2015, മാർച്ച് 16, തിങ്കളാഴ്‌ച

ഹിമാലയൻ വിശേഷങ്ങൾ part 4

\കുറച്ചു കാലമായി ഇങ്ങോട്ടു വന്നിട്ട്..പല തിരക്കുകൾ മൂലം സഞ്ചാരികളെ നോക്കാൻ കഴിഞ്ഞില്ല..
ഞങ്ങൾ  വീട്ടമ്മാമാരുടെ അവസാനത്തെ പരിഗണന ആണല്ലോ യാത്രകൾ

ഉത്തർപ്രദേശിലെ പ്രസിദ്ധമായ മഥുര ക്ഷേത്രം  സന്ദർശിച്ച അനുഭവം ഇക്കുറി പങ്ക്  വയ്ക്കാം നിങ്ങളോടു


മഥുര  ഉത്തർ പ്രദേശിലെ  ഒരു ജില്ലയാണ് .എന്നാൽ ഭാരതീയന് മഥുര എന്നാൽ മറ്റു പലതു കൂടിയാണ്
5000 കൊല്ലം മുൻപ് യമുനാ നദിയുടെ കരയിൽ  ഈ പേരിൽ ഒരു ജനപഥം ഉണ്ടായിരുന്നു .അന്നത്തെ ഒരു വ്യാപാര കേന്ദ്രവും വിദ്യാഭ്യസ കേന്ദ്രവും ആയിരുന്നു ഈ പുരാതന നഗരി
  അവിടുത്തെ കൃഷ്ണ ക്ഷേ ത്രം പ്രസിദ്ധമാണ്.
കൃഷ്ണ ജന്മസ്ഥാൻ ,കേശവ ദിയോ   ക്ഷേത്രം എന്നൊക്കെ ഇതറിയപ്പെടുന്നു..

ഒരു കുന്നിൻ മുകളിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
വൈകീട്ടാണ് ഞങ്ങൾ .

 നമ്മൾ കേരളീയർക്ക്  അത്ര രസിക്കുന്ന  രീതിയിൽ അല്ല ഈ ക്ഷേത്രം പണിതിരിക്കുന്നത്.വിഗ്രഹങ്ങൾ എല്ലാം കോണ്ക്രീറ്റിൽ ചെയ്തു പെയിന്റ് അടിച്ച പോലെയാണ് ക്ഷേത്രം കണ്ടാൽ തോന്നുന്നത് .വിഗ്രഹത്തിൽ സ്വർണം കൊണ്ടുള്ള അലങ്കാരങ്ങൾ ,ആഭരണങ്ങൾ ഒക്കെയുണ്ട്.വസ്ത്രങ്ങളും ശബളാഭമാണ്

 നമുക്കതത്ര മനസിൽ പിടിക്കില്ലല്ലോ ..കരിങ്കല്ലിൽ അല്ലെങ്കിൽ പഞ്ച ലോഹത്തിൽ ഒക്കെ ചെയ്ത വിഗ്രഹങ്ങൾ  ആണല്ലോഇവിടെ ഒക്കെ പതിവ്  ..ശ്രീകോവിൽ ഒന്നുമില്ല .ചുറ്റമ്പലമില്ല .കേരളീയ ക്ഷേത്രങ്ങളുടെ ഒരു ശാലീനത .....അകത്തു കടന്നാൽ അനുഭവപ്പെടുന്ന ശാന്തി ..അതൊന്നും ഇവിടെ ലഭിക്കില്ല

ഞങ്ങൾ ചെല്ലുമ്പോൾ കനത്ത പോലിസ് കാവലിൽ ആണ് ഈ ക്ഷേത്രം .ബിഹരീ ബുദ്ധ ഗയാ അമ്പ ലത്തിൽ നടന്ന പൊട്ടിത്തെറിക്കു ശേഷം ഈ ക്ഷേത്രത്തിലെ കാവൽ ശക്തി പ്പെടുത്തിയതാണ്
നമുക്ക് കയ്യിൽ  ഒരു ചെറിയ പേഴ്സ് അല്ലാതെ വേറെ ഒന്നും കൊണ്ട് പോകാൻ കഴിയില്ല .

ആ പഴയ കഥയുടെ പുനരാവിഷ്ക്കാരവും  ഇവിടെ കണ്ടു
  .ദുഷ്ട്ട രാജാവായ കംസന്റെ  രാജധാനി ആയിരുന്നു മധുര .. ചക്രവർത്തിയായ കംസൻ യദു കുല വുമായി നിരന്തരം യുദ്ധം ചെയ്യുക പതിവായിരുന്നു.ആയിടക്കാണ് യദുവംശ രാജ കുമാരൻ  ആയ വസുദെവനുമായി കംസന്റെ പെങ്ങൾ ദേവകിക്കും വിവാഹം നിശ്ചയിച്ചതു  .വിവാഹം കഴിഞ്ഞു വരനെയും വധുവിനെയും കൊട്ടാരത്തിൽ ആക്കിയ സമയത്ത് ഒരു അശരീരി മുഴങ്ങി . .
വസുദേവന്റെയും ദേവകിയുടെയും എട്ടാമത്തെ പുത്രൻ  നിന്റെ കാലൻ  ആകും.


