2015, മാർച്ച് 7, ശനിയാഴ്‌ച

ഹിമാലയൻ വിശേഷങ്ങൾ part 3

ഭാഗം 11
ആമ്പർ  ഫോർട്ട്‌

കച്ച്വ  രാജാക്കന്മാരുടെ പഴയ  തലസ്ഥാനമായിരുന്നു ആംബർ
 കുന്നിൻ മുകളിലെ വലിയ കോട്ട.വിശാലമായ അകത്തളങ്ങൾ
 നീണ്ട ഇടനാഴികൾ ,അനേകം റാണിമാർ ,ആഡംബരം നിറഞ്ഞ ദർബാർ
റാണി മാരുടെ കിടപ്പ് മുറികൾ
എല്ലാം കൊണ്ടും ഒരു തലസ്ഥാനത്തിനു ചേരുന്ന നഗരം തന്നെ ആമ്പർ
,1727നവംബർ 17 നു മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ആണ് ആണ് ജെയ്പ്പൂർ  രാജസ്ഥാന്റെ തലസ്ഥാനം ആക്കിയത് .എന്നാൽ അത് കൊണ്ട് ആംബർ ഒരു മോശം കൊട്ടാരം അല്ല താനും 

ഒരു ചെറു  തടാക തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം കണ്ണുകൾക്ക്‌ ഒരു മനോഹര വിരുന്നാണ് ,

ആമ്പർ  ഫോർട്ട്‌ വാൾ 
ജൈഗാർ ഫോർട്ട്‌ 
തന്റെ സാമ്രാജ്യം ശത്രുക്കളിൽ നിന്ന് രേക്ഷിക്കാൻ ആയി ചുറ്റും ഒരു വൻ മതിൽ  പണിതു .ജൈസിംഗ് രണ്ടാമൻ 1726 കാലഘട്ടത്തിൽ ആണ് ഈ മതിൽ ചെയ്തത് . ആമ്പർ  കൊട്ടാരത്തിൽ നിന്ന് നോക്കിയാൽ  എതിരെ നമുക്കീ  വലിയ മതിൽ  കാണാം .അരാവലി പർവത നിരകളിൽ  പണിത ഈ കൊട്ടാരവും ദീര്ഘമായ മതിലും നൂറ്റാണ്ടുകളെ അതി ജീവിച്ചു ഇന്നും ഒരത്ഭുതമായി കാണപ്പെടുന്നു .കഴുകന്മാരുടെ കുന്നു (eagles hill ) എന്നൊരു പർവതത്തിൽ ആണ് ഈ കൊട്ടരക്കെട്ടു പണിതിരിക്കുന്നത് 

അത് പോലെ തന്നെ കാണാൻ അതി മനോഹരമായ മറ്റൊരു ഹര്മ്യമാണ് ജൽ മഹൾ.ആദ്യം ഒരു കൊട്ടാരം പണിതു .പിന്നീട് ദർഭവതി നദിയിൽ  ഒരു അണ കെട്ടി ,കൊട്ടാരത്തിന് ചുറ്റും തടാകം  (മൻ സാഗർ  )ഉണ്ടാക്കി..കൊട്ടാരത്തിന്റെ  ഒരു നില ഇപ്പോഴും ജലത്തിനടിയിൽ ആണ്.പിന്നീട് ജയ്‌സിംഗ് രണ്ടാമൻ ആണ് പതിനെട്ടാം നൂറ്റാണ്ടിൽ ഇത് അറ്റകുറ്റ പ്പണികൾ ചെയ്തു ഇന്നത്തെ നിലയിൽ  ആക്കിയത് ..രാജാക്കന്മാര്ക്ക് നായടാൻ വേണ്ടിയാണിത് പണിതത്  .എതിരെ വനത്തിൽ നിന്നും മൃഗങ്ങൾ  വെള്ളം കുടിക്കാൻ എത്തുമ്പോൾ രാജാക്കന്മാർക്ക് വേട്ട ആടാൻ എളുപ്പത്തിൽ ചെയ്തതാണ് ഈ കൊട്ടാരം .ദേശാടന പക്ഷികൾക്ക്  കൂട് കൂട്ടാൻ ചെറു ദ്വീപുകള ഉണ്ടാക്കിയിട്ടുമുണ്ട്  .   .ഞങ്ങൾക്ക്  ഇത് കാണാൻ കഴിഞ്ഞില്ല.എന്തോ മരാമത്ത് പണി നടക്കുന്നത് കൊണ്ട് ഇപ്പോൾ ഈ കൊട്ടാരം അടഞ്ഞു കിടക്കുകയാണ് .

. 

