോകുന്നത് .മനസ് ഒന്ന് അഴയാൻ  ആണല്ലോ .അതിനീ  സിനിമ സഹായിക്കും
പത്തിൽ ആറു  കൊടുക്കാം



Directed byMidhun Manuel Thomas
Produced byVijay Babu
Written byMidhun Manuel Thomas
StarringJayasurya
Dharmajan Bolgatty
Saiju Kurup
Vineeth Mohan
Bhagath Manuel
Vijay Babu
Music byShaan Rahman
CinematographyVishnu Narayan
Edited byLijo Paul

   

2017, ഡിസംബർ 29, വെള്ളിയാഴ്‌ച

വിമാനം movie review

വിമാനം 
കണ്ടിട്ട് ഇഷ്ടമായ ഒരു സിനിമയാണ് വിമാനം.
നന്നായി പറഞ്ഞു പോയ കഥ.വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞതിൽ കൂടുതലില്ല..
എന്നാൽ മനോഹരമായ ഒരു പ്രണയം അതിന്റെ കൂടെ എഴുതി ചേർത്തിട്ടിട്ടുണ്ട് ..
അൽപ്പം കേൾവികുറവുള്ള  ഒരു ചെറുപ്പക്കാരന്റെ തീവ്രമായ പാഷൻ..അത് വിജയിക്കുന്നതിന്റെ കഥയാണ്.
നായിക ദുർഗാ കൃഷ്ണ അത്ര സുന്ദരി എന്ന് പറഞ്ഞു കൂടാ.മൂക്ക് തീരെ ഗുണമില്ല..എന്നാൽ ആ കുട്ടിയുടെ കണ്ണുകൾ അതീവ മനോഹരങ്ങൾ ആണ്.ഒരു വിധം നന്നായി അഭിനയിക്കുകയും ചെയ്തു 
പൃഥ്‌വി രാജ് ഒരു വിധം നന്നായി തന്നെ അഭിനയിച്ചു എന്ന് പറയാം..പൊതുവെ ഇഷ്ട്ടപ്പെട്ട നടീ  നടന്മാരുടെ എല്ലാ ചിത്രങ്ങളും അഭിമുഖ സംഭാഷണങ്ങളും കാണുന്ന സ്വഭാവം ആണെന്റേത് ..അങ്ങിനെ രാജു എന്തെല്ലാം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടോ..അതെല്ലാം ഞാൻ കണ്ടിട്ടുണ്ട്.അതിൽ എനിക്ക് വളരെ പ്രസക്തം ആയി തോന്നിയ ഒരു പ്രസ്താവന ഏതാണ്ടിങ്ങനെയാണ് 
 "മമ്മൂട്ടിയും മോഹൻ ലാലും ഒക്കെ അവരുടെ വയസിനു ചേർന്ന കഥാപാത്രങ്ങളെ വേണം സ്വീകരിക്കാൻ.ഞാൻ ഇപ്പോൾ ക്ലാസ്സ് മേറ്റിലെ പ്പോലെ  ഒരു കോളേജ് കുമാരൻ ആയി അഭിനയിച്ചാൽ ശരിയാവില്ല.അങ്ങിനെ ചെയ്യുകയും ഇല്ല "
എന്നിട്ട് മീശ വടിച്ചു കളഞ്ഞ പതിനേഴുകാരനായി അഭിനയിക്കുകയും ചെയ്തു .അത് ശരിയായില്ല..പകരം ഒരു ചെറുപ്പക്കാരനെ വച്ചാൽ മതിയായിരുന്നു ..ഇതിപ്പോൾ പതിനേഴു കാരനായും 55 കാരനായും സ്വയം അഭിനയിച്ചിരിക്കുന്നു.അത് കാണികൾക്ക് അരോചകം ആണ് എന്ന് പറയാതെ വയ്യ 

കഥ തിരക്കഥ സംഭാഷണം എല്ലാം ചെയ്തിരിക്കുന്നത് പ്രദീപ് എം നായർ ആണ് .അദ്ദേഹത്തിന്റെ ആദ്യ ചിത്രം ആണെന്ന് തോന്നുന്നു ..നല്ല കയ്യടക്കത്തോടെ സംവിധാനം ചെയ്തിട്ടുണ്ട് 