.കംസൻ അത് കേട്ട് പരിഭ്രാന്തനായി .പെങ്ങൾ  യെശോദയേയും ഭർത്താവ്  വസുദേവനേയും  ജയിലിൽ അടച്ചു.അവർക്കു ഉണ്ടായ മക്കളെയെല്ലാം കംസൻ കാലിൽ പിടിച്ചു തല നിലത്തടിച്ചു കൊന്നു .എട്ടാമത്തെ   ഗർഭം പൂർണ്ണമായി,നല്ല മഴയുള്ള .ഒരു ഇരുണ്ട രാത്രിയിൽ ദേവകി  .പ്രസവിച്ചു   ആണ്‍  കുഞ്ഞു .വീണ്ടും ആ അശരീരി മുഴങ്ങി ., ഗോകുലത്തിൽ നന്ദ രാജാവിനും യെശോദ ക്കും ഇന്ന് രാത്രി തന്നെ ഒരു പെണ്‍  കുഞ്ഞു ജനിച്ചിട്ടുണ്ട്
ഈ കുഞ്ഞിനേയും കൊണ്ട് അവിടെ ചെല്ലൂ .ആ കുഞ്ഞിനെ ഇവിടെ കൊണ്ട് കിടത്തൂ എന്ന് . പാതാളത്തിലെ ആ ഗുഹയുടെ വാതിലുകൾ  തുറന്നു .വസുദേവർ ഉടനെ പുറപ്പെട്ടു .സാക്ഷാൽ അനന്തൻ തന്നെ , കുഞ്ഞു നനയാതെ തന്റെ പത്തികൾ വിരിച്ചു സംരക്ഷിച്ചു .യമുന നദി രണ്ടായി പിളര്ന്നു വഴി ഉണ്ടായി .അങ്ങിനെ കുഞ്ഞുങ്ങളെ മാറ്റി ക്കിടത്തി.രാവിലെ കംസൻ വന്നു  .  അയാൾ  ആ കുഞ്ഞിനേയും നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചു . കംസന്റെ കയ്യിൽ നിന്നും ആ കുഞ്ഞു പറന്നു  ആകാശത്തു പോയി.വീണ്ടും   അശരീരി മുഴങ്ങി
 നിന്റെ കാലൻ  അമ്പാടിയിൽ വസിക്കുന്നു.
ആ ഗുഹ ഞങ്ങൾ മധുരയിൽ കണ്ടു ..കൊട്ടരത്തിനടിയിൽ വസുദേവരും ദേവകിയും വസിച്ചിരുന്ന കാരാഗൃഹം ..പിന്നീട് നിര്മ്മിച്ചതാവും.

കൃഷ്ണൻ ഉയര്ത്തിപ്പിടിച്ച ഗോവർധന   മല ഇവിടെ നിന്നും 11 കിലോ മീറ്റർ അകലെ മാത്രമാണ് .സാക്ഷാൽ വൃന്ദവനവും ഇവിടെ അടുത്തു തന്നെയാണ്
 .വലിയ കൃഷ്ണ ഭക്തനായ ഞങ്ങളുടെ ഗൈഡു   ഇടയ്ക്കിടയ്ക്ക് ഉച്ചത്തിൽ കൃഷ്ണന് ജയ് വിളിക്കും . സത്യത്തിൽ ആ ചെറുപ്പക്കാരനു  വഴക്കായിപ്പോയി
നിങ്ങൾക്ക് മറ്റുള്ള സ്ഥലത്തെല്ലാം ഒത്തിരി സമയം ചിലവഴിക്കാൻ ഉണ്ട്.എന്നാൽ ഇവിടെ വന്നപ്പോൾ വേഗം പോകണം എന്നാണല്ലോ എന്ന് പരിഭവിച്ചു പറഞ്ഞു
സമയം വൈകി .എല്ലാവരും ക്ഷീണിച്ചു .നിറയെ പോലീസുകാരും ..സന്ധ്യക്കു വീശുന്ന വല്ലാത്ത തണുത്ത കാറ്റും .അത് കൊണ്ട് ആരും അധികം സമയം നില്ക്കാൻ ആഗ്രഹിച്ചില്ല
ഇവിടുത്തെ ദീപാരാധന സമയത്താണ് ഞങ്ങൾ വന്നത് .വളരെ മനോഹരമാണ് ഈ ചടങ്ങ് .



