2019, ഏപ്രിൽ 14, ഞായറാഴ്‌ച

MADHURA RAJA FIL REVIEW

മധുരരാജാ കണ്ടു
വളരെ കാലം കൂടി ,ഒരു സിനിമ കണ്ടിട്ട് ,സംവിധായകനെ തല്ലണം , എന്ന്തോന്നിയത് ഇന്നാണ്
മമ്മൂട്ടിയല്ലേ ..പോക്കിരിരാജയുടെ രണ്ടാം ഭാഗം അല്ലെ
എന്നൊക്കെ കരുതിയാണ് പോയത്
നല്ല കഥയാണ് ,നല്ല കടുപ്പം വില്ലൻ ആണ് ..ജഗപതി റാവു
നായികമാർ രണ്ടാണ് ..അനുശ്രീയും, ഷംന കാസിമും
രണ്ടു പേരും വളരെ നന്നായി അഭിനയിച്ചു
മമ്മൂട്ടിയും നന്നായി ,ചിന്നൻ അവതരിപ്പിച്ച ,ജയ് എന്ന തമിഴ് നടനും നമ്മുടെ മനസിൽ നിന്നും മായില്ല .ഈ സിനിമയിലെ അതി ഭാവുകത്വത്തിന്റെ അന്തരീക്ഷം  തരുന്ന, അരുതായ്കകളിൽ ,നമ്മെ സമാധാനിപ്പിക്കുന്ന രണ്ടു പേര് ഷംനയും  ജൈയ്യും ആണ് എന്ന് പറയാതെ വയ്യ .നല്ല ഡാൻസും അഭിനയവും ആണ് രണ്ടു പേരുടെയും .ആനന്ദ ലബ്ധിക്കിനിയെന്ത് വേണം എന്ന മട്ടിൽ
കേക്കിനു മുകളിൽ വയ്ക്കുന്ന ചുവന്ന ചെറിപോലെ  ,ചിത്രത്തിന് പൊലിമ കൂട്ടാൻ  പോലെ ,ഒരു സണ്ണി ലിയോൺ ഡാൻസും ഉണ്ട് .
ഭീകരൻ സംഘട്ടന രംഗങ്ങൾ ,ഇടക്കിടയ്ക്ക്..പുട്ടിനു തേങ്ങാ ഇടുന്നതു പോലെ കഥയിൽ ഉടനീളം ഉണ്ട് .ഷോജോൺ തുടങ്ങി ഒരു വിധം എല്ലാവരും നന്നായി തന്നെ അഭിനയിച്ചു.അലോസരപ്പെടുത്തിയ , ഒരാൾ ,സലിം കുമാർ ആണ്
ആധൂനിക ലോകത്തെ ഒരു വിധം എല്ലാ തെമ്മാടിത്തവും ഈ ചിത്രത്തിൽ ഉണ്ട്
അഴിമതിക്കാരനായ രാഷ്ട്രീയക്കാരൻ,കള്ള വാറ്റ് നടത്തുന്ന ,അവയവ മോഷണം നടത്തുന്ന വില്ലന്മാർ ,ഒളി കാമറ ,ദുഷ്ടരായ  പോലീസുകാർ ,നരേന്റെ നല്ലവനായ പോലീസ് ഓഫീസർ .പ്രതികാരം.അതി മാനുഷനായ നായകൻ ,അൻപത്
പേരെ ഇടിച്ചിട്ട് ,കൂൾ കൂൾ ആയി നടന്നു പോകുന്ന നായകൻ .അങ്ങിനെ ചേരുവകൾ എല്ലാം കൃത്യമായി ചേർത്തുണ്ടാക്കിയ ഒരു സിനിമ ആണിത്
വല്ലാതെ അറപ്പും ,വെറുപ്പും ,കോപവും ഉണ്ടാക്കിയത് ..എഡിറ്റ് ചെയ്യാതെ കാണിച്ച നായകൾ ,മനുഷ്യരെ ,കടിച്ചു കീറുന്ന ഭാഗംങ്ങൾ ആണ് .സ്ത്രീകളെ ഉപദ്രവിക്കുന്ന ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൂടാ എന്ന് നിയമം ഉണ്ടായിരിക്കെ ,ഒരു സ്ത്രീയെ കടിച്ചു കീറി പട്ടികൾ ഭക്ഷിക്കുന്നത് പ്രദർശിപ്പിച്ചത് ,ഏറ്റവും മൃദുവായി പറഞ്ഞാൽ..വേണ്ട..എത്ര മൃദ്‌വായി പറഞ്ഞാലും..അത് ---------ലെ  അവസാനിക്കൂ..അത് കൊണ്ട് അതിനു മുതിരുന്നില്ല ,വൃത്തികെട്ട പരിപാടിയായിപ്പോയി .
എഡിറ്റർ ...അയാൾക്ക് തന്റെ ജോലി നന്നായറിയാം ,പക്ഷെ  സാമൂഹ്യ ബോധം തീരെ ഇല്ല.അത് വേറെ കാര്യം
സിനിമ വെറും കച്ചവടം മാത്രമല്ല .മിസ്റ്റർ വൈശാഖ്
അതൊരു കല കൂടിയാണ് ,എത്നിക് സെൻസ് ഇല്ലാതെ  ഇത്ര പൈശാചികമായി രംഗങ്ങൾ ,ചിത്രീകരിച്ചത് ..നിങ്ങളെ ഒരു നരാധമൻ ആക്കുന്നുണ്ട് എന്ന് പറയാതെ വയ്യ (lesser human being )
ഇതിന്റെ മൂന്നാം ഭാഗം വരുന്നുണ്ട് എന്ന് എഴുതി കണ്ടു
അതിലും, ഇങ്ങിനെ എന്തെങ്കിലും, സ്ത്രീകൾക്കെതിരെ ഉള്ള ,ക്രൂരമായ അക്രമ ഭാഗങ്ങൾ ,ചിത്രീകരിച്ചിട്ടുണ്ട് എങ്കിൽ, ആ സിനിമക്കെതിരെ ഞങ്ങൾ കോടതിയിൽ പോകും .സെൻസർ ബോർഡിന് മമ്മൂട്ടിയുടെ താര പ്രഭാവം  കണ്ടു കണ്ണ് മഞ്ഞളിച്ചു പോയതാണോ എന്നറിയില്ല .
ആ ഭാഗങ്ങൾ എഡിറ്റ് ചെയ്തു  നീക്കിയിരുന്നെങ്കിൽ  എന്ന്  ആത്മാർഥമായി ആഗ്രഹിക്കുകയാണ് .
അത്തരം കാര്യങ്ങൾ ആഗ്രഹിക്കാൻ മാത്രമേ എന്നെ പ്പോലെ ചെറു മീനുകൾക്ക് കഴിയൂ എന്നറിയാം ..വളരെ ചെറിയ ഒരു സംഘം വായനക്കാരാണ് എനിക്കുള്ളത്..ആ പരിമിതിക്കുള്ളിൽ നിന്നും ഉള്ള ഒരു ഉള്ളിൽ തട്ടിയ ആഗ്രഹമാണത്
സ്ത്രീകൾക്ക് പറ്റിയ സിനിമ അല്ലെങ്കിലും ,പുരുഷന്മാർക്കിതു ഒരു പക്ഷെ ഇഷ്ട്ടമായേക്കും .
പത്തിൽ ആറു കൊടുക്കാം
Directed byVysakh
Produced byNelson Ipe
Screenplay byUdaykrishna
Starring
Music byGopi Sunder
CinematographyShaji Kumar
Edited byMahesh Narayanan Sunil S. Pillai


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