ഗൗരവമായിട്ടു കഥ പറയുമ്പോൾ പുട്ടിനു തേങ്ങാ ഇടുന്നതു പോലെ കുറെ പാട്ടുകൾ തിരുകി കയറ്റുന്നത് കഷ്ടമാണ് ..അതും ബാക് ഗ്രൗണ്ട് മ്യൂസിൿമായി ഒത്തു പോകാത്ത ഗാന സംവിധാനം ..നല്ല പാട്ടുകൾ വേണം എങ്കിൽ..ആദ്യം അവ നന്നായി കൊറിയോഗ്രാഫ് ചെയ്തു കഥയിൽ കാണികൾക്കു വിഷമം ഉണ്ടാക്കാത്ത രീതിയിൽ ലയിപ്പിക്കണം.
ദൈവമേ ഇപ്പോൾ പാട്ടു തുടങ്ങുമല്ലോ 
എന്ന് കാണികളിൽ ഒരു ഭീതി ഉണ്ടാകരുത് 
രണ്ടു പ്രാവശ്യം നമ്മൾ ഈ കഥയിൽ ആകാശത്തേക്ക്  പറത്തി വിടുന്ന വിളക്കുകൾ കണ്ടു ..ആ കാഴ്ച നന്നായി.മംഗോളിയരുടെ ഒരു പുരാതന ആചാര രീതിയാണിത് . വർഷത്തിൽ ഒരു ദിവസം..തങ്ങളുടെ ആഗ്രഹം  എന്താണെന്ന് മനസിൽ വിചാരിച്ചു കൊണ്ട് ആൾക്കാർ ഇത് പോലെ വിളക്കുകൾ കത്തിച്ച ആകാശത്തേക്ക് പറത്തി വിടും..ആ ദിവസം പുഴയുടെയും കടലിന്റെയും ഒക്കെ തീരത്ത്  കച്ചവടക്കാർ ഈത്തരം വിളക്കുകൾ വിൽക്കാൻ കൊണ്ട് വയ്ക്കും.കാർത്തിക വിളക്ക് പോലെ  ദൃശ്യ ഭംഗിയുള്ള ചടങ്ങാണിത് .ആകാശത്ത് ആയിരമായിരം വിളക്കുകൾ അങ്ങിനെ ഒഴുകി നടക്കും ..കഥയിലേക്ക് ഇത് സന്നിവേശിപ്പിച്ച രീതി കൊള്ളാം 
എന്തൊക്കെയോ കൂടി പറയാൻ ഉണ്ടായിരുന്നോ ഈ കഥയിൽ എന്നൊരു സംശയം നമുക്ക് തോന്നാം ..ചിലയിടത്ത് ചില ചേരായ്കകൾ 


കുട്ടികൾക്ക് കാണിക്കാൻ കൊള്ളാവുന്ന ഒരു സന്ദേശ കഥയാണ് ഇത് ..ദൃഢ നിശ്ചയം..ഏതു വൈതരണികളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്ത്തരാക്കും എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു 

അനാർക്കലി മരക്കാരുടെ ഗൗരി കൊള്ളാം ..നല്ല അഭിനയ രീതിയും ശാരീരിക ചലനങ്ങളും ആ കുട്ടിക്കുണ്ട് ..
അലൻസിയർ ഒരു നല്ല സ്വഭാവ നടൻ ആണ്.അനായാസമായ അഭിനയ മികവ്  കൊണ്ട് അദ്ദേഹം നമ്മെ തിലകനെ ഓർമ്മിപ്പിച്ചു ..

കാമറ അതി മനോഹരമായിട്ടുണ്ട്.അങ്ങോട്ട് പറക്കുന്ന വിമാനം..അപ്പോൾ ചേക്കേറാൻ ഇങ്ങോട്ടു പറക്കുന്ന പക്ഷികൾ ..ആ രംഗം ഒക്കെ മറക്കാൻ കഴിയില്ല..പ്രകൃതി ദൃശങ്ങൾ അതീവ ചേതോഹരമായി കാമറ ഒപ്പിയെടുത്തിരിക്കുന്നു .. ഈ   സിനിമയുടെ മികവിന് പിന്നിലെ ഒരു നല്ല പങ്ക്  ഷെഹ്നാദ് ജലാൽ എന്ന സിനിമോട്ടോഗ്രാഫറുടേതാണ് എന്ന് പറയാതെ വയ്യ.സിനിമയിലേക്ക് ഒരു കണ്ണുണ്ട് ഇയാൾക്ക് 

ഗോപി സുന്ദറിന്റെ സംഗീതം  കൊള്ളാം.എന്നാൽ ബാക് ഗ്രൗണ്ട് മ്യൂസിക്   വലിയ കോലാഹലം ആണുണ്ടാക്കുന്നത് ..
തിരക്കഥ ഏതാണ്ട് ഭദ്രമാണ് ..മുറുക്കവും ..അനായാസതയും ഉണ്ട് കഥ പറഞ്ഞു പോകുന്ന രീതിക്ക് 
എന്ന് നിന്റെ മൊയ്‌തീൻ "കഴിഞ്ഞു ..വിമാനം "ആയി.ഇനിയും നിരാശ കാമുകന്റെ വേഷമിട്ട്  

രാജുവേ 
നീ വരല്ലേ വരല്ലേ വരല്ലേ 

പത്തിൽ ഏഴു കൊടുക്കാം 
കാശ് മുതലാവും 

Directed byPradeep M. Nair
Produced byListin Stephen
Written byPradeep M. Nair
StarringPrithviraj Sukumaran
Durga Krishna
Alencier Ley Lopez
Liya Anu Varghese
Music byGopi Sundar
CinematographyShehnad Jalal
Edited byBaiju Kurup

2017, ഡിസംബർ 28, വ്യാഴാഴ്‌ച

വാട്സ് ആപ്



വാട്സ് ആപ് 
കാശില്ലാത്തവനും ഫോണുള്ള കാലം 
കണ്ണില്ലാത്തവനും ഫോണുള്ള കാലം 
ഫോണുള്ള ചേട്ടന്മാർക്കെല്ലാം തന്നെ 
ഇന്റര്നെറ്റുള്ളൊരു നല്ല കാലം 
ഫോണിൽ വാട്സ് ആപ്പുള്ളൊരു കാലത്തോളം 
ആരെ വിളിക്കാനും കാശ് വേണ്ട 
പതിനെട്ടാം പടി കേറും സ്വാമിമാർക്കും 
ഹജ്ജിനു പോകുന്ന ഹാജിമാർക്കും 
നീയല്ലോ ഉത്തമ ആപ്ത മിത്രം
കൊള്ള നിരക്കുകൾ കടലിലായി 
വീട്ടിലെ ഫോണുകൾ നിശബ്ദമായി 
പത്തു മിനിട്ടങ്ങു കത്തി വച്ചാൽ
അൻപത് രൂപയ്ക്കു ബില്ല് മില്ല
പർവ്വതങ്ങളെ , സമുദ്രസ്ഥലികളെ , 
ഭൂഖണ്ഡങ്ങളെ ...ധ്രുവ സമീപങ്ങളെ 
തമ്മിലൊക്കെയും ചേർത്തു വിളക്കുമീ 
വാട്ടീസാപ്പേ നിനക്ക് നമസ്ക്കാരം
whats ap
Whats is whats ap 
It is whats ap after all
Connecting the continents
Connecting the oceans
Connecting the mountain ranges 
Connecting the deep woods
You always keep us near
You are cheap 
You are easy 
You are everywhere
Mobile monsters closed their sharp paws 
Slashed their rates 
only because of you
You connect the Sabarimala pilgrims..
Hajjiyans and fishermen in the deep seas
Oh whats ap 
We revel you

ക്രിസ്തുമസ് ..

