2019, മാർച്ച് 17, ഞായറാഴ്‌ച

mamatha banerji


  •  മമത ബാനർജി
  • യെ കുറിച് , വളരെ സൗമ്യമായി ,ആലങ്കാരികമായി ഒരു നിരീക്ഷണം നടത്തിയതിനു കിട്ടിയ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി .അതിൽ പ്രധാനം എനിക്കവരോട് സ്ത്രീ സഹജമായ കുശുമ്പാണ് എന്നതാണ് .എനിക്ക് അസൂയ തോന്നിയ സ്ത്രീകൾ പലരുമുണ്ട് .അത് ശാന്ത ശീലരായ ആലോചിച്ചു മാത്രം മറുപടി പറയുന്ന ,സമ ചിത്തതയുള്ള സ്ത്രീകളോടാണ് .
    രാഷ്ട്രീയ നിരീക്ഷക എന്ന നിലയിൽ ആദ്യമായി ഒരു സ്ത്രീ രാഷ്ട്രീയ നേതാവ് എന്നെ അത്ഭുതപ്പെടുത്തിയത് ,വളരെ വളരെ വര്ഷങ്ങൾക്കു മുൻപാണ്.ഒരു ഉച്ചകോടിയിൽ കുഞ്ഞിനെ പരസ്യമായി മുലയൂട്ടുന്ന അന്നത്തെ കാനഡ പ്രസിഡന്റ് ആണെന്നാണോർമ്മ .സ്ത്രീകളായ നേതാക്കന്മാരെ ബഹുമാനത്തോടെ ശ്രദ്ധിക്കാൻ തുടങ്ങിയത് അന്ന് മുതൽക്കാണു 
    ഭാരത രാഷ്ട്രീയത്തിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ഗൗരി അമ്മയെയാണ് 


    സമകാലീന രാഷ്ട്രീയത്തിൽ ജയലളിതയേയും .അവർ ഇടതിനൊപ്പം നിന്നിട്ടുണ്ട്..വലതിനൊപ്പം നിന്നിട്ടുണ്ട്.
    അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട് .എന്നാൽ അവരോട് ആദരവ് തോന്നാൻ വേറെ ചില കാര്യങ്ങൾ ഉണ്ട് .സ്നേഹിക്കുന്ന പുരുഷന്റെ ശവ മഞ്ചത്തിൽ നിന്നും ചവിട്ടി പുറത്താക്കിയിട്ട് ,കുലുങ്ങാതെ,മണിക്കൂറുകൾ അവർ ആ ശവ മഞ്ചത്തിന്റെ പിന്നാലെ നടന്നു .അധികാരത്തിൽ വന്നപ്പോൾ അവർ തമിഴ നാടിന്റെ ഭാഗധേയം മാറ്റിയെടുത്തു .ഒരു രൂപക്ക് അരി ,എല്ലാം പഞ്ചായത്തുകളിലും പിള്ള ത്തൊട്ടിൽ ,പെൺ കുഞ്ഞു ജനിച്ചാൽ അയ്യായിരം രൂപ അവരുടെ പേരിൽ ബാങ്കിൽ ഇടുന്ന സ്‌കീം അങ്ങിനെ അങ്ങിനെ..എല്ലാ വീടുകളിലും ടിവി വരെ അവർ എത്തിച്ചു /മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ അതി പ്രഗത്ഭരായ കേരള ടീമിന് അവരെ ഒരിക്കൽ പോലും മറികടക്കാൻ ആയിട്ടില്ല .ആദായ നികുതി വകുപ്പ് വീട് റെയിഡ് ചെയ്തു കഴുത്തിൽ കിടന്ന കമ്മൽ വരെ ഊരി വാങ്ങിയപ്പോൾ ,ഇനി ആഭരണം ഇടുന്നില്ല എന്ന് വച്ച് അവർ.മരിക്കുന്നതു വരെ അവർ ഒരു ആഭരണവും ഇട്ടിരുന്നില്ല .
    ഡി എംകെ അംഗങ്ങൾ ഇവരെ നിയമ സഭയിൽ വസ്ത്രാക്ഷേപം ചെയ്തിട്ട് കൂടി ,ജയിലിട്ട് ഇവരുടെ കക്കൂസിൽ പോലും സിസി ടിവി കാമറ വച്ച് അപമാനിച്ചിട്ടു കൂടി ,പിന്നീട് അധികാരത്തിൽ വന്നപ്പോൾ ഇവർ ഡി എം കെയെ യുടെ നേതാക്കളോട് വൈര നിര്യാതന ബുദ്ധിയോടെ പെരുമാറിയില്ല .കോൺഗ്രസിന്റെ ഭാഗമായിരുന്നിട്ടു കൂടി കടുത്ത അഴിമതി നടത്തി ആ നേതാക്കളെല്ലാം തിഹാറിൽ കിടന്നു നരകിച്ചു എന്നത് ചരിത്രത്തിന്റെ നിയോഗം .
    ഒരു തമിഴൻ പോലും ഇപ്പോൾ കേരളത്തിൽ തൊഴിൽ അന്വേഷിച്ചു വരുന്നില്ല എന്നോർക്കണം .അത് അതി പ്രഗത്ഭയായ അവരുടെ ഭരണ മികവാണ്.

