Monday, April 17, 2017

avatharika

ചിത്ര ശലഭങ്ങളെ മാപ്പ്
എഴുത്തും വായനയും ബുക്കുകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ലൈബ്രറിയിൽ നിന്നും പുറത്തേക്കു കടന്നു കംപ്യൂട്ടറിലും പിന്നെ കൈപ്പത്തിയിലൊതുങ്ങുന്ന മൊബൈലും ഒതുങ്ങുന്ന ആധൂനിക കാലത്ത് കവിതയും സാഹിത്യവും വരേണ്യ  വർഗത്തിന്റെ പെന ത്തുമ്പിൽ നിന്നും ആയിരം രൂപയുടെ മൊബൈലിൽന്റെ ഉള്ളിലേക്ക് ചുരുങ്ങി എന്നത് ഒരു മാറ്റമാണ്. എഴുത്തിന്റെയും വായനയുടെയും ലോകം വിശാലവും പ്രപഞ്ചത്തോളം വലുതുമാവുന്ന ആകാശ കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത് ..അതൊരു മഹാ പ്രപഞ്ചമാണ്..ആർക്കും ഹൃദയം തുറന്നു വയ്ക്കാൻ ഒരു പ്രസാധകനും വേണ്ട എന്ന സ്ഥിതി .അത് വായിക്കാൻ ചിലരുണ്ട് എന്നെ സന്തോഷം ..കവി എന്ന നിലയിൽ നമുക്ക് ഒത്തിരി സന്തോഷം തരുന്ന ഒരു കാഴ്ചയാണ് ഇത് ,ഫേസ് ബുക്കിലാണ് സാഹിത്യത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണ് .ഹരിശ്രീ എന്നൊരു ഫേസ് ബുക്ക് കവിത ഗ്രൂപ്പ് കഴിഞ്ഞ കുറേവര്ഷമായി വിജയ പൂർവ്വം കൊണ്ടുനടക്കുന്ന
ഫേസ് ബൂക്കിലെ സാമാന്യം  വായനക്കാരുള്ള കവിയും സാഹിത്യകാരനും ആണ് ശ്രീ മുരളീധരൻ വലിയ വീട്ടിൽ .
അദ്ദേഹത്തിന്റെ പ്രഥമ കവിത സമാഹാരമാണ്  ചിത്ര ശലഭങ്ങളെ മാപ്പ് 
പലപ്പോഴും കവിയുടെ മനസിന്റെ തനിയാവർത്തനമാവും തന്റെ കവിതകൾ എന്നതാണ് ഫേസ് ബുക്ക് കവിതകളുടെ വലിയ പോരായ്മ്മകൾ ഫേസ് ബുക്ക്  ഒരു തട്ടകം എന്ന നിലയിൽ കവികൾക്ക് വലിയ സ്വാതന്ത്ര്യവും  സന്തോഷവും വായനക്കാരെയും നൽകും .
എങ്കിലും ..ആവർത്തന വിരസത പലപ്പോഴും വായനക്കാരെ മടുപ്പിക്കും
.മുരളിയുട കവിതകളുടെ വലിയ ഒരു ഗുണം അവ സ്വന്തം  ചുറ്റു  പാടുകളിൽ നിന്നും ഈർപ്പവും വളവും വലിച്ചെടുത്തു അന്തരീക്ഷ ഊർജ്ജം കൊണ്ട് സ്വയം പടർന്നു പന്തലിക്കുന്ന സസ്യങ്ങളെപ്പോലെയാണ്.
സ്വന്തമായി ആത്മാവും സ്വന്തമായി നിലനിൽപ്പും ഉള്ള കവിതകൾ .
കവിയുടെ സ്വന്തം ആത്മാവിനെ മറികടന്നും ഈ കവിതകൾ അന്തരീക്ഷത്തിൽ വിലയം  കൊള്ളുന്ന ,തല എടുത്തു പിടിച്ചു  നിൽക്കുന്ന കാഴ്ച ആണ് ഈ കവിതകളുടെ ഒരു പ്രധാന സവിശേഷത
പ്രവാസിയുടെ തീവ്രമായ കുടുമ്പ സ്നേഹം ..വിരഹ ദുഃഖം..അതി തീവ്രമായ പിതൃ പുത്രാ ബന്ധം..മാതൃ സ്നേഹം,മരണം ഏകാന്തത പ്രവാസം  ഇതെല്ലാം ഈ കവിതകളിൽ നമുക്ക് കാണാം