ക്രിസ്തുമസ് ..
തണുപ്പിന്റെ ആഘോഷമാണ്
സ്നേഹത്തിന്റെയും...
സഹനത്തിന്റെയും..
സമാധാനത്തിന്റെയും ...
വിട്ടു വീഴ്ചയുടെയും ആഘോഷമാണ്
അത് അടിമത്വത്തിന്റെയും .
.ദാരിദ്ര്യത്തിന്റെയും ..
അപമാനത്തിന്റെയും ..
ഒറ്റപ്പെടലിന്റെയും
പലായനത്തിന്റെയും .
.ഭരണകൂട അടിച്ചമർത്തലിന്റെയും ....
സ്മരണ കൂടിയാണ് 

some cinimas

കുറച്ചേറെ സിനിമകൾ ഈ അടുത്ത ദിവസങ്ങളിൽ കണ്ടു തീർത്തു 

വെളിപാടിന്റെ പുസ്തകം ..
തീം വൈസ് വളരെ ഇഷ്ട്ടമായി.എന്നാൽ അതിലെ മോഹൻലാലിനെയും അനുപ്‌മേനോനെയും ഇഷ്ടമേ ആയില്ല.രണ്ടു പേരും തടിച്ചു വീർത്തിരിക്കുന്നു.എന്നാൽ കോളേജ് കാമ്പസ് കഥയുടെ സൗന്ദര്യവും മുഴുവൻ അതിലുണ്ട്
സൺ‌ഡേ ഈസ് എ ഹോളിഡേ ..
സിനിമക്കുള്ളിലെ സിനിമ ..അതെന്തനായിരുന്നു.ആ കഥ നേരെ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ എന്ന് തോന്നി .വെളിപാടിന്റെ പുസ്തകത്തിലും ഉണ്ട് സിനിമക്കകത്തു വേറെ ഒരു സിനിമ
തൊണ്ടി മുതലും ദൃക്‌സാക്ഷിയും ..
മനോഹരമായ ഒരനുഭവം ആയിരുന്നു ..സുരാജിന്റെ അതി മനോഹരമായ അഭിനയം.. അതാണതിന്റെ വലിയ പ്ലസ് പോയിന്റ് .അൽപ്പം പോലും ചമയങ്ങൾ ഇല്ലാതെ കഥ ഭംഗിയായി പറഞ്ഞു സംവിധായകൻ നമ്മളെ രസിപ്പിച്ചു
പുള്ളിക്കാരൻ സ്റ്റാര്..
പകുതി കണ്ടു സലാം പറഞ്ഞു പിരിഞ്ഞു
കെയർ ഓഫ് സൈറ ബാനു ..
നല്ല തീമും നല്ല അഭിനയവും കൊണ്ട് ആകർഷിച്ച ചിത്രമാണ്.എങ്കിലും തിരക്കഥ അത്ര പോരാ ..നായകൻ ആയാലും നായിക ആയാലും ആദർശ പ്രസംഗം നടത്തിയാൽ നമുക്ക് വായിൽ ഒരു അരുചി നിൽക്കും
ടിയാൻ ..
നല്ല സിനിമയാണ്.എന്നാൽ പകുതിയും ഹിന്ദി സംഭാഷണം..അതിന്റെ മലയാളം സബ് ഹെഡിങ് ഇല്ലാതെ ചേച്ചിയൊക്കെ കഷ്ട്ടപെട്ടു.ആ സിനിമ പരാജയപ്പെട്ടു കാണും.കാരണം ഈ ഹിന്ദി സംഭാഷണം ആണ്.ഇന്ദ്രജിത്തിന്റെ അവിസ്മരണീയമായ പെർഫോമൻസ് ആണതിൽ .അരുൺ ഗോപിയും കലക്കി
ടിവിയിൽ ആക്കുമ്പോൾ ങ്കിലും സബ് ടൈറ്റിൽസ് ഇടണം
എന്തിനാണ് ആ പേരിട്ടത് സിനിമക്ക് എന്നൊരു പിടിയും കിട്ടുന്നില്ല
ഞണ്ടുകളുടെ നാട്ടിൽ .ഒരിടവേള .
വീണ്ടും തിരക്കഥ..പോരാ എന്ന് തന്നെ പറയേണ്ടി വരുന്നു..ശാന്തി കൃഷ്ണക്കൊന്നും ഒരു നല്ല അഭിനയ മുഹൂർത്തം നൽകാൻ ആയില്ല സംവിധായകന്
നിവിൻ പോളിയ്ക്ക് സായ് കുമാറിന്റെ അവസ്ഥയാകും വരുന്നത്.അങ്ങിനെയാണ് തടി കൂടുന്നത്

