2019, മാർച്ച് 28, വ്യാഴാഴ്‌ച

ദീപ നിഷാന്ത്

ദീപ നിഷാന്ത്
ആത്യന്തികമായും ഒരു ഇടതു ട്രേഡ് യൂണിയൻ സഹയാത്രിക ആണെന്നാണ് നമ്മുടെ  പൊതു ധാരണ  .ട്രേഡ് യൂണിയനിൽ പ്രവർത്തിക്കുന്നവർ പൊതുവെ നല്ല ഫെമിനിസ്റ്റുകൾ ആവും ..ഉച്ചിയിൽ മുടി കെട്ടി വച്ചിട്ടില്ലെങ്കിലും ,വിചിത്രമായ വേഷ വിധാനങ്ങൾ ഇല്ലെങ്കിലും ,സ്ത്രീകൾക്കിടയിൽ നിരന്തരം പ്രവർത്തിക്കുന്നവരാണ്ഇടതു സ്ത്രീ പ്രവർത്തകർ  .താലിയും ,മാലയും നെറ്റിയിൽ സിന്ദൂരവും, ഒക്കെ ആയി ,സാരിയുടുത്ത് നടക്കുന്നത് കൊണ്ട് ,അവരുടെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ,സമൂഹത്തിൽ അത്ര വെളിവാക്കപ്പെടാറില്ല എന്നെ ഉള്ളൂ .എന്നാൽ
ഭരണ പ്രതിപക്ഷ ഭേദമെന്യേ സ്ത്രീകളുടെ കാര്യങ്ങളിൽ സജീവമായി ,മിക്കപ്പോഴും കർശനമായി ഇടപെടുന്ന പ്രവർത്തകർ ആണ് ഇവർ
ദീപ നിശാന്ത് ,രമ്യ ഹരിദാസിനെ കളിയാക്കിയത് ,അത് കൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു നീക്കമാണ് .ട്രേഡ് യൂണിയൻ  പ്രവർത്തക,എന്ന നിലയിൽ മുഴുവൻ സ്ത്രീകളെയും ഒരേ നിലയിൽ കാണാൻ ദീപക്ക്  കഴിയണം ...കഴിഞ്ഞേ തീരൂ  .ഇല്ലെങ്കിൽ ഫെമിനിസ്റ്റ് എന്ന കുപ്പായം അഴിച്ചു വയ്ക്കണം .രമ്യയും , ദീപയെ പ്പോലെ സ്ത്രീകളുടെ ഇടയിലെ പ്രവർത്തക ആണ് എന്നത് മറക്കുകയും അരുത് .
സിന്ധു ജോയ് ,ജെയ്ക് എന്നിവർ പുതുപ്പിള്ളിയിൽ മത്സരിക്കുമ്പോൾ നമുക്കറിയാം അതൊരു ചാവേർ നീക്കമാണ് എന്ന്  .
കോൺഗ്രസ് ,ആദ്യമായി, ശ്രദ്ധാപൂർവ്വം സ്ഥാനാർഥികളെ നിർത്തിയ ഒരു തിരഞ്ഞെടുപ്പാണിത് .അവർ ഒരു സ്ത്രീയെ,അതും ചെറുപ്പക്കാരിയെ രംഗത്തിറക്കണം എങ്കിൽ ..അത് അത്ഭുതകരമാണ് .അധികാര രാഷ്ട്രീയത്തിൽ കടിച്ചു തൂങ്ങുന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ സ്ത്രീകൾ ..മുളച്ചു പൊന്താൻ അവർ അവസരം കൊടുക്കാറില്ല
മലീമസമായ ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പുതു യുവ നേതാവ്,അതും ഒരു യുവതി ,ഉയർന്നു വരുന്നതിനെ നമ്മൾ സ്വാഗതം ചെയ്യുക ആണ് വേണ്ടത് . .ദളിതരുടെ ഇടയിൽ നിന്നും ഉയർന്നു വരുന്ന അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാൾ ,എന്ന നിലയിൽ  നമ്മൾ കേരളീയർ അവരെ കാണേണ്ടതുണ്ട്.ബിജുവിനെതിരെ മത്സരിക്കാൻ ഒരു ദളിത നേതാവിനെ കിട്ടാൻ കോൺഗ്രസ് നെട്ടോട്ടം ഓടുക ആയിട്ടുരുന്നു എന്നും നമുക്കറിയാം
തിരഞ്ഞെടുപ്പ് ..വ്യക്തികൾ തമ്മിലല്ല ..ആശയങ്ങളും നിലപാടുകളും തമ്മിലാണ് ..കോൺഗ്രസ് ,രാഹുൽ ഗാന്ധിയെ നിർത്തിയാലും ,രമ്യ ഹരിദാസിനെ നിർത്തിയാലും ..മത നിരപേക്ഷ  നിലപാടുകളും,മണ്ഡലത്തിലെ വികസനവും ,സ്ഥാനാർഥികളുടെ കഴിവും ,മികവും ,ആത്മാർഥതയും ഒക്കെ ആവും തിരഞ്ഞെടുപ്പിന്നെ സ്വാധീനിക്കുക .ബിജുവിനേക്കാൾ മികവുള്ള നേതാവാണ് അവരെങ്കിൽ ..അവരെ ജനങ്ങൾ ജയിപ്പിക്കണമെങ്കിൽ ,അവർ നന്നായി പ്രവൃത്തിക്കേണ്ടതുണ്ട്
ഒരു ടെം ,എം എൽ എ ആയിട്ടു ,മണ്ഡലത്തിലെ വികസന പ്രവർത്തങ്ങളിൽ  പ ങ്കാളിയായി ,പിന്നീട്  എംപി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിൽ രമ്യ  ,ബിജുവിനു  കുറേക്കൂടി മെച്ചപ്പെട്ട എതിരാളി ആയിരുന്നേനെ.
അവർ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകയാണ്.ആലത്തുർ മണ്ഡലത്തിൽ ,തീരെ വേരുകൾ ഇല്ല .പണ്ട് ജയലക്ഷ്മിയെ കൊണ്ട് വന്നത് പോലെ ,രാഹുൽ ഗാന്ധി ,വ്യക്തിപരമായി നാമ നിർദ്ദേശം നൽകി മുൻ നിരയിലേക്ക് കൊണ്ട് വന്ന നേതാവാണ് രമ്യ .ഇത്പോലെ രാഹുൽ ഗാന്ധി നാമ നിർദ്ദേശം നൽകി ,മുൻ നിരയിലേക്ക്   കൊണ്ടുവന്ന ജയലക്ഷ്മിക്ക്, കോൺഗ്രസ്  രാഷ്ട്രീയത്തിൽ ,സ്വന്തമായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല എന്നതും ഓർക്കണം
കോഴിക്കോട് ,കോൺഗ്രസ് ,ഇതുവരെ ജയിച്ചിട്ടുള്ള  സ്ഥലമാണ്  .അത് കൊണ്ട് ,രമ്യയെ അവിടെ  നിർത്താൻ കോൺഗ്രസ് മുതിർന്നില്ല .മറ്റൊരു വനിതാ ചാവേർ എന്ന നിലയിൽ, ദളിത് മണ്ഡലം ആയതു കൊണ്ടും അവരെ  ആലത്തൂർ മത്സരിപ്പിക്കാൻ ഇറക്കിയെന്നെ ഉള്ളൂ ,.ബൈജുവിനെതിരെ രമ്യയെ നിർത്തിയതും ,അവർ ജയിച്ചു എം പി ആവും എന്ന് സ്വപ്നത്തിൽ പോലും കോൺഗ്രസ് കരുതിയിട്ടില്ല  .അങ്ങിനെ ജയിക്കാം എന്ന വിശ്വാസമുള്ള ഒരു സീറ്റാണെങ്കിൽ ,മുൻ നിര നേതാക്കന്മാർ അരയും തലയും മുറുക്കി ഇറങ്ങിയേനെ .അങ്ങ് കേന്ദ്രത്തിൽ വരെ പിടിമുറുക്കി ..സീറ്റ്  മേടിച്ചെടുത്തേനേ .
രമ്യക്ക് അനുകൂലമായി മണ്ഡലത്തിൽ ഒരു ഹൈപ്പ് ഉണ്ടാക്കാൻ മാധ്യമങ്ങളും ചാനലുകളും ഒക്കെ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്യുന്നുണ്ട് .മാധ്യമങ്ങളും ചാനലുകളും പറയുന്നത് പോലെ ജനങ്ങൾ  വോട്ട് ചെയ്തിരുന്നെങ്കിൽ ,സ്വരാജ് ,ഇപ്പോൾ എം എൽ എ ആകുമായിരുന്നില്ല ,എന്നത് മറക്കരുത് .ഇടതു പക്ഷം ഇപ്പോൾ കേരളം ഭരിക്കുകയും ചെയ്യുമായിരുന്നില്ല
 .
പി ജെ ജോസഫ് ,നല്ല പാട്ടുകാരൻ ആണ് ..ഇന്നസെന്റ് ,മുകേഷ് ഒക്കെ നല്ല നടന്മാർ ആണ് ..ആലത്തൂർ സിറ്റിംഗ്   എം പി ബിജു  ,രസ തന്ത്രത്തിൽ ഗവേഷണ ബിരുദ ധാരിയാണ് .ലോക സഭയിൽ നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.മണ്ഡലത്തിന്റെ വികസന പ്രവർത്തങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്  ..


