2015, ജൂൺ 13, ശനിയാഴ്‌ച

സ്ത്രീകൾ പുരുഷനെ പ്പോലെ ആകാൻ ശ്രമിക്കുന്നത്



സ്ത്രീകൾ പുരുഷനെ പ്പോലെ ആകാൻ ശ്രമിക്കുന്നത് എപ്പോഴാണ്
പലപ്പോഴും നമ്മൾ ചിലരെ കളിയാക്കും
അവൾക്കു പുരുഷന്റെ ഹുങ്കാണ്
അവളുടെ അഹങ്കാരം കണ്ടോ
അവൾ വസ്ത്രം ധരിക്കുന്നത് കണ്ടോ
ജീനസ് ഇടുന്നല്ലോ അവൾ
കുട്ടി ഉടുപ്പാണല്ലോ മുകളിൽ ഇടുന്നത്
അവളുടെ നടപ്പ് കണ്ടോ
തല പൊക്കി പ്പിടിച്ചു
ആണുങ്ങളെ പ്പോലെ ആവാൻ നോക്കുകയാണ് അവളിപ്പോൾ
എന്നെല്ലാം എന്നെല്ലാം
പുരുഷൻ  അവളെ സപ്പോർട്ട് ചെയ്യാൻ ഇല്ലാതെ വരുമ്പോഴാണ്
പലപ്പോഴും സ്ത്രീ പുരുഷനെ പ്പോലെ തന്നെ പരുഷമായും നേർക്ക്  നേരെയും ലജ്ജയില്ലാതെയും കൂസലില്ലാതെയും സംസാരിക്കുക പതിവ്
മാത്രമല്ല
പുരുഷനാകാൻ ശ്രമിക്കുന്നു എന്നതൊരു തീര്ത്തും ആപേക്ഷിക പ്രസ്താവനയും ആണ്
രാത്രിയിൽ കാറിൽ പോലും മകനെ തനിയെ ഹൈ വേ ഡ്രൈവിനയക്കാൻ എനിക്ക് ഭയമാണ്
എന്നാൽ സ്ത്രീകളും പുരുഷന്മാരും അത് ധാരാളമായി ചെയ്യുന്നു
ഇരുട്ടിൽ  ഇറങ്ങി നടന്നാൽ  സ്ത്രീക്ക് സംഭവിക്കാവുന്ന എല്ലാ വിധ ആപത്തുകളും പുരുഷനും ഇന്നെത്തെ  ക്കാലത്ത്സംഭവിക്കാം
ബലാൽ സംഗവും തട്ടി കൊണ്ട് പോകലും കവർച്ചയും അക്രമവും ,ചിലപ്പോൾ കൊല ചെയ്യപ്പെടുക വരെ ചെയ്യാം
ഇന്നെക്കാലം നമ്മൾ   മാതാ പിതാക്കൾ ചെയ്യുന്നത്
സ്ത്രീ പുരുഷ ഭിന്നത ഇല്ലാതെ ,രണ്ടു കൂട്ടരെയും ..ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ,രണ്ടു കൂട്ടരുടെയും കർമങ്ങൾ പഠിപ്പിച്ചു വിടുകയാണ്.
മോനെയും അടുക്കള പ്പണിയും ,പാചകവും തുണി അലക്കും വീട് വൃത്തിയാക്കലും വൃദ്ധ ജനങ്ങളെ പരിചരിക്കാനും നമ്മൾ പഠിപ്പിക്കുന്നു
മോളെയും വൈദ്യതി ഭവനിൽ പോയി ബില്ലടക്കാനും ,വില്ലേജിൽ പോയി കരമടക്കാനും ,ഇരു ചക്ര നാല് ചക്ര വാഹനങ്ങൾ ഓടിക്കാനും ,വീട്ടിലേക്കുള്ള പല ചരക്കു സാധനങ്ങൾ  വാങ്ങാനും
അച്ഛനെയും അമ്മയെയും ആശുപത്രിയിൽ  എത്തിക്കാനും എല്ലാം നമ്മൾ പഠിപ്പിക്കുന്നു
മത്സര പരീക്ഷകളിൽ രണ്ടു കൂട്ടരും ഒരു പോലെ തല പുണ്ണാക്കി പഠിച്ചു വിജയങ്ങൾ കൊയ്യുന്നു
വിവാഹിതകൾ ജോലി സ്ഥലത്തെ കടുത്ത കിട മത്സരങ്ങളെ ,വെല്ലുവിളിയായി   എടുത്തു നേരിടുന്നു
പ്രസവം, മുല ഊട്ടൽ തുടങ്ങിയ സ്ത്രീയുടെ ജൈവീക ധർമങ്ങൾ ,തീര്ത്തും ആരോഗ്യപരമായ രീതിയിൽ  ഒപ്പം തന്നെ ചെയ്യുന്നു
ഇതിനിടയിൽ ആരെങ്കിലും ,എപ്പോഴെങ്കിലുംഒക്കെ കരുതുന്നുണ്ടാകും
ഇവൾ പുരുഷൻ ആകാൻ ശ്രമിക്കുക ആണോ എന്ന മട്ടിൽ
അല്ല ,
അവൾ ,അവൾ ആയി തന്നെയാണ് കഴിയുന്നത്‌
അവൾ പെരുമാറുന്നത് പുരുഷന്മാർ പണ്ട് പെരുമാറിയിരുന്നത് പോലെ  ആണ്
പലപ്പോഴും അഗ്രസ്സീവ് ,കമാണ്ടിംഗ് ,ഡിഗ്നിഫൈഡ് ,സെൽഫ് കോണ്ഫിഡന്റ്റ് ,ഒക്കെ ആയി ആവും അവൾ  പെരുമാറുക .
സ്വന്തം ജോലിയിൽ കാണിക്കേണ്ടുന്ന കര്യപ്രാപ്ത്തിയുടെ ഭാഗമാണ് അത് എന്ന് മറക്കരുത്
ആത്തരം മേലുദ്യോഗസ്ഥ ക്കളെ ക്കുറിച്ച്  കീഴ് ജീവനക്കാർ പറയുന്ന ഒരു പ്രധാന പരാതി  ആണ് ആ സ്ത്രീകൾ പുരുഷന്മാരെ പ്പോലെ ആകാൻ ശ്രമിക്കുന്നു എന്നത്

