Saturday, May 9, 2015

അമേരിക്കൻ മ്യൂസിയങ്ങൾ

അമേരിക്കയിലെ മ്യൂസിയങ്ങൾ ഒരു തരം  കച്ചവടം ആണ്
നമ്മുടെ അംബാനി അദാനിമാരെ പ്പോലുള്ള ശത കോടീശ്വരന്മാർ അവിടെങ്ങളിൽ ധാരാളം ഉണ്ട് .കയ്യിൽ  ഒത്തിരി ധനം വന്നാൽ  നല്ല വീട് വൈക്കും, കാർ  വാങ്ങും പിന്നെ വിമാനം വാങ്ങും..പിന്നെ സമൂഹത്തിൽ പേരെടുക്കണം അതിനായി രാഷ്ട്രീയത്തിൽ ഇറങ്ങും .ചിലർ  പ്രസിദ്ധ  ചിത്രങ്ങൾ ശിൽപ്പങ്ങൾ  ഒക്കെ വാങ്ങി സൂക്ഷിക്കും.ഒരു വീട് നിറയെ അതായാൽ എന്നാൽ പിന്നെ അതൊരു മ്യൂസിയം ആക്കിയേക്കാം എന്നാലോചിക്കും പത്തോ പതിനഞ്ചോ ഡോളർ നിരക്കിൽ ആളുകളെ പ്രവേശിപ്പിച്ചു അവിടെ കുടുമ്പത്തിലെ  ചരിത്രം എഴുതി വച്ച് മൂന്നു നാല് തലമുറയുടെ ഫോട്ടോയും ഭിത്തിയിൽ തൂക്കി ഇവർ  സായൂജ്യം അടയുന്നു.
മോളുടെ വീടിന്റെ അടുത്ത് തന്നെയുള്ള നോർട്ടൻ  സൈമണ്‍  ആര്ട്ട് മ്യൂസിയം  
അങ്ങിനെ ഒന്നാണ്.അതിന്റെ ചരിത്രം വായിച്ചു കാണേണ്ട എന്ന് വച്ചു
ഹഡിങ്ങ്ടൻ പാർക്കും ആത്തരം ഒന്നാണ് .കല്ലച്ചിൽ അടിച്ച ആദ്യത്തെ ബൈബിൾ ഇവിടെ ഹഡിങ്ങ്ടൻ ലൈബ്രറിയിൽ ഉണ്ട് .എന്നിട്ട് പോലും അവിടം കാനാൻ തോന്നിയില്ല .പാർക്ക് വനം പോലെ ആണ് .പണം കൊടുക്കാതെ കേറി കാണാവുന്ന ഹാളിൽ ചെന്നപ്പോൾ ഇവരുടെ ചരിത്രം മനസിലായി

കാലിഫോർണിയ സയൻസ് സെൻറെർ

എന്നാൽ കാലിഫോർണിയ സയൻസ് സെൻറെർ അങ്ങിനെ ഒന്നല്ല
ശാസ്ത്രത്തെ സ്നേഹിക്കുന്ന ആര്ക്കും അവിടെ എന്തെങ്കിലും ഒക്കെ കാണാൻ കഴിയും
അവിടെ എന്റെ ശ്വാസം നിലപ്പിച്ച ഒരു കാഴ്ച"" എൻറെവർ""എന്ന ബഹിരാകാശ പേടകം കൊണ്ട് വന്നു പ്രദർശിപ്പിചിരിക്കുന്നതാണ്


