2017, ജനുവരി 25, ബുധനാഴ്‌ച

നോട്ടു നിരോധനം ..ചില ഒളിഞ്ഞു നോട്ടങ്ങൾ

നോട്ടു നിരോധനം ..ചില ഒളിഞ്ഞു നോട്ടങ്ങൾ
നോട്ടു നിരോധനം
ചില ഒളിഞ്ഞു നോട്ടങ്ങൾ
രാജനും ചന്ദ്രികയും ..ദമ്പതികൾ
രണ്ടു . വയസ്സും അഞ്ചു വയസ്സും രണ്ടു കുട്ടികൾ 
ഭർത്താവ് സ്റ്റേറ്റ് ബാങ്കിൽ..ഭാര്യ സർക്കാർ അദ്ധ്യാപിക
കൊച്ചുങ്ങളെയും കൊണ്ട് വീട്ടിൽ ചെന്നപ്പോൾ ചന്ദ്രികയുടെ അമ്മക്ക് വലിയ പരാതി
എന്റെ മോളെ എന്റെ കയ്യിലൊരു ചില്ലിക്കാശ് പോലുമില്ല..
നിനക്കെന്താ എനിക്കൊരു പതിനായിരം രൂപ എങ്കിലും തന്നാൽ.
.നീ പ്ലസ് ടൂ അദ്ധ്യാപിക അല്ലെ.
.'അമ്മ എന്ത് കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് എന്ന് നിനക്കറിയാമോ?
ചന്ദ്രികയുടെ കണ്ണ് നിറഞ്ഞു പോയി
നന്നാ കഷ്ടപ്പെട്ടാണ് ആ 'അമ്മ മക്കളെ രണ്ടു പേരെയും വളർത്തിയത് ..ചേട്ടൻ ഗൾഫിൽ ആണ്..ചേട്ടത്തിയും ..അവരും അധ്യാപകരാണ്
രാജൻ വീട് വച്ചങ്ങു മാറിയതേയുള്ളൂ..മുഴുവൻ പണിയും കഴിഞ്ഞു കയറാൻ സാധിച്ചില്ല .കയറിക്കൂടി ഓരോരോ പണികൾ ആയി നടത്തുകയാണ്.അത് കൊണ്ട് നന്നേ ഞെരുക്കമാണ്
എങ്കിലും 'അമ്മ അങ്ങിനെ പറഞ്ഞപ്പോൾ ചന്ദ്രിയുടെ കണ്ണ് നിറഞ്ഞു പോയി..പിറ്റേ ദിവസം കയ്യിലുണ്ടായിരുന്ന രണ്ടു വളകളിൽ ഒന്ന് ബാങ്കിൽ പണയം വച്ച് ചന്ദ്രിക അമ്മക്ക് പതിനായിരം രൂപ കൊണ്ട് കൊടുത്ത് .....അന്ന് അർദ്ധ രാത്രിയിൽ നോട്ടു ബാൻ വന്നു
'അമ്മ രാവിലെ വിളിച്ചു പതം പറയാൻ തുടങ്ങി
എന്റെ ചന്ദ്രു മോളെ ഇനി ഞാൻ എന്ത് ചെയ്യൂടി ..എന്റെ കാശ് പോയല്ലോടീ
രാജൻ ഫോൺ വാങ്ങി അമ്മെ സമാധാനിപ്പിച്ചു ...
അമ്മെ ഞാൻ ബാങ്കിലല്ലേ ..അമ്മയുടെ രൂപ ഞാൻ മാറ്റി പുതിയ നോട്ടാക്കി തരാം
'അമ്മ വിഷമിക്കാതെ
അപ്പുറത്തു ഒരു നിമിഷം നിശബ്ദത
പിന്നെ 'അമ്മ പറഞ്ഞു
രാജൻ മോനെ രൂപ എൺപതിനായിരം ഉണ്ടെടാ
അതാ എനിക്കൊരു ആധി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