  • ഇനി മമതയിലേക്കു വരാം .അധികാരം കിട്ടാൻ വേണ്ടി അവർ ബിജെപിയുടെ പാളയത്തിൽ പോയി മന്ത്രി ആയിരുന്നിട്ടുണ്ട്.
    ബംഗാൾ മുഖ്യ മന്ത്രി ആയിട്ട് അവർ ബംഗാളിലെ സ്ത്രീകൾക്കായി എന്ത് ചെയ്തു .മൊത്തം ബംഗാളിനായി എന്ത് ചെയ്തു.കോൺഗ്രസിൽ മന്ത്രിയായി ഇരുന്നു..ചാടി പ്പോയി ബിജെപി യുടെ കൂടെ ചേർന്ന്.അവിടെ വീണ്ടും മന്ത്രിയായി.വീണ്ടും കോൺഗ്രസിൽ മന്ത്രി ആയി .വീണ്ടും ബിജെപിയിൽ മന്ത്രി ആയി.ടെഹെല്ക വിവാദത്തിന്റെ പേര് പറഞ്ഞു മോഡി കാമ്പിൽ നിന്നും പുറത്തു വന്നു."ആയ രാം ഗയ രാം "ആയ ഒരു നാലാം കിട നേതാവാണ് അവർ.
    റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ ബംഗാളിന് കുറച്ചു വണ്ടികൾ അനുവദിച്ചു എന്നല്ലാതെ ബംഗാളിന്റെ സമഗ്ര വികസനത്തിനായി അവർ ഒന്നും ചെയ്തിട്ടില്ല..ഇന്നേവരെ .മറിച്ചു ആര് അധികാരത്തിൽ വന്നാലും അവർ മന്ത്രി ആയിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു.സ്ത്രീ ശാക്തീകരണത്തിനായി അവർ ചെയ്ത ഒരേ ഒരു കാര്യം അന്ന് വലിയ വിവാദം ഉണ്ടാക്കിയിരുന്നു .സ്ത്രീകൾക്കെതിരെ യുള്ള ബലാൽ സംഗങ്ങൾ അവസാനിപ്പിക്കാൻ അവർ പെൺ കുട്ടികളും ആൺ കുട്ടികളും തുറന്നു ഇടപഴകാൻ ആഹ്വാനം ചെയ്തു .ഒരു പൊതു ചന്ത പോലെ..തുറന്ന കൊടുക്കൽ വാങ്ങലുകൾ..എന്നാണ് അവരുടെ വാക്കുകളുടെ "" മലയാള പരിഭാഷ 
    She said that "Earlier if men and women would hold hands, they would get caught by parents and reprimanded but now everything is so open. It’s like an open market with open options.
    ശാരദ കേസിലെ പ്രതി ഇവരുടെ ഒരു ചിത്രം വാങ്ങിയത് ഒന്നരക്കോടി രൂപയ്ക്കാണ്. അന്വേഷിച്ചാൽ പലതും പുറത്തു വരും എന്ന ഭയമാണ് അവരെ ഇത്ര കടുത്ത ചെറുത്തു നിൽപ്പിനു പ്രേരിപ്പിച്ചത് എന്നതാണ് വാസ്തവം 

    സുപ്രീം കോടതി ഇവർക്കെതിരെ ഒരു ഉത്തരവ് ഇട്ടിരുന്നു .നോമിനേഷൻ പത്രിക കൊടുക്കാൻ നേരിട്ട് സ്ഥാനാർഥികൾ ചെല്ലേണ്ടതില്ല .പകരം ഇ മെയിലിൽ ഡോക്യൂമെന്റസ് അയച്ചു കൊടുത്താൽ മതിയെന്ന്.നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ ചെല്ലുന്നവരെ കൊന്നൊടുക്കുകയാണ് തൃണമൂൽ കോൺഗ്രസുകാർ ചെയ്തിരുന്നത് .സഹികെട്ടാണ് അവർ കോടതിയെ സമീപിച്ചത് .ആയിരക്കണക്കിന് സിപിഎം പാർട്ടി പ്രവർത്തകരെ അവർ കൊന്നൊടുക്കി.പാർട്ടി ഓഫീസുകൾ തീവച്ചു.ഇതൊക്കെ ഇപ്പോഴും തുടരുകയുമാണ് .
    ഇപ്പോഴത്തെ വിവാദങ്ങൾ എല്ലാം മമതയുടെ ജീവിത ചക്രത്തിലെ ഏറ്റവും സമാധാന പൂർവ്വമായുള്ള ഇടപെടൽ ആണ്.അമിത് ഷായെയും മോദിയെയും തങ്ങളുടെ അണികളെക്കൊണ്ട് ആക്രമിക്കാതിരിപ്പിക്കാൻ എങ്കിലും അവർ ശ്രമിച്ചല്ലൊ 

  • എന്ത് കൊണ്ട് അവർ ഒരു കറുത്ത സാന്നിദ്ധ്യം എന്ന് ഞാൻ വിശേഷിപ്പിച്ചു എന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