1986 ജനുവരി 28-ന് ചലഞ്ചർ ബഹിരാകാശ ദുരന്തത്തിൽ 6 യാത്രികർ കൊല്ലപ്പെട്ട കഥ നമുക്കറിയാമല്ലോ . തുടർന്ന്, 1987ൽ  എൻഡവർ നിർമിക്കാൻ അമേരിക്കൻ കോൺഗ്രെസ് അനുമതി നൽകി. ക്യാപ്റ്റൻ ജെയിംസ്‌ കുക്കിന്റെ , അമേരിക്ക കണ്ടുപിടിക്കപ്പെട്ട 1768 -1771 ലെ  സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെ കപ്പലായ എൻഡവറിന്റെ ഓർമ്മക്കായി , അതേ പേരാണ് പുതിയ ബഹിരാകാശ വാഹനത്തിനും നൽകിയത്. പേര് നിർദേശിക്കാൻ വേണ്ടി അമേരിക്കൻ സ്കൂൾ വിദ്യാർഥികൾ നടത്തിയ ഉപന്യാസ മത്സരത്തിലും തെരഞ്ഞെടുക്കപ്പെട്ടത് എൻഡവർ എന്നാണ്. വിജയിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ് ബുഷ്‌ , വൈറ്റ് ഹൌസിലെ ചടങ്ങിൽ വച്ച് സമ്മാനവും നൽകി.റോക്ക്വെൽ ഇന്റർനാഷണൽ എന്ന കമ്പനി 1991 ല് ഇത് നിർമിച്ചു നൽകി. 1992 മെയ്‌ മാസത്തിലെ പ്രഥമ വിക്ഷേപണത്തിൽത്തന്നെ, വഴിതെറ്റിയ ഇന്റെൽസാറ്റ് (INTELSAT) എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ നേർവഴിയിലാക്കി. മായേ ജെമിസൺ എന്ന പ്രഥമ ആഫ്രോ-അമേരിക്കൻ വനിതാ ഗഗനസഞ്ചാരിയും ആവർഷം സെപ്റ്റംബർ 12 നു ബാഹ്യാകാശ യാത്ര നടത്തി. 1998 ഡിസംബറിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു.
ആദ്യം ഈ ഷട്ടിൽ ബഹിരാകാശത്തെക്ക് പോയത് 1992 മെയ് മാസത്തിൽ ആണ് .പിന്നെ ഈ കെങ്കേമൻ 25 പ്രാവശ്യം ബഹിരാകാശത്തേ ക്ക് പറന്നു .152 പേരെ ബഹിരാകാശത്തു  എത്തിച്ചു.തിരികെ കൊണ്ട് വന്നു .അങ്ങിനെ ആകെ ത്തളർന്നു .നാസ കരുതി ഇനി ഈ പേടകം റിട്ടയർ ചെയ്യട്ടെ .എന്ന് 
കാലിഫോർണിയ സയൻസ് മ്യൂസിയത്തിൽ ഇത് പ്രദർശനത്തിനു വച്ചിട്ടുണ്ട് 
അത് എങ്ങിനെ അവിടെ എത്തിച്ചു എന്നതും അറിയുന്നത് കൗതുകകരം ആകും 
അവസാനത്തെ മിഷൻ  പൂർത്തി ആയതിനു ശേഷം ഷട്ടിൽ ഡീ കമ്മീഷൻ ചെയ്തു.ഒരു വലിയ വിമാനത്തിൽ കയറ്റി ലോസ് എന്ജലസ് വിമാനത്താവളത്തിൽ എത്തിച്ചു .ഇത് സെപ്റ്റംബർ 2012 നു ആയിരുന്നു .പിന്നെ തെരുവുകളിലൂടെ വളരെ സാവധാനം ട്രാക്കിൽ കയറ്റി ഇത് സയൻസ് സെന്റെറിൽ എത്തിച്ചു 
അതിന്റെ ഒരു വിഡീയൊ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് 
കാലിഫോർണി യക്കാർ ഒന്നടങ്കം  റോഡിൽ എത്തി ഈ ഭീമനെ ആദരിച്ചു.ഒപ്പം നിന്ന് ഫോട്ടോ എടുത്തു ഈ പേടകത്തിന്റെ വിവിധ ഭാഗങ്ങൾ അവിടെ വേറെ പ്രദർശിപ്പിച്ചിട്ടുണ്ട് .അതൊന്നും പറഞ്ഞു വിശദമാക്കാൻ ..പ്രീയപ്പെട്ടവരെ ഞാൻ പോളി റ്റെക്നിക് പഠിച്ചിട്ടില്ലല്ലോ
 ബഹിരാകശ യാത്രയുടെ അതെ പ്രതീതി ഉളവാക്കുന്ന ഒരു പേടകം ഇവിടെ ഉണ്ട്.
പുറമേ നിന്ന് കണ്ടാൽ  നിരുപദ്രവിയായി ഇത് കിടന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നുണ്ട്.കുറച്ചു ഡോളർ കൊടുത്തൽ അതിനകം കയറാം.എന്നാൽ പുറമേ കാണുന്ന പോലെയല്ല അകത്തു.സംഭവം. നമ്മെ ഇട്ടുരുട്ടി നാമാവശേഷം ആക്കുമെന്ന് മോൾ പറഞ്ഞു. ഞാൻ പേടിച്ചു അതിൽ കയറിയില്ല അത് കൊണ്ട് ഇപ്പോൾ ഇതെഴുതാൻ  ജീവനോടെ ഉണ്ട് എന്ന് കരുതിയാൽ മതി.ഇല്ലേൽ ഹാര്ട്ട് നിന്ന് പോകുമായിരുന്നെനെ 
 .
വേറെയും ശാസ്ത്ര ബന്ധിയായ ഒത്തിരി പുതുമയാർന്ന  വസ്തുക്കൾ  ഇവിടെ കാണാൻ ഉണ്ട് 

ചെറിയ ഭൌമ പേടകങ്ങൾ ഇവിടെ സീലിങ്ങിൽ നിന്നും   തൂക്കി ഇട്ടിരിക്കുന്നു .