 അമ്മയുടെ മരണം കവിയിൽ ഉണ്ടാക്കിയ തീക്ഷ്ണമായ വൈകാരിക ആഘാതം ഒരു കവിതയിൽ പ്രതിഫലിക്കുന്നു
പാലയുടെ ചുവട്ടിൽ നിധിയുണ്ട് എന്ന് മക്കളെ പേർത്തും പേർത്തും പറഞ്ഞു വിശ്വസിപ്പിക്കുന്ന അച്ഛനോട് അത് സത്യമാണ് എന്ന് പറഞ്ഞു മകൻ ആശ്വസിക്കുന്നു.കാരണം അമ്മയെ അടക്കിയത് ആ  പാല  ചുവട്ടിൽ ആണല്ലോ,
പലപ്പോഴും ജീവിത യാഥാർഥ്യങ്ങളോട് കവി പ്രതികരിക്കുന്ന രീതി അൽപ്പം നർമ്മം കലർന്നിട്ടാണ് ..
നാം ബലിയര്‍പ്പിച്ചത്

നാക്കിലയെ  മനസ്സില്‍ ധ്യാനിച്ച്
പേപ്പര്‍ ""വാഴയില""
  നെഞ്ചോട് ചേര്‍ത്ത്
നിലത്ത് വെച്ചു
കുപ്പി വെള്ളം  അടപ്പ് മാറ്റി
മൊബൈല്‍ പിടിച്ച  കയ്യിലൊഴിച്ച്
തൂശനിലേയിലേക്ക് തളിച്ചു
അടുപ്പ് കൂട്ടി
  നോണ്‍   സ്റ്റിക്ക് പാത്രത്തില്‍
വെള്ളം ഒഴിച്ച്
തിളച്ചപ്പോള്‍  അതിലേക്ക്
ധ്യാനത്തോടെ മാഗി ഇട്ടു
തുളസി  ഇല
  മനസ്സില്‍  സങ്കല്പിച്ച്
ഓര്‍ക്കിഡ് പുഷ്പത്താല്‍
  നീരു പകര്‍ന്ന്
ഇലയിലേക്കൊഴിച്ചു.
കുറുകി വന്ന  മാഗി
ചെറു ചൂടോടെ   ഒരുട്ടി
ഇലയ്ക്ക് ചുറ്റും
മൂന്ന്  വട്ടം  കറക്കി
ഡിയര്‍ മമ്മിയ്ക്ക് ബലി .
കാഷ്ടിക്കാന്‍ കാഷ്ടം പോലും
ഇല്ലാതൊരു  ബലിക്കാക്ക
എല്ലാം കണ്ട് മരത്തില്‍
ഇരുന്നു കരഞ്ഞു,

ചില കവിതകളിൽ പുരുഷ സഹജമായ ലൈംഗീക  ചോദനകൾ പ്രസരിക്കുന്നത് കാണാം
കയറു പിരിച്ചും
കുണുങ്ങി  കുണുങ്ങി നടന്നും
ഒളികണ്ണിട്ട് ചിരിച്ചും  നടന്ന
  ശാരദയ്ക്ക് വെറും
ഒരു മുഴം കയർ മതിയായിരുന്നു.
അടി പൊളി വണ്ടി
എന്നെല്ലാരും പറയുമായിരുന്ന
നടക്കുമ്പോൾ കുലുങ്ങുന്ന വസന്ത
വണ്ടിപ്പാളത്തിൽ  ആയിരുന്നു
  ചോര ചിതറി   ചിരിച്ച് കിടന്നത്
കുളി  സീൻ കാണാൻ
എല്ലാരും കൊതിച്ചിരുന്ന
ഭാർഗവിയാണു ഒരിക്കൽ
പോലീസു  വരുന്നവരെ
പുഴയിൽ കമഴ്ന്നു
പൊങ്ങി കിടന്നതും
കയറു പിരിക്കാൻ
ആളില്ലാത്ത  വീടും
വസന്ത ഇനിയൊരിക്കലും
നടക്കാത്ത  വഴികളും
വറ്റിയ  പുഴയും
ഇന്നും കാത്തിരിക്കുന്നുണ്ട്..
ആരെയെല്ലാമോ
എങ്കിലും അതിലും അന്തർലീനമായ തീക്ഷ്ണ ജീവിത യാഥാർഥ്യങ്ങളെ .പൊള്ളുന്ന സ്ത്രീ ദുഖങ്ങളെ  കണ്ടില്ല എന്ന് നടിക്കാനും ആവില്ല 

