2019, ഏപ്രിൽ 2, ചൊവ്വാഴ്ച

LUCIFER movie review

ലൂസിഫർ കണ്ടു ..
കുറേക്കാലം കൂടിയാണ് ഇങ്ങിനെ പെർഫെക്ട് ആയ ഒരു സിനിമ കാണാൻ കഴിഞ്ഞത് .നല്ല തിരക്കഥ ..നല്ല സംവിധാനം,നല്ല ഇമ്പമാർന്ന ഗാനങ്ങൾ ,നല്ല സംഘട്ടന രംഗങ്ങൾ ,ആദ്യം മുതൽ അവസാനം വരെ നമ്മളെ പിടി ച്ചിരുത്തുന്ന കഥന രീതി 
നന്നായി സംവിധാനം ചെയ്ത ഒരു കലക്കൻ മസാല ചിത്രം ..
ഇംഗ്ലീഷ് സിനിമകളോട് കിടപിടിക്കുന്ന ആഖ്യാന രീതി ..
മഞ്ജു വാര്യരുടെ അസാധാരണ പെർഫോമൻസ് ..ആണ് ഇതിലെ അവിസ്മരണീയമായ ഒരു ഘടകം .കരഞ്ഞു കലങ്ങിയ ആ കണ്ണുകളിലെ നിശ്ചയ ദാർഢ്യം നമ്മൾ മറക്കില്ല .
വിവേക് ഒബ്‌റോയ് ..ആദ്യമായാണ് ആ അഭിനേതാവിനെ കാണുന്നത് .ഒരു ചെറു പുഞ്ചിരി എപ്പോഴും മുഖത്ത് സൂക്ഷിക്കുന്ന ഒരു ക്ലാസ് വൺ വില്ലൻ .
നല്ല ഉയരവും, സൗന്ദര്യവും ,ശരീര ഘടനയും,അഭിനയ രീതിയിലെ അനായാസത കൊണ്ടും  ഒക്കെ ,ആ  നടൻ നമ്മുടെ മനസ് കവരും ,
മോഹൻലാലിന്റെ നല്ല പെർഫോമൻസ് എന്ന് പറയാതെ വയ്യ .അദ്ദേഹത്തിന്ക ഴുത്തിനു എന്തോ ഒരു പ്രശ്നമുള്ളതു പോലെ തോന്നി.അങ്ങോട്ടും ,ഇങ്ങോട്ടും തല ചെരിക്കാതെ ,വടി പോലെ കഴുത്തു പിടിച്ചിരിക്കുകയാണ് .ഗൗരവം  കുറേയേണ്ട  എന്ന്  കരുതിയാവും .എങ്കിലും കണ്ണിലെ കെടാത്ത അഗ്നി എല്ലായ്പ്പോഴും അവിടെ ഉണ്ട് ..
എങ്കിലും ഒരാളെ ഒരു ഇരുപതു പേരെ അടിച്ചിടുന്നത്..പൃഥ്വിരാജ് സിനിമ എടുത്താലും മാറാൻ പോകുന്നില്ല എന്ന് ദുഖത്തോടെ മനസിലാക്കേണ്ടി  വരുന്നു .മോഹൻ ലാലിന്റെ വേഷവും ശരീര ഭാഷയും..എല്ലാം നന്നായി .കാണാൻ വീണ്ടും സുന്ദരൻ ആയി ..ശരീരം കുറച്ചു ഒതുങ്ങിയിട്ടുണ്ട് .സ്വന്തം പ്രായത്തിനടുത്ത കഥാപാത്രം ആയതു കൊണ്ടാവും മൊത്തം നമുക്ക് നല്ലൊരു ഫീൽ കിട്ടി .
ടോവിനോ ..നന്നായി അഭിനയിച്ചു .നമ്മൾ ഈ സിനിമയിലെ ഈ കഥാപാത്രത്തെ അങ്ങിനെ മറക്കാനിടയില്ല .
ആദ്യത്തെ വിശാലമായ പൊതു യോഗത്തിൽ തന്നെ രാജ്യത്തെ മുഴുവൻ  കാമറകളുടെ മുന്നിലും വിദേശിയായ തന്റെ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയ ആ രംഗം ..അതിൽ ഒരു പൃഥ്വി ടച് ഉണ്ട് .ഇഷ്ട്ടമാവുകയും ചെയ്തു ..ആധൂനിക യുവാക്കളുടെ ഒരു സംശയമില്ലാത്ത മുൻഗണനയാണ് തങ്ങളുടെ ഇണയോടുള്ള ഈ ബഹുമാനം ..മലയാള സിനിമകളിൽ അപൂർവ്വമാണ് ഈത്തരം രംഗങ്ങൾ .
ഇനി പൃഥ്വി രാജ് ..ബാലചന്ദ്ര മേനോൻ കണ്ടു പഠിക്കണം ഈ ചെറുപ്പക്കാരനിൽ നിന്ന് .ഏറ്റു റോളും തനിക്കെടുക്കാം .എന്നാൽ വെറും ഒരു വാടക കൊലയാളയായി,  ദാദയായി അഭിനയിക്കാൻ തീരുമാനിച്ചത് നന്നായി ..അഭിനയം ഗുണമായതുമില്ല.നല്ല മസിലുള്ളത് കൊണ്ട് സംഘട്ടന രംഗങ്ങളിൽ ഒരു ചന്തമൊക്കെയുണ്ട് എന്ന് മാത്രം
ഇന്ദ്രജിത് ഏതു റോളും മധുരമായി അഭിനയിക്കുന്ന ഒരഭിനേതാവാണ്‌ .ഗോവർധനും അങ്ങിനെ തന്നെ