ലോക രാഷ്ട്രീയത്തിൽ എറ്റവും ഇഷ്ട്ടപ്പെട്ട ഒരു  നേതാവ് ഹിലരി ക്ലിന്റൻ ആണ്
ബില്ലിനെ വിവാഹം കഴിക്കുമ്പോൾ തന്നെ ഹിലരി അറിയപ്പെടുന്ന ഒരു ക്രിമിനൽ വക്കീൽ ആയിരുന്നു
ബിൽ അക്കാലത്ത് അറിയപ്പെട്ടിരുന്നത് ഹിലാരിയുടെ ഭർത്താവ് എന്നായിരുന്നു
പിന്നീട് ഭർത്താവിന്റെ  അവർ മനോഹരമായി ചിട്ടപ്പെടുത്തി ,അയാളുടെ കരീയർ വളർത്തി.
സ്വ ഭർത്താവിനെ ലോകത്തെ ഏറ്റവും കൊതിക്കുന്ന നിലയിൽ എത്തിച്ചു
മോണിക്ക വിഷയത്തിൽ ഒരു കുലുക്കവും കൂടാതെ നിശബ്ദയായി അവർ ഭർത്താവിനോടൊപ്പം നിന്നു
പിന്നീട് ഒബാമ ക്ക് പ്രെസിഡൻഷ്യൽ  തിര ഞ്ഞെടുപ്പിൽ ഏറ്റവും ഭീഷണി ആയ എതിരാളിയും ഹിലരി ആയിരുന്നു
 അവർ ഒബാമ സർകാരിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പോസ്റ്റിൽ എത്തിച്ചേരുകയും ചെയ്തു
പരമ്പരാഗതമായി സ്ത്രീയും പുരുഷനും ചെയ്യേണ്ടുന്ന ജോലികൾ സമർഥമായി ചെയ്തു വിജയിച്ച അനേകം അനേകം ദശ ലക്ഷം സ്‌ത്രീകൾ ഹിലാരിയെ പ്പോലെ ലോകത്തുണ്ട്.
അതിരാവിലെ എഴുനേറ്റു ഔക്കൽ പ്പണിയും അലക്കും ചെയ്തു..കുളിച്ചു 25 കിലോമീറ്റർ അകലത്തിൽ ജോലിക്ക് പോയി തിരികെ വന്നു മക്കളെ ഊട്ടുന്ന ..കുടുമ്പം പോറ്റുന്ന ഒത്തിരി അമ്മമാർ നമുക്ക് ചുറ്റും ഉണ്ട്
അവരെ ക്കുറിച്ച് കുത്തുവാക്കുകൾ പറയുക അല്ല നമ്മൾ  വേണ്ടത്
മൂന്നോ നാലോ പേർ ചേർന്നു ചെയ്യേണ്ടുന്ന ജോലികൾ തനിയെ ചെയ്തു ,ജീവിതം സമർഥമായി മുന്നോട്ടു കൊണ്ട് പോകുന്ന അവരെ അഭിനന്ദിക്കുകയാണ്   വേണ്ടത്
ലോകം അവരെ ക്കുറിച്ച് പറയുന്നത് എന്ത് എന്നവർ ശ്രേധിക്കുന്നതെയില്ല എന്നതാണ് വാസ്തവം

വളരെ സമർഥരായ പുരുഷ മേലുദ്യോഗസ്തരെക്കുറിച്ചും ഇത് തന്നെയാണ് നമ്മുടെ കാഴ്ചപ്പാട്
പിറകിൽ  നിന്ന് കൊണ്ട് നമ്മൾ അവരെ പഴിച്ചു കൊണ്ടേ ഇരിക്കും
ഇവർ  വീട്ടിൽ  വെറും എലികൾ ആണ്
ഭാര്യ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും ,പെടുക്കാൻ പറഞ്ഞാൽ പെടുക്കും
നമുക്കറിഞ്ഞു കൂടെ ഇവനൊക്കെ മണ്ണുണ്ണികൾ ആണ് എന്ന രീതിയിൽ

സ്ത്രീകൾ പുരുഷനെ പ്പോലെ ആകാൻ ശ്രമിക്കുന്നത്..
നല്ലതാണ്..
അത് കൊണ്ട് സമൂഹത്തിനു പ്രയോജനം ലഭിക്കുമെങ്കിൽ
ശുഭ ദിനം പ്രിയരേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