2019, മാർച്ച് 6, ബുധനാഴ്‌ച

jayahandran mokeri

ജയചന്ദ്രൻ മൊകേരി
പല കാര്യങ്ങൾ കൊണ്ട് പ്രശസ്തനായ ഒരു സാദാ മനുഷ്യനാണ് ജയചന്ദ്രൻ .മാലി ദ്വീപിൽ അകാരണമായി ,കുറ്റാരോപിതനായ ജയിലിൽ അടക്കപ്പെട്ടു  കുറേക്കാലം അവരുടെ തടവറയിലെ നരക യാതനകൾ അനുഭവിച്ചു ,പുഴുവിനെ പ്പോലെ  കൃമിയായി കണക്കാപ്പെട്ടു ,കേരളീയരുടെ കൂട്ടായ ശ്രമം കൊണ്ട് പിന്നീട് ജയിൽ വിമോചിതനായി പുറത്തു വന്ന അദ്ദേഹം തന്റെ മാലി ദ്വീപിലെ  അനുഭവങ്ങളെ കുറിച്ച് ഒരു പുസ്തകം എഴുതി .വളരെ വളരെ കാലം കൂടി ഒരു പുസ്തകം വായിച്ചു ഞാൻ പൊട്ടിക്കരഞ്ഞ ..അദ്ദേഹത്തിന്റെ ''തക്കീജ്ജ ' എന്ന ആ പുസ്തകം വായിച്ചിട്ടാണ്  .അതോടെ എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരനും ആയിത്തീർന്നു അദ്ദേഹത്തിന്റെ  ഈ പുസ്തകത്തിനു തത്വമസിയുടെ അവാർഡ് ലഭിച്ചു.പിന്നീട് കേരള സാഹിത്യ അക്കാദമി അവാർഡും കൃത ഹസ്തനായ ഈ കഥാകാരന് ലഭിച്ചു .ഈ പുസ്തകം ഇവിടെ മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല ..ശരിയായി അവതരിപ്പിച്ചാൽ സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെയും പുലിറ്റ്സർ പോലുള്ള വിദേശിയാ  സമ്മാനങ്ങളും കിട്ടാൻ അര്ഹതയുള്ളതാണ് എന്ന് നിസംശയം പറയാം
ഹരിശ്രീ വാർഷീകാഘോഷങ്ങളുടെ ഭാഗമായി പ്രശസ്തരെ അഭിമുഖത്തിനു വിളിക്കുന്നതാണ് ഹരിശ്രീയുടെ രീതി.കഴിഞ്ഞ വര്ഷം സാഹിത്യ അക്കാദമി ജേതാവായ ശ്രീമാൻ ടി ജി വിജയ കുമാർ ആയിരുന്നു നമ്മുടെ ബഹുമാന്യ അതിഥി .ഇക്കുറി നമ്മോടൊപ്പം വരുന്നത് ശ്രീമാൻ ജയചന്ദ്രൻ മൊകേരിയാണ്
നമുക്കദ്ദേഹത്തെ സ്വാഗതം ചെയ്യാം
അദ്ദേഹത്തോട് ചോദിക്കാൻ ഉള്ള ചോദ്യങ്ങൾ ആദ്യമേ ഇവിടെ എഴുതി തന്നാൽ അദ്ദേഹത്തിന് മറുപടി എഴുതി തയ്യാറാക്കാൻ സമയം കിട്ടും .
അത് കൊണ്ട് നിങ്ങൾ ഓരോരുത്തരം അദ്ദേഹത്തോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇതിനു താഴെ എഴുതുമല്ലോ
ശ്രീമതി വി ജി ഉമാദേവിയും ശ്രീമാൻ മുരളീധരൻ വലിയവീട്ടിലും  ആയി രിക്കും അവതാരകർ .രാഷ്ട്രീയം ഒഴിവാക്കുമല്ലോ.അത് ഹരിശ്രീയുടെ രീതിയല്ല എന്നറിയാമല്ലോ
അപ്പോൾ ചോദ്യങ്ങൾ ഒന്നൊന്നായി ഇങ്ങു പോരട്ടെ.എട്ടാം തീയതി വൈകീട്ട്  അഞ്ചു മണി മുതൽ എട്ടു മണിവരെയാണ് അഭിമുഖത്തിനുള്ള സമയം.അപ്പോൾ വരാൻ പറ്റാത്തവർ ചോദ്യങ്ങൾ മുൻപേ എഴുതി നൽകിയാൽ മതി
അഭിവാദ്യങ്ങൾ..
ശുഭ ദിനം








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