2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ദേശീയ ഗാനമോ ..അതെന്ത് ??എപ്പോ?? എങ്ങിനെ??നമ്മൾ അറിഞ്ഞില്ലല്ലോ

യഥാർഥത്തിൽ നിയമം പറയുന്നുണ്ടോ 
ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുനേറ്റു നില്ക്കണം എന്ന് ?

എങ്കിൽ സജീവൻ എന്ന സംവിധയകൻ 
നായരായാലും നമ്പൂരിയയാലും എഴുനെല്ക്കണം

സാൽമൻ 
മുസ്ലിമായാലും..
ദളിതനയാലും ആയാലും എഴുനേൽക്കണം 

ശശി തരൂര് തന്നെ ആയാലും എഴുനേൽക്കണം 
ലോകമെങ്ങും എല്ലാ പരിഷ്കൃത സമൂഹവും രാഷ്ട്രങ്ങളും 
തങ്ങളുടെദേശീയ ഗാനത്തേയും ദേശീയ പതാകയേയും ഇതേ പോലെതന്നെയാണ് ആദരിക്കുന്നത് 

അതൊരു നല്ല നിയമം അല്ല എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ 
അത് പീനൽ കോഡിൽ നിന്നും എടുത്തു മാറ്റാൻ സമരം ചെയ്യൂ 

ദേശീയ പതാക എടുത്തു കോണകം ഉടുക്കണം 
ദേശീയ ഗാനം പാടുമ്പോൾ കൂകി വിളിക്കണം 

അതിനും കൂടി നമുക്ക് അവകാശം വേണം എന്നങ്ങു പ്രഖ്യാപിക്കണം 

അതല്ലേ ജനാധിപത്യം 
ദേശീയ ഗാനം കേട്ടിട്ട് കൂക്കി വിളിച്ച ഇവനോട് പഴയ ഒരു ചോദ്യം ചോദിക്കാതെ വയ്യ 

ഇതെന്താ ഉഷാ ഉതുപ്പിന്റെ ഗാന മേളയാണോ 
കൂക്കി വിളിക്കാൻ 

പ്രിയ സഖാവ് പിണറായിയും 
ഉഷ ഉതുപ്പും എന്നോട് പൊറുക്കട്ടെ

ആരാണ് നല്ല മദ്യപാനി ???

സമ്പൂർണ്ണ മദ്യ നിരോധനം 
നടപ്പാക്കിയാൽ..അത് ഈ കോണ്‍ഗ്രസ് സർക്കാരിന്റെ 
ഏറ്റവും ജന പ്രിയ നടപടികളിൽ ഒന്നാവും 
അവർ ഇതപര്യന്തം ചെയ്ത എല്ലാ അഴിമതികളും 
സ്വജന പക്ഷപാതവും 
തോന്ന്യാസങ്ങളും തെണ്ടിത്തരങ്ങളും 
പിന്നെ ചെയ്ത മറ്റു അനേകം പാപങ്ങളും 
മറക്കാൻ കേരളത്തിലെ സ്ത്രീകളേ ഇത് പ്രേരിപ്പിച്ചേക്കും 
ഗ്രാമ നഗര ഭേദമെന്യേ ലക്ഷ ക്കണക്കിനു കുടുമ്പങ്ങളുടെ നട്ടെല്ലു തകര്ക്കുന്ന
മദ്യം നിരോധിക്കുക തന്നെ വേണം 
കോണ്‍ഗ്രെസിനകത്തെ പടല പ്പിണക്കങ്ങൾ ആണ് കുശാഗ്ര ബുദ്ധിയായ മുഖ്യ മന്ത്രിയെ 
ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത് 
എങ്കിൽ കൂടി ഇതൊരു നല്ല തീരുമാനമാണ് 
കുടുമ്പം എന്നതു ഒരു യൂണിറ്റായി എടുത്താൽ..കേരളത്തിലെ മൊത്തം കുടുമ്പങ്ങളിൽ 90 ശതമാനവും 
മദ്യം എന്ന വിപത്തിൽ അകപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം 
നടപ്പാക്കിയാൽ നന്ന് ..........................................................................................................................
മദ്യം വിഷമാണ് 
വിഷമമാണ്
നൂറു കുടുമ്പങ്ങൾ അതിൽ 95 വീടുകളും മദ്യപിക്കുന്നവർ ഉള്ളതാണ്
വരുമാനത്തിന്റെ നല്ല പങ്കും മദ്യത്തിനായി പോകുന്നു 
കഴിഞ്ഞ വര്ഷം ചേച്ചി വിളിച്ചിട്ട് പറഞ്ഞു ബന്ധത്തിൽ പെട്ട ഒരു സ്ത്രീക്ക് ഒരു ജോലി ശെരി ആക്കണം 
വളരെ അത്യാവശ്യമാണ് 
അവൾ നിന്നെ വിളിക്കും എന്ന് 
അവർ വിളിച്ചു
ഭര്ത്താവ് പെയിന്റ്ർ ആണ് 
അയാളുടെ മർദനം കൊണ്ട് ഇവർ മൂന്നു പ്രാവശ്യം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടന്നു കഴിഞ്ഞിരുന്നു 
മകനും മകളും ഇവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടു 
ഇവരഏതു ബന്ധു വീട്ടിൽ താമസിച്ചാലും ഇയാള അവിടെ ചെന്ന് ഉണ്ടാക്കും 
അവർ വന്നു 
കാളിംഗ് ബെൽ അടിച്ചാൽ അവർ ഞെട്ടി എഴുനേൽക്കും 
ഇയാൾ മദ്യത്തിന് തീർത്തും അടിപ്പെട്ടുപോയിരുന്നു 
തനി ഭ്രാന്ത് തന്നെ 
അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ നടത്തിയ കഷ്ട്ടപ്പാട് ,പറഞ്ഞാൽ തീരില്ല 
നിങ്ങൾക്ക് ഓരോരുത്തര്ക്കും ഈത്തരം ദുരനുഭവങ്ങൾ ധാരാളം പറയാനുണ്ടാവും 

