2011, ജനുവരി 27, വ്യാഴാഴ്‌ച

the മെട്രോ



the മെട്രോ

 

കൊച്ചിയെ ക്കുറിച്ച് 
എറണാകുളത്തെക്കുറിച്ച് ഒരു സിനിമ 
കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട് 
ഇവിടെ ജനിച്ചു വളര്‍ന്ന ഇവിടെ ജോലി ചെയ്യുന്ന ആര്‍ക്കും കൊച്ചിയെ സ്നേഹിക്കാതിരിക്കാന്‍ ആവില്ല തന്നെ
മെട്രോ കാണുവാന്‍ പോകുന്നത് അങ്ങിനെയൊരു  മനസുമായാണ്
എന്നാല്‍ സ്ഥിരം ചേരുവകള്‍ കൊണ്ട് നമ്മെ ചിത്രം  നിരാശപ്പെടുത്തുകയാണ്  ഉണ്ടായത്.
എന്താ ഈ നാട്ടില്‍ നടക്കുക എന്ന് ഇവര്‍ക്കൊന്നും ഒരു അറിവുമില്ലേ
കേരളത്തിലെ പോലീസിനെ ക്കുറിച്ച് ഈ ശുംഭാന്മാര്‍ എന്താണ് മനസിലാകിയിരിക്കുന്നത്
ഭാരതത്തിലെ ഏറ്റവും പ്രകീര്തിക്കപെടുന്ന ഒരു പോലീസെ സേനയാണ് കേരളത്തിന്റെതു 
ഒരു പക്ഷെ ലോകത്തിലെ തന്നെ വളരെയേറെ ബുദ്ധിമാന്മാരായ പോലീസെ ഉദ്യോഗസ്ഥന്മാര്‍ ഉള്ളതും ഇവിടെ തന്നെ
വലിയ പ്രമാദമായ കേസുകള്‍ അവരെ മറി കടന്നു മറ്റു പ്രഗല്‍ഭ എജെന്സികളെ ഏല്‍പ്പിച്ചിട്ട് അവര്‍ എന്ത് മലയാണ് മറിച്ചത് എന്നും അറിയേണ്ടതുണ്ട്‌.
ഇതിലെ ഷമ്മി തിലകന്‍ സംസാരിക്കുന്നതു പോലെ സംസാരിക്കുന്ന  ഒരു കമ്മിഷണര്‍ ഇതുവരെ  കൊച്ചിയില്‍ വന്നിട്ടും ഇല്ല 
ബ്രിട്ടനില്‍ ഒക്കെ സ്ത്രീകളെ അടിക്കുക ,പോലീസിനെ പുലഭ്യം പറയുക അവരെ മോശമായി ചിത്രീകരിക്കുക ഇതെല്ലാം നിരോധിച്ചിട്ടുണ്ട് 
ഇവിടെയും അങ്ങിനെ തന്നെ വേണം എന്നാണു എനിക്ക് തോന്നുന്നത് 
ലോകല്‍ നേതാവ് വിളിച്ചു പറഞ്ഞാല്‍ ഒരു ചീട്ടു കളി സംഘത്തെ വിട്ടു കൊടുക്കുന്നതിനപ്പുറം 
പെറ്റി കേസില്‍ കുറച്ചു വിട്ടു വീഴ്ച ചെയ്യുന്നതിനപ്പുറം ഒരു കുറ്റവാളിയെ രക്ഷ്പെടുത്തുന്ന രീതിയില്‍ കേരള പോലീസിലെ ഒരു കോണ്‍സ്റ്റബിള്‍ പോലും പെരുമാറുകയും ഇല്ല 
അവരുടെ കയ്യില്‍ ഒരിക്കല്‍ അകപെട്ടാല്‍ അറിയാം മര്യാദക്കാര്‍ അല്ലെങ്കില്‍ രക്ഷപെടാന്‍ പറ്റില്ല എന്ന് 
പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വിലെക്കെടുക്കാവുന്ന നാലാം കിട ഗുണ്ടകള്‍ ആണ് പോലീസുകാര്‍ എന്ന മട്ടില്‍ എഴുതുന്ന കണ്ടപ്പോള്‍ 
യാസിന്‍ മുഹമ്മദ്‌അടക്കം ഇപ്പോള്‍  മനോജ്‌ എബ്രഹാം വരെ പ്രഗല്‍ഭര്‍ ഇരുന്ന കസേരയെ ക്കുറിച്ച് പാണ്ടി ശൈലിയില്‍ നടത്തിയ പരമാര്‍ശം കണ്ടപ്പോള്‍ ദേഷ്യം തോന്നി എന്ന് മാത്രം 



