2015, ഏപ്രിൽ 28, ചൊവ്വാഴ്ച

Flower fields ..Santiago

സാന്തിയാഗോവിലെ പൂവയലുകൾ
സതേണ്‍ കാലിഫോർണിയയിലെ കാൾസ്ബാഡ് എന്നാ സ്ഥലത്തെ അതി വിശാലമായ ഒരു പുഷപ്പ പ്രദർഷനം   ആണ് ഫ്ലവെർഫീൽഡ് എന്നറിയപ്പെടുന്നത്
മാർച് ഒന്ന് മുതൽ മെയ് 10 വരെയാണ് ഇത് നടത്തുന്നത്

"Tecolote Giant Ranunculus" എന്നൊരു തരം പൂവ് വിവിധ നിറങ്ങളിൽ നട്ടു വളര്ത്തി ഒരേ സമയം പുഷ്പ്പിച്ചു നില്ക്കുന്നു ഇവിടെ 



ഒന്നോ രണ്ടോ  ഏക്കർ  സ്ഥലത്ത് അല്ല 
ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് നോക്കാത്താ ദൂരത്തു ഈ പൂക്കൾ  മാത്രം 
ഓരോ നിറങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നു .ആദ്യം വെളുപ്പ്‌,പിന്നെ മഞ്ഞ,പിന്നെ നല്ല മഞ്ഞ ..ഇളം ചുവപ്പ്, ഓറഞ്ച് ,നല്ല ചുവപ്പ് കടും ചുവപ്പ് ,മജന്ത അങ്ങിനെ ,ഒരേ രീതിയിൽ പൂത്തു നില്ക്കുന്നു 






അമേരിക്കൻ പതാക അതി മനോഹരമായി ഇവർ  ഈ  ഫീൽഡിൽ ചെയ്തിട്ടുണ്ട്.(300-by-170-foot )



ഇത്രയും സ്ഥലത്ത് ഈ പ്പൂകൃഷി ചെയ്യാൻ ഇവർ  ചെയ്ത അധ്വാനം അഭിനന്ദനീയം തന്നെ ആണ്.അമേരിക്കയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം .ഒരു വലിയ കെട്ടിടം പണിയുന്നത് പോലെയോ ഒന്നും എളുപ്പമല്ല ഒരേ നിറങ്ങൾ  ഇത്ര വലിയ ഒരു പ്രദേശത്തു ഇത്ര ശ്രദ്ധയോടെ വളര്ത്തി വലുതാക്കി നമ്മെ കാട്ടി ത്തരുന്നത്‌ .എല്ലാം കച്ചവടമായ ഈ രാജ്യത്ത് സത്യമായും പുഷ്പ്പങ്ങളെ  സ്നേഹിക്കുന്ന അവയിൽ   അഭിമാനം കൊള്ളുന്ന കുറച്ചു ഗ്രാമീണരെ കണ്ടു എന്നതാണ് വാസ്തവം

12  ഡോളർ ആണ് എന്ട്രൻസ് ഫീ .ഇത് കേട്ട് ഞെട്ടേണ്ട.ഇവിടെ മിക്കവാറും കാർ  പാർക്ക്‌ ചെയ്യാൻ 5 ഡോളർ മുതൽ 10 ഡോളർ വരെയാണ് ഫീസ്‌ എന്നിരിക്കെ ഇത് തീരെ  തുച്ചമായ ഒരു തുകയാണ് എന്ന് നിസംശയം പറയാം
ഇവിടെ ഒരു പ്രമാദമായ നേഴ്സറി ഉണ്ട്.പല അപൂര്വ്വ ഇനം ഓർ ക്കിഡുകളും മറ്റു പൂന്തോട്ട ഉപകരണങ്ങളും ഇവിടെ വാങ്ങാൻ കിട്ടും.പല വിധത്തിൽ ഉള്ള വാട്ടർ ഫൌണ്ടനുകളും വില്പ്പനക്ക് ഉണ്ട്
ഇവിടെ പുറത്തു സ്റ്റാളിൽ  അപ്പോൾ പറിച്ച സ്ട്രോബറി പഴങ്ങൾ വില്പ്പനക്ക് വച്ചിരുന്നു
നിങ്ങൾ അവിടെ പോവുകയാണെങ്കിൽ അത് വാങ്ങണം അത്ര രുചികരമാണ് ആ പഴങ്ങൾ
ഐസിൽ ഇടാത്ത നല്ല ഒന്നാന്തരം  പഴങ്ങൾ
വായിൽ അലിയുന്ന രുചി
പൂക്കൾ മാത്രമല്ല ഇവിടെ കാണാൻ ഉള്ളത്
അതീവ സുന്ദരികൾ ആയ പെണ്‍ കുട്ടികൾ നമുക്ക് സങ്കല്പ്പിക്കാൻ ആകുന്നതിലും കുഞ്ഞു പാവടകൾ ഉടുത്തു ഫോട്ടോ എടുക്കാൻ ചാഞ്ഞും ചെരിഞ്ഞും നില്ക്കുന്ന മനോഹര ദൃശ്യങ്ങളും ഉണ്ട്
വിവിധ ജന വർഗങ്ങളുടെ ഒരു സങ്കലനം ആണീത്തരം ടൂറിസ്റ്റു കേന്ദ്രങ്ങളിൽ കാണാൻ കഴിയുക.കറുത്തവർ വെളുത്തവർ ,മംഗോളിയൻ വംശജർ ,നമ്മൾ ഭാരതീയർ ..അങ്ങിനെ അങ്ങിനെ .വസ്ത്രധാരണ രീതിയും അങ്ങിനെ തന്നെ ..തീര്ത്തും വിഭിന്നം

അത്ര ഇറുക്കമില്ലാത്ത ജീൻസ്  ഇട്ട ഒരു സാധാരണ മദാമ്മ ടൂറിസ്റ്റിനെ ഇവിടെ കണ്ടു .എനിക്ക് വലിയ സന്തോഷമായി
അങ്ങിനെ ഉള്ളവരും ഉണ്ടല്ലോഈ നാട്ടിൽ .ഒരു  മരുന്നിന്   തുണി ഉടുക്കുന്ന ഒരു മദാമ്മയെ വേണം എങ്കിൽ എന്ത് ചെയ്യും എന്നൊരു വേവലാതി എനിക്കുണ്ടായിരുന്നു .അത് അതോടെ മാറി കിട്ടി
സാധാരണ മദാമ്മമാർ ജോലിക്ക് പോകുമ്പോൾ എല്ലാം നല്ലപോലെ വസ്ത്രം ധരിച്ചാണ് പോകുന്നത് .പന്റോ , സ്കെർട്ടൊ,ഒക്കെ ധരിച്ചു അന്തസ്സായി തന്നെ .എന്നാൽ ടൂറിനു ഇറങ്ങിയാൽ വിധം മാറും എന്നെ ഉള്ളൂ

സാന്റിയാഗോ മാര്ട്ടിനെ അറിയാത്ത മലയാളി ഉണ്ടോ
ഉണ്ടാവാൻ വഴിയില്ല
അടുത്തത്‌ അത് കൊണ്ട് സാന്റിയാഗോയെ ക്കുറിച്ച് എഴുതാം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