2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

സ്വച്ഛ് ഭാരത് അഭിയാൻ

എല്ലാ വീട്ടിലും കക്കൂസ് ..
സ്വച്ഛ് ഭാരത്  അഭിയാൻ
ഇതെല്ലാം ഇപ്പോൾ കേരളത്തിൽ നിലവിലുള്ള പദ്ധതികൾ ആണല്ലോ .പ്രധാന നരേന്ദ്ര മോദിയുടെ എല്ലാവര്ക്കും കക്കൂസ് എന്നത് നടക്കാനാവാത്ത ..ഒരിക്കലും നടക്കില്ലാത്ത ഒരു സ്വപ്നം ആണ് എന്ന് വീട്ടിലെ ഒരു ഉത്തര ഭാരത നിവാസി പറഞ്ഞു.ഞാനതു വിശ്വസിച്ചില്ല..സാക്ഷരതാ യജ്ഞം പോലുള്ള ബ്രഹുത്തായ പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം ..അപ്പോൾ ക്യാൻവാസ് ഒന്ന് മാറ്റി ഭാരതം എന്നാക്കിയാൽ,ഭരണാധികാരികൾ ആ പദ്ധതിയിൽ ആത്മാർഥത ഉള്ളവർ ആണെങ്കിൽ എന്ത് കൊണ്ട് ശുചിത്വ ഭാരത മിഷൻ നടപ്പാക്കാൻ സാധിക്കില്ല ഭാരതമൊട്ടാകെ .ഗംഗയെ ശുദ്ധീകരിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞല്ലോ
ചെറു നഗരങ്ങളിൽ ഗലികളിൽ താമസിക്കുന്നവർക്ക് കക്കൂസ് എന്നത് നഗരത്തിലെ ഓടകൾ ആണ് .രാവിലെ ചെറു പത്രങ്ങളിൽ ജലവുമായി വന്നു ഓടകളിൽ കാര്യം സാധിച്ചു അവർ തിരികെ പോകും.
.ഗ്രാമങ്ങളിൽകക്കൂസ് ഒരു വലിയ സാമൂഹ്യ വിഷയം പോലും ആണ്
 സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ബഹു ഭൂരിപക്ഷവും നടക്കുന്നത് സന്ധ്യ സമയത്ത് ഇവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വീടിനടുത്തുള്ള വിജന പ്രാദേശികളിൽ എത്തുമ്പോഴാണ്  .രാവിലെയും വൈകീട്ടുമേ ഭാരതീയ സ്ത്രീകളിൽ ഭൂരി ഭാഗവും മൂത്രമൊഴിക്കാറുള്ളൂ എന്നതാണ് മറ്റൊരു യാഥാർഥ്യം
ജല സ്രോതസ്സുകൾ മലിനമാക്കുന്നു എന്നതിലൊന്നും അവിടെ വലിയ വിഷയവുമല്ല ..എന്നാൽ സന്ധ്യക്കും സൂര്യനുദിക്കുന്നതിനു മുൻപും സ്ത്രീകളെ പതിയിരുന്നു ആക്രമിക്കുന്നത് സാമൂഹ്യ വിരുദ്ധർക്കോ അക്രമികളോ പതിവാക്കിയപ്പോൾ വീടുകളിൽ കക്കൂസ് എന്ന പദ്ധതിക്ക് സാമൂഹ്യ പ്രസക്തി ഏറുകയാണ് ..
ഭർത്താവിന്റെ വീട്ടിൽ കക്കൂസില്ലാത്തതുകൊണ്ടു ഭർത്തൃ ഭവനം ഉപേക്ഷിച്ച സ്ത്രീകളെ നമ്മൾ ടി വിയിൽ കണ്ടു..നല്ലത്..
റേപ് ,സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ..അവരുടെ കൊലപാതകങ്ങൾ ..ഇവയൊന്നും തന്നെ സാധാരണ റിപ്പോർട് ചെയ്യപ്പെടാറില്ല ഗ്രാമങ്ങളിൽ .റേഷൻ വിഹിതം വെട്ടി കുറയ്ക്കും എന്നത് കൊണ്ട് സ്ത്രീകളുടെ മരണ വിവരം അധികാരികളെ അറിയിക്കാറുമില്ല .മിക്ക സംസ്ഥാനങ്ങളും എന്നാൽ സ്ത്രീ ശിശുക്കളുടെ ജനനം റിപ്പോർട് ചെയ്യുന്നുണ്ട്.കാരണം കേരളം അടക്കം ഉള്ള സംസ്ഥാങ്ങളിൽ ഒരു സ്ത്രീ ശിശു സർക്കാർ ആശുപത്രിയിൽ പിറന്നാൾ അവളുടെ പേരിൽ ഒരു തുക നിക്ഷേപിക്കപ്പെടുന്നു.അത് കൊണ്ട് മാത്രം അവൾ ജനിച്ച വിവരം ലോകം അറിയുന്നു
അങ്ങിനെ അഗണ്യ കോടിയിൽ വെറും പുഴുവായി മാത്രം കണക്കാക്കപ്പെടുന്ന സ്ത്രീകൾക്ക് ശാക്തീകരണത്തിന് ഉതകുന്ന ഒരു പദ്ധതിയാണ് എല്ലാ വീടുകളിൽ കക്കൂസ് എന്നത്
അത് കൊണ്ട് തന്നെ ആ പദ്ധതിയുടെ വിജയം  ..ഭാരതീയ സ്ത്രീകളുടെ സ്വയം നിലനിൽപ്പിന്റെ ഏറ്റവും ശക്തമായ ഒരു ചുവടു വയ്പ്പാണ് താനും
റോഡ് വക്കിൽ മൂത്രമൊഴിച്ചാൽ പോലീസ് പോകുന്ന കേരളത്തിന് ഒരിക്കലും മനസിലാവാത്ത ഒന്നാണ് ഈ പദ്ധതി.
ഇതിനെ കുറിച്ച് പല രസകരങ്ങളായ കഥകളും കേട്ടിട്ടുണ്ട്
ജബൽ പുർ കന്റോൻറ്‌മെന്റാണ് സ്ഥലം
അവിടെ ഒരു മിലിട്ടറി ഓഫീസർ കുടുമ്പവും ഒത്തു കഴിയുന്നു.ഭാര്യ ക്കു ഒരു 40  വയസു ആയിട്ടുണ്ടാവും.അപ്പോഴാണ് ടൂ വീലർ ഓടിക്കാൻ പഠിക്കണം എന്നൊരു മോഹം ഉദിച്ചത്  .ഓഫീസറെ നമുക്ക് രാജനെന്നു വിളിക്കാം .ഭാര്യയെ ചന്ദ്രിക എന്നും ..അവർ ഒരു സ്‌കൂളിൽ പഠിപ്പിക്കുന്നു
അവർ നാട്ടിൽ നിന്നും ചന്ദ്രികയുടെ ചേച്ചിയുടെ മകനെ കൊണ്ട് നിർത്തിയിട്ടുണ്ട് ..ഇവിടെ ജോലിക്കായാണ്.ഒരു ജോലി തരപ്പെടുകയും ചെയ്തു ..നമുക്കവനെ കുട്ടനെന്നു വിളിക്കാം ..ചന്ദ്രികക്ക് വണ്ടി ഭർത്താവ് മേടിച്ചു കൊടുത്ത്.ലൈസൻസും എടുത്തു.ഇനി അത് റോഡിൽ ഓടിച്ചു ശീലിക്കണം അല്ലോ .അങ്ങിനെ അതി രാവിലെ ആകുമ്പോൾ റോഡിൽ വണ്ടി ഒന്നും കാണില്ല അപ്പോൾ ഓടിക്കാൻ എളുപ്പമാണ് എന്ന് പറഞ്ഞു ഇവർ അഞ്ചരക്ക് വണ്ടിയും എടുത്തിറങ്ങി..
പാവം കുട്ടൻ ആണ് മൗസിയുടെ പിറകിൽ ഇരിക്കാൻ വിധിക്കപ്പെട്ട ആ ഹത ഭാഗ്യൻ
ചന്ദ്രികയ്ക്കു പരിഭ്രമം വന്നാൽ സ്പീഡ് കൂട്ടാൻ വലത്തോട്ടു തിരിക്കാനോ ഇടത്തോട്ടു തിരിക്കാനോ എന്ന് മറന്നു പോകും
നല്ല മഞ്ഞുള്ള പുലരിയിൽ ഇവർ മിലിറ്ററി ബേസ് വിട്ടു റോഡിലേക്കിറങ്ങി .
ചെറിയ ഹെഡ് ലൈറ്റിന് പ്രകാശം കുറവാണ്  .മൂടൽ മഞ്ഞും ഉള്ളത് കൊണ്ട് അധികം മുന്നോട്ടു കാണാൻ കഴിയില്ല .പിറകിലിരിക്കുന്ന ആൾക്ക് ശരിക്കു മുന്നോട്ടു കാണാൻ കഴിയുന്നില്ല .ഒരു നല്ല ഇറക്കം വന്നു.കുട്ടൻ പറഞ്ഞു മൗസി സ്പീഡ് അല്പൻ കുറച്ചോളൂ..ഇറക്കം അല്ലെ.അപ്പോഴേക്കും മൗസി നേരെ മരിച്ചു തിരിച്ചു ..വണ്ടിക്കു സ്പീഡ് കൂടി..മൗസി വീണ്ടും പരിഭ്രമിച്ചു..വീണ്ടും തിരിച്ചു..വീണ്ടും സ്പീഡ് കൂടി ..ഒരു കൊച്ചു സ്‌കൂട്ടിക്കു പോകാവുന്നതിന്റെ മാക്സിമം സ്പീഡിൽ വണ്ടി പായുകയാണ്.സ്റ്റിയറിങ്ങിൽ അത്ര പരിചയവും പോരാ.
പിന്നെ നമ്മൾ കാണുന്നത് ഒരു ആകാശത്തു നിന്നുള്ള ഒരു രംഗം ആണ് ..വഴിയിൽ മാള വിസർജനത്തിനായി ഇരിക്കുന്ന മാന്യന്മാർ ലോട്ടയും കിണ്ടിയും മഗ്ഗും  ഒക്കെ ആയി നാലും കാലും പറിച്ചു എഴുനേറ്റു ജീവനും കൊണ്ട് ഓടുകയാണ് .ചിലർ പാത്രം എറിഞ്ഞു കളഞ്ഞാണ് ഓടുന്നത് ..ഒരു വിധത്തിൽ അവർ സ്വ ജീവൻ രക്ഷിച്ചെടുത്തൂ എന്നെ പറയേണ്ടൂ
ഇടത്തോട്ടു തിരിക്കു മൗസി..അങ്ങിനെ ചെയ്യൂ മൗസി..ഇങ്ങനെ ചെയ്യൂ മൗസി എന്നൊക്കെ പറഞ്ഞു ഒരു വിധം കുട്ടൻ മൗസിയെ കൊണ്ട് വണ്ടി നിർത്തിച്ചു.മൗസി അങ്ങിനെ നനഞ്ഞ പൂച്ച കുഞ്ഞിനെ പ്പോലെ വണ്ടിയിൽ ഇരുന്നു വിറയ്ക്കുകയാണ് ..വണ്ടി തിരികെ കുട്ടൻ ഓടിച്ചു വീട്ടിലെത്തി.പിറ്റേ ദിവസവും നേരം വെളുത്തു.മൗസി വീണ്ടും കുട്ടനെ വിളിച്ചു..നമുക്ക് പഠിക്കാൻ പോകേണ്ട..കുട്ടൻ മനസില്ല മനസോടെ സമ്മതിച്ചു .വഴിയിൽ ഇരിക്കുന്നവർ കല്ലെടുത്ത് എറിഞ്ഞു വീഴിക്കുമോ എന്നൊരു സംശയം കുട്ടനുണ്ട്.എങ്കിലും അവനതു വെളിപ്പെടുത്തിയില്ല .മൗസി  പരിഭ്രമിച്ചാലോ
തലേന്ന് എത്തിയ അതെ ഇറക്കം ..മൗസി വളരെ ശ്രദ്ധിച്ചു സ്പീഡ് കുറച്ചു മുന്നോട്ടു പോവുകയാണ്
പക്ഷെ..അവിടെ ഉള്ളവർ വളരെ ബുദ്ധിമാന്മാരാണ്.ഒരൊറ്റ ആൾ പോലും ആ റോഡിൽ അന്ന് മല  വിസർജ്ത്തിനായി .എത്തിയിട്ടില്ല.
അവരെല്ലാം വേറെ ഏതോ റോഡും തേടി പോയിട്ടുണ്ടാവും
സ്വച്ഛ് ഭാരതിനു  ഇങ്ങനെ ചില കുറുക്കു വഴികൾ ഉണ്ട് എന്ന് പറഞ്ഞതാണ്

 കുറെ കൊല്ലങ്ങൾ കഴിഞ്ഞു  കുട്ടന്  ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചു.വർഷങ്ങൾ ഉത്തര  ഭാരതത്തിലെ  പല നഗരങ്ങളിൽ ജോലി ചെയ്തു .ആൾ വലിയ മോഡി ഭക്തനുമാണ് ..സംസാരിച്ചു വന്നപ്പോൾ അവനൊരു കാര്യം പറഞ്ഞു.മോദിയുടെ ഈ പദ്ധതി  ഒരിക്കലും വിജയിക്കാൻ പോകുന്നില്ല .എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ അവൻ ചില അനുഭവ കഥകൾ പറഞ്ഞുടോയിലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് .നിങ്ങൾ ബസ്സിൽ ആണ് പോകുന്നത് എങ്കിൽ.ഏതാണ് ഒരു കൊളോ മീറ്റർ അകലെ വച്ച് തന്നെ ഈ ടോയിലറ്റുകൾ വരുന്നുണ്ട് എന്നറിയാം കഴിഞ്ഞ തിരഞ്ഞെടുപ്പിന് അവനു ഇലക്ഷൻ ഡ്യൂട്ടി ഉണ്ടായിരുന്നു .പോസ്റ്റിങ്ങ് കിട്ടിയത് മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ..സ്‌കൂളിൽ വൈദ്യുതിയോ കക്കൂസോ മൂത്രപ്പുരയോ ഇല്ല ..ടോർച്ചുമായി ഇവർ രാത്രി ഇറങ്ങി ..കുളങ്ങൾ അന്വേഷിച്ചാണ് പോകുന്നത്.എവിടെ കുളങ്ങൾ ഉണ്ടോ അതിനു ചുറ്റും നമുക്ക് കാലു കുട്ടൻ ആകാത്ത വിധം ഗ്രാമീണർ അപ്പിയിട്ടു വച്ചിരിക്കുന്നു.അവർ പരാജയം സമ്മതിച്ചു തിരികെ പൊന്നു.ആ ഗ്രാമത്തിലെ എല്ലാ കുളങ്ങളും സന്ദർശിച്ചു തണുപ്പിൽ രണ്ടു മണിക്കൂർ നടന്നു തിരികെ എത്തി കിടന്നു ഉറങ്ങി
ദേശീയ പാതകളിൽ ഇടയ്ക്കിടെ കേന്ദ്ര സർക്കാർ ഈ -ടോയിലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് ..ഏതാണ് ഒരു കിലോ മീറ്റർ മുൻപ് തന്നെ നമുക്കെ സ്ഥാപനം വരാറായി എന്നറിയാം ..നമ്മൾ കാറിൽ യാത്ര ചെയ്‌താൽ അറിയാൻ കഴിഞ്ഞെന്നു വരില്ല .
സംഭവം സത്യമാണ്.ടോയ്‌ലെറ്റുണ്ട് ..വെള്ളം ഉണ്ട് ..എന്നാൽ പന്ത്രണ്ടു പേരുള്ള കുടുമ്പം വന്നാൽ ഒരാൾ അല്ലെങ്കിൽ രണ്ടു പേര് കാശ് കൊടുത്ത് അകത്തു കയറും .ബാക്കി മുഴുവൻ പേരും റോഡരികിൽ കാര്യം സാധിക്കും
അസാധ്യ ദുർഗന്ധം കൊണ്ട് യാതൊരു രക്ഷയും ഇല്ല
സാമാന്യ ജനങൾക്ക് സ്ത്രീയാകട്ടെ പുരുഷനാകട്ടെ മല  മൂത്ര വിസർജനത്തിനുള്ള ഒരു ഏർപ്പാട് ഭാരതം പോലുള്ള ഒരു ദരിദ്ര രാജ്യത്തു വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞാൽ ഗംഗ വൃത്തിയാക്കുന്നതിലും വലിയ ഒരു പുണ്യ കർമ്മം ആവും അത്
കോൺഗ്രസ് സർക്കാർ വളരെ ശ്രമിച്ചിട്ടും അവരുടെ ക്ഷേമ പദ്ധതികൾ എല്ലാം ഇടനിലക്കാരുടെയും..ദല്ലാളന്മാരുടെയും..ഗ്രാമത്തിലെ പണം പലിശക്ക് കൊടുക്കുന്നവരുടെയും..സമീന്ദാർമാരുടെയും ക്ഷേമം ആണ് നടപ്പാക്കപ്പെട്ടതു.എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ പോലും ഒപ്പിട്ട ചെക് ലീഫുകൾ അടക്കം ഈ വരേണ്യ വർഗത്തിന്റെ സേഫിൽ ഇരിക്കുമ്പോൾ..
അവരുടെ പട്ടിണി മാറ്റാനോ..അവർക്കു നല്ല ജീവിതം നൽകാനോ..അവരെ അടിമ ജോലിയിൽ നിന്നും രക്ഷിക്കാനോ ഭാരതം ഭരിക്കുന്ന ഒരു സവര്ണനും ആവില്ല എന്നുറപ്പുള്ളപ്പോഴും
ഗ്രാമത്തിലെ വീടുകളിൽ ഒരു കക്കൂസ് എങ്കിലും പഞ്ചയാത്തുകാർ  മുൻ കയ്യെടുത്ത് കെട്ടി കൊടുത്താൽ അത് ഭാരതത്തിനു അഭിമാനിക്കാനും സന്തോഷിക്കാനും ഉള്ള കാര്യമാണ്..
ഈ ചുപ്‌കോ മൂവേമെന്റുകാർ ഒക്കെ എവിടെയാവും മൂത്രമൊഴിച്ചിട്ടുണ്ടാവുക അപ്പിയിട്ടുണ്ടാവുക
അവരെന്താണ് ഗ്രാമീണരുടെ ഈ ദുഖം  അറിയാതെ പോയത്






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