Wednesday, January 25, 2017

ചന്ദന വനം

ചന്ദന വനം
ഒരു പരീക്ഷ എഴുതാനായിരുന്നു ബാന്ഗ്ലൂരിൽ എത്തിയത്‌.ഡിസംബറിലെ കുളിരിൽ നഗരം പൊതുവെ വിറങ്ങലിച്ചു നിന്നു എന്ന് തന്നെ പറയാം
ബോംബയിൽ പോകാഞ്ഞിട്ടാണ് എന്ന് തോന്നുന്നു..ബാംഗ്ലൂർ  വൃത്തി ഹീനമായി തോന്നി ..
മഞ്ഞു  ..പൊടി ..തണുപ്പ് ..
മെട്രോ ,,വലിയ ഗതാഗത കുരുക്ക്
നിറച്ചു വാഹനങ്ങൾ ..അവയുടെ പുക ..ഹോൺ ..
നഗരത്തിനു മര്യാദ തീരെയുമില്ല
പരസ്യമായി 10 രൂപ കൈക്കൂലി വാങ്ങുന്ന ട്രാഫിക് പോലീസുകാരൻ
മുഖത്തു നോക്കി ബാക്കി  തരാൻ ഇല്ലെന്നു പറയുന്ന സർക്കാർബസിലെ  കണ്ടക്റ്റർ
മിനിമം ഇരുപതു രൂപ ആയിരിക്കെ ..മിനിമം മുപ്പതു രൂപയാണെന്നു മുഖത്ത് നോക്കി പറയുന്ന ഓട്ടോക്കാരൻ
കൊച്ചിയിൽ ചൂട് കൂടുതൽ ആയതു കൊണ്ട് ബാഗ്ലൂർ ഒരു ,മനോഹര അനുഭവം ആവും  എന്ന് കരുതിയ ബുദ്ധിമോശം
പരീക്ഷ  എഴുതാൻ പോകുമ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം
ആകെ പൊളിച്ചിട്ടിരിക്കുന്ന  റ്റുംകൂർ റെയിൽവേ സ്റ്റേഷൻ
ചെറിയ ലോഡ്ജിനു പിറകിലെ കോളനിയിൽ നിന്നുമെപ്പോഴും കേൾക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും നിരന്തമായ വഴക്കുകൾ ..കുട്ടികളുടെ നിലവിളികൾ