.ജന്തർ മന്ദിർ ആണ് മറ്റൊരു പ്രധാന ആകർഷണം
അതിനെ കുറിച്ചും അടുത്ത ഭാഗത്തിൽ എഴുതാം

ഭാഗം 13

പണവും പ്രതാപവും 600 വരെ ഭാര്യമാർ  അത്രയും തന്നെ വെപ്പാട്ടിമാരും ഒക്കെ ആയി സുഖ ജീവിതം നയിച്ചിരുന്ന ഒരു രാജ വംശം..അവർ പിന്നീട് ഇന്ത്യൻ യൂണിയനിൽ ചേർന്ന് എങ്കിലും ഇപ്പോഴും അവർ രാജാക്കന്മാർ തന്നെ. പൂർവീക സമ്പത്തെല്ലാം ഈ രാജകന്മാർ ഹെറിറ്റെജ് പഞ്ച നക്ഷത്ര ഹോട്ടലുകൾ ആക്കിയിരിക്കുന്നു ..
വൃത്തിയോടെയും വെടിപ്പായും എല്ലാം സംരക്ഷിച്ചിരിക്കുന്നു .ടൂറിസ്റ്റ്കളോട് മര്യാദയോടെയും അന്തസ്സോടെയും പെരുമാറുന്നു .
പട്ടണം അത്ര വലുതല്ല .എന്നാൽ ഒരു ചന്തമൊക്കെ ഉണ്ട് താനും
ആദ്യം കാണാൻ പോയത് ജന്തർ മന്തിർ ആണ്
ഗൈഡ് വണ്ടിയിൽ ഇരുന്നു പറഞ്ഞു നമ്മൾ ഇനി പോകുന്നത് ജന്തർ മന്ദിർ കാണാൻ ആണ് എന്ന് ജന്തർ എന്ന വാക്കിന്റെ അർത്ഥം ഓര്മ്മ വരുന്നില്ല
കുരങ്ങു എന്നാണോ എന്നൊരു സംശയം.അങ്ങിനെ ആണെങ്കിൽ മൃഗശാല ആയിരിക്കുമോ എന്നായി പിന്നെ ചിന്ത
ആരോടും ഇതൊന്നും പറഞ്ഞില്ല
ഗൈഡിനോട് ചോദിച്ചു
ജന്തർ ക്യാ ഹൈ
ജന്തർ മത്ലബ്  ഇൻസ്ട്രുമെന്റ്
ജന്തർ എന്നാൽ ഉപകരണം
വീണ്ടും കുഴങ്ങി എന്നെ പറയേണ്ടൂ
കാണാൻ പോകുന്ന പൂരം എന്തിനു കേട്ടറിയുന്നു
അകത്തു കയറി

 നല്ല വിശാലമായ സ്ഥലം ..ധാരാളം ആളുകൾ ...സുന്ദരികൾ ആയ മദാമ്മമാർ ..എനിക്കീ മദാമ്മമാരെ കാണാൻ വലിയ ഇഷ്ട്ടമാണ്
നല്ല ചുവന്ന ചുണ്ടുകളും പൂച്ചക്കണ്ണുകളും ,വിചിത്ര നിറമാർന്ന മുടിയിഴകളും ഒക്കെ ആയി അവർ കാണാൻ കണ്ണിനു എന്നും ഒരു നല്ല കാഴ്ചയാണ്
ജപ്പാനിൽ നിന്നും വൃദ്ധരായ ഒരു സംഘം ടൂറിസ്റ്റുകളെ അവിടെ കണ്ടു
സംഘത്തിലെ ഏതാണ്ട് 80% പേരും 80 അധികം പ്രായമുള്ളവർ .ഏതെങ്കിലും വൃദ്ധ സദനത്തിൽ നിന്നും ലോകം കാണാൻ വന്നവർ ആണെന്ന് തോന്നുന്നു
അവർ മാത്രമേ ഉള്ളൂ .നമ്മുടെ ഭാരതീയ രീതി അനുസരിച്ച് അച്ഛനും അമ്മയും മക്കളും ചെറു മക്കളും അല്ലെങ്കിൽ യുവ മിഥുനങ്ങൾ മാത്രം എന്നൊക്കെ രീതിയിൽ നിന്നും മാറി നന്നായി വയസായ ഒരു സംഘം ആളുകളെ കണ്ടപ്പോൾ അത്ഭുതം തോന്നി .സന്തോഷവും .എനിക്കൊക്കെ ഇനിയും ഒത്തിരി ബാല്യം ബാക്കിയുണ്ട് ..യാത്രക്കും വിനോദത്തിനും ഉല്ലാസത്തിനും എന്നൊരു സമാധാനം ,സന്തോഷം ..
ദൈവത്തിൻ മനമാരു കണ്ടു
അത് വേറെ കാര്യം
ചുറ്റും വായിൽ നോക്കി നടന്നു ജന്തർ മന്ദിർ കാണിക്കാൻ വന്ന ഗൈഡ് പറഞ്ഞതൊന്നും മനസിലായില്ല
പിന്നെ അങ്ങ് ബുദ്ധി ഉപയോഗിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു

നമ്മളിപ്പോൾ പഞ്ചാംഗം നോക്കി പറയുന്ന കാര്യങ്ങൾ പണ്ടുള്ളവർ എങ്ങിനെയാണ് പറഞ്ഞിരുന്നത്എന്നോർക്കുമ്പോൾ അത്ഭുതവും ബഹുമാനവും തോന്നുന്നു അക്ഷാംശവും രേഖാംശവും എല്ലാം കിറു കൃത്യം .സമയവും നാഴികക്ക് വ്യത്യാസമില്ല .ഉത്തരായനവുംദക്ഷിണായനവും നമ്മൾ അന്ന് കൃത്യമായി  അറിഞ്ഞു എന്നോർക്കണം .ഭൂമിയുടെ ചരിവും ദിന രത്രങ്ങളുടെ ദൈർഘ്യവും മഴ  പെയ്യുന്ന ദിവസവും വരെ നമ്മൾ കൃത്യമായി അറിഞ്ഞിരുന്നു .ഈ ഒബ്സർവെറ്റൊറി അതിനുള്ള പുരാതനമായ ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലമാണ്‌.ഉജ്ജയിനിയിലും മധുരയിലും ഇതേ പോലെ വേറെ രണ്ടെണ്ണ മുണ്ട്..ഈ മാതൃകയിൽ തന്നെ നിര്മ്മിച്ചത്.
നിഴലും സൂര്യ വെളിച്ചവും കൊണ്ട് സമയം കണ്ടെത്തുന്നഉപകരനങ്ങൾ  ഇവിടെ ഉണ്ട് .മൊത്തം 14 ഇൻസ്ട്രുമെന്റ്സ് സ്ഥാപിച്ചിട്ടുണ്ട് . ,ഇരുളിൽ സമയം അറിയാനുള്ള രീതി, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ  ഇവയുടെ സ്ഥാനം.കാലാവസ്ഥ വ്യതിയാനം ഇവയെല്ലാം നമുക്കിതിൽ അറിയാം.പതിനഞ്ചാം നൂറ്റാണ്ടിൽ ആണ് ഇത് സ്ഥാപിക്കപ്പെട്ടത് എന്ന് കൂടി ഓർക്കണം
സവാൽ ജൈസിംഗ് രണ്ടാമൻ  എന്ന അതി ബുദ്ധിമാനായ ഒരു കച്ച്വ വംശജൻ ആയ ഒരു ജെയ്പ്പൂർ ഭരണാധികാരിയാണ് ഇത് സ്ഥാപിച്ചത് .അദ്ദേഹം അതി ബുദ്ധിമാനായ ഒരു പക്ഷെ ഭാരതം കണ്ട ഏറ്റവും പ്രഗല്ഭനായ ഭരണാധികാരികളിൽ ഒരാൾ ആയിരുന്നു .അനേകം കാര്യങ്ങളിൽ അഗാധമായ അറിവും കാര്യ ശേഷിയും ഉള്ള ഇദ്ദേഹമാണ്

  1699 മുതൽ 1793 വരെ ആയിരുന്നു ഈ രാജാവിന്റെ ജീവ കാലം .ഒരിക്കൽ മുഗൾ സദസ്സിൽ രാജാവിനു ഒരു ശുഭ കാര്യം ചെയ്യാൻ ഏ താണ് നല്ല സമയം എന്നറിയാൻ വലിയ ചർച്ചയായി .അത് കേട്ടിരുന്നു ജയ് സിംഗ് കരുതി ജനങ്ങൾക്ക്  സമയം അറിയാൻ ഒരു സംവിധാനം ഒരുക്കണം .അതിനായി സമ്രാട്ട് യന്ത്ര എന്നൊരു വലിയ ഉപകരണം സ്ഥാപിച്ചു .

പിന്നെ  13  ഉപകരണങ്ങളും   കൂടെ സ്ഥാപിച്ചു ..വേറെ ആറു ജന്തർ മന്ദിറുകൾ അന്നത്തെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു എങ്കിലും ഇപ്പോൾ നില നില്ക്കുന്നത് ഇവിടെ ജൈപ്പൂർ മാത്രമാണ്
അവിടെ ചെന്നാൽ  നമുക്ക് സമയം കൃത്യമായി  അറിയാൻ കഴിയും എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാൻ കഴിയൂ.

ഏനുണ്ടോടി താമര ച്ചന്തം
എന്ന്പറഞ്ഞ  പോലെ
എനിക്കുണ്ടോ വാന ശാസ്ത്രം അറിയുന്നു
ആരെങ്കിലും ചോദിച്ചാൽ ഞാൻ നല്ല ഗമയിൽ പറയും
ജന്തർ മന്ദിർ കണ്ടു കേട്ടോ
എന്തൊരത്ഭുതം ..
geometrical perfection of our forefathers ..unbelievable
എന്നൊക്കെ

ഭാഗം 14

 ഹവ മഹൽ .
സ്ത്രീകളുടെ ചേ ലാഞ്ചലം എന്തിനാണ്
ലജ്ജിക്കുമ്പോൾ ചുവന്നു പോയ മുഖം ഒളിക്കാൻ
അന്യ പുരുഷന്മാരിൽ നിന്നും മുഖം മറയ്ക്കാൻ
കുഞ്ഞിനു ചുരുട്ടി പ്പിടിച്ചു പിറകെ നടക്കാൻ
പുരുഷന് കൈ തുടയ്ക്കാൻ
അങ്ങിനെ അങ്ങിനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് ഇതിനുള്ളത്

