2017, ജനുവരി 25, ബുധനാഴ്‌ച

നോട്ടു നിരോധനം ചില ഒളിഞ്ഞു നോട്ടങ്ങൾ ..2

നോട്ടു നിരോധനം
ചില ഒളിഞ്ഞു നോട്ടങ്ങൾ
ഇതിലെ രാജൻ ഒരു ധനികനാണ് ..എന്നല്ല..മഹാ ധനികനാണ് ...ഭാര്യയും ഭർത്താവും തിരക്കുള്ള ..മഹാ തിരക്കുള്ള രണ്ടു ഡോക്ടർ മാർ ..മൂന്നു മാസം മുൻപൊക്കെ തീയതി എടുത്താല് പുള്ളിയെ കാണാൻ സാധിക്കൂ
രാവിലെ വീട്ടിൽ ചെന്നാൽ ഒരു ചെറു പൂരത്തിനുള്ള ആളുണ്ടാവും മുറ്റത്തും..മരച്ചോട്ടിലും ഒക്കെ
നോട്ടു ബാൻ കൊണ്ട് നന്നാ ഞെരുങ്ങിയരിൽ ഒരു വിഭാഗം ഈ അപ്പോത്തിക്കിരിമാർ ആണ് ..രോഗികൾ കൊടുക്ക കാശിനൊന്നും ഇവർ ആദായ നികുതി കൊടുക്കില്ല..ഒരു ദിവസം അൻപതിനായിരം രൂപ വരുമാനം ഉണ്ടെങ്കിൽ കഷ്ടി രണ്ടായിരത്തിനെ നികുതി കൊടുക്കൂ
പുള്ളിയുടെ ക്ലിനിക്കിലെ ജോലിക്കാരിയാണ് ചന്ദ്രിക ..മാസം രാജൻ 10000 രൂപ ശമ്പളം കൊടുക്കും ..കെട്ടിയവന് ഒരു ഓട്ടോ റിക്ഷ ആണ് ..
നോട്ടു ബാൻ വന്ന രണ്ടു മൂന്നു ദിവസം കഴിഞ്ഞു രാജൻ പുള്ളിക്കാരിയെ റൂമിൽ വിളിപ്പിച്ചു
ചന്ദ്രിക കാര്യമൊക്കെ അറിഞ്ഞില്ലേ ...
ഇല്ല ഡോക്ടർ ..എന്ത് പറ്റി
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചു ..കയ്യിലുള്ള നോട്ടൊക്കെ ബാങ്കിൽ കൊണ്ട് പോയി ഏൽപ്പിക്കണം ..ഇല്ലെങ്കിൽ പിന്നെ കത്തിച്ചു കളഞ്ഞാൽ മതി
കെട്ട്യോൻ അങ്ങിനെ എന്തോ പറഞ്ഞ ഒരോർമ്മ ചന്ദ്രികക്ക് വന്നു
രാമായണത്തിൽ പഴനിക്ക് പോകാനായി കൊച്ചിന്റെ തല ഉഴിഞ്ഞു ഒരു അഞ്ഞൂറിന്റെ നോട്ട് വച്ച കാര്യം ഉടനെ ഓർമ്മിക്കുകയും ചെയ്തു തലയ്ക്കു ഉഴിഞ്ഞു വച്ച കാശു മാറ്റി എടുക്കാമോ എന്നൊരു ഭയവും തോന്നി
""എനിക്കിവിടെ കുറച്ചു രൂപ ഉണ്ട്..നിനക്ക് ആദായ നികുതി ഒന്നും അടയ്‌ക്കേണ്ടല്ലോ..കുറച്ചു കാശ് നിന്റെ അക്കൗണ്ടിൽ ഇട്ടു എനിക്ക് എടുത്തു തരണം ""
അങ്ങിനെ ആവട്ടെ ..
തൊഴിലുറപ്പിനു പോകുമ്പോൾ എടുത്ത ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉണ്ട്
പിന്നെ എല്ലാ ദിവസവും ചന്ദ്രികയും ഭർത്താവും 49000 രൂപ വീതം ബാങ്കിൽ പോയി ക്യൂ നിന്ന് തങ്ങളുടെ അക്കൗണ്ടിൽ അടച്ചു കൊണ്ടിരുന്നു