ഈ സിനിമക്ക്  പല നല്ല വശങ്ങളും ഉണ്ട്
ഒന്നാമത് മനോഹരമായി അഭിനയിച്ച നായകന്മാര്‍ 
സുരാജിന്റെ നല്ല ഒരു വേഷം 
ഒരു പാട്ട ജീപ്പിന്റെ ഡ്രൈവര്‍ 
ജഗതിയുടെ നാട്ടില്‍ എങ്ങും ഇല്ലാത്ത ഒരു പൊട്ട അച്ചായന്‍ വേഷം 
മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ തിളങ്ങുന്ന കണ്ണുകള്‍ ഉള്ള നായകന്‍ നവീന്‍  പോളി ,
പിന്നെ ആ സെറ്റ് മുഴുവന്‍
അവര്‍ നമുക്ക് കണ്ണിനു കുളിര്‍മ തരുന്ന കാഴ്ചയാണ് 
വളരെ ഉദ്വേഗ ഭരിതമായ ഒരു സിനിമ തന്നെ ഇത് 
സൌദിയില്‍ നിന്ന് ലീവിന് വന്നു ഒരു പൊതിയുമായി പാലക്ക് പോകുന്ന ഹരിയും സംഘവും.തരികെ വരുന്ന വഴിയില്‍ അവര്‍ നേരിടുന്ന ആപത്തുകള്‍ 
എവിടെയും അവര്‍ മുട്ടുന്നത് ഷാജിയുടെ സംഘത്തെ തന്നെയാണ് 
ഷാജി നടത്തുന്ന ഒരു അരും കൊല മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ഹരിയുടെ കൂട്ടുകാരന്‍
അത് ഗുണ്ടാ സന്ഖം കാണുന്നു 
പിന്നെ അവര്‍ നെട്ടോട്ടം ഓടുകയാണ്
സ്വന്തം ജീവന്‍ രക്ഷിക്കാന്‍
പിന്നീടു ഉണ്ടാവുന്ന നാടകീയ രംഗങ്ങള്‍  .
അവസാനം പാണ്ടി മട്ടില്‍ ഉള്ള ക്ലൈമാക്സ് 
അത് ഒരു സുഖമായില്ല
അതി ഭാവുകത്വം നമ്മെ ബോറടിപ്പിക്കും 
ഒരു യുവ നേതാവിന്റെ മരണം.അത് ഒരു കൊലപാതകമായിരുന്നു.
വയോധികന്‍ ആയ ഒരു രാഷ്ട്രീയ നേതാവ്,
അയാളുടെ ഗുണ്ടാ സംഘം.
സുരേഷ് കൃഷ്ണ യുടെ ഷാജി പരുത്തികാടന്‍ 
അനിയന്‍ സ്ത്രീ ലംപടന്‍ ആയ ഫ്രെഡി  പരുത്തികാടന്‍
ഭാവനയുടെ അനുപമ 
കരുത്തനും ചങ്കൂറ്റമുള്ളവനുമായ  സി ഐ ,
ശരത്തിന്റെ  ജേക്കബ്‌  അലെക്സാണ്ടര്‍  ,
നമുക്ക് ഇഷ്ട്ടമാവും പുള്ളിയ
തമിഴന്റെ  അതി ഭാവുകത്വം ഇല്ലാതെ അഭിനയിച്ചു
കൊച്ചിയിലെ തെരുവുകള്‍  നേരത്തെ ഉറങ്ങുന്നു എന്നൊരു മണ്ടന്‍ കണ്ടു പിടിത്തവും 
പ്രധാന റോഡുകളിലും ഉല റോഡുകളിലും നിരന്തരം റോന്തു ചുറ്റുന്ന പോലീസെ സംഘത്തെ ഇത് വരെ ദിലീപ് കണ്ടിട്ടില്ല എന്നോ 
വെള്ളമടിച്ചു വണ്ടി ഓടിക്കാന്‍ രാത്രിയില്‍ സ്കൂട്ടെര്‍ യാത്രകാര്‍  വരെ ഭയപ്പെടുന്ന കൊച്ചിയെ 
എങ്ങിനെ ഒരു ഗുണ്ടാ താവളമായി ചിത്രീകരിച്ചു കളഞ്ഞു 
ഹിമാലയ ചിട്ടീസിനെ ഒക്കെ   അവര്‍ ഒതുക്കിയ രീതി കണ്ടിട്ടും എന്നാണു എനിക്ക് മനസിലാവാത്തത് 
കണ്ടില്ല എങ്കില്‍ നമുക്ക് ഒരു നഷ്ട്ടവും വരാനില്ല എന്നതാണ് വാസ്തവം 




script ---Vyasan Edavanakkad.

'stars --- Bhagath, Beyon, Arun, Suraj Venjarammoodu, Suresh Krishna, Nishanth Sagar, G K Pillai, Jagathy Sreekumar, Shammi Thilakan, Sadiq, Anil Murali along with a host of other actors.

മ്യൂസിക്‌--- Shan Rehman,   
lyrics.---Rajeev Aalunkal 
 Produced by Dileep 
Graand Productions, 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