ഹവ മഹൽ അങ്ങിനെ ചെയ്ത അതി മനോഹരമായ ഒരു പുടവ ത്തുമ്പ്‌ ആണ്
റാണി മാർക്ക്‌ മറഞ്ഞിരുന്നു നഗര വീധികളിലെ കെട്ടു കാഴ്ചകൾ കാണാൻ
രാജാവ് സർവാലങ്കാര ഭൂഷിതനായി ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ കാണാൻ
അതിനെല്ലാമായി പർദ്ദക്ക് പകരം   രാജാവ് പണിതു കൊടുത്തതാണീ ഉജ്ജ്വല മന്ദിരം

ഇത് വെറുമൊരു മതിൽ മാത്രമാണ് .പിറകിൽ അനേകം ജനാലകൾ ..ജനാലകൾ എന്ന് പറഞ്ഞു കൂടാ..ചെറിയൊരു സമ ചതുരം ..അത്രയേ ഉള്ളൂ .അതിലൂടെ കൊട്ടാരത്തിലെ കുലീന  വനിതകൾക്ക് പുറം കാഴ്ചകൾ കാണാം .
1799 ഇൽ ആണ് ഇതിന്റെ നിർമ്മാണം .ലാൽ ചന്ദ് ഉസ്താദ്‌ ആണ് ഇത് രൂപ കൽപ്പന ചെയ്തത് മഹാ രാജ സവായ് പ്രതാപ്‌ സിംഗ് ആണ് ഇത് നിർമ്മിച്ചത് 
കൃഷ്ണന്റെ മകുടം പോലെ ..അഞ്ചു നിലകൾ ആണിതിനുള്ളത് .
തേനീച്ച ക്കൂടിന്റെ  രൂപത്തിൽ ആണ് ഇത്നിർമ്മിച്ചിരിക്കുന്നത്

953 ജനാലകൾ ...(ഝരൊഖാസ്) ഉണ്ട് ഈ മഹലിന്.കാറ്റ് കയറാൻ ചെറു സുഷിരങ്ങൾ ഉണ്ട് ..ഏതു ചുടു കാലാവസ്ഥയിലും നല്ല തണുപ്പാണ് അത് കൊണ്ട് ഇവിടെ ..ഇതിന്റെ അകത്തളങ്ങൾ യഥാർഥത്തിൽ അതി മനോഹരം തന്നെയാണ്

..

interior 

50 അടി ഉയരമുള്ള ഈ മനോഹര സൗധം 50 കൊല്ല ത്തിനു ശേഷം അറ്റ കുറ്റ പണികൾ നടത്തീ ഈയിടെ .വെറും 4568 കോടി  രൂപയെ ചിലവായുള്ളൂ .വെറും 4568 കോടി മാത്രം .
ഹവ മഹൽ എന്നാൽ കാറ്റിന്റെ കൊട്ടാരം എന്നാണർത്ഥം
കാറ്റും കൊട്ടാരവും തമ്മിൽ ഉള്ള ഒളിച്ചു കളി അത്ര മനോഹരമാണ്
953 ഭാര്യമാർ ഉണ്ടായിരുന്നു ഒരു മഹാരാജാവിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
നിങ്ങളിൽ പലരും ചിന്തിക്കുക..ചൊക്ലെറ്റ്സ്  എന്ന സിനിമയിലെ സലിം കുമാറിനെ പ്പോലെയാകും അല്ലെ
പുരുഷന്മാരെ ചീത്തയാക്കാൻ ഓരോ കൊട്ടാരം കെട്ടിയിരിക്കുന്നു എന്നല്ലതെ എന്ത് പറയാൻ

യമുനയുടെ തീരത്തെ ആ മനോഹര ഹർമ്യം ..പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ദൃശ്യ വിസ്മയം ഭാഗം 14

യമുനയുടെ തീരത്തെ ആ മനോഹര ഹർമ്യം ..പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ദൃശ്യ വിസ്മയം ..താജ് മഹൽ..
അടുത്ത ഭാഗം

താജ് മഹൽ..

കയ്യിൽ കാശുള്ളവന് കെട്ടിടം വയ്ക്കാം
അത് വെളുത്ത മാർബിളിൽ ആകാം
കറുത്ത മാർബിളിലും ആകാം
 യാത്രക്കിടയിൽ അങ്ങിനെ പല സൌധങ്ങളും ഞങ്ങൾ  കണ്ടു
എന്നാൽ ഇതൊന്നും താജ്മഹലിന് പകരം നിൽക്കില്ല
വെള്ള മാർബിളിൽ ചെറു മഞ്ഞിൽ അൽപ്പം മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരത്തിനു ഒരു അഭൗമ കാന്തിക വലയം ഉണ്ട്
അടുത്തു ചെന്നാൽ ഓരോ ഭാഗം ആയി എടുത്താൽ ആ പൂർണ്ണത നമുക്ക് കണ്ടെത്താൻ ആവില്ല
എന്നാൽ അകലെ നിന്നും നോക്കിയാൽ അസാധ്യമായ ഒരു അലൗകീക സൌന്ദര്യം  തന്നെ താജിനുണ്ട്