തീം ..സമകാലീന രാഷ്ട്രീയം തന്നെ .കൊലപാതകത്തിനു കൊലപാതകം ,രാഷ്ട്രീയത്തിന് രാഷ്ട്രീയം,ഖദറിന് ഖദർ, ചുവപ്പിന് ചുവപ്പ് ,അധോ ലോകത്തിനു അധോലോകം ,മയക്കു മരുന്നിനു മയക്കു മരുന്ന് .ഇറോട്ടിക് ഡാൻസ് ..ഗൂഢാലോചന ,അടിവലി ,പിറകിൽ നിന്ന് കുത്ത് ..അങ്ങിനെ അങ്ങിനെ ,സമകാലീന സിനിമയുടെ ഒരു നേർ ചിത്രം തന്നെ ഈ സിനിമ യിലുണ്ട് .സമകാലീന ഭാരത  രാഷ്ട്രീയത്തിന്റെയും മിന്നലുകൾ ഇതിലുണ്ട്.മതം.അഴിമതി ,.അവ രണ്ടും  മാത്രം എടുത്തുപയോഗിച്ചു കണ്ടില്ല
ഇതൊന്നും പോരാഞ്ഞു ദേശാഭിമാനവും ഒരു നുള്ളു ഇതിലിട്ടിട്ടുണ്ട് സംവിധായകൻ
വരിക വരിക സഹജരെ
സഹന സമര സമയമായി
എന്ന ഗാനം..നെഞ്ചിൽ കൊണ്ടു എന്ന് പറയാതെ വയ്യ

.തിരക്കഥയിൽ  ചില  പോരായ്മ്മകൾ കണ്ടു .പ്രധാനമായും പൃഥ്വിയുടെ കഥാപാത്രംത്തെ ഒക്കെ ഇത്ര അവിശ്വസനീയമായി ചിത്രീകരിച്ച രീതി ..നല്ല ഒരു തിരക്കഥയുടെ കുറവാണ് കാണിക്കുന്നത് .മിക്കവാറും എഴുതപ്പെട്ട തിരക്കഥയിൽ നിന്നും വ്യതിചലിച്ചതാവും ഈ പോരായ്മ്മകൾക്ക് കാരണം എന്ന് തോന്നുന്നു .മുരളി ഗോപിയുടെ "ടിയാൻ'' എനിക്ക് വളരെയേറെ  ഇഷ്ടമായ ചലച്ചിത്രങ്ങളിൽ ഒന്നാണ്. ബോക്സ്ഓഫീസിൽ വിജയിച്ചില്ലെങ്കിലും ,നമ്മൾ മറക്കാൻ ഇടയില്ലാത്ത അപൂർവ്വം സിനിമകളിൽ ഒന്നാണ് അത്
കാമറ ,അത് നമ്മെ നിരാശപ്പെടുത്തുന്നില്ല .ടൈറ്റ് എഡിറ്റിങ് ആണ് ഈ ചിത്രത്തിൻറെ മറ്റൊരു മേന്മ ..
മൊത്തത്തിൽ ഒരു കലക്കൻ സിനിമ
പത്തിൽ ഒരു ഒൻപത് കൊടുക്കാം
Directed byPrithviraj Sukumaran
Produced byAntony Perumbavoor
Written byMurali Gopy
StarringMohanlal
Prithviraj Sukumaran
Vivek Oberoi
Manju Warrier
Tovino Thomas
Indrajith Sukumaran
Music byDeepak Dev
CinematographySujith Vaassudev
Edited bySamjith Mohammed




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