മരണത്തെ ഇങ്ങനെ കവിതയിൽ സന്നിവേശിപ്പിക്കുന്നതിൽ വിജയിച്ച കവികൾ വേറെ ഉണ്ടാവില്ല 
മരണം അനിവാര്യമാണ് എന്നിരിക്കിലും അതിന്റെ ക്രൂരത കവിയെ വല്ലാതെ പിടിച്ചു കുലുക്കുന്നുമുണ്ട് ..പലപ്പോഴും കവി നിസ്സഹായനായി നമ്മെ നോക്കുന്ന കാഴ്ച ഈ കവിതകളിൽ കാണാം (തീവണ്ടി..വെറുതെ ചില മോഹങ്ങൾ)

അകത്തെ മുറിയിലേക്കോ,
പുറത്ത് മുറ്റത്തെ ഇരുളിലേക്കോ
തനിച്ചൊന്നു പോകാൻ നിങ്ങൾക്കും
വല്ലാത്തൊരു മടിയായിരിക്കും
ചുവരിൽ അനങ്ങാതിരുന്നു
മരിച്ചയാാളിന്റെ പടം
നിങ്ങളെ തന്നെ നോക്കുന്നതായി തോന്നും !

പ്രണയവും ശാസ്ത്രവും തമ്മിൽ ചേർന്ന് നിലക്കുന്ന ചിരിപ്പിക്കുന്ന കാഴ്ചകളും കവിയുടെ മാത്രമെ സവിശേഷതയാണ് 

പ്രണയ രസതന്ത്രം

ഞാൻ കത്തുന്ന
ഹൈഡ്രജനും ,
അവൾ കത്താൻ
സഹായിക്കുന്ന
പ്രാണ വായുവും
ആയിരുന്നല്ലോ .
ആതിനാലാവാം
രണ്ട് പേരും
ചേർന്നപ്പോൾ
തീ കെടുത്തുന്ന
ജലം പോലെ
ഞങ്ങളുടെ പ്രണയവും
കെട്ട് പോയത്

ദരിദ്രന്റെ ,പാർശ്വ വൽക്കരിക്കപ്പെട്ടവന്റെ 
കുട്ടിച്ചാത്തന്റെ  നോവുന്ന വേഷം കെട്ടലുകൾ ,അവന്റെ സങ്കടങ്ങൾ എല്ലാം നമുക്കീകവിതയി ൽ കാണാം ആട്ടം കഴിഞ്ഞ്
ഗുരുതി തറയിൽ
തല തല്ലി കരഞ്ഞ്
വേഷം അഴിച്ച്  
തിരിച്ച്  പോകുമ്പോൾ,
""ദാ പോകുന്നു കുട്ടിച്ചാത്തൻ""
എന്നാരെങ്കിലും  ചൊല്ലിയാൽ ,
കൂരയിലേക്ക് പോകുന്ന  തിരക്കിലും
തല കുനിച്ച് പറയാൻ മറക്കില
“”ഞാനിപ്പോൾ കുട്ടിച്ചാത്തനല്ല 
വെറും മലയൻ കുമാരനാണു
പോയിട്ടരി വാങ്ങണം “”


പ്രണയം യാതൊരു നേർത്ത നോവായി പരിഹാസമായി ചില കവിതകളിൽ ഹൃദയം തുളച്ചിറങ്ങുന്ന വേദനയായി ഒക്കെ ചില  കവിതകളിൽ കാണാം

