2019, ഏപ്രിൽ 17, ബുധനാഴ്‌ച

ഒരു പോക്സോ

ഒരു പോക്സോ ദൂരം
''ആന്റീ ..ആന്റീ ;
എന്നുറക്കെ ആരോ കരയുന്നതു കേട്ട് യമുന ഓടി മുറ്റത്തിറങ്ങി
അടുത്ത വീട്ടിലെ ശ്രീ ലക്ഷ്മിയാണ് ..അവൾ കരഞ്ഞു കൊണ്ട് ഓടി വരികയാണ്
ഒരു തോർത്തു മുണ്ടെ ഉടുത്തിട്ടുള്ളൂ
അവൾ ഓടി വന്നു യമുനയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരയുകയാണ്.നിർത്താതെ ..
യമുന അവളെ ചേർത്തു പിടിച്ചു.ലക്ഷ്മിയും യമുനയുടെ മകൻ ബിമലും ഒരേ ക്ലാസിൽ ആണ് ..വൈകീട്ട് രണ്ടു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ട്യൂഷന് പോകേണ്ടതാണ്.ലക്ഷ്മി ഇന്ന് പോയിട്ടില്ല എന്ന് ഇപ്പോഴാണ് അവൾ അറി ഞ്ഞത്.കുഞ്ഞിന്റെ ശരീരമാകെ ,തലയിലും വെള്ളമുണ്ട് .വെള്ളം തലയിലൂടെ ,മുഖത്തുംനെഞ്ചിലും ഒഴുകി വീഴുന്നുണ്ട്
അവളെന്തോ കണ്ടു പേടിച്ചിട്ടുണ്ട് എന്ന് യമുനയ്ക്ക് തോന്നി.അവൾ കുഞ്ഞിനെ ചേർത്തു പിടിച്ചു .
''കരയേണ്ട ,മോള് കരയേണ്ട ,,ആന്റിയില്ലേ ഇവിടെ..ഇനി പേടിക്കേണ്ട.വാ തല തുടച്ചു തരാം''
കുഞ്ഞു വല്ലാതെ വിറയ്ക്കുന്നുണ്ട് .കുളി കഴിഞ്ഞു തുവർത്താ;ഞ്ഞത് കൊണ്ടാവും
അവൾ ലക്ഷ്മിയെ ബാത് റൂമിലേക്ക് കൊണ്ട് പോയി.
തല നന്നായി തുവർത്തി .പിന്നെ ശരീരത്തിലെ വെള്ളം തുടയ്ക്കാൻ തുടങ്ങി.അരക്കെട്ടിന്റെ ഭാഗമായപ്പോൾ കുഞ്ഞു വല്ലാതെ അസ്വസ്ഥയാകാൻ തുടങ്ങി.മറ്റൊരാൾ രഹസ്യ ഭാഗങ്ങൾ കാണുന്നത് കൊണ്ടുള്ള ലജ്ജയാവും എന്നു യമുനയ്ക്ക് തോന്നി
അവൾ തോർത്ത് അവളുടെ കയ്യിൽ കൊടുത്തു
എന്നിട്ട് വാത്സല്യത്തോടെ പറഞ്ഞു
''മോള് തന്നെ തുടച്ചോളൂ''
കുഞ്ഞു ഭയന്ന കണ്ണുകൾ ഉയർത്തി പറഞ്ഞു
''അവിടെ വേദനയാണ്''
യമുന ഭയന്ന് പോയി
''എന്താ വേദന എന്തെങ്കിലും കൊണ്ട് മുറിഞ്ഞൊ..കാണട്ടെ''
കുഞ്ഞു എന്നിട്ടും മുണ്ട് അഴിച്ചില്ല.അവളതു മുറുക്കെ പിടിച്ചു.അഴിക്കല്ലേ എന്ന് ആ കണ്ണുകൾ ദയനീയമായി യാചിക്കുന്നത് യമുന കണ്ടു.