മത തീവ്ര വാദികൾ ആക്രമിക്കും  എന്നഭീഷണി ഉള്ളത്  കൊണ്ട് ഈ അമ്പലം എ പ്പോഴും വലിയാ സുരക്ഷാ വലയത്തിലാണ് .എന്നാൽ നമുക്കത് കാണുമ്പോൾ മനസിൽ  തോന്നുക ഭയമാണ്.ഇവന്മാർ നമ്മളെ വെടി  വൈക്കുമോ എന്ന സ്തീ സഹജമായ ഒരു  ഭയം.നല്ല തണുപ്പത്ത് അമ്പലത്തിന്റെ പുറത്തു പാവം പോലീസുകാർ തീയിട്ടു ചൂട് കായുന്നത് കണ്ടു .സ്റെൻ ഗണ്‍ ,മിഷീൻ ഗണ്‍ ,ഇതൊക്കെ കയ്യിൽ  ഏന്തി പോലീസുകാർ തലങ്ങും വിലങ്ങും റോന്തു ചുറ്റുകയാണ് . രാഷ്ട്രപതിയും ഒക്കെ വരുമ്പോൾ പോലും കേരളത്തിൽ ഇങ്ങനെ പോലീസുകാരെ കാണാൻ സാധിക്കില്ല.