ചേര് എന്നൊരു മരം ഉണ്ട് 
പൂക്കുന്ന സമയം ആ വഴി പോയാൽ മതി 
നമുക്ക് ശ്വാസം കിട്ടില്ല 
അടുത്തു താമസിച്ചാൽ ദേഹം മുഴുവൻ ചൊറിഞ്ഞു തിണർക്കും 

വലിയ ഔഷധ ഗുണമുള്ള മരമാണ് അത് 
എന്ന് പറഞ്ഞു അത് ആരെങ്കിലും വീട്ടു വളപ്പിൽ വളർത്തുമോ 
അത് പോലെയാണ് ക്യൂ നിന്ന് ഈ മാരക വിഷം വാങ്ങാൻ സർക്കാർ നാട്ടുകാരെ അനുവദിക്കുന്നത് 
ഗ്രാമങ്ങളെ കാര്ന്നു തിന്നുന്ന മഹാര്ബുദമാണ് മദ്യം 
പണ്ട് കറപ്പ് റേഷൻ കട വഴി ലഭിച്ചിരുന്നു 
ഇപ്പോഴോ 
അത് നിരോധിച്ചു 
എന്നിട്ടെന്തുണ്ടായി കുഴപ്പം 

കള്ളാ വാറ്റു നടത്തി കുടിക്കട്ടെ എന്ന് 
എന്തിനു അതിനു നിയമത്തിന്റെ സര്ക്കാരിന്റെ സപ്പോര്ട്ട് 
കുടിക്കുന്നെങ്കിൽ നിയമ പിടിക്കുക ആണെങ്കില അതിനു ശിക്ഷയും ലഭിക്കട്ടെ 
മദ്യം ഉള്ളിൽ ചെല്ലഞ്ഞാൽ ആരും മരിക്കില്ലല്ലോ



സാമൂഹ്യ ജീവിതത്തിൽ സ്വയം അപഹാസ്യൻ ആവാത്തപ്പോഴും

സ്വന്തം ജോലി മര്യാദക്ക് കൊണ്ട് നടക്കാൻ ആവുമ്പൊഴും
ഭാര്യക്കും മക്കൾക്കും  ശല്യം ഇല്ലാത്തപ്പോഴും
കുടുമ്പം പട്ടിണിയിൽ ആകാത്തിടത്തോളം കാലവും
പുരുഷൻ  മദ്യപിക്കുന്നത് നിരോധിക്കേണ്ട ആവശ്യം  ഇല്ല
എന്നാൽ സ്ത്രീകളും സമൂഹവും രാഷ്ട്രീയ കക്ഷികളും മദ്യത്തെ ഒരു മഹാ വിപത്തായി കാണുന്ന സ്ഥിതിയിൽ കേരളത്തിലെ മദ്യപാന ശീലം അധപ്പതിച്ചിരിക്കുന്നു
കള്ളും വൈനും ..കാപ്പിയും ചായയും കറപ്പും ഹാഷിഷും കഞ്ചാവും
ഹാൻസും പുകയിലയും സിഗരറ്റും ബീഡിയും
എല്ലാം തന്നെ ലഹരി നൽകുന്നവയാണ്
അതി വേഗവും ..അതെ
നമ്മൾ നിരോധിക്കാൻ തുടങ്ങിയാൽ ഒത്തിരി കാര്യങ്ങൾ നിരോധിക്കേണ്ടി വരും പിന്നെ ജനാധിപത്യം എന്ന് പറഞ്ഞു നടക്കുന്നതിൽ കാര്യവുമില്ല
സമൂഹത്തിനും കുടുമ്പത്തിനും മഹാ ശല്യം ആവുന്നു നല്ലൊരു പങ്കു മദ്യപരും എന്നതാണ് ഇന്നത്തെ കേരളീയ സമൂഹത്തിന്റെ ശാപം
അതിനെ നിരോധനം കൊണ്ട് ചെറുക്കാൻ  കഴിയുമെങ്കിൽ നല്ലത് തന്നെ
ലഹരി ആഡംബരം ആണ്..
അത് കൊണ്ട് തന്നെ അതിനു വലിയ നികുതിയും എര്പ്പെടുതിയിട്ടുണ്ട്
മദ്യത്തിനെതിരെ വലിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്
എങ്കിലും ഉപഭോഗം കുറഞ്ഞില്ല
അപ്പോൾ അകറ്റി നിര്ത്തുക എന്നാ ആയുധം  പരാജയപ്പെട്ടിരിക്കുന്നു  എന്ന് വേണം അനുമാനിക്കാൻ
എന്നാൽ പിന്നെ മദ്യം ലഭിക്കാനുള്ള ശ്രോതസുകൾ കുറയ്ക്കുക എന്നതാവാം അടുത്ത ലക്ഷ്യം
ആ രീതിയിൽ വര്ജ്ജനം നടക്കില്ല എങ്കിൽ നിരോധനം ആകാം എന്നതും നല്ലതാണ്
വ്യാജ വാറ്റും   കള്ള ക്കടത്തും കൂടിയേക്കും
എന്നാൽ ഇന്നുള്ളതിന്റെ ഒരു ശതാംശം അളവ് മദ്യമേ  പിന്നെ കേരളത്തിൽ വില്പ്പനക്ക് എത്തുകയുള്ളൂ എന്നോര്ക്കണം
കേരളീയര പൊതുവെ നിയമം പാലിക്കുന്നവർ തന്നെയാണ്
അത് കൊണ്ട് നിയമം ലങ്ഘിച്ചു കുടിക്കുന്നവരുടെ സംഖ്യ കുത്തനെ ഇടിയും
സംശയം ഇല്ല
അത് കൊണ്ട് തന്നെ നിരോധനം സ്വാഗതാർഹമാണ്

