Thursday, January 13, 2011

മേരി ക്കുണ്ടൊരു കുഞ്ഞാട്മേരി ക്കുണ്ടൊരു കുഞ്ഞാട്


ദിലീപിന്റെ കാരിക്കേച്ചര്‍ ചെയ്യപെട്ട ഒരു കഥാ പാത്രം 
മടിയന്‍ ,അലസന്‍,സീരിയല്‍ സംവിധായകന്‍ ,ഭയങ്കര പേടി തൊണ്ടനും .മണ്ടനും ,സര്‍വോപരി തല്ലു കൊള്ളിയും 
ആയ സോളമന്റെ കഥയാണ് ഇത് 
പള്ളിയില്‍ നിന്നും മോഷണം പോയ പൊന്നിന്‍ കുരിശിനു പകരം വൈക്കാന്‍
 മണ്ടനായപള്ളീലച്ചന്‍  സോളമനെ കൊണ്ട് ഒരു സീരിയല്‍ ചെയ്യിക്കുകയാണ് 
അത് പകുതി വഴിയില്‍ നില്‍ക്കുന്നു
ഇടവക്കാരുടെ കുത്ത് വാക്ക് അതിന്റെ പേരില്‍
തെരുവ് കുട്ടികളെ കുറിച്ച് സീരിയല്‍ ചെയ്യാന്‍ അവരോടു കാശ് പിരിച്ചു പകുതി വഴിക്ക് നിര്‍ത്തി അവരുടെ തല്ലു മേടിക്കുന്നു വേറെ ഒരു വഴിക്ക് 
നട്ടെല്ലില്ലാത്ത അവനെ ആര്‍ക്കും ഇഷ്ട്ടമല്ല.വിലയും ഇല്ല 
എന്നാല്‍ പ്രേമം അതിനു മാത്രം ഒരു കുറവും ഇല്ല 
നാട്ടിലെ ഇട്ടിച്ചന്‍ എന്നാ ധനികന്റെ മകളുമായാണ് പ്രണയം.അവളുടെ പേരാണ് മാറി
അവള്‍ക്കുള്ളതിന്റെ നാലില്‍ ഒന്ന് ധൈര്യം  പോലും ഇവനില്ല 
അവളുടെ കേമന്മാരായ ആങ്ങളമാര്‍ ഇടയ്ക്കിടയ്ക്ക് വന്നു ഇവനിട്ട്‌ നന്നായി തല്ലിയിട്ട് പോകും