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്
വീട്ടിൽ വൈദ്യുതി വന്നത് വലിയ ചരിത്രമാണ് .
ഒരു അഞ്ഞൂറ് ഏക്കർ വരുന്ന നെൽ വയലാണ്
 വീടിനു മുന്നിൽ ..
കോട്ടയം എറണാകുളം റെയിൽ പാത പോകുന്നത് ഞങ്ങളുടെ പറമ്പിനു കുറുകെയും ആണ് ..വയലിൽ കൂടി വൈദ്യുതി എത്തിക്കണം എങ്കിൽ അക്കരയുള്ളവരുടെ വീട്ടിൽ നിന്നും പാടത്തിനു കുറുകെ കമ്പി വലിക്കണം ..പത്തു പോസ്റ്റെങ്കിലും വേണം ..എട്ടോ പത്തോ നിലമുടമസ്ഥരുടെ സമ്മത പത്രം വേണം ..വേനലിൽ പാടം വെറുതെ ഇടുമ്പോഴേ കമ്പി വലിയ്ക്കാൻ കഴിയൂ
റയിൽവെയോട് പോസ്റ്റ് ഇടാൻ ചോദിക്കാൻ കഴിയില്ല.കാരണം അവർ ലൈനിനു മുകളിലൂടെ വൈദ്യുത ലൈൻ വലിക്കാൻ സമ്മതിക്കില്ല.നിയമം ഇല്ലത്രെ
ഇളയ ചേട്ടൻ അശ്രാന്ത പരിശ്രമങ്ങൾ ആണ് കറന്റ് കിട്ടാൻ  ന ടത്തിയത്..പട്ടണത്തിൽ നിന്നും ഒരു സുന്ദരിയെ കല്യാണം കഴിച്ചു കൊണ്ട് വന്നു വീട്ടിലെ ഇരുട്ട് മുറിയിൽ ആക്കിയിരിക്കുകയാണ് .
ചേച്ചിയുടെ വരവിനു മുന്നോടിയായി വീട്ടിൽ ചേട്ടൻ ഒരു കക്കൂസ് ഉണ്ടാക്കി .പണ്ടൊക്കെ സ്വച്ഛ ഭാരത്‌ നടന്നിരുന്നത് മലയിലെ കല്ല് വെട്ടാൻ കുഴിയിലായിരുന്നു
വീട്ടിൽ ഓരോരുത്തർക്കും വേറെ വേറെ കല്ലു  വെട്ടാൻ കുഴിയാണ് സ്വച്ഛ ഭാരതിനുണ്ടായിരുന്നത്  .റബർ ഇല്ലാതിരുന്ന ആക്കാലത്ത് മലയിൽ കാശു മാവുകൾ ധാരാളം ഉണ്ടായിരുന്നു.ആൺ കുട്ടികൾ കാശു മാവിന്റെ താണ കൊമ്പുകളിലും സ്വച്ഛ ഭാരതം സാധിച്ചിരുന്നു ..
ചേട്ടൻ അതെല്ലാം വേണ്ട എന്ന് വച്ച് മുകളിലെ പറമ്പിൽ ഒരു ചെറു കക്കൂസ് കെട്ടി.വെള്ളം കൊണ്ട് പോകണംഎന്നേയുള്ളൂ ..വീട്ടിലെ കുഴി കക്കൂസുകൾ അങ്ങിനെ അപ്രത്യക്ഷമായി
പിന്നെയാണ് വൈദ്യുതിയിലേക്കു ചേട്ടൻ ശ്രദ്ധ തിരിക്കുന്നത് ..ഓരോ വയൽ ഉടമകളെയും പോയി കണ്ടു കാലു പിടിച്ചു ചേട്ടൻ സമ്മതിപ്പിച്ചു ..ഒപ്പിട്ടു വാങ്ങി..അങ്ങിനെ എന്റെ വിവാഹത്തിന്  രണ്ടു മൂന്നു ദിവസം മുൻപ് വീട്ടിൽ  പ്രകാശമായി  .