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

മരണവും ......















പത്തു വയസുള്ളപ്പോള്‍
ഓണ സമയം..
കദളി പ്പൂവ് രാവിലെ പറിക്കണം
തലേന്ന് പറിച്ചുവച്ചാല്‍ വിടരില്ല
അടുത്ത മലയില്‍ കദളിച്ചെടികള്‍ ഉണ്ട്.
ഞങ്ങളുടെ പറമ്പിന് കുറുകെ ആണ് കോട്ടയം എറണാകുളം റെയില്‍ പാത..
കുന്നുകള്‍ മുറിച്ചു പാത പോകുമ്പോള്‍ ആ ഭാഗങ്ങളെ ഞങള്‍ കട്ടിംഗ് എന്നാണു പറയുക..
അടുത്ത പറമ്പിലെ കട്ടിങ്ങില്‍ റെയില്‍ പാതയിലേക്ക് ചാഞ്ഞു ഒരു വന്‍ കദളിച്ചെടി  ഉണ്ട്
നിറയെ അപ്പോള്‍ വിരിഞ്ഞു വരുന്ന മൊട്ടുകളും.
.
റയിൽ പ്പാത  വളരെ താഴെയാണ്
വീണാല്‍ പിന്നെ ആളെ വാരി എടുക്കാം ..
അതു  കൊണ്ട് സൂക്ഷിച്ചാണ് ചെയ്യുന്നത്.
കുന്നിനോട് ചേര്‍ന്ന് ജീവിക്കുന്ന അലഞ്ഞു തിരിയുന്ന കുട്ടികള്‍ പൊതുവേ വീഴാതെ നോക്കാന്‍ പഠിച്ചിരിക്കും
ഞാന്‍ ചെരുപ്പ് ഊരി വച്ച് ഇരുന്നു കദളി ചെടി എന്നോട് അടുത്തേക്ക് വലിച്ചു ചേര്‍ത്തു
നനംഞ്ഞ മണ്ണില്‍ പെട്ടന്ന് കാലു വഴുതി
എന്റെ ഏതാണ്ട് പകുതിയും താഴേക്കു പോയി
കദളി ചെടിയുടെ ഒരു പിടിത്തം മാത്രം
ഒരു കയ്യ് ഒരു പാറയില്‍ പിടിത്തം കിട്ടി
കൂടെയുള്ള ഒരു പയ്യന്‍സ് ഉടനെ എന്നെ വലിച്ചു കയറ്റി
മരണം അടുത്ത് വന്നു ഒന്ന് തലോടിയത് പോലെ.
വര്‍ഷങ്ങള്‍ക്കു ശേഷവും ഇതെഴുതുമ്പോള്‍
എന്റെ ഹൃദയം ഇപ്പോള്‍ നിലക്കുമെന്ന മട്ടില്‍ വേഗത്തില്‍ മിടിക്കുകയാണ്