ഇവർ  സത്യത്തിൽ പോലി സുകാരല്ല .ബിഹറിലെ മഹാ ബോധി  ക്ഷേത്ര ത്തിൽ നടന്ന പൊട്ടിത്തെറിക്കു ശേഷം ഈ ക്ഷേത്രത്തിലെ കാവൽ ശക്തിപ്പെടുത്തിയതാണ് ഞങ്ങളുടെ വലിയ വണ്ടി അമ്പലത്തിനടുത്തു പോകില്ല .അമ്പലം കുന്നിൻ മുകളിൽ ആണ്..ആ വഴി വളരെ ഇടുങ്ങിയതാണ്  .വഴിയുടെ രണ്ടു വശത്തും മുസ്ലിമുകൾ ആണ് തിങ്ങി പാർക്കുന്നത് .ചിലർക്ക്  എന്തോ വാങ്ങുവാൻ ഉണ്ടായിരുന്നത് കൊണ്ട് ഇറങ്ങാൻ വൈകി  ഞങ്ങൾ സ്ത്രീകൾ എവിടെ ആയാലും  കണ്ടതും കെടിയതും ഒക്കെ വാങ്ങുമല്ലോ .അങ്ങിനെ കുറെ വൈകി.ഗൈഡ്‌ വല്ലാതെ അസ്വസ്ഥൻ ആയി ..ഞങ്ങൾ ഓരോ ഗ്രൂപ്പിനെയും ബസിൽ കൊണ്ടാക്കി അയാൾ  വീണ്ടും വീണ്ടും ഞങളെ കൂട്ടാനായി  ഓടി വരുന്നുണ്ടായിരുന്നു. .അങ്ങോട്ട്‌ പോയ വഴിയല്ല തിരികെ പോന്നത് .വേറെ ഒരു വഴിയിൽ  ക്കൂടിയാണ് .അതൊരു ഷോര്ട്ട് കട്ട് ആയിരുന്നു
.എളുപ്പവഴികൾ ഒന്നും അത്ര എളുപ്പമുള്ള വഴികൾ  അല്ല എന്ന് ആര്ക്കാണ് അറിയാത്തത്
ആ വഴി അത്ര സേഫ് അല്ല എന്ന് വ്യക്തമായിരുന്നു  .സമയം ഇരുട്ടുകയും ചെയ്തു .തിരികെ ബസിൽ കയറുന്നത് വരെ ഒരു സമാധാനം ഇല്ലായിരുന്നു .
ഒട്ടും വൃത്തിയില്ലാത്ത ഇടുങ്ങിയ വഴിയും ആ വഴിയും വഴിയിൽ  കെട്ടിയിട്ട മൃഗങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നടക്കുന്ന ഗ്രാമീണ സ്ത്രീകളെയും ഓര്മ്മ വന്നു.പൊതുവെ വിദ്യാഭ്യാസവും ആരോഗ്യവും ഇല്ലാത്ത  സ്ത്രീകൾ  ആണ് ഗ്രാമീണ മേഖലയിൽ  മുഴുവനും.ഇവിടെ ഗുരുവായൂർ  ഒക്കെ ഒരമ്പലം കൊണ്ട് സമൃദ്ധി  നേടിയ പ്രദേശമാണ്.ടൌണ്‍ ഷിപ്‌ പോലും ഇവിടെ വളര്ന്നു വന്നിട്ടുണ്ട് .
ഇവിടെ എന്നാൽ നേരെ മറിച്ചാണ്.അമ്പലം മാത്രമാണ് സമൃദ്ധിയിൽ ഉള്ളത്.ചുറ്റുപാടും തീര്ത്തും ദരിദ്രരായ ഗ്രാമീണർ തന്നെ
ഉത്തര ഭാരതത്തിലെ ഗ്രാമീണ മേഖലകളില ക്കൂടി ഞങ്ങൾ ധാരാളം സഞ്ചരിച്ചു .ദേശീയ പാതയുടെ ഇരു വശങ്ങളിൽ പോലും ഞങ്ങൾ പ്രാഥമിക പാറ്റ ശാലകൾ കണ്ടില്ല.പട്ടണങ്ങളിൽ മാത്രം ഒന്നോ രണ്ടോ സ്കൂളുകൾ..ചണ്ടീഗർ  പോലെയുള്ള നഗരങ്ങളിൽ ഒതുങ്ങുന്നു വിദ്യാലയങ്ങൾ
ഭാരതത്തിന്റെ പുരോഗതിക്കായി കോണ്‍ഗ്രസോ ബി ജെ പ്പിയോ ഒക്കെ എത്ര ശ്രമിച്ചാലും
സ്കൂളുകൾ അത്യാവശ്യമാണ് .പ്രാഥമിക വിദ്യാഭ്യാസം നിര്ബന്ധമാക്കുക തന്നെ വേണം ..കുട്ടികളും ആരോഗ്യമില്ലത്തവർ ആണ് .ടൂറിസ്റ്റു സ്ഥലങ്ങളിൽ യാചകരും ധാരാളം ആണ്.
രാജസ്ഥാനും ഹരിയാനയും ഉത്തർ പ്രദേശും ഹിമാചൽ പ്രദേശും എല്ലാം ഇങ്ങനെ വളരെ പിന്നോക്കം നില്ക്കുന്നതായി അനുഭവപ്പെട്ടു
നമ്മൾ ഒക്കെ അനാവശ്യമായ സുഖ ഭോഗങ്ങൾ അനുഭവിക്കുന്നു എന്നൊരു വല്ലായ്മ്മയും തോന്നി
ഉത്തര ഭാരതത്തിലെ ഡൽഹി  അടക്കം ഉള്ള നഗരങ്ങളിൽ ഉള്ള  സൈക്കിൾ റിക്ഷകൾ ആത്തരത്തിൽ പെട്ടതാണ് .തീർത്തും വൃദ്ധർ ചവിട്ടുന്നു റിക്ഷയിൽ വരെ ഞങ്ങൾക്കു കയറേണ്ടി വന്നു .എന്റെ കുറ്റ  ബോധം ഞാൻ പുറത്തു പറഞ്ഞില്ല.എന്നാൽ പുഷ്പ്പക്ക് അത് അടക്കി വൈകാൻ കഴിഞ്ഞില്ല.
.നമ്മൾ മനുഷ്യരെ ക്കൊണ്ട് നമ്മളെ വലിപ്പിക്കുക ആണല്ലോ ഉമേ,ക്രൂരമാണ് കേട്ടോ ഇത്
അവരുടെ ഉഴക്കരിയല്ലേ..സാരമില്ല
എന്ന് പറഞ്ഞു ഞാൻ പുഷ്പ്പയെ സമാധാനിപ്പിച്ചു
ഇരുളിൽ തണുപ്പിൽ ..തനിയെ നിൽക്കുന്ന ക്ഷേത്രം വിട്ടു ഞങ്ങൾ തിരികെ പൊന്നു







 