സത്യം പറഞ്ഞാൽ  സ്നേഹിതരെ ഞാൻ യമുനയെ ക്കുറിച്ച് വലിയ സ്വപ്‌നങ്ങൾ തന്നെ നെയ്തു കൂട്ടിയിരുന്നു
ധീര സമീരെ യമുനാ തീരെ ...
കൃഷ്ണനെ  കാത്തിരിക്കുന്ന രാധിക
ചെറു കാറ്റിൽ ഓളങ്ങൾ ഇളകുന്നു ..അതിൽ രാധയുടെ നെറ്റിയിലെ അളകങ്ങൾ മുഖത്തേക്ക് വീഴുന്നു
 അത് മൃദുവായി നീക്കി വച്ച് പ്രേമ പൂർവം  അവളെ ആലിംഗനം ചെയ്യുന്ന കണ്ണൻ .
എന്റെ കൃഷ്ണ സങ്കല്പം മുഴുവനും യമുനയുമായി ചേര്ന്നിരിക്കുന്നു
എന്നാൽ താജ് മഹലിനു പിറകിൽ  കണ്ട യമുനാ നദി എന്നെ സങ്കടപ്പെടുത്തി
ഭാരതപ്പുഴപോലെ ശോഷിച്ചു ..ജീവൻ നഷ്ട്ടപെട്ടു ,ഒഴുകാൻ മറന്നു ഓരോ ചെറു കുളങ്ങളിലേക്ക് ശോഷിച്ചിരിക്കുന്നു
 യമുന
.ഒരു വേദനയായി ഈ നദി നമ്മെ വേട്ട ആടും

1632 ഇൽ പണി തുടങ്ങി 22 വര്ഷത്തിനു ശേഷം  1653 ഇൽ  പൂര്ത്തിയാക്കിയ ഈ ശവ കുടീരം ലോകത്തെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ്.
ഉസ്താദ് അഹമെദ് ലഹൗരി ആണ് ഇതിന്റെ ശിൽപി
മുഗൾ ഭരണത്തിന്റെ പ്രതാപകാലം .ഷാജഹാൻ ആണ് രാജ്യം ഭരിക്കുന്നത്‌ .പേർഷ്യൻ രാജ കുമാരിയായ  മുംതാസ് മഹൽ (കൊട്ടാരത്തിനു  പ്രിയങ്കരി എന്ന പേരിൽ വിളിക്കപ്പെട്ടു  ) . ഷാജഹാന്റെ പ്രിയ പത്നി .അവരുടെ യഥാർഥ പേര് അർജുമാന്റ്റ്  ബാനു ബീഗം എന്നായിരുന്നു .അതി സുന്ദരിയായ  അവർ പതിനാലാമത്തെ പ്രസവത്തോടെ  മരിച്ചു .ഇത് 1631 ഇൽ  ആയിരുന്നു.  1632  ഇൽ  അദ്ദേഹം ഈ കുടീരം പണി തുടങ്ങുകയും ചെയ്തു

ശവ കുടീരത്തിൽ ഷാജഹാൻ കുറിച്ച വരികൾ ഇങ്ങനെയാണ്

തെറ്റ് ചെയ്തവനെ   ഇവിടെ അഭയം തേടൂ
നിങ്ങൾ കുറ്റ വിമുക്തനാക്കപ്പെടും
പാപികളെ ഈ കുടീരത്തിൽ വരൂ
നിന്റെ എല്ലാ  പാപങ്ങളെല്ലാം
പൊറു ക്കപ്പെടും
ഈ കുടീരത്തിൽ എത്തിയാൽ
ആരും നെടുവീർപ്പുകൾ ഉതിർക്കും
സൂര്യ ചന്ദ്രന്മാർ പോലും കണ്ണീർ വാർക്കും
 പ്രപഞ്ച നിയന്താതാവിന്റെ  കരുണയാണ്
ഈ കുടീരം"""""
ശവ ക്കല്ലറകൾ രണ്ടും ഭൂമിക്കടിയിൽ ആണ് പണിതിരിക്കുന്നത് .കല്ലറയിലെ ശില്പ്പ വേലകൾ അപൂർവ്വമാണ് .

