2016, ജനുവരി 28, വ്യാഴാഴ്‌ച

ചാണക്യന്മാർ

എനിക്ക് കേരളത്തിലെ ജനാധിപ ത്യ സംവിധാനത്തോട് തീർത്തും വിശ്വാസം നഷ്ട്പ്പെട്ടു തുടങ്ങിയിരുന്നു
ഇപ്പോൾ അത് തിരികെ കിട്ടി എന്ന് തന്നെ പറയാം
ഇന്നത്തെ അധികാര രാഷ്ട്രീയം വല്ലാതെ ദുഷിച്ചു ..
അതിന്റെ ദുർഗന്ധം അസഹനീയം ആയി
കേരളീയ അന്തരീക്ഷത്തെ ആകെ മലിനപ്പെടുത്തിയ നാളുകൾ 
മൂക്ക് പൊത്താതെ നടക്കാൻ സാധിക്കാത്ത അവസ്ഥ
വി
ടി ബൽറാം ,സതീശൻ തുടങ്ങിയ യുവ നേതാക്കൾ വരെ വല്ലാതെ അസ്വസ്ഥരായിരുന്നു .. .
വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ താങ്ങി നിർത്താൻ ഒരു വാക്ക് പോലും പറയാൻ ഈ യുവ നേതാക്കൾക്കുധൈ ര്യം ഇല്ലാതെ ആയതു തെളിഞ്ഞു കാണാമായിരുന്നു
സ്വയം കേരളീയ ആയതിൽ ദുഃഖം തോന്നിയ ദിവസങ്ങൾ
അധികാരം ഉള്ളതിന്റെ ഹുങ്ക്
എതിരാളികളെ നിർവീര്യം ആക്കാൻ ഉള്ള പ്രതികാര നടപടികൾ
അധികാര ദുർവിനിയോഗം ഇത്ര പ്രകടമായ ഒരവസ്ഥ മുൻപ് നമ്മൾ കണ്ടത്
അച്യുതമേനോൻ കരുണാകരൻ ഭരണത്തിൻ കീഴിൽ ആയിരുന്നു
ആ രണ്ടു നേതാക്കളും ആ ഭരണത്തിന്റെ കെടുതി മരണം വരെ അനുഭവിച്ചിരുന്നു
ഇപ്പോൾ ഈ രാജി പോലും കോടതിയുടെയും ജനങ്ങ ളുടെയും
സഹതാപം നേടാൻ ഉള്ള ഒരു കുറുക്കു വഴി ആണ്
എങ്കിലും ബാബു രാജി വച്ചത് ഒരു നല്ല തുടക്കമാണ്
ഇനിയും വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ ജയിക്കുന്നു എങ്കിൽ നല്ലത്
അതാണ്‌ ഉത്തമമായ ജനാധിപത്യ പ്രക്രിയയും
രാഷ്ട്ര മീമാംസയുടെ പ്രാഥമിക പാഠം അധികാര സമൂഹത്തിന്റെ നീതി ബോധത്തിൽ ഊന്നിയതാവണം
സാധാരണക്കാരന്റെ നന്മ മുന്നിൽ കണ്ടു കൊണ്ടാകണം
ആരുടെയെങ്കിലും കണ്ണിൽ മണ്ണിട്ടു നല്ല പിള്ളകൾ ആകാൻ ഉള്ള ജനകീയ നേതാക്കളുടെ ശ്രമം
ജനങ്ങ ളുടെയും കോടതിയുടെയും ഇടപെടൽ കൊണ്ട് മാറ്റി മറിക്കപ്പെടും
ചാണക്യന്മാർ ഉപദെശകർ മാത്രമേ ആകാൻ പാടുള്ളൂ
അവർ രാജാക്കന്മാർ ആകാൻ പാടില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