2015, ജൂൺ 28, ഞായറാഴ്‌ച

അമേരിക്കയിലെ റോഡുകൾ- 2

ഗൂഗിൾ മാപ്പെടുത്ത് വഴി തിട്ടപ്പെടുത്തിയാണ് ഭൂരി ഭാഗം അമേരിക്കക്കാരും യാത്ര ചെയ്യുന്നത് .നിങ്ങൾ ഇടത്തോട്ടു തിരിയൂ വലത്തോട്ടു തിരിയൂ ,നിങ്ങൾ വേറെ വഴിക്ക് തിരഞ്ഞു അല്ലെ..എങ്കിൽ പുതിയ വഴി ഇതാണ്..മുന്നിൽ പോലീസുകാർ ഉണ്ട് ..മുന്നിൽ ഒരു അപകടം നടന്നിട്ടുണ്ട് ..
നല്ല ട്രാഫിക് ബ്ലോക്ക് ആണ്.മൈൽഡ് ട്രാഫിക്ക് ബ്ലോക്ക് ഉണ്ട് ..എന്നൊക്കെ മാപ്പിലെ ആ സുന്ദരി നമ്മളോട് പറഞ്ഞു കൊണ്ടിരിക്കും 





ധാരാളം വാഹനങ്ങൾ നിരന്തരം കടന്നു പോന്നിട്ടും റോഡുകൾ വളരെ വൃത്തിയും വെടിപ്പും ആയി കാണപെട്ടു .ഇതിന്റെ രഹസ്യം എന്താണ് എന്ന് ഞാൻ അന്വേഷിച്ചു..ആരെങ്കിലും റോഡൊക്കെ അടിച്ചു വര്രുന്നുണ്ടോ എന്നാ ചോദ്യത്തിന് മോൾ എനിക്ക് വിചിത്രമായ ഒരു വാഹനം കാണിച്ചു തന്നു .അടിയിൽ ബ്രഷുകൾ പിടിപ്പിച്ച വലിയ വാക്വം ക്ലീനറുകൾ ..അവ റോഡിലെ ചപ്പും ചവറും ഇളക്കി എടുത്തു തന്റെ പെട്ടിക്കുള്ളിൽ ആക്കി മുന്നോട്ടു പോകുന്നു .സ്ട്രീറ്റ് സ്വീപെഴ്സ് എന്നാണു ഇവ അറിയപ്പെടുന്നത് 






ഈത്തരം ചില വണ്ടികൾ നമ്മൾ  വാങ്ങിയാൽ ഇവിടുത്ത റോഡുകളുടെ സ്ഥിതി വളരെ വളരെ മെച്ചപ്പെടും .റോഡുകൾ വൃത്തി ആക്കുന്നതും അറ്റ കുറ്റ പ്പണികൾ നടത്തുന്നതും  സ്വകാര്യ കമ്പനികൾ ആണ് .വൈദ്യുതി ജലം ഇവയുടെ വിതരണവും സ്വകാര്യ കോർപോറെഷനുകൾ ആണ് ചെയ്യുന്നത് .വൈദ്യുതി മുടങ്ങിയാൽ നമുക്ക് ഈ കമ്പനികളെ നഷ്ട്ട പരിഹാരത്തിന് സമീപിക്കാം .അവർ വഴങ്ങി ഇല്ലെങ്കിൽ ഉപ ഭോക്തൃ കോടതികൾ ഉണ്ട് .അവയെ സമീപിക്കാം 
ഇട റോഡുകളും നല്ല വീതി ഉള്ളവയാണ് .വീടുകൾ എല്ലാം ഒരു വശത്ത്‌ ആയിരിക്കും ..വ്യാപാര സ്ഥാപനങ്ങൾ വേറെ ഒരു ഭാഗത്തും അങ്ങിനെ ആണ് നഗരങ്ങൾ രൂപരേഖ ചെയ്തിരിക്കുന്നത് .
 .നൂറും നൂറ്റി മുപ്പത്തി അഞ്ചും മൈൽ സ്പീഡിൽ ആണ് വണ്ടികള പോകുന്നത്.ഓരോ റോഡിലും പോകാവുന്ന സ്പീഡ് എഴുതി വച്ചിട്ടുണ്ട് അത് ലംഘിച്ചാൽ പിഴ ഉറപ്പാണ് .കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞ പോലെ പിഴ വീട്ടിൽ  വന്നു കിട്ടും  .

