2015, ഏപ്രിൽ 19, ഞായറാഴ്‌ച

പാസഡീനയിലെ മയിലുകൾ

പാസഡീന കാലിഫോർണിയയിലെ വളരെ പഴയ നഗരങ്ങളിൽ ഒന്നാണ്
അതീവ മനോഹരമായ ഒരു നഗരം തന്നെ .
മോണ്ടെ റി കുന്നിന്റെ താഴ്വരയിലെ സമതലമാണ് ഈ നഗരം( San Gabriel Mountains) നഗരത്തിന്റെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും ഈ പർവത  നിരകൾ കാണാം ..നമ്മെ അങ്ങോട്ട്‌  മാടി വിളിക്കുന്ന ഒരു ആകര്ഷണീയത ഈ  മല നിരകൾക്കുണ്ട്
വിശാലമായ തെരു വീഥികളും ,വൃത്തിയും വെടുപ്പും ഉള്ള നഗര പരിപാലന രീതിയും..
എല്ലാം ക്യാമറ ക്ക് അപ്പോൾ ഫോട്ടോ എടുക്കാവുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കണ്ണിനു വിരുന്നായ നഗരം
മെരിക്കയിലെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റു നഗരവും കൂടിയാണ്

വീടുകൾക്കൊന്നും ചുറ്റു മതിൽ  പതിവില്ല എല്ലാ വീടിനു മുന്നിലും കുറച്ചു മുറ്റവും പറമ്പും ഉണ്ട് അതിൽ നല്ല പ്രായമുള്ള  മരങ്ങളും നഗരം കാണുന്നതിനിടയിൽ സമ്പന്നർ താമസിക്കുന്ന ആർക്കേഡിയ എന്നാ സ്ഥലത്ത് പോയി അവിടം മയിലുകളുടെ കേളീ രംഗമാണ്
സ്വതന്തരായി മയിലുകൾ വീടുകൾക്ക്  മുന്നിൽ നല്ല ഗൌരവത്തിൽ തല ഉയർത്തി നടക്കുന്നു
കാറുകളെയോ ,കാൽ നടക്കാരേയോ ഭയവുമില്ല
അമേരിക്കയിൽ എങ്ങിനെ ഈ മയിലുകൾ എത്തി എന്നതൊരു അത്ഭുതമാണ്
ഏതാണ്ട് 400 മയിലുകൾ എങ്കിലും ഇവിടെ ഉണ്ട്
അവ രാത്രിയിൽ ഏതെങ്കിലും വീടിന്റെ മുന്നിലെ മരത്തിനു മുകളിൽ കയറിക്കൂടും
അവ സംരക്ഷിത മൃഗങ്ങൾ ആണ്
കൊന്നു കൂടാ .മ്യൂസിയം എന്ന വലക്കു അകത്തല്ലാതെ സുന്ദരന്മാരും സുന്ദരികളും ആയ ഇവരെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ




ആദ്യം കണ്ടപ്പോൾ എനിക്കൊരു പേടി ഉണ്ടായിരുന്നു.വന്നു കൊത്തുമോ എന്നൊക്കെ
മയിലിനു അങ്ങിനെ യാതൊരു ഭയവുമില്ല
കൂൾ ആയി വന്നു കാറിനു മുന്നിൽ  വന്നു നിന്ന് പോസ് ചെയ്തു തന്നു ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്നൊരു ഭാവം മുഖത്തുണ്ടോ എന്നൊരു സംശയം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