താജ് മഹലിന്റെ അകത്തെ കൊത്തു പണികൾ അതീവ ചെതോഹരമാണ്

ശവ കുടീരം ഇതിന്റെ നടുക്കാണ് .വളരെ സൂക്ഷ്മമായ കൊത്തു പണികൾ ആണ് ഇതിന്റെ സവിശേഷത .മാർബിളിൽ അപ്പുറം ഇപ്പുറം കാണാവുന്ന നേർ ത്ത കൊത്തു പണികൾ ശില്പ്പികളുടെ കര വിരുതു വിളിച്ചോതുന്നു

മറ്റാർക്കും പണിതു കൊടുക്കാതിരിക്കാനായി ഈ ശില്പ്പികളുടെ കയ്യുകൾ ഷാജഹാൻ വെട്ടി  മാറ്റിയെന്നും ചില കിംവദന്തികൾ കേട്ടിരുന്നു
പേര്ഷ്യൻ ,ഇസ്ലാം ,ഓട്ടോമൻ,ടർക്കിഷ് കൂടാതെ ഭാരതീയ ശില്പ്പ കലകളുടെയും ഒരു സങ്കലനമാണ് താജ് മഹലിന്റെ നിർമ്മാണ രീതി എന്ന് വിദഗ്ധർ വില ഇരുത്തുന്നു
അകത്തു കയറുന്നതിനും മുൻപ് കാലിൽ ഷൂസിന്റെ മീതെ ഒരു നേർത്ത   പ്ലാസ്റ്റിക് കൂട് ഇടണം അല്ലെങ്കിൽ ഷൂസ്  ഊരി  വൈക്കണം എന്നായിരുന്നു ഗൈഡ് പറഞ്ഞത് ..ഷൂസ് നഷ്ട്ടപെടുവാൻ സാധ്യത ഉണ്ടെന്നു ഒരു മുന്നറിയിപ്പും തന്നിരുന്നു .കഷ്ട്ടകാല ത്തിനു ഞാനും അണ്ണനും  ഞങ്ങൾക്ക് തന്ന കൂട്  ബസിൽ നിന്നും  എടുക്കാൻ വിട്ടു പോയി .അണ്ണൻ ഷൂസ് ഊരി എങ്ങും എൽപ്പിക്കാതെ ഒരിടത്തു ഇട്ടിട്ടു പോന്നു .ഞാൻ ഷൂസ് എടുക്കാൻ മറന്നിരുന്നു .വീട്ടിൽ ഇടുന്ന രണ്ടു വള്ളി ചെരുപ്പിൽ ആണ് ഞാൻ നടക്കുന്നത് .ഞാനത് കൂസലില്ലാതെ ഊരിവച്ചു
അണ്ണൻ എന്റെ ചെരിപ്പിന്റെ അടുത്തു സ്വന്തം ഷൂസ് അഴിച്ചു വച്ച്.
എല്ലാം നടന്നു കണ്ടു വന്നപ്പോൾ ..എന്റെ ചെരുപ്പ് ഇട്ട സ്ഥലത്ത് അതെ പോലെ കിടക്കുന്നു
ഒരു പട്ടി പോലും ഒന്ന് മണത്തു നോക്കിയിട്ട് പോലുമില്ല .എന്നാൽ അണ്ണന്റെ ഷൂസ്   ആരോ അടിച്ചു മാറ്റിയിരിക്കുന്നു .ന്യായം ഒക്കെ മനസ്സിൽ പറഞ്ഞു നോക്കി .ന്യായം അന്യായം ഒക്കെ ചിന്തിച്ചു .
പിന്നെ അവിടെ കിടന്ന രണ്ടു പൊട്ടച്ചെരിപ്പും   എടുത്തിട്ടു   ഞങ്ങൾ തിരികെ  ബസിൽ എത്തി
ഇനി ആരെങ്കിലും താജ് മഹൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ  നല്ല ഗമയിൽ പറയാമല്ലോ
പിന്നെ ഉവ്വന്നെ
മഞ്ഞിൽ  ... മഞ്ഞു പാളി കൊണ്ട്  ..നിര്മ്മിച്ചത് പോലെ
ആകാശത്തിനു പോലും നാണം വരുത്തുന്ന
ചന്ദ്രന് പോലും സൌന്ദര്യം പോരെന്നു തോന്നിപ്പിക്കുന്ന
ഈ മാർബിളിൽ രചിച്ച കവിത ഞാൻ കണ്ടിട്ടുണ്ട്
കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്

ആഗ്രാ ഫോർട്ട്‌
ചുറ്റും മതിൽ കെട്ടി ഉയർത്തിയ ഒരു ചെറു പട്ടണം ആണ്  ആഗ്ര ഫോർട്ട്‌ എന്ന് വേണമെങ്കിൽ  പറയാം .ഉത്തര പ്രദേശിൽ തന്നെ താജ് മഹലിൽ നിന്നും അധികം ദൂരെ അല്ലാതെ ഇത് സ്ഥിതി ചെയ്യുന്നു
വരണ്ട മണ്ണും തണുത്ത കാലാവസ്ഥയും,ഭംഗിയില്ലാത്ത ചുറ്റു പാടുകളും..
നമുക്കൊരു മടുപ്പ് തോന്നും .എന്നാൽ അകത്തെത്തിയാൽ എല്ലാം മാറും