നോക്കിയപ്പോൾ നിലത്തേക്ക് രക്ത തുള്ളികൾ ഇറ്റു വീഴുന്നുണ്ട് .യമുന ഭയന്ന് പോയി .കുഞ്ഞു വേണ്ട എന്ന് പറഞ്ഞാലും നോക്കണം. അവൾ ലക്ഷ്മിയുടെ മുണ്ടു ബലമായി പിടിച്ചു മാറ്റി .
തുടയ്ക്കിടയിൽ നിന്നാണ് രക്തം വരുന്നത് ..മെൻസസ് ആവും എന്ന് മനസിലായി ..ആദ്യത്തെ ആർത്തവം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തും ..
പത്തു വയസ്സായല്ലോ .
മോള് പേടിക്കേണ്ട.ഇത് എല്ലാ സ്ത്രീകൾക്കും വരുന്നതാണ്.എല്ലാ മാസവും ഇനിയും വരും..
'കരയേണ്ട ..'
അവൾ പിന്നെയും വിറയ്ക്കുകയാണ്
'എനിക്ക് നോവുന്നു ആന്റി
ഭയങ്കരമായിട്ട് നോവുന്നു'
ആർദ്രമായ മനസോടെ യമുന ചോദിച്ചു
എവിടെയാ മോൾക്ക് വേദനിക്കുന്നത്
അവളുടെ കുഞ്ഞു വിരലുകൾ തുടയ്ക്ക് ഇടയിലേക്ക് പതുക്കെ വിറച്ചു വിറച്ചു ചെന്ന്.
യമുന കുനീഞ്ഞിരുന്നു പതുക്കെ അവളുടെ കാലുകൾ അകറ്റി നോക്കി
ഒരു വലിയ മുറിവ്.
അതിൽ നിന്നും ചോര ഇറ്റിറ്റു വീഴുകയാണ്
യമുന അന്ധാളിച്ചു പോയി.എങ്ങിനെയാണ് കുഞ്ഞിനെ ഇവിടെ എത്ര വലിയ മുറിവ് ഉണ്ടായത് .സ്റ്റിച്ചു ഇടേണ്ടി വരും .അത്ര വലിയ മുറിവ്
അവൾ ഒന്ന് പകച്ചു
''മോളിവിടെ ഇരിക്ക്..ആന്റി എന്തെങ്കിലും മരുന്ന് എടുത്തു കൊണ്ട് വരാം''
ലക്ഷ്മിയുടെ അച്ഛനും അമ്മയും അധ്യാപകരാണ്.അച്ഛൻ ഹെഡ് മാസ്റ്ററും 'അമ്മ ഹൈ സ്‌കൂൾ ടീച്ചറും .അടുത്തുണ്ടായ സ്ഥലം മാറ്റത്തിൽ ചന്ദ്രമതി ടീച്ചറിന് മലപ്പുറത്തേക്കാണ് മാറ്റം കിട്ടിയത് .ഒരു വിധം രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വന്നു തുണിയൊക്കെ അലക്കി.അച്ചാറും ഇട്ടു..മീനും ഇറച്ചിയും ഒക്കെ വാങ്ങി കഴുകി വൃത്തിയാക്കി ഉപ്പും മുളകും പുരട്ടി ഫ്രിഡ്ജിൽ വച്ച് .പച്ചക്കറി കഷണങ്ങൾ അരിഞ്ഞു വച്ച് ,ദോശമാവ് അരച്ച് വച്ച, അവർ ഞായർ രാത്രിയിൽ തിരികെ പോകും ..മാഷ്‌ക്കും നല്ല ജോലിയുണ്ട് .സ്‌കൂളിൽ നിന്നെ ത്തുമ്പോൾ വൈകും .ലക്ഷ്മി യമുനയോടൊപ്പം വന്നിരിക്കും ..ബിമലിന്റെ ഒപ്പം ഭക്ഷണം കഴിക്കും ..ഒരുമിച്ചു ട്യൂഷൻ ക്ലാസിൽ പോകും .തിരികെ . വന്നു ഹോം വർക്ക് ഒരുമിച്ചു ചെയ്യും.സാറിനും അതൊരു സമാധാനമാണ് .കുഞ്ഞു സേഫ് ആണല്ലോ
