Tuesday, February 1, 2011

arjunan saakhi film review


 arjunan saakhi

രഞ്ജിത്ത്   ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ വളരെ ഇഷ്ട്ടപെട്ട ഒരു സിനിമയാണ്


വളരെ നന്നായി   സംവിധാനം ചെയ്ത ചിത്രം തന്നെ


അത് കൊണ്ട് അര്‍ജുനനന്‍ കാണാന്‍ പോയപ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു.


അത് തെറ്റിയതും ഇല്ല


എറണാകുള ജില്ല കലക്റ്റര്‍ ഫിറോസ്‌ മൂപ്പന്‍  കൊല്ലപെട്ടിട്ടു ഒരു വര്ഷം ആകുന്നു.


ജഡം മംഗലാപുരത്തു നിന്നുമാണ് ലഭിച്ചത്.


ഒരു തുമ്പും  തെളിവും കിട്ടാതെ ആ മരണം അയാള്‍ മറവിയില്‍ മുങ്ങി പോയി


മൂവാറ്റുപുഴ ആര്‍ ഡി ഓ സന്തോഷിന്റെയും


MPEDA മേധാവി ആയിരുന്ന സുകുമാരന്‍ IAS ന്റെയും മരണം


ഈ വിധം ആരും ഒന്നും കണ്ടു പിടിക്കാതെ ത്ഞ്ഞു മാഞ്ഞു പോവുകയാണ് ഉണ്ടായത് എന്നും ഓര്‍ക്കണം


.ബംഗ്ലൂരെ ഒരു ഹോട്ടലില്‍ നിന്നും താഴേക്ക്‌ വലിചെറിയപെട്ട  രീതിയില്‍ ആണ് സുകുമാരന്റെ ശവം കാണപെട്ടത്‌


അങ്ങിനെ തേഞ്ഞു പോയ ഒരു കേസ് ആവുമായിരുന്നു ഇതും.


അഞ്ജലി  എന്നാ പത്ര പ്രവര്തകക്ക് ലഭിക്കുന്ന ഒരു കത്തോടെയാണ് സിനിമ തുടങ്ങുന്നത്


ഫിറോസ്‌ മൂപനെ കൊന്നത് ആരാണ് എന്ന് എനിക്കറിയാം.അത് പറഞ്ഞാല്‍ എനിക്ക് സംരക്ഷണം ലഭിക്കുമോ


എന്ന് ചോദിച്ചു അര്‍ജുനന്‍ എന്നൊരാള്‍ മാതൃഭൂമിക്ക് അയക്കുന്ന കത്ത്


ഫിറോസ്‌ മൂപന്റെ മരണം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത് അഞ്ജലി ആയതു കൊണ്ട് കത്ത് അവളുടെ ഡെസ്ക്കില്‍ എത്തുകയാണ്


അവള്‍ അത് വായനകാരുടെ പംക്തിയില്‍ പ്രസിദ്ധീകരിക്കുകയാണ്


പിന്നെ കുടത്തിലെ ഭൂതം പുറത്ത്തു ചാടുന്ന കാഴ്ചയാണ് പിന്നെ നമ്മള്‍ കാണുന്നത്


.അവളുടെ വീട് അടിച്ചു തര്‍ക്കുന്ന നില വരെ എത്തി കാര്യങ്ങള്‍


അവര്‍ക്ക്..ഫിറോസിന്റെ കൊലയാളികള്‍ക്ക് അര്‍ജുനനെ വേണം.


നഗരത്തിലെ ഒരു ഹോട്ടലില്‍ രാവിലെ പത്തു മണിക്ക് അവനെ എത്തിക്കുക അല്ലെങ്കില്‍ നിന്റെ അമ്മയെയും അനിയനെയും ഞങ്ങള്‍ കൊല്ലും എന്നതായിരുന്നു അവള്‍ക്കു ലഭിച്ച അവസാനത്തെ സന്ദേശം


അവള്‍ ഒരു വേട്ട മൃഗം എന്നാ പോലെ ഹോട്ടെലില്‍ മേശക്കരികില്‍ കാത്തിരിക്കുകയാണ്.


ആ കസേരയില്‍ വന്നിരിക്കുന്നത് ഒരു യുവ ആര്‍ക്കിടെക്റ്റ് ആയ റോയ് ആണ് (പ്ര്ത്വി രാജ് )


ഒരു കോഫീ കഴിച്ചു അഞ്ജലിയോടു ഒരു വാക്ക് എന്തോ പറഞ്ഞു അവന്‍ സ്ഥലം വിടുന്നു


അന്ന് രാത്രി അര്‍ജുനന്റെ ഫ്ലാറ്റ് കുത്തി തുറന്നു പരിശോധിക്കുന്നു


ആരോ അവന്റെ തലയ്ക്കു അടിക്കുന്നു.