ചരിത്രം ഉറങ്ങുന്ന ഇടനാഴികൾ ..എന്നൊക്കെ നമ്മൾ സാഹിത്യം പറയില്ലേ.അത് പോലെ ഈ കോട്ടയുടെ അകത്തളങ്ങളിൽ ഭാരത ചരിത്രം തന്നെ ഉറങ്ങുന്നു .രാജാക്കന്മാർ ,ചക്രവർത്തികൾ ,പടയോട്ടങ്ങൾ  ,കൊള്ളകൾ ,കവർച്ചകൾ ,അങ്ങിനെ എന്തെല്ലാം കണ്ടു ഈ കോട്ട..
ലോകത്തെ ഏറ്റവും വിലക്കൂടിയ  രത്നങ്ങളിൽ ഒന്നായ കോഹിനൂർ ഈ കോട്ടയിൽ നിനാണ് മോഷണം പോയത്.അല്ല കവർന്നു  എടുക്കപ്പെട്ടത്‌

നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടില്ലേ ..ഒന്നാം പാനിപ്പറ്റ് യുദ്ധം
രണ്ടാം പാനിപ്പറ്റ് യുദ്ധം ,മൂന്നാം പാനിപ്പറ്റ് യുദ്ധം  എന്നൊക്കെ
അങ്ങിനെ ഉണ്ടായ എല്ലാ പാനിപ്പറ്റ് യുദ്ധങ്ങളിലും ഈ കോട്ടയുടെ മേൽ  ആക്രമണമോ കീഴടക്കലോ  നടന്നിട്ടുണ്ട്
മൂന്നോ നാലോ പ്രാവശ്യം ചരിത്ര പ്രസിദ്ധമായ കൊള്ളയടികൾക്ക് വിധേയമായിട്ടുണ്ട് ഈ കോട്ട
11 നൂറ്റാണ്ട്  മുതൽ ഈ കോട്ട നിലവിലുണ്ട് .1475 ഇൽ രാജ ബടാൽ സിംഗ് എന്നാ ഹിന്ദു സികവാർ രാജപുട്ട്  രാജാവ് ഈ കൂട്ട കീഴടക്കിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു .അന്നിത് അറിയപ്പെട്ടിരുന്നത് ചെങ്കൽ  കൊട്ടാരം (ബടൽഗർ )എന്നായിരുന്നു ഈ കോട്ട പിന്നെ ജന ശ്രദ്ധ ആകര്ഷിക്കുന്നത്. സിക്കന്ദർ ലോടി ഈ കോട്ട പിടിച്ചടക്കി ഭരിച്ചു (1488–1517)
1517-1526 കാലഘട്ടം ഇബ്രാഹിം ലോടി ഭരിച്ചു .ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ആ രാജാവ് കൊല്ലപ്പെടുന്നത് വരെ 

1526-1530  കാലഘട്ടം   മുഗളർ  ആധിപത്യം സ്ഥാപിച്ചു  .ബാബർ കോട്ട കീഴടക്കുക മാത്രമല്ല കൊള്ള  അടിക്കുകയും ചെയ്തു
1530-1540 ഈ വർഷങ്ങൾ ഹുമയൂണ്‍ കോട്ട ഭരിച്ചു .ഷേർഷ ,ബിൽഗ്രാമിൽ വച്ച്  ഹുമയൂണിനെ കീഴ്പ്പെടുത്തുന്നത് വരെ
1540-1555 വരെ സൂരികൾ  ഈ കോട്ട ഭരിച്ചു
1555 ഇൽ  ഹേമ ചന്ദ്ര വിക്രമാദിത്യ ഈ കോട്ട പിടിച്ചടക്കി.വീണ്ടും കോട്ട കൊള്ളയടിക്കപ്പെട്ടു .ഡൽഹികീഴടക്കാൻ പോയ   ഹെമുവിനു തിരിച്ചടി കിട്ടി അക്ബർ ആയിരുന്നു അന്ന് ഡൽഹി ഭരിചിരുന്നത് .യുദ്ധത്തിൽ ഹേമു പരാജയപ്പെട്ടു .ഇതാണത്രേ രണ്ടാം പാനിപ്പറ്റ് യുദ്ധം (1556)
1558 ഇൽ  ആണ് അക്ബർ ആഗ്ര തന്റെ തലസ്ഥാനം ആക്കുന്നത് .ഇപ്പോഴത്തെ  പ്രതാപവും സൌന്ദര്യവും എല്ലാം ഉണ്ടായത് അക്ബറുടെ ശ്രമ ഫലമാണ് .എട്ടു വർഷം കൊണ്ട് ഏതാണ്ട് .. 4000 പണിക്കാ രുമായി ചേർന്ന് അകബ്ർ  കോട്ട പൂർണ്ണമായും  നവീകരിച്ചു.പിന്നെ പതിനെട്ടാം നൂറ്റാണ്ട് വരെ  കോട്ട ഏതാണ്ട് പൂർണ്ണമായും മുഗളർ ഭരിച്ചു എന്ന് പറയാം .കോട്ടയിൽ പിന്നെ മാറ്റങ്ങൾ വരുത്തിയത് അകബറുടെ ചെറു മകൻ ആയ ഷാജഹാൻ ആണ് .പിന്നീട് മറാത്തകളും മുഗളരുമായി പല യുദ്ധങ്ങളും നടന്നു .മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ അഹമ്മദ്‌ ഷാ അബ്ദാലി  1761 വർഷ ത്തിൽ ഈ കോട്ട  പിടിച്ചടക്കി .ഊന്നു പതിറ്റാണ്ടോളം അവരുടെ കയ്യില ആയിരുന്നു കോട്ടയുടെ ഭരണം .  1785 വർഷത്തിൽ മഹാദ്ജി ഷിന്റെ ഈ കോട്ട ആക്രമിച്ചു  പിടിച്ചെടുത്തു .പിന്നെ  ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി വന്നു .ഭാരതം ബ്രിട്ടീഷാധിപത്യത്തിൽ ആയി .

