Thursday, January 28, 2016

ആപദി കിം കരണീയം

""ആപദി  കിം കരണീയം
സ്മരണീയം ചരണ യുഗള മമ്പായ ""
എന്നൊരു ശ്ലോകമുണ്ട്

ആപത്തിൽ എന്ത് ചെയ്യണം
ദേവിയുടെ ചരണങ്ങളെ ആശ്രയിക്കണം
എന്നാണു ആ ശ്ലോകത്തിന്റെ  അർഥം
സ്വയം കൃതാനർഥം  കൊണ്ട്ജാതി ഭ്രഷ്ട്ടു വന്ന ഒരു നമ്പൂരിയുണ്ടായിരുന്നു
 ,മദ്യ സേവ ,കുട്ടിചാത്ത സേവ ,പരസ്ത്രീ സംസര്ഗം  എന്നിങ്ങനെ  പല കുഴപ്പങ്ങൾ ആണ് നമ്പൂരിക്ക്
സാക്ഷാൽ ദേവി തന്നെ ഇദേഹത്തിനു മുറുക്കാൻ  എടുത്തു കൊടുക്കുന്ന അത്ര ഉപാസകൻ
ആ നമ്പൂരിയെ എന്ത് ചെയ്യണം എന്നറിയാതെ അദ്ദേഹത്തോട് തന്നെ മറ്റു നമ്പൂരാക്ക ന്മാർ  ചോദിച്ച ചോദ്യമാണ് അത്
നമ്പൂരി അവരോട് അമ്മയെ ആശ്രയിക്കാൻ പറഞ്ഞു
അവർ ദേവീ ക്ഷേത്രത്തിൽ പോയി ഭജനം ഇരുന്നു
നമ്പൂരിക്ക് ഭ്രാന്തു പിടിച്ചു എങ്ങോ പോയി എന്ന് കഥ

അത് പോലെ കോൺഗ്രെസുകാർ ഇനി എന്ത് ചെയ്യും എന്നൊരു സന്നിഗ്ദ്ധഘട്ടത്തിൽ ആണ് ഇപ്പോൾ
അവരുടെ അമ്മ സാക്ഷാൽ സോണിയാജി ആണ്
അവർക്ക് ഉമ്മൻ ചാണ്ടി രാജി വൈക്കണം  എന്ന് പറയാൻ ഉള്ള ശക്തി ഇല്ല..
ധൈര്യവും ഇല്ല.
.പ്രാപ്ത്തിയും ഇല്ല ..
സുധീരനോ , ചെന്നിത്തലയോ ചെന്ന് കുമ്പിട്ടാൽ ഒരു വരവും അവർ നല്കുകയും ഇല്ല

ഇപ്പോൾ രാജി വച്ച് ഇറങ്ങിയാൽ പ്പോലും ഉമ്മൻ ചാണ്ടിക്ക് നല്ലതാണ്
എങ്കിൽ ജന ഹിതം മാനിച്ചും ഒരു നല്ല പ്രിസീഡൻസ് എന്നവകാശപ്പെട്ടും വീണ്ടും ജനങ്ങൾക്ക്‌ മുന്നിലേക്ക്‌ വരാം
ഇല്ലെങ്കിൽ ..വീണ്ടും വീണ്ടും പുഴുക്കൾ നുരയുന്ന മാലിന്യ കൂമ്പാരത്തിലേക്ക് താണ് പോവുകയാവും ഈ ഭരണാ ധിപന്റെ വിധി
സരിത കേസ് പൊങ്ങി വന്നപ്പോൾ നിയമ സഭയിൽ ഡോക്ടർ തോമസ്‌ ഐസക്‌  എഴുനേറ്റു നിന്ന് ഉമ്മൻ ചാണ്ടിയോട് ചോദിച്ചു
""ബഹുമാന്യ മുഖ്യ മന്ത്രി അങ്ങേക്ക് ഈ സ്ത്രീയേ അറിയാമോ
അവരെ പരിചയമുണ്ടോ ""
ഒന്ന് കണ്ണിമ ചിമ്മാതെ മുഖ്യ മന്ത്രി പറഞ്ഞു
""ഇല്ല എനിക്കവരെ  അറിയില്ല ""
പിന്നീട് നമ്മൾ കണ്ടു പൊതു വേദിയിൽ മുഖ്യമന്ത്രിയുടെ ചെവിയിൽ  സ്വകാര്യം പറയുന്ന സരിതയെ

ഇപ്പോൾ നമ്മൾ വീണ്ടും  അതെ ചോദ്യത്തിലേക്ക്  വരികയാണ്
വീണ്ടും ഡോക്ടർ തോമസ്‌ ഐസക്‌  ചോദിക്കുന്നു

""അറിയുമോ ബഹുമാന്യ മുഖ്യമന്ത്രി  ഈ വനിതയെ ""
കേരളത്തിലെ ഒരോ വ്യക്തിയും ചോദിക്കുന്നു
""അറിയുമോ ബഹുമാന്യ മുഖ്യമന്ത്രി  ഈ വനിതയെ ""
നിയമ സഭയിൽ നുണ പറഞ്ഞതിന്റെ അവകാശ ലംഘനം വേറെ  ഉണ്ട് .അതവിടെ നിൽക്കട്ടെ


ഈ രീതിയിൽ ഒരു ഭരണ സംവിധാനം  എത്രകാലം ജനങ്ങളെ പറ്റിക്കും
എത്ര കാലം ഇവർ നമ്മളെ വിഡ്ഢികൾ ആക്കും
ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞു  രാജി വച്ച്  ജനങ്ങളിലേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ
ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്റെ മരണം ആവും നമ്മൾ കാണുക
കാശ് കൊടുത്തിട്ടും  കാര്യം നടക്കാതെ വന്നപ്പോൾ പൊട്ടിത്തെറിച്ച  രണ്ടു പേർ
സരിതയും ബിജു  രമേഷും
അവർ പട പ്പുറപ്പാട് നടത്തിയപ്പോൾ
കുറ്റം  പ്രതി പക്ഷത്തിനു
വാങ്ങിയ കാശ് തിരികെ ക്കൊടുത്തു  തടി ശുദ്ധമാക്കേണ്ടതിനു പകരം
അധികാരത്തിൽ ആണ് തങ്ങൾ എന്ന അഹങ്കാരം കൊണ്ട്
 അവരെ വെല്ലു വിളിച്ചും അപമാനിച്ചും ഭയപ്പെടുത്തിയും  ഒതുക്കാൻ  ശ്രമിച്ചവർ ആണ്
കെ എം മാണിയും,
കെ ബാബുവും
ഇപ്പോൾ ഉമ്മൻ ചാണ്ടിയും
ജനങ്ങളും മാധ്യമങ്ങളും കോടതികളും നിങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു
ഇനിയെങ്കിലും
മേടിച്ച കാശ് തിരികെ കൊടുത്ത് നോക്കൂ
ഇവർ  ആദ്യം പറഞ്ഞത് തിരുത്തിയെക്കും

വാൽക്കഷണം

നാണം കെട്ടും പണം നേടിക്കൊണ്ടാൽ
നാണക്കേടാപ്പണം  തീർത്തു കൊള്ളും

No comments:

Post a Comment