അപ്പോഴേക്കും ചാനെലുകള്‍ ഇതൊരു വിഷയം ആക്കി കഴിഞ്ഞിരുന്നു.


അവരുടെ അടുത്ത ഇര.


നഗരം വിട്ടു പോകാനുള്ള കൊലയാളികളുടെ അന്ത്യ ശാസനം റോയ് തള്ളി കളയുകയാണ്.


ഒന്നോ  രണ്ടോ വധ ശ്രമങ്ങളെ അവന്‍ അതി ജീവിക്കുന്നു.


ഫിറോസിന്റെ അച്ഛനെ അവര്‍ കൊല ചെയ്യുന്നു


പോലീസിനോ മറ്റാര്‍ക്കുമോ തന്നെ രക്ഷിക്കാന്‍ ആവില്ല എന്ന് മനസിലാകിയ


റോയി  സ്വയം ചില ശ്രമങ്ങള്‍ നടത്തുകയാണ്


തന്നെ കൊല ചെയ്യാന്‍ ശ്രേമിക്കുന്നവരിലൂടെ ആരാണ് അവര്‍ എന്ന് കണ്ടു പിടിക്കാന്‍


അവന്‍ നടത്തുന്ന അതി സാഹസികമായ ശ്രമം  


ഏതു ഇംഗ്ലീഷ് സിനിമയെയും വെല്ലുന്ന മനോഹരമായ ഒരു പദ്ധതി


ചെറുപ്പക്കാരനായ ഈ സംവിധായകന്‍ ഇനിയും നമ്മുടെ കൂടെ  ഉണ്ടാവും  


അത്ര ഭംഗിയായാണ് ഈ കഥ പറഞ്ഞു തീര്‍ത്തിരിക്കുന്നത്


കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് മുതല്‍ എല്ലാ കാര്യത്തിലും വളരെ ശ്രദ്ധയും അവധാനതയും..


ചടുലവും വേഗവുമാര്‍ന്ന ആഖ്യാന ശൈലി


ഒന്നാംതരം തിരക്കഥ


നായികയുടെ ചപ്ര തല മുടി പോലും നമുക്ക് ഇഷ്ട്ടമാകും


ശരീരം മുഴുവന്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഒരു ഗുണ്ട് മണി ആയി നടന്ന നൂലുണ്ടയുടെ മനോഹരമായ ശരീരം ഈ സിനിമയുടെ ഒരു അത്ഭുതം തന്നെയാണ്


പ്രണയം ഇല്ല.


തുണി ഉരിഞ്ഞ നൃത്തങ്ങള്‍ ഇല്ല.


അതി ഭാവുകത്വം നിറഞ്ഞ നായകന്‍ ഇല്ല.


സംഖട്ടന  രംഗങ്ങള്‍ പോലും വളരെ സ്വാഭാവികം.


എന്നാല്‍ വാടക  കൊലയാളികളുടെ ക്രൂരമായ ചെയ്തികള്‍ നമ്മെ പേടിപ്പിക്കും


വില്ലന്മാരും നന്നായി  അഭിനയിച്ചു എന്ന് പറയാതെ വയ്യ


റോയി പ്രധാന വില്ലനിലേക്ക് എത്തുന്ന രീതിയും മനോഹരം എന്നെ പറഞ്ഞു കൂടൂ


പൊതുവേ നമുക്ക് ഇഷ്ട്ടമാവുന്ന എഡിറ്റിംഗ് കാമറ എല്ലാം


കൊച്ചി കായലിന്റെ ഭംഗി നന്നായി ഒപ്പി  എടുക്കാന്‍ കാമറ  മറന്നില്ല എന്നതും സമ്മതിക്കാതെ വയ്യ


മൊത്തത്തില്‍ കൊള്ളാവുന്ന  ഒരു സിനിമ


കൊടുത്ത കാശു മുതലാകും


ഒരു നിമിഷം പോലും നമുക്ക് മടുക്കില്ല എന്നത് പ്രധാനമാണ്


Cast & Crew


Director:   Ranjit Shankar


Producer:  Sundararajan


Music Director:  Biji Bal

..

2 comments:

  1. ഇതിന്റെ സെറ്റിങ് വല്ല പ്രശ്നവുമുണ്ടോ. വായിക്കാന്‍ ഏറെ കഷ്ടപ്പെടണം. കുറിപ്പ് നന്നായി. സിനിമയിലേക്ക് നേര്‍വഴി യാത്ര.

    ReplyDelete