ഈ കഴുതയ്ക്ക് ധൈര്യം കൊടുക്കാനായി പട്ടണത്തില്‍ മനോരോഗ വിടഘനെ കാണാന്‍ പോകുന്നത് നാട്ടിലെങ്ങും പാട്ടായി.അത് ടിവിയില്‍ വരികയും ചെയ്തു 
പോരെ പൂരം.അന്ന് തല്ലും കൂടുതല്‍ ആയി
തടുക്കാന്‍ വന്ന അവന്റെ അപ്പന്‍ കപ്യാര്‍ക്കും  കിട്ടി അടി 
അങ്ങോട്ടാണ് ബിജു മേനോന്റെ ഒരു നിശബ്ദ ജീവി വന്നു കയറുന്നത്.
ആഹാരം എന്നല്ലാതെ മറ്റൊന്നും അവനു മനസിലാവുന്ന ഭാഷ അല്ല 
പൊട്ടാ കിണറ്റില്‍ നിന്നും കയറ്റിയ അവനെ ആ കുടുമ്പം സ്നേഹത്തോടെ സ്വീകരിക്കുന്നു 
വളരെ പെട്ടന്ന് അവനെ എല്ലാവര്‍ക്കും ഇഷ്ട്ടവും ആവുന്നു.
പന്തണ്ട് വയസ്സില്‍ ഒളിചോടിപോയ തന്റെ  മൂത്ത മകന്‍ ജോസ് ആണ് എന്ന് എല്ലാവരും കരുതുന്നു
നല്ല അധ്വാനിയായ    അവന്‍ കുടുമ്പം രക്ഷിക്കുകയാണ് 
എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ് 
പ്രതീക്ഷിക്കാത്ത ചില വഴി തിരിവിലൂടെ 
നാടകീയമായ മുഹൂര്‍ത്തങ്ങള്‍ 
നല്ല അഭിനയം ,
നല്ല സംഭാഷണം 
നല്ല ഗാനങ്ങള്‍ഭാവനയുടെ ഭംഗിയുള്ള മെലിഞ്ഞ ശരീരം
അവള്‍ ഇട്ടിരുന്ന നല്ല ഭംഗിയുള്ള ചൂരിദാറുകള്‍  
താമാശ  തുളുമ്പുന്ന കഥ സന്ദര്‍ഭങ്ങള്‍  
ഒന്നാം തരം തമാശകള്‍ 
ഓര്‍ത്തോര്‍ത്തു  ചിരിക്കാന്‍ വകയുള്ളവ
സലിം കുമാറിന്റെ ശവപെട്ടി കച്ചവടക്കാരന്‍ 
ഡോക്ടര്‍ക്ക്‌ ഒരു കുപ്പി മിനറല്‍  വാട്ടര്‍ വാങ്ങി കൊടുത്തിട്ട്  പറയുന്ന കേട്ടാല്‍ ആരാണ് ചിരിക്കാതെ
"മരുന്ന് കമ്പനിക്കാര്‍ തരുന്ന പോലെ ഒന്നും നല്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് വരും 
എന്നാലും എന്നെ കൊണ്ട് ആകാവുന്ന പോലെ ഞാന്‍ ചെയ്യാം
ആഴ്ചയില്‍ ഒരു ഒപറേഷന്‍   എങ്കിലും ചെയ്യണേ" എന്ന് 
എന്നാല്‍ സലിം കുമാറിന്റെ കാര്യത്തില്‍ ബെന്നി ആ പഴയ സ്വഭാവം കാണിച്ചു
നാടകക്കാര്‍ക്ക് കൈ മുതലായ അതി ഭാവുകത്വം 
അത് കൊണ്ട് തന്നെ അത് ബോര്‍ ആവുകയും ചെയ്തു
ചീറ്റി പോയി എന്നതാണ് വാസ്തവം 
ബിജു മേനോന്റെ മനോഹരമായ അഭിനയം 
വിനയാ പ്രസാദ് ,വിജയ രാഘവന്‍,ഇന്നസെന്റ്  ഇവരുടെയെല്ലാം 
പരസ്പരം മത്സരിച്ചുള്ള അഭിനയം കണ്ടിരിക്കാന്‍ തന്നെ രസമാണ്

തമാശകള്‍ പൊതുവേ നല്ല രസമായിരുന്നു
ഹാസ്യം മാത്രം.
അല്ലാതെ വേണ്ടാത്ത കോമാളിത്തരമോ        
അരോചകമായ സെക്സ് കലര്‍ന്ന തമാശകളോ ഇല്ലായിരുന്നു 

മനസ് തുറന്നു ചിരിക്കുവാന്‍ ഉണ്ട് 
പിന്നെ നിങ്ങളുടെ സുരാജ് ഇല്ലായിരുന്നു എന്നൊരു കുറവേ ഉള്ളൂ 

എനിക്ക് വലിയ ബുദ്ധിമുട്ട്  തോന്നിയത് ദിലീപിന്റെ കാര്യത്തിലാ 
ഇത്തിരി അഭിനയം വേണ്ട സമയത്ത് എല്ലാം
 ദിലീപ് മിമിക്രിയിലേക്ക് തിരിച്ചു പോകുന്നു വളരെ നാളായി ബെന്നി നായരമ്പലത്തെ കുറിച്ച് കേട്ടിട്ട് 
ഒരുകാലത്ത് കേരളത്തിലെ നാടക വേദിയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപെട്ട ഒരു പേരും ആയിരുന്നു ബെന്നിയുടെത്
കഥ തിരക്കഥ സംഭാഷണം ബെന്നി എന്ന് കണ്ടപ്പോള്‍ അത് കൊണ്ട് തന്നെ ഒരു സന്തോഷം തോന്നി 
പുള്ളിയുടെ പഴയ തിരക്കഥകള്‍ എല്ലാം തന്നെ വളരെ ഇഷ്ട്ട പെടുകയും ചെയ്തു 
ചോട്ടാ മുംബായ് ,പോത്തന്‍ വാവ ,ചാന്തു പൊട്ടു, തൊമ്മനും മക്കളും ,കല്യാണ രാമന്‍ ,ഈ സിനിമകളുടെ  എല്ലാം കഥ ബെന്നിയുടെതായിരുന്നു 
ഇതാ ഇപ്പോള്‍ കുഞ്ഞാടും
  1.  

No comments:

Post a Comment