 കുരുക്ഷേത്ര


കുരുക്ഷേത്ര
അതെ നമ്മുടെ സങ്കല്പ്പത്തിലെ കുരുക്ഷേത്രം എന്താണ്
അതി വിശാലമായ ഒരു മൈതാനം .
അവിടെ തമ്പടിചിരിക്കുന്ന സൈന്യ വ്യൂഹങ്ങൾ ..
പാണ്ടവരും കൗരവരും ഇരുവശവും ..
മുന്നിൽഭീഷ്മർ ,ദ്രോണർ ,ശല്യർ സുയോധനൻ തുടങ്ങിയവർ .ഇപ്പുറം ധർമപുത്രർ, അര്ജുനൻ കൃഷ്ണൻ തുടങ്ങിയവർ
.പ്രിയ ജനങ്ങളെ കൊല്ലണം എന്നാ ചിന്തയാൽ മനസ് നൊന്തു തേർത്തട്ടിൽ വിമുഖനായി ഇരിക്കുന്ന അര്ജുനൻ.
അദ്ദേഹത്തെ ഉപദേശിച്ചു കർമ്മശേഷി ഉള്ളവനാക്കുന്ന കൃഷ്ണൻ.
യുദ്ധം..
മഹാത്മാവായ ഭീഷ്മ പതനം.
അഭിമന്യൂ മൃത്യൂ .
സുയോധനന്റെ വീര മരണം
.കർണ്ണ പരാജയം .അശ്വദ്ധമാവിന്റെ പകരം ചോദിക്കൽ
അങ്ങിനെ അങ്ങിനെ വീരന്മാരായ രാജാക്കന്മാരുടെ അസാധരണ വിജയങ്ങളുടെ കഥയാണ് ആ നഗരം നമ്മോടു പറയുന്നത് .
ബസ് ഞങ്ങളെ കൊണ്ട് പോയത് വയലുകൾ നിറഞ്ഞ ഒരു സാധാരണ ഹരിയാന ഗ്രാമത്തിൽ ക്കൂടിയാണ്
കുരുക്ഷേത്ര അത്ര വികസിച്ച ഒരു പ്രദേശമല്ല .ഉത്തര ഭാരതത്തിലെ ഒരു സാധാരണ ഗ്രാമം.അവിടെ കണ്ട ഒരു പ്രധാന ആകര്ഷണം ഒരു വലിയ കമാനത്തിനു മുകളിൽ ഗീതോപദേശം പ്രതിമ ആക്കി വച്ചിരിക്കുന്നതാണ്
കൃഷ്ണൻ അര്ജുനനു ഉപദേശം നല്കിയ സ്ഥലം.അത് ഇന്നൊരു ക്ഷേത്രമാണ് .ക്ഷേത്രം എന്ന് പറയാൻ ഒന്നുമില്ല . ഒരു പഴയ ഭീമൻ ആൽ .ആ ആൽത്തറയിൽ ഒരു ഗീതോപദേശം കല്ലിൽ ചെയ്തു പെയിന്റ് അടിച്ചു വച്ചിട്ടുണ്ട് .അടുത്തു തന്നെ ഭീഷ്മ കുന്റ്റ് എന്നാ പേരിൽ ഒരു ചെറിയ കുളം.
ഭീഷ്മർ വീണു മരിച്ചപ്പോൾ അര്ജുനൻ ജലം നല്കാൻ ശരം കുത്തിയത് ഇവിടെ ആണത്രേ.ഒരുചെറിയ ജലാശയം എന്നെ പറയാൻ ഉള്ളൂ എന്നാൽ ആൽ വൃക്ഷം വേരും തായ് ത്തടിയും ഒക്കെ ചേർന്ന് ചുര്ങ്ങിയത് 500 വര്ഷം പഴക്കം കാണും
ജ്യോതിസർ എന്നാണു ഈ അമ്പലം അറിയപ്പെടുന്നത് ..ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു ഗീത ക്ലാസ് നടക്കുന്നുണ്ടായിരുന്നു.ഗ്രാമീണ സ്ത്രീകളും കുറച്ചു പുരുഷന്മാരും കൃഷ്ണ ഗാഥ ശ്രദ്ധയോടെ കേൾക്കുന്നു .മറ്റു എതു അമ്പലം പോലെയും അല്ല.
