Wednesday, November 5, 2014

ഭൂതത്താങ്കെട്ടിലേക്ക് ഒരു യാത്ര

 ഭൂതത്താങ്കെട്ടിലേക്ക് ഒരു യാത്ര പോയി
കെ ജി ഓ എ യുടെ സാംസ്കാരിക സംഘമായ സംസ്ക്കാര യുടെ വാർഷീക ആഘോഷം ആയിരുന്നു .അതിനോട് ബന്ധപെട്ട ചടങ്ങുകൾ രാവിലെ നടന്നു
ചെങ്ങമനാട് ജയകുമാർസംഗമം ഉത്ഘാടനം ചെയ്തു മനോഹരമായി സംസാരിച്ചു 
പ്രസംഗം എന്നതിനേക്കാൾ സദസ്സിനോടുള്ള ഒരു നേരിട്ടിടപഴകൽ ആയിരുന്നു അത്
കവിതയും സംഗീതവും വിമർശനവും പരിസ്ഥിതി പ്രശനവും
കൃഷിയും എല്ലാം അതിൽ തെളിഞ്ഞു വന്നു
എന്നാൽ സ്ത്രീകൾ ലെഗിൻസ് ഇടുന്നത് അദേഹത്തിന് അത്ര പിടിത്തമായിട്ടില്ല
അതിൽ ഭേദം അവർ നഗ്നർ ആയി നടക്കുന്നതായിരുന്നു എന്നൊരു പ്രഖ്യാപനവും കൂടെ ഉണ്ടായി
എങ്കിൽ ഒരു പീഡനവും ഉണ്ടാവില്ല എന്നും പറഞ്ഞു
ഫെമിനിസ്റ്റുകൾ ക്ഷമിക്കട്ടെ എന്നൊരു മുൻ‌കൂർ ജാമ്യവും
അദ്ദേഹം ഫെമിനിസം മനസിലാക്കിയിട്ടില്ല
സ്ത്രീ ശരീരം... മാംസം എന്നതിനും അപ്പുറം എന്തെങ്കിലും കൂടി ആണ് എന്ന് അറിഞ്ഞിട്ടുമില്ല
സിനിമാക്കാരുമായി ആണല്ലോ സഹകരണം
അങ്ങിനെ ഒക്കെ ചിന്തിച്ചില്ലെങ്കിലേ ഉള്ളൂ
രണ്ടു വര്ഷം മുൻപ് നടനും, ആക്ടിവിസ്ട്ടും ആയ ശ്രീരാമൻ ഞങ്ങളുടെ ഒരു സമ്മേളനത്തിന് വന്നു
ഭംഗിയുള്ള ചുവന്ന കസേരകൾ
ശീതീകരിച്ച ഹാൾ ..സുന്ദരമാരും സുന്ദരികളും ആയ കേൾവിക്കാർ
വിശാലമായ സ്റെജു ,
അദ്ദേഹം പറഞ്ഞു
നിങ്ങൾ ജെറ്റ് എയർ വെയ്സിലെ പോലെ കുട്ടി പാവാട ഉടുത്ത കുറച്ചു സുന്ദരികളെ ക്കൂടി ഇവിടെ നിർത്തെണ്ടതായിരുന്നു എന്ന്
അത്രയും ആയില്ല ഇത് എന്നും കൂടി സമ്മതിക്കണം
സഖാവ് ടി എം വിജയന് ഒരു അനുമോദനം ആയിരുന്നു ചടങ്ങിന്റെ ഒരു ഹൈ ലൈറ്റ്
ഭൂമിയോളം ക്ഷേമയും .ആകാശത്തോളം ഉയരം..മനുഷ്യ സ്നേഹവും ഉള്ള ഒരു നല്ല മനുഷ്യനാണ് അദ്ദേഹം
സ്ഥാന ലബ്ദികൾ അല്പ്പം പോലും സ്വഭാവം മാറ്റാത്ത ആ സഖാവിനു ഇതൊന്നും ഒരു കാര്യവുമല്ല
നല്ല ഒരു പ്രസംഗം കിട്ടി ഇങ്ങോട്ട് .. എന്ന്പ റയാതെ വയ്യ
പിന്നീട് ഭൂത ത്താൻകെട്ട് ഡാമിലെ ഇത് വരെ കാണാത്ത ഒരു വഴിയിൽ കൂടി കുറച്ചു നടന്നു
പഴയ ഡാമിലെക്കുള്ള ഒരു വിജന പാത ആയിരുന്നു അത്
തീർത്തും ഇടുങ്ങിയ ഒരു കാട്ടു പാതമാത്രമാന് വഴി പലയിടത്തും
നല്ല വെയിലും ,ട്രെക്കിങ്ങിനു അങ്ങിനെ വഴങ്ങാത്ത ചെരിപ്പുകളും ആയിട്ട് പോലും
ആ കാട്ടു പാതയും ,അതിനിടയിൽ കൂടി ഒളിച്ചു വരുന്ന സൂര്യ കിരണങ്ങളും
വഴിയിൽ വീണു കിടക്കുന്ന മരങ്ങളും
ഒഴുകാൻ മറന്ന കാട്ടു ചോലകളും
മനുഷ്യൻ നശിപ്പിക്കാത്ത ഒരു വിശാല വനസ്ഥലി യും, തടാകവും, തെളി നീരും
എല്ലാം കൂടി ഒരു മനോഹര അനുഭവം തന്നെയായിരുന്നു ആ യാത്ര
മക്കളും ശ്രീമാനും കൂടെ ഇല്ലാതിരുന്നതിന്റെ അഗാധമായ ഒരു ഏകാന്തത ഉടനീളം അനുഭവപ്പെട്ടു എന്നതൊരു സത്യം
കാട്ടിൽ അലയാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല ഇതേ വരെ
എന്നാൽ അതിൽ ശ്രേദ്ധിക്കാതെ പോയ ഒരേ ഒരു കാര്യം വീട്ടിലെ ആരും കൂടെ ഇല്ലായിരുന്നു എന്നതാണ്
ഒരു കെണി സാഹചര്യത്തിൽ കൈ നീട്ടിയാൽ ഒന്ന് പിടിക്കാൻ
മുകളിൽ ഒരു സഹായി ഇല്ല എന്ന് അറിഞ്ഞപ്പോൾ
ഒന്ന് പകച്ചു
എന്നാൽ ,എ പ്പോഴും, ആരെങ്കിലും,എന്റെ നീട്ടിയ കയ്യ് പിടിക്കാൻ അവിടെ ഉണ്ടായിരുന്നു എന്നതും വാസ്തവം
കുടുമ്പ സംഗമങ്ങൾ ഇങ്ങനെ പ്രകൃതിയുടെ മടിത്തട്ടിൽ ആകുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്
ആസ്വദിച്ച , മനസ്സിൽ അലിയിച്ച ഒരു അനുഭവം
ഇനിയും ഉണ്ടാകട്ടെ എന്ന് മോഹിച്ചു പോകുന്നു

No comments:

Post a Comment