 94 ഏക്കർ ആണ് കോട്ടയുടെ വിസ്തൃതി .ഡല്ഹി ഗേറ്റ് ലഹോരെ ഗേറ്റ് എന്നിങ്ങനെ രണ്ടു കവാടങ്ങൾ  ഉണ്ട് കോട്ടയ്ക്കു .ലാഹോർ  ഗേറ്റ് ,അമർ സിംഗ് ഗേറ്റ് എന്നും അറിയപ്പെടുന്നു 
ഞങ്ങളുടെ ഗൈഡ് ഒരു ചൌഹാൻ ആയിരുന്നു.കോട്ടക്കായി വേറെ ഒരു ഗൈഡ് ഉണ്ട്.അല്പ്പം പ്രായമുള്ള ആൾ ആണ് അദേഹം എന്നും പറഞ്ഞിരുന്നു എങ്കിലും പ്രിയരേ ഞങ്ങൾ ആരും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല 

85 വയസു പ്രായമുള്ള ഈ വൃദ്ധൻ ( ആർ .എൻ . ശർമ -9917042748) അറിയാവുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു കൊണ്ടിരുന്നു .
ശർമാജിയുടെ മകൻ ഭ്രാന്തൻ  ആണ് .മകന്റെ കുടുമ്പവും കൂടി ഇയാൾ  പോറ്റുന്നു.
ഡൽഹിയുടെ തണുത്ത തെരുവുകളിൽ  വാർദ്ധക്യം   വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുന്നു.

കോട്ട ഞങ്ങളെ അതിന്റെ ചരിത്രപരമായ പ്രസക്തി കൊണ്ടും ഭാരത ചരിത്രത്തിൽ തന്നെ അതിനുള്ള പ്രസക്തി കൊണ്ട് അതിന്റെ കൊത്തു പണികളുടെ പൂര്ണത കൊണ്ടും സ്ത്ബ്ധരാക്കിയെന്നു പറയാം  

പിന്നെയും പല സ്ഥലങ്ങളും കറങ്ങി ..പിൻജോർ ഗാർഡൻ തുടങ്ങിയവ ..അഹങ്കാരം പറയുക  ആണെന്ന് കരുതരുത് ..കേരളത്തിലെ പല സർക്കാർ പാർക്കുകളും ഇതിനെക്കാൾ മനോഹരമാണ് .മനസിനെ അകര്ഷിക്കാൻ പറ്റിയ ഒന്നും..എന്നല്ല നിങ്ങാളോട് പങ്കു വൈക്കാൻ  തരത്തിൽ പുതുമയോ പ്രത്യേകതയോ മറ്റു സ്ഥലങ്ങളിൽ കണ്ടില്ല  വാസ്തവം 
ഡല്ഹി ഹരിയാന പഞ്ചാബ് ചന്ദീഗർഹ് , ഉത്തരാഖണ്ട് ,ഉത്തർപ്രദേശ് ,ഹിമാചൽ പ്രദേശ്‌ ..എന്നീ  സംസ്ഥാനങ്ങൾ സന്ദർശിച്ചു .അരാവലി ,ഹിമാലയ പർവത നിരകൾ കയറിയിറങ്ങി ..റാവി ,ബീയാസ് ,സതലജ് ,ഗംഗ ,യമുനാ നദികൾ കണ്ടു .
വൈവിധ്യ പൂർണ്ണമായ അനുഭവങ്ങൾ ,ഭക്ഷണങ്ങൾ ..ആചാര രീതികൾ സാമൂഹ്യ രീതികൾ അറിഞ്ഞു .മനസും ഹൃദയവും നിറഞ്ഞു .എങ്കിലും പ്രിയരേ 
പച്ചപ്പിന്റെ ,വസന്തത്തിന്റെ, സമൃദ്ധിയുടെ നിറവായ നമ്മുടെ കേരളം എവിടെ 
മഞ്ഞിൽ  വിറങ്ങലിച്ച അന്യ സംസ്ഥാനങ്ങൾ  എവിടെ 
നമ്മുടേത്‌  ദൈവത്തിന്റെ സ്വന്തം നാട് തന്നെ 

 അടുത്ത യാത്ര അമേരിക്കയിലെക്കാണ് 
വീണ്ടും കാണാം 
'അത് വരേയ്ക്കും 
വണക്കം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