ഞങള്‍ ഒരു സന്ഖം ആണ്..
എന്താണ് രസമുള്ള നുഭവങ്ങള്‍ എന്നോ
വീടിന്റെ മുകള്‍ ഭാഗത്ത്‌ കുറ്റി കാടാണ്..
കാട്ടില്‍ അവിടെവിടെയായി കശുമാവുകളും..
ഓരോ മാവിലെ മാങ്ങക്കും ഓരോ രുചിയാണ്..
ആപ്പിള്‍ പോലെയുള്ള കശുമാങ്ങ ഉണ്ടാവുന്ന ഒരു മാവില്‍ മുഴുത്ത ഒരെണ്ണം ..
കൊഴു വെട്ടി എറിഞ്ഞു നോക്കി..
ഇല്ല വീഴില്ല..
പിന്നെ നേതാവ് കയറുക തന്നെ
ഒന്‍പതാം ക്ലാസില്‍ ആയി..
മരത്തില്‍ കയറുക എന്നതെല്ലാം വളരെ വിലക്കപെട്ട കാര്യങ്ങള്‍ ആണ്
ഞാന്‍ സാധാരണ കയറുന്ന മാവുകള്‍ ഉണ്ട്..
ഇതില്‍ ഞാന്‍ കയറാറില്ല..പിന്നെ എന്തും വരട്ടെ എന്ന് വച്ച് കയറി..
താഴെ കൂട്ടുകാര്‍ അങ്ങിനെ നോക്കി നില്‍ക്കുകയാണ്
മാങ്ങ ഉള്ള കൊമ്പു വരെ വേഗം കയറി..
കുഞ്ഞി തോട്ടി കൊണ്ട് പറിച്ചു..
ആ വഴിയുള്ള മൂത്ത അന്ടിയെല്ലാം പറിച്ചിട്ടു
താഴെയുള്ള സംഘവു മായി ഓരോ കാര്യമെല്ലാം പറഞ്ഞു അങ്ങിനെ ഇറങ്ങി വരികയാണ്
പെട്ട്ടന്നു ഒരു കൊമ്പു ഒന്ന് ഒടിഞ്ഞു.
ശരീരം ഒന്ന് ഉലഞ്ഞു.
തോട്ടി താഴെ പോയി.
ഞാന്‍ വീണില്ല.
താഴെ കൊമ്പില്‍ കാലുടക്കി.നിന്നു
കുഴപ്പം എന്താണ് എന്ന് വച്ചാല്‍ ആ കൊമ്പു എന്റെ സ്ഥിരം റൂട്ടില്‍ അല്ല
അവിടെ ഇതുവരെ കയറിയിട്ടില്ല
ആ കൊമ്പില്‍ നിന്നും എങ്ങോട്ടും മാറാന്‍ പറ്റില്ല..
എന്റെ കയ്യ് എത്തുന്ന അത്രയും ഉയരത്തില്‍ വേറെ ഒരു കൊമ്പുണ്ട്
അതില്‍ പിടിച്ചു നില്‍പ്പായി ..
അല്‍പ്പം കൂടി നീങ്ങാം
പിന്നെ മുകളിലെ കമ്പില്‍ കയ്യെത്തില്ല..
പിന്നെ മര പാലത്തില്‍ കൂടി നടക്കുന്ന പോലെ എങ്ങും പിടിക്കാതെ നടക്കണം
ഒരഞ്ചു ചുവടു കൈ വിട്ടു നടന്നാല്‍ പിന്നെ തായ് കൊമ്പില്‍ എത്താം
എനിക്ക് പേടിയായിട്ടു വയ്യ..
കയ്യും കാലും വിറക്കുന്നു
അവിടെ നില്പായി..
പത്തിലെ ശശി ആ സമയം അത് വഴി വന്നു
അവന്‍ എന്റെ അതി സാഹസം കണ്ടു അത്ഭുതപെട്ടു പോയി..
നമ്മുടെ സ്ഥിതി നമുക്കല്ലേ അറിയൂ.
നല്ല ഉയരത്തില്‍ അങ്ങിനെ
അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ
വെയിലത്ത്‌ വിശന്നും ദാഹിച്ചും
രണ്ടു മണിക്കൂര്‍
പിന്നെ അവസാനത്തെ ആശ്രയം എന്ന നിലയില്‍ വീട്ടില്‍ പോയി ചേട്ടനെ വിളിച്ചു..
പുള്ളിയാണ് ഗുരു
ചേട്ടന്‍ വന്നു മുകളില്‍ കയറി..
ചേട്ടന്‍ സ്ഥിരം കയറുന്ന വഴിയാണല്ലോ..ഒരു ഭയവും ഇല്ല
ഞാന്‍ നടകേണ്ട ദൂരം നിസാരമായി കൈ എത്തിച്ചു പിടിച്ചു അപകട മേഖല കടത്തി തന്നു
വീട്ടില്‍ ചെല്ലുമ്പോള്‍ അല്ലെ പൂരം

മറക്കാനാവാത്ത അനുഭവങ്ങള്‍
ഉയരങ്ങളെ എനിക്ക് വലിയ ഭയമാണ് ഇപ്പോഴും ആ നില്‍പ്പിനു ശേഷം