37312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ബിജു കഴിഞ്ഞ തവണ വിജയിച്ചത്.ബിജെപി 87803 വോട്ടും നേടി ..രമ്യക്കായി ബിജെപി വോട്ടു മറിച്ചു നൽകിയാൽ ആണ് തിരഞ്ഞെടുപ്പിൽ ഇക്കുറി മാറ്റങ്ങൾ ഉണ്ടാകൂ  ..കേരളത്തിൽ സ്വന്തം നിലപാട് തറ ഉറപ്പിക്കാൻ ആവുന്നത്ര ശ്രമിക്കുന്ന ബിജെപിക്ക് ,ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടിങ് ശതമാനം കൂട്ടുക തന്നെ വേണം .അത്ര ഗ്രൗണ്ട് വർക്ക് അവർ കേരളത്തിൽ ചെയ്തിട്ടുമുണ്ട് .
വടകരയിൽ അല്ലാതെ വേറെ എങ്ങും അവർ കോൺഗ്രസ്  സ്ഥാനാർത്ഥിക്കായി വോട്ടു മറിക്കാൻ ഇടയില്ല.ചിറ്റൂർ ,വടക്കാഞ്ചേരി എന്നീ അസംബ്‌ളി നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ചത്
ആലത്തൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസിന് വെറും രണ്ടു സീറ്റാണ് ലഭിച്ചത് .
അത് കൊണ്ട് പ്രതിപക്ഷ ബഹുമാനത്തോടെ നമുക്ക് രാഷ്ട്രീയ പ്രതിയോഗികളെ നേരിടാം
എറണാകുളത്ത് രാജീവ് പറഞ്ഞത് ഓർക്കുമല്ലോ .സ്ഥാനാർഥിയെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ല എന്ന്
അതാവട്ടെ എല്ലാം രാഷ്ട്രീയ കക്ഷികളുടെയും നിലപാട് .











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