രാഷ്ട്രബന്ധിയായ മുരളിയുടെ കാഴ്ചപ്പാടുകൾ പലപ്പോഴും രസകരമാവും ..ചിലപ്പോൾ കമ്മ്യൂണിസത്തെ മഹത്തായ ഒരു രാഷ്ട്രീയ സിദ്ധാന്തം എന്ന രീതിയിൽ കാണുമ്പോഴും എഴുതുമ്പോഴും ..മുരളിക്ക് കാലുഷ്യമൊന്നുമില്ല ..എന്നാൽ എന്നൊക്കെ കമ്മൂണിസം വഴിമാറി  പോകുന്നു എന്ന് തോന്നുന്നോ അപ്പോഴൊക്കെ തിരണ്ടി വാൽ  കൊണ്ട് അടിക്കുന്നത് പോലെ വിമർശന ശരങ്ങൾ എയ്തു വിടുന്നത് കാണാം .എന്നാൽ ഒരിക്കലും പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ദരിദ്രന്റെ കൂടെയല്ലാതെ മുരളി നിന്നിട്ടുമില്ല ..
ശാസ്ത്ര സാങ്കേതിക വിഷയങ്ങളെ കവിതയിലേക്ക് സ്വാംശീകരിക്കാൻ കവി നടത്തുന്ന ശ്രമങ്ങൾ കൗതുകം ഉണ്ടാക്കുന്നതാണ് .(അപകർഷതാ ,ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ഗാലക്സികളുടെ പ്രണയം )ഇതെല്ലാം അങ്ങിനെ എഴുതപ്പെട്ടവയാണ്
ദരിദ്രന്റെ സങ്കടം ആവർത്തിച്ചു ആവർത്തിച്ചു പല കവിതകളിലും കയറി വരുന്നുണ്ട് (ചില പൊടിക്കയ്യുകൾ)
സാഹിതീ ബന്ധിയായി  മാത്രം നില നിൽക്കുന്നതല്ല മുരളിയുടെ കവിതകൾ
നർമ്മം ആ കവിതകളുടെ ഒരു അന്തർധാര തന്നെയാണ്
ഒന്നും മനസിലാവാത്തത് പോലെ എന്ന കവിതയിൽ പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നതിൽ മനസ് നോവുന്ന കവിയെ കാണാം
സമൂഹവും പുരുഷനും സ്ത്രീയും കുടുംബവും എല്ലാം കവിയുടെ ശ്രദ്ധയിൽ വരുന്നുണ്ട്.സ്ത്രീ സംരക്ഷണം അർഹിക്കേണ്ടുന്നവൾ ആണെന്ന് കരുതുമ്പോൾ തന്നെ അവളുടെ സ്വാതത്ര്യം മുരളിക്ക് പ്രധാനമാണ് .. സ്ത്രീയും പുരുഷനും തുല്യ ശക്തികൾ എന്ന് തന്നെ കരുതുന്നതാണ്

ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല'
മുരളിയുടെ കവിതകൾ സംവേദന ക്ഷമങ്ങൾ  ആണ്..തീവ്രവും പലപ്പോഴും വിട്ടു വീഴ്ച ഇല്ലാത്തതും..മിക്കപ്പോഴും ഹൃദയ സ്പൃക്കാവുന്ന വിധത്തിൽ സത്യസന്ധവും ആണ്.തനിക്കു അനുഭവപ്പെടാത്ത ഒന്നിനെക്കുറിച്ചും കവി നമ്മോടു സംസാരിക്കുന്നില്ല നെഞ്ചിൽ നിന്നും എഴുതുന്ന കവിതകൾ എല്ലായ്പ്പോഴും വായനക്കാരെ ആകർഷിക്കും ഈ കവിതകളും അങ്ങിനെ തന്നെ
അതി തീവ്രമായ അനുഭവ പ്രപഞ്ചമാണ് ഈ കവിതകൾ..പലപ്പോഴും നമ്മെ ഭയപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും..മിക്കപ്പോഴും ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകൾ

No comments:

Post a Comment