മാഷ് വൈകീട്ട് യമുനയുടെ അടുത്തേക്കാണ് വരുന്നത്.ഒരു ചായയും കുടിച്ചു മതിലിനു ഇടക്കൊരു ചെറു വിക്കറ്റ് ഗേറ്റുണ്ട്.അത് തുറന്നു അച്ഛനും മകളും അവരുടെ വീട്ടിലേക്ക് പോകും .ഇന്ന് ലക്ഷ്മി വന്നില്ല വീട്ടിലേക്ക്.അവളുടെ അച്ഛൻ നേരത്തെ വന്നു.അവളിന്നു ട്യൂഷന് വരുന്നില്ല എന്ന് മോനും പറഞ്ഞു
മരുന്നും പ്ലാസ്റ്ററും എടുക്കാൻ ബാത് റൂമിന്റെ പുറത്തു വന്ന യമുന ഞെട്ടി പ്പോയി .ബാത്റൂമിലെ വാതിക്കൽ വല്ലാത്തൊരു ഭാവത്തോടെ മാഷ് നിൽക്കുന്നു .അവൾ ഭയന്ന് ഒന്ന് പിന്നോക്കം മാറി .എന്തോ കുഴപ്പം ഉണ്ട് .അവൾ അറിയാതെ വീണ്ടും ബാത്റൂമിനകത്തേക്ക് കയറി ..കുഞ്ഞിനെ വീണ്ടും ചേർത്തു പിടിച്ചു എന്തിനാണത് ഹെ ചെയ്തത് എന്ന് യമുനക്കറിയില്ല.സ്ത്രീ സഹജമായ ഒരു പ്രവർത്തി .മാഷ് ഒന്നും മിണ്ടാതെ തിരികെ പോയി.അയാളും ഒരു മുണ്ടാണ് ഉടുത്തിരുന്നത്.ശരീരമാകെ നനഞ്ഞിട്ടുണ്ട്
പെട്ടന്ന് അവൾക്ക് ബോധം വന്നു
പോലീസ് സ്റ്റേഷനിൽ നിന്നും എസ ഐ യും കൂട്ടരും വന്നു പോക്സോ നിയമത്തെ കുറിച്ചു ഒരു ക്ലാസ് എടുത്തിരുന്നു .ചെറിയ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതും റേപ് ചെയ്യുന്നതും ഒക്കെ നാട്ടിൽ നടക്കുന്നുണ്ട് .രണ്ടാനച്ഛൻ ,രണ്ടാനമ്മ ഒക്കെ യുള്ള വീട്ടിലെ കുട്ടികൾ ,അച്ഛനോ അമ്മയോ മരിച്ച വീട്ടിലെ കുട്ടികൾ ,ഇവരെയൊക്കെ വിളിച്ചു സംസാരിക്കണം ,അവരാണ് ഈത്തരക്കാരുടെ ഇരകൾ ..കുഞ്ഞുങ്ങൾ അസാധാരണമാം വിധം നിശ്ശബ്ദരായാലോ ,ഭയക്കുന്നത് പോലെ കാണപ്പെട്ടാലോ .പതിവ് പോലെയല്ലാതെ പെരുമാറുന്നത് കണ്ടാലോ ,ശരീത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടാലോ ഒക്കെ
അവരെ വിളിച്ചു സംസാരിക്കണം ,എന്നെല്ലാം അവർ പറഞ്ഞിട്ട് പോയി . ഹെഡ് മാസ്റ്റർ പിറ്റേ ദിവസം തന്നെ ഈക്കാര്യങ്ങളെല്ലാം എഴുതി ഒരു സർക്കുലർ ആക്കി..എല്ലാ ക്ലാസിലും വായിപ്പിച്ചു .എല്ലാ ടീച്ചേഴ്സിനെയും കൊണ്ട് ഒപ്പും ഇടുവിച്ചു .അതിൽ കഴിഞ്ഞു കാര്യങ്ങൾ
ആ നിയമത്തിൽ അച്ഛനോ ,അമ്മാവനോ പോലും കുട്ടികളെ സ്പർശിക്കരുത് എന്നെഴുതിയിട്ടുണ്ട് .
എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ യമുനക്ക് സംശയമായി .അവളെ മാഷ് ഉപദ്രവിച്ചു കാണുമോ .കല്യാണം കഴിഞ്ഞു പന്ത്രണ്ടു വര്ഷം കഴിഞ്ഞ ഉണ്ടായ കുട്ടിയാണ് ലക്ഷ്മി .നിലത്തും തലയിലും വയ്ക്കാതെ ആണവർ കുഞ്ഞിനെ വളർത്തുന്നത്.അയാൾ കുട്ടിയെ ഉപദ്രവിച്ചു കാണുമോ .എന്തായാലും മാഷ് പോയിക്കഴിഞ്ഞ ഉടനെ അവൾ വാതിൽ ലോക് ചെയ്തു .
മുറിവ്, ഡ്രെസ് ചെയ്യാൻ പോലും മിനക്കെടാതേ അവൾ ,ഭർത്താവിനെ വിളിച്ചു .യമുനയുടെ ഭർത്താവൊരു തഹസീൽദാരാണ് .ജോലിക്കൂടുതൽ കൊണ്ട് ശ്വാസം മുട്ടി മരിക്കാറായ മനുഷ്യൻ ..വൈകി വീട്ടിൽ എത്തും ..രാവിലെ പോകും..രാത്രിയിൽ പുഴയിൽ നിന്നും ആരെങ്കിലും മണ്ണ് വാരിയാൽ തഹസീൽദാർ എത്തണം .പുഴയിൽ ശവം പൊന്തിയാൽ അങ്ങേരു ചെല്ലണം .പ്രളയത്തിന്റെ കാശ് കൊടുക്കാനുള്ളവരുടെ പരാതി വേറെയുംസാധാരണ യമുന വിളിച്ചാൽ രാജൻ ഫോണെടുക്കാറില്ല ..
''ഊണിനു വരുമോ '' ,
എന്നെ അവൾ ചോദിക്കാറുള്ളൂ .അതും ഒരു എട്ടു മണിയാകുമ്പോൾ
''ഇല്ല നീ കഴിച്ചോ ..കതക് പൂട്ടി താക്കോലെടുത്ത മാറ്റിയേക്കണം കേട്ടോ'''
ഇതാണ് സ്ഥിരം സംഭാഷണം
ഇടക്കവൾ വിളിച്ചപ്പോൾ അത് കൊണ്ട് തന്നെ അയാളൊന്നു ഭയന്നു .അവൾക്കോ കുഞ്ഞിനോ സുഖമില്ലെങ്കിൽ മാത്രമേ യമുന രാജനെ വിളിക്കാറുള്ളൂ
രാജൻ ഫോണെടുത്തപ്പോൾ യമുന കാര്യമെല്ലാം പറഞ്ഞു .എല്ലാം സംശയം ആണ് എന്നവൾ വീണ്ടും വീണ്ടും പറഞ്ഞു
രാജനും സംശയമായിരുന്നു ..എങ്കിലും അയാൾ തന്റെ പരിചയക്കാരനായ ഒരു എസ് ഐ യെ വിളിച്ചു .അയാൾ പറഞ്ഞത്
"അവൾ റേപ് ആവും.രക്തം പോകുന്നുണ്ട് എങ്കിൽ ഉടനെ ആംബുലസ് വിളിച്ചു കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം'
.രാജൻ ഉടനെ തന്നെ ആംബുലസ് വിളിച്ചു അഡ്രസ് കൊടുത്തു .ജോലിയെല്ലാം വിട്ട് ആവുന്നത്ര വേഗത്തിൽ ബൈക്ക് ഓടിച്ചു വീട്ടിൽ എത്തി .ഒപ്പം തന്നെ ആംബുലൻസും വന്നു .ബിമലിന്റെ ഒരു ഷർട്ടും പാന്റും ആണ് യമുന ലക്ഷ്മിയെ ഇടിച്ചിരുന്നത് ..അവൾ ഡ്രസ്സ് ചെയ്തിട്ടും അകത്ത് നിന്ന് രക്തം പിന്നെയും വന്നു കൊണ്ടിരുന്നു , ഒരു സാനിറ്ററി പാഡ് വച്ചാണ് രക്തം ഡ്രെസ്സിൽ വീഴാതെ നോക്കിയത് ..കുഞ്ഞു അപ്പോഴേക്കും തീരെ അവശ ആയിക്കഴിഞ്ഞിരുന്നു .നഗരത്തിലെ ഒരു പ്രസിദ്ധ ആശുപത്രിയിലേക്കാണ് അവർ ലക്ഷ്മിയെ കൊണ്ട് പോയത് .