രാവിലെ ബസില്‍ അസാമാന്യ തിരക്കാവും ..
ഭാഗ്യത്തിന് അന്ന് മുന്നിലെ ഒരു സീറ്റില്‍ രണ്ടു കൂട്ടുകാരികളുടെ ഇടയില്‍ കഷ്ട്ടി ഇരിക്കാന്‍ സീറ്റ് കിട്ട്ടി.
ഇരുന്നാല്‍ പിന്നെ നില്‍ക്കുന്നവരുടെ ബാഗ്‌ കുട എല്ലാം വാങ്ങി പിടിച്ചു,
എല്ലാവരോടും കുശലങ്ങള്‍ ചോദിച്ചു
ഇറങ്ങുന്നത് വരെ വലിയ വര്‍ത്തമാനവും ചിരിയും കളിയും തന്നെയാണ് ഞങള്‍ സ്ഥിരം യാത്രക്കാരുടെ പതിവ്..
എറണാകുളം തലയോലപരമ്പു പാതയില്‍ തിരുവാങ്കുളം പെട്രോള്‍ പാമ്പിന്റെ അവിടെ റോഡു തീരെ ഇടുങ്ങിയതാണ്..
വണ്ടി നല്ല നൂറ്റുക്ക് നൂറു എന്നാ നിലയില്‍ ആണ് പോകുന്നത്.
സ്പീഡ് ഇല്ലാത്ത വണ്ടിയില്‍ ആരും കയറുകയും ഇല്ല.
എതിരെ വരുന്ന ഒരു ഒരു ഓട്ടോക്ക് സൈഡ് കൊടുക്കുമ്പോള്‍
ഞങളുടെ വണ്ടിക്കു നേരെ ഒരു കൂറ്റന്‍ ലോറി പാഞ്ഞു ഇങ്ങു വരികയാണ്.
ഞങ്ങളും ലോറിയും തമ്മില്‍ അല്‍പ്പം ദൂരം മാത്രം
.ഡ്രൈവര്‍ വണ്ടി വെട്ടിച്ചു അടുത്തു പറമ്പിലേക്ക് തിരിഞ്ഞു
അവരുടെ വേലി യും എടുത്തു ആ പറമ്പിലെ ഒരു മൂവാണ്ടന്‍ മാവില്‍ ഇടിച്ചു വണ്ടി ചവിട്ടി നിര്‍ത്തി
ഡ്രൈവറുടെ കാലു ബോണറ്റില്‍ കുടുങ്ങി പോയി ..
സീറ്റില്‍ ഇരുന്നവര്‍ എല്ലാം താഴെ പോയി.ആര്‍ക്കും വലിയ പരുക്കും ഉണ്ടായില്ല..
എന്നാല്‍ പാഞ്ഞു വരുന്ന ലോറിവളരെ വളരെ അടുത്ത് കണ്ടപ്പോള്‍
എന്റെ ഉള്ളില്‍ കൂടി പോയ ചിന്തകള്‍ ആണ് രസകരം
എന്റെ മക്കള്‍ക്ക്‌ ഒരു ഉമ്മ കൊടുക്കാതെ ആണല്ലോ ഞാന്‍ പോന്നത്
ഇനി അതിനു സാധിക്കില്ലല്ലോ

അത് കൊണ്ട് ഒരു പാഠം പഠിച്ചു
മരണം നമ്മുടെ കൂടെ ഉണ്ട്.
ആരോടും വൈരാഗ്യമോ വെറുപ്പോ വേണ്ട
നാളത്തേക്ക് എന്ന് ഒരു കാര്യവും നീട്ടി വൈകേണ്ട.
നമ്മള്‍ നാളേക്ക് ബാക്കി ഉണ്ടായി എന്ന് വരില്ല

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഗാന്ധി ഒരു വർണ്ണ വേറിയാൻ എന്ന് വിമര്ശിക്കപെടുമ്പോൾ ....

    നിങ്ങളോട് വിയോജിക്കുമ്പോൾ എന്നെ  നിസ്സഹായആക്കുന്ന ഒരു കാര്യം    നിങ്ങൾ ഗാന്ധിജിയെ അറിഞ്ഞിട്ടില്ല വായിച്ചിട്ടില്ല    എന്നതാണ് 
ഗാന്ധി സാഹിത്യം  എടുത്തു  വായിച്ചു നോക്കിയിട്ട് തര്ക്കത്തിന്  വന്നിരുന്നു എങ്കിൽ നന്നായിരുന്നു 
ഗാന്ധി കൊല്ലപ്പെടുന്നത് ഇതാണ് 60 കൊല്ലം മുൻപാണ് .വൃദ്ധനായ ഗാന്ധിയെ ഒരു ഹിന്ദു മത   ഭ്രാന്തൻ വെടിവച്ചു കൊല്ലുകയായിരുന്നു 


ഗാന്ധിജി വിമർശനത്തിനു അതീതൻ ആണെന്നോ അദ്ദേഹം പ്രവർത്തിച്ചത്  എല്ലാം ശരി ആയിരുന്നെന്നോ   ആർക്കും അഭിപ്രായമില്ല 

 ഇവിടെ ഗാന്ധി വിമർശിക്കപ്പെട്ടത്‌  അദ്ദേഹം ദളിതന് എതിരായിരുന്നു എന്ന നിലയിൽ ആണ് 

ഏതാണ്ട് 100 വർഷം മുൻപുള്ള ഭാരതത്തിൽ ഹിന്ദുക്കളും മുസ്ലിമുകളും    ക്രിസ്താനികളും ,സിഖ്കാരും പാഴ്സികളും ജൈനരും ഒക്കെയായിരുന്നു പ്രധാന മത വിഭാഗങ്ങൾ 


ഈ ചാതുർവർണ്യ സങ്കൽപ്പത്തെ ഗാന്ധി അംഗീകരിച്ചിരുന്നില്ല 


അന്നത്തെക്കാലത്തെ മത ബന്ധിയായ ഏറ്റവും വിപ്ലവകരമായ ഒരു നിലപാടായിരുന്നു അത് 


അവർണ്ണർ ,ദളിതർ ,തൊട്ടു കൂടാത്തവർ ,എന്നാ സങ്കൽപ്പം ഗാന്ധി പൂർണ്ണമായി നിരാകരിച്ചിരുന്നു 