ചന്ദ്രികയുടെ സഹോദരൻ ഒരു പെയിന്റർ ആണ്.അവന്റെ കണക്കിലും ഒരു അഞ്ചു ലക്ഷം ഇട്ടു..അതെ പോലെ കെട്ടിയവന്റെ അമ്മാവൻ ഒരു ഒറ്റാം തടി പാർട്ടി ഉണ്ട് ..ചുമടാണ്‌ പണി ..പുള്ളിയുടെ കണക്കിലും ഒരു അഞ്ചിട്ട് മാറി ..അങ്ങിനെ 20 ലക്ഷം രൂപ ചന്ദ്രിക വഴി മാറി കൊടുത്തു ..
എല്ലാ പണവും ജോലി കളഞ്ഞു വന്നു ഇവർ രാജന് തിരികെ എടുത്തും കൊടുത്തു
മിനിയാന്ന് ചന്ദ്രിക വിളിച്ചു
ചേച്ചി എനിക്ക് വേറെ എവിടെ എങ്കിലും ഒരു ജോലി ശരിയാക്കി തരണം
എന്ത് പറ്റി ചന്ദ്രികേ ..ഡോക്ടർ വല്ല മോശമായി പെരുമാറിയോ
ചന്ദ്രിക ഒരു ചെറു സുന്ദരിയാണല്ലോ
ഒരു പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി
ഉടനെ തന്നെ അവളുടെ വീട്ടിലേക്കു വച്ച് പിടിച്ചു
വല്ല കടും കയ്യും ചെയ്യുന്നതിന് മുൻപ് അങ്ങെത്തണം എന്നെ വിചാരം ഉണ്ടായിരുന്നുള്ളൂ
ചെന്ന് കയറുമ്പോൾ ചന്ദ്രിക മുൻപിലെ വട്ട കസേരയിൽ ഇരുന്നു കരയുന്നുണ്ട്
നിലം തേച്ചിട്ടില്ല..ഭിത്തിയും..അതെ.ഒറ്റ മുറിയും അടുക്കളയും കക്കൂസും കുളിമുറിയും..പുറത്തേക്കു ജനാലകൾക്കൊന്നും കതകില്ല ..
എന്താ ചന്ദ്രി ..നീ കാര്യം പറ
അയാളെത്ര മഹാനായാലും നിനക്കറിയാമല്ലോ അവന്റെ പരിപ്പ് ഇളക്കി വിടാം..നീ സമാധാനിക്കൂ
കാര്യം പറ..എന്താ ഉണ്ടായേ
ഏങ്ങലടികൾക്കിടയിൽ കാര്യം കുറേശ്ശെ പുറത്തു വന്നു
20 ലക്ഷവും അവർ എടുത്തു തിരികെ കൊടുത്ത്
ഡോക്ടർ വിളിച്ചു ഇന്നലെ പറയുകയാണ്.
ചന്ദ്രികേ ..കഴിഞ്ഞ മാസം നീ രണ്ടായിരം രൂപ കടം വാങ്ങിയില്ല
 അതിനി തിരികെ തരേണ്ട കേട്ടോ
ചന്ദ്രികയുടെ നെഞ്ചു കലങ്ങി പോയി
എന്തായാലും ഒരു 20000 എങ്കിലും കൊടുക്കും എന്നാണു അവരെല്ലാം കരുതിയത്
പത്തു ശതമാനം മുതൽ ഇരുപതു ശതമാനം വരെ ആണത്രേ മാറിക്കൊടുക്കുന്നതിന്റെ നിരക്ക്
ഒട്ടകം സൂചി ക്കുഴയിൽ കൂടി കടക്കുന്നത് പോലെ ദുഷ്‌കരമാണ് ധനികൻ സ്വർഗ്ഗ രാജ്യത്തു എത്തുന്നത്
എന്ന് കരുതി ഞാൻ വിട്ടു പോന്നു
LikeShow more reactions

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