2016, ജനുവരി 28, വ്യാഴാഴ്‌ച

ജുഡീഷ്യൽ ഓഫിസർമാർ തമ്പുരാക്കന്മാർ ആവുകയാണോ

ജുഡീഷ്യൽ ഓഫിസർമാർ തമ്പുരാക്കന്മാർ ആവുകയാണോ
പണ്ട് ബ്രിട്ടീഷുകാർ ഭാരതം ഭരിച്ചിരുന്നപ്പോൾ ഉള്ള നിയമങ്ങൾ ആണ്
ന്യായാധിപന്മാർക്ക് ഇപ്പോൾ ലഭിക്കുന്ന പ്രത്യേക പരിരക്ഷ
അതവരെ സാധാരണ ജനങ്ങളിൽ നിന്നും ഉയരെ ആക്കുന്നു
ജനങളുടെ ,പരാതികളും സങ്കടങ്ങളും നീതിയുക്തമായി പരിഹരിക്കാൻ ,ഭാരതം എന്ന ജനാധിപത്യ സംവിധാനത്തിലെ ,പൊതുജന സേവകന്മാർ ആണ് ന്യായാധിപന്മാർ ...
ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ളവരെ ആയിരിക്കണം ഈ ന്യായാധിപന്മാർ തങ്ങളുടെ മാതൃക ആക്കി എടുക്കേണ്ടത്
പ്രത്യേകിച്ചും കേരളത്തിലെത് പോലെ പൌരവകാശങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന സംസ്ഥാനത്ത്
ജുദീഷ്യൽ ആക്റ്റിവിസം ..അത് ന്യായാധിപന്മാരും വക്കീലന്മാരും പൊതുജനങ്ങളും ഒരു പോലെ ഉയർ ത്തി പ്പിടിക്കെണ്ടുന്ന ഒന്നാണ്
ന്യായാധിപന്മാർ ..ന്യായാധിപന്മാർ ആകേണ്ടതു കോടതികളിൽ ആണ്
ക്ഷേത്രത്തിൽ അവർ ഭക്തരാണ്
കാർ ഓടിക്കുമ്പോൾ അവർ ഡ്രൈവർ ആണ്
പുഴയിൽ നീന്തുമ്പോൾ അവർ നീന്തൽക്കാരാണ്
വൈദ്യന്റെ മുന്നിൽ ചെല്ലുമ്പോൾ അവർ രോഗികൾ ആണ്
അല്ലെങ്കിൽ അവർ തങ്ങളുടെ ഐഡെൻറ്റിറ്റി കാർഡുകൾ കാണിക്കുക എങ്കിലും വേണം
ശബരി മലയിൽ ജോലി ചെയ്യുന്ന പോലീസുകാർ ഭക്തരോട് പെരുമാറുന്നത് എങ്ങിനെ ആണെന്ന് അവിടെ പോയ അയ്യപ്പ ഭക്തർ പറയുന്നത് കേട്ടിട്ടുണ്ടുണ്ട്.വെറും ആറു മണിക്കൂർ ജോലി കഴിയുമ്പോഴേക്കും ഇവരുടെ ചുമൽ നീര് വന്നു വിങ്ങിയിരിക്കും .. അത്രയേറെ ഭക്തരെ അവർ ചുമലിൽ എടുത്തു കയറ്റുകയാണ് പതിനെട്ടാം പടിയിൽ ..
ദേവസ്ഥാനത്തു ജോലി ചെയ്യുന്ന പോലീസുകാർ
ചേട്ടാ എന്നും അമ്മെ എന്നും ചേച്ചി എന്നും ഒക്കെയേ ഭക്തരെ സംബോധന ചെയ്യാറുള്ളൂ
ആ സംബോധന ഒരു അപമാനം ആയി കരുതിയ ജഡ്ജി യോട് സഹതപിക്കുന്നു
ജഡ്ജി സംയമനം പാലിക്കെണ്ടതായിരുന്നു എന്ന് പറഞാൽ കോടതി അലക്ഷ്യമാവുമൊ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