 എല്ലാവരും ഹിന്ദുക്കൾ തന്നെ 
അവരെ രണ്ടാം തരം ഹിന്ദുക്കൾ ആക്കാനുള്ള  ഏതു ശ്രമത്തെയും ഗാന്ധി എതിർത്തു... പൂർവ ജന്മ പാപങ്ങൾ ആണ് ദളിതരെ ഉണ്ടാക്കുന്നത്‌ എന്ന  ഹൈന്ദവ മത സങ്കൽപ്പത്തെ ഗാന്ധിജി തള്ളി ക്കളഞ്ഞു..
ദൈവത്തിനു പ്രീയപെട്ടവർ ..ഹരിജനങ്ങൾ ..എന്നാണു ഗാന്ധി അന്നത്തെ ദളിതരെ വിളിച്ചിരുന്നത്‌ 
ആ പേര് പിന്നീട്  അവർക്ക്സ്ഥിരപ്പെടുകയും   ചെയ്തു 

 സ്വതന്ത്ര ഭാരതത്തിൽ ഗാന്ധി  ജീവനോടെ ഇല്ലായിരുന്നു 

അത്കൊണ്ട് തന്നെ   പിന്നീട് അമ്ബെട്ക്കാർക്ക് ഗാന്ധിജിയെ കുറ്റപ്പെടുത്താൻ ഒരു കാര്യവും ഇല്ലാ. 

 ജീവനോടെ ജീവിച്ചിരുന്ന അത്രയും കാലം ഗാന്ധി ദളിതരോട് ഒപ്പം ഇരുന്നു ഭക്ഷണം   കഴിച്ചു 

ഗാന്ധി ആശ്രമങ്ങളിൽ എല്ലായ്പ്പോഴും സേവകർ ആയി ധാരാളം ദളിതർ ഉണ്ടായിരുന്നു 

ആ കാലഘട്ടത്തിലെ ഏറ്റവും ധീരമായ മത  ബന്ധിയായ നിലപാടുകൾ തന്നെ ആയിരുന്നു അത് 

ഗാന്ധി സേവശ്രമാങ്ങളിലെ ദളിത സാന്നിധ്യം മുന്നോക്ക ഹിന്ദുക്കളെ കുറച്ചൊന്നുമല്ല അസ്വാര സപ്പെടുത്തിയിരുന്നതും  ഒരു ദളിതൻ ഒരു ആശ്രമത്തിൽ ചേർന്നാൽ ഉടനെ പല മുന്നോക്ക സേവകരും ആ ആശ്രമം വിട്ടു പോകുന്ന നില ഉണ്ടായിരുന്നു 

എന്നാൽ ഗാന്ധി ഉറച്ചു നിന്ന്ത എടുത്ത ഇതായിരുന്നു 
ഹരിജനങ്ങൾ ഹിന്ദുക്കൾ തന്നെ 
അവരെ തൊട്ടു കൂടാത്തവർ .തീണ്ടി കൂടാത്തവർ എന്ന നിലയിൽ മാറ്റി നിർത്താൻ സാധ്യമല്ല എന്നായിരുന്നു 
ചാതുർവർണ്യത്തെ പൂർണ്ണമായി ഗാന്ധി തട്ടി ക്കളഞ്ഞു 

ലോക രാഷ്ട്രങ്ങളിൽ വേറെ എങ്ങും തന്നെ സർക്കാർ ജോലികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനു 
തങ്ങളുടെ ജാതി ഒരു കാരണം ആകുന്നില്ല 
അവരെല്ലാം തങ്ങളുടെ ആദിമ ഗോത്രങ്ങളെ .. ആചാര തനിമയോടെ സംരക്ഷിക്കുകയാണ് ചെയുന്നത് 
കുടിയിടകളിൽ നഗരാസൂത്രണങ്ങൾ വരാതെ ,അവര്ക്ക് അവരുടെ തനിമ കാത്തു സൂക്ഷിക്കാൻ അതതു സര്ക്കാര് സഹായം ചെയ്തു കൊടുക്കുന്നു

ഇവിടെ ഭാരതത്തിൽ എന്താണ് സ്ഥിതി 
ഒരേ പോലെ ബുദ്ധിയും ശേഷിയും ശേമുഷിയും ഉള്ള ഒരു ദളിത തലമുറയെ 
നമ്മൾ സമൂഹം നിരന്തരം ഓർമ്മപ്പെടുത്തുകയാണ് 
നിങ്ങൾ ശേഷി കുറഞ്ഞവർ ആണ് 
കഴിവ് കുറഞ്ഞവർ ആണ് 
ഞങ്ങൾ ഇതാ നിങ്ങളെ സഹായിക്കുന്നു 
എന്നൊരു ഔദാര്യം 
കേരളത്തിൽ ദളിതർ ഇല്ല എന്നതാണ് ഇന്നത്തെ അവസ്ഥ 
ഉണ്ടെങ്കിൽ അത് അന്യ ദേശ തൊഴിലാളികൾ മാത്രമാണ് 

അങ്ങിനെ ദളിതരെ സമൂഹത്തിനു മുന്നില് രണ്ടാം തരക്കാർ ആക്കുന്നതിനെ ഗാന്ധിജി അനുകൂലിച്ചിരുന്നില്ല 
അതൊരു പ്രഖ്യാപിത നിലപട് തന്നെ ആയിരുന്നു 