വീട്ടിൽ കറന്റു വന്ന ഉടനെ തന്നെ ഇടതു വശത്തും വലതു വശത്തും ഉള്ള എല്ലാവര്ക്കും വീട്ടിൽ നിന്നും കറന്റ് വലിക്കണം ..12 പോസ്റ്റിന്റെ കാശ് ചേട്ടൻ കെട്ടി വച്ചിട്ടാണ് ഞങ്ങൾക്കു കറന്റ് കിട്ടിയത് .അന്ന് ഈ വീട്ടുകാരോടൊക്കെ പോയി സംസാരിച്ചതാണ് ചെലവ് ഷെയർ ചെയ്യാൻ .അന്നാർക്കും കറന്റ് വേണ്ടായിരുന്നു ..എന്നാലല്ലേ..അത് നടക്കും എന്നൊരു വിചാരം പോലും അവർക്കുണ്ടായിരുന്നില്ല .എന്നാൽ ചേട്ടൻ വലിയ പരിശ്രമ ശാലിയാണ് .നന്നായി പാട് പെട്ട്..ചരട് വലികൾ ഒക്കെ നടത്തി ..കാര്യം സാധിച്ചെടുത്തു .
പുള്ളി  ആള് ജഗ ജില്ലിയാണ്.മനുഷ്യരുടെ മുഖത്തു നോക്കി
പറ്റില്ല ..
സാധിക്കില്ല..
ചെയ്യില്ല ..
എന്നൊക്കെ പറയാൻ ഒരു മടിയും ഇല്ല.
അയൽക്കാർക്കൊക്കെ കറന്റ് വേണം ..ചേട്ടൻ അറുത്തു മുറിച്ചു ..സാധിക്കില്ല എന്ന് പറഞ്ഞു വിട്ടു
 അന്ന് മുതൽ ഇന്ന് വരെ മൂത്ത ചേട്ടനാണ് വീട്ടിലെ കാരണവർ.വല്ല്യോപ്പയുടെ വാക്കിനെ ആരും നിന്ദിക്കില്ല ..എന്നല്ല..എതിർത്തു പറയുക പോലുമില്ല ..പുള്ളി താമസിക്കുന്നത് ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ് ..അയൽക്കാർ ഓരോരുത്തരായി ചെന്ന് വല്ല്യോപ്പയെ കണ്ടു ..പുള്ളി പക്കാ ഗാന്ധിയൻ ..പച്ച വെള്ളം കടിച്ചു ചവച്ചു കുടിക്കുന്നത്ര സാധു
ഞാനവനോട് പറയാം ..നിങ്ങൾ അപേക്ഷ  കൊടുത്തോളൂ ..
എന്ന് പറഞ്ഞ പുള്ളി എല്ലാവരെയും തിരിച്ചയച്ചു.ഒരു മാസത്തിനകം..അവരെല്ലാം കറന്റ് എടുത്തു.എല്ലാവര്ക്കും ചേട്ടൻ സമ്മത പത്രം ഒപ്പിട്ടു കൊടുക്കുകയും ചെയ്തു   ..പറമ്പിലെ മാവ്  പ്ലാവ്,തെങ്ങിന്റെ മടൽ .. ഇതിന്റെയൊക്കെ തലയും കൊമ്പും ഒക്കെ മുറിക്കേണ്ടിയും വന്നു ..പറമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും കമ്പി  വലിക്കുകയാണല്ലോ ചെയ്യുന്നത്
ഇപ്പോഴും നല്ല കാറ്റ് വന്നാൽ പാടത്ത് ലൈൻ പൊട്ടും..വെള്ളത്തിൽ വീഴും ..ആകെ മിനക്കെടാണ്
എങ്കിലും അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