ഇവിടെ കൃത്രിമത്വം കുറച്ചേ അനുഭവപ്പെട്ടുള്ളൂ .നമ്മുടെ അമ്പലങ്ങളുടെ ഒരു പ്രതീതി തോന്നി.ആലും ആൽത്തറയും വയലി ക്കൂടി യുള്ള നടപ്പും.അമ്പല ക്കുളവും ,ഞങ്ങളുടെ കൂട്ടേ ക്കാവിൽ ചെന്ന പോലെ .നല്ല തണുപ്പും ഇളം കാറ്റും ..മനസ് കുളിര്ന്നു എന്ന് തന്നെ പറയാം
കൃഷ്ണൻ അര്ജുനനു ഉപദേശം നല്കിയ സ്ഥലം എന്നാണ് ഇത് വിശ്വസിക്കപ്പെടുന്നത് .
ആധുനിക മനെജുമെന്റ് വിശാരദന്മാർ തങ്ങളുടെ ഇരകൾ ആയ 21 തികയാത്ത ചെറുപ്പക്കാരെ ഗീതോപദേശം പഠിച്ചിട്ടു വരാൻ ഉപടെഷിക്കെണ്ടതുണ്ട് എന്ന് തോന്നുന്നു
അച്ഛനെയോ അമ്മയെയോ ഗുരു ജനങ്ങളേയോ..ഭാര്യ മക്കളെ പ്പൊലുമൊ കർത്തവ്യ നിർവഹണത്തിനിടയിൽ കണക്കാക്കേണ്ടതില്ല എന്നത് ഇപ്പോഴത്തെ ചെറുപ്പക്കാർ തങ്ങളുടെ കൂടി ജീവിത വൃതം ആക്കിയിട്ടുണ്ട്
ജോലി മടുക്കുമ്പോൾ മനസ് കൂമ്പി പോകുമ്പോൾ മേലുദ്യോഗസ്ഥർ മോശമായി പെരുമാറുമ്പോൾ ഒക്കെ ഗീതയിലെ ചില ഭാഗങ്ങൾ നമ്മളെ ആശ്വസിപ്പിക്കും.
ഫലം കാംക്ഷിക്കാതെ കർമം ചെയ്യുക എന്നത് ഗീതോപദേശത്തിന്റെ കാതലാണ്.നമ്മളാണെങ്കിൽ വരമ്പത്ത് കൂലി പ്രമാണക്കാർ ആണല്ലോ.
ശരി തെറ്റുകളുടെ തിരഞ്ഞെടുപ്പ് പ്രയേണേ ബുദ്ധിമുട്ടുമാണ്.
തന്റെ ശരി വേറെ ഒരാളുടെ തെറ്റാവുമല്ലോ .
യുദ്ധത്തിൽ താൻ വധികേണ്ടത് വില്ല് കയ്യിൽ എന്തുവാൻ പഠിപ്പിച്ച ദ്രോണരെ വേണമെന്ന ചിന്ത
മടിയിൽ എടുത്തു വച്ച് സ്നേഹത്തോടെ ഊട്ടിയ പരാക്രമിയായ ഭീഷ്മ പിതാമഹന്റെ നേർക്ക്‌ വില്ല് കുലക്കേണ്ടി വരിക .അർജുഅനൻ തളര്ന്നു പോയെങ്കിൽ അത്ഭുതമില്ല
ഈത്തരം ചില ജീവിത സന്ധികളിൽ നമ്മൾ മിക്കവാറും പെട്ടിട്ടുണ്ടാവും
ജീവിത യുദ്ധത്തിൽ തളര്ന്നു പോകുന്ന ആധുനിക മനുഷ്യനു അമൃത് പോലെ ഗീത നവ ജീവൻ നല്കും സംശയമില്ല
ഇല്ല.. ഇല്ല ..ഗീതോപദേശം നല്കാൻ ഒന്നും എനിക്ക് പരിപാടിയില്ല .
ഞാനാര് മള്ളൂരോ
അടുത്തത്‌
ആധുനിക ക്ഷേത്ര നിര്മ്മിതിയുടെ ധാരാളിത്വം
ആക്ഷർധാം ക്ഷേത്ര സമുച്ചയം ..ഡല്ഹി