എന്നാൽ അരുന്ധതി റോയ് പറഞ്ഞ പോലെ ഗാന്ധി ഒരു വർണ്ണ വെറിയൻ ആയിരുന്നില്ല 

ഗാന്ധി ഒരു ഹിന്ദു ആയിരുന്നു .. 
ഹരിജനങ്ങൾ ഹിന്ദുക്കൾ തന്നെ ആണെന്നും ..അവരെ മറ്റേതെങ്കിലും രീതിയിൽ കാണുന്നത് തെറ്റാണ് എന്നുമാണ് ഗാന്ധിജി കരുതിയിരുന്നത് 

മുസ്ലിമുകളെയും ഗാന്ധിജി ശത്രുക്കളായി കണ്ടിരുന്നില്ല എന്നോർക്കണം 
ഭാരതത്തെ ഭാരതമായി മാത്രം കണ്ട മഹാനായ ഒരു ദേശസ്നേഹി ആയിരുന്നു ഗാന്ധി 
വിഭജനം പോലും ഗാന്ധിയെ നോവിക്കുയാണ് ഉണ്ടായതു


ഗാന്ധിജി ഹൈന്ദവതയെ നിരാകരിച്ചത് കൊണ്ടാണ് ഗോട്സെ അദ്ദേഹത്തെ വെടി വച്ച് കൊന്നത് 
വിഭജനം ഗാന്ധിയെ വല്ലാതെ മുറിവേൽപ്പിച്ചതും 
മനുഷ്യനെ ജാതി മത ചിന്തക്കും അപ്പുറം സ്നേഹിക്കാൻ കഴിഞ്ഞത് കൊണ്ടാണ് 


അത് കൊണ്ട് ഹൈന്ദവർ വല്ലാതെ എതിർത്തിട്ടും പാകിസ്ഥാൻ രൂപീകരിക്കുന്നതിനെ ഗാന്ധി എതിർത്തത് 
അത് കൊണ്ടാണ് അന്ന് മുസ്ലിമുകളുടെ ഇടയിൽ ഗാന്ധി പ്രവർത്തിച്ചതും
മരിക്കുന്നത് വരെ നെഹ്‌റു ഒരു വാക്ക് പോലും ഗാന്ധിയുടെ ചിന്തകളെ തള്ളി പ്പറഞ്ഞിട്ടില്ല 
കോണ്‍ഗ്രെസ് ഒരു മത നിരപേക്ഷ പ്രസ്ഥാനം ആയി ഇപ്പോഴും അറിയപ്പെടുന്നതും അത് കൊണ്ട് തന്നെയാണ് 

ലാപ്പിയർ എഴുതിയത് വായിച്ചു തെറ്റിദ്ധരിക്കുകയും വേണ്ട 
തന്നെയുമല്ല അവർ ബുക്കിൽ ഒരിടത്തും ഗാന്ധി ഒരു മത ഭ്രാന്തൻ എന്നാ നിലയിൽ ചിത്രീകരിച്ചിട്ടും ഇല്ല


ഗാന്ധിജി ജയിലിൽ അല്ലാത്ത മുഴുവൻ സമയവും ജനങ്ങളുടെ കൂടെ ആയിരുന്നു 
ഒരു തുറന്ന പുസ്തകം പോലെ മറു പുറം കാണാവുന്നതയിരുന്നു ഗാന്ധിയുടെ ജീവിത രീതി 
ജനങ്ങളിൽ നിന്നും അകന്നു ഒരു നിമിഷം പോലെ ഗാന്ധിജി ഒളിച്ചിരുന്നിട്ടില്ല

അത് കൊണ്ടാണ് ഗന്ധിജിയെ ഭാരതീയർ വിശ്വസിക്കുന്നത്
പറയുക അല്ല മഹാത്മ യുടെ രീതി ...പ്രവര്ത്തിക്കുകയാണ് 
""എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം ""
എന്നതായിരുന്നു മഹാത്മാവിന്റെ വാക്കുകൾ


ആ പുസ്തകത്തിൽ വേറെയും ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 
ഗാന്ധി എല്ലാപ്പോഴും തനിയെ നടക്കുമായിരുന്നില്ല 
അതി സുന്ദരികൾ ആയ രണ്ടുകന്യകൾ തന്നെ താങ്ങി പിടിക്കണം എന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു 

അവരുടെ തോളിൽ കയ്യിട്ടാണ് ഗാന്ധി നടന്നിരുന്നത് എന്നൊക്കെ 
ഗാന്ധി ..ഭാരതത്തിലെ ചില കുത്തകളുടെ കയ്യിലെ കളിപ്പാവ ആണെന്നും 
അദ്ദേഹം രണ്ടാം ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്യുന്നതിന് ആയി ബിർള ഒരു തീവണ്ടി മുഴുവൻ വാടകയ്ക്ക് എടുത്തു ..അതിൽ എല്ലാ ബോഗികളിലും ആളെ നിറക്കുകയായിരുന്നു എന്നും അതിൽ എഴുതിയിരുന്നു 
രാജ്യം സ്വാതന്ത്ര്യം കിട്ടിയാൽ ഉടനെ ഗാന്ധി അവര്ക്കത് എഴുതി കൊടുക്കുമായിരുന്നല്ലോ 