അത് പോലെ തന്നെ ഇരുട്ടിൽ  ഭൂമി ആകാശത്തു നിന്നും നോക്കിയാൽ  എങ്ങിനെ ഇരിക്കും എന്നത് കാണിച്ചു തരുന്ന ഒരു ഗ്ലോബ് കണ്ടു.

കടലിൽ കഴിയുന്ന അപൂര്വ്വ ഇനം ജീവികൾ ഇവിടെ വലിയ അക്ക്വേറിയങ്ങളിൽ പ്രദര്ശിക്കപ്പെടുന്നു.  
മറ്റൊരു മുറിയിൽ  ഒരു തടിക്കഷണം വച്ചിട്ടുണ്ട് ..ആകെ കുശുത്തു വീഴാറായ ഒരു മരം .
 ..ഇങ്ങിനെ മരങ്ങൾ  അഴുകുന്നതു  ജൈവ ചക്രത്തിന്റെ നിലനില്പ്പിനു അനുപെക്ഷണീയം ആണ് എന്ന് നമ്മോടു പറയുന്ന ഒരു ജീവനുള്ള പ്രദര്ശനം തന്നെ ആണീ മുറിയിൽ ഒരുക്കിയിരിക്കുന്നത് ..പല തരത്തിലുള്ള കീടങ്ങൾ പ്രാണികൾ ഇവയെ ഗ്ലാസ് കൂട്ടിനുള്ളിൽ ആക്കി കാണിച്ചു തരുന്നുണ്ട് ഒപ്പം.അവ അഴുകൽ  പ്രക്രിയയെ എങ്ങിനെ സഹായിക്കുന്നു എന്നതും കണ്ടു 
ഐമാക്സ്‌ ചിത്ര പ്രദർശനം ഇവിടെ ഉണ്ട് .ജെറുസലേം എന്നാ ചിത്രമാണ്‌ കണ്ടത് ..ഇവരുടെ 3 ഡി സിനിമകൾ വളരെ പ്രത്യേകതകൾ ഉള്ളതാണ്.തീർത്തും  യാഥാർധ്യ പ്രതീതി തന്നെ തോന്നും . ഈ സിനിമാ ജെറുസലേം എന്നാ ആ പഴയ നഗരത്തെ ക്കുറിച്ച് എല്ലാം നമുക്ക് കാട്ടി ത്തന്നു .അന്നത്തെ,ഇന്നത്തെ ജെറുസലേം നമ്മുടെ മുന്നിൽ  മനോഹരമായി വിടര്ന്നു വന്നു  
നല്ല ഭംഗിയുള്ള ഒരു റോസാ പ്പൂന്തോട്ടം ഇവിടെ ഉണ്ട് 
ഒരേ ഇനം റോസകൾ ഒരു തടത്തിൽ നട്ടിരിക്കുന്നു 
എത്ര ഫോട്ടോ എടുത്താലും നമുക്ക് മതിയാവില്ല.അവിടെ അദുത്തുഅ ഒരു കോളേജിലെ കുട്ടികളുടെ ബിരുദ ദാന ചടങ്ങായിരുന്നു.കൂടുതലും ചൈനക്കാർ തന്നെ.അവ തൊപ്പിയും കുപ്പായവും ഒക്കെ ഇട്ടു ഇവിടെ വന്നു ചാഞ്ഞും ചെരിഞ്ഞും ഫോട്ടോ എടുക്കുന്ന മനോഹര ദൃശ്യങ്ങളും കാണാൻ കഴിഞ്ഞു .നല്ല ഒരു ഫൌണ്ടനും ഇവിടെ ഉണ്ട് 

ഇതിനു അടുത്തു തന്നെയാണ് ഇവുടെ ഒളിമ്പിക് സ്റ്റെഡിയം 

1984 ഇൽ ഇവിടെ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഓര്മ്മക്കായി പണിത മന്ദിരം ഒളിമ്പിക്സ് കൊളീസിയം എന്നാണു അറിയപ്പെടുന്നത് ..കണ്ടു.കണ്ടു എന്ന് പറഞ്ഞാല,കണ്ടു..മുൻപിൽ ചെന്ന് നിന്ന് ഫോട്ടോ എടുത്തു എന്നൊക്കെയേ അർത്ഥ മുള്ളൂ.അകത്തു കയറിയില്ല .
സീവേൾഡ്  എന്നൊരു പ്രദർശനം കണ്ടു 
അതിനെ ക്കുറിച്ച് പിന്നീട് എഴുതാം 

No comments:

Post a Comment