2017, ഡിസംബർ 13, ബുധനാഴ്‌ച

Punyalan Private Ltd

പുണ്യാളന്റെ രണ്ടാം ഭാഗം കണ്ടു
സത്യത്തിൽ ഒന്നാം ഭാഗത്തിൽ ഓർമ്മയിൽ നിൽക്കുന്നത് ചില രംഗങ്ങൾ മാത്രമായിരുന്നു
പിണ്ഡ മിടാൻ നിൽക്കുന്ന ആന ..തുത്തുരു തുത്തുരു എന്ന് പാടുന്ന ഡ്രൈവർ
തേക്കിൻകാട് മൈതാനിയിൽ സ്വപനം കണ്ടു കിടക്കുന്ന രണ്ടു ചെറുപ്പക്കാർ
ബാക്കി കഥയൊന്നും അത്ര ഓർമ്മയിലില്ല
എന്നാൽ ടിജി രവിയുടെ ജ്വലിയ്ക്കുന്ന കഥാപാത്രം ..തീർത്തും നീതിമാൻ..വൃദ്ധൻ ..എങ്കിലും ഉള്ളിലെ സത്യസന്ധതയുടെ ഒരു ആൾ രൂപം ..കഥാപാത്രമാണോ .. രവിയാശാൻ ആണോ ആ ഇമ്പാക്ട് മനസ്സിൽ ഉണ്ടാക്കിയത് എന്നറിയില്ല .
ജയസൂര്യയെ ഒന്നും അതിലോർക്കാൻ ഒന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു
അതെന്റെ പിഴ
രണ്ടാം ഭാഗം കാണാൻ പോകുമ്പോൾ ഞാൻ ടി ജി രവിയെ അതിൽ പ്രതീക്ഷിച്ചിരുന്നു
കണ്ടില്ല
ആ കഥാപാത്രത്തെ എടുത്തു വലുതാക്കി ..സ്വയം ജുബ്ബായിടീച് ജയ സൂര്യ അഭിനയിച്ചു തീർത്തു ...കഥയും കഥാപാത്രങ്ങളും ആണ് വലുത്.ആര് അതിൽ അഭിനയിക്കുന്നു എന്നതല്ല
ചില സിനിമകളിൽ അസാധ്യമായ അഭിനയം കാഴ്ച വച്ച ഒരു മാസ്റ്റർ അഭിനേതാവാണ് ജയസൂര്യ
ഈ ചിത്രത്തിൽ തരക്കേടില്ലാതെ ചെയ്തു പോവുകയും ചെയ്തു
ആട് "കണ്ടപ്പോഴും..ഈ ചിത്രങ്ങൾ കണ്ടപ്പോഴും..ഒക്കെ ഒരു കാര്യം ഓർമ്മ വന്നു
കണ്ണുകൾ കൊണ്ട് അഭിനയിക്കുന്നത് എങ്ങിനെ ആണ് എന്നഭ്യസിക്കണം
മോഹിനി ആട്ടമോ കഥകളിയെ അഭ്യസിച്ചാൽ മതി ..കണ്ണുകൾ കൊണ്ട് വികാരങ്ങൾ വരുത്താൻ കഴിയും..എന്നാൽ കണ്ണുരുട്ടൽ ..അത് നിർത്തിയേ മതിയാവൂ
ഒരു തരം ശിവാജി ഗണേശൻ..എം എൻ നമ്പ്യാർ ..അഭിനയ രീതി മലയാളത്തിനു യോജിക്കില്ല
എന്നൊക്കെ ...കാശുള്ള നടന്മാർ സ്വന്തം പ്രൊഡക്ഷൻ നടത്തി അല്ലെങ്കിൽ ..ഏതെങ്കിലും പാവം പ്രൊഡ്യൂസറെ കുരുതി കൊടുത്ത് സ്വന്തം കഥാപാത്രങ്ങളെ ..അമാനുഷരും..സത്യസന്ധരും..പ്രഗത്ഭരും ..മിടുക്കരും ഒക്കെ ആക്കി ചിത്രീകരിയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ ..അവരൊക്കെ എട്ടു നിലയിൽ പൊട്ടിയിട്ടുണ്ട്