നമ്മുടെ അബ്ദുള്ള കുട്ടി സ്വന്തം ബുക്ക് വിൽക്കാൻ ചെയ്യുന്ന അഭ്യാസങ്ങൾ പോലെയേ ഭാരതീയർ ആ ബുക്കിനെ കണ്ടിട്ടുള്ളൂ താനും 
ഒരു സായിപ്പ്എഴുതി വൈക്കുന്ന മണ്ടത്തരങ്ങൾ എന്തിനു നിങ്ങൾ വിശ്വസിക്കുന്നു


കറുത്ത വർഗക്കാർ ആയതു കൊണ്ടോ ,അവർ ദളിതർ ആയതു കൊണ്ടോ അല്ല 
അവരുമൊത്ത് ജയിലിൽ അടക്കുന്നതിനെ ഗാന്ധിജി എതിർത്തത് 

അവർ കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും ആയതു കൊണ്ടാണ് 
വ്യക്തിപരമായി ശുചിത്വം പാലിക്കാത്തവരും കൂടിയാണ് 

അവരുടെ നിറമല്ല ..സ്വഭാവമാണ് ഗാന്ധിജിയുടെ എതിർപ്പിനു ഹേതു
മല മൂത്ര വിസർജനം ചെയ്‌താൽ കഴുകാതെയും , ജയിലിൽ അങ്ങോട്ടും ഇങ്ങോട്ടും പൊരുതുകയും ഒക്കെ അവരുടെ പതിവാണ് ..
ഭാരതത്തിൽ രാഷ്ട്രീയ തടവുകാരെ വേറെ പാർപ്പിക്കുക ആയിരുന്നു അന്നേ തന്നെയുള്ള പതിവ് 

അതാണ്‌ ഗാന്ധിജിയെ പ്രകോപിപ്പിച്ചത്


ഭരണ നിയമ നിർമ്മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യമായി ദളിതർക്ക് സംവരണം ലഭിച്ചത് പൂന പാക്റ്റിലൂടെ ആണ് 

പൂന പാക്റ്റിൽ ഗാന്ധി എടുത്ത നിലപാട് അംബെദ്ക്കർക്കു സമ്മതിക്കാൻ കഴിയുമായിരുന്നതല്ല 

പാകിസ്ഥാൻ വേറെ പോകരുത് എന്നത് നെഹ്രുവിനും സമ്മതിക്കാൻ കഴിയുമായിരുന്നില്ല 
മുസ്ലിമുകളെ പ്രീണിപ്പിക്കുന്നു എന്നത് കൊണ്ട് സവർണ്ണരും ഗാന്ധിയെ ഉള്ളാലെ എതിർത്തിരുന്നു 

ഹിന്ദുക്കളിലെ മോശക്കാർ ആയി ദളിതരെ ചിത്രീകരിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്
എന്ന് ഗാന്ധിജി കരുതിയിരുന്നു 
ഹിന്ദുക്കളെ ..
അവർണ്ണ ഹിന്ദുക്കൾ ..സവർണ്ണ ഹിന്ദുക്കൾ എന്ന നിലയിൽ രണ്ടു തരം ആക്കുന്നൂ ഈ നിയമം എന്നതായിരുന്നു സത്യം 
ഭിന്നിപ്പിച്ചു ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രം ആയിട്ടാണ് ഇത്ഗാന്ധി കണ്ടതും 
ആ നിലപാട്അംബെദ്ക്കർ അംഗീകരിച്ചില്ല 
ഗാന്ധിയെ ദളിത വിരോധി ആയി ചിത്രീകരിക്കുന്നത് ഈ സംഭവം കൊണ്ടാണ്


കരുതുന്നത് പോലെ അത് ദളിത വിരുദ്ധ ചിന്ത കൊണ്ട് ആയിരുന്നില്ല 
എന്നാൽ ദളിതര്ക്ക് പ്രയോജനം ആകുമായിരുന്ന ഒരു നിയമത്തെ 
ഗാന്ധി ആ അർഥത്തിൽ വീക്ഷണത്തിൽ കാണാൻ ശ്രേമിച്ചില്ല

അത് കൊണ്ട് ഗാന്ധി ദളിതരെ വെറുത്തിരുന്നു എന്നാ അർഥത്തിൽ ആണ് അംബെദ്ക്കർ അനുഭാവികൾ അതിനെ 
കാണുന്നതും പ്രചരിപ്പിക്കുന്നതും 
അന്ന് ഗാന്ധി എതിര്ത്തു എങ്കിൽ കൂടി ആ സംവരണം നടപ്പാക്കപ്പെടുക തന്നെ ആണ് ഉണ്ടായതു 
ഭരണ നിയമ നിർമ്മാണ സഭകളിൽ ന്യൂന പക്ഷ താൽപര്യങ്ങൾ സംരക്ഷിക്കാൻ 
അവിടെ അവർക്ക് പ്രാതിനിധ്യം അത്യന്താ പെക്ഷിതവും ആണ് 
ഒന്ന് മറക്കരുത് 
ഗാന്ധിജി ജയിലിൽ കിടന്നും അംബേദ്‌കർ ബ്രിട്ടീഷു സർക്കാറിന്റെ ഉദ്യോഗം ഭരിച്ചും ,അവർ നൽകിയ കാറിൽ സഞ്ചരിച്ചും ഒക്കെ ആണ് ഈ കരാർ ഒപ്പിടുമ്പോൾ കഴിഞ്ഞിരുന്നത്