കുറച്ചു ദിവസം താമസിക്കേണ്ടി വന്നപ്പോൾ തന്നെ നമ്മിലെ മലയാളിയെ ഉണർത്തിയ പല കാര്യങ്ങളും കണ്ടു
മൈക്കിന്റെ ദുരുപയോഗം ആണ് ഒന്നാമത്തെ കാര്യം രാവിലെ ബാങ്ക് വിളി നമുക്കെല്ലാവർക്കും അറിയാമല്ലോ
ഇത് 12  പ്രാവശ്യം വരെ ബാങ്ക് വിളിക്കുന്ന ഒരത്ഭുത പള്ളി
ബാങ്ക് വിളി കഴിഞ്ഞാൽ പിന്നെ മത പഠനവും..ചോദ്യോത്തരങ്ങളും പിറകെ വരും എല്ലാം ഫുൾ വോള്യത്തിൽ ആണ്
ഭയങ്കര അലർച്ചയും ബഹളവും വേറെ ഒരിടത്തു നിന്നും
ഏതാണ് 200 പേര് ഒരുമിച്ചു അലറുകയാണ്
പകൽ മുഴുവനും നിർത്താതെ അലർച്ച തന്നെ അലർച്ച
ക്രിക്കറ്റ് മാച്ചാവും എന്നാണു കരുതിയത്
എന്തായാലും ഒരു പരാതി കൊടുക്കാം എന്ന് കരുതി
ഇമെയിൽ അഡ്രസ് തപ്പിയപ്പോൾ തുംകൂർ എസ്പിയുടെ ഈമെയിൽ ഐഡി കിട്ടി
ഇവർ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ ശബ്ദം ഉപയോഗിക്കുന്നു എന്ന് തോന്നുന്നു
ശ്രദ്ധിച്ചാൽ നന്നായിരുന്നു എന്നൊരു ചെറു കുറിപ്പ് അയച്ചു
പിറ്റേന്ന് തന്നെ
ബാങ്ക് വിളിയുടെ ശബ്ദം കുറഞ്ഞു
മറ്റേതു എന്തോ ലേലം വിളി ആയിരുന്നു
അവിടെ അലർച്ചയും  നിന്നു
വൈകീട്ട് മല്ലേശ്വരത്തേക്കു പോരാൻ ബസ് കയറിയപ്പോഴാണ് മറ്റൊരു അടി കിട്ടിയത്
നൂറു രൂപ കൊടുത്തു ..71 രൂപയാണ് ടിക്കറ്റിനു ..ചെറുപ്പക്കാരൻ കണ്ടക്റ്റർ
ഇരുപത്തൊന്നു രൂപ കൂടി കൊടുക്കാമോ എന്ന് ചോദിച്ചു
അതും കൊടുത്തും
അവിടെ എത്തിയപ്പോഴേക്കും നന്നായി ഇരുട്ടി
ഇറങ്ങാൻ സമയം ബാക്കി ചോദിച്ചപ്പോൾ അയാൾ മൂന്നു രൂപ എടുത്തു തന്നു
എനിക്കറിയാവുന്ന ഇംഗ്ളീഷിൽ എല്ലാം ഞാൻ അയാളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചു
പിന്നെ ഒരു ആറു രൂപ കൂടി തന്നു
ഉടക്കാൻ ഒന്നും നിന്നില്ല
ഇത് ചീറ്റിങ് ആണ് എന്ന് പറഞ്ഞു  ഇറങ്ങി പൊന്നു
നാവു ചൊറിയുന്നതു പോലെ ഒരു അസ്കിത
എന്തുമാവട്ടെ
കൊടുത്തു ഒരു പെറ്റിഷൻ
 കർണാടകം റോഡ് ട്രാൻസ്പോർട്ടിന്
മറുപടി ഉടനെ വന്നു
വേണ്ട നടപടി എടുക്കാം എന്ന് പറഞ്ഞു
മതീലോ
മുഗമ്പു ഖുഷ് ഹുവാ
അങ്ങിനെ ആകെ രസക്കേട്

വായിച്ചാലും പഠിച്ചാലും പരീക്ഷ എഴുതിയാലും ഒന്നും നമുക്കൊരു സന്തോഷമില്ലല്ലോ
രാത്രി രണ്ടു മണി  വരെ പഠനം
പിന്നെ രാവിലെ അഞ്ചു മണിക്ക് എഴുനേറ്റു പഠനം
ഉച്ച കഴിഞ്ഞു പരീക്ഷ  എഴുതുമ്പോൾ കയ്യ്  വഴുതിപ്പോകും  .രാവിലെ മൂന്നു മണിക്കൂർ  എഴുതിയതിന്റെ കൈ വേദന മാറിയിട്ടില്ല എന്നോർക്കണം
പച്ചരി ചോറും രസവും ..പോരാഞ്ഞിട്ടു  ലോകത്തെങ്ങും കണ്ടിട്ടില്ലാത്ത പച്ച വെള്ള സാമ്പാറും
അങ്ങിനെ ആകെ ബോറായിരിക്കുമ്പോഴാണ് മല്ലേശ്വരത്തിനു പോകുന്നത്
ചേച്ചിയുടെ മകൻ വിജയൻ അവിടെ ജോലി ചെയ്യുന്നു
കേന്ദ്ര വന വകുപ്പിലാണ് അവനു  ജോലി
നഗരത്തിലെ ഒരു ചെറു വനത്തിലാണ് അവന്റെ ഓഫിസ്
അവന്റെ ക്വർട്ടറിൽ താമസിച്ചു അവന്റെ ഓഫീസും ചുറ്റും എല്ലാം ഒക്കെ നടന്നൊന്നു കണ്ടു
ചില മരങ്ങൾ ചുറ്റും കമ്പി വേലി കെട്ടി നിർത്തിയിരിക്കുന്നു ..
എട്ടിലും ഒമ്പതിലും ഒക്കെ പഠിക്കുന്ന ചില പിള്ളേരെ കണ്ടിട്ടില്ലേ ..ശരീരത്തിൽ ഒരു ഔൺസ് മാംസം കാണില്ല .അത് പോലെ മെലിഞ്ഞു നീണ്ട ചാവാലി മരങ്ങൾ
അവ ചന്ദന മരങ്ങൾ ആണ്
ഇവരുടെ കാമ്പസ് അറിയപ്പെടുന്നത് ചന്ദന വനം എന്നാണു
നിറയെ ചന്ദന മരങ്ങൾ അവിടെ ഉണ്ടായിരുന്നു..ചന്ദന മാഫിയക്കാരുടെ ശല്യം കാരണം അവയെല്ലാം വെട്ടി വിറ്റു.ബാക്കി ഉള്ള മരങ്ങളെ അങ്ങിനെ കമ്പി വേലി കെട്ടി നിർത്തിയിരിക്കുകയാണ്
അവിടെ മനുഷ്യ നിർമ്മിതമായ ഒരു തടാകം കണ്ടു
സാങ്കി തടാകം
അതിനു ചുറ്റും നടപ്പാത കെട്ടിയിരിക്കുന്നു ...