ആധുനിക ക്ഷേത്ര നിര്മ്മിതിയുടെ ധാരാളിത്വം
ആക്ഷർധാം ക്ഷേത്ര സമുച്ചയം ..
ദൽഹി
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെതു

ലോകത്തിലെ ഏറ്റവും മനോഹരമായ ഹിന്ദു ക്ഷേത്രങ്ങളിൽ പ്രമുഖമാണ് ഈ മനോഹര ഹർമ്യം ..പ്രമുഖം എന്നല്ല..ഒന്നാമതാണ് എന്ന് തന്നെ പറയാം
ഡല്ഹി കാണുക ആണെങ്കിൽ  നമ്മൾ ഈ ക്ഷേത്രവും കണ്ടിരിക്കണം
ദേശീയ പാത 25 നരുകിൽ ആണ് ഈ ക്ഷേത്രം  ചെയ്യുന്നത്
ഞങ്ങുടെ പാക്കേജു കളിൽ ഈ കെട്ടിടം ഉൾപ്പെട്ടിരുന്നില്ല,പുഷ്പയുടെ കൂട്ടുകാരി യുടെ വീട്ടിൽ  പോകാൻ ആയി ഈ അമ്പലം ആയിരുന്നു ലാൻഡ്‌  മാര്ക്ക്.
അവർ സംശയ ലെശമെന്യേ പറഞ്ഞു
ഇത് കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌
.എന്തായാലും കയറാം എന്ന് ഞങ്ങളും വച്ചു
നമ്മളെത്ര അമ്പലം കണ്ടിരിക്കുന്നു താജ് മഹൽ കണ്ട ഞങ്ങളെ യാണോ ഇനി ഈ 2005 ഇൽ മാത്രം  പണിത കെട്ടിട ആകര്ഷിക്കാൻ പോകുന്നത്.എന്നൊരു അഹങ്കാരം ഉള്ളിൽ ഉണ്ടായിരുന്നു താനും
 ഒരു സുപ്രീം കോര്ട്ട് വക്കീലാണ് പുഷ്പ്പയുടെ ചങ്ങാതിയുടെ ഭര്ത്താവ്.കൂട്ടുകാരിയും നല്ല ബുദ്ധിയും ലോക പരിചയവും ഉള്ളവർ തന്നെ
കഴിഞ്ഞ  13 ദിവസമായി പച്ചരി ചോറും ഉണക്ക ചപ്പാത്തിയും തിന്നു മരിച്ചാൽ മതി എന്ന നിലയിൽ  ഞങ്ങൾക്ക്  കുത്തരി ചോറും നല്ല മീൻ  കറിയും സാമ്പാറും തന്ന അവരെ മറക്കാനാവില്ല
 വിശക്കുന്നവനു ദൈവം ഭക്ഷണം ആണ് എന്ന് പറഞ്ഞ പോലെ..ആ ദമ്പതികൾ ഞങ്ങൾക്ക് ദൈവം  ആയിരുന്നു
ഞങ്ങളുടെ ടാക്സി  ഡ്രൈവർ  നിസാരമായി ഞങ്ങളെ അവിടെ എത്തിച്ചു.50 രൂപ ആണ് അകത്തു കടക്കാൻ ഫീസ്‌
എല്ലാവരും തീരെ അവശരായിരുന്നു.കണ്ണനും ദീപക്കും പുറത്തു ഇരുന്നോളാം അകത്തേക്ക് വരുന്നില്ല എന്ന് പറഞ്ഞു പ്രധാന കെട്ടിട  നടപ്പാതയിൽ ഇരുന്നു.ഞങ്ങൾ വിശാലമായ നടു  മുറ്റം ഒക്കെ കടന്നു പതുക്കെ ഹാൾ ഓഫ് വാല്യൂസ് (സഹാജനന്ദ് പ്രദർശൻ ) എന്ന കെട്ടിടത്തിലേക്ക് നടന്നു
കൂടം കൊണ്ട് തലയ്ക്കു അടി കിട്ടിയ പോലെ ഞങ്ങൾ സ്ത്ബ്ദർ ആയി പ്പോയി.
സൌന്ദര്യവും കലയും ചിത്ര വിരുതും കൊത്തു പണികളും  മുത്തും രത്നങ്ങളും സ്വർണ്ണവും വെള്ളിയും കിന്നരികളും..എല്ലാം സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു .അപ്പോര്വത്തിൽ അപൂര്വ്വമായ ഒരു സൌന്ദര്യ പൂരം

വല്ലാതെ ക്ഷീണി ച്ചിട്ടും ദീ പക്കും കണ്ണനും ഇത് കണ്ടില്ലെങ്കിൽ നഷ്ട്ടം ആവുമെന്നു കരുതി ഞങ്ങൾ അവരെ പോയി നിര്ബന്ധമായി വിളിച്ചു കൊണ്ട് വന്നു ക്യാമറ  മൊബൈൽ ഫോണ്‍ എല്ലാം നിരോധിച്ചിരിക്കുകയാണ്  .അത് കൊണ്ട് ഫോട്ടോ എടുക്കാനും നിർവാഹമില്ല .ഇതെല്ലം ഗൂഗിളിൽ നിന്നും എടുത്ത ഫോട്ടോകൾ ആണ്


.മുകളിലെ കൊത്തു പണികൾ മുഗൾ കാലഘട്ടത്തെ കൈത്തഴക്കം ആണ് ഓർമ്മിപ്പിച്ചത് .ജൈന സന്യാസിമാരുടെ പ്രയത്ന ഫ ലമാണ് ഈ ക്ഷേത്രം










സ്വാമി  നാരായണ്‍ അക്ഷര്ധാം എന്നാണു ഈ അമ്പലം അറിയപ്പെടുന്നത്
2005 നവംബർ ആറിനാണ് ഈ ക്ഷേത്രം തുറന്നത് .കിഴക്കാൻ ദില്ലിയിൽ യമുനാ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .കോമണ്‍ വെൽത്ത് ഗെയിം ഗ്രാമത്തിന്റെ അടുത്താണ് 
ഭാരതീയ വസ്തു ശാസ്ത്രം അനുസരിച്ച് പണിതതാണ്  ഈ ഹര്മ്യം .സ്വാമി നാരായന്റെ ഏതാണ്ട് 11 അടി ഉയരമുള്ള ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .പഞ്ച ലോഹത്തിൽ ആണ് ഇത് ചെയ്തിരിക്കുന്നത് .ആ മത സമൂഹ ത്തിൽ പെട്ട മറ്റു സന്യാസിമാരുടെ പ്രതിമകളും ഇവിടെ ഉണ്ട് .ശിവ പാർവ തിമാർ,രാമൻ സീത കൃഷ്ണൻ  രാധ എന്നിവരുടെ വിഗ്രഹങ്ങളും   ഇവിടെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്.
ഓണപ്ത് താഴികക്കുടങ്ങൾ 20000 ശിൽപ്പങ്ങൾ എല്ലാം ഇവിടെ ഭംഗിയായി ചെയ്തു വച്ചിട്ടുണ്ട്