ഇരുട്ടായാൽ ഇട റോഡുകളിൽ .വെളിച്ചം തീരെ കുറവാണ്.ഇവർ  റോഡിൽ വെളിച്ചം തീരെ ഇഷ്ട്ടപ്പെടുന്നില്ല.റോഡിനു ഇരുവശവും ഉള്ളവർ വെളിച്ചം ആഗ്രഹിക്കുന്നു എങ്കിൽ മാത്രമേ വഴി വിളക്കുകൾ ഇടൂ .സൈക്കിൾ പോകാൻ വേറെ വഴിത്താരകൾ ഉണ്ട് ..കാൽ നടക്കാർക്കു നടക്കാൻ വീതിയുള്ള പാതകൾ ഇരു വശവും ഉണ്ട് .റോഡ്‌ അപകടങ്ങൾ ധാരാളം ഉണ്ട് ..ഏതെങ്കിലും പോലിസ് വാഹനത്തിന്റെ റഡാറിൽ ആകും മിക്ക  റോഡു ഭാഗങ്ങളും .മിക്കവാറും മൂന്നോ നാലോ മിനിട്ടിനുള്ളിൽ ഈ വാഹനങ്ങൾ സ്ഥലത്തെത്തും .
അവിടെ ഉള്ള ഒരു പ്രധാന നിയമം അപകടത്തിൽ പെട്ടവരെ നമ്മൾ മറ്റുള്ളവർ തൊട്ടു കൂടാ എന്നതാണ് .പോലീസും അവരെ സ്പർശിക്കില്ല .ആംബുലൻസു വന്നു അതിലെ ഡോക്റ്റർ ,നേഴ്സ് എന്നിവർ  മാത്രമാണ് അപകടത്തിൽ പെട്ടവരെ എടുത്തു ആശുപതിയിൽ എത്തിക്കൂ .മറിച്ചു ആരെങ്കിലും ചെയ്‌താൽ അത് ശിക്ഷാർഹമാണ്. അഞ്ചു മിനിട്ടിനകം മെഡിക്കൽ  വണ്ടി സ്ഥലത്ത് എത്തും .
വഴിയിൽ ഒരു തടാകം കണ്ടു വണ്ടി നിർത്താൻ ഒന്നും നമുക്ക് പറ്റില്ല .എല്ലാത്തിനും ഒരു സ്ഥലവും സമയവും ഉണ്ട് ദാസാ എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങൾ .
എല്ലാ റോഡുകൾക്കും   പേരുണ്ട്.എല്ലാ നാലും കൂടിയ കവലകളിലും അവയുടെ പെരെഴുതിയിട്ടുണ്ടാവും .
റോഡിൽ പോലിസ് വാഹനങ്ങൾ തീരെ കുറവാണ്. ഒരിക്കൽ വിവേക് എക്സ്പ്രസ്സ്‌ ഹൈവേ യിൽ തെറ്റിച്ചു കയറിയതിനു 500 ഡോളർ പിഴ അടക്കേണ്ടി വന്നു.ഒരു എക്സിറ്റ് എടുക്കാൻ ..അതായത് ഇട റോഡിൽ കയറാൻ ,ചെയ്ത കടും കൈ ആയിരുന്നു അത് .രണ്ടു മിനിട്ടിനകം പൊലിസെത്തി,ടിക്കെട്ടു കൊടുത്തു  .ഇവിടെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക്  കൊടുക്കുന്ന നോട്ടിസിനു ടിക്കെറ്റ് എന്നാണു പറയുന്നത് .വാഹന യാത്രികരുടെ പേടി സ്വപ്നമാണ് ഈ ടിക്കെറ്റ് 
അത് പോലെ പെട്രോളിന് ഗ്യാസ് എന്നാണു പറയുന്നത് .നമ്മൾ തന്നെ ഇറങ്ങി ചെന്ന് ,മീറ്റർ സെറ്റ് ചെയ്തു പണം അടച്ചു പെട്രോൾ അടിച്ചു പോരണം ..നമ്മൾ ചിലപ്പോൾ  ഉച്ചക്ക് ഉണ്ണാൻ ചെലവ് കുറഞ്ഞ ഹോട്ടൽ തേടി പോകില്ലേ 
അത് പോലെ ആണ് ഇവിടെയും .ഓരോ ഗ്യാസ് സ്റെഷനിലും ഗ്യാ സിന്റെ വില വേറെ വേറെയാണ് .പ്രാദേശിക നികുതി ആണ് ഈ വില വ്യത്യാസത്തിനു കാരണം  .ഞങ്ങൾ  ഒരിക്കൽ ഒരു 35 മൈലോളം വിലക്കുറഞ്ഞ പെട്രോൾ കിട്ടാൻ വണ്ടി ഓടിച്ചു .ഞങ്ങൾ സാധാരണ അടിക്കുന്നതിനേക്കാൾ 4 ഡോളർ അധികം വില  കണ്ടപ്പോൾ വണ്ടി പറപ്പിച്ചു പോയി .ടൂറിസ്റ്റ് സ്ഥലങ്ങളിൽ പൊതുവെ ഗ്യാസ് വില കൂടുതൽ ആണ് .ഗാലൻ ആണ് പെട്രോൾ അളക്കുന്ന അളവ് .ഒരു ഗാലൻ ഏതാണ്ട് 3.78541ലിറ്റർ ആണ് .
യേശു ഈ വീടിന്റെ വിളക്ക് ,ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം  എന്നൊക്കെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ .അത് പോലെ 
ഈ വീട്ടിൽ ഉള്ളവർ ഡേവിഡ്‌ മേയറെ അനുകൂലിക്കുന്നു എന്ന രീതിയിലുള്ള ബോർഡുകൾ ചില വീടുകളുടെ മുന്നിൽ കാണാം 
എല്ലാ വീടുകൾക്കും റോഡുണ്ട്‌ ..സിറ്റികൾ മനോഹരമായി ചിട്ടപ്പെടുത്തിയിട്ടും ഉണ്ട് .കൃത്യമായി നമ്പർ ചെയ്ത വീടുകളും തെരുവുകളും മാത്രമേയുള്ളൂ ഇവിടെ .അത് കൊണ്ട് വീട് കണ്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല 
വളരെ സുതാര്യമായ ഒരു നീതി സംവിധാനം ആണിവിടെ ഉള്ളത് 
അതെക്കുറിച്ച് പിന്നീട് എഴുതാം 

















3 അഭിപ്രായങ്ങൾ: