2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

സഖാവ് സിനിമ

സഖാവ് സിനിമ കണ്ടു
ഹൃദയത്തിൽ  ചോരയിൽ കമ്മ്യൂണിസം എന്ന സ്വപ്നം ഉള്ള ഏതൊരു വ്യക്തിയും ഈ ചിത്രം കണ്ടിരിക്കണം
കോട്ടയത്തെ എസ് എഫ് ഐ സഖാക്കൾക്കിട്ടു ചില പാരകൾ ഉണ്ടിതിൽ.
എങ്കിൽ കൂടി ഈ സിനിമ നമുക്ക് നൽകുന്ന സന്ദേശം നേരിന്റെയും നന്മയുടെയും വിപ്ലവത്തിന്റെയും വേരുകൾ അറ്റിട്ടില്ല എന്ന് തന്നെയാണ് ..റൊമാന്റിക് കമ്മ്യൂണിസ്റ്റുകൾ വലിയ താത്വിക   പ്രതിസന്ധിയിൽ കൂടി കടന്നു പോവുകയാണ്..ഭാരതത്തിൽ മാത്രമല്ല..ലോകമെങ്ങും..കമ്മ്യൂണിസം മായുന്ന ഒരു സ്വപ്നമായി മാറുന്ന നേർ കാഴ്ചകളിൽ മനം നോവാത്ത ഒരാളും ഇല്ല..ചെറിയ ചില തുരുത്തുകളിലേക്കു ഒരു മഹത്തായ പ്രസ്ഥാനം ഒതുക്കപ്പെട്ട സങ്കടകരമായ കാഴ്ചയാണ് നാമിപ്പോൾ കാണുന്നത് .അതിനിടയിലെ ഒരു വെള്ളി വെളിച്ചം ആണീ സിനിമ എന്ന് പറയാതെ വയ്യ
എങ്കിലും സംവിധായകനോട് ചിലതു പറയാതെ വയ്യ
എല്ലാം തമ്പ്രാക്കളും തമ്പ്രാക്കൾ
ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആണ് തമ്പ്രാക്കൾ
വെറും തമ്പ്രാക്കൾ എന്ന് പറഞ്ഞാൽ അത് ആഴ്വാഞ്ചേരി  തമ്പ്രാക്കൾ ആണ് എന്നാണു ആ ചൊല്ലിന്റെ അർത്ഥം
അത് പോലെ ഈ എം എസ് ,ഏ കെ ജി,, പിണറായി ,വി എസ് ,യെച്ചൂരി ,കാരാട്ട് അങ്ങിനെ ഒത്തിരി സഖാക്കൾ ഉണ്ട് നമുക്ക് ചുറ്റും
എന്നാൽ വെറുതെ സഖാവ് എന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്നത് ഒരേ ഒരു ആൾ മാത്രമാണ്
അത് സഖാവ് കൃഷ്ണ പിള്ളയാണ്
എങ്കിലും ഈ ചിത്രം ഇപ്പോൾ ചെയ്തത് നന്നായി .അഭിനന്ദനങ്ങൾ
ഇതിന്റെ കഥ രണ്ടു കൃഷ്ണ സഖാക്കളുടെ ആണ്
നിവിൻ പോളി ആണ് രണ്ടു സഖാക്കളെയും അവതരിപ്പിച്ചിരിക്കുന്നത്
നന്നായി തന്നെ ചെയ്തിരിക്കുന്നു എന്ന് പറയാം
സ്ഥാന മോഹിയായ എസ് എഫ് ഐ നേതാവ് കൃഷ്ണ കുമാറും ..നിസ്തുലമായ പാർട്ടി സ്നേഹമുള്ള സഖാവ്  കൃഷ്ണനും ..
കേരളത്തിലെ തേയില തോട്ടങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് ..
സിദ്ധാർഥ്‌ ശിവകാരിയുമോ എന്നറിയില്ല..മിക്ക തോട്ടങ്ങളും പൂട്ടി ഇടപെട്ട അവസ്ഥയിലാണ്.തൊഴിലാളികൾ തേയില നുള്ളി സ്വയം വിൽക്കുകയാണ് ചെയ്യുന്നത്
പെമ്പിളൈ ഒരുമയൊക്കെ എവിടെ ആയിരുന്നു തോട്ടം തൊഴിലാളി സ്ത്രീകൾ വേശ്യകൾ ആക്കപ്പെട്ടപ്പോൾ എന്നറിയാൻ ആഗ്രഹമുണ്ട് .കാരണം അതി ഭയങ്കരമായ പട്ടിണിയും ദാരിദ്ര്യവും ആണ് ആ സ്ത്രീകൾ ..എന്നല്ല ആ കുടുമ്പങ്ങൾ  വർഷങ്ങളോളം നേരിട്ടത് ..
നല്ലൊരു പങ്കു വീട്ടമ്മമാരും ചെറു മക്കളെ അപ്പനെയേൽപ്പിച്ചു മലയിറങ്ങി..ഹോം നേഴ്‌സുമാർ ആയും വീട്ടു വേലക്കാരികൾ ആയും..അവർ കോട്ടയം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു ജോലി ചെയ്തു.ധാരാളം പേര് വേശ്യ വൃത്തിയിലേക്കും ആകർഷിക്കപ്പെട്ടു .കഴിഞ്ഞ വി എസ് ഭരണ കാലത്ത് സർക്കാർ മുൻകയ്യെടുത്ത് പല തോട്ടങ്ങളും തുറപ്പിക്കാൻ ശ്രമം നടത്തി ..കുറെയൊക്കെ വിജയിക്കുകയും ചെയ്തു .എങ്കിലും ഭാരതത്തിൽ ഒരു കിലോ തേയില ഉൽപ്പാദനത്തിനു ഏറ്റവും കൂടുതൽ ചെലവ് കേരളത്തിലെയാണ്
.ലോക വിപണിയിൽ തേയില വില ഗണ്യമായി കുറഞ്ഞപ്പോൾ കേരളത്തിലെ തോട്ടമുടമകൾക്കു വലിയ നഷ്ട്ടം വന്നു.അവർ ഫാക്റ്ററികൾ അടച്ചിട്ടു .ഏതാണ്ട് വര്ഷങ്ങളോളം ആ സ്ഥിതി തുടർന്നു  ..
ചില തോട്ടങ്ങൾ ഉടമകൾ ഉപേസഖിച്ചപ്പോൾ തൊഴിലാളികൾ കൊളുന്തു നുള്ളി ഫാക്റ്ററിയിൽ എത്തിച്ചു അല്ലെങ്കിൽ ഇരയായി തന്നെ അത് പ്രവർത്തിക്കുന്ന ഫാക്റ്ററികളിൽ എത്തിച്ചു വില വാങ്ങി വീതിച്ചെടുത്തു  ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിച്ചു .പട്ടിണിയും തണുപ്പും രോഗങ്ങളും..ക്യാൻസറും ..തോട്ടം മേഖല നശിച്ചു എന്ന് തന്നെ പറയാം

ആ സാഹചര്യമാണ് കൃഷ്ണ കുമാറിനെ വീണ്ടും പീരുമേട്ടിൽ എത്തിക്കുന്നത് .
തൊഴിലാളി സഹകരണ സംഘങ്ങൾ രൂപീകരിച്ചു പല തോട്ടങ്ങളും തങ്ങളുടെ ഉൽപ്പാദനം ക്രമീകരിക്കുന്നുണ്ട് ..അതാണ് ഇപ്പോൾ പ്രായോഗികമായി മിക്കയിടത്തും തോട്ടം മേഖലയിൽ നടക്കുന്നതും .പിശാചിന്റെ  കയ്യിൽ നിന്നും ചെകുത്താന്റെ കയ്യിലേക്ക് തോട്ടം മാറിയെന്നു മാത്രമേ സിനിമയിൽ നിന്നും നമ്മൾ മനസിലാക്കേണ്ടതുള്ളൂ
എന്തായാലും കമ്മ്യൂണിസ്റ് സിനിമ എടുത്തു ..കമ്മ്യൂണിസം പോഷിപ്പിക്കുന്നത് സഹകരണ മേഖലയാണ് ..ഈത്തരം സംരംഭങ്ങൾ എല്ലാം പൊതുവെ പാർട്ടി സഹകരണ മേഖലയിൽ ആണ് നടത്തുക പതിവ്

എങ്കിലും സഖാവ് കൃഷ്ണ കുമാർ  ഒരു നല്ല മാതൃകയാണ്.ഇങ്ങിനെ പേരറിയാത്ത ഒത്തിരി സഖാക്കളുടെ ത്യാഗവും  ധീരതയും രക്തവും ബലി ദാനവും ആണ് ഈ പ്രസ്ഥാനം
അതിനെ ഓർമ്മിച്ചതിനു നന്ദി സിദ്ധാർഥ്‌ ശിവ
നല്ല ഗാനങ്ങൾ ആണ് ഈ സിനിമയുടെ സവിശേഷത ..എങ്കിലും ആദ്യത്തെ തീം സോങ് കുറച്ചു നീണ്ടു പോയി ..അത്രയും സമയം ടിവിയിലോ നെറ്റിലോ ഒരാൾ ഒരു സിനിമ കാണാൻ വേണ്ടി ക്ഷെമിച്ചു കാത്തിരിക്കില്ല എന്നോർക്കണം .
നിവിൻ പോളി തടി വയ്ക്കുകയാണ് ..പൃഥ്‌വി രാജിനെ കണ്ടു പഠിക്കുകയാവും  ഈക്കാര്യത്തിൽ നല്ലത് ..
അൽതാഫ് സലിം ..നല്ല ഭാവിയുള്ള അഭിനേതാവാണ്.വീണ്ടും ചിത്രങ്ങളിൽ കാണുമെന്നു പ്രത്യാശിക്കുന്ന്നു
എസ് എഫ് ഐ യുടെ ഒരു കുട്ടി നേതാവ് വീട്ടിൽ ഉള്ളതിന്റെ വെളിച്ചത്തിൽ പറയുകയാണ്..ഇതിലെ കൃഷ്ണ കുമാറിനെ പ്പോലെ കഴുത്തറപ്പന്മാരല്ല കോട്ടയം എസ് എഫ് ഐ യിലെ കുട്ടികൾ
എന്ന് തന്നെയല്ല..രക്ത ദാന രംഗത്ത് എസ് എഫ് ഐ ചെയ്യുന്ന സേവനങ്ങൾ പാർട്ടിക്കാർക്കും അല്ലാത്തവർക്കും ഒരേ പോലെ അറിയാവുന്നതും ആണ്

വളരുന്ന പ്രായത്തിലുള്ള ചെറു കുട്ടികൾ ..അവർക്കു ഭക്ഷണമാണ് ദൈവം..ഒരു ജൂസ് എന്നാൽ അവർക്കു ആനന്ദമാണ് ..നല്ല ഒരൂണ്  സ്വപ്നവും
ചിക്കനും പൊറോട്ടയും ആണ് ഈ പതിനാറുകാരെ മിക്കപ്പോഴും രക്ത ദാനത്തിനു പ്രേരിപ്പിക്കുന്ന വികാരം എന്ന് പറഞ്ഞാലും തെറ്റില്ല
പിന്നെ സിദ്ധാർഥിനറിയാമോ എന്നറിയില്ല..എസ് എഫ് ഐ കുട്ടികളുമായി ഇടപെട്ടാൽ എന്തായാലും അവർ നമ്മളോട് ഭക്ഷണത്തിനും വണ്ടി ക്കൂലിക്കും പൈസ മേടിച്ചിരിക്കും..കാരണം..അവർ അത്യാഗ്രഹികൾ ആയിട്ടല്ല ..അവരുടെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടു തന്നെയാണ് ..നമ്മൾ കൊടുത്തില്ലെങ്കിൽ അവർ പട്ടിണി കിടക്കും.അത് കൊണ്ട് പാർട്ടിക്കാരോ പോഷക സംഘക്കാരോ..ഒക്കെ ഇവർക്ക് പത്തോ ഇരുനൂറോ രൂപ കൊടുക്കാൻ മടി കാണിക്കാറില്ല ..
വിദ്യാഭ്യാസ  മേഖലയിലെ സ്വകാര്യ മാനേജുമെന്റുകളുടെ കടന്നു കയറ്റങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിവുള്ള ഒരേ  ഒരു പ്രസ്ഥാനമാണ് എസ് എഫ് ഐ .
കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു അവർ രക്ത ദാന വിഷയത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുമുണ്ട് .എന്നാൽ രക്ത ദാനത്തിനു ഇവർ പൈസ മേടിക്കാറില്ല എന്നുറപ്പാണ്

പോലീസ് ഇൻസ്പെക്റ്റർ ആയി വന്ന നടൻ ..ഇത്തിരി റിജിഡ് ആയി തോന്നി.ബൈജുവിന്റെ ഗരുഡൻ മോശമായില്ല..സ്ത്രീ നായികമാരും നന്നായി തന്നെ അഭിനയിച്ചു.ഐശ്വര്യ രാജേഷ് ,നന്നായി അഭിനയിച്ചു ..ഒരു ലാളിത്യം നൈസർഗികമായ ഉണ്ട് അവർക്കു.എന്നാൽ അപർണ്ണയുടെ  സംഭാഷണം ഗുണമായി തോന്നിയില്ല..ശബ്ദം കൊടുത്തവരുടെ തകരാർ ആണോ എന്നറിയില്ല .നിവിൻ തകർത്ത അഭിനയിച്ചു..രണ്ടു റോളിലും .അധികാര മോഹിയായ ചെറുപ്പക്കാരനായും ..തികഞ്ഞ വ്യക്തിത്വമുള്ള കൃഷ്ണൻ സഖാവായും ..

എഡിറ്റിങ് മോശമായില്ല
സംഘട്ടനത്തിനു തീർത്തും പുതിയ മാനങ്ങൾ ആണ് ഈ ചിത്രത്തിൽ .അത് നന്നാവുകയും ചെയ്തു
റിസോർട്ടുകളുടെ അനധികൃത കയ്യേറ്റങ്ങൾ ഇതിൽ പറയുന്നുണ്ട് ...അതിലെ റിസോർട്ട് ഉടമയുടെ രീതിയാണ് ഇപ്പോൾ മൂന്നാർ കയ്യേറ്റക്കാർക്കുള്ളത്
ഇപ്പോഴങ്ങു ഒഴിപ്പിച്ചിട്ടു പോകട്ടെ..പിന്നെയും ഞങ്ങൾ ഇവിടെ തന്നെ കൃഷി ചെയ്യും ..ഇവിടെ തന്നെ ജീവിയ്ക്കും..കോടതിയിൽ നിന്നും ഒരു ഇഞ്ചക്ഷൻ വാങ്ങി അവർ വീണ്ടും തങ്ങളുടെ പ്രവർത്തനങ്ങൾ നിർബാധം തുടരും

തനിക്കുള്ളതെല്ലാം വിറ്റു പെറുക്കി കടം വാങ്ങി ആർട്ട് സിനിമ എടുത്തു മുടിഞ്ഞ സിദ്ധാർഥ്‌ ശിവയ്ക്കു ഈ ചിത്രം ഇനിയും നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനവും ശേഷിയും നൽകും എന്നാശിക്കട്ടെ
ലാൽ സലാം

Directed bySidhartha Siva
Produced byB. Rakesh
Written bySidhartha Siva
StarringNivin Pauly
Aishwarya Rajesh
Music byPrashant Pillai
CinematographyGeorge C. Williams
Production
company
Universal Cinema
Distributed byAnto Joseph Film Company
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