സ്വാമി നാരായണ്‍ എന്ന സ്വാമിയുടെ ബാല്യം കൌമാരം യൌവനം ..ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം ഇവിടെ പകര്ത്തിയിട്ടുണ്ട്  .
നടൻ  ശ്രീ നിവസാൻ തന്റെ  ജീവിത കഥ എഴുതിയ പുസ്തകത്തിൽ ഇങ്ങിനെ എഴുതിയിരുന്നു.
""എന്റെ ബാല്യകാല ജീവിതം ഒക്കെ വളരെ സാധാരണമായിരുന്നു.അതിനെ ക്കുറിച്ച് ഇങ്ങനെ ഒക്കെ എഴുതേണ്ടി വരും എന്ന് കരുതിയിരുന്നില്ല,,എങ്കിൽ ഞാൻ കുറേക്കൂടി നാടകീയമായ രംഗങ്ങൾ  സൃഷ്ട്ടിച്ചേനെ "" എന്ന്
അത് പോലെ തന്നെ
 സ്വാമിയുണ്ടോ അറിയുന്നു സ്വാമി ഇത്ര വലിയ സ്വാമിയാവും എന്ന്.
അത് കൊണ്ട് നമുക്ക് താല്പര്യം ഉള്ളതൊന്നും സ്വാമി യുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല
ഏതാണ്ട് 7000 ജോലിക്കാരും 30000 വരുന്ന ഈ മതത്തിലെ അനുയായികളും ചേർന്ന് ആണ് ഈ ക്ഷേത്ര സമുച്ചയം പണിതിരിക്കുന്നത്. മനോഹരമായ ഒരു ജല ധാര ഉണ്ടിവിടെ .വൈകീട്ട് 7 മണിക്ക് അതിൽ പ്രദര്ശനം ഉണ്ട്  .നിര്ഭാഗ്യ വശാൽ അത് കാണാൻ കഴിഞ്ഞില്ല .ഒരു ചെറു തടാകം ഉണ്ട്.അതിൽ ബോട്ട് യാത്രക്കും ഉള്ള ഏർപ്പാടുകൾ ഉണ്ട് .ഞങ്ങൾ അതിനും മിനക്കെട്ടില്ല .
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെതു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കെട്ടിടം പണിതിരിക്കു ന്നത് രാജസ്ഥാനിലെ ചെങ്കല്ലുകൊണ്ടാണ്.തറ ചെയ്തിരിക്കുന്നത് ഇറ്റലിയിൽ നിന്നുള്ള മാർബിൾ കൊണ്ടും
148 ആനകൾ  234 തൂണുകൾ ..സ്തൂപങ്ങൾ .9 താഴിക ക്കുടങ്ങൾ ,20000 ശിൽപങ്ങൾ  എല്ലാം ഈ ക്കെട്ടിടത്തെ അലങ്കരിക്കുന്നു.ആധുനിക വാസ്തു ശിലപ്പ ശാസ്ത്രത്തെ പാടെ നിരാകരിച്ചു  ഈ കൊട്ടാരം നിര്മ്മിച്ചിരിക്കുന്നത് ഒരു കഷണം പോലും ഇരുമ്പോ കമ്പിയോ സിമെന്റോ ഉപയോഗിക്കാതെയാണ് .എന്നിട്ടും എത്ര പൂർണ്ണത ..എത്ര  സൌന്ദര്യം
ക്ഷേത്രത്തിനു ചുറ്റും ജലം നിറഞ്ഞ തടാകമാണ്.അത് കൊണ്ട് തന്നെ കടുത്ത വേനലിലും ഇവിടെ സുഖദമായ ഒരു തണുപ്പാണ്



ഈ ക്ഷേത്രം കണ്ടില്ല എങ്കിൽ ,നിങ്ങൾ കണ്ടില്ല എന്നതാണ് വാസ്തവം .
ഗിന്നസ് ബുക്കിൽ ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയം   എന്ന നിലയിൽ  ചേർക്കപ്പെട്ടതാണ് ഈ ക്ഷേത്രം
മുൻപൊരിക്കൽ ഞാനെഴുതി ..കയ്യിൽ  കാശുള്ളവർക്ക്  എന്താണ് സാധിക്കാത്തത്
ശംഭോ മഹാദേവ












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