ചുറ്റും വനം..നഗരത്തിന്റെ തിരക്ക് എല്ലാം നമ്മൾ മറക്കും ഈ തടാക തീരത്ത് എത്തിയാൽ..വൈകീട്ട് ആകുമ്പോഴേക്കും ആളുകളെ മുട്ടിയിട്ടു നടക്കാൻ ബുദ്ധിമുട്ടു എന്ന സ്ഥിതി..രാവിലെയും ധാരാളം നടപ്പുകാർ ഉണ്ടിവിടെ ...ഒരു പാർക്കും ഒരുക്കിയിട്ടുണ്ട് . എക്സർസൈസ് ചെയ്യാൻ ഉള്ള സംവിധാനങ്ങൾ എല്ലാം മൂന്നു നാല് സ്ഥലത്തുണ്ട്
ബാംഗ്ലൂർ നഗരത്തിന്റെ ഒരു ശുദ്ധവായു സംവിധാനം ആണിത്

ധാരാളം മരങ്ങൾ ..ധാരാളം പക്ഷികൾ..കുരങ്ങുകൾ ..
ക്വർട്ടറിനടുത്ത മരങ്ങളിൽ  കടവാതിലുകൾ പകൽ മുഴുവൻ തൂങ്ങി കിടക്കും
രാവിൽ അവയുടെ മുരളലുകൾഒരു ചെറിയ കാഴ്ച ബംഗ്ളാവും ഉണ്ടിവിടെ..ഒരു പക്ഷെ നമ്മൾ സാധാരണ കാണാത്ത അത്ര വലുതായ ഒരു ആൽമരം ആണ് മറ്റൊരു സവിശേഷത 


നന്നായി കായ്ച്ചു നിൽക്കുന്ന ഒരു രുദ്രാക്ഷ മരം കണ്ടു.എന്തുമാവട്ടെ എന്ന് .കരുതി ഒരു കായ പറിച്ചു കൊണ്ട് പൊന്നു 


നാഗരാധികാരികൾ ബോധപൂർവ്വം നഗരത്തെ സംരക്ഷിക്കാം ശ്രമിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ തടാകവും..അനുബന്ധ നടപ്പാതയും..വ്യായാമം ചെയ്യാനുള്ള ഇടങ്ങളും..കണ്ടിട്ട് കൊതിയായി പോയി..മറൈൻ ഡ്രൈവിൽ എന്നാണു അങ്ങിനെ ഒരു വ്യായാമ സ്ഥലമാണ് ഉണ്ടാവുക..
എന്നാണു നഗരത്തിൽ നല്ല ഒരു തടാകം കെട്ടുക 
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം അല്ലെ 

No comments:

Post a Comment