എല്ലാ പരിശോധനയും കഴിഞ്ഞു ,ഒരു ലേഡി ഡോക്ടർ വന്നു, യമുനയോടും രാജനോട് പറഞ്ഞത് വല്ലാത്ത ഒരു വാർത്തയാണ് .കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ട് ..ആന്തരിക അവയവങ്ങൾ വളർച്ച എത്താത്തത്‌ കൊണ്ട് വലിയ ഒരു മുറിവ് ,യോനിയിൽ ഉണ്ടായിട്ടുണ്ട് ..മൂത്ര നാളിക്കും പരിക്കുണ്ട് .ഒരു സർജറി ഉടനെ നടത്തിയില്ലെങ്കിൽ രക്തം പോകുന്നത് തടയാൻ കഴിയില്ല
രൂപ കെട്ടി വച്ച് അവർ സർജറിക്ക് സമ്മത പത്രം ഒപ്പിട്ടു കൊടുത്ത് .അച്ഛൻ എന്ന് പറഞ്ഞാണ് രാജൻ ഒപ്പിട്ടത്
പോലീസ് വന്നു മൊഴിയെടുത്തു പോയി.മാഷേ വീട്ടിൽ നിന്നും തന്നെ അറസ്റ് ചെയ്തു
കേരളത്തെ ആകെ ഇളക്കി മറിച്ച ഒരു മാധ്യമ വിചാരണ ആയിരുന്നു പിന്നീട് നടന്നത് .കുട്ടിയെ യമുനയോട് വളർത്താനാണ് കോടതി ആവശ്യപ്പെട്ടത് .യമുനയും വീട്ടുകാരും അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.ഏതാണ്ട് ഒരു കൊല്ലം എടുത്തു ലക്ഷ്മിയുടെ സ്ഥിതി പഴയതു പോലാകാൻ.മൂന്നു സർജറികൾ ആണ് അവളുടെ ആന്തരിക അവയവങ്ങളിൽ വേണ്ടി വന്നത്.അവളുടെ ഒരു വാരിയെല്ല് പൊട്ടിയിരുന്നു ..മൂത്ര സഞ്ചിയും കീറി പോയിരുന്നു .എല്ലാ സർജറികളും ഒരുമിച്ചു ചെയ്യാൻ പറ്റുമായിരുന്നില്ല .എങ്കിലും ഒരു കൊല്ലമായപ്പോഴേക്കും എല്ലാം ശരിയായി.അവൾ വീണ്ടും സ്‌കൂളിൽ പോയി തുടങ്ങി.മാഷും കുടുമ്പവും,നാട്ടിലെ വീട് വാടകക്ക് കൊടുത്ത ടീച്ചറിന്റെ ജോലി സ്ഥലത്ത് വീട് വാടകക്ക് എടുത്ത് താമസം തുടങ്ങി
ലക്ഷ്മിയുടെ 'അമ്മ എത്ര ശ്രമിച്ചിട്ടും മാഷിന് ജാമ്യം കിട്ടിയില്ല.ജയിലിൽ കിടന്നു കൊണ്ട് തന്നെ മാഷിന് വിചാരണ നേരിടേണ്ടി വന്നു
ഒരു കൊല്ലം കഴിഞ്ഞു വിചാരണ തുടങ്ങാൻ
അതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ 'അമ്മ യമുനയെ കാണാൻ വന്നു
മോൾക്കായി സ്വീറ്റ്സും , ഡ്രെസ്സുകളും എല്ലാം പതിവ് പോലെ കൊണ്ട് വന്നിരുന്നു
ലക്ഷ്മിക്കും മമ്മയോട് ഭയം ഒന്നും ഉണ്ടായിരുന്നില്ല.
പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ ടീച്ചർ യമുനയോട് പറഞ്ഞു
''മോളോട് കോടതിയിൽ അച്ഛനെതിരെ ഒന്നും പറയരുത് എന്ന് പറയണം.ശിക്ഷിച്ചാൽ പിന്നെ പെൻഷനും മറ്റു ബെനഫിറ്റ്‌സ് ഒന്നും
കിട്ടില്ലല്ലോ.അതാണ്/..യമുന പറഞ്ഞാൽ അവൾ കേൾക്കും ''
കുറച്ചു നേരം യമുന ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ട് കാര്യമില്ല.
മറുപടിയും അവർ അർഹിക്കുന്നില്ല
തന്റെ കുഞ്ഞല്ല ലക്ഷ്മി .എന്നിട്ടും ടീച്ചർ ഭർത്താവിനെ ശിക്ഷിക്കരുത് എന്ന് പറയാൻ തന്റെ അടുക്കൽ വന്നത് യമുനയെ വല്ലാതെ സങ്കടപ്പെടുത്തി.ആ കുഞ്ഞു അനുഭവിച്ച വേദന ,ക്രൂരത,ഭയം..ഇതൊന്നും അമ്മയ്ക്ക് കാര്യമില്ല..ഭർത്താവിന്റെ പെൻഷനാണ് അവർക്ക് വലുത് .
ദേഷ്യവും സങ്കടവും കൊണ്ട് യമുനക്ക് മിണ്ടാനാകാതെ ആയി .വാക്കുകൾ തൊണ്ടയിൽ തിക്കി മുട്ടുകയാണ്
അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു .അവ നിശബ്ദം ഒഴുകി താഴെ .കവിൾ കഴിഞ്ഞു താടിയിൽ തങ്ങി അത് താഴെ ഡൈനിങ്ങ് ടേബിളിൽ വീണു ചിതറുകയാണ്..വെറും കണ്ണുനീർ ത്തുള്ളികൾ.യമുനയ്ക്ക് മുഖമുയർത്തി നോക്കാൻ വയ്യ,
അവൾ എഴുനേറ്റു
വാതിൽക്കലേക്ക് കൈ ചൂണ്ടി ,
പുറത്തു പോകൂ എന്ന് പറയാൻ അവളുടെ നാവിനു പൊങ്ങാൻ ആവുമായിരുന്നില്ല
ടീച്ചർ നിശബ്ദം തല കുനിച്ചു ഇറങ്ങിപ്പോയി
ഇരകളും വേട്ടക്കാരും തമ്മിലുള്ള ആ പോക്സോ ദൂരം
എത്രയാണ്
എത്ര അടുത്താണ്.
എത്ര അകലെയാണ്
വേട്ടക്കാരൻ തല പൊക്കി വീണ്ടും 
വീണ്ടും പുറത്തു വരികയാണ്
Sasikala Gopeekrishna
Like
Comment
Comments
A friend is typing a comment...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