2018, മാർച്ച് 24, ശനിയാഴ്‌ച

ഇതെന്റെ ഒസ്യത്ത്

ഇതെന്റെ ഒസ്യത്ത്
എനിക്ക് പ്രീയപ്പെട്ട ഒരു കൂട്ടുകാരി
ഭർത്താവുമായി വലിയ  സ്‌നേഹമായിരുന്നു
പാർവതി പരമേശ്വരൻ എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ്  അവർ ജീവിച്ചതും
പ്രത്യേകിച്ച് ജീവിത സങ്കീർണ്ണതകൾ ഒന്നുമില്ലാതിരുന്ന ആ ദമ്പതികൾ നമുക്കൊരു സുഖകരമായ കാഴ്ചയായിരുന്നു
എന്നാൽ ഒരു ദിവസം അദ്ദേഹം ആത്മഹത്യ ചെയ്തു
മൃദല ഹൃദയായ എന്റെ ചങ്ങാതി തകർന്നു പോയി
ഒന്നും എഴുതി വച്ചില്ല.
.എന്തിനു തനിയെ പോയി എന്ന് പറഞ്ഞില്ല
എന്ത് കൊണ്ട് പറയാതെ പോകുന്നു എന്നവൾ അറിഞ്ഞില്ല 
എന്തെ കൂടെ വിളിച്ചില്ല എന്നവൾ കരഞ്ഞു
 അധികം താമസിയാതെ.ഞാൻ മറവിയിൽ മുങ്ങി പ്പോയെക്കും .ആരോടും ഒന്നും പറയാൻ  കഴിഞ്ഞേക്കില്ല എന്നൊരു ഭയം എനിക്കുണ്ട്
അത് കൊണ്ട് എന്റെ അവസാന ചിന്തകളുടെ ഒസ്യത്ത് ഞാൻ ഇവിടെ നൽകുന്നു
ലോകം ഒരു മഹത്തായ സ്ഥലമാണ്
എന്റെ മക്കളും കുടുമ്പവും എന്നെ ഒത്തിരി സ്നേഹിക്കുന്നു
ഞാൻ അവരെയും നന്നായി സ്നേഹിക്കുന്നുണ്ട്
എന്റെ സ്നേഹിതർ വളരെ നല്ലവർ ആണ്
ജീവിതകാലത്ത് ചീത്തയായ ഒന്നോ രണ്ടോ മനുഷ്യരുമായി മാത്രമേ എനിക്ക് ഇടപെടേണ്ടി വന്നിട്ടുള്ളൂ
അവർ വലിയ മുറിവുകൾ എനിക്ക് നൽകുകയും ചെയ്തു
വളരെ വെറുപ്പുള്ള ഒരു വ്യക്തിയെ കുടുമ്പത്തിന്റെ ആവശ്യങ്ങൾ മൂലം വർഷങ്ങൾ എനിക്ക് സംരക്ഷിക്കേണ്ടി വന്നു
അതിനു ഞാൻ എന്നോട് ഒരിക്കലും ക്ഷമിച്ചിട്ടില്ല
ഞാൻ നല്കിയത്ര സ്നേഹം എനിക്ക് തിരികെ കിട്ടിയില്ല എന്നൊരു പരാതി എനിക്കുണ്ട്
ഈ ഭൂമിയിൽ സുഖമായി തന്നെ ഞാൻ ജീവിച്ചു
വഴിയിൽ കറുത്ത ഒരു ഭ്രാന്തിയെ കണ്ടാൽ
അവൾക്കു ബോധമില്ലെങ്കിൽ
അടുത്തൊരു ആശുപത്രിയിൽ ആക്കിയേക്കണം
ശരീരത്തിൽ വസ്ത്രം ഇല്ലെങ്കിൽ എന്തെങ്കിലും ഉടുപ്പിക്കണം
കാരണം എനിക്ക് ചിലപ്പോൾ ഓർമ്മ ഇല്ലാതെ ആയാലോ
എനിക്കുള്ളതെല്ലാം ലോകമേ നിനക്കായി ഞാൻ തരുന്നു
സ്നേഹവും.. ദയവും..കാരുണ്യവും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