മമ്മൂട്ടിയുടെ... മോഹൻ ലാലിന്റെ ഒക്കെ ഒരു പത്തു ചിത്രങ്ങൾ വീതം നിങ്ങളുടെ ഓർമ്മയിൽ വന്നു കാണും എന്നെനിക്കറിയാം
സ്വയം നിർമ്മിച്ച്.. സ്വയം വിതരണം.. ചെയ്യുന്ന സിനിമ ആകുമ്പോൾ ..സത്യത്തിൽ നിങ്ങൾ ശ്രീനിവാസനെ ആണ് പിന്തുടരേണ്ടത് ..
ശ്രീനിവാസന്റെ ഏറ്റവും കോമിക്കും..ഏറ്റവും വെറുപ്പുളവാക്കുന്നതും ഏറ്റവും വൃത്തികെട്ട മേക്കപ്പും ഉള്ള സിനിമകൾ എല്ലാം തന്നെ അദ്ദേഹം തന്നെ തിരക്കഥ എഴുതിയവ ആയിരുന്നു ..അതിലെല്ലാം ഏതു കഥാപാത്രങ്ങളെയും അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു
വടക്കു നോക്കി യന്ത്രം ..തലയിണമന്ത്രം ഒക്കെ ഓർത്ത് നോക്കൂ
കോട്ടയം കുഞ്ഞച്ചനിലെ ..കുണ്ടിയിൽ ഗുണ്ടു മായി നടക്കുന്ന ആളെ ക്ഓർമ്മയില്ലേ
തേന്മാവിൻ കൊമ്പത്തെ ആ കറുത്ത ആദിവാസിയെ മറന്നോ
ഞങ്ങൾ കാഴ്ചക്കാർക്ക് ..മമ്മൂട്ടിയോ മോഹൻ ലാലോ ജയസൂര്യയോ ഒന്നും വേണമെന്നില്ല സിനിമയിൽ ..
നല്ല പാട്ടും..നല്ല കഥയും..നന്നായി കഥ പറയാൻ ഉള്ള കഴിവും..കഥയിലെ ലോജിക്കും പോലും ഞങ്ങൾ നോക്കാറില്ല ...ഒക്കെ മതി ..തെലുങ്ക് ഡബ്ബിങ് പോലും ഇവിടെ വിജയിക്കുന്നത് അത് കൊണ്ടാണ്
മോഹൻ ലാലും പൃത്വിരാജുമൊക്കെ ...തിരക്കഥ അതി സൂക്ഷ്മമായി പഠിച്ചു വേണ്ട തിരുത്തലുകൾ നടത്തി അത് കാഴ്ചക്കാർക്ക് ആസ്വാദ്യമാക്കാൻ ആണ് ശ്രമിക്കുന്നത് ..അല്ലാതെ സ്വന്തം കഥാപാത്രങ്ങളെ പെരുപ്പിച്ചു കാണിക്കാൻ അല്ല
നിങ്ങളുടെ ഊതി വീർപ്പിച്ച പ്രതിബിംബങ്ങൾ കാണാൻ ആർക്കും താൽപ്പര്യമില്ല ..
എങ്കിലും ഇതൊരു കണ്ടിരിക്കാവുന്ന ചിത്രമാണ് ..സത്യവും നന്മയും ജയിക്കുന്ന ഏതു കഥയും നല്ലതാണ്.നല്ല ചില തമാശകൾ ഉണ്ടീ ചിത്രത്തിൽ.
ധർമ്മജൻ അത്ര പോരാ ..എന്ന് പറയുമ്പോൾ വിഷമം തോന്നരുത് .(ഞാൻ പുള്ളിയുടെ ഒരു ഫാൻ ആണ് എങ്കിൽ ക്കൂടി )
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം നന്നായിട്ടുണ്ട് ..നായകന്മാർക്ക് കീഴ്പ്പെട്ടു ജീവിത ശിഷ്ടം തീർക്കാനാണ് ഇദ്ദേഹത്തിന്റെ ജന്മം എന്നാണു തോന്നുന്നത്
ബിജിപാലിന്റെ സംഗീതം..അതിനൊരു ജീവനുണ്ട് ..കേൾക്കാനും സുഖമുണ്ട് ..
പത്തിൽ ആറ് കൊടുക്കാം

Show more rea
Comments